2017, മേയ് 13, ശനിയാഴ്‌ച


ഫാത്തിമാ മാതാവിനോടുള്ള ഫ്രാന്‍സീസ് പാപ്പയുടെ പ്രാര്‍ത്ഥന

ഫാത്തിമ മാതാവേ അങ്ങേ മാതൃസഹജമായ സാന്നിദ്ധ്യത്തിനെ ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു കൊണ്ട് സകല ജനതകളോടും ചേര്‍ന്ന് ഞങ്ങളും അങ്ങയെ അനുഗ്രഹീത എന്ന് വിളിക്കട്ടെ.
തിന്മ നിറഞ്ഞതും പാപത്താല്‍ മുറിയപ്പെട്ടതുമായ ലോകത്തെ സൌഖ്യപ്പെടുത്തുവാനും രക്ഷിക്കുവാനും അങ്ങേ കാരുണ്യം കലവറയില്ലാതെ ചൊരിയുന്നതിനെ അങ്ങിലൂടെ പൂര്‍ത്തിയായ ദൈവീക പദ്ധതികള്‍ ഞങ്ങള്‍ ഇന്നേ ദിവസം പ്രകീര്‍ത്തിക്കുന്നു.
പ്രിയമുള്ള ഫാത്തിമ മാതാവേ അങ്ങയുടെ സന്നിധിയില്‍ വിശ്വാസപ്രകരണങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ അങ്ങേ മാതൃ സ്നേഹത്തില്‍ അവയെല്ലാം സ്വീകരിക്കണമേ.
ഞങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ അറിയുന്നല്ലോ അങ്ങ്.അവിടുത്തെ ദ്രിഷ്ടിയില്‍ വിലപ്പെട്ടവരാണ് ഞങ്ങള്‍ എന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്.അതിനാല്‍ അങ്ങേ വാത്സല്യവും സ്വാന്തനം പകരുന്ന പുഞ്ചിരിയും ഞങ്ങളില്‍ ചൊരിയണമേ.
എളിയവരായ ഞങ്ങള്‍ അങ്ങേ കരങ്ങളില്‍ നല്‍കുന്ന അനുഗ്രഹങ്ങള്‍ സഫലമാക്കണമേ.ഞങ്ങളുടെ വിശ്വാസത്തെ പുനര്‍ജീവിപ്പിക്കണമേ.പ്രത്യാശയെ ബലപ്പെടുത്തണമേ.ഞങ്ങളെ സ്നേഹത്തില്‍ ഉണര്‍വുള്ളവരും ശ്രദ്ധയുള്ളവരുമാക്കണമേ.അങ്ങനെ വിശുദ്ധിയുടെ പാതയില്‍ ഞങ്ങളെ നയിക്കണമേ.

പാവങ്ങളോടും എളിയവരോടും അങ്ങേയ്ക്കുള്ള പ്രത്യേകമായ സ്നേഹം ഞങ്ങളെയും പഠിപ്പിക്കണമേ.ഒറ്റപ്പെടുത്തപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പീഡിതരേയും പാപികളെയും നിരാശയില്‍ കഴിയുന്നവരെയും അങ്ങേ സംരക്ഷണയില്‍ സ്വീകരിച്ച്,ദീവ്യസുതനും ഞങ്ങളുടെ കര്‍ത്താവുമായ യേശുവിന്‍റെ സന്നിധിയില്‍ ചേര്‍ക്കണമേ.ആമേന്‍

ഫാത്തിമ മാതാവിനോടുള്ള നൊവേന

ജപമാല പ്രാര്‍ത്ഥനയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡ രഹസ്യങ്ങള്‍ ഫത്തിമയിലെ കുരുന്നു ഇടയ കുഞ്ഞുങ്ങള്‍ക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ,ജപമാല ഭക്തിയോടുള്ള യഥാര്‍ത്ഥ സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ.അതുവഴി ജപമാലയില്‍ നിറഞ്ഞു നില്‍ക്കുന്ന രക്ഷാകര രഹസ്യങ്ങള്‍ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങള്‍ ഏറെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും പാപികള്‍ക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കേണമേ.ലോകത്തിന്‍റെ മാനസാന്തരവും ഇപ്പോള്‍ ഞാന്‍ സമര്‍പ്പിക്കുന്ന നിയോഗവും (പ്രാര്‍ത്ഥന നിയോഗം സ്മരിക്കുക.)ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അത് വഴി ദൈവമഹത്വത്തിനും അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്‍റെ പക്കല്‍ നിന്നും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു തരണമേ.ആമേന്‍
1 സ്വര്‍ഗ്ഗ.1 നന്മ.1 ത്രീത്വം
ഫാത്തിമ മാതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
ജപമാല റാണി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
പരിശുദ്ധ അമ്മയുടെ അമോലല്‍ഭവ ഹൃദയമേ
ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
സുകൃത ജപം
എന്‍റെ ദൈവമേ ഞാന്‍ അങ്ങയെ വിശ്വസിക്കുന്നു,ആരാധിക്കുന്നു,പ്രത്യാശിക്കുന്നു,സ്നേഹിക്കുന്നു.അങ്ങയെ വിശ്വസിക്കാത്തവര്‍ക്കും ആരാധിക്കാത്തവര്‍ക്കും പ്രത്യാശിക്കാത്തവര്‍ക്കും സ്നേഹിക്കത്തവര്‍ക്കുമായി ഞാന്‍ അങ്ങയോടെ മാപ്പപേക്ഷിക്കുന്നു.