2017, ജനുവരി 17, ചൊവ്വാഴ്ച

മത്തിയാസ് ശ്ലീഹ എന്നതിനുള്ള ചിത്രം



മത്തിയാസ് ശ്ലീഹ

യേശു ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തിയാസ് ശ്ലീഹ (മത്ഥിയാസ് ശ്ലീഹ) (ഇംഗ്ലീഷ്: Saint Matthias). യേശുവിനെ ഒറ്റിക്കൊടുത്ത ശേഷം ആത്മഹത്യ ചെയ്ത യൂദാസിനു പകരമായി മറ്റ് അപ്പോസ്തലന്മാരാണ് മത്തിയാസിനെ അപ്പോസ്തല സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ശിൽപികൾ, മദ്യപാന ആസക്തിയുള്ളവർ, വസൂരിരോഗ ബാധിതർ തുടങ്ങിയവരുടെ മധ്യസ്ഥനാണ് വിശുദ്ധ മത്തിയാസ്.

യഹോവയുടെ ദാനം എന്നാണ് മത്തിയാസ് എന്ന നാമത്തിന്‍റെ അർത്ഥം. സുവിശേഷങ്ങളിലൊന്നും 'മത്തിയാസ്' എന്ന പേര് പരാമർശിച്ചു കാണുന്നില്ല. എന്നാൽ ഹിൽഗൻഫീൽഡിനെപ്പോലെയുള്ള ദൈവശാസ്ത്രജ്ഞന്മാർ യോഹന്നാന്‍റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന നഥാനയേൽ തന്നെയാണ് മത്തിയാസ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ യേശു തെരഞ്ഞെടുത്ത 70 അംഗ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം എന്ന് പൊതുവേ കരുതപ്പെടുന്നു. മത്തിയാസിനെ അപ്പോസ്തലഗണത്തിലേക്കുയർത്തുന്നതിനെപ്പറ്റി ബൈബിളിലെ നടപടി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.യേശുവിന്‍റെ സ്വർഗ്ഗാരോഹണ ശേഷം നൂറ്റിയിരുപതു പേരോളമുള്ള സംഘത്തിൽ വെച്ച് പത്രോസാണ് യൂദാസിനു പകരമായി മറ്റൊരാളെ അപ്പോസ്തലനായി തിരഞ്ഞെടുക്കുവാൻ നേതൃത്വം വഹിച്ചത്. മത്തിയാസ്, യൗസേപ്പ് ബർസബാസ് എന്നീ രണ്ടു പേരെയാണ് കൂടുതൽ പേരും നിർദ്ദേശിച്ചത്. യേശുവിന്‍റെ സ്നാനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരായിരുന്നു ഇരുവരും. ഇവരിൽ നിന്നും കുറിയിട്ടാണ് മത്തിയാസിനെ അപ്പോസ്തലനായി തിരഞ്ഞെടുക്കുന്നത്. പിന്നീട് അദ്ദേഹത്തെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും പുതിയനിയമപ്പുസ്തകങ്ങളിൽ കാണുന്നില്ല.

മത്തിയാസിന്‍റെ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും വിവിധ പാരമ്പര്യങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ നരഭോജികളുടെ ഇടയിൽ സുവിശേഷപ്രവർത്തനം നടത്തുകയും അവിടെ വെച്ച് അന്ത്യം സംഭവിച്ചു എന്നാണ് ഒരു പാരമ്പര്യം. മോശയുടെ ന്യായപ്രമാണത്തിനെതിരായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചു കൊണ്ട് പലസ്തീനിൽ വെച്ച് യഹൂദന്മാർ അദ്ദേഹത്തെ കല്ലെറിയുകയും ശിരഛേദം നടത്തുകയും ചെയ്തുവെന്നതാണ് മറ്റൊരു പാരമ്പര്യം. മത്തിയാസിന്‍റെ തിരുശേഷിപ്പ് കോൺസ്റ്റെെന്‍റെൻ ചക്രവർത്തിയുടെ മാതാവായ ഹെലെന രാജ്ഞി റോമിലേക്ക് കൊണ്ടുവന്നുവെന്നും അതിലൊരു ഭാഗം ജർമ്മനിയിലെ ട്രയറിലുള്ള ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും പരമ്പരാഗതമായി വിശ്വസിക്കുന്നു.

മേയ് 14-നാണ് സഭ മത്തിയാസിന്‍റെ ഓർമ്മയാചരിക്കുന്നത്.

ജനനം    1st century AD
Judaea (modern-day Israel)

മരണം    c. 80 AD
Jerusalem or in Colchis (modern-day Georgia)

ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    Pre-Congregationനു

ഓർമ്മത്തിരുന്നാൾ    May 14 (റോമൻ കത്തോലിക്കാ സഭ, Anglican Communion)
August 9 (ഈസ്റ്റേൺ ഓർത്തഡോക്സ് സഭ)
February 24 (in leap years February 25) ([pre-1970 General Roman Calendar, Episcopal Church, Lutheran Church)

ചിത്രീകരണ ചിഹ്നങ്ങൾ    axe


മധ്യസ്ഥത  മദ്യാസക്തി; മരപ്പണിക്കാർ; Gary, Indiana; Great Falls-Billings, മൊണ്ടാന; വസൂരി; തുന്നൽക്കാർ

വിശുദ്ധ യൂദാ ശ്ലീഹ

യേശു ക്രിസ്തുവിന്‍റെ  പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. ഇദ്ദേഹം യേശുവിന്‍റെ  ബന്ധുവും ചെറിയ യാക്കോബിന്‍റെ സഹോദരനുമായിരുന്നു. മറ്റൊരു ക്രിസ്തുശിഷ്യനായ ശിമയോൻ ശ്ലീഹായും യൂദാ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കി ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഇദ്ദേഹം അനുസ്മരിക്കപ്പെടുന്നു.

യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ സഹോദരി മേരിയുടെയും ക്ലെയോഫാസിന്‍റെയും മകനായിരുന്നു യൂദാ തദേവൂസ്. യേശുവിന്‍റെ മരണശേഷം കുരിശിന്‍റെ  ചുവട്ടിൽ യൂദാസിന്‍റെ  അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ചില ക്രൈസ്തവവിഭാഗങ്ങൾ യേശുവിന്‍റെ സഹോദരൻ എന്നുള്ള ഈ പരാമർശം അംഗീകരിക്കുന്നില്ല.

അന്ത്യം

പല പുരാതന രേഖകളിലും യൂദായുടെ അന്ത്യം വ്യത്യസ്ത സ്ഥലങ്ങളിലായാണ് പരാമർശിച്ചിട്ടുള്ളത്. അന്ത്യം നടന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ രേഖകളില്ല. അബ്ദിയാസിന്‍റെ  ശ്ലൈഹികചരിത്രം എന്ന ഗ്രന്ഥത്തിൽ ശിമയോൻ ശ്ലീഹായ്ക്കൊപ്പം യൂദാ രക്തസാക്ഷിത്തം വരിച്ചെന്നു വിവരിക്കുന്നു. അതിൽ വിവരിക്കും പ്രകാരം എ.ഡി. 66-ൽ ശിമയോനും യൂദായും പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ ശിഷ്യന്മാരെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന ഇരുശിഷ്യന്മാരെയും അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചിട്ടു രക്ഷപ്പെടാൻ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. എന്നാൽ ജനതയെ നശിപ്പിച്ചിട്ട് തങ്ങൾ രക്ഷപെടുന്നില്ലെന്നു അവർ ദൂതനെ അറിയിക്കുകയും രക്തസാക്ഷിത്തം വരിക്കുകയും ചെയ്തു. ശിമയോൻ വാളിനാലും യൂദാ കുരിശിൽ കെട്ടിയിട്ട ശേഷം അമ്പുകളേറ്റും മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു

മരണംഎ. ഡി. ഒന്നാം നൂറ്റാണ്ട്
റോമാസാമ്രാജ്യത്തിലെസിറിയ

ബഹുമാനിക്കപ്പെടുന്നത്Roman Catholic Church, Eastern Orthodox Churches, Eastern Catholic Churches, Church of the East, Coptic Church, Anglican Communion, ലൂഥറനിസം , Islam and Philippine Independent Church

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്Pre-Congregationനു

പ്രധാന കപ്പേളSaint Peter's, Rome, Reims, Toulouse, France

ഓർമ്മത്തിരുന്നാൾഒക്ടോബർ 28 (Western Christianity)
June 19 (Eastern Christianity)

ചിത്രീകരണ ചിഹ്നങ്ങൾAxe, club, boat, oar, medallion

മധ്യസ്ഥതArmenia, lost causes, desperate situations, ibises, hospitals, St. Petersburg, Florida, Cotta Lucena City Quezon, Philippines the Chicago Police Department, Clube de Regatas do Flamengo from Rio de Janeiro, Brazil and Sibalom, Antique, Philippines.

ബന്ധപ്പെട്ട ചിത്രം

വിശുദ്ധ മത്തായി

യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹ. ഹൽപ്പേയസ് എന്നൊരാളിന്‍റെ മകനായിരുന്ന വിശുദ്ധ മത്തായി ഒരു ചുങ്കക്കാരനായിരുന്നു. ഹൽപ്പെയുടെ പുത്രനായ മത്തായി, ഹൽപ്പെയുടെ പുത്രനായ ലേവി എന്നീ രണ്ടു വിധത്തിൽ മറ്റു സുവിശേഷകൻമാർ മത്തായി ശ്ലീഹയെ വിളിക്കുന്നു. ലേവി എന്ന നാമം മത്തായി എന്ന് യേശു മാറ്റി നൽകിയതാണെന്നും എന്നാൽ തിരിച്ചാണെന്നും രണ്ടു വാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബൈബിൾപുതിയ നിയമത്തിലെ ഒരു ഗ്രന്ഥം മത്തായി രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും ഇതിനെക്കുറിച്ച് ചില തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

മർക്കോസ്, ലൂക്കാ എന്നീ അപ്പൊസ്തോലന്മാരുടെ ഗ്രന്ഥങ്ങളിൽ, ഗലീലിക്കടുത്തുള്ള കഫർണാമിൽ വസിച്ചിരുന്ന ഒരു ചുങ്കക്കാരനായിരുന്നു മത്തായി എന്നു പറഞ്ഞിരിക്കുന്നു. യേശു കഫർണാമിൽ തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് മത്തായിയോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുന്നതെന്ന് മർക്കോസിന്‍റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു:- അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതുകണ്ട്‌ അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു. (മാർക്കോസ്:2, 13-15)

മരണം

മത്തായിയുടെ അന്ത്യത്തെക്കുറിച്ച് പലതരത്തിലുള്ള വിശ്വാസങ്ങൾ നിലനിൽക്കുന്നു. അദ്ദേഹത്തിന്‍റെ മരണം എത്യോപ്യയിലാണെന്നും, ഇറാനിലാണെന്നും അതല്ല റോമാ സാമ്രാജ്യത്തിലാണെന്നും പലതരത്തിൽ വിശ്വസിക്കപ്പെടുന്നു. ഏ.ഡി. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തായിയുടെ രക്തസാക്ഷിത്വം എന്ന പുസ്തകത്തിൽ നരഭോജികൾ അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് എഴുതിയിരിക്കുന്നു. യേശുവിനാൽ സ്വപ്നദർശനം ലഭിച്ച മത്തായി നരഭോജികളെ മാനസാന്തരപ്പെടുത്തുവാനായി തിരിച്ചു. അവരുടെ പടിക്കലെത്തിയ മത്തായി പിശാചു ബാധിച്ച ഒരു സ്ത്രീയെയും രണ്ടു മക്കളെയും കാണുകയും അവർക്ക് സൗഖ്യം നൽകുകയും ചെയ്തു. തുടർന്ന് സുവിശേഷപ്രഘോഷനവും നടത്തി. എന്നാൽ നരഭോജികളുടെ രാജാവായ ഫുൾബനൂസ് കോപാകുലനായി മത്തായിയെ കുരിശിൽ തറച്ചു തീ കൊളുത്തി. എന്നാൽ തീജ്വാലകൾ സർപ്പത്തിന്‍റെ ആകൃതിയിൽ രാജാവിന്‍റെ ശരീരത്തിൽ ചുറ്റി. ഭയാകുലനായ രാജാവ് മത്തായിയോട് സഹായം ആവശ്യപ്പെടുകയും അദ്ദേഹം അവയെ പിന്തിരിപ്പിക്കുകയും ചെയ്തു. എന്നാൽ മത്തായി കുരിശിൽ കിടന്നു രക്തസാക്ഷിത്വം വരിച്ചെന്നു ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. അന്ത്രയോസിന്‍റെയും മത്തായിയുടെയും നടപടി എന്ന മറ്റൊരു ഗ്രന്ഥത്തിലും ഇതിനോടു സാമ്യമുള്ള രീതിയിൽ അന്ത്യം വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ അന്ത്യത്തെക്കുറിച്ച് മറ്റു വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

മത്തായിയുടെ തിരുനാൾ പൗരസ്‌ത്യ സഭകൾ നവംബർ 16-നും പാശ്ചാത്യ സഭകൾ സെപ്റ്റംബർ 21-നും ആഘോഷിക്കുന്നു

അപ്പൊസ്തോലൻ
സുവിശേഷ പ്രസംഗകൻ
രക്തസാക്ഷി

മരണം ഹിരാപ്പോളിസിനു സമീപം അഥവാ എത്യോപ്യ

ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
ഈസ്റ്റേൺ കത്തോലിക്കാ സഭ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ
ചില പ്രൊട്ടസ്റ്റന്‍റെ വിഭാഗങ്ങൾ

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് pre-congregationനു

പ്രധാന കപ്പേള സലേമോ, ഇറ്റലി

ഓർമ്മത്തിരുന്നാൾ 21 September (Western Christianity)
16 November (Eastern Christianity)

ചിത്രീകരണ ചിഹ്നങ്ങൾ മാലാഖ
മധ്യസ്ഥത Accountants, Salerno, Italy