2017, ഏപ്രിൽ 6, വ്യാഴാഴ്‌ച


പാപബോധവും പശ്ചാത്താപവും 


പാപബോധവും പശ്ചാത്താപവും
കര്‍ത്താവേ എനിക്കേകണേ
കണ്ണീരോടും വിലാപത്തോടുമെന്‍
പാപം ഞാനേറ്റു ചൊല്ലീടാം

നീതിമാന്യനായ് അന്യരെ താഴ്ത്തി
ദുര്‍വിധികള്‍ ഞാന്‍ ചെയ്യില്ല
പപകാരണം അന്യനാണെന്ന
ന്യായവാദവും ചെയ്യില്ല

ആല്‍മ വഞ്ചന ചെയ്തു ഞാനെന്‍റെ
പാപത്തെ പൂഴ്ത്തി വെയ്ക്കില്ല
പാപമേതുമേ എന്നിലില്ലെന്ന്
ചൊല്ലും വിഡ്ഢി ഞാനാകില്ല.

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍


നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല...)

തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനേ എന്നില്‍ നിന്നും
തരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല...)

രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരുമനമെന്നില്‍
ചിന്മയരൂപം തന്നിടുക (നിര്‍മ്മല...)



ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം



ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം

നാഥന്‍ കൊതിക്കും സ്വഭാവം

ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗിയദാനം

മന്നില്‍ സമാധാനമാര്‍ഗ്ഗം


ഏഴേഴെഴുപതെന്നാലും

ഏതേതു ദ്രോഹമെന്നാലും

എന്തും മറന്നൊന്നു ചേരാം നമു-

ക്കീശന്റെ മനസ്സോടു ചേരാം

ഈശന്റെ മനസോടു ചേരാം


ശാപം ചൊരിഞ്ഞിടുവോരില്‍

സ്നേഹം തിരിച്ചൊഴുക്കേണം

ദൈവം പൊറുക്കുന്നപോലെ നമു-

ക്കപരന്റെ പാപം ക്ഷമിക്കാം

അപരന്റെ പാപം ക്ഷമിക്കാം


ക്രൂശില്‍ നാഥനണയ്ക്കും

യാഗം ഫലമണിഞ്ഞീടാന്‍

മാപ്പേകിയോതുന്ന വാക്യം നമു-

ക്കന്യോന്യമേറ്റേറ്റു ചൊല്ലാം

അന്യോന്യമേറ്റേറ്റു ചൊല്ലാം.