2017, ജനുവരി 19, വ്യാഴാഴ്‌ച



വിശുദ്ധ ഫാബിയാന്‍ പാപ്പ

സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്‍റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക്‌ നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ്‌ ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്‍റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.

കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപണികള്‍ ചെയ്യുവാനും, അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്‍റെ കീഴില്‍ സഭക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.


ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ കല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇത് മൂലം സഭക്ക്‌ നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്‍റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. അന്ന് ക്രിസ്തുവിനെ പ്രതി മരണം ഏറ്റു വാങ്ങിയവരില്‍ ആദ്യത്തെ രക്തസാക്ഷി പാപ്പയായ വിശുദ്ധ ഫാബിയാനാണ്.
st bernade എന്നതിനുള്ള ചിത്രം

വിശുദ്ധ ബര്‍ണ്ണാദിന്‍റെ ജപം


എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന് നിന്‍റെ സഹായം തേടി നിന്‍റ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താല്‍ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. നെടുവീര്‍പ്പെട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.

വി.ഫ്രാന്‍സിസ് അസ്സീസിയുടെ സമാധാനപ്രാര്‍ത്ഥനSt.Francis Assisi's prayer in malayalam

കര്‍ത്താവേ,എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ.വിദ്വേഷമുള്ളിടത്ത് സ്നേഹവും,ദ്രോഹമുള്ളിടത്ത് ക്ഷമയും,സന്ദേഹമുള്ളിടത്ത് വിശ്വാസവും,നിരാശയുള്ളിടത്ത് പ്രത്യാശയും,അന്ധകാരമുള്ളിടത്ത് പ്രകാശവും,സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ,ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും,മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍
മനസ്സിലാക്കുന്നതിനും,സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്.ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്.മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേയ്ക്ക് ജനിക്കുന്നത്. ആമ്മേന്‍.

വിശുദ്ധ യൂദാശ്ലീഹായോടുള്ള പ്രാര്‍ത്ഥന

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ, ഏറ്റവും കഷ്‌ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമെ. യാതൊരു സഹായവും ഫലസിദ്ധിയുമില്ലാതെവരുന്ന സന്ദർഭത്തിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമെ. എന്റെ എല്ലാ ആവശ്യങ്ങളിലും പ്രത്യേകിച്ച് (ആവശ്യം പറയുക) അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഓർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു, ആമ്മേൻ



വിശുദ്ധ സെബസ്ത്യാനോസിനോടുള്ള പ്രാർത്ഥന

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,"

"വിശുദ്ധ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ."

നമുക്ക് പ്രാർഥിക്കാം.

അനാദിമുതലേ ഞങ്ങളെ സ്നേഹിക്കുകയും, നിത്യം പരിപാലിക്കുകയും ചെയ്യുന്ന പിതാവായ ദൈവമേ, വിശുദ്ധരുടെ സുകൃതസമ്പന്നമായ ജീവിതമാതൃകയാൽ തിരുസഭയെ അങ്ങ് പുഷ്ടിപ്പെടുത്തുന്നുവല്ലോ, വിശുദ്ധന്മാരുടെ നിരന്തരമായ മാദ്ധ്യസ്ഥം ഞങ്ങൾക്കെന്നും ശക്തിയും അവരുടെ വീരോചിതമായ ജീവിതം പ്രചോദനവുമാകുന്നു. സഭയുടെ ആദ്യ നൂറ്റാണ്ടിൽത്തന്നെ അങ്ങേ സുതനായ യേശുവിനോടുള്ള അവികലമായ വിശ്വസ്തതയും സഹോദരങ്ങളോടുള്ള അഗാധമായ സ്നേഹവായ്പുംമൂലം സ്വന്തം ജീവൻ പോലും അഗണ്യമാക്കി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം നൂറ്റാണ്ടുകളായി സഭാമക്കൾക്ക് അനുഗ്രഹസ്രോതസായി മാറിയിട്ടുണ്ടല്ലോ. പഞ്ഞം, പട, വസന്ത, മാറാരോഗങ്ങൾ, തുടങ്ങിയ ദുർവിധികൾ മൂലവും പൈശാചികപീഡകൾ വഴിയും ക്ലേശിക്കുന്നവർ വിശുദ്ധന്‍റെ ശക്തമായ സഹായം എന്നും തേടുന്നു. ഞങ്ങളുടെ നാടിനെയും വീടിനെയും ഞങ്ങളോരോരുത്തരെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെ പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ നിരന്തരം സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യേണമേ. ആമേൻ