2017, ജനുവരി 14, ശനിയാഴ്‌ച

വിശുദ്ധ അന്ത്രയോസ് ശ്ലീഹാ


യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് അന്ത്രയോസ് ശ്ലീഹാ (ഗ്രീക്ക്: Ανδρέας, അന്ത്രേയാസ്, "ആണത്തമുള്ളവൻ, ധീരൻ അല്ലെങ്കിൽ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പ്രോട്ടക്ലെറ്റോസ് (ആദ്യം വിളിക്കപ്പെട്ടവൻ). ബൈസാന്ത്യം സഭയുടെ പ്രഥമ മെത്രാനും പത്രോസ് ശ്ലീഹായുടെ സഹോദരനുമായിരുന്നു ഇദ്ദേഹം. സ്കോട്ട്ലൻഡ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥനുമാണ് അന്ത്രയോസ് ശ്ലീഹ.

ജീവിതം

അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ യോനായുടെ മകനായി ജനിച്ചു. സ്നാപകയോഹന്നാന്‍റെ  ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ്. പുതിയ നിയമം അനുസരിച്ച് വി. അന്ത്രയോസ് വി. പത്രോസിന്‍റെ സഹോദരനാണ്. യേശുവിന്‍റെ ശിഷ്യനാകുന്നതിനു മുൻപ്‌ ഇദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും വിശുദ്ധ പത്രോസിനൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഇതാ ലോകത്തിന്‍റെ പാപങ്ങൾ വഹിക്കുന്ന ദെവത്തിന്‍റെ കുഞ്ഞാട് എന്ന് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് വിശേഷണം നൽകിയപ്പോൾ മുതൽ അന്ത്രയോസ് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു വിശ്വാസപ്രകാരം ഈ വിശേഷണം നൽകിയത് അന്ത്രയോസിനോടാണെന്നും അപ്രകാരമാണ് അദ്ദേഹം യേശുവിനെ അനുഗമിച്ചതെന്നുമാണ്.

യേശുവിനോടൊപ്പം ഒരു ദിവസം താമസിച്ച ശേഷം അന്ത്രയോസ് പത്രോസിന്‍റെയടുത്തെത്തി അദ്ദേഹത്തെ യേശുവിന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. വരൂ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുദ്ധരിച്ചു കൊണ്ട് യേശു തന്‍റെ പ്രഥമ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ അന്ത്രയോസും അവരോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അഞ്ചപ്പത്താൽ യേശു അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവത്തിൽ ജനക്കൂട്ടത്തിൽ ഒരു ബാലന്‍റെ പക്കൽ അപ്പമുണ്ടെന്ന് യേശുവിനോടറിയിക്കുന്നത് അന്ത്രയോസാണ്. കൂടാതെ ബൈബിളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പം കാണപ്പെട്ടു.


യേശുവിന്‍റെ കുരിശുമരണത്തിനു ശേഷം അന്ത്രയോസ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജെറുസലേമിൽ പത്രോസിനൊപ്പം വസിച്ചിരുന്നു. പിന്നീടാണ് അന്ത്രയോസ് അറേബ്യ, ലബനോൻ, ജോർദാൻ, തൂർക്കി, റഷ്യ തുടങ്ങിയ ദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടത്. മൂന്നാംനൂറ്റാണ്ടിൽ രചിക്കപ്പെട്ട ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ എന്ന ഗ്രന്ഥത്തിൽ നിക്കോമേദിയാ എന്ന ദേശത്ത് അദ്ദേഹം മെത്രാന്മാരെ നിയോഗിച്ചതായി പറയുന്നു. അന്ത്രയോസ് ശ്ലീഹായെ റഷ്യയിലുള്ള സ്കീതിയ എന്ന സ്ഥലത്തു വച്ച് കുരിശിൽ തറച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. നവംബർ 30-നാണ് ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നത്

Apostle, First-called

ജനനം    early 1st century AD
Bethsaida

മരണം    mid- to late 1st century AD
Patras

ബഹുമാനിക്കപ്പെടുന്നത് All Christianity

പ്രധാന കപ്പേള  Church of St Andreas at Patras, with his relics

ഓർമ്മത്തിരുന്നാൾ    November 30

ചിത്രീകരണ ചിഹ്നങ്ങൾ    Old man with long (in the East often untidy) white hair and beard, holding the Gospel Book or scroll, sometimes leaning on a saltire
മധ്യസ്ഥത  Scotland, Ukraine, Russia, Sicily, Greece, Romania, Diocese of Parañaque, Philippines, Amalfi, Luqa (Malta) and Prussia; Diocese of Victoria fishermen, fishmongers, rope-makers, golfers and performers

വിശുദ്ധ ജീന്‍ യുഗാന്‍ 

1792 ഒക്‌ടോബര്‍ 25 ന്‌ ഫ്രാന്‍സിലെ കാന്‍കെയ്‌ലില്‍ ഒരു നാവികന്‍റെ മകളായി വിശുദ്ധ ജീന്‍ യുഗാന്‍ പിറന്നു. ജോസഫ്‌ എന്നും മാരി എന്നുമായിരുന്നു മാതാപിതാക്കളുടെ പേര്‌. അവരുടെ എട്ടുമക്കളില്‍ ആറാമത്തേതായിരുന്നു ജീന്‍.നാലുപേര്‍ ചെറുപ്പത്തിലേ മരിച്ചു. നാലാമത്തെ വയസില്‍ ജീന്‍ യുഗാന്‌ പിതാവിനെ നഷ്‌ടപ്പെട്ടു. കടലില്‍വച്ച്‌ എന്തോ അപകടത്തില്‍ അദ്ദേഹം അപ്രത്യക്ഷനാവുകയാ യിരുന്നു.നാലു കുഞ്ഞുങ്ങളെ പോറ്റാനും കുടുംബനാഥനില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകനും ജീനിന്‍റെ അമ്മയായ മാരി ഏറെ കഷ്‌ടപ്പെട്ടു. കാലം കടന്നുപോകവേ ജീന്‍ സ്‌നേഹത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നുവേണം പറയാന്‍. സ്‌നേഹത്തിലുള്ള ആ വളര്‍ച്ചയില്‍നിന്നാണ്‌ 16 വയസായപ്പോള്‍ അമ്മക്ക്‌ സഹായമാകുന്നതിനായി വീട്ടുജോലിക്ക്‌ പോകാന്‍ തുടങ്ങിയത്‌. ഒരു സമ്പന്ന ഗൃഹത്തിലായിരുന്നു അവള്‍ക്ക്‌ ജോലി ലഭിച്ചത്‌.അവിടത്തെ ഗൃഹനായിക അനേകം പാവപ്പെട്ടവരെ പലരീതിയിലും സഹായിക്കുന്ന സ്‌ത്രീയായിരുന്നു. അവര്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ജീനിനെയും കൂടെക്കൂട്ടി. ഇത്‌ അവളെ ഏറെ സ്വാധീനിച്ചു. 25 വയസാ കുന്നതുവരെയും അവള്‍ ആ ഗൃഹജോലി തുടര്‍ന്നു.പിന്നീട്‌ സമീപത്തുള്ള പട്ടണത്തിലെ ആശുപത്രിയില്‍ സേവനം ചെയ്യാന്‍ തുടങ്ങി. ആ സമയത്ത്‌ ഒരു യുവാവ്‌ അവളെ ജീവിതസഖിയായി സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കി ലും അവള്‍ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. അപ്പോഴേക്കും ആരാധ്യയായ മാതാവിന്‍റെ മൂന്നാം സഭയിലെ അംഗമായിക്കഴിഞ്ഞിരുന്നു അവള്‍. അതിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ യൂഡ്‌സിന്‍റെ ദര്‍ശനമനുസരിച്ച്‌ ഏറ്റവും വേദനയനുഭവിക്കുന്നവരെ സേവിക്കാനായി അവള്‍ ജീവിതം സമര്‍പ്പിച്ചിരുന്നു. സമാന ചിന്താഗതിയുള്ള കൂട്ടുകാര്‍ക്കൊപ്പം സമീപത്തുള്ള ചെറുപ്പക്കാരെ വേദപാഠം പഠിപ്പിക്കാനും ജീന്‍ സമയം കണ്ടെത്തിയിരുന്നു.

അശരണര്‍ക്കായി ത്യാഗപൂര്‍വം

കാലം കടന്നുപോകവേ 1839ലുണ്ടായ ഒരു സംഭവം ജീനിന്‍റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു. ആശു പത്രിജോലിയില്‍നിന്ന്‌ മാറി വീണ്ടും വീട്ടുവേല ചെയ്യുകയായിരുന്നു ജീന്‍ അപ്പോള്‍. തന്‍റെ ചെറിയ ഭവനത്തിന്‍റെ വാതില്‍ക്കല്‍ അശരണയായ അന്ധസ്‌ത്രീയെ കണ്ടു. വിധ വയുമായിരുന്നു അവള്‍. അവളെ ശുശ്രൂഷിക്കാന്‍ ജീന്‍ സ്വയം തയാറായി. തന്‍റെ കിടക്ക ആ സ്‌ത്രീക്കായി വിട്ടു കൊടുത്തു. പിന്നീട്‌ വേറെ കുറച്ചുപേരും അവളുടെയടുക്കല്‍ അഭയം തേടിയെത്തി. അവര്‍ക്കും ജീന്‍ അഭയം നല്‌കി. തന്റെ കൂട്ടുകാരായ ഫ്രാന്‍സേ, വിര്‍ജീനി എന്നിവരും അവളോടൊപ്പം ചേര്‍ന്നു. മൂന്നാമതായി അവരുടെയടുക്കല്‍ അഭയം തേടിയെത്തിയ യുവതി പരിചരണങ്ങള്‍ക്കുശേഷം സുഖം പ്രാപിക്കുകയും തുടര്‍ന്ന്‌ ജീനിന്‍റെയും കൂട്ടുകാരുടെയുമൊപ്പം സേവനത്തില്‍ പങ്കാളിയാകുകയും ചെയ്‌തു. പിന്നീട്‌ അവര്‍ കുറച്ചുകൂടി വലിയ ഒരു ഭവനത്തിലേക്ക്‌ താമസം മാറി.
ആ സമയത്ത്‌ അവരുടെ പ്രദേശത്തെ ഇടവകദേവാലയത്തില്‍ അഗസ്റ്റാലെ പെയ്‌ലിയര്‍ എന്നൊരു വൈദികന്‍ എത്തി. ശുശ്രൂഷകളിലെല്ലാം അദ്ദേഹം ജീനിന്‌ വലിയ സഹായവും പിന്തുണയും നല്‌കി. ദിവസങ്ങള്‍ കഴിയു ന്തോറും അഭയംതേടി വരുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. അതിനാല്‍ ജീനും കൂട്ടരും വലിയ ഭവനത്തി ലേക്ക്‌ മാറി. അത്രയും വളര്‍ന്നപ്പോള്‍ വൈദികനായ അഗസ്റ്റാലെ പെയ്‌ലിയറിനെ അവരുടെ സമൂഹത്തിന്‍റെ ആത്മീയ നിയന്താവായി അംഗീകരിച്ചു. അദ്ദേഹമാകട്ടെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ജീനിനെ തീര്‍ത്തും അവഗണിക്കുകയും സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി പണം പിരിക്കുന്ന ജോലിമാത്രം അവള്‍ക്ക്‌ നല്‌കുകയും ചെയ്‌തു. അതിനാല്‍ അവളുടെ ഭിക്ഷാടനവും ഏറി. അതിനെക്കുറിച്ച്‌ ഒരു സംഭവം പറയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ഒരു ദിവസം സമ്പന്നനായ ഒരാളുടെയടുക്കല്‍ ജീന്‍ ഭിക്ഷ ചോദിച്ചു ചെന്നു. എന്നാല്‍, അയാള്‍ എന്തെങ്കിലും നല്‌കാന്‍ വിസമ്മതിച്ചു. മടുക്കാതെ പിറ്റേ ദിവസവും ജീന്‍ അയാളുടെ അടുക്കലെത്തി. അന്നും അയാള്‍ ഭിക്ഷ നല്‌കിയില്ല. അടുത്ത ദിനം അയാളുടെ അടുക്കലേക്കു ചെന്ന ജീന്‍ പറഞ്ഞു, ``താങ്കള്‍ ഒന്നും നല്‌കാതിരുന്നതു കൊണ്ട്‌ ഇന്നലെ എന്‍റെ സഹോദരങ്ങള്‍ പട്ടിണിയിലായിരുന്നു. ഇന്നും അവര്‍ പട്ടി ണിയിലാണ്‌. ഇന്നും താങ്കള്‍ ഒന്നും തന്നില്ലെങ്കില്‍ അടുത്ത ദിവസവും അവര്‍ പട്ടിണിയായിരിക്കും.'' ഇതുകേട്ടതോടെ അയാള്‍ ജീനിനെ സഹായിക്കാന്‍ തയാറാകുകയും പിന്നീട്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയാകുകയും ചെയ്‌തു.

പരാതികളില്ലാതെ....

ജീനിന്‍റെ സമൂഹം അധികം വൈകാതെ ഒരു സന്യാസസമൂഹമായി രൂപമെടുത്തു. 1842ല്‍ ആദ്യത്തെ സന്യാസിനികള്‍ വ്രതവാഗ്‌ദാനം നടത്തി. ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ പുവര്‍ എന്നായിരുന്നു അവരുടെ സന്യാസസമൂഹത്തിന്‍റെ പേര്‌. സ്വാഭാവികമായും സമൂഹത്തിന്‍റെ മദര്‍ സുപ്പീരിയറായി ജീന്‍ തെരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍, ആ തിരഞ്ഞെടുപ്പ്‌ റദ്ദാക്കപ്പടുകയാണുണ്ടായത്‌.പക്ഷേ, ജീന്‍ ഒരു പരാതിയും പറഞ്ഞില്ല. പില്‌ക്കാലത്ത്‌ എല്ലാ ശുശ്രൂഷകളില്‍നിന്നും മാറി മഠത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ അവള്‍ നിര്‍ബന്ധിതയായി. അപ്പോഴും അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ അവളുടെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടു. അതിനെയും ഒരനുഗ്രഹമായി കണ്ടുകൊണ്ട്‌ ജീന്‍ പറഞ്ഞു:``ഇപ്പോള്‍ എനിക്കു കാണാവുന്നത്‌ ദൈവത്തെ മാത്രം''


നിരാശയാകാതെ ജീവിച്ച ജീന്‍ 1879 ആഗസ്റ്റ്‌ 28ന്‌ തന്‍റെ സ്വര്‍ഗീയഭവനത്തിലേക്ക്‌ യാത്രയായി. നഷ്‌ടപ്പെട്ട അംഗീകാരങ്ങളും സന്തോഷങ്ങളുമെല്ലാം അവിടെ നിക്ഷേപമായി സ്വീകരിക്കപ്പെട്ടിരുന്ന തുകൊണ്ടായിരിക്കണം അധികം വൈകാതെ അവളുടെ മാധ്യസ്ഥ്യത്താല്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്‌. അവ അംഗീകരിച്ച സഭ അവളെ വിശുദ്ധയായി ഉയര്‍ത്തി. ആഗസ്റ്റ്‌ 30ന്‌ തിരുസഭ പുണ്യവതിയായ ജീന്‍ യുഗാനെ പ്രത്യേകമായി ഓര്‍ക്കുന്നു.

രാജ്ഞിയായിരുന്ന ഹംഗറിയിലെ വിശുദ്ധ എലിസബത്ത്‌

ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂ രണ്ടാമനും പത്‌നിയായ ജര്‍ത്രൂദും നന്മനിറഞ്ഞവരായിരുന്നു.ഏറെനാള്‍ കുഞ്ഞുങ്ങളില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞ്‌ ജനിച്ചു.എലിസബത്ത്‌ എന്ന്‌ ജ്ഞാനസ്‌നാനവേളയില്‍ അവള്‍ക്ക്‌ പേര്‌ നല്‌കി.1207 ആയിരുന്നു ആ വര്‍ഷം.പ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ചതിന്‍റെ പ്രത്യേകതകളുണ്ടായിരുന്നു ആ കുഞ്ഞിന്‌. സംസാരിക്കാന്‍ പ്രായമായപ്പോള്‍ അവള്‍ ഉച്ചരിക്കാന്‍ തുടങ്ങിയത്‌ ``ഈശോ'' എന്നും ``മറിയം'' എന്നുമുള്ള നാമങ്ങളായിരുന്നു.മാത്രവുമല്ല കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പാവങ്ങളോട്‌ അവള്‍ ഏറെ അലിവ്‌ പ്രദര്‍ശിപ്പിച്ചു. കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ അയല്‍രാജാവായ ഹെര്‍മ്മന്‍ തന്‍റെ പുത്രനായ ലൂയിസ്‌ രാജകുമാരനെക്കൊണ്ട്‌ എലിസബത്ത്‌ കുമാരിയെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചു. അക്കാലത്ത്‌ വിവാഹനിശ്ചയം നടത്തിയ പെണ്‍കുഞ്ഞിനെ ഭാവിവരനൊപ്പമാണ്‌ വളര്‍ത്തിയിരുന്നത്‌. അതിനാല്‍ വിവാഹത്തിനു സമ്മതിച്ചപ്പോള്‍ വെറും നാലു വയസുമാത്രം പ്രായമുള്ള എലിസബത്തിനെ വളരെ സങ്കടത്തോടെ രാജാവും രാജ്ഞിയും ഹെര്‍മ്മന്‍ രാജാവിന്‍റെ പ്രതിനിധിക്കൊപ്പം യാത്രയാക്കി.

രാജാവിന്‍റെ മരണം

ഹെര്‍മ്മന്‍ രാജാവിന്‍റെ കൊട്ടാരത്തില്‍ രാജാവിന്‍റെയും രാജ്ഞിയുടെയും മറ്റെല്ലാവരുടെയും സ്‌നേഹവാത്സല്യങ്ങളനുഭവിച്ചുകൊണ്ട്‌ ലൂയിസ്‌ രാജകുമാരനൊപ്പം എലിസബത്ത്‌ വളര്‍ന്നു. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍, എലിസബത്തിനെ വളരെയധികം സ്‌നേഹിച്ചിരുന്ന രാജ്ഞി രാജ്യദ്രോഹികളാല്‍ വധിക്കപ്പെട്ടു. അല്‌പനാളുകള്‍ക്കുശേഷം ഹെര്‍മ്മന്‍ രാജാവ്‌ സോഫിയാ രാജ്ഞിയെ വിവാഹം ചെയ്‌തു. പിന്നീട്‌ അധികനാള്‍ കഴിയുംമുമ്പ്‌ അദ്ദേഹവും മരണപ്പെട്ടു. ഒമ്പതു വയസായിരുന്നു എലിസബത്തിനപ്പോള്‍. രണ്ടാനമ്മയായ സോഫിയാ രാജ്ഞിക്കും മകള്‍ ആഗ്നസിനും എലിസബത്തിന്‍റെ ലളിതജീവിതവും ദീനാനുകമ്പയുമൊന്നും താത്‌പര്യമില്ലാത്ത കാര്യങ്ങളായിരുന്നു. പതിമൂന്നാമത്തെ വയസില്‍ എലിസബത്തിന്‍റെ വിവാഹം നടന്നു.ഒരു പുണ്യവതിക്കു ചേര്‍ന്ന ഭര്‍ത്താവായിരുന്നു ലൂയിസ്‌ രാജാവ്‌. പുണ്യത്തില്‍ വളരുന്നതിന്‌ അദ്ദേഹം എലിസബത്തിനെ സഹായിച്ചു. അനുഗൃഹീതമായ ദാമ്പത്യജീവിതം ലഭിച്ചതിന്‍റെ സന്തോഷത്തിലും അവള്‍ ഒരിക്കലും സ്വയനിഗ്രഹത്തിന്‍റെ കാര്യത്തില്‍ പിന്നോട്ടുപോയില്ല. കഠിനമായ തപശ്ചര്യകള്‍ അനുഷ്‌ഠിക്കുകയും ശരീരത്തെ പീഡിപ്പിക്കുകയും ചെയ്‌തു. പൊതുസമക്ഷം പ്രത്യക്ഷപ്പെടുമ്പോഴോ അല്ലെങ്കില്‍ അതുപോലുള്ള അത്യാവശ്യസന്ദര്‍ഭങ്ങള്‍ വരുമ്പോഴോ മാത്രമാണ്‌ രാജകീയ വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞിരുന്നത്‌. പീഡാനുഭവവാരത്തില്‍ കര്‍ഷകസ്‌ത്രീകളെപ്പോലെ വസ്‌ത്രം ധരിച്ച്‌ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തും. രാജ്ഞിയാണെന്ന്‌ തിരിച്ചറിയാതെ ജനങ്ങള്‍ തന്നെ അപമാനിക്കുന്നത്‌ സന്തോഷത്തോടെ സ്വീകരിച്ചു.ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജിക്കണമെന്ന ആത്മീയഗുരുവിന്‍റെ നിര്‍ദേശമനുസരിച്ച്‌ വിരുന്നുകളില്‍ പങ്കെടുക്കുമ്പോള്‍പ്പോലും അവ കഴിക്കാതിരിക്കാന്‍ അവള്‍ പരിശ്രമിച്ചു. പലപ്പോഴും ഉണങ്ങിയ അപ്പക്കഷണം മാത്രമാണ്‌ കഴിച്ചിരുന്നത്‌. മാത്രമല്ല തന്‍റെ ഉപവാസം ഭര്‍ത്താവുപോലും അറിയാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ ഉണക്കയപ്പവും വെള്ളവും കൊണ്ട്‌ ഭക്ഷണത്തിനിരുന്ന അവളുടെ അടുക്കലേക്ക്‌ ലൂയിസ്‌ കടന്നുവന്നു. പാത്രത്തില്‍നിന്ന്‌ അല്‌പം വെള്ളമെടുത്ത്‌ രുചിച്ചുനോക്കി. നല്ലതരം വീഞ്ഞായിരുന്നു അത്‌. അടുത്തുനിന്ന കലവറക്കാരനോട്‌ നിന്‍റെ കലവറയില്‍ ഇത്ര നല്ല വീഞ്ഞ്‌ ഉള്ളതായി എനിക്കറിയില്ലല്ലോ എന്ന്‌ പറഞ്ഞു. കലവറക്കാരനാകട്ടെ ആകെ പരിഭ്രമിച്ച്‌ ഞാന്‍ പാത്രത്തില്‍ വെള്ളമല്ലാതെ ഒന്നും പാത്രത്തില്‍ ഒഴിച്ചിട്ടില്ലെന്ന്‌ പറഞ്ഞു. അതോടെ രാജാവിന്‌ കാര്യം മനസിലായി. കാനായില്‍ കര്‍ത്താവ്‌ പ്രവര്‍ത്തിച്ച അത്ഭുതം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടുവെന്ന്‌ അദ്ദേഹം മനസിലാക്കി. അങ്ങനെ രാജാവും ഉപവാസത്തിന്‍റെ വില കൂടുതല്‍ അറിഞ്ഞു. കാലമങ്ങനെ കടന്നുപോകവേ അവര്‍ക്ക്‌ മൂന്ന്‌ കുഞ്ഞുങ്ങള്‍ ജനിച്ചു. ആദ്യത്തേത്‌ ആണ്‍കുഞ്ഞും പിന്നീട്‌ രണ്ട്‌ പെണ്‍കുഞ്ഞുങ്ങളും. പിന്നെയും രണ്ട്‌ കുഞ്ഞുങ്ങള്‍കൂടി ഉണ്ടായെങ്കിലും പെട്ടെന്നുതന്നെ മരിച്ചു. പ്രസവം കഴിഞ്ഞാല്‍ അധികം താമസിയാതെ അവള്‍ കാതറിന്‍റെ ദേവാലയത്തിലേക്ക്‌ കുഞ്ഞിനെയുംകൊണ്ട്‌ പോകുമായിരുന്നു. ലളിതവസ്‌ത്രം ധരിച്ച്‌ നഗ്നപാദയായാണ്‌ കുറച്ച്‌ ദൂരെയുള്ള ആ ദേവാലയത്തിലേക്ക്‌ പോയിരുന്നത്‌.

കുരിശുയുദ്ധത്തിന്‍റെ നാളുകള്‍

കുറച്ചുനാള്‍ കഴിഞ്ഞ്‌ അവളുടെ ആത്മീയഗുരുവായിരുന്ന റോഡിന്‍ജര്‍ മരിച്ചു. പിന്നീട്‌ ലൂയിസിന്‍റെ അപേക്ഷമാനിച്ച്‌ മാര്‍പ്പാപ്പയുടെ അനുവാദത്തോടെ ഫാദര്‍ കോണ്‍റാഡിനെ എലിസബത്തിന്‌ ആത്മീയഗുരുവായി ലഭിച്ചു. 1226 ല്‍ രാജ്യത്തുണ്ടായ അതിഭയങ്കരമായ ക്ഷാമത്തില്‍ ഭണ്‌ഡാരത്തിലുണ്ടായിരുന്ന പണമാകെ അവള്‍ ജനങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു.

അല്‌പനാള്‍ കഴിഞ്ഞ്‌ കുരിശുയുദ്ധത്തില്‍ ഭാഗഭാഗാക്കേണ്ട സാഹചര്യം വന്നപ്പോള്‍ ലൂയിസ്‌ രാജാവ്‌ അതിന്‌ പോകാന്‍ തീരുമാനമെടുത്തു. എന്നാല്‍, എലിസബത്ത്‌ ഗര്‍ഭിണിയായിരിക്കുകയായിരുന്നതിനാല്‍ അവളെ വിവരമറിയിച്ചില്ല. എന്നാല്‍ അദ്ദേഹം കൈയില്‍ സൂക്ഷിച്ചിരുന്ന കുരിശുമുദ്ര യാദൃച്ഛികമായി കണ്ട എലിസബത്ത്‌ മോഹാലസ്യപ്പെട്ടു. ലൂയിസ്‌ രാജാവ്‌ അവളെ ആശ്വസിപ്പിച്ചു. ഒടുവില്‍ ദൈവതിരുമനസിന്‌ കീഴ്‌വഴങ്ങി അവള്‍ രാജാവിനെ പോകാന്‍ അനുവദിച്ചു. ഉണ്ടാകാനിരിക്കുന്ന കുഞ്ഞിനെ ആണാണെങ്കില്‍ വൈദികമന്ദിരത്തിലും പെണ്ണാണെങ്കില്‍ കന്യകാലയത്തിലും ഏല്‌പിക്കാന്‍ അവരൊരുമിച്ച്‌ തീരുമാനമെടുത്തു. തന്‍റെ മുദ്രമോതിരം കാണിച്ചു കൊണ്ട്‌ ആ മോതിരവുമായി വന്ന്‌ തന്‍റെ വാര്‍ത്ത പറയുന്നയാളെ വിശ്വസിച്ചുകൊള്ളാന്‍ ലൂയിസ്‌ രാജാവ്‌ അവളെ പറഞ്ഞേല്‌പിച്ചു.

കൊട്ടാരത്തില്‍നിന്നുള്ള തിരസ്‌ക്കരണം

യുദ്ധത്തില്‍ ആഗ്രഹിച്ചത്‌ നേടുന്നതിനുമുമ്പേതന്നെ അനേകരുടെ ജീവന്‍ അപഹരിച്ച പകര്‍ച്ചപ്പനി രാജാവിന്‍റെയും ജീവനപഹരിക്കാറായി എന്നു ബോധ്യമായപ്പോള്‍ തന്‍റെ മുദ്രമോതിരം ഏതാനും മാടമ്പിമാരെ ഏല്‌പിച്ച്‌ തന്‍റെ മരണവാര്‍ത്ത എലിസബത്തിനെ അറിയിക്കാന്‍ ചട്ടംകെട്ടി. അനന്തരം ദൈവഹിതത്തിനു കീഴ്‌വഴങ്ങി മരണം സ്വീകരിച്ചു. ദൂതന്മാരായ മാടമ്പിമാര്‍ നാളുകള്‍ക്കുശേഷം രാജ്യത്തെത്തി വിവരം കൊട്ടാരത്തിലറിയിച്ചു. എലിസബത്ത്‌ തന്‍റെ നാലാമത്തെ പുത്രിയായ ജര്‍ത്രൂദിനെ പ്രസവിച്ചു കിടക്കുകയായിരുന്നതിനാല്‍ അവര്‍ക്ക്‌ അവളെ കാണാന്‍ സാധിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞാണ്‌ സോഫിയാരാജ്ഞി എലിസബത്തിനെ വിവരമറിയിച്ചത്‌. അതറിഞ്ഞപ്പോഴത്തെ എലിസബത്തിന്‍റെ സ്ഥിതി ഹൃദയഭേദകമായിരുന്നു. പിന്നീടങ്ങോട്ട്‌ തിരസ്‌കരണങ്ങളുടെ കാലമായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ലൂയിസ്‌ രാജാവിന്‍റെ പുത്രനെക്കാള്‍ രാജ്യം ഭരിക്കാന്‍ അധികാരം ഹെന്റിക്കാണെന്നു പറഞ്ഞ്‌ ചില കൊട്ടാരവാസികള്‍ അദ്ദേഹത്തിന്‍റെ മനംമാറ്റി. അതുപോലെതന്നെ കോണ്‍റാഡിനെയും വശീകരിച്ചു. ഒടുവില്‍ അവരുടെ പ്രേരണയനുസരിച്ച്‌ ഹെന്റിയും കൂടെയുള്ളവരും ചേര്‍ന്ന്‌ എലിസബത്തിനെയും കുഞ്ഞുങ്ങളെയും കൊട്ടാരത്തില്‍നിന്ന്‌ പുറത്താക്കി. അങ്ങനെ സഖികള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അവള്‍ കൊട്ടാരത്തിനു പുറത്തായി. തുടര്‍ന്ന്‌ ഒരു അജ്‌ഞാതസുഹൃത്ത്‌ കുഞ്ഞുങ്ങളുടെ സംരക്ഷണമേറ്റെടുത്തു. പിന്നീട്‌ ആത്മീയതയുടെ ആഴങ്ങളിലേക്ക്‌ അവള്‍ നീങ്ങാന്‍ തുടങ്ങി. ദര്‍ശനങ്ങളും ആത്മീയപാരവശ്യങ്ങളും പലപ്പോഴും ഉണ്ടായി. ആത്മസഖിയായിരുന്ന യെസന്‍ത്രൂദിന്‍റെ നിര്‍ബന്ധപ്രകാരം അവളോട്‌ വെളിപ്പെടുത്തിയതിലൂടെയാണ്‌ പിന്നീട്‌ അതിനെക്കുറിച്ച്‌ ലോകമറിഞ്ഞത്‌. അവഗണനയുടെ ആ നാളുകളില്‍ തന്നെ അവഹേളിച്ചവരെ ഓര്‍ത്ത്‌ അവര്‍ക്കുവേണ്ടി അവള്‍ രക്ഷകനോട്‌ കരഞ്ഞുപ്രാര്‍ത്ഥിച്ചു.

രാജാവിന്‍റെ പശ്ചാത്താപം

ഈ സമയങ്ങളില്‍ സോഫിയാരാജ്ഞി എലിസബത്തിനെയും കുഞ്ഞുങ്ങളെയും അന്വേഷിക്കുന്നുണ്ടായിരുന്നു. തുറീഞ്ചിയാരാജ്യത്തിനുപുറത്തു ഒരു കന്യകാമഠത്തില്‍ അവരെ സംരക്ഷിക്കാന്‍ അവളുടെതന്നെ അമ്മാവിയുടെ സഹായത്തോടെ രാജ്ഞി ഏര്‍പ്പാടുകള്‍ ചെയ്‌തു. പിന്നീട്‌, അമ്മാവനായ മെത്രാന്‍ അവളെയും കുഞ്ഞുങ്ങളെയും രാജോചിതമായ ഒരു ഭവനത്തിലേക്ക്‌ മാറ്റുകയും എലിസബത്തിന്‌ രണ്ടാം വിവാഹമാലോചിക്കുകയും ചെയ്‌തു. എന്നാല്‍ രണ്ടാംവിവാഹത്തിനുള്ള ആലോചന എലിസബത്ത്‌ വിനയപൂര്‍വം തള്ളിക്കളഞ്ഞു. അല്‌പനാള്‍ കഴിഞ്ഞ്‌ ലൂയിസ്‌ രാജാവിന്‍റെ മൃതശരീരം രാജ്യത്തേക്ക്‌ കൊണ്ടുവന്നു. മൃതശരീരം കൊണ്ടുവന്ന പ്രഭുക്കന്‍മാരോട്‌ തന്‍റെ ദയനീയാവസ്ഥയെക്കുറിച്ച്‌ അവള്‍ പറഞ്ഞു. അവര്‍ അതുകേട്ട്‌ രോഷംകൊള്ളുകയും രാജ്ഞിക്കാവശ്യമായ എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിനായി ഹെന്റി രാജാവിനോട്‌ സംസാരിക്കുകയും ചെയ്‌തു. അവരുടെ വാക്കുകള്‍ കേട്ട്‌ പശ്ചാത്താപവിവശനായ അദ്ദേഹം എലിസബത്തിനും കുട്ടികള്‍ക്കും അവകാശപ്പെട്ടതെല്ലാം അനുവദിച്ചുകൊടുക്കാന്‍ മനസായി. എലിസബത്ത്‌ ഇതില്‍ സന്തോഷിച്ചെങ്കിലും വീണ്ടും ലൗകികതയുടെ കെട്ടുപാടുകളില്‍ പെടാതെ കുട്ടികളെ സാവധാനം പിരിയുകയാണ്‌ ചെയ്‌തത്‌. മൂത്ത രണ്ട്‌ മക്കളായ ഹെര്‍മ്മനെയും സോഫിയായെയും കൊട്ടാരത്തിലും ഇളയ രണ്ട്‌ പെണ്‍കുഞ്ഞുങ്ങളെയും കന്യകാലയങ്ങളിലും വളര്‍ത്താനേല്‌പിച്ചു. തന്‍റെയും തന്‍റെ പ്രിയതമന്‍റെയും ആത്മരക്ഷക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകമാത്രമേ അവള്‍ ഹെന്റിയില്‍നിന്നാവശ്യപ്പെട്ടുള്ളൂ.


പിന്നീട്‌ ഫാദര്‍ കോണ്‍റാഡിന്‍റെകൂടെ അനുവാദത്തോടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിയായി വ്രതവാഗ്‌ദാനം നടത്തി. ഒപ്പം ആത്മസഖിയായ ഗ്രൂത്തായും. എലിസബത്താകട്ടെ പാവപ്പെട്ടവരെയും കുഷ്‌ഠരോഗികളെയുമെല്ലാം പരിചരിച്ച്‌ സസന്തോഷം ജീവിച്ചു. എന്നാല്‍, ദാനധര്‍മത്തില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ആത്മസഖികളായ ഗ്രൂത്തായെയും യെസന്‍ത്രൂദിനെയും അകറ്റി പകരം രണ്ട്‌ ദുഷ്‌ടസഖികളെ നല്‌കിക്കൊണ്ടും ഫാദര്‍ കോണ്‍റാഡ്‌ അവളെ അനുസരണത്തില്‍ വളര്‍ത്തി. പില്‌ക്കാലത്ത്‌ നേരിടേണ്ടിവന്ന അപമാനങ്ങള്‍ സന്തോഷപൂര്‍വം അവള്‍ സ്വീകരിച്ചു. 1231-ല്‍ സന്യാസിനിയായിട്ട്‌ രണ്ട്‌ വര്‍ഷമാകാന്‍ തുടങ്ങവേ അവള്‍ പനി ബാധിച്ച്‌ കിടപ്പിലായി. മരണസമയമടുത്തെന്നറിഞ്ഞ എലിസബത്ത്‌ അന്ത്യകൂദാശകള്‍ സ്വീകരിച്ച്‌ നവംബര്‍ 19ന്‌ ദിവ്യസന്നിധിയിലേക്ക്‌ യാത്രയായി. അവളുടെ മാധ്യസ്ഥ്യത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ നിമിത്തം പിന്നീട്‌ തിരുസഭ അവളെ പുണ്യവതിയായി പ്രഖ്യാപിച്ചു. നവംബര്‍ 19 നാണ്‌ ഈ വിശുദ്ധയുടെ തിരുനാള്‍.

പ്രമാണം:Pope-peter pprubens.jpg



വിശുദ്ധ പത്രോസ് ശ്ലീഹാ

പത്രോസ് അല്ലെങ്കിൽ ശീമോൻ യേശുക്രിസ്തുവിന്‍റെ ശിഷ്യരിൽ ഒരാളാണ്. പത്രോസിന് കേഫാ അല്ലെങ്കിൽ കീപ്പാ എന്നും ഒരു പേരുണ്ട്. ഈ വാക്കുകളുടെ അർത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പോസ്തോല പ്രവർത്തികളിലും ഇദ്ദേഹത്തിന്‍റെ ജീവിതം പരാമർശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയിൽ നിന്നുള്ള മുക്കുവൻ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോർ ക്ലീമീസ് കൊരീന്ത്യർക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്‍റെൽ ഓർത്തഡോക്സ് സഭകൾ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. 

ചിലർ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പിൽക്കാലത്തെ റോമിന്‍റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു.

റോമൻ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്‍റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാൾ ജൂൺ 29-ന് ആഘോഷിക്കുന്നു. എന്നാൽ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകൾ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമൻ അധികാരികൾ, അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം തലകീഴായി കുരിശിൽ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്‍റെ മാതിരിയുള്ള മരണം സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശിൽ തറക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.

അപ്പസ്തോലന്മാരുടെ നേതാവ്, ആദ്യ മാർപ്പാപ്പ, രക്തസാക്ഷി, ധർമ്മോപദേശകൻ

ജനനം    ca. 1 BC
ബെത്‌സെയ്ദ

മരണം    possibly AD 67
റോം, by കുരിശുമരണം

ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ഇസ്ലാം (honoured)

പ്രധാന കപ്പേള  St. Peter's Basilica

ഓർമ്മത്തിരുന്നാൾ    main feast (with Paul of Tarsus) 29 ജൂൺ (റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ, ലൂഥറൻ സഭ)

Chair of St Peter in Rome 18 January (Pre-1960 Roman Calendar)
Confession of St Peter 18 January (Anglicanism)
Chair of St Peter 22 February (Roman Catholic Church)
St Peter in Chains 1 August (pre-1960 Roman Calendar)

ചിത്രീകരണ ചിഹ്നങ്ങൾ    Keys of Heaven, pallium, Papal vestments, Rooster, man crucified head downwards, vested as an Apostle, holding a book or scroll. Iconographically, he is depicted with a bushy white beard and white hair

Influences           Jesus

Major work(s)   1 Peter

2 Peter

ജപമാലയെപറ്റി കൂടുതല്‍ അറിയുവാന്‍

ജപമാലയുടെ ഉത്ഭവം

പണ്ട്, ആദിമ ക്രൈസ്തവസഭയിലെ സന്യാസിമാര്‍ യാമപ്രാര്‍ത്ഥനകളുടെ വേളയില്‍ 150 സങ്കീര്‍ത്തനങ്ങളും ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നത്രെ. സന്യാസിമാരുടെ പ്രാര്‍ത്ഥനാ ജീവിതത്താല്‍ പ്രേരിതരായി, ഭക്തരായ പല അല്‍മായരും ഈ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അല്‍മായര്‍ക്കിടയില്‍ അക്ഷരാഭ്യാസം പൊതുവേ കുറവായിരുന്നതിനാല്‍, ലിഖിതങ്ങള്‍ നോക്കി സങ്കീര്‍ത്തനങ്ങള്‍ ഉരുവിടുന്നതിനു പകരം മനപ്പാഠമായ നന്മ നിറഞ്ഞ മറിയംചൊല്ലുന്ന ഒരു സമ്പ്രദായം ഉരുത്തിരിഞ്ഞുവന്നു. അങ്ങനെ, 150 സങ്കീര്‍ത്തനങ്ങള്‍ക്കു പകരമായി, 150-ഓ, അല്ലെങ്കില്‍ 50-ഓ നന്മ നിറഞ്ഞ മറിയം”! എണ്ണം കണക്കുകൂട്ടാനുള്ള എളുപ്പത്തിനായി, ചരടിലോ ചെറിയ കയറിലോ, 50 കെട്ടുകള്‍ ഇട്ടു വയ്ക്കുന്ന ഒരു ഏര്‍പ്പാടും നിലവില്‍ വന്നു. ചില പുരാതന ക്രൈസ്തവ ദേവാലയങ്ങളിലെ ചുവര്‍ചിത്രങ്ങള്‍ പ്രകാരം, രണ്ടാം നൂറ്റാണ്ടില്‍ പോലും ഇവ നിലവില്‍ ഉണ്ടായിരുന്നതായി കാണപ്പെടുന്നു.

ഇന്നു നാം അറിയുന്ന ജപമാലയുടെ ചരിത്രം തുടങ്ങുന്നത്, ഡൊമിനിക്കന്‍ സന്യാസ സഭാസ്ഥാപകനായ വി. ഡൊമിനിക്കിലാണ്. ആല്‍ബിജേന്‍‌ഷ്യന്‍ പാഷണ്ഠത കത്തിപ്പടര്‍ന്നകാലത്ത്, ഫ്രാന്‍സില്‍ അദ്ദേഹം ഒരു ജപമാല പ്രസിദ്ധപ്പെടുത്തിയിരുന്നു. പറയപ്പെടുന്നത്, പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുമരുന്നായിട്ട് ഈ ജപമാല ഉപദേശിച്ചത് എന്നാണു്. എന്തായാലും, വി. ഡൊമിനിക്കിന്റെ മരണശേഷം (1221), അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ മുഖേനയാണ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ജപമാല എത്തുന്നത്. നാം ഇന്നു ചൊല്ലുന്ന പരി. ദൈവമാതാവിന്‍റെ ജപമാലയുടെ തുടക്കം അവിടെയാണ്.

പ്രചരിച്ച കാലം മുതല്‍, സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും മഹിമയുടെയും രഹസ്യങ്ങള്‍ മാത്രമേ ജപമാലയില്‍ ധ്യാനിക്കപ്പെട്ടിരുന്നുള്ളു. 2002-ല്‍ ആണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശപ്രകാരം പ്രകാശത്തിന്‍റെ ദൈവരഹസ്യങ്ങള്‍ ജപമാലയില്‍ ചേര്‍ക്കപ്പെട്ടത്.

ചൊല്ലേണ്ട വിധം

 ജപമാല ചൊല്ലുമ്പോള്‍ വിരലുകള്‍ മണികളിലൂടെ മുന്നോട്ടു ചലിക്കുന്നു - കുരിശില്‍ തുടങ്ങി, മാലയുടെ ഒരു വശത്തു കൂടെ, വിരലുകള്‍ അതിനെ വലം വയ്ക്കുന്നു. വലതു വശത്തു കാണിച്ചിരിക്കുന്ന ചിത്രം ശ്രദ്ധിയ്ക്കുക. അതില്‍ അക്കങ്ങള്‍ ഉപയോഗിച്ച് ചില സ്ഥാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ചുവടെ വിശദമാക്കിയിട്ടുണ്ട്.
കുരിശ്: ഇവിടെ, കുരിശടയാളം വരച്ചു കൊണ്ട് നാം ജപമാല തുടങ്ങുന്നു. അതേത്തുടര്‍ന്ന് വിശ്വാസപ്രമാണം ചൊല്ലുന്നു.
കുരിശിനടുത്തുള്ള വലിയ മണി: ഇവിടെ, “സ്വര്‍ഗ്ഗസ്ഥനായ പിതാവേചൊല്ലുന്നു
വലിയ മണിയ്ക്കു ശേഷമുള്ള മൂന്നു ചെറിയ മണികള്‍ : മൂന്നു ചെറുജപങ്ങള്‍ക്കിടയിലുല്ല ഓരോ നന്മ നിറഞ്ഞ മറിയം
മൂന്നു ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി; ശേഷം, ദിവസത്തിന്റെ ദൈവരഹസ്യങ്ങളില്‍ ആദ്യത്തേത് ചൊല്ലുക/ധ്യാനിക്കുക; തുടര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ
പത്ത് ചെറിയ മണികള്‍ : പത്ത് നന്മ നിറഞ്ഞ മറിയം

പത്ത് ചെറിയ മണികള്‍ക്കു ശേഷമുള്ള വലിയ മണി: ത്രിത്വസ്തുതി, ശേഷം ഫാത്തിമാ ജപം ചൊല്ലാവുന്നതാണു്; അതിനു ശേഷം രണ്ടാമത്തെ ദൈവരഹസ്യം, തുടര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ” (ഇപ്രകാരം, രഹസ്യങ്ങള്‍ തീരുന്നതു വരെ തുടരുക)

ആരാധനക്രമ വർഷം


ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതാത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം. ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച. ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമനകാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ.ആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം.

റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം

റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ , പ്രൊട്ടസ്റ്റന്‍റെ വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. ആഗമനകാലം (Advent Season), ക്രിസ്മസ് കാലം (Christmastide), തപസു കാലം (Lent Season), ഉയർപ്പു കാലം (Easter Season), സാധാരണ കാലം (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ.

ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
ആഗമനകാലം
ക്രിസ്തുമസ് കാലം
സാധാരണ കാലം
സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം)
തപസ്സ് കാലം
വിശുദ്ധ വാരം
ഈസ്റ്റർ ത്രിദിനം
പെസഹാക്കാലം
സാധാരണ കാലം
സീറോ മലബാർ റീത്ത്
മംഗളവാർത്തക്കാലം
ദനഹാക്കാലം
നോമ്പു കാലം
ഉയിർപ്പുകാലം
ശ്ലീഹാക്കാലം
കൈത്താക്കാലം
ഏലിയ ശ്ലീവാ മൂശക്കാലം
പള്ളിക്കൂദാശക്കാലം
ആഗമന കാലം

ആഗമനകാലം

ക്രിസ്മസിന് മുൻപുള്ള നാല് ആഴ്ചകളാണ് ആഗമനകാലം (Advent Season). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബറിലെ അവസാന ഞായറാഴ്ചയോ ഡിസംബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ആഗമനകാലം ആരംഭിക്കുന്നത്. ഡിസംബർ ഇരുപത്തി നാലാം തീയതി വൈകുന്നേരമാണ് ആഗമന കാലം അവസാനിക്കുന്നത്. ഈ കാലയളവിൽ അൾത്താര അലങ്കരിക്കുന്ന തുണികളുടെയും വിരികളുടെയും, കുർബാന അർപ്പിക്കുന്ന സമയത്ത് വൈദികൻ ധരിക്കുന്ന മേലങ്കിയുടെയും നിറം നീലയായിരിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലയളവിനെ ചെറിയ നോമ്പ് കാലം, ഇരുപത്തഞ്ച് നോമ്പുകാലം എന്നും വിളിക്കാറുണ്ട്. ഈ നോയമ്പ് കാലത്ത് ഉപവാസം, ഇഷ്ട വസ്തുക്കളെ വർജ്ജിക്കൽ (ആശയടക്കം), മാസം വർജ്ജിക്കൽ എന്നിവയും ക്രൈസ്തവർ ആചരിക്കാറുണ്ട്‌. വിവാഹം ഈ കാലത്ത് നിഷിദ്ധമാണ്.

ക്രിസ്മസ് കാലം

ക്രിസ്മസ് കാലം

ആഗമന കാലത്തിന്‍റെ തുടർച്ചയാണ് ക്രിസ്മസ് കാലം(Christmastide). ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ക്രിസ്മസ് മുതൽ പന്ത്രണ്ട് ദിവസം വരെ (പ്രത്യക്ഷീകരണ തിരുനാൾ - Epiphany) വരെയാണ് ഇത് ആചരിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ പ്രത്യക്ഷീകരണ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാൾ വരെ ക്രിസ്മസ് കാലം നീളാറുണ്ട്. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്. സ്വർണ നിറത്തിലുള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്.

സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം

സാധാരണ കാലം

33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യപാദം യേശുവിന്‍റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും വിഭൂതി ബുധന് (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ ഈസ്റ്റർ വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന് തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ ത്രിത്വത്തിന്‍റെ തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് ത്രിത്വത്തിന്‍റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്‍റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്.

തപസ്സ് കാലം

തപസ്സ് കാലം

വിഭൂതി ബുധൻ (Ash Wednesday, ക്ഷാര ബുധൻ , കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്‍റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്‍റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ വലിയ നോയമ്പ് (അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ വി. ഔസേപ്പിതാവിന്‍റെ തിരുനാൾ, മംഗള വാർത്ത തിരുനാൾ എന്നിവയ്ക്കൊഴികെ ഗ്ലോറിയ (അത്യുന്നതങ്ങളിൽ ദൈവത്തിനു...) യും , അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന തെ ദേവും (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു...) എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്.

വിശുദ്ധ വാരം

വിശുദ്ധ വാരം

തപസുകാലത്തിന്‍റെ അവസാന ആഴ്ച വിശുദ്ധ വാരം (Holy Week) എന്നാണ് അറിയപ്പെടുന്നത്. ഓശാന ഞായറാഴ്ച - Palm Sunday കുരുത്തോല പെരുന്നാൾ) യോടെയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത്. വിശുദ്ധ വാരത്തിൽ ദുഃഖ വെള്ളിയാഴ്ച വരെ ക്രൂശിത രൂപങ്ങൾ നീല തുണി കൊണ്ട് മറക്കാറുണ്ട്. ക്രിസ്തുവിന്‍റെ രാജകീയ പ്രവേശം അനുസ്മരിക്കുന്ന ഓശാന ഞായർ, അന്ത്യ അത്താഴം അനുസ്മരിക്കുന്ന പെസഹാവ്യാഴം, പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി, വിശുദ്ധ ശനി (വലിയ ശനി), ഈസ്റ്റർ എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങൾ.

ഈസ്റ്റർ ത്രിദിനം

ഈസ്റ്റർ ത്രിദിനം

ദുഃഖ വെള്ളി (Good Friday), വിശുദ്ധ ശനി - Holy Saturday (വലിയ ശനി), ഈസ്റ്റർ എന്നിവ അടങ്ങിയതാണ് ഈസ്റ്റർ ത്രിദിനം (Easter Triduum). പെസഹാ വ്യാഴാഴ്ച (Moundy Thursday) വൈകുന്നേരം നടക്കുന്ന ദിവ്യബലി (അന്ത്യാത്താഴ സ്മരണ)യോട് കൂടി ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നു. പല വിഭാഗങ്ങളിലും അന്നേ ദിവസം ദിവ്യബലി മദ്ധ്യേ പാദ ക്ഷാളന കർമ്മം (കാലുകഴുകൽ ശുശ്രൂഷ) നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപ് യേശുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെ അനുകരണമായി മുഖ്യ കാർമ്മികനായ വൈദികൻ അല്മായരായ പന്ത്രണ്ട് പേരുടെ കാലുകൾ കഴുകുന്ന ചടങ്ങാണ് പാദ ക്ഷാളന കർമ്മം. തുടർന്ന് അർദ്ധരാത്രി വരെ ജാഗരണ പ്രാർത്ഥനയാണ്. റോമൻ കത്തോലിക്കാ പള്ളികളിൽ അർദ്ധരാത്രി വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്താറുണ്ട്. രാവിലെ ജാഗരണ പ്രാർത്ഥനയുടെ തുടർച്ച ഉണ്ടായിരിക്കും. കേരളത്തിലെ ക്രൈസ്തവർ പുത്തൻ പാന പാരായണം,  കുരിശിന്‍റെ വഴി ചൊല്ലൽ എന്നിവ ഈ ദിവസം പ്രത്യേകമായും തപസുകാലത്തിലെ ചൊവ്വാ, വെള്ളി ദിവസങ്ങളിലും ചെയ്യാറുണ്ട്.

ദുഃഖ വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല.വൈകുന്നേരം ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ കുരിശാരാധന, പീഡാനുഭവ വായന, സാർവത്രീക പ്രാർത്ഥന, നഗരി കാണിക്കൽ പ്രദക്ഷിണം, യേശുവിന്‍റെ ശരീരം പ്രതീകാത്മകമായി സംസ്കരിക്കൽ എന്നിവയാണ് പ്രധാന തിരുക്കർമ്മങ്ങൾ. ആവരണം ചെയ്യപ്പെട്ട ക്രൂശിത രൂപങ്ങൾ അന്നേ ദിവസം അനാവരണം ചെയ്യുന്നു. നീല, കറുപ്പ് എന്നീ വസ്തങ്ങൾ ആണ് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. തുടർന്ന് വരുന്ന ശനിയാഴ്ച വലിയ ശനി (വിശുദ്ധ ശനി) യായി ആചരിക്കുന്നു. സംസ്കരിക്കപ്പെട്ട യേശുവിന്‍റെ ശരീരം കല്ലറയിൽ ശയിച്ചത് ഈ ദിനം അനുസ്മരിക്കുന്നു. അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല.

വലിയ ശനിയാഴ്ച രാത്രിയിലാണ് ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറിൽ സഭ ഈസ്റ്റർ ജാഗരണം നടത്തുന്നു. റോമൻ കത്തോലിക്ക സഭകളിൽ പഴയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നും സുവിശേഷങ്ങൾ ഒഴികെയുള്ള പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ആണ് ജാഗരണ സമയത്തെ പ്രധാന കർമ്മങ്ങളിൽ ഒന്ന്. അർദ്ധ രാത്രി യാകുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ രൂപം അനാവരണം ചെയ്യുകയും ഗ്ലോറിയ ആലപിച്ച് ദിവ്യബലി തുടരുകയും ചെയ്യും.

ഉയർപ്പ് കാലം.ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ തിരുനാൾ വരെയാണ് റോമൻ കത്തോലിക്കാ സഭയിൽ ഉയിർപ്പുകാലം (Easter Season) ആചരിക്കുന്നത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച വരുന്ന കരുണയുടെ ഞായർ, യേശുവിന്‍റെ സ്വർഗാരോഹണം എന്നിവ ഈ കാലത്തിലെ പ്രധാന ദിനങ്ങളാണ്. അവസാന ഞായർ (ഈസ്റ്റർ കഴിഞ്ഞ് ഏകദേശം അൻപത് ദിവസത്തിനടുത്തു വരുന്ന ഞായർ) പെന്തക്കോസ്താ ദിനമായി ആചരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ ആഗമനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. പെന്തക്കോസ്താ ദിനത്തോടെ ഉയിർപ്പ് കാലം അവസാനിക്കുകയും സാധാരണ കാലം രണ്ടാം പാദം ആരംഭിക്കുകയും ചെയ്യും. സ്വർണ്ണ നിറമോ വെള്ള നിറമോ ഉള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ആണ് ഈ കാലയളവിൽ ഉപയോഗിക്കുന്നത്.

 ആംഗലേയ സഭ ആരാധന ക്രമ വർഷം.

ആംഗലേയ സഭയുടെ ആരാധന ക്രമ വർഷം റോമൻ കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷവുമായി സാമ്യമുള്ളതാണ്. കലണ്ടറിനെ ആഗമന-തപസ്-ഉയിർപ്പ്-സാധാരണ കാലങ്ങളായി തിരിച്ചിരിക്കുന്നു. റോമൻ റീത്തിലുള്ള മിക്ക തിരുനാളുകളും സ്മരണ ദിനങ്ങളും ചെറിയ വ്യത്യാസത്തോടെ ആംഗലേയ സഭയിലും കാണാം. എന്നാൽ ഇംഗ്ലണ്ടിലെ സഭയടക്കമുള്ള ചില ആംഗലേയ സഭകളിൽ ക്രിസ്മസ് കാലത്തിന് ശേഷം പ്രത്യക്ഷീകരണ കാലം കൂടി ആചരിക്കുന്നതായി കാണാം. പ്രത്യക്ഷീകരണ തിരുനാൾ ദിനം (ജനുവരി 6 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വൈകുന്നേരം സായാഹ്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രത്യക്ഷീകരണ കാലം യേശുവിന്റെ ദേവാലയ സമർപ്പണ തിരുനാൾ (ഫെബ്രുവരി 2 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വരെ നീളുന്നു. അതിനു ശേഷമാണ് സാധാരണ കാലം ആദ്യ പാദം ആരംഭിക്കുന്നത്.

പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ

നോയമ്പാചരണം, തിരുനാളുകൾ എന്നിവയിൽ വ്യത്യസ്തത ഉണ്ടെങ്കിലും പൌരസ്ത്യ സഭാ കലണ്ടർ പല കാര്യങ്ങളിലും റോമൻ സഭാ കലണ്ടറുമായി സാമ്യത പുലർത്തുന്നു.പൌരസ്ത്യ ഓർത്തോഡോക്സ് സഭയിൽ പ്രമുഖ വിഭാഗം ജൂലിയൻ കലണ്ടറാണ് അടിസ്ഥാനമാക്കി എടുത്തിട്ടുള്ളത്.ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ നിലവിൽ 13 ദിവസത്തെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ ജൂലിയൻ കലണ്ടറിൽ ഡിസംബർ 25 നു വരുന്ന ക്രിസ്മസ് ഗ്രിഗോറിയൻ കലണ്ടറിൽ ജനുവരി 7നാണ് വരുന്നത്. ആഗമന-തപസു കാലങ്ങളിൽ അനുഷ്ഠിക്കുന്ന നോയമ്പിനു പുറമേ രണ്ടു നോയമ്പുകൾ കൂടി ഈ ക്രമവർഷത്തിൽ ഉണ്ട്. പത്രോസിന്റെയും പൌലോസിന്റെയും തിരുനാളിന് മുൻപ് വരുന്ന 40 ദിവസങ്ങളും( പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് മുൻപുള്ള 14 ദിവസങ്ങളും നോയമ്പ് ആചരിക്കുന്നു. ആഗമന കാലത്തിൽ റോമൻ കത്തോലിക്കാ കലണ്ടർ അനുസരിച്ച് നാല് ആഴ്ചകൾ ആണ് നോയമ്പെങ്കിൽ പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ അനുസരിച്ച് നാൽപതു ദിവസമാണ് നോയമ്പ്.


കൂടാതെ ആഴ്ചയിലെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപവസിക്കുന്ന പതിവും ഇവർക്കുണ്ട്. എന്നാൽ ക്രിസ്മസിന് ശേഷമുള്ള 12 ദിവസങ്ങളിലും പെന്തക്കോസ്താ ദിനത്തിന് ശേഷമുള്ള ഒരാഴ്ചയും ഈ ഉപവാസം ബാധകമല്ല. സ്നാപക യോഹന്നാന്‍റെ രക്തസാക്ഷിത്വം, കുരിശിന്‍റെ മഹത്ത്വീകരണം എനീ തിരുനാളുകളിലും പ്രത്യക്ഷീകരണ തിരുനാളിന് മുൻപുള്ള ദിവസവും ഉപവാസ ദിവസങ്ങളാണ്.