2017, ജനുവരി 20, വെള്ളിയാഴ്‌ച


വിശുദ്ധ ആഗ്നസ്‌

റോമന്‍ ദിനസൂചികയിലെ ഏറ്റവും തിളക്കമാര്‍ന്ന വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ആഗ്നസ്‌. മഹാന്‍മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും . തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.

വിശുദ്ധ ആഗ്നസിന്റെ നാമത്തിന്റെ വേരുകള്‍ തേടിചെല്ലുമ്പോള്‍, കുഞ്ഞാട് എന്നര്‍ത്ഥം വരുന്ന ആഗ്നാഎന്ന ലാറ്റിന്‍ പദവും ശുദ്ധിഎന്നര്‍ത്ഥമാക്കുന്ന ഹാഗ്നെഎന്ന ഗ്രീക്ക് പദവും കാണാന്‍ സാധിക്കും. വിശുദ്ധയുടെ മരണത്തിന് എട്ടു ദിവസങ്ങള്‍ക്ക് ശേഷം, നിരനിരയായ കന്യകമാരുടെ അകമ്പടിയോടു കൂടെ, ഒരു കുഞ്ഞാട് വിശുദ്ധയുടെ മാതാപിതാക്കള്‍ക്ക് പ്രത്യക്ഷപ്പെട്ടിരിന്നുവെന്ന് ദൈവശാസ്ത്രപണ്ഡിതര്‍ പറയുന്നുണ്ട്. വിശുദ്ധയുടെ കബറിടത്തിനു മുകളിലായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ദേവാലയത്തില്‍ മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പാ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

ഒരു ദിവസം ആഗ്നസ്‌ സ്കൂളില്‍ നിന്നും വരുന്ന വഴി, അവിടത്തെ പ്രധാന മുഖ്യന്റെ മകനായ സിംഫ്രോണിയൂസ് അവളെ കാണുവാനിടയായി, അപ്പോള്‍ അവള്‍ക്ക് പതിമൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളു. പ്രഥമ ദര്‍ശനത്തില്‍ തന്നെ അവളില്‍ ആകൃഷ്ടനായ സിംഫ്രോണിയൂസ് നിരവധി സമ്മാനങ്ങളാല്‍ അവളുടെ മനംകവരുവാന്‍ ശ്രമം നടത്തി. എന്നാല്‍ ആഗ്നസിന്‍റെ മറുപടി ഇങ്ങനെയായിരിന്നു, “ദൂരെപോകൂ, മരണത്തിന്റെ ഭക്ഷണമേ, ഞാന്‍ ഇതിനോടകം തന്നെ മറ്റൊരു നാഥനെ കണ്ടെത്തിയിരിക്കുന്നു” (2 Ant.). “സൂര്യനും, ചന്ദ്രനും വണങ്ങുന്ന സൗന്ദര്യത്തോടുകൂടിയവനും മാലാഖമാര്‍ സേവകരുമായിട്ടുള്ളവനുമായ ക്രിസ്തുവുമായി എന്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടിയാണ് ഞാന്‍ എന്റെ വിശുദ്ധി കാത്തു സൂക്ഷിച്ചിരിക്കുന്നത്, മുഴുവന്‍ ഹൃദയത്തോടെയും ഞാന്‍ എന്നെതന്നെ അവനു സമര്‍പ്പിക്കുന്നു” (6. Ant.). “തന്റെ മോതിരത്താല്‍ എന്റെ കര്‍ത്താവായ യേശുക്രിസ്തു എന്നെ മനസമ്മതം ചെയ്തിരിക്കുന്നു, വധുവിന്റെ കിരീടം കൊണ്ട് അവന്‍ എന്നെ മനോഹരിയാക്കിയിരിക്കുന്നു” (3. Ant., Lauds). “എന്റെ വലത്‌കരവും കഴുത്തും വിലകൂടിയ കല്ലുകളാല്‍ ചുറ്റിയിരിക്കുന്നു, അമൂല്യങ്ങളായ മുത്തുകള്‍കൊണ്ടുള്ള കമ്മലുകള്‍ എനിക്ക് സമ്മാനിച്ചിരിക്കുന്നു.മനോഹരമായി തിളങ്ങുന്ന രത്നങ്ങളാല്‍ അവന്‍ എന്നെ അലങ്കരിച്ചിരിക്കുന്നു.” (2. Ant). കര്‍ത്താവ്‌ എന്നെ സ്വര്‍ണ്ണപട്ടയോട് കൂടിയ വസ്ത്രം ധരിപ്പിച്ചു, വിലകൂടിയ ധാരാളം ആഭരണങ്ങള്‍ കൊണ്ട് എന്നെ മനോഹരിയാക്കിയാക്കി” (4. Ant.). “അവന്റെ വാക്കുകള്‍ എന്നില്‍ തേനും പാലുമായി ഒഴുകി, അവന്റെ രക്തം എന്റെ കവിളുകള്‍ക്ക് ശോണിതാരുണിമ നല്‍കുന്നു” (5. Ant.).

ഞാന്‍ എന്റെ യേശുവിനെ സ്നേഹിക്കുന്നു, കന്യകയുടെയും, സ്ത്രീ എന്താണെന്ന് അറിയാത്തവന്റെയും പുത്രനായ അവന്റെ സംഗീതം എന്റെ കാതുകള്‍ക്ക് മധുരം പോലെയാണ്. ഞാന്‍ അവനെ സ്നേഹിക്കുമ്പോള്‍ ഞാന്‍ എന്റെ വിശുദ്ധിയോട് കൂടി ഇരിക്കും, ഞാന്‍ അവനെ സ്പര്‍ശിക്കുമ്പോള്‍ എനിക്ക് ശുദ്ധി ലഭിക്കും, ഞാന്‍ അവനെ സ്വന്തമാക്കുമ്പോള്‍ ഞാന്‍ കന്യകയായി തന്നെ തുടരും” (2. Resp.).

അവളുടെ മറുപടിയില്‍ കുപിതനായ സിംഫ്രോണിയൂസ് അവളില്‍ കൂറ്റമാരോപിച്ചു നഗര മുഖ്യനായ തന്റെ പിതാവിനു ഒറ്റിക്കൊടുത്തു. അദ്ദേഹം അവളെ പാപികളായ സ്ത്രീകള്‍ പാര്‍ക്കുന്ന ഭവനത്തില്‍ പാര്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നാല്‍ വിശുദ്ധ വളരെ ശാന്തതയോട് കൂടി ഇപ്രകാരം പറഞ്ഞു: എന്റെ ശരീരം സംരക്ഷിക്കുന്നതിനായി എന്റെ കര്‍ത്താവിന്റെ മാലാഖ ഉണ്ട്’” (2. Ant. Lauds). അവളുടെ മറുപടിയില്‍ അരിശം പൂണ്ട മുഖ്യന്‍ അവളെ ആ കുപ്രസിദ്ധിയാര്‍ജ്ജിച്ച ആ ഭവനത്തിലേക്കയക്കുകയും, ആ ഭവനത്തില്‍ പ്രവേശിച്ച ഉടനെ കര്‍ത്താവിന്റെ മാലാഖ അവളുടെ രക്ഷക്കായി നില്‍ക്കന്നത് കണ്ടു” (1. Ant., Lauds). ഒരു പ്രകാശം അവളെ വലയം ചെയ്യുകയും അത് അവളെ സമീപിക്കുവാന്‍ ശ്രമിച്ച എല്ലാവരെയും അന്ധരാക്കുകയും ചെയ്തു.

വിജാതീയനായ ഒരു പുരോഹിതന്‍ അവള്‍ ദുര്‍മന്ത്രവാദിയാണ് എന്ന് ദുരാരോപണം ഉന്നയിച്ചതിനാല്‍ ന്യായാധിപന്‍ അവളെ തീയിലെറിയുവാന്‍ ഉത്തരവിട്ടു. തീജ്വാലകള്‍ തന്നെ വിഴുങ്ങുമ്പോഴും അവള്‍ തന്റെ കൈകള്‍ വിരിച്ചു ദൈവത്തോടു ഇപ്രകാരം പറഞ്ഞു: ഏറ്റവും വലിയവനും സകല ആരാധനകള്‍ക്കും യോഗ്യനായവനെ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, നിന്റെ ഏകജാതൻമൂലം ഞാന്‍ ക്രൂരനായ ഭരണാധികാരിയുടെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുകയും, സാത്താന്റെ കുടിലതകളെ മറികടക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ സ്നേഹിച്ച, ഞാന്‍ അന്വോഷിച്ച, ഞാന്‍ ആഗ്രഹിച്ച നിന്റെ പക്കലേക്ക് ഞാന്‍ വരുന്നു, എന്നെ കാത്തുകൊള്ളൂക, ഞാന്‍ എന്റെ അധരങ്ങളാല്‍ നിന്നെ വാഴ്ത്തുകയും, പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടി നിന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു.


തീജ്വാലകള്‍ കെട്ടടങ്ങിയപ്പോള്‍ അവള്‍ തുടര്‍ന്നു: എന്റെ രക്ഷകന്റെ പിതാവായ ദൈവമേ, ഞാന്‍ നിന്നെ സ്തുതിക്കുന്നു, കാരണം നിന്റെ മകന്റെ കാരുണ്യത്താല്‍ എനിക്ക് ചുറ്റുമുണ്ടായിരുന്ന അഗ്നി കെട്ടടങ്ങിയിരിക്കുന്നുഞാന്‍ പ്രതീക്ഷിച്ചത്‌ പുല്‍കുവാന്‍ പോവുകയാണ്; ഭൂമിയില്‍ ഞാന്‍ ഏറ്റവുമധികം സ്നേഹിച്ച അവനില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒന്നായി ചേരും” (Ben. Ant.). അനന്തരം അവളുടെ ആഗ്രഹം നിറവേറപ്പെട്ടു. ന്യായാധിപന്‍ അവളെ കഴുത്തറത്തു കൊല്ലുവാന്‍ ഉത്തരവിട്ടു. അങ്ങനെ വിശുദ്ധ ആഗ്നസ് തന്റെ പൂര്‍ണമായ വിശുദ്ധിയോട് കൂടെ രക്തസാക്ഷിത്വ മകുടം ചൂടി.

Prayer of Saint Alphonsa:-

O Lord Jesus,

Hide me in the wound of your sacred heart.


Free me from my desire to be loved and esteemed.


Guard me from my evil attempts to win fame and honor.


Make me humble till I become a small spark in the flame of love in your Sacred Heart.


Grant me the grace to forget myself and all worldly things.


Jesus, sweet beyond words, convert all worldly consolations into bitterness for me.


O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you.


Amen

യൗസേപ്പിതാവിനോടുള്ള കൊന്ത

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പിതാവേ! ഈശോമിശിഹായെ! വിശ്വസ്തതയോടെ അനുകരിച്ചവനേ അങ്ങേപക്കലേയ്ക്കു ഞങ്ങളുടെ ഹൃദയങ്ങളേയും കരങ്ങളേയും തിരിച്ചുകൊണ്ട് ഞങ്ങള്‍ അങ്ങേ സഹായം അപേക്ഷിക്കുന്നു. ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ സകല ആവശ്യങ്ങളും ഒരു ഭാഗ്യമരണവും വിശിഷ്യാ, ഇപ്പോള്‍ അപേക്ഷിക്കുന്ന പ്രത്യേകനന്മയും (ആവശ്യം പറയുക) വേണ്ട പ്രസാദവരം ഈശോയുടെ തിരുഹൃദയത്തില്‍നിന്ന് അങ്ങേ മാദ്ധ്യസ്ഥ്യം വഴിയായി ഞങ്ങള്‍ക്കു വാങ്ങിത്തരണമേ
മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിന്‍റെ കാവല്ക്കാരാ, ഞങ്ങള്‍ക്കുവേണ്ടിയുള്ള അങ്ങേപ്രാര്‍ത്ഥന ദൈവതിരുസിംഹാസനത്തിങ്കല്‍ കരുണാപൂര്‍വ്വം കേള്‍ക്കപ്പെടുമെന്നു ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു.

വാ. മഹത്ത്വമേറിയ മാര്‍ യൗസേപ്പേ! ഈശോമിശിഹായോടു നിനക്കുള്ള സ്നേഹത്തെക്കുറിച്ചും തന്‍റെ തിരുനാമത്തിന്‍റെ മഹത്ത്വത്തിനുവേണ്ടിയും.

ഉ. ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ഞങ്ങളുടെ അപേക്ഷകളെ സാധിപ്പിച്ചുതരികയും ചെയ്യണമേ (ഏഴുപ്രാവശ്യം)

ഈശോ മറിയം യൗസേപ്പേ! എന്‍റെ ഹൃദയത്തേയും എന്‍റെ ആത്മാവിനേയും നിങ്ങള്‍ക്കു ഞാന്‍ തരുന്നു. ഈശോ മറിയം യൗസേപ്പേ! മരണവേദനയുടെ സമയത്ത് എന്നെ സഹായിക്കണമേ. ഈശോ മറിയം യൗസേപ്പേ! സമാധാനത്തില്‍ നിങ്ങളോടുകൂടെ എന്‍റെ ആത്മാവിനെ കയ്യാളിപ്പാന്‍ മനോഗുണം ചെയ്യണമേ.

ലുത്തനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, അനുഗ്രഹിക്കണമേ
കര്‍ത്താവേ, അനുഗ്രഹിക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
ആകാശങ്ങളിലിരിക്കുന്ന ബാവാതന്പുരാനേ
ഭൂലോകരക്ഷകനായ പുത്രന്‍ തന്പുരാനേ
റൂഹാദ്കുദശാ തന്പുരാനേ
ഏക ദൈവമായിരിക്കുന്ന പരിശുദ്ധത്രിത്വമേ
പരിശുദ്ധ മറിയമേ
പരിശുദ്ധ യൗസേപ്പേ
ദാവീദിന്‍റെ വിശിഷ്ട സന്താനമേ
പൂര്‍വ്വപിതാക്ക ന്മാരുടെ പ്രകാശമേ
ദൈവജനനിയുടെ ഭര്‍ത്താവേ
പ.കന്യകയുടെ വിശ്വസ്ത കാവല്‍ക്കാരാ
ദൈവപുത്രന്‍റെ വളര്‍ത്തുപിതാവേ
മിശിഹായുടെ ധീരനായ സംരക്ഷകാ
തിരുകുടുംബത്തിന്‍റെ തലവനേ
ഏറ്റം നീതിമാനായ വി.യൗസേപ്പേ
ഏറ്റം പരിശുദ്ധനായ വി.യൗസേപ്പേ
ഏറ്റം ധീരനായ വി.യൗസേപ്പേ
ഏറ്റം വിവേകിയായ വി.യൗസേപ്പേ
ഏറ്റം കീഴ്വഴക്കമുള്ള വി.യൗസേപ്പേ
ഏറ്റം വിശ്വസ്തനായ വി.യൗസേപ്പേ
ക്ഷമയുടെ ദര്‍പ്പണമേ
ദാരിദ്യ്രത്തിന്‍റെ സ്നേഹിതാ
വേലക്കാരുടെ ദൃഷ്ടാന്തമേ
കുടുംബജീവിതക്കാരുടെ അലങ്കാരമേ
കന്യകകളുടെ കാവല്‍ക്കാരാ
കുടുംബങ്ങളുടെ ആശ്രയമേ
ദുഃഖിക്കുന്നവരുടെ ആശ്വാസമേ
ദീനക്കാരുടെ ശരണമേ
മരിക്കുന്നവരുടെ മദ്ധ്യസ്ഥാ
പിശാചുക്കളുടെ പരിഭ്രമമേ

(മു) ഭൂലോക പാപങ്ങളെ നീക്കുന്ന ദിവ്യചെമ്മരിയാട്ടിന്‍കുട്ടി (3)
(സ) കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുക്കണമേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ
കര്‍ത്താവേ, ഞങ്ങളുടെ മേല്‍ അനുഗ്രഹിക്കണമേ
(മു) ദൈവം അയാളെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിമയിച്ചു
(സ) തന്‍റെ സകല സന്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്ക

വാക്കിലടങ്ങാത്ത അങ്ങേ മുന്‍നിശ്ചയത്താല്‍ വി.യൗസേപ്പിതാവിനെ അങ്ങേ പ.ജനനിയുടെ ഭര്‍ത്താവായി തിരഞ്ഞെടുപ്പാന്‍ തിരുമനസ്സായ ദൈവമേ! ഞങ്ങള്‍ അദ്ദേഹത്തെ ഭൂമിയില്‍ ഞങ്ങളുടെ സംരക്ഷകനായി വണങ്ങുന്നതുപോലെ സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തെ ഞങ്ങളുടെ മദ്ധ്യസ്ഥനായി ലഭിക്കാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമെന്നു നിത്യകാലം ജീവിച്ചുവാഴുന്ന നിന്നോടു ഞങ്ങളപേക്ഷിക്കുന്നു.

ആമേന്‍

അലക്സാണ്ട്രിയയിലെ  വിശുദ്ധ സിറിൽ(മാർ കൂറിലോസ്)

അഞ്ചാം നൂറ്റാണ്ടിലെ ഒരു പ്രമുഖ ക്രിസ്തുമതനേതാവും ചിന്തകനും എഴുത്തുകാരനുമായിരുന്നു അലക്സാണ്ട്രിയായിലെ സിറിൽ (376-444). പൊതുവർഷം 412 മുതൽ 444 വരെ അദ്ദേഹം ഈജിപ്തിൽ അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായിരുന്നു. റോമാസാമ്രാജ്യത്തിനുള്ളിൽ അലക്സാണ്ട്രിയ പ്രാധാന്യത്തിന്‍റെ ഔന്നത്തിലെത്തി നിൽക്കുമ്പോഴായിരുന്നു സിറിലിന്‍റെ വാഴ്ച. സഭാപിതാവും വേദപാരംഗതനുമായി (Doctor of the Church)[1] എണ്ണപ്പെടുന്ന സിറിൽ ക്രൈസ്തവലോകത്തു നേടിയ യശസ്സ്, 'വിശ്വാസസ്തംഭം', "പിതാക്കന്മാരുടെ മുദ്ര" എന്നീ വിശേഷണങ്ങൾ പ്രതിഫലിപ്പിക്കുന്നു.

ജീവിതാരംഭം

സിറിലിന്‍റെ ആദ്യകാലജീവിതത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ല. ഈജിപ്തിൽ ആധുനികകാലത്തെ എൽ മഹല്ല-എൽ-കുബ്രായ്ക്കു സമീപമുള്ള തിയോഡോഷിയോസ് എന്ന ചെറുപട്ടണത്തിലാണ് അദ്ദേഹം ജനിച്ചതെന്നു കരുതപ്പെടുന്നു. സിറിൽ ജനിച്ച് അധികം കഴിയുന്നതിനു മുൻപ് അദ്ദേഹത്തിന്‍റെ മാതൃസഹൊദരൻ തിയോഫിലസ് അലക്സാണ്ട്രിയയിലെ പാത്രിയർക്കീസായി. സഹോദരനോട് സിറിലിന്‍റെ അമ്മയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. അമ്മാവന്‍റെ ശിക്ഷണത്തിലാണ് സിറിൽ വളർന്നതും. അക്കാലത്തെ ക്രിസ്തീയലേഖകന്മാരായ കേസറിയായിലെ യൂസീബിയസ്, ഒരിജൻ, അന്ധനായ ദിദിമൂസ് തുടങ്ങിയവരുടെ രചനകളുമായ ഗാഢപരിചയം കാട്ടുന്ന സിറിലിന്‍റെ തന്നെ രചനകൾ അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസം ഏതുവിധത്തിലുള്ളതായിരുന്നു എന്നു വ്യക്തമാക്കുന്നു.

അക്കാലത്തു സാദ്ധ്യമായിരുന്നു ഔപചാരികമായ ക്രിസ്തീയവിദ്യാഭ്യാസമാണ് അദ്ദേഹത്തിനു ലഭിച്ചത്: പന്ത്രണ്ടു മുതൽ പതിനാലു വരെ പ്രായത്തിൽ (390-392), വ്യാകരണവും പതിനഞ്ചു മുതൽ ഇരുപതു വരെ വയസ്സുകളിൽ തർക്കശാസ്ത്രവും മാനവീയവിഷയങ്ങളും (393-397) അവസാനമായി ദൈവശാസ്ത്രവും (398-402) അദ്ദേഹം അഭ്യസിച്ചു. സിറിലിന്റെ ശത്രുവായി കരുതപ്പെടുന്ന അലക്സാണ്ട്രിയയിലെ യവനദാർശനിക ഹൈപ്പേഷിയയെപ്പോലെ ഗണിതത്തിനും, തത്ത്വചിന്തയ്ക്കും, ജ്യോതിശാസ്ത്രത്തിനും പ്രാധാന്യം കല്പിച്ച വിദ്യാഭ്യാസമായിരുന്നില്ല അദ്ദേഹത്തിനു ലഭിച്ചത്.

നൈൽ നദീതടത്തിനു പടിഞ്ഞാറുള്ള നൈട്രിയൻ മരുഭൂമിയിൽ കുറേക്കാലം താപസജീവിതം നയിച്ച സിറിൽ ഒടുവിൽ പാത്രിയർക്കീസ് പദവിയിൽ, തിയോഫിലസിന്‍റെ പിൻഗാമിയായി

എഫേസോസ് സൂനഹദോസ്

4-5 നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തെ ഇളക്കിമറിച്ച ക്രിസ്തുശാസ്ത്ര സംവാദങ്ങളിലെ മുഖ്യപങ്കാളികളിൽ ഒരാളായിരുന്നു സിറിൽ. യേശുക്രിസ്തുവിൽ ദൈവ, മനുഷ്യ വ്യക്തിത്വങ്ങൾ ഒന്നായിരിക്കുന്നുവെന്നും അതിനാൽ യേശുവിന്‍റെ അമ്മ മറിയം ദൈവമാതാവ് (തിയോടോക്കോസ്) ആണെന്നും ഉള്ള പക്ഷവും, യേശുവിൽ മനുഷ്യ, ദൈവ സ്വഭാവങ്ങൾ വ്യതിരിക്തമാണെന്നും അതിനാൽ മറിയം 'ക്രിസ്തുമാതാവ്' (ക്രിസ്തോടോക്കോസ്) മാത്രമാണെന്നും ഉള്ള പക്ഷവും തമ്മിലായിരുന്നു തർക്കം. ദൈവ, മനുഷ്യസ്വഭാവങ്ങളുടെ ഒന്നിപ്പിനേയും മറിയത്തിന്റെ ദൈവമാതൃത്വത്തേയും സിറിൽ പിന്തുണച്ചു. ഈ തർക്കത്തിന്‍റെ തീർപ്പിനായി 431-ൽ ചേർന്ന എഫേസോസിലെ ഒന്നാം സൂനഹദോസിൽ സിറിലിന്‍റെ പങ്ക് നിർണ്ണായകമായി. സിറിലിന്‍റെ നിലപാട് അംഗീകരിച്ച സൂനഹദോസ് എതിർപക്ഷത്തിന്‍റെ മുഖ്യവക്താവായിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് നെസ്തോറിയൂസിനെ സ്ഥാനഭ്രഷ്ടനും സഭാഭ്രഷ്ടനുമാക്കി

ഇതേ തുടർന്ന്, അന്ത്യോഖ്യായിലെ യോഹന്നാന്‍റെ നേതൃത്വത്തിൽ എതിർസൂനഹദോസായി സമ്മേളിച്ച സിറിലിന്‍റെ എതിരാളികൾ ഈ നടപടി റദ്ദാക്കുകയും സിറിലിനെ സഭാഭ്രഷ്ടനായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഒടുവിൽ ക്രിസ്തീയമുഖ്യധാരയിൽ അംഗീകാരം ലഭിച്ചത് സിറിലിന്റെ നിലപാടിനാണ്. ഈ തർക്കങ്ങൾക്കിടയിൽ സിറിൽ റോമാസാമ്രാട്ട് തിയൊഡോഷ്യസിന്റെ നീരസം സമ്പാദിച്ചെങ്കിലും മരണം വരെ അദ്ദേഹത്തിന് അലക്സാണ്ട്രിയയിലെ പാത്രിയർക്കീസ് പദവിൽ തുടരാനായി.

ദൈവശാസ്ത്രം

സിറിലും നെസ്തോറിയസും തമ്മിലുണ്ടായിരുന്ന അകൽച്ചയിലെ പ്രശ്നം മറിയത്തിൽ നിന്നു പിറന്ന സത്തയുടെ യഥാർത്ഥസ്വഭാവത്തെ സംബന്ധിച്ചായിരുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനിൽ ദൈവമനുഷ്യസ്വഭാവങ്ങൾ നിലനിന്നെങ്കിലും അവ അവിഭക്തമായിരുന്നു എന്നു സിറിൽ കരുതി. യേശുവിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ അവിഭക്തമായിരിക്കുന്നതിനാൽ യേശുവിന്‍റെ അമ്മ മറിയത്തെ അദ്ദേഹം ദൈവമാതാവായി കരുതി. നസ്രത്തിലെ തെരുവുകളിലൂടെ രൂപാന്തരീകരിക്കപ്പെട്ട് മനുഷ്യരൂപത്തിൽ നടന്നത് ദൈവം തന്നെ ആയിരുന്നു എന്ന ലളിതമായ ആശയമായിരുന്നു സിറിലിന്‍റെ ചിന്തയുടെ കാതൽ. "മനുഷ്യനായ ശേശുവിനേയും", "വചനമായ ദൈവത്തേയും" കുറിച്ചുള്ള നെസ്തോറിയസിന്‍റെ നിലപാടിലെ വിഭക്തി, മനുഷ്യനും ദൈവവും തമ്മിലുള്ള സത്താപരമായ അകലം വർദ്ധിപ്പിക്കുമെന്നും യേശുവിന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കുമെന്നും സിറിൽ കരുതി.

യേശുക്രിസ്തുവിൽ മാംസരൂപമെടുത്ത ദൈവികസത്ത, മനുഷ്യരാശിയിലേക്ക് ഒഴുകിയെത്തി മനുഷ്യസ്വഭാവത്തെ കൃപയും ദൈവികതയും ചേർത്തു വിശുദ്ധാവസ്ഥയിൽ പുനർനിർമ്മിക്കുന്നതായും വിശ്വാസികൾക്ക് അത് അമർത്ത്യതയുടേയും രൂപാന്തരീകരണത്തിന്‍റെയും വാഗ്ദാനം സംവഹിക്കുന്നതായും സിറിൽ കരുതി. വിശ്വാസികൾക്ക് അനുകരിക്കാനുള്ള ഒരു ധാർമ്മിക, സാന്മാർഗ്ഗിക മാതൃകയായാണ് നെസ്തോറിയസ് യേശുവിലൂടെയുള്ള ദൈവത്തിന്‍റെ മനുഷ്യാവതാരത്തെ കണ്ടത്.
ജനനം    പൊതുവർഷം 376-നടുത്ത്

മരണം    പൊതുവർഷം 444-നടുത്ത്

വിശുദ്ധ അഫ്ര

കത്തോലിക്കാ സഭയിലെ ഒരു രക്തസാക്ഷി വിശുദ്ധയാണ് അഫ്ര. വേശ്യയായിരുന്ന അഫ്ര സെപ്രസിലെ രാജാവിന് ഹിലേരിയ എന്ന സ്ത്രീക്കു ജനിച്ച മകളാണെന്നു കരുതപ്പെടുന്നു. ആക്ട്സ് ഓഫ് അഫ്ര എന്ന പേരിൽ എഴുതപ്പെട്ട ഗ്രന്ഥത്തിൽ അഫ്രയുടെ ജീവിതകഥ വിവരിക്കുന്നുണ്ട്[1].

സെപ്രസിൽ നിന്ന് ജർമനിയിലെ അവിടെ ഓഗ്സ്ബർഗിലെത്തി വേശ്യാലയം നടത്തിയിരുന്ന ഹിലേരിയയ്ക്കൊപ്പം അഫ്രയും താമസിച്ചു. വീനസ് ദേവതയുടെ ക്ഷേത്രത്തിൽ അഫ്ര വേശ്യയായി ജീവിച്ചുവെന്ന് മറ്റു ചില ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. പാപജീവിതം നയിച്ചിരുന്ന അഫ്ര ഒരു ബിഷപ്പുമൂലമാണ് ക്രൈസ്തവവിശ്വാസത്തിലേക്കു തിരിഞ്ഞത്. ഡിയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് സ്പെയിനിലെ ജെറോനയിലെ ബിഷപ്പായിരുന്ന നറേസിസസ്സ് ഒരിക്കൽ ഒഗ്സ്ബർഗിലെത്തിച്ചേർന്നു. ചക്രവര്ത്തിയുടെ ഭടന്മാര് ബിഷപ്പിനെ തടവിലാക്കുമെന്നു നാട്ടിൽ ഒരു ശ്രുതിപരന്നിരുന്നു. അതിനാൽ അഫ്രയുടെ വേശ്യാലയത്തിലാണ് ബിഷപ്പ് ഒളിവിൽ പാർത്തത്. അതൊരു വേശ്യാലമാണെന്നു അറിയാതെയാണ് ബിഷപ്പ് അവിടെ എത്തിച്ചേർന്നത്.


ബിഷപ്പിനെ വരുതിയിലാക്കാൻ യുവതികൾ ശ്രമം നടത്തി. എന്നാൽ യുവതികളുടെ ശ്രമത്തിനെതിരായാണ് സംഭവിച്ചത്. ബിഷപ്പിന്റെ ഉപദേശത്താൽ അവിടെ പാർത്തിരുന്ന അഫ്രയും അവളുടെ അമ്മയും ഒപ്പം യുനോമിയ, യുട്രാഫിയ, ഡിഗ്ന എന്നീ മൂന്നു യുവതികളും ജ്ഞാനസ്നാനം സ്വീകരിച്ചു. താൻ ഇത്രനാളും ചെയ്ത തെറ്റുകൾക്ക് ഇനിയുള്ള ഒരു ജീവിതത്തിലൂടെ പരിഹാരം കാണമെന്നു അഫ്ര തീരുമാനമെടുത്തു. ബിഷപ്പ് അഫ്രയുടെ ഭവനത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്നറിഞ്ഞ് ഭടന്മാർ അവിടെ എത്തിച്ചേർന്നെങ്കിലും അഫ്ര ബിഷപ്പിനെ ഒളിപ്പിച്ചു. പിന്നീട് അഫ്ര തന്റെ സ്വത്തുക്കളെല്ലാം സാധുക്കൾക്കായി ദാനം നൽകി അവർക്കായി ജീവിച്ചു. അഫ്ര ഒരു ക്രിസ്തുമതവിശ്വാസിയായി മാറിയതറിഞ്ഞ് ഭടന്മാർ അവളെ തടവറയിലാക്കി. ഒപ്പം റോമൻ ദൈവങ്ങളെ വണങ്ങുവാൻ അഫ്രയോട് ആവശ്യപ്പെട്ടെങ്കിലും അവൾ എതിർത്തു. ക്രിസ്തുമതവിശ്വാസത്തിൽ അടിയുറച്ചുനിന്ന അഫ്രയെ എ.ഡി. 304-ൽ ജീവനോടെ ചുട്ടുകൊന്നു. തുടർന്ന് അഫ്രയുടെ അമ്മയേയും മറ്റു യുവതികളേയും അവർ തടവിലാക്കി. വൈകാതെ അവരും കൊലചെയ്യപ്പെട്ടു

വിശുദ്ധ അഡെലൈഡ്(Saint Adelaide)

റോമൻ കത്തോലിക്കാസഭയിലെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെയും ഒരു പുണ്യവതിയാണ് വിശുദ്ധ അഡെലൈഡ് (931/932 – 16 ഡിസംബർ 999)
ഏ.ഡി. 931/932-ൽ ഫ്രാൻസിലെ ബർഗൻഡിയിലെ രാജാവായിരുന്നു റുഡോൾഫ് രണ്ടാമന്‍റെ മകളായി ജനിച്ചു. അഡെലൈഡിന്‍റെ രണ്ടാം വയസ്സിൽ പ്രാവെൻസിലെ രാജാവായിരുന്നു യൂഗോയുമായി റുഡോൾഫ് ഒരു ഉടമ്പടി വെച്ചിരുന്നു. അഡെലൈഡിനെ യൂഗോയുടെ മകന് വിവാഹം ചെയ്തു നൽകുമെന്നായിരുന്നു പ്രസ്തുത കരാർ. പ്രായമായപ്പോൾ പലരും വിവാഹ വാഗ്ദാനവുമായെത്തിയെങ്കിലും കരാർ പ്രകാരം പതിനാറാം വയസ്സിൽ അഡെലെഡിനെ യൂഗോയുടെ മകൻ ലോത്തെയറിന് വിവാഹം ചെയ്തു നൽകി. ലോത്തർ ആ കാലത്ത് പ്രാവെൻസിലെ രാജാവായിരുന്നു.

ഈ വിവാഹത്തിൽ അസൂയാലുവായ ഇവ്രയായിലെ ബെറെങ്കാരിയൂസ് വിഷം നൽകി ലോത്തെയറിനെ വധിക്കുകയും അധികാരം നേടിയെടുക്കുകയും ചെയ്തു. അതോടോപ്പം തന്‍റെ മകനെ വിവാഹം കഴിക്കാനും ആവശ്യമുന്നയിച്ചു. വിവാഹാഭ്യർഥന നിരസിച്ച അഡെലൈഡിനെ തുറുങ്കിലടച്ചു. ജർമനിയുടെ രാജാവായിരുന്ന ഒട്ടോ ഒന്നാമൻ ഇറ്റലിയിലെ യുദ്ധത്തിൽ വിജയിക്കും വരെയും അഡെലൈഡ് തടവിൽ തുടർന്നു. പിന്നീട് അഡെലൈഡിനെ ഒട്ടോ ഒന്നാമൻ വിവാഹം ചെയ്തു. തുടർന്നുവന്ന വർഷം അദ്ദേഹം റോമിന്‍റെ ചക്രവർത്തിയായി സ്ഥാനമേറ്റു. ഏകദേശം ഇരുപതു വർഷത്തോളം അഡെലൈഡ് രാജ്ഞിയായി വാണു. ഒട്ടോ ഒന്നാമന്‍റെ അന്ത്യത്തോടെ അദ്ദേഹത്തിനെ മറ്റൊരു ദാമ്പത്യത്തിലെ മകനായ ഒട്ടോ രണ്ടാമൻ അധികാരമേടെടുത്തു. അതോടെ ഒട്ടോ രണ്ടാമൻ അഡെലെഡിനെ കൊട്ടാരത്തിൽ നിന്നും പുറന്തള്ളി.

പത്തുവർഷത്തോളം ഭരണം നടത്തിയ രണ്ടാമൻ മരണമടഞ്ഞു. അമ്മ തെയോഫാന മകനെ ചക്രവർത്തിയായി വാഴിച്ച് റീജന്‍റെ ഭരണത്തിന് തുടക്കമിട്ടു. ഈ വേളയിലും അഡെലൈഡിന് കൊട്ടാരത്തിൽ യാതൊരു സ്ഥാനവും ലഭ്യമായില്ല. ഉപവാസവും പ്രാർഥനയുമായി ക്ലൂണിയിലെ ഒരു ആശ്രമത്തിൽ അപ്പോഴും അഡെലൈഡ് കഴിഞ്ഞു വന്നു. ഈ അവസ്ഥയിൽ അഡെലൈഡിന്‍റെ ജീവിതത്തിൽ കാര്യമായി മാറ്റങ്ങൾ സംഭവിച്ചിരുന്നു. നിലവിൽ രാജ്ഞിയായിരുന്നെങ്കിലും ആവിധത്തിലുള്ള യാതൊരു സ്ഥാനങ്ങളും അവൾ ഉപയോഗിച്ചിരുന്നില്ല. റീജന്‍റെ ഭരണം നടത്തിയിരുന്ന തെയോഫാനയുടെ മരണത്താലും ചക്രവർത്തിയായ ഒട്ടോ മൂന്നാമന് പ്രായപൂർത്തിയാകാത്തതിനാലും അഡെലെഡ് വീണ്ടും കൊട്ടാരത്തിൽ തിരികെയെത്തി. അധികാരം തന്‍റെ കൈയിൽ തിരികെയെത്തിയെങ്കിലും അവൾ തന്‍റെ ജീവിതരീതിയിലെ പാവനത നിലനിർത്തി. അടിമകളെ മോചിപ്പിക്കുവാനും പാവങ്ങളെയും രോഗികളെ സഹായിക്കാനും അവൾ സന്നദ്ധയായി തന്നെ തുടർന്നു. ഈ കാലയളവിൽ ആശ്രമങ്ങളും ദേവാലയങ്ങളും സ്ഥാപിച്ചു. ഒട്ടോ മൂന്നാമന് പ്രായപൂർത്തിയായപ്പോൾ അഡെലൈഡ് തന്റെ മുൻ ആശ്രമത്തിലേക്ക് മടങ്ങി. അറുപത്തിയെട്ടാം വയസിൽ ക്ലൂണിയിൽ വച്ച് അന്തരിച്ചു. 1097-ൽ അഡെലെഡിനെ ഉർബൻ രണ്ടാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. റോമൻ കത്തോലിക്കാസഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും ഡിസംബർ 16-ന് വിശുദ്ധ അഡെലൈഡിന്റെ ഓർമ്മയാചരിക്കുന്നു.

ജനനം    931–932
Burgundy, France

മരണം    999 ഡിസംബർ 16
Seltz, Alsace

ബഹുമാനിക്കപ്പെടുന്നത് Roman Catholic Church, Eastern Orthodox Church

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    1097നു Pope Urban II

ഓർമ്മത്തിരുന്നാൾ    December 16

ചിത്രീകരണ ചിഹ്നങ്ങൾ    empress dispensing alms and food to the poor, often beside a ship


മധ്യസ്ഥത  abuse victims; brides; empresses; exiles; in-law problems; parenthood; parents of large families; princesses; prisoners; second marriages; step-parents; widows