2017, ഏപ്രിൽ 5, ബുധനാഴ്‌ച


നന്മനേരും അമ്മ വിണ്ണിന്‍ രാജകന്യ

നന്മനേരും അമ്മ വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അമ്മയായ മേരി മേരി ലോകമാതാ (നന്മനേരും...)

മാതാവേ മാതാവേ മന്നില്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
ആശാപൂരം നീയേ ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരിലോകമാതാ (നന്മനേരും)

പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്പൂ
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ (നന്മനേരും)
teena at 11:08 PM




ക്ഷമാശീലനാമെന്നേശുവേ



ക്ഷമാശീലനാമെന്നേശുവേ

ശാന്തശീലനാമെന്നേശുവേ

കഠിനമാമെന്‍ ഹൃദയം തവഹൃദയം

പോലെയാക്കണേ (ക്ഷമ....)


ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍

കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍

കുരിശില്‍ പിടയും നേരവുമങ്ങേ

അധരം അരുളും വചസ്സുരുവിടുവാന്‍ (ക്ഷമ....)


ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവന്‍

ആഴത്തില്‍ മുറിവേല്പിച്ചകന്നിടുമ്പോള്‍

കരുണാ സ്പര്‍ശം നീയേകിടണേ

സൗഖ്യം തരണേ അലിവൊഴുകിടുവാന്‍ (ക്ഷമ....)

വാര്‍ദ്ധക്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമെ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യഥാര്‍ത്ഥബോധത്തോടുകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ പ്രാപ്തനാക്കണമെ. സംസാരം കുറച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ എന്നെ പഠിപ്പിക്കേണമെ, നാവുനിയന്ത്രിച്ചുകൊണ്ട്  മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആദരിക്കുവാന്‍ എന്നെ തല്പരനാക്കേണമേ ഏതു വിഷയത്തെപ്പറ്റിയും എപ്പോഴും ഒരഭിപ്രായം പറയുവാനുള്ള ആഗ്രഹത്തില്‍നിന്നും എന്നെ മോചിപ്പിക്കേണമെ. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള വ്യഗ്രതയില്‍നിന്നും എന്നെ രക്ഷിക്കേണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാതെ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുവാന്‍ എനിക്കു കഴിവുതരണമെ. അന്യരെ വിമര്‍ശിക്കാതെ അവരെപ്പറ്റി ഉപവിയോടെ സംസാരിക്കുവാന്‍ എന്നെ പഠിപ്പിക്കണമെ. 
എന്റെ ആകുലതകളെയും വേദനകളെയുംകുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ എനിക്കു ശക്തിതരണമെ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തമാക്കണമെ. എല്ലാം പൂര്‍ത്തിയായി അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭാരമേല്‍പിക്കുന്നു, എന്നു സ്വര്‍ഗ്ഗീയപിതാവിനോട് പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ അവിടുത്തെ മാതൃകയനുസരിച്ച്  ഞാന്‍ നല്ലൊരു സമരം ചെയ്തു. എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന് പൗലോസ്ശ്ലീഹായേപ്പോലെ പറഞ്ഞുകൊണ്ടു മരിക്കാനുള്ള അനുഗ്രഹം തരണമേയെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു. മരണത്തിന്റെ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. ആമ്മേന്‍.

നല്ല വിളവിനുവേണ്ടി പ്രാര്‍ത്ഥന

ആകാശവും ഭൂമിയും സൃഷ്ടിച്ച നല്ല പിതാവേ എനിക്കു നല്‍കിയ കൃഷിസ്ഥലങ്ങള്‍ അങ്ങയുടെ അധീനതയിലാണല്ലോ. അതിനെ ഓര്‍ത്ത് സ്തുതിക്കുന്നു. വിളവുകളുടെ നാഥനായ കര്‍ത്താവേ പൂര്‍വ്വികരുടെ കടങ്ങളും പൈശാചികബന്ധനങ്ങളും ക്ഷുദ്രജീവികളുടെ (എലി, ചാഴി, എരണ്ട മുതലായവയുടെ) ഉപദ്രവങ്ങളും മാറിപ്പോകട്ടെ. വെള്ളപ്പൊക്കത്തില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ഞങ്ങളുടെ ധാന്യങ്ങളേയും ഇതരവിളകളേയും സംരക്ഷിക്കേണമേ . അവ മികച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇടയാക്കണമേ. അവിടുന്ന് ഈ സ്ഥലവും ഇവിടെയുള്ള കൃഷിയും ആശീര്‍വദിച്ചനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍