2016 ഡിസംബർ 27, ചൊവ്വാഴ്ച


ക്ഷ­മ­യു­ടെ പ്രാര്‍ത്ഥ­ന

കര്‍­ത്താ­വേ എ­ന്‍റെ ജി­വി­തത്തില്‍ എ­ന്‍റെ സ്വ­സ്ഥത­യെ ന­ശി­പ്പി­ച്ച (വ്യ­ക്തി­യു­ടെ പേര്) വ്യ­ക്തിക­ളെ ഞാന്‍ അ­വി­ടു­ത്തേ ദി­വ്യ­സ്‌­നേ­ഹ­ത്തി­ന് സ­മര്‍­പ്പി­ക്കുന്നു. അ­വ­രോ­ട് ക്ഷ­മി­ക്കേ­ണമേ. എ­ന്തെന്നാല്‍ അ­വര്‍ ചെ­യ്യുന്ന­ത് അ­വര്‍ അ­റി­യു­ന്നില്ല. മ­റ്റു­ള്ളവ­രെ വേ­ദ­നി­പ്പി­ക്കുവാന്‍ കാ­ര­ണമാ­യ അ­വ­രു­ടെ മു­റി­വുക­ളെ നി­ന്‍റെ ദീവ്യ­സേ്‌­ന­ഹത്താല്‍ സു­ഖ­പ്പെ­ടു­ത്തേ­ണ­മേ. നി­ന്‍റെ സ്നേ­ഹം അ­വ­രി­ലെ തിന്മ­യെ ഉ­രു­ക്കട്ടെ. നി­ന്‍റെ ഛാ­യയില്‍ സൃഷ്ടിക്ക­പ്പെ­ട്ട അ­വരില്‍ നി­ന്‍റെ ക്ഷ­മി­ക്കു­ന്ന സ്നേ­ഹം പ്ര­വര്‍­ത്തി­ച്ച് അവ­രെ സ്വ­ത­ന്ത്ര­രാ­ക്കേ­ണമേ. നി­ന്‍റെ ദി­വ്യ­സ്നേ­ഹം എ­ന്നി­ലേ­യ്­ക്കയ­ച്ച് അ­വി­ടു­ത്തേ സ­മാ­ധാ­നവും സൗ­ഖ്യവും ത­ന്ന് എ­ന്നെയും അ­നു­ഗ്ര­ഹി­ക്കേ­ണ­മേ.












ആ­മേന്‍.

കുമ്പസാരത്തിനുള്ള ജപം

സര്‍വ്വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ.

ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.

കുടുംബത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന

നന്മ സ്വരൂപിയും കരുണാനിധിയുമായ ദൈവമേ ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങയുടെ ശക്തമായ സംരക്ഷണത്തിനായി ഭരമേല്‍പ്പിക്കുന്നു.നസ്രത്തിലെ തിരുകുടുംബത്തെ അങ്ങ് അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കണമേ.

ഞങ്ങളുടെ രക്ഷകനായ ഈശോയേ അങ്ങ് ഞങ്ങളെ രക്ഷിക്കുവാന്‍ വേണ്ടി മനുഷ്യാവതാരം ചെയൂവാന്‍ തിരുമനസ്സായ സ്നേഹത്തെക്കുറിച്ചും കുരിശില്‍ കിടന്നു ഞങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ തിരുച്ചിത്തമായ കരുന്നയെക്കുറിച്ചും ഞങ്ങളുടെ ഭവനത്തെയും കുടുംബത്തെയും ഇതിലെ അംഗങ്ങളേയും ആശീര്‍വ്വദിക്കണമെന്ന് താഴ്മയായി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.എല്ലാ തിന്മയില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മയില്‍ വഞ്ചനയില്‍ നിന്നും ഞങ്ങളെ രക്ഷികണമേ.

മഞ്ഞു,തീയ്,വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.അങ്ങയുടെ കോപത്തില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കകണമേ.പകയില്‍ നിന്നും ശത്രുക്കളുടെ ദുരുദ്ദേശങ്ങളില്‍നിന്നും പഞ്ഞം,പട,വസന്ത മുതലായവയില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

ഞങ്ങളിലാരും തന്നെ വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുന്നതിന് ഇടവരുത്തരുതേ.ഞങ്ങളെ വിശുദ്ധീകരിക്കുന്ന വിശ്വാസം തുറന്നു സമ്മതിക്കുന്നതിനും,വേദനകളിലും ക്ലേശങ്ങളിലും ഞങ്ങളുടെ ശരണം ഇളകാതിരിക്കുന്നതിനും അങ്ങനെ അങ്ങയെ കൂടുതല്‍ സ്നേഹിക്കുന്നതിനും മറ്റുളവരോടു സ്നേഹപൂര്‍വ്വം വര്‍ത്തിക്കുന്നതിനും നീ ഇടയാക്കണമേ.ഓ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കണമേ,രക്ഷിക്കണമേ.


വരപ്രസാധത്തിന്‍റെയും കരുണയുടെയും മാതാവായ മറിയമേ,ഞങ്ങളെ അനുഗ്രഹിക്കണമേ.ദുഷ്ടാരൂപിയില്‍ നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ,കണ്ണുനീരിന്റെ ഈ താഴ്വരയില്‍ക്കൂടി ഞങ്ങളുടെ കരങ്ങള്‍ പിടിച്ചു നീ നടത്തണമേ,നിന്‍റെ ദിവ്യപുത്രനുമായി രമ്യപ്പെടുത്തണമേ.അങ്ങയുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍ ഞങ്ങളെ അങ്ങേക്ക് സമര്‍പ്പിക്കണമേ.

ഞങ്ങളുടെ രക്ഷകന്റെ വളര്‍ത്തുപിതാവും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷകനും തിരുക്കുടുംബത്തിന്റെ തലവനുമായ മാര്‍ യൌസേപ്പ് പിതാവേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ.സര്‍വ്വദാ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമേ.

വി.മിഖായാലേ,പിശാചിന്‍റെ സകല കെണികളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

വി.ഗബ്രിയേലെ ദൈവത്തിരുച്ചിത്തം ഞങ്ങള്‍ക്ക് മനസ്സിലാക്കി തരണമേ.

വി.റഫായേലെ ഞങ്ങളെ രോഗങ്ങളില്‍ നിന്നും ജീവിതപായങ്ങളില്‍ നിന്നും കാത്തുകൊള്ളണമേ.

ഞങ്ങളുടെ കാവല്‍ മാലാഖമാരെ ഞങ്ങളെ രക്ഷയുടെ വഴിയില്‍ക്കൂടി എപ്പോഴും നടത്തിക്കൊള്ളണമെ.വിശുദ്ധ മദ്ധ്യസ്ഥരെ ദിവ്യ തിരു സിംഹാസനത്തിന്‍ മുമ്പില്‍ നിന്നുകൊണ്ടു ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഞങ്ങളുടെ സൃഷ്ടാവായ ബാവാ തംബുരാനെ കുരിശില്‍ കിടന്നുകൊണ്ടു ഞങ്ങള്‍ക്കായി ത്യാഗബലിയര്‍പ്പിച്ച പുത്രന്‍ തംബുരാനെ,മാമോദീസാ വഴിയായി ഞങ്ങളെ വിശുദ്ധീകരിച്ച റൂഹ തംബുരാനെ,ഈ ഭവനത്തെ അനുഗ്രഹിക്കണമേ.

ദൈവം തന്‍റെ പരിശുദ്ധ ത്രിത്വത്തില്‍ ഞങ്ങളുടെ ശരീരങ്ങളെ രക്ഷിക്കുകയും ആത്മാക്കളെ ശുദ്ധീകരിക്കുകയും മനസ്സിനെ നയിക്കുകയും

ഞങ്ങളെ നിത്യജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്യുമാറാകട്ടെ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി,ആദിമുതല്‍ എന്നേക്കും ആമ്മേന്‍.

കുടുംബ പ്രതിഷ്ഠ

ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍ ,ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും, സമൃദ്ധമായി അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മരിച്ചുപോയ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കേണമേ. ആല്‍മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് ,ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ഞങ്ങല്‍ക്കെല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ. മറിയത്തിന്‍റ് വിമല ഹൃദയവും, മാര്‍ യൌസേപ്പ് പിതാവും ,ഞങ്ങളുടെ പ്രതിഷ്ടയെ അങ്ങേക്ക് സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവനും ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ മറിയത്തിന്‍റെ വിമല ഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി. യൌസേപ്പ് പിതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ വി.മാര്‍ഗരീത്തമറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ


കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്പാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിപ്പാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!

ആമ്മേന്‍.

കര്‍ത്താവിന്‍റെ കല്ലറജപം

ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്‍റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! എന്‍റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന്‌ എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്‍റെ മേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്‍റെ ദിവ്യപങ്കപ്പാടിന്‍റെ മാഹാത്മ്യതയെക്കുറിച്ചും, തന്‍റെ പരിശുദ്ധ പുനരുദ്ധാനത്തിന്‍റെയും ദൈവത്തോടൊത്ത ആരോഹണത്തിന്‍റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്‍റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ.


ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്‍റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്‍റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്‍റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്‍റെ ദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.


ആമ്മേന്‍

കടബാദ്ധ്യതകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന

ആബാ-പിതാവേ,അങ്ങയുടെ മകനായ/മകളായ എന്‍റെ കടബാദ്ധ്യതകള്‍ സര്‍വ്വസമ്പത്തിന്‍റെയും ഉടമയായ അങ്ങയുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.കഴിഞ്ഞ കാലങ്ങളില്‍ ദൈവഹിതപ്രകാരമല്ലാതെ പണം സമ്പാധിച്ചതിനും,അങ്ങേക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ പണം ഉപയോഗിച്ചതിനും,വരുമാനത്തിന്‍റെ ദശാംശം സുവിശേഷവേലക്കായി നല്‍കാതിരുന്നതിനും ഞാന്‍ മാപ്പപേക്ഷിക്കുന്നു.

എന്‍റെ സാമ്പത്തീക ഞെരുക്കസമയത്ത് വായ്പ തന്ന് സഹായിക്കുവാന്‍ അങ്ങയുടെ സ്നേഹവുമായി എന്‍റെ അടുത്തു വന്നവരെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു.അവരെ സകല അനുഗ്രഹങ്ങളാലും നിറക്കണമേ,നിന്‍റെ ജീവിതം കര്‍ത്താവിന് ഭരമേല്‍പ്പിക്കുക,കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക അവിടുന്ന് നോക്കികൊള്ളും എന്ന വാഗ്ദാനം പ്രാപിക്കാം എന്ന വിശ്വാസത്തോടെ എന്‍റെ സാമ്പത്തീക പ്രതിസന്ധിയെ ദൈവത്തിരുസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.ദൈവമേ സ്തോത്രം...ദൈവമേ നന്ദി....

"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്നു യേശുക്രിസ്തുവഴി ഞങ്ങള്‍ക്കു ആവശ്യമുള്ളതെല്ലാം നല്കും" എന്നു ഞാന്‍ ഏറ്റു പറയുന്നു

"തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയുമ്മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്‍ഷിക്കുന്നു"

1 സ്വര്‍ഗ്ഗ.3 നന്മ.1ത്രിത്വ