2016, ഡിസംബർ 31, ശനിയാഴ്‌ച

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന

പ്രാരംഭ ഗാനം

(നിത്യസഹായ നാഥേ... എന്ന രീതി)

വിശുദ്ധനായ താതാ
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും
മക്കളെ കാത്തീടണേ

ക്രിസ്തുവിന്‍ ധീരസാക്ഷീ
വിശ്വാസ സംരക്ഷകാ
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ

സുവിശേഷ ചൈതന്യത്തില്‍
നിത്യം വളര്‍ന്നീടുവാന്‍
വന്ദ്യനാം പുണ്യതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

പ്രാരംഭ പ്രാര്‍ത്ഥന


സര്‍വ്വനന്മകളുടെയും നിക്ഷേപമായ ദിവ്യ ഈശോയേ, അത്യന്തഭക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ അങ്ങയെ ഞങ്ങള്‍ സ്തുതിച്ചാരാധിക്കുന്നു. മഹത്വമുള്ള വേദസാക്ഷിയും തീക്ഷ്ണതനിറഞ്ഞ അത്മായ പ്രേഷിതനുമായ വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മദ്ധ്യസ്ഥനായി നല്‍കിയതിനെ ഓര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. നന്ദിഹീനരായ മനുഷ്യര്‍ അങ്ങേ അളവറ്റ സ്നേഹത്തെ അവഗണിച്ച് അങ്ങേയ്ക്കെതിരായി തെറ്റുചെയ്തതിനേയും അങ്ങേ നാമത്തെ നിന്ദിക്കുന്നതിനേയും ഓര്‍ത്തു ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. പാപികളുടെ മാനസാന്തരം ആഗ്രഹിക്കുന്ന ദിവ്യരക്ഷകാ ഇതാ ഞങ്ങള്‍ അങ്ങേപ്പക്കലേക്ക് പിന്തിരിഞ്ഞു വരുന്നു. വഴിതെറ്റിയ ആട്ടിന്‍കുട്ടിയെ അന്വേഷിക്കുന്ന ദിവ്യഇടയാ, ധൂര്‍ത്തനായ മകനെ വാത്സല്യത്തോടെ തഴുകുന്ന നല്ല പിതാവേ, ഞങ്ങളെ കൈവിടാതെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. നന്ദിഹീനരായ ഞങ്ങള്‍ക്കുവേണ്ടി തിരുഹൃദയം മുറിപ്പെടാന്‍ തിരുമനസ്സായ അങ്ങേ സ്നേഹത്തേയും കരുണയേയും കുറിച്ച് പാപദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കി അങ്ങയെ മാത്രം സ്നേഹിപ്പാനും അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായിരിപ്പാനും കൃപ ചെയ്യണമേ. സ്നേഹപിതാവേ വി. സെബസ്ത്യാനോസുവഴിയായി ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന അങ്ങ് കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. 

ആമ്മേന്‍. 1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷിയും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കിക്കളയുന്നവനുമായ വി. സെബസ്ത്യാനോസേ, അങ്ങേ മദ്ധ്യസ്ഥംവഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാതൃകകളാലും അനേകം പേരെ സത്യസഭയിലേക്ക് ആനയിക്കുവാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേയ്ക്കുള്ള പ്രത്യേകമായ മദ്ധ്യസ്ഥശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിങ്ങുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൗഖ്യമാകാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം ..... (ഇവിടെ ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന് അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതയാല്‍. പരമകാരുണികന്റെ മുമ്പില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

സമൂഹപ്രാര്‍ത്ഥന





ദൈവസന്നിധിയില്‍ ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസേ, അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, തിരുസഭാ സംരക്ഷകനായ വിശുദ്ധ സെബസ്‌ത്യാനോസിന്റെ യോഗ്യതകളെ പരിഗണിച്ച് ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമേ. ആമ്മേന്‍.

ലുത്തിനിയ

("ഞങ്ങളെ അനുഗ്രഹിക്കണമേ" എന്നു പ്രതിവാചകം)

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്വിത്വമേ

("ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" എന്നു പ്രതിവാചകം)

പരിശുദ്ധ മറിയമേ

ഞങ്ങങ്ങളുടെ പിതാവായ വിശുദ്ധ സെബസ്ത്യാനോസേ,

അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ സെബസ്ത്യാനോസേ,

സ്വന്തം ജനനത്താല്‍ നര്‍ബോന എന്ന നഗരത്തെ ലോകപ്രസിദ്ധമാക്കിയ വിശുദ്ധ സെബസ്ത്യാനോസേ,

സത്യവിശ്വാസത്തെപ്രതി പീഡയനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി പട്ടാളസേവനം നടത്തിയ വിശുദ്ധ സെബസ്ത്യാനോസേ,

അനേകം അവിശ്വാസികളെ സത്യവെളിച്ചത്തിലേക്ക് ആനയിച്ച വിശുദ്ധ സെബസ്ത്യാനോസേ,

പീഡകള്‍ നിമിത്തം ചഞ്ചലബുദ്ധികളായവരെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,

വചനത്താലും പ്രവൃത്തിയാലും സന്മാതൃക നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,

സത്യത്തെപ്രതി പീഡകള്‍ സഹിക്കുന്നവര്‍ക്ക് ധൈര്യം കൊടുക്കുന്ന വിശുദ്ധ സെബസ്ത്യാനോസേ,

വേദസാക്ഷികളുടെ പീഡകളിലും മരണത്തിലും ബലവും സഹായവുമായിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,

ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകരുടെ ഹൃദയത്തില്‍ ദൈവസ്നേഹം ജ്വലിപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,

വിശ്വാസികള്‍ക്കു സഹായമായി റോമാചക്രവര്‍ത്തിയുടെ പടത്തലവനായി ദൈവകൃപയാല്‍ ഉയര്‍ത്തപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ തളര്‍വാതത്തെ നീക്കിയ വിശുദ്ധ സെബസ്ത്യാനോസേ,

ബധിരരെ സുഖപ്പെടുത്തിയ വിശുദ്ധ സെബസ്ത്യാനോസേ,

അനേക വ്യാധികളെ ശമിപ്പിച്ച് ആരോഗ്യം നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,

പാളയത്തില്‍ വ്യാപരിച്ചിട്ടും ബ്രഹ്മചര്യത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,

ഈശോയോടുള്ള സ്നേഹത്തെപ്രതി ചക്രവര്‍ത്തിയുടെ സ്നേഹത്തെയും സ്ഥാനമാനങ്ങളേയും ത്യജിച്ചവനായ വിശുദ്ധ സെബസ്ത്യാനോസേ,

സത്യവിശ്വാസം നിമിത്തം മരണത്തിന് വിധിക്കപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,

അനേകം അമ്പുകളാല്‍ എയ്യപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,

അസ്ത്രങ്ങള്‍ ഏറ്റതിനാല്‍ മരിച്ചവനെപ്പോലെ ഉപേക്ഷിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

ജീവന്‍ പിരിയാതെ വീണ്ടും രാജസന്നിധിയില്‍ ചെന്ന് വിശ്വാസികളെ ഉപദ്രവിക്കുന്നതില്‍ രാജാവിനെ ശാസിച്ച വിശുദ്ധ സെബസ്ത്യാനോസേ,

രാജകല്പനയാല്‍ കെട്ടപ്പെട്ട് കഠോരമായ അടികളാല്‍ മരണത്തെ കൈവരിച്ച വിശുദ്ധ സെബസ്ത്യാനോസേ,

ഒരു പ്രഭ്വിക്കുണ്ടായ വെളിപാടിന്‍ പ്രകാരം മഹാപൂജ്യതയോടെ അടക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

സ്വര്‍ഗ്ഗരാജ്യത്തില്‍ സര്‍വ്വേശ്വരനാല്‍ അത്യന്തമഹിമയുള്ള വേദസാക്ഷിക്കിരീടം ധരിപ്പിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

സകല ക്രിസ്ത്യാനികള്‍ക്കും ദയനിറഞ്ഞപിതാവായ വിശുദ്ധ സെബസ്ത്യാനോസേ,

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രാര്‍ത്ഥിക്കാം

സകലനന്മസ്വരൂപിയായിരിക്കുന്ന സര്‍വേശ്വരാ, കര്‍ത്താവേ, അങ്ങേ ദാസനായ വിശുദ്ധ സെബസ്ത്യാനോസിനെ വണക്കം ചെയ്യുന്ന അങ്ങേ മക്കളുടെ ബലഹീനതയെയും തെറ്റുകളെയും കൃപയോടെ നോക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ മൂലം വന്നിരിക്കുന്ന കഷ്ടതകളെ നീക്കി വിശുദ്ധ സെബസ്ത്യാനോസിനെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് നിത്യമായി ജീവിച്ചുവാഴുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമാപന പ്രാര്‍ത്ഥന

നര്‍ബോനാ എന്ന നഗരത്തിന്‍ ജനിച്ച് വീരോചിതമായ വിശ്വാസജീവിതം നയിക്കുകയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് അനേകായിരങ്ങളെ സത്യവിശ്വാസത്സില്‍ ഉറപ്പിച്ച് കഠിനമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിമുടി ചൂടിയ വിശുദ്ധ സെബസ്ത്യാനോസേ, പാപികളും രോഗികളുമായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് മന്ദജീവിതം നയിക്കുന്ന ഞങ്ങളുടെ ഉദാസീനത ഞങ്ങള്‍ മനസ്സിലാക്കുന്നു. പാപസാഹചര്യങ്ങളില്‍ നിന്നു പൂര്‍ണ്ണമായി വിട്ടുമാറി വിശ്വാസജീവിതം നയിക്കുന്നതിന് വേണ്ട അനുഗ്രഹം അങ്ങയുടെ പ്രാര്‍ത്ഥനവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കണമേ. പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്നും സാംക്രമികരോഗങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്രാപിക്കുന്നതിനുള്ള അനുഗ്രഹം അങ്ങുവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ. ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും സാംക്രമികരോഗങ്ങളില്‍ നിന്നും അങ്ങേ മദ്ധ്യസ്ഥതയാല്‍ കാത്തു പരിപാലിക്കണമേ. പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ .... പരമപിതാവില്‍ നിന്നും ലഭിച്ചു തന്ന് ഞങ്ങള്‍ക്ക് സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1. ത്രി.

ആമ്മേന്‍.

സമാപനഗാനം

((നിത്യവിശുദ്ധയാം... എന്ന് രീതി)

സ്നേഹ സ്വരൂപനാം ദൈവത്തിന്‍ ദാസനേ
പുണ്യാത്മ സെബസത്യാനോസേ
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍
നന്ദിയോടെന്നെന്നും മോദാല്‍

തിന്മയ്ക്കെതിരായി ധീരമായ് പോരാടി
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ്
മര്‍ത്യര്‍ക്ക് മാതൃകയായി - എന്നും
മര്‍ത്യര്‍ക്കു മാതൃകയായി

സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍
ഞങ്ങള്‍ക്കു നീ തുണയാകൂ
സ്നേഹത്തില്‍ ജീവിതം നിത്യം നയികുവാന്‍
നല്‍വരമേകണേ താതാ - എന്നും
നല്‍വരമേകണേ താതാ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

പ്രാരംഭ പ്രാര്‍ത്ഥന


മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. സര്‍വ്വനന്മ സ്വരുപിയായ അങ്ങയെ ഞങ്ങള്‍ പൃര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും ഞങ്ങളുടെ ആപത്തുകളില്‍ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങളുടെ ദുഃഖാരിഷ്ടതകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമെന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.




കാരുണ്യവാനായ ഈശോയെ, അങ്ങേ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങള്‍ എറ്റുപറയുന്നു. ഉണ്ണിഈശോയേയും പരി. കന്യകമറിയത്തെയും സംരക്ഷിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത യൗസേപ്പുപിതാവേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. തിരുക്കുടുംബഞ്ഞെ കാത്തുപരിപാലിച്ച അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും ഞങ്ങളുടെ കുടുംബങ്ങളേയും കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ, വിശുദ്ധ യൗസേപ്പിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുഗ്രഹദാതാവായ ദൈവമേ, യൗസേപ്പുപിതാവു വഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
ദിവസത്തിന്റെ പ്രാര്‍ത്ഥന:


{ഒന്നാം ദിവസം}


മനുഷ്യനായി അവതരിച്ച ദൈവകുമാരന്റെ വളര്‍ത്തുപിതാവാകുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. അങ്ങയെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി തെരഞ്ഞെടുക്കുന്നു. പുണ്യപിതാവേ, ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഞങ്ങള്‍ക്ക് തുണയും സഹായവുമായിരിക്കണമേ. ഈശോയെ പുര്‍ണ്ണമായി അനുകരിച്ച് ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. പിതാവേ, അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയതതുപോലെ ഞങ്ങളും ഈശോയ്ക്ക് ഇഷ്ടമുള്ളവരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ രണ്ടാം ദിവസം}


തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പേ, പരിശുദ്ധ കന്യകമറിയവും ഈശോമിശിഹായും ഉള്‍പ്പെട്ട കുടുംബത്തെ അങ്ങ് മാതുകാപരമായി നയിക്കുകയും പരിപാലിക്കുകയും ചെയ്തുവല്ലോ. പ്രിയപിതാവേ, ഞങ്ങളുടെ കുടുംബങ്ങളെ നസ്രത്തിലെ തിരുക്കുടുംബം പോലെ, പരസ്പര സ്നേഹത്തിലും കുട്ടായ്മയിലും സഹകരണത്തിലും സമാധാനത്തിലും നിലനിറുത്തണമേ. കുടുംബജീവിതത്തിന്റെ ഭദ്രതയും പാവനതയും കളങ്കപ്പെടുത്തുന്ന ശക്തികളില്‍നിന്നും ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ. വത്സലപിതാവേ, എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ ചുമതലകള്‍ വേണ്ടവിധം ഗ്രഹിച്ച് പരസ്പരം സഹകരിച്ച് ഉത്തമ കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെ.പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{മൂന്നാം ദിവസം}


തൊഴിലാളികളുടെ പ്രത്യേക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഉന്നതകുലജാതനെങ്കിലും തച്ചന്റെ ജോലി വിശ്വസ്തതയോടെ നിര്‍വ്വഹിച്ചുകൊണ്ട് തൊഴിലിന്റെ മാഹാത്മ്യം ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നുവല്ലോ. ജോലിയിലുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥതയും സമീപനവുമാണ് ജീവിതം അര്‍ത്ഥപുര്‍ണ്ണമാക്കുന്നത് എന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചുവല്ലോ. ഞങ്ങള്‍ ഓരോരുത്തരുടെയും ജീവിതാന്തസിന്റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരവാദിത്വങ്ങളും വിശ്വസ്തതാപുര്‍വ്വം നിര്‍വ്വഹിച്ചുകൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ണ്‍ങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.


നാലാം ദിവസം}


തിരുക്കുടുംബത്തിന്റെ രക്ഷകനായ വിശുദ്ധ യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ഉണ്ണിഈശോയെ കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുവല്ലോ. നെറ്റിയിലെ വിയര്‍പ്പു ചിന്തി അപ്പം ഭക്ഷിക്കുക എന്നുള്ള ദൈവികാഹ്വാനത്തെ അങ്ങ് തിരുക്കുടുംബത്തില്‍ അന്വര്‍ത്ഥമാക്കി. തിരുസഭാസംരക്ഷകനായ അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കാത്തുപരിപാലിക്കണമെ. യാതൊരുവിധ അപകടങ്ങളിലും അകപ്പെടാതിരിക്കുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


1സ്വര്‍ഗ്ഗ. നന്മ. 1 ത്രി.


{അഞ്ചാം ദിവസം}


പ്രാര്‍ത്ഥനാജീവിതത്തിന്റെ ഉത്തമമാതൃകയായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ. പ്രാര്‍ത്ഥനയിലുടെ ദൈവൈക്യ ജീവിതം നയിച്ചിരുന്ന അങ്ങേയ്ക്ക് ദൈവദുതന്‍ വഴി ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അങ്ങ് വിശ്വസ്തതാപുര്‍വ്വം പാലിച്ചുവല്ലോ. ഈശോയോടുകൂടി, ഈശോയില്‍ , ഈശോയ്ക്കുവേണ്ടി എല്ലാം നിര്‍വ്വഹിച്ചു കൊണ്ട് അങ്ങേ ജീവിതം മുഴുവന്‍ ഒരു പ്രാര്‍ത്ഥനയാക്കിമാറ്റിയല്ലോ. വത്സലപിതാവേ, ഞങ്ങളോരോരുത്തരും പ്രാര്‍ത്ഥനയിലും ദൈവാരാധനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ആറാം ദിവസം}


ദരിദ്രരുടെ പരിപാലകനും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ, ആത്മീയവും ലൌകീകവുമായ ദാരിദ്ര്യദുഃഖത്താല്‍ വലയുന്ന എല്ലാവരേയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമെ. ദരിദ്രരിലും നിരാലംബരിലും രോഗികളിലും ഈശോയെ ദര്‍ശിക്കുവാനുള്ള അനുഗ്രഹം ലഭിക്കുവാന്‍ അങ്ങ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ദാരിദ്ര്യവും രോഗവുംമുലം കഷ്ടപ്പെടാതെ ജീവിക്കാന്‍ ദുഃഖത്തിലും ക്ലേശത്തിലും ഞങ്ങള്‍ ഓരോരുത്തരേയും അങ്ങു കാത്തുപരിപാലിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ ഏഴാം ദിവസം}


നല്‍മരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഈശോമിശിഹായുടെ തൃക്കരങ്ങളില്‍ ,പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിദ്ധ്യത്തില്‍ സമാധാന പുര്‍ണതയില്‍ ഭാഗ്യമരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണസമയത്തും ഈശോയുടെയും പരിശുദ്ധ മാതാവിന്റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കുണ്ടാകണമേ. മരണംവരെ ദൈവത്തിനിഷ്ടകരമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാക്കേണമേ. പ്രിയപിതാവേ, അങ്ങയെപ്പോലെ ഭാഗ്യമരണം ലഭിക്കത്തക്കവിധം ദൈവചിത്തമനുസരിച്ച് ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് പ്രാപിച്ചുതരേണമേ. സമാധാനപൂര്‍ണ്ണമായ മരണത്തിന് പ്രതിബന്ധമായ പാപത്തേയും പാപസാഹചര്യങ്ങളേയും ലൗകികവസ്തുക്കളോടുള്ള അമിതമായ പ്രതിപത്തിയേയും വര്‍ജ്ജിക്കുവാനുള്ള വിവേകം ഞങ്ങളില്‍ ഉളവാക്കേണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ എട്ടാം ദിവസം}


എളിമയുടെ മാതൃകയായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരും എളിമയോടുകുടി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങ് എളിമയുടെ ഉത്തമദൃഷ്ടാന്തമാണെന്നും സകല സുകൃതങ്ങളുടെയും അടിസ്ഥാനം എളിമയാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. അഹങ്കാരം എന്ന ദുര്‍ഗുണം ഞങ്ങളില്‍നിന്നും അകറ്റണമെ. ഞങ്ങള്‍ ഓരോരുത്തരും എളിമയോടു കുടി ദൈവാനുഗ്രഹമുള്ളവരായിത്തീരുവാനും ജീവിക്കുവാനും ഇടയാക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് എറ്റംവലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ഒമ്പതാം ദിവസം}


കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ആത്മശരീരനൈര്‍മ്മല്യത്തോടുകുടി ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയവും ആത്മശരീരശുദ്ധതയെ വിലമതിക്കുകയും ആത്മശരീര നൈര്‍മ്മല്യത്തോടെ ജീവിക്കുകയും ചെയതുവല്ലോ. കന്യാവ്രതം അനുഷ്ഠിച്ച് വിരക്ത ജീവിതം നയിക്കുന്നവരെ അങ്ങ് പ്രത്യേകം കാത്തുപരിപാലിക്കുകയും ജീവിതാന്ത്യംവരെ നിര്‍മ്മലരായി ജീവിക്കുവാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് എറ്റം വലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
സമൂഹപ്രാര്‍ത്ഥന





കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടുംകുടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.

സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ബാല്യം മുതല്‍ അനിതരസാധാരണമായ ഹൃദയശുദ്ധതയോടെ ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നുവന്ന വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങളും ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നു വരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കഷ്ടപ്പാടുകളും വേദനകളും സന്തോഷപുര്‍വ്വം സഹിച്ചുകൊണ്ട് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലുടെ ദൈവതിരുമുമ്പില്‍ സംപ്രീതനായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഞങ്ങളും തീക്ഷ്ണമായ സ്നേഹവും പ്രാര്‍ത്ഥനാരൂപിയുമുള്ളവരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: മാതൃകാപരമായി തച്ചന്റെ ജോലി നിര്‍വ്വഹിച്ച് തിരുക്കുടുംബത്തെ പരിപാലിക്കുകയും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിത്തരുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും വിശ്വസ്തതയോടെ ഞങ്ങളുടെ കര്‍മ്മരംഗങ്ങളില്‍ വ്യാപരിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: വിരക്തജീവിതത്തിലൂടെ കന്യാവ്രതക്കാരുടെ കാവല്‍ക്കാരനെന്ന് അറിയപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും ചാരിത്ര്യശുദ്ധിയില്‍ വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ജീവിതത്തിലുടനീളം എളിമയോടുകൂടിജീവിച്ച് എളിമയുടെ മാതൃകയായിത്തീര്‍ന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും എളിമയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഈശോയുടെ തൃക്കരങ്ങളില്‍ മാതാവിന്റെ സാമീപ്യത്തില്‍ ഇഹലോകവാസം വെടിയുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങള്‍ ഓരോരുത്തര്‍ക്കം ജീവിതാന്ത്യത്തില്‍ നല്ല മരണവും സ്വര്‍ഗ്ഗഭാഗ്യവും ലഭിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തീനിയ


കര്‍ത്താവേ കനിയണമെ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.

സ്വര്‍ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ.

ദൈവകുമാരനു മാതാവാം
വിശുദ്ധയാകും കന്യകതന്‍
വിരക്തപതിയാം യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ദാവീദിന്നുടെ സന്തതിയായ്
ഗോത്രപിതാക്കടെ ദീപികയായ്
വന്നവനാം മാര്‍ യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

കന്യകയാകും മാതാവിന്‍
നിര്‍മ്മലനാം പരിരക്ഷകനേ
മിശിഹായുടെ പരിപാലകനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

തിരുക്കുടുംബം തണലേകി
നയിച്ച നന്മ നിറഞ്ഞവനേ
വിവേകമതിയാം നായകനേ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ധീരതയുടെ സുരതാരകമേ
വിശ്വാസികളുടെ ആശ്രയമേ,
വിനീതനാകും പുണ്യാത്മാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ദാരിദ്ര്യത്തിന്‍ സ്നേഹിതനേ
അദ്ധ്വാനത്തിന്‍ മാതുകയേ
ആശ്വാസകനാം ശ്രേഷ്ഠപിതാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

സമര്‍പ്പണത്തിന്‍ ദര്‍പ്പണമേ
കന്യാവ്രത പരിപാലകനേ
കുടുംബപാലക, യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

രോഗം, മരണഭയങ്ങളിലും
ഉഴലുന്നോരുടെ ആശ്രയമേ
പാവനചരിതാ, വന്ദ്യഗുരോ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ലോകത്തിന്‍ പാപങ്ങള്‍.......(3)
സമാപന പ്രാര്‍ത്ഥന


സ്വര്‍ഗ്ഗീയ സുകൃതങ്ങളാല്‍ സമ്പന്നമായ തിരുക്കുടുംബത്തിന്റെ നാഥനും നേതാവുമായി ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ നാഥനും നേതാവുമായി അങ്ങു വാഴണമേ. ഞങ്ങള്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗ്ഗദര്‍ശിയുമായി സ്വീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങള്‍ക്കുള്ള സമസ്തവും ഞങ്ങളുടെ ജീവനും മരണവും അങ്ങേ വല്ലഭമായ സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മക്കളായി സ്വീകരിേരണമേ. ദൈവതിരുമനസ്സിന് അനുയോജ്യമാംവിധം, തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകുടെ ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടകരമാംവിധം ജീവിതം നയിക്കുവാന്‍ വേണ്ട കൃപാവരം ഞങ്ങള്‍ക്കായി പ്രാപിച്ചുതരേണമെ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു സാധിച്ചു തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
സമാപനഗാനം


( ഈണം: സ്നേഹപിതാവിന്‍ ഭവനമിതില്‍ )






സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.
ലില്ലിപ്പുഷ്പവും ഉണ്ണിയേയും
താങ്ങിടും തിരുപ്പാണികളില്‍
ഞങ്ങളെയും നീ താങ്ങീടണേ
വത്സല താതാ, എന്നാളും.
അന്തിമനേരമടുക്കുമ്പോള്‍
ആശ്രയമറ്റു വിളിക്കുമ്പോള്‍
സ്നേഹപിതാവേ, വന്നിടണേ
പുത്രനോടൊത്തെന്നരികേ നീ
സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.

വിശുദ്ധ യൂദാസ്ലീഹായോടുള്ള നോവേന


(അസാദ്ധ്യകാര്യങ്ങളുടെ മാദ്ധ്യസ്ഥത്തിനായി ഒന്‍പതു ദിവസം ഒന്‍പതു തവണ ചൊല്ലുക)

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാസ്ലീഹായേ, ഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ഇവിടെ ആവശ്യം പറയുക) അങ്ങേ സഹായം ഞങ്ങളപേക്ഷിക്കുന്നു.


ഭാഗ്യപ്പെട്ട യൂദാസ്ലീഹായേ, അങ്ങയുടെ ഈ അനുഗ്രഹത്തെ ഞങ്ങള്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ആമ്മേന്‍

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനോടുള്ള നിത്യനവനാള്‍

പ്രാരംഭ ഗാനം

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍

ദൈവസ്നേഹം നിറക്കണേ.

സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ,

അന്ധകാരവിരിപ്പു മാറ്റിടും

ചന്തമേറുന്ന ദീപമേ,

കേഴുമാത്മാവിലാശ വീശുന്ന

മോഹനാദിവ്യഗാനമേ.

പരിശുദ്ധാത്മാവേ.....നിറക്കണേ.
പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹവും ചേര്‍ന്ന്)ശൈശവദശയില്‍ത്തന്നെ-സ്വന്തം പിതാവിനാല്‍പോലും പരിത്യക്തരുടെ സംരക്ഷകനായിത്തീരുകയും ചെയ്ത-വി.മാര്‍ട്ടിന്‍ ഡി പോറസിന് നിരവധി സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ നല്കിയ അങ്ങ്-ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന്-ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു.അങ്ങേക്കെതിരായി ചെയ്തുപോയ പാപങ്ങളെക്കുറിച്ച്-ഞങ്ങള്‍ മനസതപിക്കുന്നു. അവക്ക് ഞങ്ങള്‍ മാപ്പാപേക്ഷിക്കുകയും ചെയ്യുന്നു-ഞങ്ങളെ അനുഗ്രഹിക്കണമേ.വി.മാര്‍ട്ടിനെ അനുകരിച്ച്-അനാഥരിലും ക്ലെശിതരിലും-അങ്ങയെ ദര്‍ശിക്കുവാനും-അവര്‍ക്ക് സ്നേഹപൂര്‍വം സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങയുടെ സുതനായ ഈശോമിശിഹായുടെ നാമത്താലും-സുകൃത സബന്നമായ ജീവിതത്താല്‍ അങ്ങയെ പ്രസാദിപ്പിച്ച-വി.മാര്‍ട്ടിന്റെ മദ്ധ്യസ്ഥത്തിലും-ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന-ദയാപൂര്‍വ്വം സ്വീകരിക്കുകയും-ഞങ്ങള്‍ അപേക്ഷിക്കുന്ന കാര്യം-സാധിച്ചുതരുകയും ചെയ്യണമേ.ആമ്മേന്‍.
മദ്ധ്യസ്ഥപ്രാര്‍ത്തന

കാര്‍മ്മി: എന്റെ എളിയവരില്‍(സമൂഹവും ചേര്‍ന്ന്)ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍-എനിക്കുതന്നെയാകുന്നു നിങ്ങള്‍ ചെയ്തത് -എന്നു ക്രിസ്തുവിന്റെ ഈ വാക്കുകളനുസരിച്ച്-അനാഥര്‍ക്കും ദു:ഖിതര്‍ക്കും-ആശ്വാസവും സഹായവും നല്കുവാന്‍ ജീവിതം മുഴുവന്‍ വിനയോഗിച്ച വി.മാര്‍ട്ടിന്‍ ഡി പോറസേ-ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിനും-അവിടുന്ന് കാണിച്ചുതന്ന പ്രാര്‍ത്ഥനയുടെ പാതയില്‍ക്കൂടി ചരിക്കുന്നതിനും-ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: തീവ്രമായ പ്രാര്‍ത്ഥനയും നിരന്തരമായ പ്രവര്‍ത്തനവും വഴി(സമൂഹവും ചേര്‍ന്ന്)ജീവിതത്തെ കൂടുതല്‍ ധാന്യമാക്കുവാന്‍-ഡൊമിനിക്കന്‍ സഭയില്‍ ചേരുകയും-ഏറ്റം എളിയ ജോലികള്‍പോലും-ആവേശപൂര്‍വം ഏറ്റെടുക്കുകയും ചെയ്ത-വി.മാര്‍ടിന്‍ ഡി പോറസേ-ക്ലേശപൂര്‍ണ്ണമായ സേവനങ്ങളും-മറ്റാരും ആഗ്രഹിക്കാത്ത പ്രവര്‍ത്തനങ്ങളും-സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും-അവ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുവാനും-ആവശ്യമായ സന്നദ്ധത-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.ഞങ്ങളുടെ എല്ലാ കര്‍ത്തവ്യങ്ങളും-വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന ചിന്ത-ഞങ്ങളില്‍ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: ആത്മശുദ്ധീകരണവും പരസ്നേഹപ്രവൃത്തികളും വഴി(സമൂഹവും ചേര്‍ന്ന്)തന്റെ ചുറ്റുമുള്ള സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്ത വി.മാര്‍ട്ടിന്‍ ഡി പോറസേ-സമൂഹത്തില്‍ സമാധാനത്തിന്റെ ദൂതന്‍മാരാകുവാനും-സൌഹാര്‍ദത്തിന്റെ പ്രവാചകരാകുവാനും-ഞങ്ങളെ സഹായിക്കണമേ.അന്ധകാരമുള്ളിടത്ത് പ്രകാശം പരത്തുവാനും-നിരാശയുള്ളിടത്ത് പ്രത്യാശ കൊടുക്കുവാനും-ഞങ്ങളെ കഴിവുള്ളവരാക്കണമേ.ഞങ്ങളെ വെറുക്കുന്നവരെ സ്നേഹിക്കുവാനും-ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാനും-ഞങ്ങളെ പഠിപ്പിക്കണമേ.-സ്വീകരിക്കുന്നതിനെക്കാള്‍ നല്‍കുന്നതിലും-ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിലും-സംതൃപ്തികണ്ടെത്തുവാന്‍-ഞങ്ങളെ സന്നദ്ധരാക്കണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: ക്ലേശകരമായ അദ്ധ്വാനങ്ങള്‍ക്കിടയിലും(സമൂഹവും ചേര്‍ന്ന്)ദൈവവുമായി ഐക്യം പുലര്‍ത്തുകയും-ദിവ്യനാഥനുമായി നിരന്തരം സാംബാഷിക്കുകയും ചെയ്തുകൊണ്ട്-ജീവിതം മുഴുവന്‍ ഒരു ത്യാഗബലിയായി മാറ്റിയ-വി.മാര്‍ട്ടിന്‍ ഡി പോറസേ-അനുദിനജീവിതത്തില്‍-സ്വര്‍ ഗ്ഗോന്‍മുഖരായി വര്‍ത്തിക്കുവാന്‍-ഞങ്ങളെ സഹായിക്കണമെ.പ്രാര്‍ത്ഥനയും പ്രായശ്ചിത്തകൃത്യങ്ങളും വഴി-ജീവിതബലി പൂര്‍ത്തിയാക്കിയ അങ്ങേക്ക്-അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വരം നല്കിയ-സവ്വശക്തനായ ദൈവത്തില്‍നിന്നും-പ്രാര്ഥ്ത്നയുടെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യം-ഞങ്ങള്‍ക്കു പ്രാപിച്ചുതരുകയും-സുവിശേഷോപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍-ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
സുവിശേഷ വായന


കാര്‍മ്മി: നിങ്ങള്‍ക്ക് സമാധാനം


സമൂ: അങ്ങേക്കും സമാധാനം


കാര്‍മ്മി: വി.മത്തായി എഴുതിയ നമ്മുടെ കര്‍ത്താവിശോമിശിഹായുടെ സുവിശേഷം.(25:34-40)


സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.


കാര്‍മ്മി: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടരെ വരുവിന്‍,ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.എന്തെന്നാല്‍ എനിക്കു വിശന്നു,നിങ്ങള്‍ ഭക്ഷണം തന്നു,എനിക്കു ദാഹിച്ചു നിങ്ങള്‍ കുടിക്കാന്‍ തന്നു.ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സ്വീകരിച്ചു.ഞാന്‍ നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു,ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗ്രഹത്തിലായിരുന്നു നിങ്ങള്‍ എന്റെ അടുത്തുവന്നു,അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടിപറയും:കര്‍ത്താവേ നിന്നെ വിശക്കുന്നവനായി കണ്ടു ഞങ്ങള്‍ ആഹാരം നല്‍കിയതും,ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായികണ്ട് ഉടുപ്പിച്ചതുമേപ്പോള്‍,നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗ്രഹത്തിലോ കണ്ടു സന്ദര്‍ശിച്ചതെപ്പോള്‍.രാജാവു മറുപടി പറയും സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതുചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്.


സമൂ: നമ്മുടെ കര്‍ത്താവായ മിശിഹാക്ക് സ്തുതി




കൃതജ്ഞത അപേക്ഷ

പ്രഭാഷണം
സമൂഹപ്രാര്‍ത്ഥന ഗാനം





(സമൂഹം രണ്ടു ഗണമായി പാടുന്നു)


താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

സിദ്ധനാം ഡൊമിനിക്കിന്‍ -സംപ്രീതപുത്ര

വന്ദനാം മാര്‍ട്ടിന്‍ നിന്‍-ഗീതികള്‍ പാടാം

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


പീഡിതര്‍ക്കശ്വാസദായകല്ലോ

കന്യകമേരിതന്‍ വത്സലസൂനോ

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


സാധുക്കളാം നരര്‍ക്കുത്തമതാതാ

ജീവകാരുണ്യത്തിനപ്പ്സ്തോലന്‍ നീ

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ശത്രുവേ സ്നേഹത്താല്‍ മിത്രമാക്കാനും


തിന്മയെ നന്‍മയായി വെന്നിടുവാനും

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ഭാരം വഹിക്കുവാന്‍ ക്ളേശം സഹിക്കാന്‍

ദ്രോഹം സഹിക്കാന്‍ നാല്‍ധീരതയേകു

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


മാനവരെല്ലാം സഹോദരരെപ്പോല്‍

അന്ന്യോന്യം സ്നേഹിപ്പാന്‍ ഐക്യമായിമേവാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ക്രിസ്തുവിന്‍ ദാഹം ശമിപ്പിക്കാന്‍-പാരം

യത്നിച്ച ധന്യാ നിന്‍ പാതെ ഗാമിക്കാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദിവ്യകാരുണ്യത്തില്‍ സ്നേഹിതനല്ലോ

ആ ദിവ്യസ്നേഹത്തില്‍ ഞങ്ങള്‍ വളരാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


അത്ഭുതമായ് രോഗശാന്തിയേകും

ആയുരാരോഗ്യത്തിലിന്നിവര്‍ മേവാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദൈവത്തിന്‍ സൃഷ്ടിജാലങ്ങള്‍ തന്‍ മേന്മ

വേണ്ടതുപോല്‍ ദര്‍ശിച്ചതുപോല്‍ വര്‍ത്തിക്കാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദു:ഖിതരുംതാഥ നൈരാശ്യമാര്‍ന്നോര്‍

നിര്‍ഭാഗ്യവാന്മാര്‍ക്കും സങ്കേതം നീ താന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.





സ്വന്തം ജനയിതാവാല്‍ പരിത്യക്തന്‍

അനതരായവര്‍ക്കാലംബമേകു

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


മൃത്യുവരിച്ചൊരില്‍ ജീവന്‍ പക്രുമ്

സ്തുത്യനാമ് താതന്നെ വാഴ്ത്തിടം മോദം

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

നിര്‍മ്മലരായ്ദരെ മേവാനുമന്ത്യെ


നിന്നോടോത്താമോദം സ്വര്‍ഗ്ഗേ-വാഴാനും

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

ധൂപ്പിക്കലും പനിനീര്‍ തളിക്കലും


വന്ദനഗാനം
സമാപന പ്രാര്‍ത്ഥന


കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹം ചേര്‍ന്ന്)ക്ലേശങ്ങളിലും അവഗണനകളിലും അങ്ങയുടെ തൃക്കരം ദര്‍ശിക്കുകയും അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ അത്ഭുതവരങ്ങളാല്‍ അങ്ങ് അനുഗ്രഹിച്ചുവല്ലോ,ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു അങ്ങേ തിരുസന്നിധിയില്‍ അണഞിരിക്കുന്ന ഞങ്ങള്‍ക്ക് ജീവിത ക്ലേശങ്ങളെ സന്തോഷപൂര്‍വം നേരിടുവാനുള്ള അനുഗ്രഹം പ്രദാനംചെയ്യണമേ.അങ്ങയുടെ മഹത്വത്തിന്നും ഞങ്ങളുടെ നന്‍മക്കും ഉപകരിക്കുമെങ്കില്‍ വി.മാര്‍ട്ടിന്റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍, യാചിക്കുന്ന പ്രത്യെകാനുഗ്രഹം(.....)ഞങ്ങള്‍ക്ക് നല്‍കണമേ.ആത്മനാ ദാരിദ്ര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും ശാന്തശീലര്‍ക്ക് ഭൌമീകസബത്തും കരയുന്നവര്‍ക്കാശ്വാസവും നീതി പാലകര്‍ക്ക് സംതൃപ്തിയും കാരുണ്യം കാണിക്കുന്നവര്‍ക്ക് കൃപാകടാക്ഷവും ഹൃദയശുദ്ധിയുള്ളവര്‍ക്ക് ദൈവദര്‍ശനവും സമാധാന പാലകര്‍ക്ക് ദൈവപുത്രസ്ഥാനവും പീഡിതര്‍ക്കു മോക്ഷഭാഗ്യവും അവഹേളിതര്‍ക്കും മര്‍ദിതര്‍ക്കും വര്‍ധിച്ച സ്വര്‍ഗ്ഗീയ പ്രതിഫലവും വാഗ്ദാനം ചെയ്ത തിരുക്കുമാരന്റെ കാലടികളെ വിശ്വസ്തതയോടെ പിഞ്ചൊല്ലുവാനുള്ള കഴിവും അനുഗ്രഹവും അങ്ങേ ദാസനായ വി.മാര്‍ട്ടിന്റെ സുകൃതങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.ആമ്മേന്‍.
സമാപനാശിര്‍വ്വാദം


കാര്‍മ്മി: ഈ ലോക ജീവിതത്തെ പ്രാര്‍ത്ഥനയും സഹനവും വഴി ധാന്യമാക്കുകയും സ്നേഹപൂര്‍ണമായ സേവനത്താല്‍ സബ്ണമാക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ ഇഹത്തിലും പരത്തിലും സമൃദ്ധമായി അനുഗ്രഹിച്ച ദൈവം നിങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കടേ, ദൈവസുതനായ ഈശോമിശിഹായുടെ സമാധാനം നിങ്ങളെ വലയം ചെയ്യട്ടെ.ഈശോയുടെ സ്നേഹം നിങ്ങളെ ഉജ്ജ്വലിപ്പിക്കാടേ,ഈശോയുട് ദു:ഖങ്ങള്‍ നിങ്ങളെ ആശ്വസിപ്പിക്കാടേ.ഈശോയുടെ തീക്ഷ്ണത നിങ്ങളെ ഉത്തേജിപ്പിക്കാടേ ഈശോയുടെ സല്‍ഗുണങ്ങള്‍ നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രതിഫലിക്കട്ടെ എല്ലാ ശത്രുക്കളുടെയും ദുഷ്ടാരൂപികളുടെയും കെനികളിലും ആക്രമണങ്ങളിലും നിന്നു നിങ്ങള്‍ സംരക്ഷിതരാകടെ,എല്ലാ രോഗങ്ങളില്‍നിന്നും വേദനകളില്‍നിന്നും നിങ്ങള്‍ മോചിതരാകട്ടെ, ദൈവമഹത്വത്തിന്നായുള് നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ,സ്വര്‍ഗ്ഗീയ സൌഭാഗ്യം നിങ്ങളുഎയും നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയും നിത്യസമ്മാനമായിരിക്കുകയും ചെയ്യട്ടെ.

നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും.പിതാവായ ദൈവത്തിന്റെ സ്നേഹവും,പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും.


സമൂ: ആമ്മേന്‍

വിശുദ്ധ ബനദിക്തോസിന്റെ നൊവേന

പ്രാരംഭഗാനം


സന്യസദീപമാം ബനദിക്തോസ് പുണ്യതാതാ

നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ എന്നും

പ്രാര്‍ത്തിക്കാ സ്നേഹതാതാ

പുണ്യമാം ജീവിതത്താല്‍

ദിവ്യമാം പ്രാര്‍ത്തനയാല്‍

യേശുവിന്‍ നാമത്തിനായ്

പൂര്‍ണമാം സാക്ഷ്യമായ് നീ

കൈവിളക്കാല്‍ പാത തെളിച്ചിടു നീ

കരുണാമയനെ ബനദിക്തോസേ (2)

ലോകമാമിക്കടലില്‍ നേര്‍വഴി നടന്നിടുവാന്‍

പാപമാം കൂരിരുളില്‍ ദീപമായ് തെളിഞ്ഞിടുവാന്‍

ആശ്രിതര്‍ക്കായെന്നും പ്രാര്‍ത്ഥിക്ക നീ


പരിശുദ്ധനായ ബനദിക്തോസേ (2)
പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.


സമൂ: ആമ്മേന്‍.


കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയുമെന്നേക്കും.


സമൂ: ആമ്മേന്‍.


കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ


(എല്ലാവരും ചേര്‍ന്ന്)


എന്നേക്കും അങ്ങയുടെതാകുന്നു.ആമ്മേന്‍.


കാര്‍മ്മി: സവ്വശക്തനും കാരുണ്യവാനുമായ പിതാവേ അങ്ങയുടെ പ്രിയപുത്രന്റെ തിരുനാമത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന ഞങ്ങള്‍ക്കു പ്രത്യേക മദ്ധ്യസ്ഥനും സഹായകനുമായി വി. ബനദിക്തോസിനെ തിരഞ്ഞെടുത്ത് നല്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഈശോയുടെ വിശ്വസ്തദാസനും സന്യാസസഭകളുടെ പിതാവും പൈചാചികശക്തികളുടെ പേടിസ്വപ്നവും ധീരതാപസനുമായ ഈ വിശുദ്ധനിലൂടെ ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ ദിവ്യസഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ.സകലത്തിന്റെയും നാഥാ എന്നേക്കും.


സമൂ: ആമ്മേന്‍.

സങ്കീര്‍ത്തനം-112


നീതിമാന്റെ ശരണം കര്‍ത്താവിലാകുന്നു,

അവന്റെ ഹൃദയം ഒരിക്കലും പതറുകയില്ല.


കര്‍ത്താവിനെ ഭയപ്പെടുന്നവരും

ദൈവപ്രമാനങ്ങളെ സ്നേഹിക്കുന്നവരും ഭാഗ്യവന്മാരാകുന്നു.

അവരുടെ മക്കള്‍ ഭൂമിയില്‍ ശക്തരായിത്തീരും,

നീതിമാന്മാരുടെ മക്കള്‍ അനുഗ്രഹിതരാകും.


അവരുടെ ഭവനങ്ങള്‍ സബല്‍സമൃദ്ധമാകും,

അവരുടെ നീതി എന്നും നിലനില്ക്കും

നീതിമാന്‍മാര്‍ക്ക് അന്ധകാരത്തില്‍ പ്രകാശമുദിച്ചു,

അവര്‍ കാരുണ്യവും സഹതാപവുമുള്ളവരാകുന്നു.


നല്ല മനുഷ്യന്‍ കരുന്നതോണി കടം കൊടുക്കുന്നു,

വിവേകത്തോടെ അവന്‍ കാര്യങ്ങള്‍ നടത്തുന്നു.

നീതിമാന്‍ ഒരിക്കലും ഭയപ്പെടുകയില്ല,

അവന്റെ സ്മരണ എന്നും നിലനില്ക്കും


അവന്‍ അപവാദം ഭയപ്പെടുന്നില്ല,

ദൈവത്തില്‍ ശരണപ്പെടുന്നതിനാല്‍

അവന്റെ ഹൃദയം പതറുകയില്ല.

അവന്‍ ദൃഢചിത്തനാകുന്നു,

അവന്‍ ശത്രുക്കളുടെ പരാജയം കാണും.


അവന്‍ ഉദാരമായി ദാനം ചെയ്യുന്നു,

അവന്റെ നീതി എന്നും നിലനില്ക്കും.

അവന്‍ ഉന്നതി പ്രാപിക്കുകയും ചെയ്യും,

ദുഷ്ടന്‍ അതുകണ്ട് കോപത്തോടെ പല്ലിറുമും,

അവന്‍ ഭഗ്നാഷനായിത്തീരുകയും ചെയ്യും.


പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിമുതല്‍ എന്നേക്കും ആമ്മേന്‍.





ശുശ്രൂ: ഹല്ലെലൂയ്യാ(3)നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
മാദ്ധ്യസ്ഥപ്രാര്‍ത്ഥന


കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഉറച്ചവിശ്വാസത്തോടും നിറഞ്ഞ പ്രത്യാശയോടും നിര്‍മ്മലഹൃദയത്തോടും കൂടെ നമ്മുടെ പ്രേത്യേക മധ്യസ്ഥനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം.


(സമൂഹവും ചേര്‍ന്ന്)


വരപ്രസാദത്താലും നാമധേയത്താലും ആശീര്‍വദിക്കപ്പെട്ട വി.ബനദിക്തോസേ,അശരണരുടെ മദ്ധ്യസ്ഥനും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും സന്ന്യാസികളുടെ മാതൃകയുമായ അങ്ങ് ഞങ്ങളെ തൃക്കന്‍പാര്‍ക്കണമേ,തീഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മാലാഖമാര്‍ക്ക് സാദൃശ്യമായ അങ്ങേ ആത്മാവിനെ ദൈവപിതാവിനു സമര്‍പ്പിക്കുവാന്‍ ഭാഗ്യമുണ്ടായ അങ്ങ് സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിയുന്നു.തപോനിഷ്ഠയുടെയും ജീവിത വിശുദ്ധിയുടെയും മാതൃകയായ പിതാവേ,അപകടമരണത്തില്‍ നിന്നു അങ്ങ് ഒരു ബാലനെ അത്ഭുതകരമായി രക്ഷിച്ചതുപോലെ,ദുര്‍മാര്‍ഗ്ഗ ജീവിതത്തില്‍ നിന്നും തല്‍ഫലമായ ദുര്‍മരണത്തില്‍ നിന്നും,ഞങ്ങളെയും കാത്തുകൊളനമേ,വെള്ളത്തില്‍ മുങ്ങിതാന്നുകൊണ്ടിരുന്ന പ്രിയ ശിഷ്യനായ പ്ലാസിഡിനെ രക്ഷപ്പെടുത്തികൊണ്ട് അനുസരണമെന്ന പുണ്യത്തിന്റെ ശക്തിവിശേഷം അങ്ങ് വെളിപ്പെടുത്തിയല്ലോ.ദാരിദ്ര്യവും രോഗവും കഷ്ടതകളും നിറഞ്ഞ കണ്ണുനീരിന്റെ താഴ്വരയില്‍ അലയുന്ന ഞങ്ങള്‍ നിരാശയിലാണ്ടുപോകാതെ ദൈവപ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ടു,അങ്ങയുടെ സഹായത്താല്‍ പ്രത്യാശയുടെ തുറമുഖമായ ക്രിസ്തുവിലേക്ക് തിരിയുവാന്‍ ഞങ്ങളെ സഹായിക്കണമേ,അസൂയാലുക്കളായ സഹവാസികള്‍ വീഞ്ഞില്‍ കലര്‍ത്തിയ വിഷം ദിവ്യ ജ്ഞാത്താല്‍ തിരിച്ചറിഞ്ഞ അങ്ങ് ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും മാരകമായ എല്ലാ വിപത്തുകളില്‍ നിന്നും,കാത്തുരക്ഷിക്കണമേ.ക്രിസ്തുനാഥന്റെ മാതൃകയനുസരിച്ച് പാവങ്ങള്‍ക്കാശ്രയവും രോഗികള്‍ക്കാശ്വാസവും നല്കിയ പിതാവേ,വിവിധങ്ങളായ നിരവധി വേദനകളാലും രോഗങ്ങളാലും വലയുന്ന ഞങ്ങള്‍ക്കു ആശ്രയമായിരിക്കണമേ,ആന്തരിക വിചാരങ്ങളെപ്പോലും മനസ്സിലാക്കിയിരുന്ന പുണ്യപിതാവേ അനീതിക്കും അക്രമത്തിനും ഹേതുവായ വികാര വിചാരങ്ങള്‍ ഞങ്ങളില്‍നിന്നകറ്റി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ പിഞ്ചെല്ലുവാന്‍ അങ്ങ് ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശിയായിരിക്കണമേ,ഇപ്രകാരം അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടു ഇവിടെ സമ്മേളിച്ചിരിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ അനുഗ്രഹിക്കണമേ സത്പ്രവര്‍ത്തികള്‍ നിറഞ്ഞ ഒരു ജീവിതം നയിച്ചുകൊണ്ടു അങ്ങയോടൊപ്പം നിത്യാനന്ദം അനുഭവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.


കാര്‍മ്മി: വ്യക്തിപരമായ ആവശങ്ങള്‍ക്ക് ഒരു നിമിഷം നമുക്ക് പ്രാര്‍ത്ഥിക്കാം.

രോഗികള്‍ക്കാശ്വാസവും ദു:ഖിതരുടെ പ്രതീക്ഷയുമായ പാവങ്ങളുടെ പ്രത്യാശയുമായ വി.ബനദിക്തോസേ അങ്ങയുടെ ശക്തിയേറിയ മാദ്ധ്യസ്ഥത്തില്‍ ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.അങ്ങയില്‍ ആശ്രയം തേടിവന്നിരിക്കുന്ന ഞങ്ങളുടെമേല്‍ ത്രിയേകദൈവത്തിന്റെ കൃപാകടാക്ഷവും ചൊരിയണമേ.അങ്ങയുടെ മാദ്ധ്യസ്ഥം എപ്പോഴും വിശിഷ്യാ ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു സഹായവും തുണയുമായിരിക്കണമേ.എന്നേക്കും.





സമൂ: ആമ്മേന്‍.
ദൈവവചന വായന-പ്രസംഗം
ഗാനം






വിശുദ്ധനായ ബനദിക്തോസേ

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ(2)

പാപികള്‍,ഞങ്ങളെ നേര്‍വഴികാട്ടുവാന്‍

നൂര്‍സിയായില്‍ ജനിച്ചവനെ.

പാവങ്ങള്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിചിടുവാന്‍

തിരുസന്നിധിയിലിരിപ്പവനെ.

രോഗികളാകുലമാനസര്‍ക്കായ്

അത്ഭുതമനവതി ചെയ്തവനെ

സ്നേഹസന്ദേശങ്ങള്‍ പാരാകേ പടരാന്‍

അനുദിനമധ്വാനിച്ചവനെ

കര്‍ത്താവിന്‍ തിരു സന്ദേശങ്ങള്‍

ജീവിതമാകെ പകര്‍ത്തിയോനെ,

തന്നുടെ ജീവിത മാതൃകയാലേ,

സന്യാസത്തെയുണര്‍ത്തിയോനെ.

അനുസരണം,സ്നേഹം,ത്യാഗം, എന്നീ

മൂന്നു ഗുണങ്ങളുമുള്‍ക്കൊള്ളിച്ച്

സന്യാസജീവിതാനുഷ്ഠിതര്‍ക്കയ്യൊരു

നിയമാവലി വിരചിച്ചവനെ.

പിതൃസന്നിധിയിലിരിക്കുന്ന താതാ

ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ

കര്‍ത്താവിന്‍ തിരുസന്നിധി ചേരാന്‍

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കാറോസൂസ


കാര്‍മ്മി: നമുക്ക് പ്രാര്‍ത്ഥിക്കാം സകല നന്‍മകളുടെയും സൌഭാഗ്യങ്ങളുടെയും ഉറവിടമായ കര്‍ത്താവേ ഞങ്ങളുടെ ആത്മീയപിതാവും അത്ഭുതപ്രേവര്‍ത്തകനുമായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം വഴി ആദ്ധ്യാത്മിക നന്മകള്‍ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: അനുകൂല പ്രതികൂല സാഹചര്യങ്ങളില്‍ അടിപതറാത്തെ കര്‍ത്താവിലാശ്രയിച്ച പുണ്യപിതാവിന്റെ മാദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: തിരുസഭയുടെ അധിപനായ മാര്‍....പാപ്പയെയും അദ്ദേഹത്തിന്റെ സഹകാരികളെയും മെത്രാപ്പൊലിതമാരേയും മെത്രാന്‍മാരേയും പ്രത്യേകിച്ചു ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ.....മെത്രാനെയും വൈദികരെയും സമര്‍പ്പിതരെയും സഭയെ ധീരമായി നയിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ അങ്ങയുടെ കൃപാവരം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ സമാധാനത്തിലും സഹകരണത്തിലും കഴിയുവാനും ഐശ്വര്യവും സമൃദ്ധിയും കളിയാടുവാനും ഭരണാധികാരികള്‍ ദൈവമഹത്വത്തിനും മനുഷ്യസേവനത്തിനും വേണ്ടി തങ്ങളുടെ ആരോഗ്യംവും കഴിവും വിനയോഗിക്കുവാനും വേണ്ട കൃപാവരം പ്രദാനം ചെയ്യണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഭാരതം മുഴുവനും വി.ബനദിക്തോസിന്റെ മാധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവുമായ നിരവധി അനുഗ്രഹങ്ങള്‍ പ്രാപിച്ചു നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിക്കുവാനുള്ള കൃപാവരം നല്‍കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: അനുകൂലമായ കാലാവസ്ഥയും സമൃദ്ധമായ വിളവുകളും സുഭിക്ഷമായ വത്സരവും നല്കി ലോകം മുഴുവനും ഐശ്വര്യം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ആരോഗ്യവാന്‍മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെകൊണ്ടു ആവശ്യം എന്നു അരുള്‍ ചെയ്തുകൊണ്ട് വിവിധരോഗങ്ങളാല്‍ പീഡിതരായിരുന്നവരെ സൌഖ്യമാകിയ കാര്‍ത്താവേ വി. ബനദിക്തോസിന്റെ സുകൃതങ്ങളില്‍ ശരണപ്പെട്ടുകൊണ്ട് എല്ലാ രോഗികളെയും സൌഖ്യമാക്കണമേ


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ദാരിദ്ര്യവും രോഗവും വേദനകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനും പുണ്യാഭിവൃദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള ഉപാധികളാക്കി മാറ്റുവാനുള്ള അനുഗ്രഹം നല്‍കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഞങ്ങളുടെ ബന്ധുക്കള്‍ മിത്രങ്ങള്‍ അയല്‍വാസികള്‍ ഉപകാരികള്‍ എന്നിവരെയും ഞങ്ങളുടെ നന്മയെ കാംഷിക്കുന്ന ഏവരെയും പ്രത്യാശയോടെ അങ്ങയെ സമീപിക്കുന്ന ഏവരെയും സമൃദ്ധമായി അനുഗ്രഹികണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കര്‍ത്താവില്‍ നിദ്ര പ്രാപിച്ച എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗീയാനന്തം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: എല്ലാ രോഗികളെയും കാരുണ്യവാനായ കര്‍ത്താവിന് സമര്‍പ്പിച്ചു നമുക്ക് ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിക്കാം.(.....)

ദയാനിധിയായ കര്‍ത്താവേ ശാരീരികവും മാനസികവുമായ വേദന അനുഭവിക്കുന്ന നിന്റെ ദാസരില്‍ കനിയണമേ,അങ്ങേ വിശ്വസ്ത ദാസനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥത്തില്‍ ആശ്രയിച്ച് കൊണ്ട് അങ്ങേ സഹായം തേടിവന്നിരിക്കുന്ന ഈ മക്കളെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ.രോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടി വിശ്വാസപ്പൂര്‍വ്വം ഞങ്ങളാര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയും അവിടുത്തെ തിരുഹിതമനുസരിച്ച് ആത്മീയവും മാനസികവുമായ ശാരീരികവുമായ രോഗശാന്തി പ്രദാനം ചെയ്യുകയും ചെയ്യണമേ,ഞങ്ങളുടെ പ്രാര്‍ത്ഥന യാചിച്ചിരിക്കുന്നവരും പ്രതീക്ഷിച്ചിരിക്കുന്നവരും പ്രാര്‍ത്ഥികുവാന്‍ ആരുമില്ലാത്തവരുമായ എല്ലാവര്‍ക്കും സൌഖ്യം നല്കി അനുഗ്രഹിക്കണമേ.ഞങ്ങളുടെ ഈ യാചനകളും പ്രാര്‍ത്ഥനകളും ഏറ്റം സ്നേഹത്തോടും വിശ്വാസത്തോടും കൂടി അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.സകല്‍ത്തിന്റെയും നാഥാ എന്നേക്കും


സമൂ: ആമ്മേന്‍.


കാര്‍മ്മി: വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം വഴി ലഭിച്ചിട്ടുള്ള എല്ലാ നന്‍മകള്‍ക്കും ദൈവത്തിന് സ്തുതികളും സ്തോത്രങ്ങളും സമര്‍പ്പിക്കാം
സമാപനാശീര്‍വാദം


കാര്‍മ്മി: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നരുള്‍ച്ചെയ്ത ഈശോയേ അങ്ങേ കാരുണ്യത്തില്‍ അഭയം തേടുന്നവരും ശാരീരികവും മാനസികവുമായി വേദന അനുഭവിക്കുന്നവരുമായ ഈ എളിയ ദാസറില്‍ കനിയണമേ.അങ്ങേ വത്സല ദാസനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥസഹായം അപേക്ഷിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ മാക്കല്‍ക്കൂമ് എല്ലാ വിഷമതകളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ കൃപയരുളണമേ.ഞങ്ങളെല്ലാവരും അങ്ങയിലുള്ള വിശ്വാസത്തില്‍ ശരണപ്പെട്ടു അങ്ങയുടെ കാരുണ്യത്തിനും സ്നേഹത്തിനും അര്‍ഹരായിത്തീരുവാന്‍ ഇടയാകട്ടെ.നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ ആവാസവും നാമെല്ലാവരോടും കൂടെയുണ്ടായിര്‍ക്കാടേ.ഇപ്പോഴും എപ്പോഴും എന്നേക്കും.


സമൂ: ആമ്മേന്‍.


(ഹന്നാന്‍ വെള്ളം തളിക്കുന്നു.)

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന
പ്രാരംഭഗാനം


രക്തസാക്ഷിയാം ഗീവര്‍ഗ്ഗീസ് താതാ
ഞങ്ങള്‍ക്കായി പ്രാര്‍ത്തിക്കണമേ
സ്വര്‍ഗ്ഗലോകത്തിലെത്തുവാനെന്നും
മാര്‍ഗ്ഗം ഞങ്ങള്‍ക്ക് കാട്ടണേ
മാനസങ്ങളില്‍ ദൈവസ്നേഹമാ-
മാഗ്നിയുജ്ജ്വലിക്കുവാന്‍
ഈശോ നല്കിയ സത്യമാര്‍ഗ്ഗത്തി-
ലുള്‍ക്കരുത്തോടെ നില്‍ക്കുവാന്‍
രക്തസാക്ഷിയാം........


കാര്‍മ്മി: ബലഹീനരും പാപികളുമായ ഞങ്ങള്‍ക്ക് സംരക്ഷകനും മദ്ധ്യസ്ഥനുമായി അങ്ങയുടെ വിശ്വസ്ത ദാസനായ വി.ഗീര്‍വര്‍ഗ്ഗീസിനെ ഞങ്ങള്‍ക്ക് നല്കിയ ദൈവമേ ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു.ആത്മീയവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.


സമൂ: ആമ്മേന്‍.
കാറോസൂസ


ശുശ്രു: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: വി.ഗീവര്‍ഗ്ഗീസിനെ അനുകരിച്ച് ദൈവപരിപാലനായില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു എല്ലാ പ്രശ്നങ്ങളെയും ധൈര്യപൂര്‍വം നേരിടാന്‍ ആത്മശക്തി ഞങ്ങള്‍ക്ക് നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: തിരുസഭയുടെ മേലദ്ധ്യക്ഷന്മാരെ സംരക്ഷിക്കുകയും അവര്ക്കു ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ വിശ്വാത്തില്‍ ഉറച്ചവരും സുകൃതങ്ങളില്‍ തീക്ഷണതയുള്ളവരുമാക്കിത്തീര്‍ക്കുവാന്‍ അവ്രെ സഹായിക്കുകയും ചെയണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: രോഗികള്‍ക്ക് സൌഖ്യവും മാനസികവും ശാരീരികവുമായി വേദനിക്കുന്നവര്‍ക്ക് ആശ്വാസവും നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: ഞങ്ങളുടെ കുടുംബാഗങ്ങളെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കണമെന്നും കുടുംബങ്ങളില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: വി.ഗീര്‍വര്‍ഗ്ഗീസിന്റെ മാതൃക സ്വീകരിച്ചു ഞങ്ങളുടെ സഹോദരരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുവാനും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


ശുശ്രു: വി.ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ സാധിച്ചു തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ധൂപാര്‍പ്പണ ഗാനം


മിശിഹാ കര്‍ത്താവേ
നരകുല പാലകനെ
ഞങ്ങളണച്ചിടുമീ
പ്രാര്‍ത്ഥന തിരുമുമ്പില്‍
പരിമളമിയലും ധൂപം പോല്‍
കൈക്കൊണ്ടരുളേണം





കാര്‍മ്മി: ആത്മീയവും ശാരീരികവുമായ വരങ്ങളാല്‍ വിശുദ്ധരെ അലങ്കരിക്കുന്നവനായ ദൈവമേ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കണമേ.പരി.കന്യാമറിയത്തിന്റെ അപേക്ഷയും മാര്‍ യൌസേപ്പിന്റെയും വി.ശ്ലീഹന്മാരുടെയും പ്രാര്‍ത്ഥനകളും,ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെയും,വേദസാക്ഷികളുടെയും സകല വിശുദ്ധരുടെയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. പ്രത്യേകമായി ഇന്ന് ഞങ്ങള്‍ അനുസ്മരിക്കുന്ന വി.ഗീവര്‍ഗ്ഗീസിന്റെ സുകൃതങ്ങളും പ്രാര്‍ത്ഥനകളും ഞങ്ങള്‍ക്ക് അഭയവും പൈശാചിക ഉപദ്രവത്തില്‍ നിന്നും സംരക്ഷണവും നല്കി നിത്യഭാഗ്യത്തിലേക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ.നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,എന്നേക്കും.


സമൂ: ആമ്മേന്‍.
ഗാനം


(സമയമാം രഥത്തില്‍ ...എന്ന രീതിയില്‍)


സ്നേഹതാത നിന്റെ ദാസര്‍
സന്നിധിയില്‍ നില്ക്കുന്നു
സ്നേഹമോലും കണ്‍കളാല്‍ നീ
ഞങ്ങളെ നോക്കണമേ.
ആര്‍ത്തരാമീ മക്കളെ നീ
ശക്തരാക്കിടണമേ
ഭക്തിനേടാന്‍ മുക്തിനേടാന്‍
സിദ്ധി ഞങ്ങള്‍ക്കേകണേ.
സ്നേഹതാത നിന്റെ........
മദ്ധ്യസ്ഥ പ്രാര്‍ത്ഥന





ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ അങ്ങേ മക്കളായ ഞങ്ങള്‍ എളിമയോടും പ്രത്യാശയോടും കൂടെ അങ്ങേ സന്നിധിയില്‍ അഭയം തേടുന്നു.സ്നേഹ പിതാവായ ദൈവം അങ്ങേക്ക് നല്‍കിയിരിക്കുന്ന സ്വര്‍ഗ്ഗീയ വരങ്ങളോര്‍ത്ത്,ഞങ്ങള്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.അങ്ങയുടെ മാദ്ധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു,ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി അങ്ങയെ സ്വീകരിക്കുന്നു.വിശ്വാസത്തിലും പ്രതീക്ഷയിലും ഞങ്ങളെ വളര്‍ത്തണമേ.പരസ്നേഹ ചൈതന്യത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കണമേ.സേവനത്തിന്റെ പാതയിലൂടെ ഞങ്ങളെ നയിക്കണമേ.അസൂയയും വിദ്വേഷവും നീക്കി സ്നേഹവും ഐക്യവും ഞങ്ങളില്‍ ജനിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനായ വി.ഗീവര്‍ഗ്ഗീസേ ആപത്തുകളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ.അനുദിന ജീവിതത്തിലെ ക്ലേശങ്ങള്‍ സന്തോഷത്തോടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളെ സഹായിക്കണമേ.ഞങ്ങളുടെ ഈ അപേക്ഷകളൊക്കെയും അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥതയില്‍ ആശ്രയിച്ചുകൊണ്ടു പിതാവായ ദൈവത്തിന് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന


രോഗികളെ സുഖപ്പെടുത്തുന്നവനും ദു:ഖിതരെ ആശ്വസിപ്പിക്കുന്നവനുമായ കര്‍ത്താവേ,അങ്ങയില്‍ അഭയം തേടുന്ന അങ്ങയുടെ മക്കളെ കരുണാപൂര്‍വ്വം കടാക്ഷികണമേ.അങ്ങ് അന്ധര്‍ക്ക് കാഴ്ച നല്കുകയും രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും ചെയ്തുവല്ലോ.മാനസികവും ശാരീരികവുമായ രോഗങ്ങള്‍ മൂലം ക്ലേശിക്കുന്നവരെ അങ്ങ് സുഖപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യണമേ.അവര്‍ക്ക് ആരോഗ്യവും ആയുസ്സും നല്‍കണമേ.വേദനകള്‍ സന്തോഷപൂര്‍വ്വം സഹിക്കുവാന്‍ അവര്‍ക്ക് ശക്തി നല്‍കണമേ.ഞങ്ങളുടെ ഈ എളിയ അപേക്ഷകള്‍ അങ്ങ് ദയാപ്പൂര്‍വ്വം സ്വീകരിക്കണമേ.
സമാപന പ്രാര്‍ത്ഥന


അത്ഭുതകരമായ വരങ്ങളാല്‍ വിശുദ്ധരെ അലങ്കരിക്കുവാന്‍ തിരുമനസ്സായ ദൈവമേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന വി.ഗീര്‍വര്‍ഗ്ഗീസിന്റെ സുകൃതങ്ങള്‍ പരിഗണിച്ചുകൊണ്ടു ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ.അങ്ങയുടെ തിരുമനസ്സിന് യോജിച്ചവിധത്തില്‍ ഞങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുതന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.ഈ നൊവേന നടത്തുന്നവരെയും ഇതില്‍ സംബന്ധിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ആശീര്‍വദിക്കണമേ.പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,എന്നേക്കും.


സമൂ: ആമ്മേന്‍.
സമാപനഗാനം





(നിത്യ ജീവന്റെ അപ്പം....എന്ന രീതി)


മര്‍ത്യര്‍ക്ക് രക്ഷയ്ക്കുവേണ്ടി
ക്രൂശതില്‍ യാഗമായിത്തീര്‍ന്ന
ദൈവസൂനുവിന്‍ മാര്‍ഗ്ഗം
നിത്യം പിന്തുടര്‍ന്നോനെ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
ഇഹലോക ഭാഗ്യങ്ങളെല്ലാം
യേശുവിനായ് വെടിഞ്ഞവനെ
മംഗള ഗീതങ്ങള്‍ പാടി
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍
മര്‍ത്യര്‍ക്ക് .....


വിശുദ്ധ കുരിയാക്കോസ് എലിയാസച്ചനോടുള്ള നവനാള്‍



പ്രാരംഭ പ്രാര്‍ത്ഥന


സകലത്തിന്‍റെയും കര്‍ത്താവായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു. അങ്ങ് ഞങ്ങള്‍ക്കു നല്കിയിട്ടുള്ള സകല നന്‍മകളെക്കുറിച്ചും അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.ഞങ്ങളുടെ സകല പാപങ്ങളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിച്ചു പൊറുതി അപേക്ഷിക്കുന്നു. ഇനി ഒരിക്കലും പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. സര്‍വ്വനന്‍മസ്വരൂപിയായ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു, അങ്ങേ വിശ്വസ്തദാസനും ഞങ്ങളുടെ പിതാവുമായ കുരിയാക്കോസ് ഏലിയാസച്ചന് അങ്ങ് നല്കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെക്കുറിച്ചും അദ്ദേഹത്തോട് ചേര്‍ന്നുകൊണ്ടു ഞങ്ങള്‍ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.

1 സ്വര്‍ഗ. 1 നന്മ. 1. ത്രി.

ആമ്മേന്‍

ദിവസത്തിന്‍റെ പ്രാര്‍ത്ഥന:

ഒന്നാം ദിവസം


അനന്ത കാരുണ്യവാനായ ദൈവമേ, "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും"എന്ന സുവിശേഷവാക്യാനുസരണം ബാല്യം മുതല്‍ അനിതരസാധാരണമായ ഹൃദയശുദ്ധിയോടെ ജീവിച്ചതിനാല്‍ അനേക ദൈവവിളികളും ആത്മീയജ്ഞാനവും ഉന്നതമായ ധ്യാനത്തിന്റെ വരങ്ങളും ലഭിക്കുകയും,മാമ്മോദീസായില്‍ കിട്ടിയ ദൈവേഷ്ടപ്രസാദം ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഇടയായിട്ടില്ല എന്ന സംതൃപ്തിയോടെ മരണം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ഈ പുണ്യ പിതാവിന്‍റെ,ജീവിതവിശുദ്ധിയെക്കുറിച്ച് നിര്‍ഭാഗ്യ പാപികളെങ്കിലും അങ്ങേ മക്കളായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ആത്മീയശരീരശുദ്ധതയെ വിലമതിച്ചു സ്നേഹിക്കുവാനും അതിനു വിരുദ്ധമായ സകല നിരൂപണ പ്രവര്‍ത്തികളെയും വെറുത്തുപേക്ഷിക്കുവാനും,ഞങ്ങളുടെ ജീവിതാവസ്ഥക്ക് അനുയോജ്യമായ ശുദ്ധത സംരക്ഷിച്ചുകൊണ്ടു,ഞങ്ങളുടെ ഹൃദയങ്ങളെ പരിശുദ്ധാരൂപിക്ക് യോഗ്യമായ ആലയങ്ങളാക്കിത്തീര്‍ക്കുവാനും വേണ്ട സകല വരങ്ങളും,അവയോടുകൂടി ഞങ്ങള്‍ ഈ നൊവേനയില്‍ പ്രത്യേകമായി അപേക്ഷിക്കുന്ന(..........) അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

രണ്ടാം ദിവസം



സകല നന്‍മസ്വരൂപിയായിരിക്കുന്ന ദൈവമേ സദാ കത്തിജ്വലിക്കുന്ന വിളക്കുപോലെ,നിരന്തരമായ പ്രാര്‍ത്ഥനാരൂപിമൂലം ദൈവസ്നേഹാഗ്നിയാല്‍ സദാ ജ്വലിച്ചിരുന്നവനും പരിമളം വീശുന്ന പനിനീര്‍പ്പൂഷ്പ്പംപോലെ എപ്പോഴും വിശുദ്ധിയുടെ സൌരഭ്യം വീശിയിരുന്നവനുമായ കുരിയാക്കോസ് ഏലിയാസച്ചന്റെ ജീവിതവിശുദ്ധിയില്‍ പ്രസാദിച്ചു,അദ്ദേഹത്തെ മലങ്കരസഭക്കാകമാനം വെളിച്ചമുണ്ടാകുന്നതിനുവേണ്ടി പീഠത്തിന്‍മേല്‍ സ്ഥാപിച്ച വിളക്കായി ഉയിര്‍ത്തുവാന്‍ അങ്ങ് തീരുമനസായല്ലോ.ഇപ്രകാരമുള്ള അങ്ങയെ കൃപയെക്കുറിച്ചു,അയോഗ്യരെങ്കിലും ഈ പുണ്യപിതാവിന്റെ ആശ്രിതരായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ദൈവസ്നേഹത്തില്‍ വളരുവാന്‍ ആവശ്യമായ ജാപാധ്യാനത്തിന്റെയും,പരിത്യാഗത്തിന്‍റെയും അരൂപിയും അതോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷികൂന്ന ഈ(.....)അനുഗ്രഹവും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

മൂന്നാം ദിവസം


സ്നേഹസ്വരൂപനായ ദൈവമേ,സ്നേഹത്തിന്‍റെ കൂദാശയാകുന്ന വിശുദ്ധകുര്‍ബാനയില്‍ ഉള്ള ഈശോമിശിഹായുടെ യഥാര്‍ത്ഥ സാന്നിധ്യത്തില്‍ കുരിയാക്കോസ് ഏലിയാസച്ചനുണ്ടായിരുന്ന സജീവവിശ്വാസംമൂലം ഭയഭക്തിയോടുകൂടിയ ദിവ്യപൂജാര്‍പ്പണത്തലും പ്രാര്‍ത്ഥനയാലും അങ്ങേ മഹത്വപ്പെടുത്തുകയും അനേകം ആത്മാക്കളെ ഭക്തിയിലേക്കും പുണ്യജീവിതത്തിലേക്കും ആകര്‍ഷിക്കുകയും ചെയ്കയാല്‍ വി.കുര്‍ബാനയുടെ സന്നിധിയില്‍ പലപ്പോഴും പ്രാര്‍ത്ഥനാസമാധിയില്‍ ലയിച്ചുപോകത്തക്കവിധം,അദ്ദേഹത്തെ അനുഗ്രഹിക്കുവാന്‍ അങ്ങ് തീരുമനസായല്ലോ,അങ്ങേ ഈ കൃപാനുഗ്രഹങ്ങളെക്കുറിച്ച് നിര്‍ഭാഗ്യപാപികളെങ്കിലും അദ്ദേഹത്തിന്‍റെ ആശ്രിതരായ ഞങ്ങളും വി.കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിധ്യത്തെപ്പറ്റി സജീവ വിശ്വാസമുള്ളവരായി ശുദ്ധസ്തലത്തില്‍ പൂജ്യതയോടെ വര്‍ത്തിക്കാനും,ഭക്തിയോടും തക്ക ഒരുക്കത്തോടും വി.കുര്‍ബാന സ്വീകരിക്കുവാനും ഈ ദിവ്യ വിരുന്നിന്റെ മാധുര്യത്താല്‍ സദാ ഈശോയുമായുള്ള ആത്മീയഐക്യംപാലിച്ച് പുണ്യവഴിയില്‍ സ്ഥിരതയോടെ നടക്കുവാനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന ഈ(....)) അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

നാലാം ദിവസം


പരമകാരുണ്യകനായ ദൈവമേ,ശൈശവം മുതല്‍ തിരുക്കുടുബത്തോടുള്ള ഭക്തി ആചരിക്കുകയും പ്രായനുസരണം അത് വര്‍ദ്ധിപ്പിക്കുകയും തന്മൂലം തിരുക്കുടുംബത്തില്‍നിന്ന് നിരവധി വിശിഷ്ട ദാനങ്ങളും,പ്രത്യേകം നിര്‍മ്മല ലില്ലിപുഷ്പമായ ശുദ്ധതയും ലഭിച്ച്,പുണ്യവാന്‍മാര്‍ക്കടുത്ത് മരണം പ്രാപിച്ച അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് നിര്‍ഭാഗ്യ പാപികളെങ്കിലും അദ്ദേഹത്തിന്റെ ആശ്രിതരായ ഞങ്ങളും,അദ്ദേഹത്തെ അനുകരിച്ച് തിരുക്കുടുംബഭക്തിയില്‍ മികച്ചവരായി നിര്‍മ്മല ജീവിതം കഴിക്കുന്നതിനും,അവസാനം ഈശോ മറിയം യൌസേപ്പിന്റെ കരങ്ങളില്‍ ഞങ്ങളുടെ ആത്മാക്കളെ സംര്‍പ്പിച്ചു കൊണ്ടു ഭാഗ്യ മരണം പ്രാപിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന (....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. ന്രന്മ. 1 ത്രി.

അഞ്ചാം ദിവസം


പരമനന്‍മയായ ദൈവമേ,"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിന്‍ നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്ക് നിങ്ങള്‍ നന്മ ചെയ്യുവിന്‍"എന്ന ശോമിശിഹായുടെ പ്രബോധനം അനുസരിച്ച് തന്റെ ശത്രുക്കളോടു ക്ഷമിച്ച്,അവരെ സ്നേഹിക്കുകയും അനുകബയോടുകൂടി അവരെ സഹായിക്കുകയും,ആപ്രേകാരം ചെയ്യുവാന്‍ ആത്മീയ മക്കളോടു ഉപദേശിക്കുകയും ചെയ്തു,ക്രിസ്തീയ ഉപവിയുടെ ഉത്തമാദര്‍ശമായി ശോഭിച്ച അങ്ങേ വിശ്വസ്ത ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്റെ പുണ്യയോഗ്യതകളെക്കുറിച്ച്, പുണ്യജീവിതത്തിലലസരെങ്കിലും, അദ്ദേഹത്തിന്റെ എളിയ മക്കളായ ഞങ്ങളും ധീരതമായ പരസ്നേഹചൈതന്യത്താല്‍ പ്രശോഭ്തരായി ദിവ്യരക്ഷകന്റെ ആദര്‍ശത്തിന് തക്കവണ്ണം,ജീവിക്കുന്നതിവേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

ആറാം ദിവസം


കരുണയുള്ള പിതാവായ ദൈവമേ,ഈശോമിശിഹായുടെ മണവാട്ടിയായ തിരുസഭയുടെ മഹത്വത്തിനായുള്ള ശുഷ്കാന്തിയാലേരിഞ്ഞു മലങ്കര സഭയെ ഗ്രസിക്കുവാനോരുമ്പെട്ട ശീശ്മയോട് സുധിരം പോരാടുകയും ഐകരൂപ്യമില്ലാതെയിരുന്ന പള്ളിശുശ്രൂഷാവിധികളെല്ലാം ശ്ലാഘനീയമാംവണ്ണം ക്രമീകരിച്ചു ഏകരീതിയിലാക്കി നടപ്പില്‍ വരുത്തുകയും മലങ്കര സഭയുടെ ശക്തികേന്ദ്രമായി ഒരു ഏതദേശീയ സന്യാസസഭയെ ഇവിടെ നട്ടു വളര്‍ത്തി പരിപാലിക്കുകയും ചെയ്തുകൊണ്ട് കേരള കത്തോലിക്കാസഭയ്ക്ക് നവജീവന്‍ പ്രദാനം ചെയ്യുവാന്‍,തിരഞ്ഞെടുക്കപ്പെട്ട പാത്രമായി കുരിയാക്കോസ് ഏലിയാസച്ചനെ നിയോഗിച്ചുവല്ലോ,അങ്ങേ ദാസനും ഞങ്ങളുടെ പിതാവുമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെക്കുറിച്ച് അദ്ദേഹത്തിന്റെ എളിയ മക്കളായ ഞങ്ങളും അദ്ദേഹത്തെ അനുകരിച്ച് ശുദ്ധപള്ളിയെ പ്രതിയുള്ള ശുഷ്കാന്തിയാല്‍ നിറഞ്ഞു ജീവിക്കുന്നതിനും.തിരുസഭയുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതിനും ആവശ്യമായ സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(....)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

ഏഴാം ദിവസം


ആത്മാക്കളുടെ രക്ഷയെ എത്രയും അധികമായി ആഗ്രഹിക്കുന്ന സ്നേഹപിതാവായ ദൈവമേ,എനിക്കു ദാഹിക്കുന്നു എന്ന വചനത്താല്‍ ആത്മാക്കളുടെ രക്ഷയെപറ്റിയുള്ള ദാഹം പ്രകടമാക്കിയ കര്‍ത്താവിശോമിശിഹായുടെ ദിവ്യ ദാഹത്തെ ശമിപ്പിക്കുവാന്‍ വേണ്ടി ആത്മരക്ഷമേലുള്ള ശുഷ്കാന്തിയാല്‍ സദാ എരിഞ്ഞു സ്വജീവിത വിശുദ്ധിയാലും അശ്രാന്തപരിശ്രമത്താലും അനേകരെ നല്‍വഴിയിലാക്കുകയും സ്വജീവനെ ത്യജിക്കുവാന്‍പോലും സന്നദ്ധനായി ശീശ്മയുടെ വിഷവായുവില്‍നിന്ന് അനേകരെ രക്ഷിക്കുകയും ചെയ്തതിനാല്‍ വലിയ സ്തുതിബഹുമാനങ്ങള്‍ക്ക് പാത്രിഭൂതനായി എങ്കിലും അവയെല്ലാം പരിത്യജിച്ചു ധ്യാനയോഗിയായി മഹാ എളിമയോടെ ജീവിച്ച അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്റെ ജീവിതവിശുദ്ധിയെക്കുറിച്ച്,ദൈവസ്നേഹത്തില്‍ കേവലം തണുത്തവരെങ്കിലും അങ്ങേ മക്കളായ ഞങ്ങളും ആത്മരക്ഷയെ ദാഹിക്കുവാനും സ്വന്ത പുണ്യപ്പൂര്‍ണ്ണതയാലും പ്രാര്‍ത്ഥനയാലും പ്രയത്നത്താലും ആത്മാക്കളെ രക്ഷിക്കുന്നതിനും എളിമയോടെ ജീവിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

എട്ടാം ദിവസം


പരമാപ്രതാപവാനും മഹത്വമേറിയവനുമായ ദൈവമേ കീഴ്വഴക്കം ബലിയെക്കാള്‍ ശ്രേഷ്ടമാകുന്നു എന്ന പരിശുദ്ധാരൂപിയുടെ പ്രബോധനാനുസരണം വിശ്വാസപരമായ ജീവിതത്താല്‍ സകല കാര്യങ്ങളിലും ആജ്ഞാനുസരണത്തിന്റെ അരൂപി പാലിക്കുകയും എല്ലാം കീഴ്വഴക്കത്തെപ്രതി മാത്രം ചെയ്തുകൊണ്ട് കുരിശുമരണത്തോളം കീഴ്വഴങ്ങിയ ഈശോയേ അനുകരിച്ച് മരണപര്യന്തം ഒരുത്തമ സന്യാസിയായി ജീവിച്ച അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്‍റെ ജീവിതവിശുദ്ധിയെക്കുറിച്ച് വിശ്വാസത്തില്‍ ക്ഷീണിച്ചവരും അരൂപിയില്‍ തണുത്തവരുമെങ്കിലും അദ്ദേഹത്തിന്റെ മക്കളായ ഞങ്ങളും വിശ്വാസപരമായ ജീവിതത്തിലും ആജ്ഞാനുസരണത്തിലും പ്രശോഭിതരായി പുണ്യവാന്‍മാരായിത്തീരുന്നതിന് വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

ഒമ്പതാം ദിവസം


സകലത്തിന്‍റെയും പരമാന്ത്യമായ ദൈവമേ,വിളവു വിപുലം വേലക്കാര്‍ വിരളം ആകയാല്‍ കൊയ്ത്തുകാരെ അയയ്ക്കേണ്ടതിന് വിലവിന്‍റെ യജമാനനോടു പ്രാര്‍ത്ഥിക്കുവിന്‍,എന്നരുള്‍ച്ചെയ്ത കര്‍ത്താവിന്‍റെ വാക്കുകളനുസ്മരിച്ചു തിരുസഭയുടെ ധീരയോദ്ധാക്കളായി കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരും വിളവിന്‍റെ  കൊയ്ത്തുകാരുമായി നിരവധി വൈദികരെ ലഭിക്കുവാന്‍ തക്കവിധം ഒരു ഏതദ്ദേശീയ സന്യാസസഭയെ യഥാവിധി രൂപവല്‍ക്കരിക്കുകയും ദീര്‍ഘനാള്‍ പരിപാലിച്ചു പരിശീലിപ്പിക്കുകയും ചെയ്തു,അങ്ങേ ദാസനായ കുരിയാക്കോസ് ഏലിയാസച്ചന്‍റെ ജീവിത വിശുദ്ധിയെക്കുറിച്ച് അലസരായ ജോലിക്കാരെങ്കിലും അങ്ങേ എളിയ മക്കളായ ഞങ്ങളും അദ്ദേഹത്തിന്റെ മാതൃകക്കൊത്തവണ്ണം യഥാര്‍ത്ഥമിഷന്‍ ചൈതന്യമുള്ളവരായിത്തീരുന്ന്തിനും ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട സകല വരങ്ങളും അവയോടുകൂടി ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം അപേക്ഷിക്കുന്ന(...)അനുഗ്രഹങ്ങളും,ഈ പുണ്യപിതാവുവഴി ഞങ്ങള്‍ക്കു തന്നു അങ്ങേ ഈ വിശ്വസ്ത ശുശ്രൂഷിയെ മഹത്വപ്പെടുത്തുവാന്‍ കൃപയുണ്ടാകണമെന്ന് അങ്ങേ തിരുക്കുമാരനിശോമിശിഹായുടെ നാമത്തില്‍ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന പ്രാര്‍ത്ഥന



ഇതുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും ചോദിച്ചിട്ടില്ല സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവിടുന്ന് നിങ്ങള്‍ക്ക് തരും,എന്നരുള്‍ ചെയ്ത സ്നേഹം നിറഞ്ഞ ഈശോയേ അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അഭ്യര്‍ത്ഥനയുടെ ഫലം ഞങ്ങള്‍ക്ക് ലഭിക്കുന്നതിനിയടയാക്കണമേ,
ഈശോ മറിയമേ യൌസേപ്പേ,നിങ്ങളുടെ പ്രത്യേക ഭക്തനായ കുരിയാക്കോസ് ഏലിയാസച്ചന്‍റെ പുണ്യയോഗ്യതകളെ അനുസ്മരിച്ചു അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ചു സ്വര്‍ഗ്ഗസൌഭാഗ്യത്തിന് യോഗ്യരാക്കണമെന്നും,ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ ഈ(.....)അനുഗ്രഹം ഈ ദൈവദാസന്‍വഴി സാധിച്ചുതരണമെന്നും എത്രയും സാദ്ധ്യമായി ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1. ത്രി.

ആമ്മേന്‍.

വിശുദ്ധ അല്‍ഫോസാമ്മയോടുള്ള നൊവേന
പ്രാരംഭ ഗാനം







ഉയരും കൂപ്പുകരങ്ങളുമായ്
വിടരും ഹൃദയസുമങ്ങളുമായ്‌
ഏരിയും കൈത്തിരിനാളം പോലെ
അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂ
നിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ


അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ

സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.




ഇവിടെ പുതിയൊരു നാദം
ഇവിടെ പുതിയൊരു ഗാനം
സുരവരമാരിപൊഴിക്കും സുകൃതിനി
അല്‍ഫോന്‍സായുടെ നാമം


അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ

സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.


കുരിശിന്‍ പാത പുണര്‍ന്നു
പരിചൊടു ധന്യത പുല്‍കി
ക്ലാരസഭയ്‌ക്കൊരു പുളകം നീ
കുടമാളൂരിനു തിലകം നീ


അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ

സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.


നിന്നുടെ ജീവിത നന്മകളാല്‍
നിന്നുടെ പാവന ചിന്തകളാല്‍
ഭരണങ്ങാനം ഭാരതലിസ്യുവായ്
പാരില്‍ പൂമഴ ചൊരിയുന്നു.


അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ

സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.


ഭാരതമണ്ണില്‍ നിന്നും
വിണ്ണിലുയര്‍ന്നൊരു ധന്യേ
ദൈവപിതാവിന്‍ വരമരുളാനായ്
ഞങ്ങള്‍ക്കെന്നും തുണയേകൂ.


അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ

സ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.
പ്രാരംഭ പ്രാര്‍ത്ഥന








സകലത്തിന്റെയും കര്‍ത്താവായ ദൈവമേ, ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഞങ്ങള്‍ മനഃസ്തപിച്ച് പൊറുതി അപേക്ഷിക്കുകയും ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. സര്‍വ്വനന്മസ്വരുപിയായ അങ്ങയെ ഞങ്ങള്‍ മുഴുഹൃദയത്തോടെ സ്നേഹിക്കുന്നു. അങ്ങേ വിശ്വസ്തദാസിയായ അല്‍ഫോന്‍സാമ്മക്ക് അങ്ങ് നല്‍കിയിട്ടുള്ള സകല വിശിഷ്ടവരങ്ങളെകുറിച്ചും ആ കന്യകയോട്‌ ചേര്‍ന്നു കൊണ്ട് ഞങ്ങള്‍ അങ്ങേയ്ക്ക് സ്ത്രോത്രം ചെയ്യുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലൂടെ അങ്ങു നയിച്ചതുപോലെ ഞങ്ങളേയും നേര്‍വഴി കാട്ടി നടത്തണമേ. എളിമയിലും വിനയത്തിലും വിശ്വസ്തതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്നുവരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. കാരുണ്യവാനായ ദൈവമേ, അല്‍ഫോന്‍സാമ്മവഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.
ദിവസത്തിന്റെ പ്രാര്‍ത്ഥന:



{ഒന്നാം ദിവസം}


വിശ്വാസം


"എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും" എന്ന് തിരുവചനങ്ങളിലൂടെ അവിടുന്ന് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ദൈവം ഈ പ്രപഞ്ചം മുഴുവനിലും തിങ്ങിനിറഞ്ഞിരിക്കുന്നു. ആഴമേറിയ വിശ്വാസമുള്ളവര്‍ക്ക് അങ്ങ് സമീപസ്ഥനാണ്. നല്ലവനായ ദൈവമേ! അങ്ങേ എളിയ ദാസിയായ അല്‍ഫോന്‍സാമ്മയ്ക്ക്‌ വിശ്വാസം എന്ന ദാനം നല്‍കിയ അവളെ ശക്തിപ്പെടുത്തിയല്ലോ. സജീവവിശ്വാസത്തോടെ അനുദിന കടമകള്‍ നിര്‍വ്വഹിക്കുവാനും അങ്ങനെ അങ്ങേയ്ക്ക് പ്രസാദിക്കുന്നവളായി തീരുവാനും അവിടുന്ന്‌ അവളെ അനുഗ്രഹിച്ചതിനേക്കുറിച്ച് ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ ദിവ്യനാഥാ, ഞങ്ങള്‍ക്കു സജീവവിശ്വാസവും ഞങ്ങള്‍ യാചിക്കുന്ന (....) അനുഗ്രഹവും അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം വഴി നല്‍കുമാറാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ രണ്ടാം ദിവസം}


ശരണം


അങ്ങില്‍ പ്രത്യാശ വയ്ക്കുന്നവരിലേക്ക് അനുഗ്രഹത്തിന്റെ നീര്‍ചാലുകള്‍ ഒഴുക്കി കൊണ്ടിരിക്കുന്ന ദിവ്യനാഥാ! ജീവിതത്തിന്റെ പ്രസിസന്ധികളില്‍ അങ്ങയെ ആശ്രയിച്ച് അവിടുത്തെ പരിളാനയില്‍ മുഴുകുവാന്‍ അല്‍ഫോന്‍സാമ്മയെ അനുവദിച്ചതിനെക്കുറിച്ച് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ദാനമായി നല്‍കുന്ന പ്രത്യാശയെന്ന പുണ്യം ലഭിക്കുന്നതിന്, അങ്ങില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍, അങ്ങ് ഞങ്ങളില്‍ സ്വന്തംപോലെ പ്രവര്‍ത്തിക്കുവാന്‍ സ്വയം വിട്ടുതരുവാനുള്ള നല്ല മനസ്സും ഞങ്ങള്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{മുന്നാം ദിവസം}


ദൈവസ്നേഹം


ദൈവം സ്നേഹമാകുന്നു. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു എന്ന് അരുള്‍ ചെയ്തിട്ടുണ്ടല്ലോ. ആ തിരുവചനങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് അനുഗ്രഹം നല്‍കിയതിനെക്കുറിച്ച് നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങേയ്ക്കു ഞങ്ങള്‍ ആരാധനാസ്തുതികള്‍ അര്‍പ്പിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളില്‍ ദൈവസ്നേഹം വര്‍ദ്ധിപ്പിക്കുകയും ഞങ്ങള്‍ യാചിക്കുന്ന (....) അനുഗ്രഹം അങ്ങേ വിശ്വസ്തദാസിയുടെ മാദ്ധ്യസ്ഥത വഴി ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ നാലാം ദിവസം}


ഹൃദയവിശുദ്ധി


"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെകാണും" എന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ. ഹൃദയശുദ്ധിയോടെ ജീവിതകാലം മുഴുവനും എല്ലാ രംഗങ്ങളിലും വ്യാപരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അങ്ങേ അനുവദിച്ചതിനേയോര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അല്‍ഫോന്‍സാമ്മയെപ്പോലെ ജീവിതാന്ത്യം വരെ ഹൃദയശുദ്ധിയോടെ വ്യാപരിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ അഞ്ചാം ദിവസം}


എളിമ


"ഞാന്‍ ഹൃദയ ശാന്തതയും എളിമയുമുള്ളവനാകുന്നു. നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍" എന്ന് അരുളി ചെയ്ത ദിവ്യനാഥാ, പ്രതികൂല സാഹചര്യങ്ങളില്‍ മാധുര്യത്തോടെ പെരുമാറിക്കൊണ്ട് അങ്ങേ ശാന്തതയ്ക്കു സാക്ഷ്യം വഹിച്ച അല്‍ഫോന്‍സാമ്മയെ സ്മരിച്ചു കൊണ്ട് ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. ദിവ്യനാഥാ, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മറ്റുള്ളവരോട് മാധുര്യ പൂര്‍വം പെരുമാറുവാനുള്ള കൃപാവരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ആറാം ദിവസം}


സഹനം


സഹനം സ്നേഹത്തെ അളക്കുന്നതിനുള്ള അളവുകോലാണല്ലോ. രോഗത്തിന്റെ കഠോര വേദനകളെ സന്തോഷത്തോടും ക്ഷമയോടും കൂടെ സഹിക്കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ അനുഗ്രഹം നല്‍കിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ആ ധന്യാത്മാവിനെ അനുകരിച്ച് ജീവിത ക്ലേശങ്ങളെ ക്ഷമയോടും സന്തോഷത്തോടും കൂടെ സഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{എഴാം ദിവസം}


പരസ്നേഹം


"നിങ്ങള്‍ എന്റെ ശിഷ്യരെന്ന്‍ ലോകം അറിയേണ്ടതിന് നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ " എന്നരുളിചെയ്ത് സ്വശിഷ്യരുടെ പാദങ്ങള്‍ കഴുകി സേവനത്തിന്റെ മാതൃക കാട്ടിയ ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ ആരാധിക്കുന്നു. അങ്ങയുടെ ഈ മാതൃക സ്വജീവിതത്തില്‍ അനുകരിക്കുവാന്‍ അല്‍ഫോന്‍സാമ്മയെ അനുഗ്രഹിച്ചതിനെ ഓര്‍ത്ത്‌ അങ്ങയേ ഞങ്ങള്‍ സ്തുതിക്കുന്നു. നിസ്വാര്‍ഥ സേവനത്തിലൂടെ ഞങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമെന്നും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{എട്ടാം ദിവസം}


പ്രാര്‍ത്ഥന


"നിങ്ങള്‍ പരിക്ഷയില്‍ അകപ്പെടാതിരിക്കുവാന്‍ ഉണ്ണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍ " എന്നരുളി ചെയ്തു കൊണ്ട് പ്രാര്‍ത്ഥനയുടെ മഹാത്മ്യം ഞങ്ങളെ പഠിപ്പിച്ച ദിവ്യനാഥാ, ഞങ്ങള്‍ അങ്ങയേ സ്തുതിക്കുന്നു. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അങ്ങേയോടുകൂടെ ആയിരിക്കുവാന്‍, പ്രാര്‍ത്ഥനയില്‍ സദാ അങ്ങയെ കണ്ടുമുട്ടുവാന്‍ അല്‍ഫോന്‍സാമ്മയേ അനുഗ്രഹിച്ച നല്ല ദൈവമേ, അങ്ങയ്ക്ക്‌ നന്ദി പറയുന്നു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും പ്രാര്‍ത്ഥന വഴി അങ്ങയോട് ഐക്യപ്പെട്ടു ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ ഒന്‍പതാം ദിവസം}



അനുസരണം


അനുസരണം ബലിയെക്കാള്‍ ശ്രേഷ്ടമാണെന്ന് തിരുവചനത്തിലൂടെ പഠിപ്പിക്കുന്ന നല്ല ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. മേലധികാരികളില്‍ അങ്ങയെ ദര്‍ശിക്കുവാനും അവരെ അനുസരിക്കുവാനും അല്‍ഫോന്‍സാമ്മയ്ക്ക്‌ അങ്ങു നല്‍കിയ കൃപാവരത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. ഞങ്ങളും അല്‍ഫോന്‍സാമ്മയെപ്പോലെ അനുസരണയുള്ളവരായി ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ജീവിക്കുവാനുള്ള വരവും പ്രത്യേകമായി ഞങ്ങള്‍ ഈ നൊവേനയില്‍ യാചിക്കുന്ന (....) അനുഗ്രഹവും അങ്ങേ വിശ്വസ്തദാസി വഴി ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.







ലുത്തീനിയ



( ആഘോഷമായി നടത്തുമ്പോള്‍ )






കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.


സ്വര്‍ഗ്ഗ പിതാവാം സകലേശാ

ദിവ്യാനുഗ്രഹമേകണമേ.

നരരക്ഷകനാം മിശിഹായേ

ദിവ്യാനുഗ്രഹമേകണമേ


ഭാരത നാടിന്‍ മണിമുത്തേ
കേരളസഭയുടെ നല്‍സുമമേ
അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണെ
നല്‍വരമാരി പൊഴിക്കണമേ





വേദനയേറെ സഹിച്ചവളേ

സഹനത്തിന്‍ ബലിയായവളേ

കുരിശിന്‍ പാതപുണര്‍ന്നവളേ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


ത്യാഗത്തിന്‍ ബലിവേദികളില്‍
അര്‍പ്പിതമായൊരു പൊന്‍ സുമമേ
ക്ഷമയുടെ ദര്‍പ്പണമായവളേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





സഹനത്തിന്‍ കൂരമ്പുകളെ

ശിഷ്ടമതാക്കിത്തീര്‍ത്തവളേ

പൊന്‍കതിര്‍ വീശും താരകമേ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


സാന്ത്വനമേകി നടന്നതിനാല്‍
സ്വന്ത സുഖങ്ങള്‍ മറന്നവളേ
വിണ്ണിലുയര്‍ന്നൊരു വെണ്‍മലരേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





ക്ലേശമതെല്ലാം തിരുബലിയായ്

നാഥനുകാഴ്ചയണച്ചവളേ

ധരയില്‍ നന്മ പൊഴിച്ചവളേ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


ദാരിദ്ര്യത്തിന്‍ മാതൃകയെ
അനുസരണത്തിന്‍ വിളനിലമേ
ശുദ്ധതയേവം കാത്തവളെ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





പ്രാര്‍ത്ഥനയാകും മലരുകളെ

ക്രിസ്തുവിനര്‍ച്ചന ചെയ്തവളേ

കാരുണ്യത്തിന്‍ നിറകുടമേ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


ക്ലാരസഭാതന്‍ വാടിയിലായ്
പൊട്ടിവിരിഞ്ഞൊരു നറുമലരേ
കന്യകമാരുടെ മാതൃകയേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





പാരിന്‍ ശാന്തിപരത്തിയോരാ

ഫ്രാന്‍സിസ്‌ താതനുനല്‍സുതയേ

ധന്യതയാര്‍ന്നൊരു കന്യകയേ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


വേദനയാല്‍വന്‍ ക്ലേശത്താല്‍
നിന്‍സുതരൂഴിയില്‍ വലയുമ്പോള്‍
ആതുരരിവരുടെയാശ്രയമേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





സഹനം തന്നുടെ വീഥിയതില്‍

ത്യാഗസുമങ്ങള്‍ ചൊരിഞ്ഞിടുവാന്‍

സ്നേഹത്തിന്‍ മധുഗീതവുമായ്‌

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


അനുദിനമുയരും ക്ലേശങ്ങള്‍
പരിഹാരത്തിന്‍ കരുവാക്കി
നാഥനു മോദമണച്ചിടുവാന്‍
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്





അന്ത്യദിനത്തില്‍ നിന്‍ സുതരാം

ഞങ്ങള്‍ നിന്നുടെ സവിധത്തില്‍

വന്നണയാനായ്‌ കനിവോടെ

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്


ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ, നാഥാ
പാപം പൊറുക്കേണമേ.


ലോകത്തിന്‍ പാപങ്ങള്‍ താങ്ങും

ദൈവത്തിന്‍ മേഷമേ, നാഥാ

പ്രാര്‍ത്ഥന കേള്‍ക്കേണമേ.


ലോകത്തിന്‍ പാപങ്ങള്‍ താങ്ങും
ദൈവത്തിന്‍ മേഷമേ, നാഥാ
ഞങ്ങളില്‍ കനിയേണമേ.
ധുപാര്‍പ്പണ ഗാനം



ഉയരണമേ പ്രാര്‍ത്ഥനയഖിലേശാ
ഉയരണമേ സുരഭില ധൂപംപോല്‍
സ്വര്‍ഗ്ഗത്തില്‍ നിന്‍ തിരു സന്നിധിയില്‍
വെള്ളപ്പൂ പോലതു വിടരേണം.
പ്രാര്‍ത്ഥിക്കാം



അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ സമൃദ്ധമായി അനുഗ്രഹിക്കണമേ. അല്‍ഫോന്‍സാമ്മയുടെ സഹായത്താല്‍ രോഗികള്‍ക്കു രോഗശാന്തിയും, ആത്മീയവും മാനസികവുമായി ക്ലേശമനുഭവിക്കുന്നവര്‍ക്ക്‌ സമാശ്വാസവും ലഭിക്കുമാറാകട്ടെ. അല്‍ഫോന്‍സാമ്മയെ വിശിഷ്ട പുണ്യങ്ങളാല്‍ അലങ്കരിക്കുവാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ, അങ്ങേ മക്കളായ ഞങ്ങളും ഈ ലോകത്തില്‍ ജീവിക്കുന്ന കാലമത്രയും ആ കന്യകയേപ്പോലെ പരിശുദ്ധരായി ജീവിക്കുവാനും വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രുഷ ചെയ്യുവാനും നിത്യഭാഗ്യം പ്രാപിച്ച് പരലോകത്തില്‍ അങ്ങേ നിരന്തരം സ്തുതിച്ച് വാഴ്ത്തുവാനും അനുഗ്രഹം ചെയ്യണമെന്ന് അങ്ങേ തിരുക്കുമാരന്‍ ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന പ്രാര്‍ത്ഥന



" ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നു ചോദിച്ചിട്ടില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെല്ലാം അവന്‍ നിങ്ങള്‍ക്കു തരും " (യോഹ. 16:23-24) എന്നരുളിചെയ്ത സ്നേഹം നിറഞ്ഞ ഈശോയെ, അങ്ങേ നാമത്തില്‍ പിതാവിനോടു ഞങ്ങള്‍ ചെയ്യുന്ന ഈ അപേക്ഷയുടെ ഫലം ഞങ്ങള്‍ക്കു ലഭിക്കുവാനിടയാക്കണമേ.


ഈശോമറിയം യൗസെപ്പേ, നിങ്ങളുടെ പ്രത്യേക ഭക്തയായ അല്‍ഫോന്‍സാമ്മയുടെ പുണ്യയോഗ്യതകളെ പരിഗണിച്ച് അയോഗ്യരും പാപികളുമെങ്കിലും നിങ്ങളുടെ മക്കളായ ഞങ്ങളെയും വിശുദ്ധീകരിച്ച് സ്വര്‍ഗ്ഗസൗഭാഗ്യത്തിന് യോഗ്യരാക്കണമെന്നും ഞങ്ങള്‍ക്കിപ്പോള്‍ എത്രയും ആവശ്യമായ അനുഗ്രഹങ്ങളും (....) അങ്ങേ വിശ്വസ്തദാസി വഴി സാധിച്ചുതരണമെന്നും എത്രയും എളിമയോടു കൂടി ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
സമാപന ഗാനം
മാലാഖമാരൊത്തു വാനില്‍



വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മ്മലശോഭയില്‍ മിന്നുന്ന
സ്വര്‍ഗീയമാണിക്യ മുത്തേ...


(മാലാഖമാരൊത്തു..)


സുരലോക ഗോളമേ
വരജാലഭാണ്ഡമേ
ക്ലാരസഭാരമ മലരേ
മാനത്തെ വീട്ടില്‍നിന്ന-
വിരാമമിവരില്‍ നീ
വരമാരി ചൊരിയേണമമ്മേ


അമ്മേ വണങ്ങുന്നു നിന്നെ

മക്കള്‍ നമിക്കുന്നു നിന്നെ

(മാലാഖമാരൊത്തു..)


മീനിച്ചിലാറിന്റെ തിരത്തു പുഷ്പിച്ച
മന്ദാര സൗഗന്ധമലരേ
നിറകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍


അമ്മേ വണങ്ങുന്നു നിന്നെ

മക്കള്‍ നമിക്കുന്നു നിന്നെ

(മാലാഖമാരൊത്തു..)




ഒരു ഹോമബലിയായ് നീ
സുരഭീപശാഖയായ് നീ
സഹനത്തിന്‍ ശരശയ്യ തീര്‍ത്തു
ഒരു നാളിലഖിലേശന്‍
നിറമോദവായ്പോടെ
നിന്‍സ്നേഹയാഗം കൈക്കൊണ്ടു


അമ്മേ വണങ്ങുന്നു നിന്നെ

മക്കള്‍ നമിക്കുന്നു നിന്നെ

(മാലാഖമാരൊത്തു..)


പ്രിയദാസി എളിയവളില്‍
കരുണാകടാക്ഷത്തിന്‍
കിരണം പൊഴിച്ചു മഹേശന്‍
സുരകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍


അമ്മേ വണങ്ങുന്നു നിന്നെ

മക്കള്‍ നമിക്കുന്നു നിന്നെ

(മാലാഖമാരൊത്തു..)






(തിരുശേഷിപ്പുകൊണ്ടുള്ള ആശീര്‍വാദം)


വിശുദ്ധ അന്തോനീസിനോടുള്ള നൊവേന

പ്രാരംഭ ഗാനം


( അദ്ധ്വാനിക്കുന്നവര്‍ക്കും... എ.മ.)

പാദുവാപ്പതിയെ, ദൈവ
സ്നേഹത്തിന്‍ കേദാരമെ
നേര്‍വഴി കാട്ടേണമെ
പരിശുദ്ധ അന്തോനീസെ.....

അമലോത്ഭവ കന്യകതന്റെ

മാനസ പുത്രനായ

പരിശുദ്ധ അന്തോനീസെ

ഞങ്ങള്‍ക്കായ്‌ പ്രാര്‍ത്ഥിക്കണെ

(പാദുവാപ്പതിയെ..)


പൈതലാം യേശുവിനെ
തൃകൈയില്‍ ഏന്തിയോനെ
തൃപ്പാത പിന്‍തുടരാന്‍
ത്രാണിയുണ്ടാകേണമെ .....


(പാദുവാപ്പതിയെ..)


ക്രൂശിന്റെ അടയാളത്താല്‍

ദുഷ്ടത നീക്കിയോനെ

ആലംബഹീനര്‍ക്കെന്നും

മദ്ധ്യസ്ഥനാകേണമെ

(പാദുവാപ്പതിയെ..)

പ്രാരംഭ പ്രാര്‍ത്ഥന

അദ്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസിനെ ഞങ്ങള്‍ക്കെന്നും സഹായമരുളുന്ന മദ്ധ്യസ്ഥനായി നല്‍കിയ ദൈവമെ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങു ഞങ്ങള്‍ക്കുനല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ നന്ദിപറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ വന്നുപോയിട്ടുള്ള പാപങ്ങളെയോര്‍ത്തു കണ്ണിരോടെ പശ്ചാത്തപിച്ചു മാപ്പുചോദിക്കുന്നു. ഞങ്ങളുടെ അനുദിനജീവിതത്തെ അങ്ങ്‌ ആശീര്‍വദിച്ചനുഗ്രഹിക്കേണമെ. ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ, അങ്ങേ പൈതൃകമായ പരിപാലനയില്‍, എന്നും ജീവിക്കുന്നതിനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വിശ്വസ്തതയോടെ അങ്ങേയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ട് വിശുദ്ധിയിലും വിവേകത്തിലും വളര്‍ന്ന്, അങ്ങയുടെയും മനുഷ്യരുടെയും മുമ്പില്‍, കുറ്റമറ്റവരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ.


കാരുണ്യവാനായ ദൈവമേ, വിശുദ്ധ അന്തോനീസു വഴിയായി, ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന, അങ്ങ്‌ കരുണാപൂര്‍വ്വം സ്വീകരിച്ച്, ഞങ്ങളെ അനുഗ്രഹിക്കണമേ.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


മദ്ധ്യസ്ഥ പ്രാര്‍ത്ഥന

അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, അങ്ങേ മദ്ധ്യസ്ഥം തേടുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ നിരവധിയാണന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയുടെ സന്നിധിയിലുള്ള അങ്ങയുടെ മദ്ധ്യസ്ഥ ശക്തിയില്‍ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഞങ്ങള്‍ അങ്ങേ മുമ്പില്‍ നില്ക്കുന്നു. ദിവ്യനാഥനോടുള്ള അഗാധമായ സ്നേഹവും സഹോദരങ്ങളോടുള്ള കാരുണ്യവും മൂലം ഏതൊരത്ഭുതവും പ്രവര്‍ത്തിക്കുന്നതിനുള്ള അമൂല്യമായ വരം ലഭിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസേ, ആവശ്യനേരങ്ങളില്‍ ഞങ്ങളുടെ സഹായത്തിനെത്തണമെ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പ്രത്യേകമായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായ അനുഗ്രഹം... ( ഇവിടെ ആവശ്യം പറയുക...) സാധിച്ചുകിട്ടുന്നതിന് പരമപിതാവിന്റെ സന്നിധിയില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് തകര്‍ന്ന ഹൃദയത്തോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


സമൂഹ പ്രാര്‍ത്ഥന


പരമകാരുണ്യവാനായ ദൈവമേ, അങ്ങേ വിശ്വസ്ത ശുശ്രൂഷകനായ വിശുദ്ധ അന്തോനീസിന്റെ മദ്ധ്യസ്ഥം യാചിക്കുന്ന അങ്ങേ മക്കളായ ഞങ്ങള്‍ക്ക് അദേഹത്തിന്റെ അപേക്ഷമൂലം ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമെ. ഞങ്ങള്‍ അങ്ങുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ച്‌ മറ്റുള്ളവരിലേക്കും വിശുദ്ധി പ്രസരിപ്പിക്കുവാനും നിത്യ സൗഭാഗ്യം അനുഭവിക്കുവാനും ഞങ്ങള്‍ക്കിടയാക്കണമേ. ആമ്മേന്‍


ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ,





സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (പ്രതിവചനം: "ഞങ്ങളെ അനുഗ്രഹിക്കേണമേ")

ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്രിത്വമേ


പരിശുദ്ധ മറിയമേ, (പ്രതിവചനം: "ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കേണമേ")
ഞങ്ങളുടെ പിതാവായ വിശുദ്ധ അന്തോനീസേ,
ദൈവജനനിയുടെ ഭക്തനായ വിശുദ്ധ അന്തോനീസേ,
അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ അന്തോനീസേ,
സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായ വിശുദ്ധ അന്തോനീസേ,
അനേകം കഠിന പാപികളെ മാനസാന്തരപ്പെടുത്തിയ വിശുദ്ധ അന്തോനീസേ,
അനേകം അത്ഭുതങ്ങളാല്‍ ഈശോയുടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അന്തോനീസേ,
ദാരിദ്ര്യത്തെ സന്തോഷത്തോടു കൂടി സ്വീകരിച്ച വിശുദ്ധ അന്തോനീസേ,
ക്ലേശിതരും ദു:ഖിതരുമായ അനേകരെ ആശ്വസിപ്പിക്കുന്ന വിശുദ്ധ അന്തോനീസേ,
ആത്മാക്കളെ രക്ഷിക്കണമെന്നുള്ള ആശയാല്‍ അപ്പസ്തോലനായ വിശുദ്ധ അന്തോനീസേ,
ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകം പേരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം നിറച്ച വിശുദ്ധ അന്തോനീസേ,
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവികവരം ലഭിച്ച വിശുദ്ധ അന്തോനീസേ,
കാണാതെ പോയ വസ്തുക്കളെ തിരികെ നല്‍കുവാനുള്ള പ്രത്യേക വരം ലഭിച്ച വിശുദ്ധ അന്തോനീസേ,
ആത്മീയവും ശാരീരികവുമായ രോഗങ്ങളാല്‍ വലയുന്നവരെ സുഖപ്പെടുത്തുന്ന വിശുദ്ധ അന്തോനീസേ,
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ പിശാചുക്കളെ അകറ്റിയവനായ വിശുദ്ധ അന്തോനീസേ,
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ഈശോതമ്പുരാനേ,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
പാദുവാപ്പതിയായിരിക്കുന്ന വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


പ്രാര്‍ത്ഥിക്കാം


പിതാവായ ദൈവമേ, അങ്ങേ വിശ്വസ്തദാസനായ വിശുദ്ധ അന്തോനീസിന് വണക്കം ചെയ്യുന്ന അങ്ങേ മക്കളായ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമെന്നും, ആ വിശുദ്ധന്റെ മദ്ധ്യസ്ഥം വഴിയായി ഞങ്ങളപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നും, നിത്യമായി ജീവിച്ചുവാഴുന്ന അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍


സമാപന പ്രാര്‍ത്ഥന





അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ അന്തോനീസേ, ഞങ്ങള്‍ അങ്ങയുടെ തിരുസ്വരൂപത്തിന്‍ മുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്ത്,ഞങ്ങളുടെ നിസ്സഹായാവസ്ഥയില്‍ അങ്ങയുടെ സഹായം തേടുന്നു. അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് ദയാപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ. എല്ലാ ക്ലേശങ്ങളും നൈരാശ്യങ്ങളും പരീക്ഷകളും ഞങ്ങളില്‍ നിന്നും അകറ്റിക്കളയണമെ. ആവശ്യനേരങ്ങളില്‍ അങ്ങയോട് അപേക്ഷിക്കുന്നവരെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന് അങ്ങ് ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല എന്ന് ഓര്‍ക്കേണമേ. സജീവമായ വിശ്വാസത്തോടെ ഉണ്ണീശോയുടെ വിശ്വസ്ത സ്നേഹിതനായ അങ്ങേ സങ്കേതത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന അനുഗ്രഹങ്ങള്‍ ........ കാരുണ്യവാനായ ദൈവത്തില്‍ നിന്നും ലഭിച്ചുതന്ന് ഞങ്ങള്‍ക്ക്‌ സഹായവും സമാധാനവും നല്‍കണമെന്ന് ഈശോ മിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുന്നു.


പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്റെ അഗാധ ഭക്തനായിരുന്ന വിശുദ്ധ അന്തോനീസേ, അങ്ങയുടെ അനുഗ്രഹങ്ങളെ ഞങ്ങള്‍ എന്നും നന്ദിയോടെ ഓര്‍ക്കുമെന്നും അങ്ങയോടുള്ള ഭക്തിവഴിയായി ദിവ്യകാരുണ്യനാഥനായ ഈശോയെ കൂടുതല്‍ സ്നേഹിക്കുവാന്‍ പരിശ്രമിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.

സമാപന ഗാനം


( സ്നേഹപിതാവിന്‍ ഭവനത്തില്‍ ... എ.മ.)






ലോകപിതാവിന്‍ തിരുമുമ്പില്‍
എത്രയുമെളിയൊരു പ്രേഷിതനായ്
സുവിശേഷത്തിന്‍ സന്ദേശം
പതിതര്‍ക്കേകിയ പുണ്യാത്മാ





സ്നേഹവുമതുപോല്‍ ഉപവിയിലും

സ്വര്‍ഗ്ഗീയാഗ്നി തെളിച്ചവനെ

ഇരുളുനിറഞ്ഞൊരു വീഥികളില്‍

കൈത്തിരികാട്ടി നയിക്കണമേ


ഈശോതന്‍പ്രിയ സ്നേഹിതരായ്
നിര്‍മ്മല ജീവിത പാതകളില്‍
ഇടറാതെന്നും ജീവിക്കാന്‍
മാദ്ധ്യസ്ഥം നീയരുളണമെ





നഷ്ടപ്പെട്ടവ കണ്ടെത്താന്‍

നന്മയും തിന്മയും കണ്ടെത്താന്‍

ഉള്‍ക്കണ്ണിന്‍ പ്രഭ ചോരിയണമേ

ജീവിതവിജയം നല്‍കണമേ...


ലൂര്‍ദ്ദ് മാതാവിനോടുള്ള നൊവേന

പ്രാരംഭ ഗാനം



(നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം.)



സത്യ പ്രകാശത്തിന്‍ ദീപം തെളിച്ചോരു

പുണ്യനിധിയായ ധന്യേ

നിന്‍ പാദതാരിലീ പാപികള്‍ കേഴുന്നു

കനിവാര്‍ന്ന് നിന്‍ ദയ തൂകൂ

എന്നും കനിവാര്‍ന്ന് നിന്‍ ദയ തൂകൂ

പാപത്തിന്‍ തീരാത്ത ഭാരം ചുമന്നിതാ

പാപികള്‍ നിന്‍ മുന്‍പില്‍ നില്‍പ്പൂ

തൃക്കണ്‍തുറന്നു നിന്‍ കാരുണ്യം തൂകിടാന്‍

നിന്‍ ദയ തൂകിടൂ നാഥേ

നീലാംബരത്തിന്റെ പൊന്നാഭ ചാര്‍ത്തുന്ന

നിര്‍മ്മല വരദാന റാണി

ദാഹജലം തേടി, തീര്‍ത്ഥജലം തേടി

എത്തി നിന്‍ മക്കള്‍ ലൂര്‍ദ്ദില്‍

എന്നും എത്തി നിന്‍ മക്കള്‍ ലൂര്‍ദ്ദില്‍

പ്രാരംഭ പ്രാര്‍ത്ഥന

കാര്‍മ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍

സമൂ: ആമ്മേന്‍.

കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.

സമൂ: ആമ്മേന്‍.

കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേന്‍.

കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (സമൂഹവും കൂടി)......

മധ്യസ്ഥപ്രാര്‍ത്ഥന

കാര്‍മ്മി: അനാഥ കാരുണ്യവാനും അനുഗ്രഹദാതാവുമായ ദൈവമേ നിന്റെ കൃപയാല്‍ മനുഷ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും നിന്റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണകര്‍മ്മം പൂര്‍ത്തിയാക്കുവാന്‍ നീ തിരുമനസ്സാവുകയും ചെയ്തല്ലോ.ആ പുത്രനെ ഞങ്ങള്‍ക്ക് നല്കുകയും ഞങ്ങളുടെ സംരക്ഷകയും സഹായിയുമായി പരിശുദ്ധ കന്യാമറിയത്തെ തിരഞ്ഞെടുക്കുകയും ചെയ്ത നിന്റെ അനന്തമായ കാരുണ്യത്തിന് ഞങ്ങള്‍ നന്ദി പറയുന്നു.ഞങ്ങളുടെ അഭയവും തുണയുമായ മറിയം വഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന യാചനകേട്ടു തന്റെ പുത്രനായ ഈശോയില്‍ ഞങ്ങള്‍ക്ക് സഹായമരുളണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: ആമ്മേന്‍.

നമുക്ക് പ്രാര്‍ത്ഥിക്കാം

കാര്‍മ്മി: സനാതന പ്രകാശവും(എല്ലാവരും ചേര്‍ന്ന്)മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതീക്ഷയുമായ മിശിഹായുടെ വത്സല മാതാവേ ഇതാ അങ്ങയുടെ മക്കള്‍ ഒന്നുചെര്‍ന്നു കണ്ണുനീരില്‍ കുതിര്‍ന്ന ജീവിതഭാരം കൈകുമ്പിളിലെന്തി നിന്റെ കണ്മുമ്പില്‍ നില്ക്കുന്നു,ലൂര്‍ദിലും ഫാത്തിമായിലും നിന്റെ വിശ്വസ്ത ദാസര്‍ക്ക് പ്രത്യക്ഷപ്പെട്ടു വരമരുളിയ അങ്ങ് നിന്റെ വത്സല മക്കളായ ഞങ്ങളിലും നിന്റെ അനുഗ്രഹത്തിന്റെ വരനിര ചൊരിയട്ടെ,ഞങ്ങളുടെ അനര്‍ത്ഥനകള്‍ നിരസിക്കാതെ ഞങ്ങളെ നിരന്തരം കാത്തുകൊള്ളണമേ,ഈ യാചനകളെല്ലാം നിന്റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി ഞങ്ങളി ഫലദായകമാക്കണമെന്ന് നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു,ആമ്മേന്‍.

സങ്കീര്‍ത്തനം-23

കാര്‍മ്മി: കര്‍ത്താവാണെന്റെ ഇടയന്‍ എനിക്കോന്നിനും കുറവുണ്ടാകുകയില്ല

സമൂ: പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്നെനിക്ക് വിശ്രമമരുളുന്നു.പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.

കാര്‍മ്മി: അവിടുന്ന് എനിക്കു ഉന്മേഷം നല്കുന്നു;തന്റെ നാമത്തെ പ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.

സമൂ: മരണത്തിന്റെ നിഴല്‍ വീണ താഴ്വരയില്‍ക്കൂടിയാണ് ഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്ന് എന്റെ കൂടെയുള്ളതിനാല്‍ ഞാന്‍ഭയപ്പെടുകയില്ല;

കാര്‍മ്മി: അങ്ങയുടെ ഊന്നുവടിയും ദണ്ഡുമ് എനിക്കുറപ്പെകുന്നു;എന്റെ ശത്രുക്കളുടെ മുമ്പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു.



സമൂ: എന്റെ ശിരസ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു;എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കാര്‍മ്മി: അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.

കാര്‍മ്മി: തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ മാതാവും സംരക്ഷകയുമായ അമ്മേ,ഞങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ നീ കേട്ടരുളണമേ.ഞങ്ങളുടെ വാഗ്ദാനഭൂമിയായ സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക് ഞങ്ങളെ നയിക്കുകയും ഞങ്ങള്‍ഡു വഴികാട്ടിയും മാര്‍ഗ്ഗദീപാവുമായിഞങ്ങളില്‍ നിരന്തരം വസിക്കുകയും ചെയ്യണമേ.

സമൂ: ആമ്മേന്‍;

ഗാനം

വാനിലെ താരകള്‍ പാടുകയായ്

വാനവറാണിതന്‍ സ്തുതിഗീതം

തന്ത്രികള്‍ മീട്ടുകയായ് പാടുക സ്തുതിഗീതം

പ്രശാന്ത മേഘവിതാനങ്ങള്‍

പ്രഭതന്‍ കതിര്‍ ചൂടി

താരാമലരുകള്‍ പൊന്മുടി ശിരസ്സില്‍

നറുതേന്‍ കനിചൂടി,പൂന്തേനിതള്‍ ചൂടി

നിത്യം പൂന്തേനിതള്‍ ചൂടി

അമ്മേ,നിന്‍ തിരുസന്നിധി പൂകാന്‍

ഹൃദയം കേഴുന്നു.

അവിടുത്തെ തിരുമുമ്പില്‍ നില്ക്കും

മെഴുതിരിപ്പൂവുകളായ്

മെഴുതിരിപ്പൂവുകളായ്

ഞങ്ങള്‍ മെഴുതിരിപ്പൂവുകളായ്

പ്രാര്‍ത്ഥന (രോഗികള്‍ക്ക്)

കാര്‍മ്മി: അന്ധന് കാഴ്ചയും(എല്ലാവരും ചേര്‍ന്ന്)ചെകിടനു കേള്‍വിയും രോഗികള്‍ക്ക് സൌഖ്യവും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസവും,പകര്‍ന്നു കൊടുത്ത ഈശോയേ രോഗികളായി കഴിയുന്ന സര്‍വ്വരെയും അങ്ങ് കടാക്ഷിക്കണമേ,സജീവ ദൈവത്തിന്റെ പുത്രനായ ഈശോയേ നിന്റെ ജീവന്റെ വചസ്സുകള്‍ അവരുടെ കഠിന വേദനകളെ അകറ്റുന്ന ദിവ്യ ഔഷധമായി അനുഭവപ്പെടട്ടെ.ലാസറിന്റെ കല്ലറയില്‍ കണ്ണുനീര്‍ തൂകിയ സ്നേഹനിധിയായ നല്ലയിടയാ,നിന്റെ സ്നേഹത്തിന്റെ കണ്ണുകള്‍ നിന്റെ വത്സലമക്കളുടെ മേലും തിരിക്കണമേ,അങ്ങയുടെ സാദൃശ്യത്തില്‍ അങ്ങ് സൃഷ്ടിക്കുകയും അവിടുത്തെ അരൂപിയാല്‍ ധന്യമാക്കുകയും ചെയ്ത ഞങ്ങളുടെ ആത്മാക്കള്‍ക്ക് ശക്തിയും ജീവനും നല്‍കണമേ.രക്ഷകനായ ദൈവമേ,അവിടുത്തെ മാതാവായ മറിയം വഴി ലൂര്‍ദിലെ അത്ഭുത രോഗശാന്തി ഇവിടെയും ഫലമാണിയുവാന്‍ നീ ഇടയാക്കണമേ.ഇനിയും സഹിക്കുവാനാണ് നിന്റെ തീരുമനസെങ്കില്‍ എല്ലാം ദൈവത്തിരുമനസ്സിന് വിധേയമാക്കികൊണ്ടു ജീവിക്കുവാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണമേ.ഈ യാചനകളെല്ലാം ഞങ്ങളുടെ നാഥയും സംരക്ഷകയുമായ പരി.മറിയം വഴി സാധിച്ചുതരണമെന്ന് നിന്നോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.ആമ്മേന്‍.

രോഗികള്‍ക്ക് ആശീര്‍വാദം

കാര്‍മ്മി: നിങ്ങളെ സംരക്ഷിക്കുവാന്‍ നമ്മുടെ കര്‍ത്താവിശോമിശിഹാ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ,നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ,കനിവിന്റെ വലംകൈ നീട്ടി അവിടുന്ന് നിങ്ങളെ എല്ലാ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തട്ടെ,പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍.

സമൂ: ആമ്മേന്‍.

കാറോസൂസ

ശുശ്രൂ:നമുക്കെല്ലാവര്‍ക്കും ഭക്തിയോടും പ്രതീക്ഷയോടും കൂടെനിന്നു കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നു അപേക്ഷിക്കാം.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: ഞങ്ങളുടെ മാതൃരാജ്യത്തെയും അതിന്റെ ഭരണാധിപന്മാരെയും വിവേകവും വിജ്ഞാനവും നല്കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും കളിയാടുവാനും യുവതി യുവാക്കന്‍മാര്‍ വിശുദ്ധരായി ജീവിക്കുവാനും,ഞങ്ങള്‍ പരസ്പരസ്നേഹചൈതന്യത്തില്‍ വളരുവാനും വേണ്ട വരം തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: നല്ല കാലാവസ്ഥയും സമൃദ്ധമായ ധാന്യവിളകളും നല്കി ഞങ്ങളുടെ നാടിനെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: തൊഴിലില്ലായ്മയും പട്ടിണിയും മൂലം കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ജീവിതമാര്‍ഗ്ഗവും സന്തുഷ്ടിയും നല്കി അവരെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: പാപത്തിലും പാപസാഹചര്യങ്ങളിലും നിന്റെ മക്കളെ മാനസാന്തരപ്പെടുത്തി കൌദാശികജീവിതം നയിക്കുവാന്‍ പ്രരിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: ഞങ്ങളുമായി ദൈനദിനജീവിതത്തില്‍ ബന്ധപ്പെടുന്ന മറ്റ് അക്രൈസ്തവ സഹോദരരേയും സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ശുശ്രൂ: പാപത്തെക്കുറിച്ച് പശ്ചാത്തപിക്കണമെന്നും ലോകരക്ഷക്കായി പ്രാര്‍ത്ഥിക്കണമെന്നും,കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും സഭയുടെ സംരക്ഷണത്തിനുമായി ജപമാല ചൊല്ലണമെന്നുംആവശ്യപ്പെട്ട മാതാവിന്റെ മാദ്ധ്യസ്ഥതയാല്‍ പാപത്തെക്കുറിച്ചുള്ള മനസ്താപവും പ്രാര്‍ത്ഥനയിലുള്ള താല്പര്യവും ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ അമ്മയായ പരി.കന്യകാമറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിട്ടുള്ള പ്രാര്‍ത്ഥന

കാര്‍മ്മി: എല്ലാ നന്‍മകളുടെയും ദാതാവായ ദൈവമേ(എല്ലാവരും ചേര്‍ന്ന്)ഞങ്ങളുടെ ഹൃദയവിചാരങ്ങള്‍ക്കുടി അറിയുന്ന അങ്ങ് ഞങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെ നന്നായി മനസ്സിലാക്കുന്നുവല്ലോ.ഞങ്ങള്‍ താഴയോടുകൂടി അപേക്ഷിക്കുന്നതും പ്രത്യേകമായി ആഗ്രഹിക്കുന്നതുമായ(ആവശ്യം പറയുക)നിന്റെ അനന്ത കൃപയാല്‍ ഞങ്ങളുടെ മധ്യസ്ഥയായ ലൂര്‍ദ് മാതാവുവഴി നീ സാധിച്ചുതരണമേ.ഞങ്ങളുടെ ഹൃദയസ്പന്തനങ്ങള്‍ പോലും അറിയുന്ന അങ്ങ് ഞങ്ങളെ കൈവിടരുതേ,മാതൃകാപരമായ ഉത്തമജീവിതത്തിലൂടെ ഞങ്ങള്‍ അങ്ങയെ പൂര്‍ണ്ണമായി അനുകരിക്കുകയും തീര്‍ത്ഥാടകരായ ഞങ്ങളുടെ കടമകള്‍ നിറവേറ്റുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുകയും ചെയ്യും.കരുണാര്‍ദ്രയായ അമ്മേ അങ്ങ് ഞങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമാകുന്നു.ആപത്തുകളില്‍ സഹായവും അഭയവുമായ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചു കൃസ്തുവിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ,ആമ്മേന്‍.

കാര്‍മ്മി: കനിവുള്ള അമ്മേ ഞങ്ങളുടെ സ്ഭാധികാരികളെ അനുഗ്രഹിക്കണമേ.സാര്‍വ്വത്രികസഭയുടെ തലവനായ റോമായിലെ മാര്‍(പേര്)പാപ്പായെയും,ഞങ്ങളുടെ രൂപതാ അധിപനായ മാര്‍(പേര്)മെത്രാനെയും മറ്റ് മെത്രാന്‍മാരെയും ഭരാനാധിപന്മാരെയും നീ അനുഗ്രഹിക്കണമേ.കത്തോലിക്കാസഭയില്‍ നിന്നു വേര്‍പ്പെട്ടുപോയ മറ്റ് ക്രൈസ്തവ സഹോദരങ്ങളെയും വി.കുര്‍ബാനയില്‍ ഐക്യപ്പെടുത്തുവാന്‍ അമ്മേ നീ ഇടയാക്കണമേ,അങ്ങനെ എല്ലാവരും ഒന്നുചേരുവാനും നിന്റെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ശരീരമാകുന്ന സഭയുടെ വളര്‍ച്ചക്കും നിലനില്‍പ്പിനും വേണ്ടി യത്നിക്കുന്ന ധീരയോദ്ധാക്കളായി ജീവിക്കുവാനും ഇടയാക്കണമേ.

സമൂ: ആമ്മേന്‍.

കാര്‍മ്മി: സാര്‍വ്വത്രികസഭയ്ക്കും ഭരണാധിപന്‍മാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

1സ്വര്‍ഗ്ഗ,1നന്മ,1ത്രീ.

(ലൂര്‍ദ് മാതാവിന് സ്വയം സമര്‍പ്പിച്ചുകൊണ്ടു മൌനപ്രാര്‍ത്ഥന ചൊല്ലുന്നു)

എത്രയും ദയയുള്ള മാതാവേ.....(എല്ലാവരും ചേര്‍ന്ന് ചൊല്ലുന്നു.)

കാര്‍മ്മി: പരി.അമ്മയുടെ അമലോത്ഭവ ഹൃദയത്തിന് നമ്മെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.(എല്ലാവരും ചേര്‍ന്ന്)എട്ടാം മഹത്വമുള്ള കന്യകയും കരുണയുടെ മാതാവും സ്വര്‍ഗ്ഗത്തിന്റെ രാജ്ഞിയും പാപികളുടെ സങ്കേതവുമായ പരി.മറിയമേ ഞങ്ങള്‍ അങ്ങയുടെ വിമലഹൃദയത്തിന്ഞങ്ങളെത്തന്നേ പ്രതിഷ്ഠിക്കുന്നു.ഞങ്ങളുടെ ജീവനെത്തന്നെയും ജീവിതത്തെമുഴുവനായും ഞങ്ങള്‍ക്കുള്ളതെല്ലാം ഞങ്ങളിഷ്ടപ്പെടുന്നതെല്ലാം ഞങ്ങള്‍ എന്തായിരിക്കുന്നുവോ അതെല്ലാം ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു.അങ്ങേക്ക് ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും നല്കുന്നു.ഞങ്ങളുടെ അന്തരംഗങ്ങളിലുള്ളതെല്ലാം ഞങ്ങളുടെ പരിസരങ്ങളിലുള്ളതെല്ലാം അങ്ങയുടെതാകണമെന്നും,അങ്ങയുടെ മാത്രുവാത്സല്യത്തിന്റെ പരിലാളനക്കു ഞങ്ങള്‍ പങ്കാളികലകണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഈ പ്രതിഷ്ഠാജപം തീര്‍ച്ചയായും ഭലമണിയുന്നതിനും നിലനിക്കുന്നതിനും ഇന്നേ ദിവസം ഞങ്ങള്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ ഞങ്ങളുടെ ജ്ഞാനസ്നാനത്തിന്റെയും ആദ്യകുര്‍ബാനസ്വീകരണത്തിന്റെയും വാഗ്ദാനങ്ങള്‍ നവീകരിക്കുന്നു.സുധീരം എന്നും പരിവാപനമായ ഞങ്ങളുടെ വിശ്വാസസത്യങ്ങള്‍ക്കനുസൃതമായും മാര്‍പ്പാപ്പയുടെയും അദ്ദേഹത്തോട് വിധേയരായ മെത്രാന്‍മാരുടെയും എല്ലാ നിര്‍ദേശങ്ങളോടും അനുസരണമുള്ളവരായ കത്തോലിക്കര്‍ക്ക് ചേര്‍ന്നപോലെയും ജീവിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.ദൈവത്തിന്റെയും അവിടുത്തെ തിരുസഭയുടെയും നിയമങ്ങള്‍ പാലിക്കുമെന്നും പ്രത്യേകിച്ചു കര്‍ത്താവിന്റെ ദിനം പര്‍വാപ്പണമായി ആചരിക്കുമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.അതുവഴി ഞങ്ങളുടെ സ്വന്തഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിലും ഞാങ്ഗ്ളുടെ രാജ്യത്തും ലോകം മുഴുവനിലും സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമായിത്തീരട്ടെ.ആമ്മേന്‍.

സമാപന പ്രാര്‍ത്ഥന

കാര്‍മ്മി: സ്വര്‍ഗ്ഗവാസികളുടെയും ഭൂവാസികളുടെയും നാഥയായ പരി.കന്യാമറിയമേ നിന്റെസന്നിധിയില്‍ അഭയം തേടിയ പാപികളായ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ,ഉത്തമ കത്തോലിക്കാ ജീവിതം നയിക്കുവാനും ക്രിസ്തുവിന് സാക്ഷ്യംവഹിച്ചുകൊണ്ട് സുവിശേഷതത്വങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഈ പ്രാര്‍ത്ഥന ഞങ്ങളെ സഹായിക്കട്ടെ,പ്രപഞ്ചത്തെ വിധിക്കുവാനായി വാനമേഘങ്ങളില്‍ മഹത്വത്തോടുകൂടി വരുന്ന നിന്റെ പ്രിയപുത്രന്റെ സമക്ഷം ഞങ്ങള്‍ക്ക് നീ കനിവോടെ സഹായമരുളനമേ,ഞങ്ങളെല്ലാവരും നിന്റെ സ്നേഹത്തിലും വിമലഹൃദയത്തിന്റെ സംരക്ഷണയിലും വളരുവാന്‍ ഈ പ്രാര്‍ത്ഥന ഞങ്ങളെ സഹായിക്കട്ടെ.ഈ നവാനാളില്‍ സംബദ്ധിച്ച എല്ലാവരെയും നീ പ്രത്യേകമായി അനുഗ്രഹിക്കണമേ.ഇപ്പോഴും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേന്‍.

സമാപന ഗാനം

അമലോദ്ഭവയാം മാതാവേ നിന്‍

പാവനപാദം ചേരുന്നു.

കനകാലയമേ,കന്യാമ്പെ

പരലോകത്തിന്‍ വാതില്‍ നീ

കദനം തിങ്ങിയിതാ ഞങ്ങള്‍ നിറ

കണ്ണുകളോടെ കേഴുന്നു.

കരുണാനിറഞ്ഞൊരു നാഥേ നീ

വിരവോടു തൃക്കണ്‍പാര്‍ക്കണമേ,

നിത്യമാനോഹര സൌഭാഗ്യം നിന്‍

സുതനുടെ കനിവിനാല്‍ നേടിടാന്‍

സുതവത്സലയാം മാതാവേ,

പ്രാര്‍ത്തിക്കണമേ ഞങ്ങള്‍ക്കായി