2017, ജനുവരി 18, ബുധനാഴ്‌ച

വിശുദ്ധ അഗത(Saint Agatha of Sicily)

രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്ധയാണ് വിശുദ്ധ അഗത. മിന്നൽ, അഗ്നി ഇവയിൽ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു.

സിസിലിയിലെ പാലെർമോയിലോ കറ്റേനിയ(Palermo or Catania)യിലോ ആണ് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവർ. റോമൻ സ്ഥാനപതിയായ ക്വിന്തീനിയന്റെ (Quintinian ) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തിൽ നിർബന്ധപൂർവം പാർപ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കി. എന്നാൽ വിശുദ്ധ പത്രോസിന്റെ (St. Peter) ദർശനത്താൽ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികൾ കരുതുന്നു. അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകൾ നിലവിലുണ്ട്.

ആഘോഷങ്ങൾ

അഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെഫ്രുവരി 5 തിരുനാൾ ദിനമായി ആചരിക്കപ്പെടുന്നു.

Virgin and Martyr
ജനനം    c. 231[2]
Catania or Palermo

മരണം    c. 251
Catania

ബഹുമാനിക്കപ്പെടുന്നത് Roman Catholic Church
Eastern Orthodox Churches
Oriental Orthodoxy

ഓർമ്മത്തിരുന്നാൾ    February 5

ചിത്രീകരണ ചിഹ്നങ്ങൾ    shears, tongs, breasts on a plate

മധ്യസ്ഥത  Sicily; bellfounders; breast cancer; bakers; Catania, Sicily; against fire;[3] earthquakes; eruptions of Mount Etna; fire; jewelers; martyrs; natural disasters; nurses; Palermo, Sicily; rape victims; San Marino; single laywomen; sterility; torture victims; volcanic eruptions; wet nurses; Zamarramala, Spain

വിശുദ്ധ അംബ്രോസ്

പൊതുവർഷം നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ്. ക്രിസ്തുമതത്തിന്‍റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർ‍ദ്ദത്തെ തുടർന്ന്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.

ഭരണകൂടവും അംബ്രോസും

യൂറോപ്യൻ രാഷ്ട്രതന്ത്രത്തിന്‍റെ ചരിത്രം അംബ്രോസിനെ ഉൾപ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറൻ റോമാ സാമ്രാജ്യം ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്‍റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വർദ്ധിപ്പിച്ചു. ഒരവസരത്തിൽ തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമർത്തുന്നതിനിടെ റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവർത്തിക്കു വിശുദ്ധ കുർബാന നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലിൽ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറോപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.

അംബ്രോസും അഗസ്റ്റിനും

അംബ്രോസിന്‍റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായവരിൽ പ്രമുഖനാണ് വിശുദ്ധ അഗസ്റ്റിൻ. ധിഷണാശാലിയായ അഗസ്റ്റിന്‍റെ പീഡിത മനസ്സിന്‍റെ ആത്മീയാന്വേഷണങ്ങൾ ക്രിസ്തുമതത്തിലെത്തി നിൽക്കാൻ കാരണ‍ക്കാരായവരിൽ അമ്മ മോനിക്കാ കഴിഞ്ഞാൽ പിന്നെ അംബ്രോസാണ്.

 പ്രഭാഷണചതുരൻ

അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു. ശിശുവായി തൊട്ടിലിൽ കിടക്കെ അംബ്രോസിന്‍റെ മുഖത്ത് ഒരിക്കൽ തേനീച്ചകൾ കൂട്ടം ചേർന്നെന്നും ഒടുവിൽ അവ മുഖത്ത് ഒരു തേൻ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട്. അംബ്രോസിന്‍റെ പിതാവ്, മകൻ തേനൂറുന്ന നാവിനുടമയായി വളരാൻ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച്, അംബ്രോസിനെ തേനീച്ചകൾക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ്.

വേദപാരംഗതൻ


1298-ൽ അഗസ്റ്റിൻ, ജെറോം, മഹനായ ഗ്രിഗറി മാർപ്പാപ്പ എന്നിവർക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതൻമാരിൽ രിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു.

വിശുദ്ധ അംബ്രോസ്, മിലാനിലെ Sant'Ambrogio ബസിലിക്കയിലുള്ള മൊസൈക്ക്

ജനനം    AD 337നും 340നും ഇടയ്ക്ക്
 Trier, southern Gaul

മരണം    ഏപ്രിൽ 4 AD 397
മിലാൻ, ഇറ്റലി

ബഹുമാനിക്കപ്പെടുന്നത് കത്തോലിക്കാ സഭ
പൗരസ്ത്യ ഓർത്തഡോക്സ് സഭ
ലൂഥറൻ സഭ

പ്രധാന കപ്പേള  അദ്ദേഹത്തിന്‍റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന മിലാനിലെ Sant'Ambrogio ബസിലിക്ക

ഓർമ്മത്തിരുന്നാൾ    ഡിസംബർ 7

ചിത്രീകരണ ചിഹ്നങ്ങൾ    Beehive, child, whip, bones

മധ്യസ്ഥത  bee keepers; bees; candle makers; domestic animals; French Commissariat; learning; Milan, Italy; students; wax refiners

വിശുദ്ധ മരിയ അമാന്‍ഡിന ചൈനയിലെ രക്തസാക്ഷി

ബെല്‍ജിയത്തില്‍ 1872 ഡിസംബര്‍ 28നാണ്‌ മരിയ ഭൂജാതയായത്‌. ലളിതജീവിതം നയിച്ചിരുന്ന കൊര്‍ണേലിയൂസും ആഗ്നസുമായിരുന്നു മാതാപിതാക്കള്‍. പൗളിന്‍ ജ്യൂറിസെന്നാണ്‌ ജ്ഞാനസ്‌നാനപ്പേര്‌ നല്‌കപ്പെട്ടത്‌. ആറ്‌ പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമായിരുന്നു കൊര്‍ണേലിയൂസിനും ആഗ്നസിനും. ആ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അവര്‍ കഠിനാധ്വാനം ചെയ്‌തു. അവരുടെ ഒമ്പതാമത്തെ പ്രസവത്തിലുണ്ടായ സങ്കീര്‍ണതകള്‍ നിമിത്തം ആഗ്നസും കുഞ്ഞും മരിച്ചതോടെ ഏഴാമത്തെ വയസില്‍ മരിയക്ക്‌ അമ്മയെ നഷ്‌ടമായി. അതിനാല്‍ അടുത്തുള്ള ഗ്രാമത്തിലേക്ക്‌ ജീവിതം പറിച്ചുനടാന്‍ മരിയയുടെ പിതാവ്‌ നിര്‍ബന്ധിതനായി. ആറ്‌ പെണ്‍കുട്ടികളില്‍ നാലുപേര്‍ ചെറുപ്പത്തിലേതന്നെ തങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിച്ചിരുന്നു. പുതിയ സ്ഥലത്ത്‌ മരിയയുടെയും സഹോദരിയുടെയും സംരക്ഷണം ഒരു സ്‌ത്രീ ഏറ്റെടുത്തു. പുതിയ ഭവനത്തില്‍ വാത്സല്യവും സംരക്ഷണവും അവള്‍ ആവോളം അനുഭവിച്ചു. സ്‌നേഹപൂര്‍ണയും സന്തോഷവതിയുമായ മരിയ അവരെ സംരക്ഷിച്ചുകൊണ്ടിരുന്നവരുടെ ഹൃദയം കവരുകയും ചെയ്‌തു. 14

അസാധാരണമായ ഒരു വിടചൊല്ലല്‍

15-ാം വയസില്‍ പ്രാന്‍സിസ്‌ അസീസിയുടെ മൂന്നാം സഭയില്‍ അവള്‍ അംഗമായി. സഹോദരി റൊസാലീയാണ്‌ ആദ്യം ആന്‍റെവെര്‍പ്പിലുള്ള ഫ്രാ ന്‍സിസ്‌കന്‍ മിഷനറീസ്‌ ഓഫ്‌ മേരി സഭയില്‍ അംഗമായത്‌. മേരി ഹോണറിന്‍ എന്ന പേരും സ്വീകരിച്ചു. പിന്നീട്‌ മരിയയും സഹോദരിയുടെ പാത പിന്തുടര്‍ന്നു. മേരി ഹോണറിന്‍ ശ്രീലങ്കയിലേക്ക്‌ യാത്രയായ സമയത്തായിരുന്നു അത്‌. ഇളയ സഹോദരിയായ മെത്തില്‍ഡയും പിന്നീട്‌ അവളെ പിന്തുടര്‍ന്നു. ലാളിത്യവും ആനന്ദപൂര്‍ണതയും ഉദാരതയുമെല്ലാം ഒത്തിണങ്ങിയ യഥാര്‍ത്ഥ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിയായിരുന്നു മരിയ. അവളുടെ നര്‍മ ബോധവും സുഖകരമായ ബന്ധങ്ങളും ആനന്ദകരമായ ശാന്തതയുടെ ഭവനാന്തരീക്ഷം അവള്‍ക്കു ചുറ്റും സൃഷ്‌ടിച്ചു. ചൈനയിലെ തയ്‌വാന്‍ഫുവില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയില്‍ രോഗീപരിചരണ ത്തിനായി പരിശീലനം നേടുന്നതിന്‌ മാഴ്‌സീലസിലേക്ക്‌ അയക്കപ്പെട്ട ആദ്യത്തെയാള്‍ മരിയയായിരുന്നു. അവിടെനിന്ന്‌ അവള്‍ മിഷന്‍വേലക്കായി അയക്കപ്പെട്ടു. ശ്രീലങ്കയിലെ തുറമുഖംവഴിയാണ്‌ ബോട്ട്‌ കടന്നുപോയത്‌. അതിനാല്‍ അവള്‍ക്ക്‌ സഹോദരി മേരി ഹോണറിനെ കാണുവാന്‍ സാധിച്ചു. രണ്ടുപേര്‍ക്കും സന്തോഷമായി. പിരിയുമ്പോള്‍ അവര്‍ പരസ്‌പരം യാത്ര പറഞ്ഞു, ``സ്വര്‍ഗത്തില്‍വച്ച്‌ വീണ്ടും കാണുന്നതുവരെ വിട!'' മരണംവരെയും ദൈവവേലയില്‍ നിന്ന്‌ പിന്‍മാറുകയില്ല എന്ന ദൃഢനിശ്ചയത്തിന്‍റെകൂടി പ്രകടനമായിരുന്നത്‌.

മിഷന്‍പ്രവര്‍ത്തന കാലത്ത്‌ സേവനംചെയ്യുന്ന ഡിസ്‌പെന്‍സറിയില്‍ അവള്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവച്ചു. തന്‍റെ സുപ്പീരിയര്‍ ജനറലിനോട്‌ അവള്‍ പറഞ്ഞ വാക്കുകളില്‍നിന്ന്‌ അതു മനസിലാക്കാം: ``200 അനാഥരുണ്ട്‌, അതില്‍ രോഗികളായ അനേകരും. അവരെ ഞങ്ങളാലാവുംവിധം നന്നായി പരിചരിക്കുന്നു. പുറത്തുനിന്നുള്ള രോഗികളും ചികിത്സക്കായി വരുന്നുണ്ട്‌. അങ്ങ്‌ അവരെ കാണുകയാണെങ്കില്‍ ഭയപ്പെട്ടുപോകും. ശുചിത്വമില്ലായ്‌മമൂലം വഷളായ അവരുടെ മുറിവുകള്‍ സങ്കല്‌പിക്കാനാവില്ല. മാഴ്‌സീലസില്‍വച്ച്‌ എല്ലാക്കാര്യങ്ങളെക്കുറിച്ചും അല്‌പം പഠിക്കാന്‍ കഴിഞ്ഞതില്‍ ഞാനെത്ര ഭാഗ്യവതിയാണ്‌. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കാകുന്നതെല്ലാം ഞാന്‍ ചെയ്യുന്നു.'' വാസ്‌തവത്തില്‍ ജോലി വളരെ വലുതായിരുന്നു, ഒരു ഇടവേളയുമില്ലാത്ത ത്യാഗത്തിന്‍റെ ജീവിതം, അതവള്‍ സന്തോഷത്തോടെ സ്വീകരിച്ചു.

ചിരിച്ചും പാട്ടുപാടിയും വിശുദ്ധിയുടെ വഴിയേ

അവളോടൊപ്പമുണ്ടായിരുന്ന ഒരു സഹോദരി എഴുതി, ``സിസ്റ്റര്‍ മരിയ അമാന്‍ഡിന പ്രായംകൊണ്ടും സ്വഭാവംകൊണ്ടും ഞങ്ങളുടെയിടയിലെ ഏറ്റവും പ്രായം കുറഞ്ഞ സന്യാസിനിയാണ്‌. അവള്‍ എപ്പോഴും ചിരിച്ചും പാട്ടുപാടിയും സന്തോഷവതിയായി നടക്കുന്നു. അത്‌ നല്ലതാണ്‌. മിഷനറിയുടെ കുരിശ്‌ സന്തോഷത്തോടെ വഹിക്കണം.'' ചൈനയിലെ ആളുകള്‍ അവളെ `ചിരിക്കുന്ന വിദേശി' എന്നു വിളിച്ചു. കൂടെയുണ്ടായിരുന്ന ഒരു സഹോദരി രോഗിണിയായിരുന്നപ്പോള്‍ അമാന്‍ഡിന രാവും പകലും അവളെ ശുശ്രൂഷിച്ചു. അതോടൊപ്പം ഡിസ്‌പെന്‍സറിയിലെ മറ്റു രോഗികളെ ശുശ്രൂഷിക്കുന്നതിലും അവള്‍ ഒട്ടും വീഴ്‌ചവരുത്തിയില്ല. കഠിനമായിരുന്നു ആ ശുശ്രൂഷകള്‍. പക്ഷേ, അവളത്‌ സന്തോഷത്തോടെ നിര്‍വഹിച്ചു. ഒടുവില്‍ അമാന്‍ഡിനയും രോഗത്തിന്‌ കീഴടങ്ങി. പതുക്കെ പ്പതുക്കെഅവളുടെ ആരോഗ്യകരമായ പ്രകൃതി എല്ലാത്തിനെയും അതിജീവിച്ചു. വീണ്ടും അവള്‍ സേവന മേഖലയിലേക്ക്‌ പ്രവേശിച്ചു.


പഴയതുപോലെ അവള്‍ സന്തോഷത്തിലേക്ക്‌ തിരികെയെത്തി. അങ്ങനെ നാളുകള്‍ നീങ്ങവേ അവളുടെ ജീവിതത്തില്‍ ദൈവം സഹനത്തിന്‍റെ ഒരു വഴിതുറന്നു. തയ്‌വാനിലെ ബോക്‌സര്‍ വിപ്ലവകാലത്ത്‌ അവള്‍ ജയിലിലടക്കപ്പെട്ടു. അവസാന കത്തുകളിലൊന്നില്‍ മേരി ഹെര്‍മിന്‍ എന്ന സന്യാസിനി ഇങ്ങനെയെഴുതുന്നു: ``ഇന്ന്‌ രാവിലെ മരിയ അമാന്‍ഡിന പറഞ്ഞു, രക്തസാക്ഷികളെ കാത്തുസൂക്ഷിക്കാനല്ല അവരെ ശക്തി പ്പെടുത്താനാണ്‌ ഞാന്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നത്‌ എന്ന്‌.'' വിശ്വാസം പരിത്യജിച്ചില്ലെങ്കില്‍ മരണമായിരുന്നു ശിക്ഷ. വിശ്വാസം ഉപേക്ഷിക്കാന്‍ തയാറില്ലാത്തതുകൊണ്ട്‌ മരിയ അമാന്‍ഡിനയടക്കമുള്ള ഏഴ്‌ സന്യാസിനികളെയും മറ്റനേകര്‍ക്കൊപ്പം ജയിലിലടച്ചു. അവളോടൊപ്പം ജയിലിലടക്കപ്പെട്ടവര്‍ക്ക്‌ അവളുടെ ആനന്ദം വിസ്‌മയത്തോടെയേ കാ ണാനാകുമായിരുന്നുള്ളൂ. അത്തരത്തിലുള്ള ഫ്രാന്‍സിസ്‌കന്‍ ആനന്ദം നല്‌കി കര്‍ത്താവ്‌ അവളെ അനുഗ്രഹിച്ചിരുന്നു. കൃതജ്ഞതയുടെ കീര്‍ത്തനം പാടിക്കൊണ്ട്‌ അവളും ഒപ്പമുള്ള ആറു സഹോദരിമാരും രക്തസാക്ഷിത്വം വരിച്ചു. 1900 ജൂലൈയിലായിരുന്നു ഈ സംഭവം. 27 വയസായിരുന്നു അപ്പോള്‍ മരിയയുടെ പ്രായം. 2000-ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ മരിയയെയും ഒപ്പമുണ്ടായിരുന്നവരെയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. ചൈനയിലെ രക്ത സാക്ഷികള്‍ക്കൊപ്പം സെപ്‌റ്റംബര്‍ 28നും ഷാന്‍ക്‌സിയിലെ രക്തസാക്ഷികളോടൊപ്പം ജൂലൈ എട്ടിനും തിരുസഭ ഈ പുണ്യവതിയെ ഓര്‍ക്കുന്നു.

വിശുദ്ധ മാരിയൂസും കുടുംബവും

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ്‌ എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു.

അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക്‌ നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നതിനാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്‌, എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്‍റെ ഭര്‍ത്താവിനേയും, മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്‌.

അതേസ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊലപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന്‍ പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്‍റെ പറമ്പില്‍ സംസ്കരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

വിശുദ്ധ പ്രിസ്ക്കാ

ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്‍റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും തന്‍റെ വിശ്വാസം മറച്ചുവെക്കുന്നതില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധക്ക് തോന്നിയിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവള്‍ യേശുവിലുള്ള തന്‍റെ വിശ്വാസത്തെപ്പറ്റി തുറന്നു പറഞ്ഞു. അധികം താമസിയാതെ ഇക്കാര്യം ചക്രവര്‍ത്തിയുടെ ചെവിയിലുമെത്തി. ചക്രവര്‍ത്തി അവളെ പിടികൂടുകയും വിജാതീയ ദൈവമായ അപ്പോളോക്ക് ബലിയര്‍പ്പിക്കുവാന്‍ അവളോടു ആജ്ഞാപിക്കുകയും ചെയ്തു.

യേശുവില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന വിശുദ്ധ പ്രിസ്ക്കാ ഇതിനു വിസമ്മതിച്ചു, ഇക്കാരണത്താല്‍ അവര്‍ വിശുദ്ധയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോള്‍ പെട്ടെന്ന്‍ തന്നെ അവള്‍ക്ക് മുകളിലായി ഒരു തിളക്കമാര്‍ന്ന മഞ്ഞപ്രകാശം പ്രത്യക്ഷപ്പെടുകയും അവള്‍ ഒരു ചെറിയ നക്ഷത്രമായി കാണപ്പെടുകയും ചെയ്തു.

വിശുദ്ധ പ്രിസ്ക്കാ, ക്രിസ്തുവിലുള്ള തന്‍റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി വിശുദ്ധയെ തുറുങ്കിലടക്കുവാന്‍ ഉത്തരവിട്ടു. അവളുടെ മനസ്സ് മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവളെ ഗോദായില്‍ (Amphitheatre) കൊണ്ട് പോയി സിംഹത്തിനെറിഞ്ഞു കൊടുത്തു.

തിങ്ങികൂടിയ കാണികളെ സ്തബ്ദരാക്കികൊണ്ട് വിശുദ്ധ ഭയലേശമന്യേ നിലയുറപ്പിച്ചു. നഗ്നപാദയായി നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിക്കരികിലേക്ക് സിംഹം ചെല്ലുകയും അവളുടെ പാദങ്ങള്‍ നക്കി തുടക്കുകയും ചെയ്തു. അവളെ പിന്തിരിപ്പിക്കുവാനുള്ള തന്‍റെ വിഫലമായ ശ്രമങ്ങളില്‍ വിറളിപൂണ്ട ചക്രവര്‍ത്തി അവസാനം അവളെ കഴുത്തറത്ത് കൊലപ്പെടുത്തി.

ഏഴാം നൂറ്റാണ്ടിലെ റോമന്‍ രക്തസാക്ഷികളുടെ കല്ലറകളുടെ സ്ഥിതിവിവരകണക്കില്‍ ഒരു വലിയ ഗുഹയിലെ കല്ലറയില്‍ പ്രിസില്ലയെ അടക്കം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു.

PRAYERS FOR PHYSICAL HEALING 3


"St. Jude, you remained faithful to our Lord, even unto death. You gave your life so that others might live. You endured physical pain and emotional abandonment. But you gladly joined your sufferings to those of our Savior, Jesus, and thus shared in the redemption of the world. I ask you now to intercede with our brother, Jesus Christ on my behalf, so that I too can find strength in the face of my suffering.  Help me to trust in God and put my life in his hands."

PRAYERS FOR PHYSICAL HEALING 2


"St. Jude, through prayer you praised God for the wonderful works of Jesus. You asked God for the strength to meet the challenges of your apostolate. You put your trust in God's mercy, believing firmly that God loved you and understood your joys and sorrows, your hopes and fears, and your triumphs and failures. You understood that nothing is impossible for God. I ask you to pray for me now before the Most High so that I too might be filled with God's saving power, understand God's will for me and faithfully place myself in God's loving hands."

O blessed St. Jude

"I promise, O blessed St. Jude, to be ever mindful of this great favor, to always honor you as my special and powerful patron, and to gratefully encourage devotion to you by publishing this request. Amen."

 St. Jude,

"Blessed Apostle St. Jude, we call upon you for help in hope and utmost confidence.  St Jude renowned help of the hopeless, come to my aid in this time of distress.  St. Jude, cousin of our Lord, obtain from our Savior the favors I now need and seek, especially _________."
, I appeal to you again today.  Amen."

St. Jude

"Glorious St. Jude with faith in your goodness I ask your help today.  As one of Christ's chosen Apostles, you remain a pillar and foundation of His Church on earth.  You are counted we know, among the elders who always stand before God's throne. From your place of glory we know you do not forget the needs and difficulties of Christ's little ones here still struggling, like me, on the way home to God.  Please intercede for me, gracious St. Jude, and be with me in my daily toil and in all my necessities, especially _________.  In Christ's name, I appeal to you again today.  

Amen."

PRAYERS FOR PHYSICAL HEALING 1

"St. Jude, you witnessed the healing power of our Lord Jesus. You saw his compassion for the sick and dying. You yourself touched the sick, shared the sorrows of the mournful, and encouraged the despairing. You received this authority and healing power to work wonders, to cure the incurable, to make people whole. We ask you to intercede with our brother, Jesus, to send his saving grace to heal the sickness and suffering of _________________________________, to uplift his/her despondent spirits, and to instill hope in his/her hearts. Amen."

PRAYER FOR FINANCIAL ASSISTANCE


"St. Jude, please assist me in these difficult financial circumstances. I beg you to shine the light on the resources that I need to help meet my debts and satisfy my pressing obligations."  

PRAYER FOR HEALING OF RELATIONSHIPS


"Saint Jude, we have problems in our relationship. Beg Almighty God to give us the light to see ourselves and each other as we really are. Help us to grow daily in self-knowledge and mutual love, while at the same time developing our potential to love and be loved. Help us, Saint Jude, to see and root out every manifestation of selfishness, vanity, and childish self-seeking -- those hidden enemies of love and maturity. Show us that by learning to love and being filled with love, we may complement and nurture each other as we share our lives together."

PRAYER FOR HEALING OF MARRIAGE


"St. Jude, during your life you encouraged early Christian followers to remain loyal and true to their faith, even during the harshest circumstances. Like these followers, my spouse and I now find ourselves in need of renewed faith. Time and the pressures of the world have weakened our relationship. Please intercede for us and show us the way to heal our marriage. Open our hearts and minds to rededicate a new relationship guided by the love and commitment we once knew. Help us put aside any negative remnants of past deeds done and embark on a new union, in accordance with our Lord's principles."   

Our Father

Our Father, who art in Heaven, hallowed be Thy Name, Thy kingdom come, Thy will be done on earth as it is in Heaven.  Give us this day our daily bread, and forgive us our trespasses, as we forgive those who trespass against us. And lead us not into temptation, but deliver us from evil.  Amen.

Hail Mary

Hail Mary, full of grace, the Lord is with you.  Blessed are you among  women, and blessed is the fruit of your womb, Jesus. Holy Mary, mother of God, pray for us sinners, now and at the hour of our death. Amen.

 Gloria


Glory be to the Father, to the Son and to the Holy Spirit. As it was in the beginning, now, and ever shall be, world without end.  Amen.

ST. JUDE THADDEUS


Prayer in Grievous Affliction

ST. JUDE THADDEUS, relative of Jesus and Mary, glorious Apostle and Martyr, renowned for thy virtues and miracles, faithful and prompt intercessor for all who honor thee and trust in thee, powerful patron and helper in grievous affliction, I come to thee and entreat thee with all my heart to come to my aid, for thou hast received from God the privilege of assisting with manifest help those who almost despair! Look down upon me: my life is a life of crosses, my days are full of tribulation, and my paths are strewn with thorns---and scarcely one moment passes but is witness of my tears and sighs. My soul is enveloped in darkness, disquietude, discouragement, mistrust---yes, sometimes even a kind of despair preys upon me. Divine Providence seems lost to my sight, and faith seems to falter in my heart. Overwhelmed by these thoughts, I see myself surrounded by a dark cloud. Thou canst not forsake me in this sad plight! I will not depart from thee until thou hast heard me. Oh, hasten to my aid! I will thank God for the graces bestowed upon thee, and will propagate thine honor according to my power. Amen.