2017, ഏപ്രിൽ 13, വ്യാഴാഴ്‌ച


ജന്മദിന പ്രാര്‍ത്ഥന


സ്നേഹസമ്പന്നനായ ഈശോയേ,എന്‍റെ ജീവിതത്തില്‍ ഒരു വര്ഷം കൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു.കഴിഞ്ഞ വര്‍ഷം എനിക്ക് ലഭിച്ച എല്ലാ നന്മകളെയും എനിക്കു തന്ന എല്ലാ നല്ല അനുഭവങ്ങളെയും
ഓര്‍ത്ത് നന്ദി പറയുന്നു.

കര്‍ത്താവേ,എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മ്മ കളായും സംഭവിച്ച പരാജയങ്ങള്‍ എന്‍റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്‍റെ ദു:ഖങ്ങള്‍ അങ്ങിലേയ്ക്ക് അടുപ്പിക്കുന്ന സന്ദര്‍bha
ങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ.

ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്ത് ദു:ഖിക്കുന്നു.

എന്‍റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ച് നെയ്തെടുക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.എങ്കിലും എന്റെമ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്ഷം. ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്റെ് മാതാപിതാക്കള്ക്കും  ബന്ധുമിത്രാദികള്ക്കും  എനിക്കു തന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ.

എനിക്കു ജന്മം നല്കുനകയും വളര്ത്തുകകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്നേഹം നല്കിക പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്ക്കു കയും അനുമോദിക്കുകയും എനിക്കായി
പ്രാര്ത്ഥിനക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനിക്കുകയും ചെയ്യണമേ. ആമ്മേന്‍.


ആപത്തുവേളകളില്‍ ആനന്ദവേളകളില്‍



ആപത്തുവേളകളില്‍ ആനന്ദവേളകളില്‍
അകലാത്ത എന്‍ യേശുവേ
അങ്ങയുടെ പാദം കുമ്പിടുന്നു ഞാന്‍
1
കുശവന്റെ കയ്യില്‍ കളിമണ്ണൂപോല്‍
തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍
മെനഞ്ഞീടേണമേ വാര്‍ത്തെടുക്കണേ
ദിവ്യഹിതം പോലെ ഏഴയാം എന്നെ -- (ആപത്തു..)
2
എനിക്കായ്‌ മുറിവേറ്റ തൃക്കരങ്ങള്‍
എന്‍ ശിരസ്സില്‍ വച്ചാശീര്‍വദിക്കണേ
അങ്ങയുടെ ആത്മാവിനാല്‍ ഏഴയെ
അഭിഷേകം ചെയ്തനുഗ്രഹിക്കണേ -- (ആപത്തു..)
3
കഷ്ടതയുടെ കയ്പുനീരിന്‍ പാത്രവും
അങ്ങ് എന്‍ കരങ്ങളില്‍ കുടിപ്പാന്‍ തന്നാല്‍
ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാന്‍
തിരുകൃപ എന്നില്‍ പകരണമേ -- (ആപത്തു..)
4
എന്റെ ഹിതം പോലെ നടത്തരുതേ
തിരുഹിതംപോലെ നയിക്കേണമേ
ജീവിതപാതയില്‍ പതറിടാതെ
സ്വര്‍ഗ്ഗഭവനത്തിലെത്തുവോളവും -- (ആപത്തു..)