2017, ജനുവരി 10, ചൊവ്വാഴ്ച

കുരിശടയാളം വരക്കുന്നത് കൊണ്ടുള്ള 21 നേട്ടങ്ങള്‍

കുരിശടയാളം വരക്കുന്നത് ഒരു ചെറിയ ശാരീരിക ചേഷ്ടയാണെങ്കിലുംക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസത്തിന്റെ ഉദാത്തമായ ഒരു പ്രകടനമാണ്. കത്തോലിക്ക വിശ്വാസികള്‍ ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴുംദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷവുംപ്രാര്‍ത്ഥിക്കുമ്പോഴും ചെയ്യുന്ന ഒരു കാര്യമാണ് കുരിശു വരക്കല്‍. എന്നാല്‍ നമ്മള്‍ കുരിശടയാളം വരക്കുന്നത് വഴി ശരിക്കും എന്താണ് ചെയ്യുന്നത് കുരിശടയാളം വരക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചുമാണ് നാം ഇനി ധ്യാനിക്കുന്നത്.

1. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാകുന്നു ‍

നമ്മുടെ പ്രാര്‍ത്ഥന തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കുരിശടയാളം വരക്കുന്നത് വഴിയാണ്. എന്നാല്‍ കുരിശടയാളം തന്നെ ഒരു പ്രാര്‍ത്ഥനയാണ് എന്ന സത്യം ഒരുപക്ഷേ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അടിസ്ഥാനപരമായി പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞാല്‍ വിശുദ്ധ ജോണ്‍ ദമാസീന്റെ വാക്കുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. വിശുദ്ധന്‍ പറയുന്നു. പ്രാര്‍ത്ഥന ദൈവത്തിന്റെ മനസ്സിലേക്കുള്ള ഒരു നവോത്ഥാനമാണ്”. അങ്ങിനെയാണെങ്കില്‍ കുരിശടയാളം തീര്‍ച്ചയായും ഒരു പ്രാര്‍ത്ഥന തന്നെയാണ്. കുരിശടയാളം വരക്കല്‍ വെറുമൊരു ആംഗ്യമല്ലനമ്മുടെ പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതത്തിന്റെ അഭിഭാഷകനും പ്രതിനിധിയുമായി പരിശുദ്ധാത്മാവിനെ ചുമതലപ്പെടുത്തുന്ന ഏറ്റവും ഫലവത്തായ ഒരു പ്രാര്‍ത്ഥനയാണ് കുരിശടയാളം വരക്കല്‍ എന്ന് നിരവധി കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ രചയിതാവായ ബെര്‍ട്ട് ഗെസ്സി എഴുതിയിരിക്കുന്നു. 

2. കൃപ സ്വീകരിക്കാന്‍ ഒരുക്കുന്നു ‍

ബെര്‍ട്ട് ഗെസ്സിയുടെ വാക്കുകളില്‍ ഒരു കൂദാശ എന്ന നിലയില്‍ കുരിശടയാളംദൈവീക കൃപകളെ സ്വീകരിക്കുവാനായി നമ്മളെ ഒരുക്കുന്നതിനോടൊപ്പം തന്നെദൈവ കൃപയോട് സഹകരിക്കുവാന്‍ തക്കവണ്ണം നമ്മളെ യോഗ്യരാക്കുകയും ചെയ്യുന്നു.

3. നമ്മുടെ ദിവസത്തെ വിശുദ്ധീകരിക്കുന്നു

നമ്മുടെ ഓരോ ദിവസവും നിരവധി പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ കടന്നു പോകുന്നതാണ്. കുരിശടയാളം നമ്മുടെ ദിവസത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. മുന്നോട്ടുള്ള ഓരോ ചുവടിലുംചലനത്തിലുംഓരോ പ്രാവശ്യവും പുറത്ത് പോകുമ്പോഴും മടങ്ങി വരുമ്പോഴുംനമ്മള്‍ നമ്മുടെ വസ്ത്രങ്ങളും പാദുകങ്ങള്‍ ധരിക്കുമ്പോഴുംകുളിക്കുമ്പോഴുംകസേരയില്‍ ഇരിക്കുമ്പോഴുംവിളക്കുകള്‍ തെളിക്കുമ്പോഴുംകിടക്കുമ്പോഴും തുടങ്ങി ഒരു ദിവസത്തിലെ മുഴുവന്‍ സാധാരണ പ്രവര്‍ത്തികളില്‍ പോലും നമ്മള്‍ നമ്മുടെ നെറ്റിയില്‍ കുരിശടയാളം വരക്കണം” എന്ന് ടെര്‍ട്ടൂലിയന്‍ എഴുതിയിരിക്കുന്നു.

4. ‍നമ്മളെ പൂര്‍ണ്ണമായും ക്രിസ്തുവിന് സമര്‍പ്പിക്കുന്നു.

നമ്മുടെ കൈ നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും അവിടെ നിന്നും ഇരു വശങ്ങളിലേക്കും ചലിപ്പിക്കുമ്പോള്‍, നമ്മുടെ മനസ്സിനുംവികാരങ്ങള്‍ക്കുംആഗ്രഹങ്ങള്‍ക്കുംനമ്മുടെ ശരീരത്തിനും വേണ്ടി ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കുരിശടയാളം നമ്മുടെ ശരീരത്തേയുംആത്മാവിനേയുംമനസ്സിനേയുംഹൃദയത്തേയും ക്രിസ്തുവിനു സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ ശരീരംആത്മാവ്മനസ്സ്ആഗ്രഹംചിന്തകള്‍, വികാരങ്ങള്‍, നിങ്ങള്‍ ചെയ്യുന്നതുംചെയ്യാത്തതുമായ കാര്യങ്ങള്‍ തുടങ്ങിയ എല്ലാറ്റിലും കുരിശടയാളത്തിലൂടെ സമര്‍പ്പിക്കുക. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ കുരിശ് നാം വരക്കുമ്പോള്‍ നമ്മളെ ശക്തിപ്പെടുത്തുകയുംനമ്മളെ മുഴുവാനായും ക്രിസ്തുവിന്റെ ശക്തിയില്‍ ചേര്‍ക്കുകയും ചെയ്യും”. ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനായിരുന്ന റൊമാനോ ഗാര്‍ഡിനി പറയുന്നു.
5. ‍യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഓര്‍മ്മപുതുക്കുന്നു.

കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം നെറ്റിയില്‍ നിന്നും നെഞ്ചിലേക്ക് ചലിപ്പിക്കുന്നത് യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു” എന്നതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. കുരിശടയാളം എങ്ങനെയാണ് വരക്കേണ്ടതെന്ന തന്റെ നിര്‍ദ്ദേശങ്ങളില്‍ ഇന്നസെന്റ്‌ മൂന്നാമന്‍ പാപ്പാ ഇപ്രകാരം എഴുതിയിരിക്കുന്നു, “രണ്ടു വിരലുകള്‍ ചേര്‍ത്ത് പിടിച്ച് ഒന്നുകില്‍ പെരുവിരല്‍ മോതിരവിരലിനൊപ്പമോ അല്ലെങ്കില്‍ ചൂണ്ട് വിരലിനൊപ്പമോ ചേര്‍ത്ത് പിടിച്ചു കൊണ്ട് വേണം കുരിശടയാളം വരക്കുവാന്‍”. ഇത് ക്രിസ്തുവിന്റെ ഇരട്ട പ്രകൃതത്തെ പ്രതിനിധാനം ചെയ്യുന്നു.

6. ‍നമ്മുടെ കര്‍ത്താവിന്റെ സഹനങ്ങളെ ഓര്‍ക്കുന്നു.

അടിസ്ഥാനപരമായികുരിശിന്റെ ഒരു ബാഹ്യരൂപം വരക്കുന്നത് വഴി നമ്മള്‍ യേശുവിന്റെ കുരിശുമരണത്തെ ഓര്‍മ്മിക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ നമ്മുടെ വലത് കരം തുറന്ന് പിടിച്ച് അഞ്ച് വിരലുകളും ഉപയോഗിച്ച് കുരിശടയാളം വരക്കുകയാണെങ്കില്‍ അത് ക്രിസ്തുവിന്റെ ഓര്‍മ്മപുതുക്കലിനെ ഒന്നുകൂടി ശക്തിപ്പെടുത്തും. അഞ്ചു വിരലുകളും യേശുവിന്റെ അഞ്ച് മുറിവുകളെ പ്രതിനിധാനം ചെയ്യുന്നു.

7. പരിശുദ്ധ ത്രിത്വത്തിന്റെ സ്ഥിരീകരണത്തെ അനുസ്മരിക്കുന്നു. ‍

കുരിശു വരക്കുമ്പോള്‍ പിതാവായ ദൈവത്തേയുംപുത്രനേയുംപരിശുദ്ധാത്മാവിനേയും ധ്യാനിക്കുന്നത് വഴി നമ്മള്‍ ത്രീത്വൈക ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്ന്‍ വിരലുകള്‍ ഉപയോഗിച്ച് ഈ അടയാളം വരക്കുകയാണെങ്കില്‍ അത് നമ്മുടെ ഈ വിശ്വാസത്തെ കൂടുതല്‍ ദൃഡപ്പെടുത്തുമെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പ പറഞ്ഞിരിക്കുന്നു.

8. നമ്മുടെ പ്രാര്‍ത്ഥന ദൈവത്തില്‍ കേന്ദ്രീകൃതമാക്കുന്നു ‍

ദൈവത്തെ എങ്ങിനെ സംബോധന ചെയ്യണം എന്നതു നമ്മളിലെ പലരെയും സംശയത്തിലാഴ്ത്താറുണ്ട്. മുകളിലിരിക്കുന്ന ആള്‍, നമ്മുടെ സുഹൃത്ത്പ്രാപഞ്ചിക ശക്തി തുടങ്ങിയ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിവിധ സങ്കല്‍പ്പങ്ങളാണ് ഇതിനു കാരണം. കുരിശടയാളം വരക്കുക വഴി പെട്ടെന്ന്‍ തന്നെ നമ്മുടെ ശ്രദ്ധ ദൈവത്തില്‍ കേന്ദ്രീകരിക്കുവാന്‍ നമുക്ക്‌ കഴിയുമെന്ന്‍ പണ്ഡിതനായ ബെര്‍ട്ട് ഗെസ്സി പറയുന്നു.

നമ്മള്‍ പരിശുദ്ധ ത്രിത്വത്തെ വിളിക്കുമ്പോള്‍, നമ്മളെ സൃഷ്ടിച്ച ദൈവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്അല്ലാതെ 'നമ്മള്‍ സൃഷ്ടിച്ച ദൈവത്തിലല്ല'. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം സങ്കല്‍പ്പങ്ങളേയുംപ്രതിരൂപങ്ങളേയും മാറ്റി നിര്‍ത്തിദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തി. കുരിശ് വരക്കുന്നതിലൂടെ പിതാവ്പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ത്രീത്വൈക ദൈവത്തിനായി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്‌.” ബെര്‍ട്ട് ഗെസ്സി പറയുന്നു.
9. പിതാവിന്റെയും പുത്രന്റേയുംപരിശുദ്ധാത്മാവിന്റേയും ഇറങ്ങിവരവിനെ സ്ഥിരീകരിക്കുന്നു

കുരിശടയാളം വരക്കുവാനായി നമ്മള്‍ നമ്മുടെ കരം നെറ്റിയിലേക്ക് ആദ്യമായി ഉയര്‍ത്തുന്നത് വഴി ത്രിത്വൈക ദൈവത്തിലെ ആദ്യ വ്യക്തിയായ പിതാവിനെ സ്ഥിരീകരിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മുടെ കൈ താഴ്ത്തുമ്പോള്‍ ആ പിതാവില്‍ നിന്നും വന്നതാണ് പുത്രന്‍ എന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു.” പരിശുദ്ധാത്മാവിനെ ധ്യാനിച്ചുകൊണ്ട് നമ്മള്‍ അവസാനിപ്പിക്കുമ്പോള്‍, പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണ് പരിശുദ്ധാത്മാവ് വരുന്നതെന്ന് നമ്മള്‍ സ്ഥിരീകരിക്കുന്നു” വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസാണ് ഈ മനോഹരമായ ചിന്ത പങ്കുവെച്ചത്.

10. നമ്മുടെ വിശ്വാസത്തെ ഏറ്റു പറയുന്നു ‍

യേശുവിന്റെ മനുഷ്യാവതാരത്തിലുംകുരിശുമരണത്തിലുംപരിശുദ്ധ ത്രിത്വത്തിലുമുള്ള നമ്മുടെ വിശ്വാസം സ്ഥിരീകരിക്കുക വഴി നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളെ വാക്കുകളിലൂടെയുംആംഗ്യത്തിലൂടെയും പ്രഘോഷിക്കുന്ന ഒരു ഏറ്റുപറച്ചിലാണ് നമ്മള്‍ കുരിശ് വരയിലൂടെ നടത്തുന്നത്.

11. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ധ്യാനിക്കുന്നു ‍

വിശുദ്ധ ലിഖിതങ്ങളില്‍ ദൈവത്തിന്റെ നാമമെന്നാല്‍ ശക്തിയാണ്. വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭക്ക് എഴുതിയ ലേഖനത്തിന്റെ 2:10-11-ല്‍ പറയുന്നു, “ഇത്യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനുംയേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്”. കൂടാതെ യോഹന്നാന്‍ 14:13-14-ല്‍ നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തുംപിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും” എന്ന്‍ യേശു പറയുന്നു. ഇതിനാല്‍ തന്നെ കുരിശ് വരക്കുന്നതിലൂടെ ത്രീത്വൈക ദൈവത്തിന്റെ ശക്തിയെ പറ്റി നാം ധ്യാനിക്കുന്നു.

12. ‍യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതം പ്രഘോഷിക്കുന്നു

ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. ഗലാത്തിയക്കാര്‍ക്കുള്ള ലേഖനത്തിന്റെ 2:19-ല്‍ വിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ഞാന്‍ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു.” വിശുദ്ധ കുരിശിന്റെ അടയാളം പ്രഘോഷിക്കുന്നത് വഴി യേശുവിന്റെ ശിഷ്യത്വത്തോടുള്ള നമ്മുടെ സമ്മതത്തെ പ്രഘോഷിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്.
3. ദൈവത്തിന്റെ ഇടപെടലിനായി സഹായം അഭ്യര്‍ത്ഥിക്കുന്നു ‍

നമ്മുടെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കരം ചലിപ്പിക്കുമ്പോള്‍ നമ്മള്‍ ദൈവത്തോട് നമ്മുടെ സഹനങ്ങളിലുംയാതനകളിലും നമ്മളെ സഹായിക്കുവാനും നമ്മളെ അവന്റെ ചുമലില്‍ വഹിക്കുവാനും അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.

14. നമ്മുടെ മാമ്മോദീസാ വാഗ്ദാനത്തെ വീണ്ടും ഉറപ്പിക്കുന്നു.

നമ്മുടെ ജ്ഞാനസ്നാന വേളയില്‍ ഉപയോഗിച്ച അതേ വാക്കുകള്‍, കുരിശിന്റെ അടയാളം വഴി സംഗ്രഹിക്കുകയും വീണ്ടും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നതെന്ന്‍ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറയുന്നു.

15. ‍ശാപത്തെ തിരിച്ചയക്കുന്നു

കുരിശടയാളം വരക്കുമ്പോള്‍ നമ്മുടെ കരം ഇടത് വശമാകുന്ന ശാപത്തില്‍ നിന്നും വലത് വശമാകുന്ന അനുഗ്രഹത്തിലേക്ക് ചലിപ്പിക്കുന്നു. ഇത് നമ്മുടെ പാപങ്ങളും വീഴ്ചകളും ക്ഷമിക്കപ്പെടുമെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു” എന്ന് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ് പറഞ്ഞിരിക്കുന്നു. മരണത്തില്‍ നിന്നും നിത്യജീവിതത്തിലേക്കും സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കും ഉയര്‍ത്തപ്പെട്ട യേശുവിനേപ്പോലെനമ്മുടെ ഇപ്പോഴത്തെ യാതനകളില്‍ നിന്നും ഭാവിയിലെ മഹത്വത്തിലേക്കുള്ള നമ്മുടെ യാത്രയേയുംഇടതു വശത്തു നിന്നും വലതു വശത്തേക്കുള്ള ഈ ചലനം പ്രതിനിധാനം ചെയ്യുന്നുവെന്ന് ഇന്നസെന്റ് മൂന്നാമന്‍ പാപ്പയും എഴുതിയിരിക്കുന്നു.

16. ക്രിസ്തുവിന്റെ പ്രതിരൂപത്തില്‍ സ്വയം പുനര്‍സൃഷ്ടി നടത്തുന്നു. ‍

നമ്മുടെ പാപകരമായ അവസ്ഥയില്‍ നിന്നും ക്രിസ്തുവിന്റെ പ്രതിരൂപത്തിലേക്ക് രൂപാന്തരപ്പെടുന്നതിന് എന്തൊക്കെ ഗുണങ്ങളെയാണ് നാം ധരിക്കേണ്ടതെന്ന് കൊളോസോസുകാര്‍ക്കുള്ള ലേഖനത്തില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. നാം നമ്മുടെ പഴയ സ്വഭാവത്തെ മാറ്റി പകരം നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപത്തില്‍ നവീകരിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കേണ്ടതായിട്ടുണ്ട്” എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു.

ഈ വാക്യവും കുരിശിലെ യേശുവിന്റെ സഹനങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണുള്ളത്. മാമ്മോദീസയിലൂടെയുള്ള നമ്മുടെ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി പുതിയ മനുഷ്യനെ ധരിച്ചുകൊണ്ട് കുരിശിലെ യേശുവിന്റെ സഹനങ്ങളില്‍ നമ്മളും പങ്കുചേരുന്നു. യേശുവിന്റെ കുരിശിലെ യാതനയിലുംപിന്നീട് മഹത്വത്തിലേക്കുള്ള ഉത്ഥാനത്തിലും നമ്മള്‍ക്കും പങ്ക് ചേരുവാനുള്ള ഒരു മാര്‍ഗ്ഗമായി നമുക്ക് കുരിശടയാളത്തെ കാണാവുന്നതാണ്” എന്ന്‍ സഭാപണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്രകാരം കുരിശടയാളം വരക്കുന്നത് വഴി കാല്‍വരിയിലെ മുഴുവന്‍ സംഭവങ്ങളിലും നമ്മുടെ പങ്കാളിത്തം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും.
7. ‍നമ്മളെ ക്രിസ്തുവില്‍ അടയാളപ്പെടുത്തുന്നു.

പുരാതന ഗ്രീക്കില്‍ അടയാളം’ എന്നതിനുള്ള വാക്ക് സ്ഫ്രാഗിസ്’ (Sphragis) എന്നായിരുന്നു. എന്നാല്‍ ഈ വാക്ക് ഉടമസ്ഥതയേയും’ കുറിക്കുന്നു എന്ന് പറയപ്പെടുന്നു. ഒരു ആട്ടിടയന്‍ തന്റെ ആടുകളെ അടയാളപ്പെടുത്തുന്നത് അത് തന്റെ സ്വത്താണ് എന്ന് കാണിക്കുവാനാണ്. ഇതും സ്ഫ്രാഗിസ്’ എന്ന അടയാളം തന്നെയാണ്. കുരിശടയാളം വരക്കുന്നത് വഴി നമ്മുടെ യഥാര്‍ത്ഥ ആട്ടിടയനായ ക്രിസ്തുവിന്റെ സ്വത്താണെന്ന് സ്വയം അടയാളപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യുന്നത്.

18. ക്രിസ്തുവിന്റെ പടയാളി ആകുന്നു ‍

ഇടയനായ ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന കാരണത്താല്‍ നമ്മളെ അജഗണം എന്ന് വിളിക്കുന്നുണ്ടെങ്കിലുംആടിന്റേത് പോലെയുള്ള ശാന്ത സ്വഭാവക്കാരാണ് നമ്മളെന്നു അതിനര്‍ത്ഥമില്ല. പകരം യേശുവിന്റെ പടയാളികളാകുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എഫേസോസുകാര്‍ക്കുള്ള ലേഖനത്തിന്റെ ആറാം അധ്യായത്തില്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, “സാത്താന്റെ കുടിലതകള്‍ക്കെതിരെ പോരാടുവാന്‍ ദൈവത്തിന്റെ കവചം ധരിക്കുക. മോക്ഷമാകുന്ന ശിരോകവചവുംദൈവ വചനമാകുന്ന ആത്മാവിന്റെ വാളും ധരിക്കുക.” കുരിശ് വരച്ചു കൊണ്ട് ക്രിസ്തുവിനായി പോരാടാനാണ് നാമോരുരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.
19. ‍പിശാചിനെ ചെറുക്കുന്നു.

പിശാചിനെതിരെ പ്രയോഗിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധങ്ങളിലൊന്നാണ് കുരിശടയാളം. മധ്യകാലഘട്ടങ്ങളിലെ സുവിശേഷകനായിരുന്ന ഈല്‍ഫ്രിക്ക് പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. കുരിശടയാളമല്ലാതെ മനോഹരമായ കരചലനം കൊണ്ട് അനുഗ്രഹം പ്രാപിക്കുവാന്‍ കഴിയുന്ന മറ്റൊരു അംഗവിക്ഷേപവും ഇല്ല. ഒരുവന്‍ കുരിശടയാളം വരക്കുമ്പോള്‍ സാത്താന്‍ ഭയപ്പെടുന്നു”. ഇത് കൂടാതെ കുരിശ് അടയാളം വരക്കുമ്പോള്‍ അത് തങ്ങളെ മര്‍ദ്ദിക്കുവാനുള്ള ഒരു വടിയാണെന്ന് കണ്ട് പിശാചുക്കള്‍ പറന്നകലും” എന്ന്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു.

20. ‍നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുന്നു

പുതിയ നിയമത്തില്‍ സ്ഫ്രാഗിസ്’ എന്ന വാക്ക് പലപ്പോഴും മുദ്രയായി പരിഭാഷപ്പെടുത്തി കണ്ടിട്ടുണ്ട്. 2 കൊറിന്തോസ്‌ 1:22-ല്‍ വിശുദ്ധ പൗലോസ് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ് ഞങ്ങളെ നിങ്ങളോടു കൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്. അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.” കുരിശടയാളം വരക്കുന്നത് വഴിനമ്മള്‍ ഒരിക്കല്‍ കൂടി ദൈവത്തിന്റെ ശക്തമായ മാധ്യസ്ഥം നമ്മുടെ ജീവിതങ്ങളില്‍ അപേക്ഷിച്ചുകൊണ്ട് നമ്മളെത്തന്നെ ആത്മാവില്‍ മുദ്രപതിപ്പിക്കുകയാണ് ചെയ്യുന്നത്.

21. മറ്റുള്ളവര്‍ക്ക്‌ മുന്‍പില്‍ സാക്ഷ്യം വഹിക്കുന്നവനാകുന്നു. ‍

നമ്മുടെ വിശ്വാസം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള ഒരു ലളിതമായ ഉപാധിയാണ് കുരിശുവരക്കല്‍. നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ ഓരോ തവണയും നാം കുരിശ് വരക്കുമ്പോഴും അവര്‍ക്ക് മുന്നില്‍ നസ്രായനായ യേശുവിനെയാണ് നാം പ്രഘോഷിക്കുന്നത്.

ജെറുസലേമിലെ വിശുദ്ധ സിറില്‍ പറയുന്നതു ഇപ്രകാരമാണ്, “കുരിശുമരണം വരിച്ചവനെ ഏറ്റു പറയുന്നതില്‍ നമ്മള്‍ ഒരിക്കലും ലജ്ജിക്കരുത്. നമ്മുടെ വിരലുകളാല്‍ നെറ്റിയില്‍ ധൈര്യപൂര്‍വ്വം കുരിശടയാളം വരക്കുന്നത് വഴി കുരിശ് നമ്മുടെ മുദ്രയായിരിക്കട്ടെനമ്മള്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിലുംകുടിക്കുന്ന കപ്പുകളിലുംനമ്മള്‍ വരികയും പോവുകയും ചെയ്യുമ്പോഴുംഉറങ്ങുവാന്‍ പോകുന്നതിന് മുന്‍പുംഉണരുമ്പോഴുംനടക്കുമ്പോഴുംനില്‍ക്കുമ്പോഴും തുടങ്ങി എല്ലാക്കാര്യങ്ങളിലും കുരിശടയാളം നമ്മുടെ മുദ്രയായിരിക്കട്ടെ,”


നമ്മുടെ പ്രിയപ്പെട്ടവരുടെ ഒപ്പം നാം ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും അപ്രതീക്ഷിതമായി നമ്മേ ഒരനുഗ്രഹം തേടി വരുമ്പോഴും 'കുരിശ്വരച്ചു കൊണ്ട് നമ്മുക്ക് മറ്റുള്ളവരുടെ മുന്നില്‍ സാക്ഷ്യം വഹിക്കാം. അങ്ങനെ കുരിശിന്റെ മഹത്വംത്രീത്വൈക ദൈവത്തിലുള്ള മഹത്വം ലോകമെങ്ങും സാക്ഷ്യമായി മാറട്ടെ.


കടപ്പാട്:http://www.pravachakasabdam.com/index.php/site/news/3847#

ST: ALPHONSA



Prayer for the intercession of St: Alphonsa

O , Holy Spirit, descend upon us. Pour out your gifts upon us and strengthen us in faith.Guide us with the hope for the kingdom of Heaven. Enkindle our hearts with the fire of divine love. Just as you led Saint Alphonsa along the path of sanctity. Grant us the graceto grow in sanctity and wisdom, by serving you faithfully in humility and gentlness. Amen.
വി. ഔസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന


   മാദ്ധ്യസ്ഥപ്രാര്‍ത്ഥന

      ആത്മാവിലും ശരീരത്തിലും പരിശുദ്ധി പാലിക്കുന്നവര്‍ക്ക് / ഈ ലോകത്തില്‍ സൗഭാഗ്യവും / പരലോകത്തില്‍ ദൈവദര്‍ശനവും / വാഗ്ദാനം ചെയ്ത കര്‍ത്താവേ / അങ്ങയുടെ വളര്‍ത്തുപിതാവായ  വി. ഓസേപ്പിതാവിന്‍റെ മാതൃക അനുസരിച്ച് / വിനയത്തിലും വിശുദ്ധിയിലും വളര്‍ന്നുവരുവാനും ജീവിത ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാനുമുള്ള / അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. നീതിബോധവും സദാചാരനിഷ്ട്ടയും / ഞങ്ങളില്‍ ഉജ്ജീവിപ്പിക്കണമേ. സ്വര്‍ഗരാജ്യത്തില്‍ അങ്ങയെ മുഖാമുഖം കണ്ടാനന്ദിക്കുവാനുള്ള അനുഗ്രഹം / ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യണമേ.                                   ആമ്മേന്‍.

ST: ANTONY



ST: ANTONY ,  pray for us
O  gentle St: Antony, by your holy and apostolic life, you led countless souls to the
love of our Divine Lord. I implore you , obtain for me and my loved ones His guidance,
you who have the power to lead straying sheep back to the fold of Christ, and to find articles
that are lost. On earth your heart was filled with compassion for those in distress or sorrow.
Please bring my request before the Child Jesus. Who loved to rest in your arms,
and I believe that  you will help me to remain always close to our Devine Lord.
O Miraculous Wonder Worker , in this hour of need obtain what I ask of you.

Amen.

A Prayer to St: George  



                          
Merciful lord and Saviour , we fervently implore the intercession of St: George, who led thousands of people to true faith through his ever shining rays of faith, to led us to the fullness of intense faith. Like St: George , who, for the sake of faith, embraced martyrdom at an early age, after undergoing severe torments and tortures, let us also be blessed to lead a true Christian life, following the teachings of our Lord Jesus. Merciful Heavenly Father, bless us, so that, following the model of St: George, we may lead a life of ardent faith until death, and let the good fruits of true faith increase in us. 


Amen

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന




സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ മറിയമേ, കര്‍മ്മലാംബേ , അമലോല്‍ഭവ ജനനീ, അങ്ങയുടെ വിമല ഹൃദയത്തിനു ഞങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. അമ്മ വഴിയായി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സകലവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദിപറയുന്നു.

പരിശുദ്ധ അമ്മേ നിര്‍മലകന്യകയെ, പാപാന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ സകലവിധതിന്മകളില്‍ നിന്നും അപകട സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ പ്രത്യേക വിധം സംരക്ഷിക്കണമേ.

കര്‍മ്മലാംബേ തിരുക്കുടുംബനാഥെ ഇന്നത്തെ ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും അങ്ങ് തന്നെ ഞങ്ങളുടെ ഭവനത്തിന്‍റെ അതിനാഥയും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഉറവിടവും അഭയകേന്ദ്രവുമായിരിക്കണമേ

ആമ്മേന്‍.


മറിയമേ ഞങ്ങളുടെ ശരണമേ ഞങ്ങളുടെ രക്ഷയായിരിക്കണമേ

വി. റപ്പായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന




സ്നേഹപിതാവായ ദൈവമേ, അവിടുത്തെ വിശ്വസ്ത ദാസനായ തോബിയാസിന് യാത്രാ സഖാവായ വി. റപ്പായേല്‍ മുഖ്യദൂതനെ നിയോഗിച്ച അങ്ങ് അയോഗ്യദാസരായ ഞങ്ങള്‍ക്കും ആ മഹാ മാലാഖയുടെ പരിപാലനയാല്‍ സംരക്ഷണവും സഹായത്താല്‍ നിത്യ രക്ഷയും പ്രാപിക്കുവാന്‍ അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു

ആമ്മേന്‍.

റോസ മിസ്റ്റിക മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന




ദൈവ മാതാവായ പരിശുദ്ധ കന്യകമറിയമേ, പരിമളനാഥേ,മനുഷ്യകുലം മുഴുവന്‍റെയും മാതാവും മധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരിരീകവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, പകര്‍ച്ചവ്യാധികള്‍,പ്രകൃതിക്ഷോഭങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയില്‍ നിന്നും, കള്ളന്മാര്‍,അക്രമികള്‍ എന്നിവരില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനത്തെയും സംരക്ഷിക്കണമേ. ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതു കൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും, ശരിരീക അസുഖങ്ങളില്‍നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റവും പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാക്കാര്യങ്ങളിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്താല്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടെ പ്രാര്‍ത്ഥിക്കണമെ.                                                                 ആമ്മേന്‍.
                                         ST: AGUSTIN


                                      
             വി. അഗസ്തീനോസിനോടുള്ള പ്രാര്‍ത്ഥന

   സര്‍വ്വലോക സ്രഷ്ടാവും നിയന്താവുമായ ദൈവമേ, അങ്ങ് വിജ്ഞാനത്തിന്‍റെയും ,ചിന്തയുടെയും പ്രകാശക്കതിരുകള്‍ വിതറി, വഴിതെറ്റിയ മനുഷ്യമക്കളെ മഹിമയിലെക്കുയര്‍ത്തി, വിശുദ്ധിയുടെ കിരീടമണിയിച്ച്‌, ഞങ്ങള്‍ക്ക് വിശ്വാസസ്ഥിരതയും ജീവിത പ്രത്യാശയും പ്രദാനം ചെയ്യുന്നുവല്ലോ.!

ലോക രക്ഷകനായ ക്രിസ്തുവിന്‍റെ വിശ്വസ്ത പ്രേഷിതനായ വി. അഗസ്തീനോസേ പാണ്ടിത്യതിന്‍റെ പടവാളുയര്‍ത്തി തിരുസഭാ സംഹാരകാനായി ജീവിതമാരംഭിച്ച അങ്ങയെ തന്‍റെ വല്‍സലമാതാവായ വി.മോനിക്കയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാശക്തിയാല്‍ സഭയുടെ ശക്തനായ കാവല്‍ഭടനായിമാറ്റുവാന്‍ ദൈവം തിരുമാനസ്സായല്ലോ! അങ്ങയുടെ സ്വര്‍ഗീയ മാധ്യസ്ഥം തേടി ഈ തീര്‍ത്ഥസാങ്കേത്തില്‍ അണഞ്ഞിരിക്കുന്ന ഞങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നിത്യസമ്മാനത്തിനുള്ള യോഗ്യത പ്രാപിച്ചു തരണമേ.

 
നല്ല ഇടയനായ ക്രിസ്തുനാഥാ രക്ഷനീയ കര്‍മ്മത്തിലൂടെ അങ്ങ് നേടിയെടുത്ത ഈ അജഗണത്തെ സുരക്ഷിതത്വത്തിന്‍റെ പാതയിലൂടെ സ്വര്‍ഗീയ മേച്ചില്‍പുറങ്ങളിലേക്കും ദിവ്യചൈതന്യം തുളുമ്പുന്ന നീര്‍ച്ചാലുകളിലേക്കും നയിക്കുന്നതിനു നിയോഗിക്കപെട്ട വി. അഗസ്തീനോസിനെ വണങ്ങുവാന്‍ അങ്ങേ തിരുസന്നിധിയില്‍ അണഞ്ഞിരിക്കുന്ന ഞങ്ങളെ കരുണയോടെ നോക്കണമേ! ദൈവമക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്തുവാന്‍ പാഷാണ്ഡതകള്‍ക്കുമെതിരെ ഉഗ്രമായി പട പൊരുതി ജയിച്ച വി. അഗസ്തീനോസു ഞങ്ങള്‍ക്ക് കാണിച്ചു തന്ന സഹനമധുരമായ കുരിശിന്‍റെ പാതയിലൂടെ പ്രയാണം ചെയ്തു കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ ജീവിത ഭാരത്താല്‍ വിവശരായി പ്രലോഭനങ്ങളില്‍ തളര്‍ന്നുവീഴാതെ സ്വര്‍ഗീയ പിതാവിന്‍റെ പക്കല്‍ അണയുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ!.


                    ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യാത്മാവിന്‍റെ നിത്യസ്വസ്തത ഈശ്വരസായൂജ്യമാണെന്ന് പഠിപ്പിച്ച ഞങ്ങളുടെ ഗുരുവും പിതാവുമായ വി. അഗസ്തീനോസേ ഞങ്ങളെ സഹായിക്കണമേ
                                                                                                    

                                                                                                                                                                                         ആമ്മേന്‍.  
പെസഹാ അപ്പംമുറിക്കല്‍ ശുശ്രൂഷ


പ്രാരംഭ പ്രാര്‍ത്ഥന
 കാര്‍മ്മി:അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി (3)
സമൂ:ആമ്മേന്‍.(3)
കാര്‍മ്മി:ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ:ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)..........രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടെതാകുന്നു ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)....പരിശുദ്ധന്‍,പരിശുദ്ധന്‍,പരിശുദ്ധന്‍ എന്നു ഉദ്ഘോഷിക്കുന്നു.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മളോടുകൂടെ.
കാര്‍മ്മി:കര്‍ത്താവായ ദൈവമേ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കണമേ,നസ്രത്തിലെ തിരുക്കുടുംബംപോലെ സന്തോഷത്തിലും ദു:ഖത്തിലും സംമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈ കുടുംബാങ്ങളെ സഹായിക്കണമേ.ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,എന്നേക്കും
സമൂ:ആമ്മേന്‍.
സങ്കീര്‍ത്തനം 15
കാര്‍മ്മി:കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും?നിന്‍റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
സമൂ:കറകൂടാതെ ജീവിക്കുന്നവനും നീതി പ്രേവര്‍ത്തിക്കുന്നവനും ഹൃദയത്തില്‍ സത്യമുള്ളവനും നാവുകൊണ്ടു വഞ്ചിക്കാത്തവനും.
കാര്‍മ്മി:സഹോദരനോടെ തിന്മചെയ്യാത്തവനും അയല്‍ക്കാരനെതിരായി പ്രേരണക്ക് വഴങ്ങാത്തവനും.
സമൂ:ദുഷ്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
കാര്‍മ്മി:സത്യപ്രതിജ്ഞ്ഞ ലംഘിക്കാത്തവനും അന്യായപ്പലിശ വാങ്ങാത്തവനും.
സമൂ:നിര്‍ദ്ദോഷിക്കെതിരായി കൈക്കൂലിവാങ്ങാത്തവനും ഇങ്ങനെ ജീവിക്കുന്നവന്‍ നീതിമാനാകുന്നു,അവന്‍ ഒരിക്കലും ഇളകുകയില്ല.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും?നിന്‍റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
അപ്പംമുറിക്കല്‍
കാര്‍മ്മി:പീഡാസഹനത്തിന്‍റെ രാത്രിയില്‍ സ്വശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക് നല്കുകയും ഞങ്ങളോടൊത്ത് സദാ വസിക്കുന്നതിനായി വി.കുര്‍ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ,അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ അങ്ങ് പ്രസാധിക്കുകയും അങ്ങയെ പിന്തുടരുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ,സകലത്തിന്‍റെയും നാഥാ എന്നേക്കും,
സമൂ:ആമ്മേന്‍.
ദൈവവചനം
സങ്കീര്‍ത്തനം 135,                            പുറപ്പാടു 12: 14-20,                                  മത്തായി 26:26-30
കാര്‍മ്മി:ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ വിരുന്നും ബലിയുമായി വി.കുര്‍ബാന സ്ഥാപിക്കുകയും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു.പരസ്പരമുള്ള സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും അവസരങ്ങള്‍ പാഴാക്കി ചെയ്തുപോയ തെറ്റുകളോര്‍ത്ത് ഞങ്ങള്‍ പശ്ചാത്തപിക്കുന്നു.പെസഹാബലിയുടെ അനുസ്മരണം കൊണ്ടാടുവാന്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഈ പെസഹാ അപ്പവും പാലും അങ്ങ് ആശീര്‍വദിക്കണമേ.ഇതില്‍ പങ്കുചേരുന്ന ഞങ്ങളെല്ലാവരും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കുചേരുവാന്‍ ഇടവരുത്തണമേ.സകലത്തിന്‍റെയും നാഥാ എന്നേക്കും