2017, മാർച്ച് 31, വെള്ളിയാഴ്‌ച



പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന



എന്റെ സ്വര്‍ഗീയപിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരമായ വീഴ്ചകളെയും ഓര്‍ത്ത് പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ അനുതപിക്കുന്നു. പാപവും പാപവഴികളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി ഞാന്‍ സ്വീകരിക്കുന്നു. എന്റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ച് അവിടത്തെ അരൂപിയാല്‍ നിറയ്ക്കണമേ. ആമ്മേന്‍. (കുമ്പസാരത്തിനുമുന്‍പ് ആവര്‍ത്തിച്ചു ചൊല്ലി പ്രാര്‍ത്ഥിക്കുക)


നമ്മുടെ ബലഹീനതകള്‍ സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥന


എന്നില്‍ വസിക്കുന്ന ത്രീയേകദൈവമേ എന്റെ എല്ലാ ബലഹീനതകളേയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ഈശോയേ എന്റെ തഴക്കദോഷങ്ങള്‍, സ്വര്‍ത്ഥത, അഹങ്കാരം, വെറുപ്പ്, വിദ്വേഷം, അസൂയ, വൈരാഗ്യം, മുന്‍കോപം, ആസക്തികള്‍, ദുഷ്ചിന്തകള്‍, നിരാശ, അപകര്‍ഷതാബോധം, മറ്റുളളവരെ വിധിക്കുന്ന പ്രവണത, മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ സാധിക്കാത്ത അവസ്ഥ, പ്രാര്‍ത്ഥനയിലുള്ള ശുഷ്‌കാന്തിക്കുറവ് എന്നിവ ഞാന്‍ അവിടുത്തെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. (ഓരോന്നും പ്രത്യേകം ഓര്‍ത്ത് സമര്‍പ്പിക്കുക). അവിടുന്ന് എന്നെ വിശുദ്ധീകരിക്കണമേ.എന്നെ ദ്രോഹിക്കുന്നവരോട് പൂര്‍ണ്ണമായും ക്ഷമിക്കുവാന്‍ എനിക്ക് ശക്തി തരണമേ. അവിടുത്തെ കൃപാസമുദ്രത്തില്‍ എന്റെ പാപങ്ങളുടെയും കടങ്ങളുടെയും കറകഴുകി എന്നെ വിശുദ്ധീകരിക്കണമേ. നിര്‍മ്മലമായ ഒരു ഹൃദയവും, എല്ലാം ക്ഷമിക്കുവാനുള്ള മനസ്സും എനിക്ക് തരണമേ.


നമ്മളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, വിശുദ്ധീകരിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥന


1)ആത്മാവ്, മനസ്സാക്ഷി, മനസ്സ്, ചിന്തകള്‍, ഭാവനകള്‍, ബുദ്ധി
ഈശോനാഥാ എന്റെ ആത്മാവിനെ ഞാന്‍ അങ്ങേ പക്കല്‍ സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്‌ ദൈവാത്മാവുമായി ലയിച്ചുചേരുന്നതിന് തടസ്സമായിട്ടുള്ള എല്ലാ അശുദ്ധിയും അവിടുത്തെ തിരുരക്തത്താല്‍ വിശുദ്ധീകരിക്കണമേ.

എന്റെ മനസ്സാക്ഷിയെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സാക്ഷിയിലുള്ള തെറ്റായ ബോദ്ധ്യങ്ങളെ അവിടുത്തെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. ഈശോയേ എന്റെ അബോധമനസ്സിനേയും ഉപബോധമനസ്സിനെയും സുബോധമനസ്സിനെയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ മനസ്സിനേറ്റ മുറിവുകള്‍ അവിടുത്തെ തിരുകാസയിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവേ അവിടുത്തെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ.

ഈശോയേ എന്റെ ചിന്താശക്തിയേയും ഭാവനാശക്തിയേയും ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ചിന്തയിലും ഭാവനയിലും നിലകൊള്ളുന്ന അശുദ്ധിയുടെ മേഖലകളൊക്കെയും ഞാന്‍ സമര്‍പ്പിക്കുന്നു. (ചിന്തയിലൂടെ ചെയ്തിട്ടുള്ള പാപങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവരിക. അവയെക്കുറിച്ചോര്‍ത്ത് മനസ്തപിക്കുക.) എന്റെ ബുദ്ധിശക്തിയെ ഞാന്‍ സമര്‍പ്പിക്കുന്നു. അവിടുത്തെ തിരുരക്തത്താല്‍ എന്നെ ശുദ്ധീകരിക്കണമേ. ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.

ഗാനം

'തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ ഹൃദയം
തിരുരക്തത്താല്‍ കഴുകണമേ
നിത്യാത്മാവേ എന്‍ മനസ്സാക്ഷി'

2) ശരീരവും പഞ്ചേന്ദ്രിയങ്ങളും

എന്റെ ഈശോയേ എന്റെ ശിരസ്സിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ശിരസ്സ് നമിക്കുക). എന്റെ ശരീരത്തെ മുഴുവനായി ഞാന്‍ സമര്‍പ്പിക്കുന്നു. (ശരീരത്തിലെ എല്ലാ അവയവങ്ങളും വിശിഷ്യ അസുഖമുള്ള ഭാഗമുണ്ടെങ്കില്‍ പ്രത്യേകമായും മനസ്സില്‍ ഓര്‍ത്തു സമര്‍പ്പിക്കുക). എന്റെ ശരീരഅവയവങ്ങള്‍ കൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഞാന്‍ അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. എന്നോട് ക്ഷമിക്കണമേ. (പലപ്പോഴായി ചെയ്തിട്ടുള്ള പാപങ്ങളോര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ എന്റെ ശരീരത്തെ കഴുകി വിശുദ്ധീകരിക്കണമേ. അവിടുത്തെ തിരുരക്തത്തിന്റെ സംരക്ഷണം എനിക്കു തരണമേ.

ഈശോനാഥാ, എന്റെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നിവ ഞാന്‍ പ്രത്യേകം സമര്‍പ്പിക്കുന്നു. എന്റെ കണ്ണുകളിലൂടെ കണ്ടിട്ടുള്ള അശുദ്ധമായ കാഴ്ചകളും കാതില്‍ക്കൂടി കേട്ടിട്ടുള്ള അശുദ്ധമായ സ്വരങ്ങളും എന്റെ നാവിലൂടെ പറഞ്ഞിട്ടുള്ള വേദനിപ്പിക്കുന്ന സംസാരങ്ങളും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കണമേ. (ഓരോ പാപവും ഓര്‍ത്ത് ക്ഷമ ചോദിക്കുക) അവിടുത്തെ തിരുരക്തത്താല്‍ കഴുകി എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ!
മിശിഹായുടെ തിരുശ്ശരീരമേ - എന്നെ രക്ഷിക്കണമേ!
മിശിഹായുടെ തിരുരക്തമേ - എന്നെ ലഹരി പിടിപ്പിക്കണമേ!
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ - എന്നെ കഴുകണമേ!
മിശിഹായുടെ കഷ്ടാനുഭവമേ - എന്നെ ധൈര്യപ്പെടുത്തണമേ!
നല്ല ഈശോ - എന്റെ അപേക്ഷ കേള്‍ക്കണമേ!
അങ്ങേ തിരുമുറിവുകളുടെയിടയില്‍ - എന്നെ മറച്ചുകൊള്ളണമേ!
അങ്ങയില്‍ നിന്ന് പിരിഞ്ഞുപോകുവാന്‍ - എന്നെ അനുവദിക്കരുതെ!
ദുഷ്ടശത്രുക്കളില്‍ നിന്നും - എന്നെ കാത്തുകൊള്ളണമേ!
എന്റെ മരണനേരത്ത് - എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കണേമ.
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന് - അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ - എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.




കുട്ടികളുടെ പ്രാര്‍ത്ഥന


സ്നേഹപിതവായ ദൈവമേ,ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.അങ്ങുന്നു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും ഓര്‍ത്തു ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.കുട്ടികളെ
സ്നേഹിക്കുകയും അവരെ ആശിര്‍വദിക്കുകയും ചെയ്ത ഈശോയെ,അങ്ങയുടെ സന്നിധിയില്‍
അണഞ്ഞിരിയ്ക്കുന്ന കുഞ്ഞുമക്കളായ ഞങ്ങളെയും അങ്ങയുടെ വലുതുകരം നീട്ടി അനുഗ്രഹിക്കണമേ. ബാലനായ
ഈശോയുടെ മാതൃക പിന്ച്ചെന്നുകൊണ്ട് വിശുദ്ധിയിലും വിഞാനത്തിലും വളര്‍ന്നുവരാന്‍ ഞങ്ങളെ സഹായിക്കണമേ.ഞങ്ങള്‍ക്കു ജന്മം നല്‍കുകയും സ്നേഹത്തോടെ വളര്‍ത്തുകയും ചെയ്യുന്ന ഞങ്ങളുടെ മാതാപിതാക്കളെ ധാരാളമായി അനുഗ്രഹിക്കണമേ.അവരെ അനുസരിക്കുന്നവരായി വളരുവാനും അങ്ങേയ്ക്ക്
പ്രീതികരമായി ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ.നല്ല സ്നേഹിതരെയും ഗുരുഭുതരേയും നല്‍കി നന്മയില്‍ ഞങ്ങളെ വളര്‍ത്തണമേ.അങ്ങയുടെ പരിശുദ്ധാല്‍മാവിനെ അയച്ച് ഞങ്ങളുടെ ബുദ്ധിക്കു പ്രകാശവും മനസ്സിന് ശക്തിയും നല്‍കുകയും ഞങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായ കൃപാവരങ്ങള്‍
കൊണ്ട് ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ.അങ്ങയുടെ വിശുദ്ധ കുരിശിന്റെ ശക്തിയാല്‍ എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്ന് ഞങ്ങളെ നീ കാത്തുകൊള്ളണമേ.ഈശോയെ,അങ്ങയുടെ മാലാഖമാര്‍
ഞങ്ങള്‍ക്കു എപ്പോഴും കൂട്ടായിരിയ്ക്കട്ടെ.അങ്ങനെ അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായി ജീവിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍
എത്തിച്ചേരുവാന്‍ അങ്ങുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.നിത്യം പിതാവും പുത്രനും പരിശുദ്ധാല്‍മാവുമായ
സര്‍വ്വേശ്വരാ,ആമ്മേന്‍.

ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വി.യൌസേപ്പിതാവേ,ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ പേരിനു കാരണവാനായ പുണ്യവാനേ (പുണ്യവതിയെ)ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.






ഈശോമിശിഹാ പരിശുദ്ധ കുര്‍ബാന എപ്പോള്‍, എങ്ങനെ സ്ഥാപിച്ചു? 



ഈശോമിശിഹാ തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രി ഒടുവിലത്തെ അത്താഴത്തില്‍ വച്ച്‌ അപ്പം എടുത്ത്‌ ആശീര്‍വദിച്ച്‌ മുറിച്ച്‌ ശിഷ്യന്‍മാ‍ര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍, ഇത്‌ എന്‍റെ ശരീരമാണ്‌", എന്നും വീഞ്ഞിരുന്ന കാസാ എടുത്ത്‌ സ്തോത്രം ചെയ്തു ആശീര്‍വദിച്ച്‌ അവര്‍ക്ക്‌ കൊടുത്ത്‌, "നിങ്ങള്‍ എല്ലാവരും ഇതില്‍ നിന്നും കുടിക്കുവിന്‍, ഇത്‌ എന്‍റെ രക്തമാകുന്നു‍" എന്നും "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" എന്നും അരുളിച്ചെയ്തുകൊണ്ട്‌ ഈ കൂദാശ സ്ഥാപിച്ചു (മത്താ 26, മര്‍ക്കോ 14:22,23; ലൂക്ക 22:19; 1 കോറി 11: 24-25).
അപ്പവും വീഞ്ഞും തന്‍റെ തിരുശരീരവും രക്തവുമായി പകര്‍ത്തുവാനുള്ള അധികാരം ഈശോമിശിഹാ തന്‍റെ ശിഷ്യര്‍ക്ക്‌ നല്‍കിയിട്ടുണ്ടോ?


ഉണ്ട്‌. "എന്‍റെ ഓര്‍മ്മയ്ക്കായിട്ട്‌ നിങ്ങളിത്‌ ചെയ്തു കൊള്ളുവിന്‍" എന്ന്‌ ഈശോമിശിഹാ കല്‍പിച്ചുകൊണ്ട്‌ തന്‍റെ അപ്പസ്തോലന്‍മാര്‍ക്കും അവരുടെ പിന്‍ഗാമികളായി ശരിയായ വിധത്തില്‍ തിരുപ്പട്ടമേറ്റിട്ടുള്ള മെത്രാന്‍മാ‍ര്‍ക്കും വൈദികര്‍ക്കും ഈ അധികാരം കൊടുത്തു. (ലൂക്ക 22:19).
ഈ അധികാരം അവര്‍ എപ്പോള്‍ ഉപയോഗിക്കുന്നു‍?


ദിവ്യബലിയില്‍ ഓസ്തിയി‍ന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ അവര്‍ ഉച്ചരിക്കുമ്പോള്‍.
ദിവ്യപൂജയില്‍ അവര്‍ അപ്പത്തിന്‍മേലും വീഞ്ഞിന്‍മേലും കൂദാശവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ ആ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ സത്യമായ തിരുശരീരവും രക്തവുമായി മാറുന്നു‍ണ്ടോ?


ഉണ്ട്‌. ദിവ്യപുജയില്‍ കൂദാശവചനങ്ങള്‍ ഉച്ചരിച്ചതിനുശേഷം അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപവും രുചിയും ഉണ്ടെങ്കിലും ആ അപ്പവും വീഞ്ഞും യഥാര്‍ത്ഥമായും എന്നാ‍ല്‍ അദൃശ്യമായ വിധത്തില്‍ ഈശോമിശിഹായുടെ തിരുശരീരവും രക്തവുമായി മാറുന്നു‍.
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതോ തിരുസഭയില്‍ നിന്നുള്ളതോ?


നാം പരിശുദ്ധകുര്‍ബാന കൈക്കൊള്ളണം എന്നുള്ള പ്രമാണം ദൈവത്തില്‍ നിന്നു‍ള്ളതും തിരുസഭയില്‍ നിന്നു‍ള്ളതുമാകുന്നു. സത്യം സത്യമായി ഞാന്‍ നിങ്ങളോട്‌ പറയുന്നു‍: മനുഷ്യപുത്രന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കാതെയും അവന്‍റെ രക്തം നിങ്ങള്‍ കുടിയ്ക്കാതെയുമിരുന്നാ‍ല്‍ നിങ്ങള്‍ക്ക്‌ നിങ്ങളില്‍ തന്നെ‍ ജീവനുണ്ടാകയില്ല" എന്നു‍ നമ്മുടെ കര്‍ത്താവ്‌ അരുളിച്ചെയ്തിരിക്കുന്നു‍ (യോഹ. 6:51).
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതുകൊണ്ട്‌ നമുക്ക്‌ എന്തെല്ലാം നന്‍മകള്‍ സിദ്ധിക്കുന്നു?


പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിനാല്‍ ഒന്നാമതായി ഈശോമിശിഹായോട്‌ നമ്മെ ആന്തരികമായി കൂട്ടിച്ചേര്‍ക്കുകയും ദൈവപ്രസാദവരം നമ്മില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു‍. രണ്ടാമതായി, തിന്‍മയിലേയ്ക്കുള്ള നമ്മുടെ ചായ്‌വുകള്‍ കുറച്ച്‌ പുണ്യവഴിയില്‍ ജീവിക്കാന്‍ നമുക്ക്‌ ആഗ്രഹവും ധൈര്യവും നല്‍കുന്നു‍. മൂന്നാ‍മതായി വരുവാനിരിക്കുന്ന ഭാഗ്യപ്പെട്ട ഉയിര്‍പ്പിന്‍റെയും നിത്യജീവിതത്തിന്‍റെയും അച്ചാരം നമുക്ക്‌ ലഭിക്കുന്നു.
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരെല്ലാം ഈ നന്‍മകള്‍ പ്രാപിക്കുന്നു‍ണ്ടോ?


ഇല്ല. ചാവുദോഷത്തോടുകൂടെ അയോഗ്യമായി വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നവരാരും ഈ നന്‍മകള്‍ കൈ ക്കൊള്ളുന്നി‍ല്ല. മാത്രമല്ല യൂദാസിനെപ്പോലെ നിത്യനരകാഗ്നിക്കുള്ള സ്വന്തം വിധിയെ ഭക്ഷിക്കുന്നതു പോലെയുള്ള ഭയങ്കര ദൈവദോഷം അവര്‍ ഏല്‍ക്കുകയും ചെയ്യുന്നു (യോഹ. 13:27, 1 കൊറി. 11:27-29).
പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിന്‌ നാം എങ്ങനെ ഒരുങ്ങണം?


ആദ്യം തന്നെ‍ നല്ല കുമ്പസാരത്താല്‍ നമ്മുടെ പാപമാലിന്യങ്ങളില്‍ നിന്നും പരിശുദ്ധമാക്കണം. അതായത്‌, നന്‍മപ്രവൃ ത്തികളാലും ജപധ്യാനങ്ങളാലും നമ്മെ അലങ്കരിക്കണം.
പരിശുദ്ധ കുര്‍ബാന കൈക്കൊണ്ടശേഷം നാം എന്തു ചെയ്യണം?


ഭക്തിപൂര്‍വ്വം ഇരിപ്പിടത്തില്‍ ചെന്ന്‌ മുട്ടുകുത്തി കൂപ്പു കൈയോടുകൂടി ഒരു നാഴികയെങ്കിലും നല്ല ഭക്തിയും തീക്ഷണതയുമുള്ള ജപങ്ങളാല്‍ നമ്മില്‍ എഴുന്നളളിയിരിക്കുന്ന ദിവ്യ രക്ഷിതാവിനെ നാം ആരാധിക്കുകയും സ്തുതിക്കുകയും സ്നേഹിക്കുകയും ചെയ്യണം. നമ്മേതന്നെയും നമുക്കുള്ള എല്ലാറ്റിനെയും ദൈവകരങ്ങളില്‍ അര്‍പ്പിക്കുകയും ചെയ്യണം
ആണ്ടിലൊരിക്കല്‍ മാത്രം വിശുദ്ധകുര്‍ബാന കൈക്കൊണ്ടാല്‍ മതിയോ?


തിരുസഭയുടെ കല്‍പനയ്ക്കു വിധേയരായി നാം തെറ്റു ചെയ്യാതിരിക്കുന്നതിന്‌ ആണ്ടില്‍ ഒരിക്കല്‍ കൈക്കൊണ്ടാല്‍ മതി. എന്നാല്‍ പുണ്യ ജീവിതത്തിന്‌ അടുക്കലടുക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിക്കണം.
പരിശുദ്ധ കുര്‍ബാന എഴുള്ളിച്ചു വച്ചിരിക്കുന്ന പളളിയില്‍ നാം പ്രവേശിക്കുമ്പോള്‍ എന്തു ചെയ്യണം?


സകല മാലാഖമാരും പുണ്യവാന്‍മാ‍രും ഭയഭക്തിപൂര്‍വ്വം ആരാധിക്കുന്ന ദൈവവും മനുഷ്യനുമായിരിക്കുന്ന ഈശോ മിശിഹായെ മഹാവണക്കത്തോടും എളിമയോടും സ്നേഹത്തോടും കൂടെ മുട്ടി‍ന്‍മേല്‍ നിന്ന്‌ ആരാധിക്കുകയും സ്തുതിക്കുകയും യാതൊരു ആചാരക്കേടും ചെയ്യാതിരിക്കാന്‍ നല്ലവണ്ണം സൂക്ഷിക്കുകയും വേണം.
പുണ്യവാന്‍മാ‍രുടെ ഐക്യം എന്നു‍ പറഞ്ഞാലെന്ത്‌?


സഭയില്‍ മൂന്ന്‌ വിഭാഗങ്ങളുണ്ട്‌. അവ വിജയസഭ, പീഡിതസഭ, സമരസഭ. ഈ മൂന്ന്‌ വിഭാഗങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവുമാണ്‌ പുണ്യവാന്‍മാ‍രുടെ ഐക്യം എന്ന്‌ പറയുന്നത്‌.
വിജയസഭ


ആത്മീയശത്രുക്കളുമായുള്ള പോരാട്ടത്തില്‍ വിജയിച്ച്‌ സമ്മാനമായ സ്വര്‍ഗ്ഗ സൗഭാഗ്യം അനുഭവിക്കുന്നവരാണ്‌ വിജയസഭയിലുള്ളവര്‍.
പീഡിതസഭ


പോരാട്ടത്തില്‍ വിജയിച്ച്‌ സ്വര്‍ഗ്ഗ സൗഭാഗ്യം പ്രതീക്ഷിച്ച്‌ ശുദ്ധീകരണ സ്ഥലത്ത്‌ വസിക്കുന്നവരാണ്‌ പീഡിത സഭയിലുള്ളവര്‍.
സമരസഭ


ജീവിച്ചിരിക്കുന്നവര്‍ ആത്മീയ ശത്രുക്കളുമായുള്ള പോരാട്ടം ഈ ലോകത്ത്‌ നടത്തുന്നവരാണ്‌ സമര സഭയിലുള്ളവര്‍. നാം സ്വര്‍ഗ്ഗസ്ഥരോട്‌ പ്രാര്‍ത്ഥിക്കുന്നു. അവര്‍ നമ്മെ സഹായിക്കുന്നു‍. ശുദ്ധീകരണസ്ഥലത്ത്‌ വസിക്കുന്നവര്‍ക്ക്‌ സ്വയം സഹായിക്കുവാന്‍ സാദ്ധ്യമല്ല. ജീവിച്ചിരിക്കുന്ന നമ്മള്‍ ബലിയര്‍പ്പണവും മറ്റ്‌ സല്‍കൃത്യങ്ങളും വഴി അവരെ സഹായിക്കുന്നു‍. എല്ലാവരെയും ക്രിസ്തു നേടിത്തന്ന ദൈവികജീവന്‍ ഗാഢമായി ഐക്യപ്പെടുത്തുന്നു‍.





ആരാധന, സ്തുതി, നന്ദിപ്രാര്‍ത്ഥന

യഥാര്‍ത്ഥ ആരാധകന്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും (യോഹന്നാന്‍ 4:23).

ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റു പറയുന്നതിനും വേണ്ടിയാണ് (ഫിലിപ്പി 2:9-11).

സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപനങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍ (എഫെസോസ് 5:19).

പ്രാര്‍ത്ഥന

ഈശോയേ ഞാന്‍ നിന്നെ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു, നന്ദിപറയുന്നു. ഈശോ നീയാണെന്റെ ദൈവം, നീയാണെന്റെ ശക്തി, നീയാണെന്റെ ജീവന്‍, നീയെന്റെ ശരണം, നീയെന്റെ ആശ്രയം, നീയാണെന്റെ സര്‍വ്വസ്വവും. ഞാന്‍ നിന്നെ ആരാധിക്കുന്നു.


സ്രഷ്ടാവായ ദൈവമേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ സൃഷ്ടിച്ചവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. എന്നെ പരിപാലിക്കുന്നവനേ ഞാന്‍ അങ്ങയെ ആരാധിക്കുന്നു. പ്രപഞ്ചത്തെയാകെ കാത്തുസംരക്ഷിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ, സ്തുതിക്കുന്നു. ഞങ്ങളുടെ കുടുംബത്തെ എല്ലാ ആപത്തുകളില്‍ നിന്നും കാത്തുപരിപാലിക്കുന്ന ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. സ്‌നേഹമാകുന്ന ത്രീത്വൈക ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.


കര്‍ത്താവായ ദൈവമേ അവിടുന്ന് എനിക്ക് നല്കിയിട്ടുള്ളതും നല്കിക്കൊണ്ടിരിക്കുന്നതുമായ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (താഴെ കൊടുത്തിരിക്കുന്നവയില്‍ തനിക്കുള്ളതിനൊക്കെയും നന്ദി പറയുക).

മാതാപിതാക്കള്‍, സഹോദരിസഹോദരന്മാര്‍, ബന്ധുമിത്രങ്ങള്‍, ഉപകാരികള്‍, എനിക്കു ലഭിച്ച വിദ്യാഭ്യാസം, ജോലി, ജീവിതപങ്കാളി, മക്കള്‍, വീട്, വാഹനം, മറ്റു സൗകര്യങ്ങള്‍, കൂടാതെ ഈ ദിവസങ്ങളില്‍ പ്രത്യേകമായി ലഭിച്ച അനുഗ്രഹങ്ങള്‍ ഇവയ്‌ക്കൊക്കെയും ഞാന്‍ നന്ദി പറയുന്നു.



To The Virgin Mary


Holy Mary, pray for us.

Holy Mother of God, pray for us.

Holy Virgin of virgins, pray for us.

Mother of Christ, pray for us.

Mother of the Church, pray for us.

Mother of divine grace, pray for us.

Mother most pure, pray for us.

Mother most chaste, pray for us.

Mother inviolate, pray for us.

Mother undefiled, pray for us.

Mother most amiable, pray for us.

Mother most admirable, pray for us.

Mother of good counsel, pray for us.

Mother of our Creator, pray for us.

Mother of our Savior, pray for us.

Virgin most prudent, pray for us.

Virgin most venerable, pray for us.

Virgin most renowned, pray for us.

Virgin most powerful, pray for us.

Virgin most merciful, pray for us.

Virgin most faithful, pray for us.

Mirror of justice, pray for us.

Seat of wisdom, pray for us.

Cause of our joy, pray for us.

Spiritual vessel, pray for us.

Vessel of honor, pray for us.

Singular vessel of devotion, pray for us.

Mystical rose, pray for us.

Tower of David, pray for us.

Tower of ivory, pray for us.

House of gold, pray for us.

Ark of the covenant, pray for us.

Gate of heaven, pray for us.

Morning star, pray for us.

Health of the sick, pray for us.

Refuge of sinners, pray for us.

Comforter of the afflicted, pray for us.

Help of Christians, pray for us.

Queen of Angels, pray for us.

Queen of Patriarchs, pray for us.

Queen of Prophets, pray for us.

Queen of Apostles, pray for us.

Queen of Martyrs, pray for us.

Queen of Confessors, pray for us.

Queen of Virgins, pray for us.

Queen of all Saints, pray for us.

Queen conceived without original sin, pray for us.

Queen assumed into heaven, pray for us.

Queen of the most holy Rosary, pray for us.

Queen of the family, pray for us.

Queen of Peace, pray for us.

Strength and wholeness.

I shall run and not be weary. I shall walk and not faintCome Gracious Spirit, Heavenly Dove, With light and comfort from above.

Be Thou our Guardian, Thou our Guide, Stay close by every child's side. Amen!

Rebellious Youth


Dear Lord, you have witnessed the rebelliousness of youth since the very beginnings of time. You understand a parent's anguish and helplessness over the actions of his child.

Please help us to transform our anger and frustration into loving care for our child who has gone astray. Help us begin to mend our broken fences and heal our broken hearts. Bless our child and also help him to mend the error of his ways. Help and bless us all to do right in Your name and restore us to peace and tranquility