2017, ജൂലൈ 22, ശനിയാഴ്‌ച



അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക



ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ....


മഹാത്ഭുതമല്ലേ സഹോദരാ നമ്മുടെ ശരീരം...?


തലച്ചോർ...


490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ..!


1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ

ബ്രിട്ടാനിക്കയുടെ 5 ഇരട്ടി

വിവരങ്ങൾ ശേഖരിക്കാം..!


ബ്രെയ്നിന്റെ നിർദേശങ്ങൾ

170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു..!


എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം..!


ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ...!


ശ്വാസം, രക്ത പ്രവാഹം,

വിശപ്പ്, ദാഹം,

അംഗചലനങ്ങൾ,

കൺ പോളകളുടെ അനക്കം

പോലും തലച്ചോർ നിയന്ത്രിക്കുന്നു..!


നമ്മുടെ മസ്തിഷ്കം

25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു..!


ഒരു ബൾബിന്

പ്രകാശിക്കാനുള്ള പവർ...!


ഭാരം 1.3 കിലോഗ്രാം മാത്രം... !


വ്യാപ്തി

14 cm x 16 cm x 9 cm

മാത്രവും!




ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?


ഹൃദയം


1 മിനുട്ടിൽ 70 തവണ മിടിക്കുന്നു..!


അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ ...!


ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!


ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു...!


60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം..!


#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?

#⃣അവനോട് നമുക്ക് കടപ്പാടില്ലെ?


രക്തക്കുഴലുകൾ


ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം

96560 കിലോമീറ്റർ..!


ഭൂമിയുടെ ചുറ്റളവ്

40075 കിലോമീറ്റർ...!


അഥവാ ഒരൊറ്റ മനുഷ്യ

ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്…!


എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?


ശ്വാസ കോശം

രക്തക്കുഴലുകളിൽ

ഓക്സിജൻ എത്തിക്കലാണ് ധർമ്മം... !


കാഴ്ചയിൽ ഏതാനും

സെന്റീമീറ്റർ മാത്രം..!


എന്നാൽ

ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി...!


ആരാണിത് ചിട്ടപ്പെടുത്തിയത്?


ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ...?


കിഡ്നി


രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു....

എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു..


ആമാശയം


ദഹന പ്രക്രിയയാണ് ജോലി...!


ദഹനത്തെ സഹായിക്കാൻ

അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്

ആസിഡുകൾ ഇവിടെ ധാരാളം..!


ഈ ആസിഡുകൾക്ക്

ഒരു ബ്ലേഡിനെ പോലും

നശിപ്പിക്കാൻ കഴിയും..!


എന്നാൽ ആമാശയം ഇതിൽ

നിന്നും സംരക്ഷിക്കപ്പെടുന്നു...!?


കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു..!


ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം..!


കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന

ആ സംരക്ഷകൻ പോരേ നമുക്ക്?


ഡി.എൻ.എ


ഏറ്റവും വലിയ വിവര ശേഖരണി..!


മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!


ഓരോ കോശത്തിലും

ഒരു ഡി.എൻ.എ..!


ഒരോ ഡി.എൻ.എ യിലും

ആയിരം വോള്യം പുസ്തകങ്ങൾ..!


ഒരോ പുസ്തകത്തിലും

ഒരു ലക്ഷം പേജുകൾ..!


നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?


അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?


☝സുഹൃത്തെ...


താങ്കൾ ഈ ഭൂമിയിൽ

നിലനിൽക്കാൻ ഒരോ നിമിഷവും

കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!


ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?





ആ സ്രഷ്ടാവിനു പറയുന്ന പേരാണ് .. ദൈവം..


■അവനു തുല്യനായി ആരുമില്ല,


■അറിവിനും കഴിവിനും പരിധിയുമില്ല,


■ഉറക്കവും മയക്കവുമില്ല,


■ജനനമില്ല, മരണമില്ല,


■പ്രതിമയും രൂപവുമില്ല,


■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,


■സകലത്തിനും സ്രഷ്ടാവ്,

ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്


ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍



"ഓം" എന്ന മന്ത്രം ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ ക്രൈസ്തവര്‍ക്ക് അനുവദനീയമോ? ഫാ. സൈജു തുരുത്തിയിലിന്‍റെ ക്രിസ്താനുഭവ യോഗ എന്ന പുസ്തകത്തിലെ പ്രാരംഭ പ്രാര്‍ത്ഥന ഓം മന്ത്രം ഉപയോഗിച്ചുള്ളതാണ്. അച്ഛന്‍ നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തില്‍ ഓം മന്ത്രം ഉപയോഗിച്ചുള്ള ഭജനകള്‍ ആലപിക്കുന്നുണ്ട്. "ഓം ക്രിസ്തായ നമ:" എന്നപേരില്‍ ഒരു ഓഡിയോ സി.ഡി.യും അച്ഛന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ബൈബിളിലെ വെളിപാടിനോടും ക്രിസ്തീയ ദൈവശാസ്ത്രത്തോടും ചേര്‍ന്നുപോകുന്നതാണോ? അല്ലെന്ന് വ്യക്തമായ പഠനം, പൗരസ്ത്യ തിരുസംഘം നല്‍കിയിട്ടുണ്ട്.

"Report on the state of Liturgical Reform in the Syro Malabar Church" എന്ന തലക്കെട്ടില്‍ 1980 ആഗസ്റ്റ് 12 ന് നല്‍കിയ പ്രമാണ രേഖയിലാണ് ഇതേക്കുറിച്ച് പ്രബോധനമുള്ളത്. സീറോമലബാര്‍ കുര്‍ബ്ബാനയുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകത്തില്‍ റവ.ഡോ.തോമസ്‌ മണ്ണൂരാംപറമ്പില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട് (Page 155-170)സ്കൂളുകളിലും മറ്റും യോഗ ചെയ്യുമ്പോള്‍ അതില്‍ ഓംകാരവും ഋഗ്വേദമന്ത്രങ്ങളും നമസ്കാരമുദ്രയും ഉണ്ടായിരിക്കണമെന്ന ആയുഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിര്‍ദ്ദേശം അസ്വീകാര്യമെന്നാണ് കെ.സി.ബി.സി. യുടെ നിലപാട് (ദീപിക, 19-05-2016, Page 13).

എന്നാല്‍ ഇവയെല്ലാം ഒരു തടസ്സവുമില്ലാതെ ക്രിസ്താനുഭവ ധ്യാനത്തില്‍ ഉപയോഗിക്കുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ബൈബിളും യോഗയും സമന്വയിപ്പിക്കുന്നതാണ് തന്‍റെ ധ്യാനമെന്ന് അദ്ദേഹം പറയുന്നു. ഇവയെ യോജിപ്പിലെത്തിക്കുക അസാധ്യമെന്ന് സഭ പറയുന്നു.

വെറും വ്യായാമമായി യോഗ ചെയ്യുന്നതില്‍ തെറ്റുണ്ടോ? ‍

ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയും വിധം ലളിതമല്ല ഈ വിഷയം. ചോദ്യം വ്യായാമം ചെയ്യുന്നത് തെറ്റാണോ എന്നായിരുന്നെങ്കില്‍ വളരെ എളുപ്പമാകുമായിരുന്നു: വ്യായാമം ചെയ്യുന്നത് തെറ്റല്ല. അത് രക്തോട്ടം വര്‍ദ്ധിപ്പിക്കാനും പേശികളെ ഉത്തേജിപ്പിക്കാനുമൊക്കെ നല്ലതാണ്. എന്നാല്‍ ഇവിടുത്തെ ചോദ്യമിതാണ്: ഞാന്‍ യോഗയെ ആത്മീയമായി കണക്കാക്കുന്നില്ല. ധ്യാനവും പ്രാര്‍ത്ഥനയുമൊന്നും നടത്തുന്നില്ല. അതിലെ വ്യായാമങ്ങള്‍ പരിശീലിക്കുന്നതേയുള്ളൂ. അതിലെന്താണ് കുഴപ്പം?

ഈ ചോദ്യം പരിശുദ്ധാരൂപിയുടെ കൃപാപ്രകാശത്താല്‍ നിറഞ്ഞ് വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള യോഗാപരിശീലനം, സത്യവിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കാന്‍ സാധ്യത തുറക്കുമോ എന്നതാണ് നാം പരിഗണിക്കേണ്ടത്. അതായത്, നിരുപദ്രവവും മതനിരപേക്ഷവുമെന്നു കരുതി ആരംഭിച്ചിട്ട് ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ച് വിശ്വാസവിരുദ്ധമായവയിലേയ്ക്ക് പോകാന്‍ യോഗയിലെ വ്യായാമ പരിശീലനം ഇടയാക്കുമോ എന്നതാണ് നാം പഠിക്കേണ്ടത്.

നാലു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധിച്ചത്.

1. യോഗയുടെ ഉപാസകരല്ലാതെ യോഗയെപ്പറ്റി താത്ത്വികമായി അറിവുള്ളവര്‍ ഇതേക്കുറിച്ച് എന്താണു പറയുന്നത്? ‍
2. യോഗയുടെ ഉപാസകര്‍ ഇതേക്കുറിച്ച് എന്തുപറയുന്നു? ‍
3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചവര്‍ എന്തുപറയുന്നു? ‍
4. സഭാപ്രബോധനം എന്തു പറയുന്നു? ‍

1. യോഗയെക്കുറിച്ച് താത്ത്വിക അറിവുമാത്രമുള്ളവന്‍ എന്തു പറയുന്നു? ‍

ഈ ഗണത്തില്‍ പെടുന്നവര്‍ തന്നെ ഭിന്നാഭിപ്രായക്കാരാണ്.

A) ഡോ. അഗസ്റ്റിന്‍ തോട്ടക്കര പറയുന്നത് എട്ടുഘട്ടങ്ങളുള്ള യോഗയിലെ പ്രാരംഭ ഘട്ടത്തില്‍പെടുന്നതാണ് യോഗാസനങ്ങള്‍. അതില്‍ ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും അദ്ദേഹം കാണുന്നില്ലെന്നാണ്.

B) Yoga the Truth Behind the Posture എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഡോ. ജോര്‍ജ്ജ് അലക്സാണ്ടര്‍ പറയുന്നത് യോഗയുടെ Spiritual aspects മാറ്റിനിര്‍ത്തി Physical Aspects മാത്രം സ്വാംശീകരിക്കാം എന്നത് അബദ്ധ ധാരണയാണെന്നാണ്.

C) കര്‍ദ്ദിനാള്‍ Noberto Rivera Carrera മെക്സിക്കോ സിറ്റിയുടെ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ "ന്യൂ ഏജിനെതിരെ ജാഗ്രതയുള്ള ആഹ്വാനം" എന്ന പേരില്‍ നല്‍കിയ ഇടയലേഖനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: "പൗരസ്ത്യ ധ്യാനരീതികളുടെ പ്രചാരകര്‍ ഇവ ഉപകാരപ്രദമായ ടെക്നിക്കുകള്‍ മാത്രമാണെന്നും, അതില്‍ ക്രിസ്തീയതയ്ക്ക് നിരക്കാത്ത പ്രബോധനങ്ങളൊന്നുമില്ലെന്നും ആണയിട്ടു പറഞ്ഞാലും ശരി, ഈ ടെക്നിക്കുകള്‍ അതില്‍ തന്നെ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഗുരുതരപോരായ്മകള്‍ ഉള്ളതാണ് അവയിലെ വ്യായാമങ്ങളും ആസനങ്ങളും മതപരമായ പ്രത്യേക ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. അവ അതില്‍തന്നെ ഉപാസകനെ വ്യക്തിയല്ലാത്ത പരാശക്തിയിലേയ്ക്ക് നയിക്കാനുള്ള പടികളാണ്. ഒരു ക്രിസ്തീയാന്തരീക്ഷത്തിലാണ് അവ നടപ്പാക്കുന്നത് എന്നുവന്നാല്‍ പോലും അവയുടെ നൈസര്‍ഗികമായ അര്‍ത്ഥം (Intrinisic Meaning) മാറ്റമില്ലാതെ തുടരുന്നു. (നമ്പര്‍ 33).

2. യോഗയുടെ ഉപാസകര്‍ എന്തുപറയുന്നു? ‍

A) ക്രിസ്താനുഭവ യോഗാധ്യാനം നടത്തുന്ന ഫാ.സൈജു തുരുത്തിയലിന്‍റെ വാക്കുകള്‍: "മനസ്സ് ദൈവവുമായി ഒന്നായിച്ചേരുന്ന പ്രക്രിയയാണ് യോഗ. കൈകളും കാലുകളും ഒടിച്ചുമടക്കികാണിക്കുന്ന കസര്‍ത്തല്ല യോഗ".

"യോഗയെന്നാല്‍ വെറും വ്യായാമമല്ല. കസര്‍ത്ത് കളിയോ വിനോദമോ അല്ല. യോഗ എന്നത് ജീവിതമാണ്. ജീവിതത്തിന്‍റെ ആത്മീയതയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉള്‍ച്ചേരലാണ് ഇത്. ഇതാണ് യോഗയുടെ ഏറ്റവും പ്രധാന ഗുണം. മനുഷ്യനെ ദിവ്യാവബോധത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് യോഗയുടെ ലക്ഷ്യം."

"തത്ത്വശാസ്ത്രപരമായ കാരണങ്ങളോടു കൂടിയ വിശാലമായ ഒരു ശിക്ഷണ പരിശീലന പദ്ധതിയാണ് യോഗ. യോഗ ഒരുവന്‍റെ സത്താപരമായ ആവശ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു."

B) യോഗയുടെ ഉപാസകനായ ഡോ.എസ്.പൈനാടത്ത് S.J.യുടെ വാക്കുകള്‍: "യോഗയെ ആരോഗ്യം നന്നാക്കാനും, വണ്ണം കുറയ്ക്കാനും, സൗന്ദര്യം കൂട്ടാനും ശരീരപേശികള്‍ക്ക് അയവുണ്ടാക്കാനും മനസ്സിനെ ശാന്തമാക്കാനും മറ്റും മാത്രം ഉപയോഗിച്ചു വരുന്നത് ഒരുതരം കച്ചവടവത്കരണം മാത്രമാണ്. പരമാര്‍ത്ഥത്തില്‍ യോഗ സമഗ്രമായ ഒരു ആധ്യാത്മിക ജീവിത ദര്‍ശനവും ജീവിത ശൈലിയുമാണ്. മതങ്ങള്‍ക്കുപരി ആധ്യാത്മികത തേടുന്ന ഏതൊരു മനുഷ്യനും - ഇതൊരു ക്രൈസ്തവനും സ്വീകരിക്കാവുന്ന സാധനാപഥമാണ് യോഗ".

C) ഡോ. ചെറിയാന്‍ പുത്തന്‍പുര Yoga Spirituality എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത് ഉദ്ധരിക്കാം: There is no asana which does not have a spiritual effect on the practitioner..... Every asana is a prayer. Every prayer is an offering. And every offering is a sacrifice. This is the spiritual essence or content of the practice of Asanas (പരിശീലിക്കുന്നവന്‍റെ മേല്‍ ആത്മീയഫലം ഉളവാക്കാത്ത ഒരു ആസനവുമില്ല... ഓരോ ആസനയും ഓരോ പ്രാര്‍ത്ഥനയാണ്. ഓരോ പ്രാര്‍ത്ഥനയും ഓരോ അര്‍പ്പണമാണ്, ഓരോ അര്‍പ്പണവും ഓരോ ബലിയാണ്. ഇതാണ് ആസനകള്‍ പരിശീലിക്കുന്നതിന്‍റെ പൊരുള്‍ അഥവാ ആധ്യാത്മിക സത്ത" (page 109-110).

D) " A Christian trying to adapt these practices will likely disrupt their own christian beliefs".

-Sannyasin Arumuga Swami in HINDUISM TODAY

3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചാല്‍ എന്തു പറയുന്നു? ‍

ഇക്കാര്യം അറിയാന്‍ വായിച്ച രണ്ടു പുസ്തകങ്ങളാണ് രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജിന്‍റെ "The Death of a Guru", , കാരില്‍ മാട്രീഷ്യാനയുടെ "Out of India" എന്നിവ. (ഇതുകൂടാതെ അനേകം ലേഖനങ്ങള്‍ വായിച്ചു, ഡോക്യുമെന്‍ററികള്‍ കണ്ടു, പ്രസംഗങ്ങള്‍ കേട്ടു.)

A) രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജ് ട്രിനിഡാഡില്‍ ജനിച്ച് വളര്‍ന്ന, നന്നേ ചെറുപ്പം മുതല്‍ യോഗ ചെയ്തിരുന്ന ബ്രാഹ്മണ പൂജാരിയായിരുന്നു. പിന്നീട് അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് മാമ്മോദീസ സ്വീകരിക്കുകയും ബില്ലി ഗ്രഹാമിന്‍റെ കൂടെ സുവിശേഷ വേല ചെയ്യുകയും ചെയ്തു. യോഗ, തന്നെ ആത്മനാശത്തിന്‍റെ വക്കിലെത്തിച്ചുവെന്നും അത് ദൈവികമേഖലയില്‍ നിന്നുള്ളതല്ലെന്നുമാണ് അദ്ദേഹം ശക്തമായി പറയുന്നത്.

B) കാരില്‍ മട്രീഷ്യാന ബ്രിട്ടീഷ് ഇന്ത്യയില്‍ 1947 ല്‍ ജനിച്ച് പത്തൊമ്പതു വയസ്സുവരെ കല്‍ക്കട്ടയില്‍ വളര്‍ന്നയാളാണ്. ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങിയ കാരില്‍ "ബീറ്റില്‍സ്" ഗായകസംഘത്തിന്‍റെ മാസ്മരിക സ്വാധീനം മൂലം ചലം അഴല ലേയ്ക്ക് ആകൃഷ്ടയായി. Altered State of Consciousness (പരിവര്‍ത്തിത ബോധാവസ്ഥ) ഉളവാക്കി ആത്മസാക്ഷാത്കാരം പ്രാപിക്കാന്‍ യോഗയുടെ ഉപാസകരായി; മയക്കുമരുന്നും പരീക്ഷിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കാരില്‍ "Out of India" യില്‍ പറയുന്നത് ഉദ്ധരിക്കാം:

"കൂടുതല്‍ ഉണര്‍വ്, ആയാസം ഇല്ലാതാക്കല്‍, കൂടുതല്‍ ശാന്തത, കൂടുതല്‍ ശക്തി, കൂടുതല്‍ ബുദ്ധി ശക്തി, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കല്‍, ബലഹീനതകളുടെമേല്‍ നിയന്ത്രണം എന്നിങ്ങനെ യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള പരസ്യം കണ്ടാണ്‌ ഞാന്‍ യോഗയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്" (Page 71) "യോഗയിലെ വ്യായാമങ്ങള്‍ ശാരീരിക പരിശീലനം എന്ന മട്ടിലാണ് ആരംഭിച്ചതെങ്കിലും അറിയാതെതന്നെ സാവകാശത്തില്‍ ഹിന്ദു തത്ത്വചിന്തയേയും നിഗൂഢമായ ആത്മീയതയേയും ആശ്ലേഷിക്കാന്‍ ആരംഭിച്ചു.... അപ്പോള്‍ ലഭിച്ച അതീന്ദ്രിയാനുഭവങ്ങള്‍ യോഗയുടെയും ധ്യാനത്തിന്‍റെയും ആഴങ്ങളിലേക്ക് പോകാന്‍ പ്രേരണ നല്‍കി. മുമ്പ് മയക്കുമരുന്നു വഴി ഉണ്ടായ അതീന്ദ്രിയാനുഭവങ്ങള്‍ തന്നെ യോഗാധ്യാനം വഴിയും ഉണ്ടായി" (Page 73).

4. സഭാപ്രബോധനം എന്തുപറയുന്നു? ‍

യുകാറ്റ് യോഗയെ നിഗൂഢവിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുമോ എന്ന ചോദ്യത്തിന് "ഇല്ല" എന്ന ഉത്തരമാണ് യുകാറ്റ്-356 നല്‍കുന്നത്. തുടര്‍ന്ന്‍ പറയുന്നത് ഇങ്ങനെയാണ്: "പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ "യോഗ" അഭ്യസിക്കുന്നു. ധ്യാന പദ്ധതിയില്‍ ചേരുന്നുമുണ്ട്. ചിലര്‍ നൃത്തപരിശീലന പദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തി രഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്."

Orationis Formas രേഖയില്‍ നമ്പര്‍ 27ല്‍ പറയുന്നു: "വേണ്ട രീതിയില്‍ ശാരീരിക ചേഷ്ടതകളെ മനസ്സിലാക്കിയില്ലെങ്കില്‍ അതു തന്നെ ഒരു വിഗ്രഹമായി മാറാം. അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമാകും. ശാരീരിക ചെഷ്ഠയെ മുന്‍ നിര്‍ത്തി പ്രാര്‍ത്ഥനയെ നയിക്കരുത് വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ശരീരത്തിന്‍റെ ഒരു ഭ്രമമായി അധ:പതിക്കുകയും എല്ലാ ശാരീരിക അനുഭവങ്ങളും ആത്മീയാനുഭവങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്."

അതേ രേഖ നമ്പര്‍ 28ല്‍ പറയുന്നു: "ചില ശാരീരിക അനുഷ്ഠാനങ്ങള്‍ സ്വാഭാവികമായി ആത്മീയാനുഭവത്തോട് വളരെ സദൃശമായ ഉള്‍പ്രകാശവും സ്നേഹാനുഭവവും ശാന്തതയും ഉത്കണ്ഠയില്ലാത്ത അവസ്ഥയും മറ്റു സുഖകരമായ അവസ്ഥകളേയും നല്‍കുന്നതാണ്. ഒരുപക്ഷേ അവ ആത്മീയ സുസ്ഥിതി എന്നു തോന്നിയേക്കാവുന്ന പ്രകാശത്തിന്‍റേയും ഊഷ്മളതയുടേയും അനുഭവം നല്‍കിയേക്കാം. എന്നാല്‍ ഇവയെ പരിശുദ്ധാത്മാവിന്‍റെ ആധികാരികമായ ആശ്വസിപ്പിക്കലുകളാണ് എന്ന്‍ ധരിച്ചാല്‍ അത് ആത്മീയ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങള്‍ സ്വീകരിക്കുകയാകും ചെയ്യുന്നത്."

JCBWL 4-ല്‍ പറയുന്നു: "ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ മറ്റ് ഘടകങ്ങളെ നിരാകരിച്ചു കൊണ്ട് ന്യൂ ഏജ് മതാത്മകതയിലെ, കുറച്ച് ഘടകങ്ങളെ വേര്‍തിരിച്ച് അത് ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കി തീര്‍ക്കുക അസാധ്യമാണ്."

JCBWL 6.2 ല്‍ പറയുന്നു: "കിഴക്കിന്‍റെ ജ്ഞാനത്തില്‍ നിന്ന്‍ കടം എടുക്കുന്നതില്‍ ('borrowing') ഒരു ഉപദ്രവവും ഇല്ല എന്ന്‍ ധാരാളം ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്‍റെ ('Transcendental meditation (TM) ഉദാഹരണം, അറിയാതെ തന്നെ അവരെ തന്നെ മറ്റൊരു മതത്തിലേക്ക് (ഈ കാര്യത്തില്‍ ഹിന്ദുത്വത്തിലേക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രത പുലര്‍ത്തണം എന്ന പാഠം നല്‍കുന്നു".

പ്രായോഗിക പാഠം ‍

സഭാപ്രബോധനങ്ങളുടെ മലയാള പരിഭാഷയായ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് ഇങ്ങനെ എഴുതി: "ലോകം വെച്ചു നീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.... ഈ കാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തുവിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണ് എന്ന്‍ ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു."

യോഗയുടെ ഉപാസകരായിരുന്നിട്ട് അതുപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവര്‍, നിരുപദ്രവമെന്നു കരുതി തുടങ്ങിയ യോഗാ പരിശീലനം തങ്ങളെ ചതിക്കുഴിയിലാക്കിയെന്ന്‍ മുന്നറിയിപ്പു തരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തുടങ്ങുന്ന യോഗാ പരിശീലനം ക്രിസ്തുമതത്തിന് അന്യമായ മതങ്ങളിലേയ്ക്കുള്ള വാഹനമാകാമെന്ന് സഭ മുന്നറിയിപ്പ് തരുന്നു.

ഏറെവര്‍ഷക്കാലത്തെ വൈദിക പരിശീലനം നേടി, ലോകത്തില്‍ ഏക രക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കത്തോലിക്കാ സഭയില്‍ വൈദികരായവര്‍ വരെ ആ ദൗത്യം മറന്ന് യോഗവഴി ദൈവൈക്യവും രക്ഷയും പ്രാപിക്കാമെന്നു പഠിപ്പിക്കുന്ന വിധത്തില്‍ ചതിക്കുഴിയില്‍പ്പെട്ടതിന്‍റെ ദൃഷ്ടാന്തം മുന്നില്‍ നില്‍ക്കുന്നു.

ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞ്‌ ഞാന്‍ ഉള്‍ക്കൊണ്ട പാഠം ഇതാണ്: യോഗാ ഗുരുക്കന്മാര്‍ പരിചയപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഒരുപക്ഷേ ശാരീരികമായി ഉപകാരപ്രദമാണെങ്കിലും, വിശ്വാസവിരുദ്ധമായവയിലേയ്ക്ക്‌ പോയി ആത്മരക്ഷ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ആത്മപാലനത്തിനായി എനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ, യോഗയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അതില്‍ ചതിക്കുഴികളുണ്ടെന്നുമുളള സഭയുടെ മുന്നറിയിപ്പുകളെപ്പറ്റി അവബോധമുള്ളവരാക്കും. ശരീരത്തിന്‍റെ തല്‍ക്കാല ക്ഷേമത്തിനായി ആത്മാവിന്‍റെ നിത്യരക്ഷ അപകടത്തിലാക്കുന്ന ഒന്നിലേക്കും ആരെയും തള്ളിവിടുകയില്ല. (Acts 20:26-31)

ഉപസംഹാരം ‍

യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ എന്ന രേഖ പറയുന്നു: "വളരെയധികം സംഭവങ്ങളില്‍ കത്തോലിക്കാ ആത്മീയ കേന്ദ്രങ്ങള്‍, സഭയില്‍, ന്യൂ ഏജ് മതാത്മകത പ്രചരിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. ആശയ കുഴപ്പങ്ങളും തെറ്റുകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടി മാത്രമല്ല അതു വഴി ക്രിസ്തീയ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് അവയെ കാര്യക്ഷമമാക്കാന്‍ കൂടി ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്. കത്തോലിക്കാ സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ ഫലപ്രദമാകുന്നതിനു വേണ്ടി കൂടിയാണ്" (JCBWL 6.2).

"നമ്മളെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ദാനങ്ങളെ കുറിച്ച് നമുക്ക് അഭിമാനമുള്ളവരായിരിക്കാം. അതിനാല്‍ പ്രബലമായ സംസ്കാരങ്ങളില്‍ ഈ ദാനങ്ങളെ കുഴിച്ചുമൂടാനുള്ള സമ്മര്‍ദ്ദങ്ങളെ നമുക്ക് ചെറുക്കേണ്ടതായിട്ടുണ്ട്" എന്ന സഭയുടെ ആഹ്വാനത്തെ നമുക്ക് വിലമതിക്കാം. (JCBWL 6.2).

കുറേ വൈദികരും സന്യസ്തരും, സത്യവിശ്വാസം പഠിപ്പിക്കാന്‍ സമര്‍പ്പിതരായിരുന്ന മറ്റുചിലരും അക്രൈസ്തവ ധ്യാനരീതികളും ടെക്നിക്കുകളും ആശ്ലേഷിക്കാന്‍ കാമിക്കുന്ന, വിശദീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ആവേശം, കത്തോലിക്കാ വിശ്വാസികള്‍ക്ക് ഏറെ സംഭ്രമം ഉളവാക്കുന്ന കാര്യമാണെന്ന് തന്‍റെ ഇടയ ലേഖനത്തില്‍ കാര്‍ഡിനല്‍ കരേറ പറയുന്നു. ഇത്തരക്കാര്‍ വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

യോഗപോലുള്ള ക്രിസ്ത്യേതര ധ്യാന സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ സാധ്യതകളെക്കുറിച്ച് ആരായുന്നതിനും 1976-ല്‍ കല്‍ക്കട്ടയില്‍ കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാര്‍ ഒരുമിച്ചുകൂടി. മദര്‍ തെരേസായേയും ക്ഷണിച്ചിരുന്നു. ഇവയെക്കുറിച്ച് മദര്‍ ഇങ്ങനെ പറഞ്ഞു: "പ്രാര്‍ത്ഥന വളരെ ലളിതവും എളുപ്പവുമാണ് നിങ്ങള്‍ അതിനെ സങ്കീര്‍ണ്ണമാക്കരുത്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഈശോ ശിഷ്യന്മാരെ ടെക്നിക്കുകളൊന്നും പഠിപ്പിച്ചില്ല. നാം ദൈവത്തോട്, പിതാവിനോട് കുഞ്ഞ് എന്നപോലെ സംസാരിക്കാന്‍ പഠിക്കണം." (ബിജു ഓഫ് ഇമ്മാകുലേറ്റ് മേരിയുടെ സ്നേഹത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ എന്ന പുസ്തകം, പേജ് 55).

സഭയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം;"കൂദാശകള്‍, വിശിഷ്യാ മാമ്മോദീസായും ദിവ്യകാരുണ്യവുമാണ് ക്രിസ്ത്യാനിക്ക് ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് വരാനുള്ള യഥാര്‍ത്ഥ ആരംഭങ്ങളാകുന്നത്." (Orationis Formas) വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നൊക്കെയുള്ള പേരില്‍ ധ്യാനങ്ങള്‍ നടത്തുന്നവര്‍ ജീവജലത്തിന്‍റെ ഉറവയായ കര്‍ത്താവിനെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നു എന്നുമാത്രമല്ല ശുദ്ധജലമെന്ന വ്യാജേന അജഗണത്തെ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു എന്നത് നമ്മള്‍ ഗൗരവമായി പരിഗണിച്ച് ജാഗ്രത പുലര്‍ത്തണം.

(10-12-2016-ല്‍ പാലാരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രബന്ധം)

"കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു


"കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു


തങ്ങള്‍ക്ക് ഉള്ളതെല്ലാം ഉപേക്ഷിച്ച് അവശരെയും നിരാലംബരേയും പരിപാലിക്കുന്ന കന്യാസ്ത്രീകളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുസ്ലിം യുവാവ് എഴുതിയ അനുഭവ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഷക്കീര്‍ കെ‌പി എന്ന യുവാവ് മാര്‍ച്ച് 2-നു ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന കന്യാസ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ടെന്നും ഷക്കീര്‍ പോസ്റ്റില്‍ കുറിച്ചു.

ഷക്കീറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. കന്യാസ്ത്രീകളായ സിസ്റ്റർമാർ മാനേജ് ചെയ്യുന്ന കോളയാട് സെൻറ് സേവിയേഴ്‌സ് യു പി സ്‌കൂളിൽ. നന്മ നിറഞ്ഞ ഒരുപാട് സിറ്റർമാർ എനിക്ക് അധ്യാപകരായിട്ടുണ്ടായിട്ടുണ്ട്. തുണികളിൽ നൂല് കൊണ്ട് വർണ ചിത്രങ്ങൾ തുന്നാൻ പഠിപ്പിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട 'തുന്നൽ സിസ്റ്റർ' അഞ്ച്, ആറ്, ഏഴ് ക്‌ളാസ്സുകളിൽ എനിക്ക് ക്ലാസ് ടീച്ചർമാരായിരുന്ന സിസ്റ്റർ ക്ലെമെന്റസ്, ഇഗ്‌നേഷ്യസ്, ഡിവോട്ട സിസ്റ്റർ എന്റെ മനസ്സിൽ ഇന്നും എന്നും ഞാൻ ഓർത്തു വെക്കുന്ന പ്രിയ ഗുരുനാഥൻമാരുടെ പേരുകളാണ്.

വികൃതികൾക്കു നല്ല ചൂരൽ പ്രയോഗം നടത്തുമ്പോഴും ഞാനടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവിയിലും, സ്വഭാവ രൂപീകരണത്തിലും, ഈ പ്രിയപ്പെട്ട സിസ്റ്റർമാരുടെ ഇടപെടലുകളും, ഉപദേശങ്ങളും ചെലുത്തിയ സ്വാധീനം ഈയവസരം നന്ദിയോടെ സ്മരിക്കുകയാണ്. ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.

കോൺവെന്റ് വാസകാലത്തു നാലാം ക്‌ളാസ്സുകാരിയായ ഒരു കുട്ടിയോട് ക്രൂരയായ ഒരു സിസ്റ്റർ കാണിച്ച പീഡനത്തിന്റെ കഥ ആ കുട്ടി തന്നെ ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ കന്യാസ്ത്രീ വിഭാഗത്തെ മുഴുവൻ താറടിച്ചു കാണിക്കുന്ന ചർച്ചകളും, പ്രതികരണങ്ങളും കാണുന്നത് കൊണ്ടാണ് ഇതെഴുതേണ്ടി വരുന്നത്. എല്ലാ വിഭാഗത്തിലും ഉണ്ട് ക്രൂര മനസ്സുള്ളവർ. അത്തരം ആളുകളിൽ നിന്നുണ്ടാവുന്ന ചെയ്തികളിൽ അയാൾ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗത്തെ മുഴുവൻ തിന്മയുടെ ആളുകളായി ചിത്രീകരിക്കുന്നത് ശരിയാണോ?

കന്യാസ്ത്രീകളായ സിസ്റ്റർമാർ കാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. അവർ സമൂഹത്തിൽ ചെയ്യുന്ന സേവനം വളരെ വലുതാണ്. കോളയാട് ടൗണിനടുത്ത് പുന്നപ്പാലം എന്ന സ്ഥലത്തു ഒരു വൃദ്ധ സദനം ഉണ്ട്. അവിടെയും ഉണ്ട് കുറച്ച് കന്യാസ്ത്രീകൾ. കന്യാസ്ത്രീ വിഭാഗങ്ങൾക്കെതിരെ കല്ലെറിയുന്ന പ്രിയ സുഹൃത്തുക്കൾ അവിടെയൊന്നും പോയി നോക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ച വൃദ്ധരായ , അവശരായ നൂറു കണക്കിന് മാതാപിതാക്കളെ പരിപാലിക്കുന്ന സിസ്റ്റർമാർ.

അവശരായ വൃദ്ധജനങ്ങളുടെ കാഷ്ടവും, മൂത്രവും കോരി വൃത്തിയാക്കായി അവരെ സ്വന്തം പോലെ പരിചരിക്കുന്ന മാലാഖമാർ !! ഈ പുണ്യം അവർ ചെയ്യുന്നത് വലിയ ശമ്പളം കിട്ടുന്നത് കൊണ്ടോ, അല്ലെങ്കിൽ എന്തെങ്കിലും സ്ഥാന മാനങ്ങളോ, പുരസ്കാരങ്ങളോ പ്രതീക്ഷിച്ചല്ല. വിശ്വാസത്തിന്റെ ഭാഗമായുള്ള ദൈവ പുണ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.

കൊളയാടിനടുത്ത് തന്നെ അരയങ്ങാട് എന്ന ഒരു സ്ഥലം ഉണ്ട്. അവിടെയും ഉണ്ട് ഉണ്ട് സ്നേഹ ഭവൻ എന്ന ഒരു സ്ഥാപനം. മനസ്സിന്റെ സമനില തെറ്റിയ ആളുകളെ , തെരുവിൽ അലയുന്നവരെ പരിചരിക്കുന്ന ഒരു വിഭാഗം അവിടെയും ഉണ്ട്. കേരളത്തിൽ അങ്ങിനെ കന്യാസ്ത്രീ സമൂഹം നടത്തുന്ന എത്രയോ അനാഥ, അഗതി സ്ഥാപനങ്ങൾ ഉണ്ട്. ഇവരൊക്കെ കന്യാസ്ത്രീകളാവാൻ കോൺവെന്റുകളിലെ നിന്ന് തന്നെയാണ് ജീവിതം ചിട്ടപ്പെടുത്തിയത്.

അവിടെയൊക്കെ ക്രൂരമായ പരിശീലനം ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഈ കന്യാസ്ത്രീകളക്ക് കരുണയുള്ള മനസ്സിന്റെ ഉടമകളായി മാറാൻ കഴിയുമായിരുന്നില്ല. അവരൊക്കെ ഇങ്ങനെ ജീവിക്കാൻ പഠിച്ചത് സ്നഹേത്തിന്റെയും, കരുണയുടെയും അന്തരീക്ഷത്തിൽ നിന്ന് തന്നെയാവണം. അത്കൊണ്ട് തന്നെ കന്യാ സ്ത്രീകളുടെ കോൺവെന്റ്‌കളെല്ലാം ക്രൂര പീഡനത്തിന്റെ കേന്ദ്രങ്ങളാണെന്നു വരുത്തി തീർക്കുന്നത് അനീതിയാണ്.

നാലാം ക്‌ളാസ്സുകാരിയോട് ക്രൂരത കാണിച്ച സിസ്റ്ററോടും,പതിനാറു വയസ്സുകാരിയെ ഗർഭിണിയാക്കിയ വികാരിയോടും പുച്ഛവും വെറുപ്പും ഉണ്ട്. അത്തരം പിശാച്ചുക്കളെയും, അതിനു കൂട്ട് നിന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. ഇത്തരം അനുഭവങ്ങൾ ഇനിയൊരാൾക്കും ഉണ്ടാവാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണം.

പക്ഷേ ഇത്തരം സംഭവങ്ങളുടെ പേരിൽ സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന ഒരു വിഭാഗത്തെ മുഴുവൻ അടച്ചക്ഷേപിച്ച് അവരുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. മദർ തെരേസയെ പോലുള്ളവര്‍ കന്യാസ്ത്രീ സമൂഹത്തിന്റെ നന്മയുടെ പ്രതീകങ്ങളാണ്.


ഗോപാലകൃഷ്ണന്‍റെ ക്രൈസ്തവ വിരുദ്ധ പ്രഭാഷണത്തിന് ദേവി മേനോന്‍ എന്ന റോസ് മരിയയുടെ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറല്‍

ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആര്‍.എസ്.എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന് യുവതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഹൈന്ദവ കുടുംബത്തില്‍ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദേവി മേനോന്‍ (റോസ് മരിയ) എന്ന യുവതി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്.

-- “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഇത് ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിക്കുള്ള ഉത്തരങ്ങൾ ആണ്. താങ്കളുടെ ഒരു പ്രഭാഷണഭാഗം അടുത്തിടെ കേള്‍ക്കാനിടയായി. നല്ല ചിന്താഗതിയുള്ള ഒരു മനുഷ്യനില്‍ വര്‍ഗീയത വളര്‍ന്നു വന്നാല്‍ ചിന്തകള്‍ എത്രമാത്രം വികലമാവും എന്നുള്ളതിന് ഉത്തമോദാഹരണമാണ് അങ്ങയുടെ ചില പ്രഭാഷണങ്ങള്‍. ഞാന്‍ വിശ്വസിക്കുന്ന, എന്‍റെ ജീവിതത്തിന്‍റെ വെളിച്ചമായ വി.ബൈബിളിനെയും ഈശോയെയും ആക്ഷേപിച്ച താങ്കളുടെടെ ചില അപക്വമായ പ്രസ്താവനകള്‍ക്ക് എന്‍റെ ചെറിയ അറിവില്‍ ഒരു മറുപടി.

താങ്കള്‍ പറയുന്നുണ്ട്, ‘ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കാന്‍ ബൈബിളിലെ സത്യങ്ങള്‍ പച്ചയ്ക്ക് വിളിച്ചു പറയണ’മെന്ന് –ഇത് ശരിയാണോന്നു എനിക്കറിയില്ല, എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, ലോകധര്‍മ്മത്തെ സംരക്ഷിക്കാന്‍ വി.ബൈബിളിലെ സത്യങ്ങള്‍ വിളിച്ചു പറയണം. ബൈബിളില്‍ ഇല്ലാത്തത് എന്തെങ്കിലും അങ്ങ് പറഞ്ഞു എന്ന് തെളിയിച്ചാല്‍, ഒരാളെങ്കിലും പറഞ്ഞാല്‍ ‘എന്ത് ശിക്ഷയും അങ്ങ് ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന്’ – ശിക്ഷ ഏറ്റുവാങ്ങേണ്ട, ഒരു നന്മ ചെയ്‌താല്‍ മതി – വി.ബൈബിളിനും ഈശോയ്ക്കും എതിരെയുള്ള ഈ അപവാദപ്രചാരണങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും പറ്റുമെങ്കില്‍ ഒന്ന്നിര്‍ത്തുക. താങ്കള്‍ തുടര്‍ന്നാലും സാരമില്ല, ഈശോയുടെ യഥാര്‍ത്ഥ വിശ്വാസികളുടെ മനസ്സില്‍ നൂലിഴയുടെ ചലനം പോലും സൃഷ്ടിക്കാന്‍ താങ്കളുടെ ദുഷ്പ്രചരണങ്ങള്‍ക്ക് സാധിക്കില്ല.

താങ്കള്‍ പറഞ്ഞു ‘സര്‍പ്പത്തിന്‍റെ വിഷവും, മാടപ്രാവിന്‍റെ നിഷ്കളങ്കതയും’ – ബൈബിളില്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?

മത്തായി 10:16ല്‍ പറഞ്ഞിരിക്കുന്നത് “നിങ്ങള്‍ സര്‍പ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കുവിന്‍” എന്നാണ്. വിവേകം എന്ന വാക്കിനു ബുദ്ധി എന്നാണ് എന്‍റെ അധ്യാപകര്‍ പഠിപ്പിച്ചിരിക്കുന്നത്. വിവേകം താങ്കള്‍ വിഷമാക്കി – ഇത്രയും വിഷം കലര്‍ത്താന്‍ താങ്കളെപോലെയുള്ള വ്യക്തിത്വത്തിന് എങ്ങനെ സാധിച്ചു?

താങ്കളെ ഒന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ, പുത്തന്‍കുരിശിലെ, പുത്തന്‍കാവിലെ, ചാലപറമ്പിലെ മഹാദേവിയുടെ മുന്നില്‍ ഇരുന്നു അങ്ങ് പറയാന്‍ ആഗ്രഹിക്കേണ്ടത് എന്‍റെ ഈശോയുടെ വളച്ചൊടിച്ച തിരുവചന വ്യാഖ്യാനങ്ങള്‍ അല്ല. താങ്കള്‍ക്ക് അവിടെ പറയാന്‍ ശ്രീമഹാഭാഗവതമുണ്ട്, ദേവിമാഹാത്മ്യമുണ്ട്, വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും ഒക്കെയുണ്ട്. താങ്കള്‍ വി.ബൈബിളിനെയും ഈശോയെയും ഇങ്ങനെ ഭയക്കുന്നത് എന്തിനാണ്? ക്രിസ്തുവിനെ സ്നേഹിച്ചുപോയാല്‍ ക്രിസ്ത്യാനി ആവുമോന്ന് താങ്കള്‍ ഭയക്കേണ്ട, ഈശോയെ സ്നേഹിച്ചാല്‍ നന്മ നിറഞ്ഞ ജന്മം ആവാന്‍ സാധിക്കും.

ഇനി, താങ്കള്‍ ചൂണ്ടികാട്ടിയ തിരുവചനങ്ങളിലേക്ക് – വി.മത്തായി ശ്ലീഹ എഴുതിയ സുവിശേഷത്തിലെ 10ആം അദ്ധ്യായത്തിലെ തിരുവചനങ്ങള്‍ ആണത് – അതിലെ ഉള്ളടക്കം; അപ്പോസ്തല്‍ന്മാരെ അയക്കുന്നു, പീഡകളുടെ കാലം, നിര്‍ഭയം സാക്ഷ്യം നല്‍കുക, സമാധാനമല്ല ഭിന്നതകള്‍, പ്രതിഫല വാഗ്ദാനം എന്നിവയാണ്. ക്രിസ്തുശിഷ്യര്‍ നേരിടേണ്ടി വരുന്ന വിഷമഘട്ടങ്ങളില്‍ ഒന്ന് മാത്രമാണ് അത്. ജടികമായ ബന്ധങ്ങളെയെല്ലാം പൊട്ടിച്ചെറിഞ്ഞാലെ ആത്മീയമായി പൂര്‍ണ്ണസ്വാതന്ത്ര്യം നമുക്ക് കിട്ടുകയോള്ളൂ എന്ന് ഈശോ നമുക്ക് പറഞ്ഞുതരുന്നു. ഇവിടുത്തെ ‘ഭിന്നിപ്പിക്കല്‍’ മാനുഷികബന്ധങ്ങളും ആത്മീയഉണര്‍വ്വും തമ്മിലുള്ളതാണ്. സത്യവും അസത്യവും തമ്മിലുള്ള അകല്‍ച്ചയാണ്.

ഈശോയെ വഴിയും സത്യവും ജീവനുമായി സ്വീകരിക്കുമ്പോള്‍, ചില സാഹചര്യങ്ങളില്‍, നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരില്ല. അന്ന് ക്രിസ്തുശിഷ്യരും, ഇന്ന് പല അനുയായികളും നേരിടുന്ന ഒരു കാര്യം തന്നെയാണ് അത്. നമ്മുടെ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറമായിരിക്കണം ദൈവത്തോട് നമുക്കുള്ള സ്നേഹവും, വിശ്വാസവും, വിധേയത്വും. അത് മടികൂടാതെ വ്യക്തമായി പറഞ്ഞു തന്ന ഗുരുവാണ് “ഈശോ മിശിഹ”. മത്തായി 10:10 ഓര്‍ത്താല്‍ മതി ആത്മീയതയില്‍ ബലം നേടാന്‍. ഇവിടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്, നമ്മുടെ വിശ്വാസത്തിനു എതിരെ നില്‍ക്കുന്നവരെ ഒക്കെ കൊന്നൊടുക്കാനല്ല ഈശോ പറഞ്ഞത്.

സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കാനാണ് പറഞ്ഞു തന്നത്. വ്യക്തികള്‍ തമ്മിലുള്ള ഒരു യുദ്ധവും ഈശോ പറഞ്ഞുതന്നിട്ടില്ല, ആത്മീയവും ഭൌതികവുമായ തലം ഏറ്റുമുട്ടുമ്പോള്‍ ആത്മീയവിജയം കൈവരിക്കാന്‍ വേണ്ടുന്ന കാര്യങ്ങളാണ് പറഞ്ഞുതന്നിട്ടുള്ളത്. മേല്‍പ്പറഞ്ഞ വചനഭാഗങ്ങള്‍ വ്യക്തമാകാന്‍ അധികം പ്രയാസപ്പെടേണ്ട, ഒരാവര്‍ത്തി ആ അദ്ധ്യായം ഒന്ന് പൂര്‍ണമായി വായിച്ചാല്‍ മാത്രം മതി.

തന്നെ ചതിയിലൂടെ കീഴ്പ്പെടുത്തിയ പടയാളികളെ ആക്രമിച്ച ശിഷ്യനോട്, “വാളെടുത്തവന്‍ വാളാല്‍” എന്ന് പറഞ്ഞു (ന്യായമായ) പ്രത്യാക്രമണം പോലും തടഞ്ഞ ദൈവപുത്രനാണ് ഈശോമിശിഹ. നിന്നെപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞു തന്ന കര്‍ത്താവ്‌. ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കണമെന്ന് ഈ ലോകത്തിനു ആദ്യമായും അവസാനമായും പറഞ്ഞുതന്ന ദൈവം.

താങ്കള്‍ക്ക് ഈശോയുടെ ഉപദേശം അറിയാന്‍ ശരിയായ താത്പര്യം ഉണ്ടെങ്കില്‍ വി.ബൈബിളിലെ 2 ഭാഗങ്ങള്‍ വെറുതെ ഒന്ന് വായിച്ചു നോക്കൂ. മത്തായി 5:38-48, ലൂക്ക 6:27-36. വചനഭാഗം “തിന്മയെ നന്മ കൊണ്ട് ജയിക്കുക”. ഈ ലോകത്ത് ഒരു മതഗ്രന്ഥത്തിലും നന്മ എന്താണെന്ന് ഇത്രയും ഉത്തമമായി, സുന്ദരമായി വര്‍ണ്ണിച്ചു തന്നിട്ടില്ല. അങ്ങയോടു ഒരു ചോദ്യം ശത്രുക്കളെ സ്നേഹിക്കാനും, അധിക്ഷേപിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വി.ബൈബിളില്‍ അല്ലാതെ എവിടെയാണ് അങ്ങ് കണ്ടിരിക്കുന്നത്.

സ്രഷ്ടാവ് ശിഷ്ടരുടെയും, ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നത് പോലെ ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കാന്‍ ഈശോ അല്ലാതെ മറ്റാരാണ്‌ ഈ ലോകത്ത് പഠിപ്പിച്ചത്? സര്‍, ബൈബിള്‍ വചനങ്ങള്‍ എടുത്തു താങ്കള്‍ യുദ്ധത്തിനു ഇറങ്ങാന്‍ പഠിപ്പിക്കേണ്ട, അത് അര്‍ദ്ധരാത്രി സൂര്യനെ തപ്പാന്‍ ഇറങ്ങുന്ന പോലെയാവും.

വി.ബൈബിളിലൂടെ ആരും ആക്രമണകാരികളോ, തീവ്രവാദികളോ ആവില്ല. എന്നാല്‍ ദൈവസ്നേഹത്തിന്‍റെ തീക്ഷ്ണവാദികള്‍ ആവും. നഷ്ടങ്ങളുടെയും, വേദനകളുടെയും കൂരിരുട്ടില്‍ ജീവിതം നില്‍ക്കുമ്പോള്‍ ഉദയസൂര്യന്‍റെ പ്രകാശം കാണാന്‍ അഹം എന്ന ബോധത്തില്‍ നിന്ന് മാറി ഹൃദയം കൊണ്ട് ബൈബിള്‍ വായിച്ചാല്‍ മതി. ഈശോയുടെ തിരുവചനങ്ങള്‍ ധ്യാനിച്ചാല്‍ കിട്ടുന്ന സമാധാനം വാക്കുകള്‍ക്കും ചിന്തയ്ക്കും അതീതമാണ്. ബൈബിള്‍ ഒരു വലിയ രഹസ്യമാണ്, അറിയുന്തോറും നമ്മളെ ലഹരിപിടിപ്പിക്കുന്ന, ഈശോമിശിഹ എന്ന ദിവ്യസ്നേഹത്തെ നമുക്ക് കാണിച്ചുതരുന്ന ദൈവത്തിന്‍റെ വരദാനം.

അടുത്തതായി, കര്‍ത്താവിന്‍റെ ദിനത്തെപറ്റിയുള്ള പഴയ നിയമത്തിലെ ചില തിരുലിഖിതങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചു കേട്ടു. അതിന് ഉത്തരം തരുന്നതിനു മുന്‍പ് പുതിയ നിയമത്തെയും പഴയ നിയമത്തെയും കുറിച്ച് ഒരു വാക്ക് –വിശുദ്ധ ബൈബിള്‍ലെ ആദ്യഭാഗമായ പഴയ നിയമത്തില്‍ ഇസ്രായേലിനെയും ജൂതന്മാരെയുംക്കുറിച്ച് പറയുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ക്രിസ്തുവിനു മുന്പ് വരെ ഉള്ള ദൈവത്തിന്‍റെ ഇടപെടലുകളേയും, ദൈവത്തില്‍ നിന്ന് വഴിമാറിയാല്‍ ഉള്ള ശിക്ഷകളെയും, ദൈവവിശ്വാസികളുടെ രക്ഷയെയും അറിയിക്കുന്നു.

പുതിയ നിയമത്തില്‍ യേശുവിന്‍റെ ജനനം മുതല്‍ പുനരുത്ഥാനം വരെ വിശദീകരിക്കുന്നതിനോടോപ്പം ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രവും ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, നിത്യരക്ഷ എന്നിവയും പറയുന്നു (John1:17). പഴയ നിയമത്തില്‍ പുതിയ നിയമം ഉള്‍ക്കൊളുന്നു. പുതിയ നിയമം പഴയ നിയമത്തെ വെളിപെടുത്തുന്നു. പഴയ നിയമത്തില്‍ മിശിഹായെ പ്രവചിക്കുന്നു(Isaiah53). പുതിയ നിയമത്തില്‍ ആ മിശിഹ ആരാണെന്നു അറിയിക്കുന്നു(John4:25-26). പഴയ നിയമം ഒരു പരിചയപെടുതലാണ്, അത് ഒരു പ്രത്യേക കാലഘട്ടത്തിലെയും പരിമിതവുമാണ്. എന്നാല്‍പുതിയ നിയമം പൂര്‍ണ്ണവും അനന്തവും അനശ്വരവും സാര്‍വത്രികവും ആണ്.

പുതിയ നിയമത്തില്‍ പഴയ നിയമത്തെപറ്റി പരാമര്‍ശിക്കുന്നു. (1Corinthians10:11, Romans15:4). അതെ പോലെ പഴയ നിയമത്തില്‍പുതിയ നിയമത്തിന്‍റെ വരവിനെ സുചിപ്പിക്കുന്നു. (Jeremiah31:31, Isaiah2:2-4). ഇനി ശ്രദ്ധിക്കേണ്ട ഒരു വസ്തുത പഴയ നിയമം നിയമങ്ങളെ ആധാരമായും പുതിയ നിയമം വിശ്വാസത്തെ ആധാരമായും ഉള്ളതാന്നെന്നാണ്. പഴയ നിയമത്തില്‍ചെറിയ ഒരു കൃപ ഉള്‍കൊണ്ട്ഉള്ള പാപങ്ങളോട് ദൈവത്തിനുള്ള അമര്‍ഷവും രോഷവും ആണ് പറയുന്നത്. പുതിയ നിയമത്തില്‍ചെറിയ ഒരു കോപം ഉണ്ടെങ്കിലും പാപികളോട് ഉള്ള ദൈവത്തിന്‍റെ

വലിയ കൃപയാണ് പറയുന്നത്. ഒന്ന് കര്‍ക്കശക്കാരനായ ദൈവം, ഒന്ന് ക്ഷമാശീലനും കാരുണ്യവാനുമായ ദൈവം. ഇത് പല പ്രഭാഷണങ്ങളിലെയും വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അബദ്ധപരാമര്‍ശങ്ങള്‍ക്കുള്ള ഉത്തരമാണ്.

ഇനി, കര്‍ത്താവിന്‍റെ ദിനത്തെപറ്റിയുള്ള വചനങ്ങളെപറ്റി – പഴയനിയമത്തിലെ സെഫാനിയ 1ആം അദ്ധ്യായത്തിലെ അവസാനഭാഗമാണ് അങ്ങ് പറഞ്ഞത്. 2ആം അദ്ധ്യായവും 4ആം അദ്ധ്യായവും കൂടി വായിച്ചാലേ 1ഉം 3ഉം അദ്ധ്യായങ്ങള്‍ എന്താണെന്ന് മനസ്സിലാകൂ... കൂടാതെ അതിനു 6 പുസ്തകം മുന്‍പുള്ള ജോയേല്‍ പുസ്തകത്തിലെ 2ആം അദ്ധ്യായം കൂടി വായിക്കേണ്ടിയിരിക്കുന്നു. തന്‍റെ വിശുദ്ധനഗരിയില്‍ ബാധിച്ചിരിക്കുന്ന തിന്മകളെ, അവിശുദ്ധിയെ ശുദ്ധീകരിക്കുന്നതിനെ പറ്റിയാണ് ആ വചനഭാഗം. കര്‍ത്താവിന്‍റെ ദിനത്തിന് കാത്തിരുന്നിട്ട് മാത്രം കാര്യമില്ല, കര്‍ത്താവിന് അനുയോജ്യമായ വിധത്തില്‍ ജീവിച്ച് ഹൃദയവിശുദ്ധിയോടെ ആത്മാവോടെ കാത്തിരിക്കണം.

അല്ലാത്തവര്‍ക്ക് കര്‍ത്താവിന്‍റെ ദിനം അന്ധകാരം തന്നെയാണ്. മറ്റൊന്നുകൂടി പറഞ്ഞോട്ടെ, താങ്കള്‍ പറഞ്ഞ സെഫാനിയ പുസ്തകത്തിലെ അവസാനഭാഗം ഒന്ന് വായിക്കണം, ദൈവം ശിക്ഷിക്കുന്നത് രക്ഷിക്കാനാണ്, ശുദ്ധീകരിച്ച നമ്മളെ ഓര്‍ത്തു ദൈവം സന്തോഷിക്കുന്ന ഭാഗത്ത്‌ മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ദൈവസ്നേഹത്തിന്‍റെ വലിയൊരു ഭാവം നമുക്ക് കാണാം. ദൈവത്തെ സ്തുതിക്കുന്നത് മാത്രമല്ലെ അങ്ങ് കേട്ടിരിക്കുന്നത്. എന്നാല്‍ നമ്മളെ ഓര്‍ത്തു ആനന്ദഗീതമുതിര്‍ക്കുന്ന ഒരു ദൈവത്തെ ബൈബിള്‍ നമുക്ക് പരിചയപ്പെടുത്തിതരും.

എന്തിനാണ് താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അസത്യത്തില്‍ പൊതിഞ്ഞു നിത്യസത്യത്തെ പ്രകടിപ്പിക്കുന്നത്? താങ്കളുടെടെ മറ്റൊരു പ്രഭാഷണഭാഗം കൂടി ഓര്‍ത്തുപോവുകയാണ്. അങ്ങ് എവിടുന്നോ കേട്ട അറിവില്‍ ഒരു ഭാഗം എടുത്തു ഘോരഘോരം പറഞ്ഞു, ‘ബൈബിളില്‍ പറയുന്നു ദൈവം ഒരു പെണ്‍കുട്ടിയുടെ നഗ്നത പരസ്യമായി കാണിക്കുമെന്നും, അവളെ ചെളി വാരിയെരിയുമെന്നും ഒക്കെ, ഒരു ദൈവത്തിനു ഇങ്ങനെയൊക്കെ സാധിക്കുമോ, എന്തൊരു ദൈവമാണ് അത് എന്നൊക്കെ’ കുറെ നിന്ദാകരമായ പ്രസ്താവനകള്‍ താങ്കള്‍ നടത്തി.

വെറും 3 അദ്ധ്യായം മാത്രമുള്ള ആ പുസ്തകം ഒരു പ്രാവശ്യം വായിച്ചാല്‍ അങ്ങ് ഇത്രയും ചെറുതാവില്ലായിരുന്നു. വളരെ വ്യക്തമായി- പ്രത്യക്ഷമായി എഴുതിയിട്ടുണ്ട്, മുന്പും ശേഷവും ഉള്ള വചനങ്ങളില്‍. അസ്സീറിയയുടെ തലസ്ഥാനമായ പാപത്തില്‍ മുങ്ങികിടക്കുന്ന നിനവേ എന്ന രാജ്യത്തെക്കുറിച്ചാണ് നാഹും പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്.

താങ്കള്‍ സെന്‍റ് ജോര്‍ജ് പുണ്യാളനെയും സെന്‍റ് ഫ്രാന്‍സിസ് സേവ്യറെയും ആക്ഷേപിച്ചു കേട്ടു. സെന്‍റ് ജോര്‍ജ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ പടയാളി ആയിരുന്നു. അദ്ധ്യേഹം 60000 ജൂതന്മാരെ കൊന്നൊടുക്കിയ ചരിത്രം ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഇംഗ്ലണ്ട്ന്‍റെ patron saint ആണ് സെന്‍റ് ജോര്‍ജ്. പിന്നെ ഇടപ്പള്ളി പെരുന്നാളിന് 60000 കോഴികളെ കൊല്ലുന്ന കണക്കും ഞാന്‍ കേട്ടിട്ടില്ല. ഈ വിലകുറഞ്ഞ കള്ളആക്ഷേപങ്ങള്‍ എന്തിനാണ്? കള്ളും കോഴിമുട്ടയും കോഴിയും ബലികൊടുക്കുന്ന, നേര്‍ച്ചകൊടുക്കുന്ന അമ്പലങ്ങള്‍ അങ്ങ് കണ്ടിട്ടില്ലേ? (പഞ്ചമകാരങ്ങള്‍ വളച്ചൊടിക്കുന്ന ചിലരെയും ഓര്‍ക്കുക).

ഫ്രാന്‍സിസ് സേവ്യര്‍ സ്പൈനില് ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച് പിന്നീട് റോമന്‍ മിഷനറി ആയി. ദൌത്യത്തിന്റെ ഒരു ഭാഗമായി അദ്ധ്യേഹം പല രാജ്യങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും എത്തി. 2 പുസ്തകം മാത്രമായി ഗോവയില്‍ കപ്പലിറങ്ങിയ അദ്ധ്യേഹം അവിടുത്തുകാരില്‍ നടത്തിയ മതപരിവര്‍ത്തനം മാത്രമേ അങ്ങ് കണ്ടോള്ളൂ. വാളും എടുത്തല്ല അദ്ധ്യേഹം തെരുവിലേക്ക് ഇറങ്ങിയത്‌, ഒരു മണിയും കുലുക്കി തെരുവിലൂടെ നടന്നു ആത്മസ്പര്‍ശതോടെ ക്രിസ്തുസന്ദേശം പറഞ്ഞും, കഷ്ടതകളില്‍ ആശ്വാസം നല്കിയുമാണ് അദ്ധ്യേഹം ദൌത്യം നടത്തിയത്.

ചില വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാതിരുന്ന അസഹിഷ്ണു ആയിരുന്നു എന്ന് സമതിക്കാം. അല്ലാതെ വികാരവിക്ഷോഭത്താല്‍ അതിക്രൂരനായ ഒരു തീവ്രവാദിയായി അവതരിപ്പിച്ചത് താങ്കളിലെ വര്‍ഗീയത മാത്രമാണ്. മധ്യകാലഘട്ടം പല തിന്മകളും രാജ്യം ഏറ്റുവാങ്ങിയ സമയമാണ്. പോര്‍ച്ചുഗല്‍ കോളനി ആയിരുന്നു ഗോവ. അവിടെ വന്ന നാവികരോ, പട്ടാളക്കാരോ, വ്യാപാരികളോ മിഷനറി പ്രവര്തനതിനല്ല വന്നതെന്ന് താങ്കള്‍ മറക്കരുത്. വര്‍ണ്ണവ്യവസ്ഥിതിയും, നാട്ടുരാജാക്കന്മാരും, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് കോളനി സംസ്കാരവും ഇന്ത്യയില്‍ നടമാടിയ ക്രൂരതകള്‍ താങ്കള്‍ ഒരു വ്യക്തിയില്‍ ആരോപിച്ചു. തലകുനിച്ചു നില്‍ക്കേണ്ടുന്ന പല സമയവും പല വിഭാഗങ്ങളിലും ഉണ്ടായതായി ചരിത്രം തെളിയിക്കുന്നുണ്ട്. ശാസ്ത്രമായാലും, ചരിത്രമായാലും, വിശ്വാസമായാലും സമാധാനം സ്ഥാപിക്കാന്‍ ഉപയോഗിക്കാം.

ഇനി ബൈബിളുമായി ബന്ധപ്പെട്ട താങ്കളുടെ ചില സംശയങ്ങള്‍ ---

താങ്കള്‍ ലോകത്തെ മുഴുവന്‍ ക്രിസ്ത്യാനികളെ വെലുവിളിച്ച ചോദ്യത്തിനുള്ള ഉത്തരം– കായേന്‍റെ ഭാര്യ ആര്? ആര് സൃഷ്ടിച്ചു? ബൈബിള്ളില്‍ പറഞ്ഞിട്ടില്ല??.... ആദി മാതാപിതാക്കള്‍ ആദമും ഹവ്വയും തന്നെയാണ് കായേന്‍റെ ഭാര്യയുടെയും മാതാപിതാക്കള്‍.ആബേലും കായേനും മാത്രമല്ല ഒരുപാട് പുത്രി പുത്രന്മാരേ അവര്‍ സൃഷ്ടിച്ചിടുണ്ട്(Genesis 5:4).മോശയുടെ കാലം വരെ സഹോദരിയെ കല്യാണം കഴിക്കുന്നതിനു എതിരെ നിയമം ഉണ്ടായിരുന്നില്ല (genesis 20:12, Leviticus 18:6)... ആദ്യ് കാലങ്ങളില്‍ ഇത് എല്ലാ വിശ്വാസങ്ങളിലും നടന്നിട്ടുള്ളതാണ്. ഉല്‍പ്പത്തി 4:14 ലെ പരാമര്‍ശവും കായേന്‍റെ സഹോദരങ്ങളെകുറിച്ച് തന്നെയാണ്.

എന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ബൈബിള്‍ മാത്രം മതി. താങ്കള്‍ക്ക് വേണമെങ്കില്‍ ജൂതമതലേഖനങ്ങള്‍ ആയ ബുക്ക്‌ ഓഫ് ജുബിലീസ് 4 ആം അദ്ധ്യായം കൂടി നോക്കാം, കായേന്‍ന്‍റെ ഭാര്യയുടെ പേര് വരെ കിട്ടും.

പിന്നെ താങ്കള്‍ ഒന്ന് ശ്രദ്ധിച്ച് Genesis4:16-17 വായിക്കൂ... നോദില്‍ നിന്ന് കായേന്‍ വിവാഹം കഴിച്ചു എന്ന് പറഞ്ഞിട്ടില്ല.അതിനു മുന്‍പേ കല്യാണം കഴിച്ചിരുന്നു.ഭാര്യുമായി ചേര്‍ന്നു എന്നാണ്പറഞ്ഞിരിക്കുന്നത്.ആ വാചകം എങ്ങനെ വേറെ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന് മനസിലാക്കികും എന്ന് അറിയുന്നില്ല.

ഇനി കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയത്‌-- താങ്കള്‍ ഒരു കാര്യം പ്രിത്യേകം ഓര്‍മിക്കുക, ഈ സംഭവത്തെ ബൈബില്‍ എടുത്തു പറയുന്നുണ്ട്. ഈശോ കാണിച്ച ആദ്യത്തെ അത്ഭുതം. വിശ്വാസം വേറെ യുക്തി വേറെ. മതപരമായ എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രിയ വിശകലനം വേണം എന്ന് പറഞ്ഞാല്‍ അത് മൂഡത്തരമായെ പറയാന്‍ പറ്റു. H2O C2H5OH ആയി മാറുന്നതിന്‍റെ രാസപ്രവര്‍ത്തനം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബൈബിള്‍ അല്ല നോക്കേണ്ടത്. ഞാന്‍ കുടിക്കുന്ന ജ്യൂസിലെ മധുരം എനിക്ക് കാണാന്‍ കഴിയാത്തത് കൊണ്ട് അതില്ല എന്ന് പറയുന്നത് എന്‍റെ അറിവില്ലായ്മയാണ്.

ചില കാര്യങ്ങള്‍ നമ്മള്‍ അനുഭവിച്ച്‌ മനസ്സിലാകേണ്ടതാണ്. നമ്മുടെ ശരീരത്തില്‍ തന്നെ നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതും പറ്റാത്തതും ആയ പല പ്രവര്‍ത്തനങ്ങളും ഉണ്ട്. നമ്മുടെ കണ്‍പോള്ളകളുടെ ചലനം കാലുകളുടെയും കെകള്ളുടെയും ചലനം തുടങ്ങിയവ നമ്മുക്ക് സാധിക്കും. എന്നാല്‍ ഹൃദയമിടിപ്പ്‌ ദഹനപ്രക്രിയകള്‍ അങ്ങനെ പലതും നമ്മുടെ നിയന്ത്രണത്തില്‍ അല്ല.അതെ പോലെ ഹൃദയം നമുക്ക് എവിടെ എന്ന് അറിയാം, എന്നാല്‍ മനസ്സിന്‍റെ സ്ഥാനം നമുക്ക് പറയാന്‍ സാധിക്കില്ല. അങ്ങനെ പലതും ഈ പ്രപഞ്ചത്തില്‍ നമ്മുക്ക് അപ്രാപ്യമായ പലതും ഉണ്ട്. സുര്യന്‍ കിഴക്ക് ഉദിക്കുന്നു എന്നും സുര്യന്‍ ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആ ദിശയെ കിഴക്ക് എന്ന് കരുതുന്നു എന്നും പറയാം.പല കാര്യങ്ങളിലും ശാസ്ത്രം ഉത്തരം അറിയാതെ നിന്ന് പോയിട്ടുണ്ട്.

യുക്തിക്ക് കാരണങ്ങളും വിശ്വാസത്തിനു അനുഭവും ആണ് വേണ്ടത്.ഒന്ന് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തിയും,മറ്റൊന്ന് പ്രവര്‍ത്തിയില്‍ നിന്നുള്ള തത്ത്വങ്ങളുടെ കണ്ടെത്തലും ആണെന്ന് പറയാം.ബുദ്ധിക്കും ചിന്തക്കും അതീതമാണലൊ സര്‍വശക്തനും സര്‍വവ്യാപിയും സര്‍വജ്ഞാനിയുമായ ദൈവം. ‘സംശയാത്മാ വിനശ്യതി’ എന്ന് അങ്ങും കേട്ടിട്ടില്ലേ?

ഒന്ന് ഓര്‍മ്മിപ്പിക്കുകയാണ്,ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ ഈശോയുടെ സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും വില മനസ്സിലാക്കി,അനുഭവിച്ചു തിരുവചനങ്ങളെ അനുസരിച്ചുള്ള ജീവിതമാണ്. അവിടെ സങ്കല്പങ്ങള്‍ അല്ല,സത്യങ്ങള്‍ മാത്രമേ ഉള്ളൂ.

പിന്നെ,ഈശോയുടെ 12 മുതല്‍ 30 വയസ്സുവരെ ഉള്ള കാര്യം ബൈബിളില്‍ അജ്ഞാതമല്ല. (Luke2:51-52, കുറച്ചുകൂടി വിശദമായി Hebrews5:7-8).

പിന്നെ, മറ്റൊരു കാര്യംകൂടിയുണ്ട് – യഹൂദനിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട 2 സമയമാണിത്. 12 വയസ്സ് ഗോത്രത്തിലെ അംഗമായി കണക്കെടുക്കുന്നതും, 30 പൌരോഹിത്യസ്വീകരണത്തിന്‍റെയും... ആരുടെയെങ്കിലും തോന്നലും ഭാവനയും സങ്കല്പവും കൂട്ടികുഴച്ചു പുതിയ കണ്ടെത്തലുകള്‍ നടത്തുന്നത് ഉത്തരം അര്‍ഹിക്കുന്നതായി തോന്നുന്നില്ല എന്നാലും... ഇസ്രായേല്‍ നിന്നും കാശ്മീര്‍ എത്താനുള്ള വഴി ഉണ്ടായിരുന്നു എന്നത് ശരി തന്നെ.അതിന്‍റെ പേര് silk route ആണെന്ന് എവിടെയോ വായിച്ച ഒരോര്‍മ്മ,പക്ഷെ ബാക്കിയുള്ള കാര്യങ്ങള്‍--- നാഥയോഗികള്‍ 7, ഉദ്രകന്‍,ചേതന്‍നാഥ് ഒക്കെ സമ്മതിച്ചു. യോഗവിദ്യയും സ്പര്‍ശനചികില്‍സയും ഉള്ളത് തന്നെ.

പക്ഷെ ഒരു സംശയം എന്‍റെ ചെറിയ അറിവില്‍ പതഞ്‌ജലി മഹര്‍ഷിയാണ് hatayoga കണ്ടുപിടിച്ചത്,hatayogaല്‍ എവിടെയാണ് വെള്ളത്തിനു മീതെ നടക്കുന്ന പ്രയോഗം?

ശരീരത്തിന്‍റെ ലഘുകരണ അവസ്ഥയെ വ്യക്തമാക്കാന്‍ പറയുന്നതല്ലാതെ പ്രത്യേക പഠനരീതി പറയുന്നതായി അറിവില്ല.അതെ പോലെ സ്പര്‍ശന ചികിത്സയില്‍ അന്ധന് കാഴ്ച കൊടുക്കാന്‍ സാധിക്കുന്ന രീതി,മരിച്ചവന് ജീവന്‍ കൊടുക്കുന്ന രീതി എവിടെയാണ് ഉള്ളത്?പിന്നെ ബൈബിളില്‍ ഈശോയുടെ വസ്ത്രത്തില്‍ വിശ്വാസത്തോടെ തൊട്ടപ്പോള്‍ അസുഖം മാറിയ ഒരനുഭവം സാക്ഷ്യപെടുത്തുന്നുണ്ട്.

ഇത് ഏതു സ്പര്‍ശന ചികിത്സയില്‍പ്പെടുത്തണം? ഇതൊന്നും വേണ്ട, വി.ബൈബിളില്‍ നിന്നു തന്നെ ഒരു ഭാഗം ശ്രദ്ധിച്ചാല്‍ മതി ഈ വാദഗതികള്‍ഒക്കെ പൊളിയാന്‍ -ലൂക്ക 2ആം അദ്ധ്യായത്തില്‍ 12 വയസുള്ള ബാലനായ ഈശോ വേദശാസ്ത്രികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഭാഗമുണ്ട്. അവരെ അത്ഭുതപ്പെടുത്താന്‍ പോന്ന അറിവ് ഈശോ ഏതു സര്‍വകലാശാലയില്‍ പോയാണോ പഠിച്ചത്?

1908ലെ Dowling എഴുതിയ 22 chapters ഉള്ള Aquarian Gospel of Jesus, Nicolas Notovitch , Holger Kersten എന്നി ചരിത്ര ഗവേഷകരെ താങ്കള്‍ ചൂണ്ടി കാണിച്ചെങ്കില്‍ ഞാനും പറയട്ടെ. Beckon,Frank Morisson,Micheal Dufran,Hain,Russo,John Milton,Joseephas,Renaan,Welss ഇവരെ താങ്കളും അറിയണം. പിന്നെ Swami Vivekanandan, RajaRam Mohan Roy, Mahatma Gandhi, Sir.Isaac Newton, Charles Darwin എന്നിവരുടെ ഈശോയെക്കുറിച്ചുള്ള പരാമര്‍ശം താങ്കള്‍ അറിയാതിരിക്കില്ല.

ഒരു നുണ 2000 വര്‍ഷം അതിജീവിച്ചു എന്നല്ല 2000 വര്‍ഷം ശ്രമിച്ചിട്ടും ഒരു സത്യത്തെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് സത്യം. എത്ര ശ്രമിച്ചാലും സാധിക്കാത്ത ഒരു സ്വപ്നം മാത്രമാണ് അത്.

താങ്കളെ പോലെയുള്ളവര്‍ ലോകത്തിനു വെളിച്ചം കൊടുക്കേണ്ടതിനു പകരം വര്‍ഗീയതയുടെ ഇരുട്ടില്‍ ജനതയെ മൂടരുതേ... ധര്‍മ്മത്തെ രക്ഷിച്ചോളൂ, എന്നാല്‍ അത് അധര്‍മ്മത്തില്‍ കൂടി ആയാല്‍ നിഷ്ഫലമായി പോവുകയേ ഒള്ളൂ... സമാധാനകാംക്ഷികളായ യഥാര്‍ത്ഥ ഹൈന്ദവരെ വഴിതെറ്റിച്ചു തിന്മയില്‍ എത്തിക്കരുതെ...

താങ്കളെ പോലെയുള്ളവരുടെ ഇത്തരത്തിലുള്ള പ്രഭാഷണംകേട്ടു പക്വതയില്ലാത്തതും, പരിഹാസചുവയുള്ളതും, വേദനാജനകവുമായ അഭിപ്രായ പ്രകടിതരോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു. മനസ്സില്‍ നന്മയുള്ള ഹൈന്ദവരേ ഞാനിതില്‍ ഉള്‍ക്കൊളിച്ചിട്ടില്ല, മുപ്പത്തിമൂന്നര വര്‍ഷം ഞാന്‍ വിശ്വസിച്ചവയെയും ആചാരങ്ങളെയും ഞാന്‍ ആക്ഷേപിക്കില്ല. ഹിന്ദു സഹോദരങ്ങളെയും വിശ്വാസങ്ങളെയും, ആചാരങ്ങളെയും ഇന്നും ബഹുമാനിക്കാന്‍ പോന്ന ആത്മീയ-മാനസിക പക്വത തന്ന ഈശോയെ ഓര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു- അഭിമാനിക്കുന്നു. ചിലര്‍ക്ക് ചിലത് മനസ്സിലാക്കാന്‍ ചിലതൊക്കെ ചോദിക്കാതെ നിവര്‍ത്തിയില്ലാത്തത്കൊണ്ട് മാത്രം ചോദിച്ചു പോവുകയാണ് ---

താങ്കളെപ്പോലെയുള്ള ചിലര്‍ക്ക് നമ്മുടെ ശത്രുവിന്(തിന്മയ്ക്കു) എതിരെയുള്ള ദൈവത്തിന്‍റെ ചില വചനങ്ങള്‍ ഇത്രയ്ക്കും അലോസരമുണ്ടാക്കിയോ? ചില കാര്യങ്ങള്‍ ചോദിച്ചു പോവുകയാണ് -- ഈ ലോകത്ത് പല മതങ്ങള്‍ ഉണ്ടെങ്കിലും ശത്രുസംഹാരപൂജ ചെയ്യുന്നത് ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമാണ്, സംഹാരമൂര്‍ത്തിയായ പരമശിവന്‍ ഒരു പ്രധാന ആരാധനാമൂര്‍ത്തിയാണ്, വധം നടത്താത്ത എത്ര മൂര്‍ത്തികളെ കാണിച്ചുതരാന്‍ സാധിക്കും?

പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊക്കെ ശത്രുരക്ഷ മന്ത്രങ്ങള്‍ ഉണ്ട്. മഹാവിഷ്ണുവിന്‍റെ 10 അവതാരങ്ങളില്‍ പലതും വധത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ സാധിക്കുമോ? ജഗദംബയുടെ ഭാവമായ മഹിഷാസുരമര്‍ദ്ദിനിയോ? ശ്രീലളിതാംബിക സര്‍വസ്നേഹസ്വരൂപിണിയാണ്. പൂര്‍ണ സ്നേഹാദരങ്ങളോടെ ബ്രഹ്മാണ്ടപുരാണത്തിലെ ശ്രീലളിതസഹസ്രനാമത്തിലെ ആദ്യത്തെ 6 വരികള്‍ ഉദ്ധരിക്കുന്നു.... “ശ്രീമാതാ ശ്രീമഹാരാജ്ഞി ....... ക്രോധാകാരഅന്ഗുഷോജ്വലാ” –ഇതിനര്‍ത്ഥം എന്താണെന്ന് താങ്കള്‍ പറയാമോ?

ഞാനീ പറഞ്ഞതിനെല്ലാം സ്വാതികവശങ്ങള്‍ ഉണ്ടെന്ന് അതിനെപറ്റിയൊക്കെ പഠിച്ചാല്‍ അറിയാം. ഹിരണ്യകശ്യപു എന്ന അസുരനെ വധിക്കുന്നതിനെക്കാള്‍ പ്രഹ്ലാദന്‍ എന്ന ഭക്തനോടുള്ള സ്നേഹമാണ് നരസിംഹാവതാരം എന്നറിയാം. അവിടെ ഭിന്നിപ്പിക്കലിന്‍റെ മറ്റൊരു വശം കാണാന്‍ സാധിച്ചില്ലേ? ശത്രു അസുരതയാണ്, സ്വാര്‍ഥതയാണ്... എല്ലാ മതങ്ങളുടെയും കാര്യം ഇങ്ങനെയാണ്. പഠിക്കാതെ, അറിയാതെ വിളിച്ചു പറയരുത്.

അറിവ് ഉപയോഗിക്കേണ്ടത് വിദ്വേഷം വളര്‍ത്താനല്ല, സമാധാനം വളര്‍ത്താനാണ്. താങ്കള്‍ക്ക് പറയാനും പ്രചരിപ്പിക്കാനും ഹൈന്ദവധര്മങ്ങളും വിശ്വാസങ്ങളും ഉണ്ട്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ എടുത്തത്‌ എന്ത് കൊണ്ടാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ, വിശ്വാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ അങ്ങ് അത് മറന്നു പോകരുതേ. ചില ഹൈന്ദവദൈവങ്ങളുടെ വര്‍ണ്ണം നീല ആയതു എന്ത് കൊണ്ടാണെന്ന് അറിയാമല്ലോ, സമുദ്രം ആകാശം അനന്തവും അപ്രാപ്യവും ആയ ബന്ധം... ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിക്കാനുള്ള കാരണം മൂര്‍ത്തിഭാവവും പൂജാവിധിയും അടിസ്ഥാനകാരണങ്ങളും... ഇതൊക്കെ അങ്ങ് വിളിച്ചുപറയൂ...

ആസ്തിക-നാസ്തിക-സ്വാസ്തിക അധിഷ്ഠിതമായ ന്യായത്തില്‍ തുടങ്ങി ഉത്തരമീമാംസ വരെയുള്ള ഷട്ദര്‍ശനങ്ങള്‍ എല്ലാ ഹൈന്ദവരും അറിയട്ടെ... അച്യുതന്‍ എന്ന വാക്കിനു ച്യുതി ഇല്ലാത്തവന്‍ എന്ന അര്‍ത്ഥം ഉണ്ടല്ലോ, ഹിന്ദുധര്‍മ്മത്തിന് ച്യുതി വരാതിരിക്കാന്‍ താങ്കള്‍ ബൈബിള്‍ വളച്ചൊടിക്കേണ്ട, ചിലര്‍ വളച്ചൊടിക്കുന്ന ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കിച്ചു കൊടുത്താല്‍ മതി...

ഉദാഹരണത്തിനു, 64കലകളും (ഗീത-വാദ്യ-നൃത്യ-നാട്യ-ആലേഖ്യ...etc), 14വിദ്യകളും (4വേദങ്ങളും, 4ഉപവേദങ്ങളും, 6വേദാന്ഗംങ്ങള്‍) എന്താണെന്ന് ഒക്കെ പറഞ്ഞു കൊടുക്കണം. കാമകലകള്‍ കുണ്ടലിനിധ്യാനമാണെന്നും, എണ്ണം 64 ആവാന്‍ കാരണം സഹസ്രാരത്തിലെ 1036 (592+144+300) ബീജമന്ത്രങ്ങളെ 16സ്വരകലകളുമായി ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണെന്നും പറഞ്ഞുകൊടുക്കണം അങ്ങ്. കാരണം, പലരും മേല്‍പ്പറഞ്ഞ 2 കലകളെയും ഒരു ബന്ധവും ഇല്ലാത്ത വാത്സയനമഹര്‍ഷിയുടെ 2ഗ്രന്ഥങ്ങളില്‍ എല്ലാ കാലങ്ങളിലും പ്രസിദ്ധിയാര്‍ജിച്ച ഗ്രന്ഥമായ കാമശാസ്ത്രത്തിലെ 64കലകളായി കൂട്ടിക്കുഴച്ച് ശ്രീകൃഷ്ണനെയും, തന്ത്രത്തെയും വേറെ രീതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. യോഗിയെ ഭോഗിയാക്കുന്ന രീതി. അങ്ങ് ഇതിനെതിരെയൊക്കെ പ്രതികരിക്കൂ...

ഒരു ചെറിയകാര്യം കൂടി, താങ്കള്‍ കത്തോലിക്കാതിരുസഭയുടെ സന്യാസത്തെ ആക്ഷേപിക്കാന്‍ വേണ്ടി ബ്രഹ്മചര്യം അസാധ്യം എന്ന് പറയുന്നുണ്ട്. ആധികാരികമായി പറയുന്നില്ല, വളരെ ലളിതമായി പറയാന്‍ ശ്രമിക്കുന്നു. ദൈവസ്നേഹത്തെ ശരിയായ രീതിയില്‍ അറിഞ്ഞാല്‍ നിസ്സാരമാണ് ബ്രഹ്മചര്യാപാലനം. ഇന്നത്തെ തലമുറയ്ക്ക് വരെ അറിയാം. സ്നേഹത്തിനു അസാധ്യമായി ഒന്നുമില്ലാന്ന്. മോയ്തിനെ ഓര്‍ത്തു കാഞ്ചനമാലയ്ക്കു ആ വൃതം അനുഷ്ടിക്കാം, ആര്‍ക്കും സംശയമില്ല. അവിടെയും ഒരു കാര്യം ഓര്‍ക്കണം, അത് ജടികപ്രണയമല്ല, platonic love(വിപുലമായി പറയുന്നില്ല, പ്ലേറ്റോ എന്ന തത്വചിന്തകന്‍ പറഞ്ഞുതന്ന സ്നേഹത്തിന്‍റെ ഒരു ഉദാത്തഭാവം) ആണ്.

ആത്മാവില്‍ സ്നേഹം അറിഞ്ഞാല്‍ എന്തും സാധ്യം. ഇങ്ങനെ പലരും കഥകളിലും ജീവിതത്തിലും ഉണ്ട്, സ്നേഹം വ്യക്തിയോടാവാം, തൊഴിലിനോടാവാം, സ്ഥാനതോടാവാം, സ്വത്തിനോടാവാം, രാഷ്ട്രത്തോടാവാം, സേവനത്തോടാവാം നമുക്ക് എതിര്‍പ്പില്ല. ദൈവവുമായി ബന്ധപ്പെടുമ്പോള്‍ അസാധ്യം. എങ്ങനെയുള്ളവര്‍ ആണ് അസാധ്യമെന്നു പറയുന്നത് – ദൈവത്തെ സങ്കല്‍പ്പമായി മാത്രം കാണാന്‍ സാധിക്കുന്നവര്‍, ആ അനന്തശക്തിയെ, ദിവ്യസ്നേഹത്തെ തിരിച്ചറിഞ്ഞാല്‍ എല്ലാം സാധ്യം. ‘ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ’ അത്രയേ ഒള്ളൂ. ശരീരത്തിന്‍റെ 4 ആഗ്രഹങ്ങളില്‍ നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്ന് കാമം മാത്രമാണ്. സൃഷ്ടികള്‍ക്ക് വേണ്ടി തന്നെ സൂക്ഷിക്കാമെങ്കില്‍, സൃഷ്ടാവിന് വേണ്ടിയാണോ തന്നെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ സാധിക്കാത്തത്? ഇനി ഇങ്ങനെയൊന്നും പറയരുതേ..!

വിഗ്രഹാരാധനയെ എതിര്‍ക്കുന്നത് വി.ബൈബിള്‍ മാത്രമാണെന്ന് പറയരുതേ? യജുര്‍വേദത്തിലെ 32ആം അദ്ധ്യായത്തിലെ ‘ന തസ്യ പ്രതിമാ അസ്തി യസ്യ നാമ മഹദ്യശ:’ യുടെ പ്രത്യക്ഷഅര്‍ത്ഥം എന്താണ്? 4൦ആമ് അദ്ധ്യായം 9ഉം ഓര്‍ക്കൂ. ശ്രീമദ്ഭഗവത്ഗീതയിലെ 7ആം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗത്തിലെ 24ആം വരികള്‍ നോക്കൂ. പ്രത്യക്ഷഅര്‍ത്ഥം നോക്കിയാല്‍ പല മൂര്‍ത്തിഭാവങ്ങളും വ്യര്‍ത്ഥമാണെന്ന് തോന്നും. വിശേഷമായി വഹിക്കേണ്ടത്‌ വിവാഹം, വിശേഷമായി ഗ്രഹിക്കേണ്ടത്/ മനസ്സിലാക്കുന്നത് വിഗ്രഹം. ‘വിശേഷാല്‍ ഗ്രാഹ്യതെ ഇതി വിഗ്രഹ:’ എന്നാണല്ലോ. ഈ ലോകത്തില്‍ സവിശേഷമായി മനസ്സില്‍ വയ്ക്കേണ്ടത് ദൈവത്തെ മാത്രമാണ്. മനസ്സില്‍ വ്യക്തികളോ, ആഗ്രഹങ്ങലോ, സ്വാര്‍ഥതയോ സ്ഥാനം പിടിക്കുമ്പോള്‍ ആ വിഗ്രഹങ്ങളെ തച്ചുടച്ചാലെ ആത്മീയമായി ഉയരൂ. സൃഷ്ടവസ്തുകളിലേക്കും ലൌകികമായതിലെക്കുമുള്ള ശ്രദ്ധയാണ് വിഗ്രഹാരാധന.

താങ്കളെ പോലെയുള്ള ഒരാള്‍ ബൈബിളിനെ വളച്ചൊടിച്ചു ആക്ഷേപിക്കുമ്പോള്‍ ആയിരകണക്കിന് റോസ് മരിയമാര്‍ ചങ്ക്പറിച്ചു കൊടുത്തു ഈശോയെ സ്നേഹിക്കാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. അതിനു അവസാനം ഉണ്ടാവില്ല, കാരണം ഈശോയുടെ സ്നേഹം അങ്ങനെയാണ്, അനുഭവിച്ചറിഞ്ഞാല്‍ ഹൃദയത്തിലെ പ്രാണന്‍റെ ചൂട് പോയി ശവമായാലും, ഒന്നിനും ആര്‍ക്കും ആ സ്നേഹത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കില്ല.

മരണം വരെ ഹിന്ദു ആയിരിക്കുമെന്നു വെല്ലുവിളിച്ചിരുന്ന- ആദ്യമായി വിമര്‍ശിക്കാന്‍ വേണ്ടി ബൈബിള്‍ കൈയിലെടുത്ത ദേവി മേനോന്‍, ജീവിക്കുന്നെങ്കില്‍ ഒരു ദിവസമെങ്കിലും എന്‍റെ ഈശോയുടെതായി ജീവിക്കണം എന്ന് നെഞ്ചുപൊട്ടി കരഞ്ഞു പ്രാര്‍ത്ഥിച്ച- ജീവിച്ചാലും മരിച്ചാലും ഈശോയ്ക്കു വേണ്ടി എന്ന് പ്രാര്‍ത്ഥിക്കുന്ന റോസ് മരിയ ആയി മാറിയ എന്‍റെ ജീവിതസാക്ഷ്യമാണ് അതിനുള്ള തെളിവ്.

തുടര്‍ വാഗ്വാദങ്ങള്‍ക്കോ, ചര്‍ച്ചയ്ക്കോ ഞാനില്ല. എന്‍റെ ഈശോയെ സ്നേഹിക്കാന്‍ എനിക്ക് സമയം തികയുന്നില്ല, സ്നേഹിച്ചും ആ സ്നേഹം അനുഭവിച്ചു കൊതിതീരുന്നില്ല, തര്‍ക്കത്തിന് എന്‍റെ പക്കല്‍ സമയമില്ല. അതിനാല്‍ ഇതോടെ നിര്‍ത്തുകയാണ്. താങ്കളെയോ, ആരെയെങ്കിലുമോ വേദനിപ്പിച്ചെങ്കില്‍ ക്രൂശിതനായ എന്‍റെ നാഥനെ ഓര്‍ത്തു മാപ്പ് ചോദിക്കുന്നു. ഈശോയുടെ സമാധാനം ഏവര്‍ക്കും ആശംസിച്ചുകൊണ്ട് ഈശോയുടെ റോസ് മരിയ.


ദളിത് വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനു സഹായവുമായി ഭാരതത്തിലെ മെത്രാൻ സമിതി



ന്യൂഡൽഹി: നിർധനരായ ദളിത് പിന്നോക്ക വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് സഹായവുമായി കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). ഐഎഎസ്, ഐപിഎസ്, ഐആർഎസ്, ഐഇസ് തുടങ്ങിയ ഉന്നത പരീക്ഷകളെഴുതാൻ തയാറെടുക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്കാണ് പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനായി പതിനായിരം രൂപ വരെ മെത്രാൻ സമിതി നല്‍കുക.




മെത്രാൻ സമിതി ചെയർപേഴ്സൺ നിയോഗിക്കുന്ന, സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്നവർക്ക് ധനസഹായം ലഭിക്കുമെന്ന്‍ സി‌ബി‌സി‌ഐ ദളിത് കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായരാജ് പറഞ്ഞു. ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം രൂപതാ പിന്നോക്ക വിഭാഗ കമ്മീഷൻ സെക്രട്ടറിയുടെ ശുപാർശയോടെ ഫണ്ടിന് അപേക്ഷിക്കാം. മാമ്മോദീസ - കമ്മ്യൂണിറ്റി സർട്ടിഫിറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിച്ച് ഏതെങ്കിലും പരിശീലന സെൻററുകളിൽ പേര് രജിസ്റ്റർ ചെയ്യണം.



ഹൈന്ദവനായി ജനനം, നിരീശ്വരവാദിയായി ജീവിതം: ഒടുവില്‍ റോബര്‍ട്ട് കൃഷ്ണ വൈദികനാകുന്നു



മെല്‍ബണ്‍: നിരീശ്വരവാദിയായി ജീവിതം ആരംഭിച്ചു ഒടുവില്‍ ക്രിസ്തുവിനെ അറിഞ്ഞു അവിടുത്തേക്ക് മാത്രം ജീവിതം സമര്‍പ്പിച്ച അനേകരെ നമ്മുക്ക് പരിചയമുണ്ട്. ഇതില്‍ നിന്ന് ഒരുപാട് വ്യത്യസ്ഥമാണ് റോബര്‍ട്ട് കൃഷ്ണയുടെ ജീവിതകഥ. ഹൈന്ദവ കുടുംബത്തിൽ ജനിച്ച് പിന്നീട് നിരീശ്വരവാദിയായി മാറിയ റോബര്‍ട്ട് കൃഷ്ണ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സെമിനാരി പഠനം പൂര്‍ത്തിയാക്കി വരുന്ന ജൂലൈ 15നു വൈദികനായി അഭിഷിക്തനാകുകയാണ്. ജീവിതത്തില്‍ പ്രതിസന്ധികളും നിരാശയും ബാക്കിയായപ്പോള്‍ ക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തിലേക്ക് റോബര്‍ട്ട് തിരിയുകയായിരിന്നു.


റോബർട്ട് കൃഷ്ണയുടെ കഥയാരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. ഹൈന്ദവ കുടുംബത്തില്‍ ജനിച്ച റോബര്‍ട്ട് പത്താം വയസ്സില്‍ തന്നെ യുക്തിവാദത്തിന് അടിമയാകുകയായിരിന്നു. പിന്നീട് പതിനെട്ടാം വയസ്സില്‍ ഡിഗ്രി പഠനത്തിനായി ആസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിൽ ചേർന്നുവെങ്കിലും ജീവിതത്തിന്റെ ശൂന്യത അദ്ദേഹത്തെ നിരാശയിലാഴ്ത്തി. 2001-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും വിഷാദരോഗം അദ്ദേഹത്തെ ബാധിച്ചിരിന്നു.


സ്വന്തം ജീവിതവും നിലപാടുകളും ഈ ലോകത്തിലെ മനുഷ്യ ജീവനു തന്നെയും എന്തെങ്കിലും വിലയുണ്ടോ എന്നതായിരുന്നു റോബര്‍ട്ട് കൃഷ്ണയെ അലട്ടികൊണ്ടിരിന്ന ചോദ്യം. കടുത്ത വിഷാദരോഗത്തിന്റെ മറ്റൊരു അവസ്ഥ. ദൈവത്തിന്റെ അസ്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മറ്റൊരു വശത്ത്. ചിന്തകളും ബോധ്യങ്ങളും മാറി മറിഞ്ഞ റോബര്‍ട്ട് കൃഷ്ണയുടെ ജീവിതത്തെ യേശു സ്പര്‍ശിക്കുകയായിരിന്നു. ലോകത്തിലെ മനുഷ്യർക്കെല്ലാം വിലയുണ്ടാകുന്നത് അനശ്വരനായ ദൈവത്തിന് മുൻപിലാണെന്ന ബോധ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു.


ചരിത്രപുരുഷനായ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ അവനെ സത്യദൈവത്തിലേക്ക് ആനയിച്ചു. കഥകളേക്കാൾ യേശുവിന്റെ സാന്നിധ്യമാണ് റോബർട്ടിൽ സ്വാധീനം ചെലുത്തിയത്. തുടര്‍ന്നു ഏക ദൈവമായ യേശു ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. ആംഗ്ലിക്കന്‍ ദേവാലയശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയ അദ്ദേഹം 2002 സെപ്റ്റബറിൽ മാമ്മോദീസ സ്വീകരിച്ചു ആംഗ്ലിക്കന്‍ സഭയില്‍ അംഗമായി. എന്നാല്‍ അവിടെയും റോബര്‍ട്ടിന്റെ പരിവര്‍ത്തനം അവസാനിച്ചിരിന്നില്ല.


സഭാപഠനങ്ങളനുസരിച്ച് സന്തോഷത്തോടെ ജീവിക്കുന്ന സിഡ്നി യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ യുവജനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. അവരുടെ ജീവിത മാതൃക അദ്ദേഹത്തെ വീണ്ടും ക്രിസ്തുവിലേക്കടുപ്പിച്ചു. വിശ്വാസത്തിലേക്കാഴ്ന്നിറങ്ങാതെ സംശയങ്ങൾ അവസാനിക്കില്ല എന്ന ഒരു ഡൊമിനിക്കന്‍ വൈദികന്റെ ചിന്ത അദ്ദേഹത്തെ കൂടുതല്‍ ആത്മശോധനക്കു വിധേയമാക്കി.


തുടര്‍ന്നു 2003-ല്‍ റോബര്‍ട്ട് കത്തോലിക്കസഭയില്‍ അംഗമായി തീരുകയായിരിന്നു. കൂദാശകൾ സ്വീകരിച്ചതോടൊപ്പം ഡൊമിനിക്കൻ വൈദികരുടെ പ്രാർത്ഥനകളും പ്രഘോഷണങ്ങളും റോബർട്ട് ഹൃദിസ്ഥമാക്കുവാന്‍ ആരംഭിച്ചു. വി. അഗസ്റ്റിന്റെ ജീവിതത്തിൽ ആകൃഷ്ടനായി യുവജനങ്ങളെ നയിക്കുവാനുള്ള തീവ്രമായ അഭിലാഷമായിരിന്നു അദ്ദേഹത്തിന് ഉണ്ടായിരിന്നത്.


കരുണയുടെ ദൂതന്മാരും യേശുവിന്റെ പരിഹാരബലിയുടെ സാക്ഷികളുമാണ് ക്രൈസ്തവർ എന്ന ആശയം ഉള്‍കൊണ്ട റോബര്‍ട്ട് കൃഷ്ണ തുടര്‍ന്നു ഡൊമിനിക്കന്‍ സഭയില്‍ അംഗമായി സെമിനാരി പഠനം ആരംഭിക്കുകയായിരിന്നു. 2016ൽ ഡൊമിനിക്കൻ സഭയുടെ എണ്ണൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ബിഷപ്പ് അന്തോണി ഫിഷർ, ബ്ര. റോബർട്ടിന് ഡീക്കൻ പദവി നല്കി.


ഈ വരുന്ന ജൂലൈ 15 ന് ബ്രോഡ്വേയിലെ ബനഡിക്റ്റ് ദേവാലയത്തില്‍ വെച്ചു സിഡ്നി ആര്‍ച്ച് ബിഷപ്പ് അന്തോണി ഫിഷറില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു റോബര്‍ട്ട് കൃഷ്ണ ക്രിസ്തുവിന്റെ പ്രതിപുരുഷ സ്ഥാനം ഏറ്റെടുക്കും. അന്വേഷണങ്ങൾക്കൊടുവിൽ സത്യത്തിന്റെയും നന്മയുടേയും പൂർണത യേശുവിൽ കണ്ടെത്തിയ സന്തോഷത്തിലാണ് ഇന്ന് ബ്രദർ റോബർട്ട് കൃഷ്ണൻ.

ഏതാനും പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ വാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. 

അമേരിക്കന്‍ കോളനികളിലെ പ്രമുഖ നിരീശ്വരവാദിയും എഴുത്തുകാരനുമായിരിന്ന തോമസ്‌ പെയ്ന്‍: “പിശാചിന് ഒരു ദൂതനുണ്ടായിരുന്നുവെങ്കില്‍, ഞാനായിരുന്നു അത്. ഇന്നു ഞാന്‍ ഒറ്റയ്ക്കാണ്. എനിക്കു വേദന സഹിക്കുവാന്‍ കഴിയുന്നില്ല. കാരണം നരകത്തിന്റെ വക്കില്‍ ഞാന്‍ ഒറ്റക്കാണ്. ഇത്രയധികം സഹിക്കുവാന്‍ ഞാന്‍ എന്തു ചെയ്തു? ക്രിസ്തുവേ, എന്നെ സഹായിച്ചാലും...! എന്നെ ഉപേക്ഷിക്കരുതേ. എന്റെ കൂടെ നില്‍ക്കുവാന്‍ ഒരു കൊച്ചു കുട്ടിയെയെങ്കിലും അയക്കൂ”.

ഇംഗ്ലണ്ടിലെ ചാന്‍സലറും നിരീശ്വരവാദിയുമായ സര്‍ തോമസ്‌ സ്കോട്ട്: “ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നത് സ്വര്‍ഗ്ഗമോ നരകമോ ഇല്ല എന്നായിരുന്നു. ഇപ്പോള്‍ അവ രണ്ടും ഉണ്ടെന്ന്‍ ഞാന്‍ അറിയുന്നു. സര്‍വ്വശക്തന്റെ ന്യായവിധി വഴി നിത്യനരകത്തിലെറിയപ്പെടാന്‍ ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു”.

വോള്‍ട്ടയര്‍: തത്വചിന്തകനും ക്രിസ്തീയ വിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്ത വോള്‍ട്ടയര്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ ഫോച്ചിനോട് ഇങ്ങനെ പറഞ്ഞു : “ദൈവത്താലും മനുഷ്യനാലും ഞാന്‍ ഉപേക്ഷിക്കപ്പെട്ടവനായി; എനിക്ക് ആറു മാസത്തെ ജീവിതം കൂടി തരികയാണെങ്കില്‍ എനിക്കുള്ളതിന്റെ പകുതി ഞാന്‍ നിനക്ക് തരാം.” അത് സാധ്യമല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ വോള്‍ട്ടയറിന്റെ മറുപടി ഇപ്രകാരമായിരിന്നു. “അങ്ങനെയാണെങ്കില്‍ ഞാന്‍ മരിക്കുകയും നരകത്തിലേക്ക് പോവുകയും ചെയ്യും!”

വോള്‍ട്ടയറിനെ ശുശ്രൂഷിച്ച നേഴ്സ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: “യൂറോപ്പിലെ മുഴുവന്‍ പണവും തന്നാല്‍ പോലും മറ്റൊരു അവിശ്വാസിയുടെ മരണം കൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുകയില്ല! കാരണം രാത്രി മുഴുവനും പശ്ചാത്താപ വിവശനായി അദ്ദേഹം വിലപിക്കുകയായിരുന്നു.”

റോബര്‍ട്ട് ഇന്‍ഗര്‍സോള്‍: “ഓ ദൈവമേ, നരകത്തില്‍ വീഴാതെ എന്റെ ആത്മാവിനെ രക്ഷിക്കണമേ!”

തോമസ്‌ ഹോബ്സ്: “ഈ ലോകം മുഴുവന്‍ എന്റെ അധീനതയില്‍ ആണെങ്കില്‍ ഒരു ദിവസത്തെ ജീവിതം എനിക്കു അധികം ലഭിക്കുവാന്‍ വേണ്ടി ഞാന്‍ അത് നല്‍കാം. കാരണം ഞാന്‍ അന്ധകാരത്തിലേക്ക് വീഴുവാന്‍ പോവുകയാണ്”.

നിരീശ്വരവാദിയും തത്വചിന്തകനുമായ ഡേവിഡ് ഹ്യൂം: തന്റെ മരണശയ്യയില്‍ കിടന്ന് അദ്ദേഹം ഇപ്രകാരം വിലപിച്ചു, “ഞാന്‍ അഗ്നിജ്വാലകളിലാണ്”. ആ സമയത്തെ അദ്ദേഹത്തിന്റെ 'നിരാശ' ഭയാനകമായ ഒരു കാഴ്ചയായിരുന്നു എന്ന് പറയപ്പെടുന്നു.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്: “ഞാന്‍ എന്റെ സമയത്തിന് മുന്‍പേ മരിക്കും, എന്റെ ശരീരം ഭൂമിക്ക് തന്നെ നല്‍കപ്പെടും. മഹാനായ നെപ്പോളിയന്‍ എന്ന് വിളിക്കപ്പെട്ടവന്റെ വിധി ഇതാണ്. എന്റെ കഠിനമായ പ്രവര്‍ത്തികള്‍ ക്രിസ്തുവിന്റെ നിത്യമായ രാജ്യത്തിൽനിന്നും എത്ര വലിയ വിടവാണ് എനിക്ക് ഉണ്ടാക്കിയിരിക്കുന്നത്!”

ഇംഗ്ലീഷ് നിരീശ്വരവാദി ക്ലബ്ബിന്റെ തലവനായിരിന്ന സര്‍ ഫ്രാന്‍സിസ് ന്യൂപ്പോര്‍ട്ട് : “ദൈവമില്ലെന്ന്‍ എന്നോട് പറയേണ്ട ആവശ്യമില്ല. കാരണം ദൈവമുണ്ടെന്ന് എനിക്കറിയാം. നരകമില്ലെന്ന് നിങ്ങള്‍ എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നരകത്തിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. എനിക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നു പറയുന്നവരെ, നിങ്ങളുടെ വെറും വാക്കുകള്‍ നിറുത്തുക! ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് ഇപ്പോൾ ഞാനറിയുന്നു.”

“നരകത്തിലെ സഹിക്കാനാവാത്ത വേദന! അവിടുത്തെ അഗ്നി...! ദൈവത്തിന്റെ പ്രീതി കരസ്ഥമാക്കാന്‍ ആയിരം വര്‍ഷം ഞാനീ തീയില്‍ കിടന്നാലും മതിയാവുകയില്ല. ദശലക്ഷകണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്റെ പീഡനങ്ങള്‍ക്ക് ഒരന്ത്യമുണ്ടാവുകയില്ല. നരകത്തിലെ സഹിക്കാനാവാത്ത വേദനയേ പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയുന്നില്ല.”

ചാള്‍സ് IX: ഫ്രഞ്ച് രാജാവായ അദ്ദേഹം നടത്തിയ കൂട്ടക്കൊലയില്‍ 15,000-ത്തോളം പേര്‍ പാരീസില്‍ മാത്രമായി വധിക്കപ്പെട്ടു. കൂടാതെ ഒരു ലക്ഷത്തോളം പേര്‍ ഫ്രാന്‍സിന്റെ മറ്റ് ഭാഗങ്ങളിലായും കൊല ചെയ്യപ്പെട്ടു. അവര്‍ ക്രിസ്തുവിനെ സ്നേഹിച്ചു എന്നതായിരുന്നു ഈ കൂട്ടക്കൊലയുടെ കാരണം. ഈ സംഭവത്തിനു ശേഷം ആ രാജാവ് ഒരുപാട് മാനസിക പീഡ അനുഭവിച്ചു.

തന്റെ ചികിത്സകനോട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകള്‍ ഇപ്രകാരമാണ്.

“ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും, കൊല ചെയ്യപ്പെട്ട ഓരോരുത്തരും എന്റെ മുന്നില്‍ കൂടി കടന്നുപോകുന്നു. അവര്‍ ചോര ചിന്തുന്നുണ്ട്. തങ്ങളുടെ ഉണങ്ങാത്ത മുറിവുകളെ അവര്‍ ചൂണ്ടികാണിക്കുന്നു. ഞാന്‍ ശിശുക്കളെയെങ്കിലും വെറുതെ വിട്ടിരുന്നുവെങ്കില്‍! ഇന്ന്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എനിക്കറിയാം, ഞാന്‍ വലിയ തെറ്റ് ചെയ്തു. ഞാന്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു.”

ഡേവിഡ് സ്ട്രോസ്സ്, ജര്‍മ്മന്‍ യുക്തിവാദത്തിന്റെ പ്രമുഖനായ പ്രതിനിധി: “എന്റെ തത്വശാത്രം എന്നെ പൂര്‍ണ്ണമായും നിസ്സഹായാവസ്ഥയിലാക്കി! അതിന്റെ വലിയ ചുറ്റികകൾ ഏത് സമയത്തായിരിക്കും എന്നെ തകര്‍ക്കുന്നത് എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു. ഒരു യന്ത്രത്തിന്റെ കഠിനമായ പല്‍ചക്രങ്ങള്‍ക്കിടയില്‍ അകപ്പെട്ടപോലെ എനിക്ക് തോന്നുന്നു!”

ജോസഫ് സ്റ്റാലിന്റെ മകളായ സ്വെല്‍റ്റാനാ സ്റ്റാലിന്‍: ഒരു അഭിമുഖത്തില്‍ വെച്ചു സ്വെല്‍റ്റാനാ സ്റ്റാലിന്‍ തന്റെ പിതാവിന്റെ മരണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “നീതിമാന്‍മാര്‍ക്ക് മാത്രമേ ദൈവം സമാധാനപരമായ മരണം നല്‍കുകയുള്ളൂ. എന്റെ പിതാവിന്‍റെ മരണം ഏറെ ഭീതിജനകമായ ഒന്നായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ അദ്ദേഹം തന്റെ കണ്ണുകള്‍ തുറന്ന് ചുറ്റും കൂടി നിന്ന എല്ലവരേയും നോക്കി. അതൊരു ഭീതിജനകമായ നോട്ടമായിരുന്നു. തന്റെ ഇടത് കൈ ഉയര്‍ത്തി, മുകളിലുള്ള എന്തിനേയോ അദ്ദേഹം ചൂണ്ടികാണിച്ചു. ആ ചേഷ്ട ഏറെ പേടിപെടുത്തുന്നതായിരുന്നു. അടുത്ത നിമിഷം അദ്ദേഹം മരിച്ചു”.

സാത്താനിക്ക് ബൈബിളിന്റെ രചയിതാവും ചര്‍ച്ച് ഓഫ് സാത്താന്റെ സ്ഥാപകനുമായ ആന്‍റണ്‍ ലവി: “ഞാന്‍ എന്താണ് ചെയ്തത്? വലിയ തെറ്റ്...അതേ വലിയ ഒരു തെറ്റ് തന്നെ”. 

മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം

കോഴിക്കോട്: കത്തോലിക്ക സഭയേയും വൈദീകരേയും സന്യസ്തരേയും പൊതുസമൂഹത്തിന്റെ മുന്‍പില്‍ വ്യക്തിഹത്യ ചെയ്തു നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന സിസ്റ്റര്‍ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ലായെന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍. ഇത് സംബന്ധിക്കുന്ന തെളിവുകളും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തുവിട്ടുണ്ട്.


കഴിഞ്ഞ ദിവസം ജന്മഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ‘സിസ്റ്റര്‍ വടക്കെക്കര മേരി ചാണ്ടി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന അഭിമുഖം എന്ന പേരില്‍ ഒരു ലേഖനം വന്നിരുന്നു. ഈ ലേഖനത്തില്‍ ഉടനീളം പറയുന്ന കാര്യങ്ങള്‍ സത്യത്തിനു നിരക്കാത്തതും വസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. നന്‍മ നിറഞ്ഞവളെ സ്വസ്തി എന്ന പുസ്തകവും അതിന്റെ ചുവടുപിടിച്ച് അതെ കാര്യങ്ങളേ ആവര്‍ത്തിച്ചെഴുതിയ ജന്‍മഭൂമിയിലെ ലേഖനവും നെഗറ്റീവ് പബ്ലിസിറ്റിയെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുക എന്ന ഗൂഡലക്ഷ്യത്തോടുകൂടി തയ്യാര്‍ ചെയ്യപ്പെട്ടതാണെന്നും ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം വയനാട് ജില്ല ചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ പ്രസ്താവനയില്‍ അറിയിച്ചു.


പുസ്തകത്തിലും തുടര്‍ന്ന് ലേഖനത്തിലും അവകാശപ്പെടുന്നതുപോലെ അവര്‍ സിസ്റ്റര്‍ മേരി ചാണ്ടി അല്ല. ഒരു കത്തോലിക്ക സന്യാസസഭയുടെകീഴില്‍നിന്നും അവര്‍ നാളിതുവരെ സന്യാസം സ്വീകരിച്ചിട്ടില്ല. പാല രൂപതയുടെ പരിധിയില്‍ വരുന്ന ളാലം ഇടവകയില്‍ 1945ല്‍ വടക്കേക്കര കുടുംമ്പത്തില്‍ ജനിച്ചു. അതിനുശേഷം 1958 വരെ ളാലം സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചിരുന്നുവെന്നും അവിടുന്ന് പതിമൂന്നമ്മത്തെ വയസ്സില്‍ കോഴിക്കോട് ലാറ്റിന്‍ രൂപത മെത്രാന് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രസ്ന്റ്റേഷന്‍ സന്യാസ സമൂഹത്തില്‍ 1958ല്‍ ചേര്‍ന്ന് സന്യാസിനിയായി എന്ന പുസ്തകത്തിലും അഭിമുഖത്തിലും പറയുന്ന കാര്യവും സത്യവിരുദ്ധമാണ്. ഇവര്‍ അവകാശപ്പെടുന്ന വീട്ടുപേരിലും പേരിലും ഒരു മാമോദീസ 1945 മുതല്‍ 1958 വരെയുള്ള ളാലം പള്ളിയുടെ ഇടവക രേഖകളില്‍ എവിടെയും കാണുന്നില്ല.


ളാലം സെന്റ് മേരീസ് സ്‌കൂളിന്റെ രേഖകള്‍ പരിശോധിച്ചതിലും ഇവര്‍ അവകാശപ്പെട്ട പേരില്‍ ഒരാള്‍ ജനിച്ചു ജീവിച്ചതായോ സ്‌കൂളില്‍ പഠിച്ചതായോ സ്‌കൂള്‍ രേഖകളിലോ കാണുന്നില്ല. മാത്രമല്ല ഇവര്‍ പാല ളാലത്തു പഠിച്ചു എന്നും കോണ്‍വെന്റില്‍ അവിടെനിന്നു ചേര്‍ന്നു എന്നും അവകാശപ്പെടുന്ന 1955-60 കാലഘട്ടത്തില്‍ ഇപ്പോഴത്തെ വയനാട് ജില്ലയിലെ പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ എ.എം മറിയാമ്മ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നപേരില്‍ സ്‌കൂള്‍ വിദ്ദ്യാഭ്യാസം നടത്തിയതായി സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും വിവരാവകാശനിയമം പ്രകാരം ലഭിച്ചരേഖയില്‍ വ്യക്തമാണ്.


പോരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ അഡ്മിഷന്‍ നമ്പര്‍ 284 ആയി 13 /06/1955ല്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയതായും കാണുന്നു. അതെ സ്‌കൂളില്‍തന്നെ തുടര്‍ന്നുപഠിക്കുകയും 23/05/1960ല്‍ നാലാം ക്ലാസ്സില്‍നിന്നും വിജയിച്ച് അഞ്ചാം ക്ലാസ്സിലേക്ക് ടി സി വാങ്ങി പോയതായും കാണുന്നു. അന്വേഷണത്തില്‍ മറ്റൊരിടത്തെ അവര്‍ തുടര്‍ വിദ്ദ്യാഭ്യാസം നടത്തിയതായി കാണുന്നില്ല. വാസ്തവം ഇതായിരിക്കെ അവരുടെ വിദ്ദ്യാഭ്യാസം സംബന്ധിച്ച പുസ്തകത്തിലും പത്രത്തിലും പറയുന്ന കാര്യങ്ങള്‍ വെറും വ്യാജ അവകാശവാദങ്ങള്‍ മാത്രമാണ്.


പുസ്തകത്തിന്റെ പുറം ചട്ടയിലും പത്രത്തിലെ ലേഖനത്തിലും കൊടുത്തിരിക്കുന്ന അതേ ഫോട്ടോ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും നേടിയിട്ടുള്ള ആധാര്‍ കാര്‍ഡില്‍ (നമ്പര്‍: 871053326779) കൊടുത്തിരിക്കുന്ന പേരും വീട്ടുപേരും പോരൂര്‍ സ്‌കൂള്‍ രജിസ്റ്ററില്‍ ഉള്ള അതിര്‍ത്തിമുക്കില്‍ മേരി(മറിയാമ്മ) എന്ന പേരാണ്. താനെഴുതിയ പുസ്തകത്തിലും ജന്‍മഭൂമിയിലെ ലേഖനത്തിലും 1945ല്‍ ജനിച്ചു എന്നവകാശപ്പെടുകയും എന്നാല്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 01/07/1949 ആയിരിക്കുക്കയും ഇവര്‍ തന്നെ നേരിട്ട് രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്ത ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന വര്‍ഷം 1943 ആണു താനും. ഇങ്ങനെ സ്വന്തമായി മൂന്ന് ജനനതിയ്യതികള്‍ ഉള്ള ആളുമാണ് ഈ വനിത.


സ്വന്തം ജനന തീയ്യതിയുടെ കാര്യത്തില്‍ പോലും നിരന്തരമായി കളവു പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തീരെ ക്രഡിബിലിറ്റി ഇല്ലാത്ത ഒരാളാണിവര്‍. മാത്രമല്ല 1995 ല്‍ ഇവര്‍ സ്വന്തം പേരില്‍ വസ്തു വാങ്ങുന്നതുമായ്യി ബന്ധപ്പെട്ട് ജുണ്‍ മാസം ഏഴം തിയ്യതി സ്വന്തം പേരില്‍ വാങ്ങിയ മുദ്രപത്രത്തിലും സര്‍ക്കാര്‍ സ്റ്റാമ്പ് വെണ്ടറുടെ രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് അതിര്‍ത്തിമുക്കില്‍ മേരി എന്നുതന്നയാണ്.


അവര്‍ എഗ്രിമെന്റില്‍ ഒപ്പിട്ടിരിക്കുന്നതും ഇതേ പേരില്‍ തന്നെയാണ്. മറിച്ച് വടക്കേക്കര മേരി ചാണ്ടി എന്നപേരിലല്ല. ഇതു തെളിയിക്കുന്നത് പുസ്തകതില്‍ ഉപയോഗിച്ചിരിക്കുന്ന പേരും വിവരങ്ങളും പൂര്‍ണ്ണമായും വ്യാജമായതും സിസ്റ്റര്‍ വടക്കേക്കര മേരിചാണ്ടി എന്നത് അതിര്‍ത്തിമുക്കില്‍ മറിയാമ്മയുടെ (മേരിയുടെ) ഭാവനയില്‍ വിരിഞ്ഞ ഒരു സാങ്കല്‍പിക സൃഷ്ടി മാത്രവുമാണെന്നാണ്. 1958ല്‍ ഇവര്‍ പതിമൂന്നമത്തെ വയസ്സില്‍ സന്യാസജീവിതം ആരം ഭിച്ചു എന്നവകാശപ്പെടുന്ന പ്രസന്റേഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്ഥാപിക്കപ്പെടുന്നത് 1968ലാണ് എന്നത് ചരിത്ര രേഖകള്‍ ഉള്ള വസ്തുതയാണ്.


08/09/1974ലാണ് പ്രസന്റേഷന്‍ സന്യാസിനി സമൂഹതിന്റെ കേരളത്തില്‍നിന്നുള്ള ആദ്യത്തെ ബാച്ച് പഠനം പൂര്‍ത്തീകരിച്ച് അന്നത്തെ കോഴിക്കോട് ബിഷപ് അഭിവന്ദ്യ പത്രോണി പിതാവില്‍ നിന്നും സന്യാസവസ്ത്രം സ്വീകരിച്ച് സന്യാസിനികള്‍ സഭപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. ആ ബാച്ചിലെയും തുടര്‍ന്നുള്ള എല്ലാ ബാച്ചിലേയും സന്യാസിനികളുടേയും ഫോട്ടോയും പേരും മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. അതു മുഴുവന്‍ പരിശോധിച്ചിട്ടും ജീവിച്ചിരിക്കുന്നവരിലോ മരിച്ചവരിലോ ആയി ഈ നാമധേയത്തില്‍ ഒരു സന്യാസിനി വ്രത വാഗ്ദാനം നടത്തിയതായി കാണുന്നില്ല.


കേരളത്തില്‍ സഭാപ്രവര്‍ത്തനം 1968 ല്‍ ആരംഭിച്ച സന്യാസ സമൂഹത്തില്‍ 1958ലേ ചേര്‍ന്നു എന്ന് അവകാശപ്പെടുന്നവളാണ് അതിര്‍ത്തിമുക്കില്‍ മേരി. മറ്റൊന്ന് അതിനു തൊട്ടുമുന്‍പു രേഖപ്പെടുത്തിയിരിക്കുന്ന തന്റെ സ്വന്തം അസ്ഥിത്തത്തെ പറ്റിയുള്ള വെളിപ്പെടുത്തല്‍. സ്വന്തം പിതൃഭവനത്തിന്റെ പേരുപറയുന്നതിലും സ്വന്തം ജനനത്തേപ്പറ്റി പറയുന്നതിലും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കളവു പറയുന്ന ഒരാളുടെ വാക്കുകള്‍ക്ക് എത്രത്തോളം വിലകല്‍പിക്കാനാവും. തുടര്‍ന്നിങ്ങോട്ട് കത്തോലിക്ക സഭയേയും സഭനേതൃത്വത്തേയും അവഹേളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി കളവുകള്‍ മാത്രം ഉപയോഗിച്ച് ഒരു സാങ്കല്‍പിക കഥ മെനഞ്ഞുണ്ടാക്കുകയും ചെയ്തു. അതിനു വിശ്വാസ്യത കിട്ടാന്‍ മരിച്ചുപോയ കുറേ വൈദീകരുടേയും സിസ്്‌റ്റേഴ്‌സിന്റേയും പേരും കുറേ സ്ഥലനാമങ്ങള്‍ പറയുകയുമാണ് ഉണ്ടായത്.


സശ്രദ്ധം വായിച്ചാല്‍ ഈ പുസ്തകത്തിലുടെനീളം ആസൂത്രിതമായ കളവുപറച്ചിലിനെ തിരിച്ചറിയാനാവും. ഏതൊക്കെ സ്ഥലങ്ങളിലെ കോണ്‍വെന്റുകളില്‍ എത്രകാലം ഏതൊക്കെ പോസ്റ്റുകളില്‍ സേവനമനുഷ്ഠിച്ചു ആ സമയത്ത് മേലധികാരികള്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ ഒന്നും ഇവര്‍ ഇതില്‍ പറയുന്നില്ല. എവിടുന്നൊക്കെയോ ആരില്‍നിന്നൊക്കെയൊ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കിട്ടിയ അടിസ്ഥാനരഹിതമായ കാര്യങ്ങളെ സ്വന്തം ഭാവനയുടെ നിറം ചേര്‍ത്ത് മസാലക്കഥകളെ ആത്മകഥയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.


1998ലെ ഒരു അര്‍ദ്ധരാത്രിയില്‍ ആരോടും പറയാതെ കോണ്‍വെന്റില്‍നിന്നും ഒളിച്ചോടി പോന്നതാണെന്ന് പുസ്തകത്തിന്റെ ഒരു ഭാഗത്ത് അവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരുഭാഗത്ത് കോണ്‍വെന്റിനു സമീപത്തുച്ച്ള്ള കുരിശടിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച് സഭയുടെ സ്ഥാനചിഹ്‌നങ്ങളും ധരിച്ചിരുന്ന സന്യാസ വസ്ത്രങ്ങളും കുരിശിനുമുന്‍പില്‍ സമര്‍പ്പിച്ച് സുപ്പീരിയറിനെ തിരികെയേല്‍പ്പിച്ച്‌ സഭാജീവിതം അവസാനിപ്പിച്ച് പകല്‍സമയത്ത് പരസ്യമായി സധൈര്യം ഇറങ്ങൈപ്പോന്നവളായിട്ടണ് സ്വയം ചിത്രീകരിക്കുന്നത്. ഇതുരണ്ടും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണെന്ന് ഒറ്റ നോട്ടതില്‍ തിരിച്ചറിയാന്‍ സാധിക്കും.


സഭയില്‍ നിന്നും ഇറങ്ങിപ്പോയ ആള്‍ ഒളിവില്‍ താമസിച്ചു എന്നുള്ളതും തലമുടിയെല്ലാം മുറിച്ച് ആണുങ്ങളേപ്പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയ മേരി എന്ന സ്ത്രീയുടെ പരാമര്‍ശങ്ങളും അവകാശവാദങ്ങളുമെല്ലാം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുന്‍പ് പ്രസിദ്ധീകരിച്ച മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നും ഭാവനയക്കനുസരിച്ച് ചില്ലറ മാറ്റങ്ങളോടെ ചേര്‍ത്ത വരികളാണെന്ന് കാണാന്‍ കഴിയും.


1958ല്‍ മഠത്തില്‍ ചേരുന്ന സമയത്ത് സ്വന്തം വീതം കിട്ടിയ നാലുലക്ഷം രൂപ സഭയ്ക്കുനല്‍കിയതായി ഇതില്‍ പറയുന്നുണ്ട്.1958ലെ നാലുലക്ഷം രൂപയുടെ വിലയറിയാവുന്ന ആര്‍ക്കും ചിരിക്കു വകനല്‍കുന്നതാണ്. കാരണം അവര്‍ അവകാശപ്പെടുന്നതുപോലെ 1945 ല്‍ അല്ല ജനിച്ചത് 1/7/1949-ല്‍ ആണെന്നും, 1950 കളില്‍ വയനാട്ടിലേക്കു കുടിയേറിയ അതിര്‍ത്തിമുക്കില്‍ കോരചാണ്ടി എന്നവരുടെ അഞ്ചു മക്കളില്‍ ഇളയവളായിരുന്നു ഇവര്‍ എന്നും 1955 മുതല്‍ 1960വരെ അവിടെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നു എന്നും സര്‍ക്കാര്‍ രേഖകളില്‍നിന്നും വ്യകത്മായ സാഹചര്യത്തില്‍, ഒരു ഒന്‍പതു വയസ്സുകാരിയുടെ നാലുലക്ഷത്തിന്റെ ദാനത്തിന്റെ കഥ ഒരു സാധാരണ കുടും ബത്തിലെ പെണ്‍കുട്ടിയുടെ അതിരു കവിഞ്ഞ ഭാവനയായെ കാണാന്‍ കഴിയു.


യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍വെന്റിനോട് ചേര്‍ന്ന ഹോസ്പിറ്റലില്‍ തന്റെ അന്നത്തെ ജീവിത സാഹചര്യവും വിദ്ദ്യഭ്യാസക്കുറവും മൂലം ഒരു സാധാരണ ജോലിക്കാരിയായി 1968 ല്‍ ചേര്‍ന്നതാണ്. പിന്നീട് സന്യാസിനിയാകനുള്ള ആഗ്രഹം മഠാധികാരികളെ അറിയിക്കുകയും ചെയ്തു. ലഭ്യമായ വിവരങ്ങള്‍വെച്ച് ഇവര്‍ക്ക് 4 ക്ലാസ്സ് വിദ്യാഭ്യാസം മത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ഇവരുടെ നിരന്തരമായ ആഗ്രഹപ്രകാരം ഇവരെ സന്യാസിനിഅകുന്നതിനുവേണ്ടിയുള്ള നാലു വര്‍ഷം നീളുന്ന പരിശീലനപരിപാടിയിലേക്ക് 4/12/1971 ല്‍ ഉള്‍പ്പെടുത്തിയെങ്കിലും ഒരുവര്‍ഷം തികയുന്നതിനുമുന്‍പു തന്നെ 1972 നവമ്പറില്‍ അവിടെനിന്നു പോരുകയും ചെയ്തു.


പിന്നീട് പോരൂര്‍ ഇടവകാംഗമായി തന്റെ സ്വന്തം കുടുംബത്തോടൊപ്പം ഈ നാട്ടില്‍ ഒരു സാധാരണ സ്ത്രീയായി ജീവിക്കുകയായിരുന്നു. ഇവരുടെ സഹോദരങ്ങളുടെ ആദ്യകൂര്‍ബാനയും മറ്റ് കൗദാശികകര്‍മ്മങ്ങളും , അമ്മമ്മയുടേയും അമ്മയുടേയും മരണസംസ്‌കാരവും നടത്തിയതിന് വയനാട്ടിലെ വിവിധ ഇടവകപള്ളികളില്‍ ആവശ്യമാ രേഖകളുണ്ട്. മാത്രമല്ല ഇവര്‍ വിവിധമഠങ്ങളില്‍ സേവനംചെയ്തിരുന്നു എന്നവകാശപ്പെട്ട കാലഘട്ടങ്ങളില്‍ വയനാട്ടിലെ പോരൂരില്‍ ഒരു സാധാരണ സ്ത്രീയായി(സന്യാസിനിയായി അല്ല) ജീവിച്ചിരുന്നു എന്നതിന് ആവശ്യമായ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ആ സമയത്ത് അവിടെ സേവനം ചെയ്തിരുന്ന പോസ്റ്റുമാന്‍ അവര്‍ക്ക് അതിര്‍ത്തിമുക്കില്‍ മറിയം എന്നപേരില്‍ തന്നെ കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


ഈ പുസ്തകം പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും തന്റെ യഥാര്‍ത്ഥ അസ്ഥിത്തം വെളിപ്പെടരുതെന്നും പുറം ലോക അറിയെരുതെന്നും ഇവര്‍ കൃത്യമായി കണക്കുകൂട്ടിയിരുന്നു. ആ ഉദ്ദേശത്തിലാണ് പുസ്തകത്തിലും ലേഖനത്തിലും ജനനതീയതിയും മാതപിതാക്കളുടെ പേരും മറ്റും മറ്റി പറഞ്ഞിട്ടുള്ളത്. അതുപോലെ എന്റെ ബന്ധുക്കളായി ഇനി പാലായില്‍ ആരും അവശേഷിക്കുന്നില്ല എന്നു പറഞ്ഞതും.


ഇവര്‍ വയനാട്ടിലെ തന്റെ മാതപിതാക്കളെയും സഹോദരങ്ങളേ സം ബന്ധിച്ച വിവരങ്ങളും മനപ്പൂര്‍വ്വം ഈ പുസ്തകത്തിലും അഭിമുഖത്തിലും മറച്ചുവെച്ചതും. ഏതുനാട്ടില്‍ പോയി തന്നെ പറ്റി അന്വേഷിച്ചലും ഒരു വിവരവും ലഭ്യമാവരുതെന്ന ഗൂഡോദ്ദ്യശ്യത്തോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകം തയ്യാറാക്കിയ ലേഖകന്‍ ഇതു പ്രസിദ്ധീകരിച്ചതിനുശേഷം പുസ്തകം വായിച്ച പലരും അദ്ധേഹത്തെ നേരിട്ട് ബന്ധപ്പെട്ട് ഇതില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്നും ഇവര്‍ ഒരിക്കലും ഒരു കത്തോലിക്ക സന്യാസിനി ആയിരുന്നില്ലെന്നും ബോധ്യപ്പെടുത്തി.


വ്യാപകമായ പരാതികല്‍ ഉയര്‍ന്നപ്പോള്‍ അദ്ധേഹം നേരിട്ട് ഇതില്‍ പറയുന്ന കാര്യങ്ങളേപ്പറ്റി സ്വന്തംനിലക്ക് അന്വേഷണം നടത്തുകയുണ്ടായി. അതിന്‍പ്രകാരം പുസ്തകരചനയ്ക്കായി തന്നെ അതിര്‍ത്തിമുക്കില്‍ മറിയാമ്മ ബോധ്യപ്പെടുത്തിയ വിവരങ്ങള്‍ പൂര്‍ണ്ണമായും കളവയിരുന്നു എന്ന് മനസ്സിലാക്കി.


ഈ വിവരങ്ങള്‍ വിശദമായി പ്രതിപാദിച്ചുകൊണ്ടു 8/8/2012ല്‍ കല്‍പ്പറ്റ പ്രസ്സ് ക്ലബ്ബില്‍വച്ച് പത്രസമ്മേളനം നടത്തുകയുണ്ടായി. അത് ആ ദിവസങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. പിന്നീട് തീര്‍ത്തും തെറ്റായവിവരങ്ങള്‍ രേഖപ്പെടുത്തിയ ഈ പുസ്തകം പിന്‍വലിക്കണമെന്നും തുടര്‍ന്നു പ്രസിദ്ധീകരിക്കുകയാണെങ്കില്‍ തന്റെ പേര് അതില്‍ നിന്നും നീക്ക ചെയ്യണമെന്നുമാശ്യപ്പെട്ട് അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ മുഖേന 11/8/2012-ല്‍ തന്നെ പ്രസാധകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്യുകയുണ്ടായി.


ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ഒരാളുടെ അഭിമുഖമെന്നപേരില്‍ തെറ്റായ വിവരങ്ങള്‍ ഒരുപത്രത്തിലൂടെ പ്രസിദ്ധീകരിച്ചതിന്റെ ഉദ്ദ്യേശം ഒരു സമുദായത്തെ മുഴുവന്‍ അപമാനിക്കുന്നതിനുവേണ്ടിയാണെന്ന് പൊതുജനം അറിയേണ്ടതുണ്ട്. ഈ വിധത്തില്‍ ക്രൈസ്തവ സമുദായത്തിനുനേരെ നടത്തിയിട്ടുള്ള ഈ പരാമര്‍ശങ്ങള്‍ വേദനയുളവാക്കുന്നതും അവഹേളനപരവുമാണ്. സി‌സി‌എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


ഇത് സമുദായംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വേദന ബന്ധപ്പെട്ടവര്‍ മനസ്സിലാക്കി തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ജന്‍മഭൂമി പത്രം വാര്‍ത്ത കൊടുത്തതില്‍ മാപ്പു പറയുകയും തിരുത്തുകൊടുക്കുകയും ചെയ്യണമെന്നും സിസിഎഫ് ജില്ലചെയര്‍മാന്‍ സാലു അബ്രാഹം മേച്ചേരില്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡീയ വഴി ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നതും വിലക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. അതേ സമയം ഈ പുസ്തകത്തിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.