2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...



ഞങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഞങ്ങളുടെ ദൈവമേ!

" രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത്, അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും"

എന്നു കല്പിച്ചരുളിയ കർത്താവേ!
" യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും "

എന്നും മൊഴിഞ്ഞ്‌ ഞങ്ങളെ ദൃഢപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവമേ!

ഞങ്ങളേവരെയും താഴ്മയോടെ അവിടുത്തെ തൃപ്പാദത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു.

ഇന്നേ ദിവസം ഞങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാക്കേണമേ.

പരിശുദ്ധാത്മാവിന്റെ നിറവില്‍ ഇന്നുമെന്നും ജീവിക്കട്ടെ. ഞങ്ങളുടെ മോശമായ ചിന്തകളോ പ്രവര്‍ത്തികളോ വാക്കുകളോ വഴി ഞങ്ങള്‍ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കട്ടെ.

ഇന്നേ ദിവസത്തിലെ ഓരോ നിമിഷവും ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തട്ടെ. എല്ലാവരിലുമുള്ള നന്മ തിരിച്ചറിഞ്ഞു അവരെ സ്നേഹിച്ചു അങ്ങയുടെ സന്തോഷം അവര്‍ക്ക് പകരുവാന്‍ എന്നെ അങ്ങയുടെ ഉപകരണമാക്കണമേ.

നാഥാ..സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ ന്സേഹിക്കുവാന്‍ എനിക്ക് സാധിക്കട്ടെ.


പരിശുദ്ധ അമ്മേ ... വിശുദ്ധമായ ജീവിതം നയിക്കുവാന്‍ പാപിയായ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ...

ആമേൻ

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...



വിശുദ്ധ കുര്‍ബാനയില്‍ എഴുന്നുള്ളി വരുന്ന ഈശോയെ,

ഒരു ദിനം കൂടെ ആയുസ്സിന്‍റെ പുസ്തകത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതി ചേര്‍ത്തതിനെ കുറിച്ചോര്‍ത്ത് അങ്ങേയ്ക്ക് ആയിരം നന്ദി.

ഈ ദിനത്തില്‍ അങ്ങയോടു കൂടെ നടക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ നന്മയുടെ ചൈതന്യത്തില്‍ ജീവിയ്ക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ.

സുവിശേഷത്തിന്റെ ചൈതന്യം ഞങ്ങളില്‍ നിറയട്ടെ.

സങ്കീർ‍ത്തകന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു.

"പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ഉയര്‍ത്തുന്നത്.(സങ്കീര്‍ത്തനങ്ങള്‍ 143:8)"

പിതാവേ .....
സങ്കീര്‍ത്തകനെ പോലെ ലോകമെങ്ങും ഈ പ്രഭാതത്തില്‍ അര്‍പ്പിക്കപെടുന്ന ദിവ്യ ബലികളോട് ചേര്‍ത്ത് വച്ച് എന്‍റെ ആത്മാവിനെ അങ്ങേ സന്നിധിയിലേയ്ക്ക് ഞാന്‍ ഉയര്‍ത്തുന്നു.
എന്‍റെ ആത്മാവിനെ വിശുദ്ധീകരിക്കണമേ.

ഏതെങ്കിലും തരത്തിലുള്ള പാപ , ശാപ , രോഗ ...., ബന്ധനങ്ങള്‍ അലട്ടുന്നു എങ്കില്‍ കര്‍ത്താവേ മോചനം നല്കണമേ,

ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു പുതിയ മനുഷ്യനായി ഇന്ന് എന്നെ രൂപാന്തരപെടുത്തണമേ,

ആമേൻ

പരിശുദ്ധ ദൈവമാതാവേ ...

സകല വിശുദ്ധരെ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...




സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

ഈ പ്രഭാതത്തില്‍ അങ്ങയുടെ മുന്‍പില്‍ ആയിരിക്കുവാന്‍ വലിയ കൃപ തന്നതിനെ ഓര്‍ത്തു അങ്ങേയ്ക്ക് നന്ദി.

ദൈവമേ നീ എന്‍റെ ജീവിതത്തില്‍ ഒരായിരം കൃപ ചൊരിഞ്ഞിട്ടുണ്ട്. എന്‍റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഗുരുഭൂതര്‍ എല്ലാവരും വഴി എന്‍റെ ജീവിതത്തില്‍ അനേകം കൃപ ചൊരിഞ്ഞു.

ഓരോ നിമിഷവും എന്‍റെ ജീവിതത്തെ നീ നയിക്കുന്നു എങ്കിലും ചിലപ്പോഴൊക്കെ ഞാന്‍ അത് തിരിച്ചറിയാതെ പോയി.

പ്രിയ ഈശോയെ, ഇന്ന് ഞാന്‍ അങ്ങ് എന്‍റെ ജീവിതത്തില്‍ ചൊരിഞ്ഞ എല്ലാ നന്മകളെയും ഓര്‍ക്കുകയാണ്. അനേകം മനുഷ്യരിലൂടെ, സാഹചര്യങ്ങളില്‍ കൂടെ അങ്ങ് എന്‍റെ ജീവിതത്തില്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി.

സങ്കീര്‍ത്തകന്‍ പറയുന്നു

'എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും."

(സങ്കീര്‍ത്തനങ്ങള്‍ 63:4)

ഓ ദിവ്യാനാഥ ......., , ,
ജീവിത കാലം മുഴുവന്‍ അങ്ങയെ പുകഴ്ത്തി, അങ്ങയുടെ വചനങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ ഉള്ള കൃപ നല്കണമേ ,

ആമേൻ


പരിശുദ്ധ ദൈവമാതാവേ, എന്‍റെ ജീവിതത്തിലെ സഹന സമയങ്ങളിലും ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാന്‍ ഉള്ള കൃപയ്ക്കായി എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

ആമേന്‍

ഇന്നത്തെ ദിവസത്തിന്‍റെ പ്രാര്‍ത്ഥന


ഇന്നത്തെ ദിവസത്തിന്‍റെ പ്രാര്‍ത്ഥന


പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍

ആമ്മേൻ


ഞങ്ങളുടെ സ്രഷ്ടാവും പിതാവുമായ ദൈവമേ,


ഇന്നേ ദിവസം ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.

പാപികളായ ഞങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് നയിച്ച കര്‍ത്താവേ ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു

ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തികളും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു

വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി അങ്ങേയ്ക്കുവേണ്ടി ജോലി ചെയ്യുവാന്‍ഞങ്ങളെ സഹായിക്കണമേ

ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ

ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തുക്കൊള്ളുകയും ചെയ്യണമേ

മിശിഹായില്‍ എല്ലാം നവികരിക്കാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ഞങ്ങളെ ശക്തരാക്കണമേ

അങ്ങയുടെ ത്രിത്വത്തിന്‍റെ നിഗൂഡമായ ശക്തിയാല്‍ ദുഷ്ടസൈന്യങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

നിത്യരാജ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേദിനം ഞങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമേ.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വര

വി. ബര്‍ന്നദീത്ത


വി. ബര്‍ന്നദീത്ത 

മറിയമേ അനുകമ്പയുള്ള അമ്മേ, ഇതാ അവിടുത്തെ കുഞ്ഞ്, ഇനിയൊന്നും ചെയ്യാന്‍ നിവൃത്തിയില്ല. എന്റെ ആവശ്യങ്ങളും അവസ്ഥകളും വീക്ഷിക്കണമേ. എന്നോട് കരുണയാകേണമേ. ഒരു ദിവസം നിന്നോട് കൂടെ സ്വര്‍ഗത്തിലായിരിക്കുന്നതിനു അനുഗ്രഹിക്കണമേ… ( വി. ബര്‍ന്നദീത്ത )

കുടുംബറാണിയോടുള്ള ജപം



കുടുംബറാണിയോടുള്ള ജപം


ദൈവത്തിന്‍റെ അമലോത്ഭവജനനി,മാധുര്യവും കരുണയും നിറഞ്ഞ അമ്മേ
അങ്ങയെ ഈ ഭവനത്തിന്‍റെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങള്‍ ഏറ്റു പറയുന്നു.സ്നേഹം നിറഞ്ഞ അമ്മേ,ഈ ഭവനത്തെ പകര്‍ച്ച വ്യാധികളില്‍ നിന്നും അഗ്നി ബാധയില്‍ നിന്നും ഇടിയിലും കൊടുങ്കാറ്റില്‍ നിന്നും പാഷണ്ഡസിദ്ധാന്തങ്ങളില്‍ നിന്നും കള്ളന്മാരുടെ ശല്യങ്ങളില്‍ നിന്നും പിശാചുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും അങ്ങ് കാത്തുരക്ഷിക്കണമേ.
ഓ മറിയമേ ഈ ഭവനത്തില്‍ പാര്‍ക്കുന്ന എല്ലാവരെയും അങ്ങ് കാത്തുപരിപാലിക്കണമേ.ഞങ്ങള്‍ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴുമെല്ലാം അങ്ങ് ഞങ്ങളെ കാത്തുകൊള്ളുകയും പെട്ടെന്നുള്ള മരണത്തില്‍ നിന്നും ശാരീരികവും ആല്‍മീയവുമായ സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ.
അമ്മേ ഞങ്ങളെയും ഞങ്ങള്‍ക്കുള്ളവയെയും എല്ലാ വിപത്തുകളില്‍ നിന്നും സദാ അങ്ങ് പരിരക്ഷിക്കുകയും ദൈവത്തെ സേവിച്ചു നിര്‍മലമായി ജീവിച്ച് അവിടുത്തെ പ്രസാദത്തില്‍ മരിക്കുവാനുള്ള വരം ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുകയും ചെയ്യണമേ
ആമേന്‍

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

Related image




വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന 

രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ. ''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1

Blessing of a New House

Related image



Blessing of a New House 

O heavenly Father, Almighty God, we humbly beseech Thee to bless and sanctify this house and all who dwell therein and everything else in it, and do Thou vouchsafe to fill it with all good things; grant to them, O Lord, the abundance of heavenly blessings and from the richness of the earth every substance necessary for life, and finally direct their desires to the fruits of Thy mercy. At our entrance, therefore, deign to bless and sanctify this house as Thou didst deign to bless the house of Abraham, of Isaac, and of Jacob; and may the angels of Thy light, dwelling within the walk of this house, protect it and those who dwell therein. Through Christ our Lord. Amen.

Blessings for a Catholic Home


Image result for Blessings for a Catholic Home


Blessings for a Catholic Home

May God’s blessing descend abundantly upon this house and upon all who dwell in it. May the grace of the Holy Spirit sanctify everyone. May The Name in which all is safe, the sweet and Most Holy Name of Jesus, grant happiness and blessing in full measure to this house, and everything within it. May the Most Blessed Virgin Mother of God, Mary, with motherly concern, look after all, and preserve all from any bodily or spiritual evil. May the powerful prayers of the worthy St. Joseph obtain a prosperous issue to our undertakings and abundant merit from all our sufferings. May the holy guardian angels protect all in this house from persecutions of the devil, and one day lead us to our heavenly fatherland. May the blessing of Almighty God, The + Father, The + Son and the + Holy Spirit descend upon us and remain with us always. Amen