2016 ഡിസംബർ 28, ബുധനാഴ്‌ച

വിശുദ്ധ ബര്‍ണ്ണാദിന്‍റെ ജപം


എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന് നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താല്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. നെടുവീര്‍പ്പെട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമെ. ആമ്മേന്‍.

വിശുദ്ധ കുരിശിന്‍റെ ജപം


ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശിന്മേല്‍ മരിച്ച ആരാധനയ്ക്കു യോഗ്യനായ കര്‍ത്താവും രക്ഷിതാവുമായ ഈശോമിശിഹായേ! ഓ! എന്‍റെ ഈശോയുടെ ശുദ്ധമാകപ്പെട്ട കുരിശേ! അപകടമുള്ള സകല ആയുധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമെ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ! തിന്മയുള്ള ഏല്ലാ കൂട്ടങ്ങളും എന്നെ ബാധിക്കാതെ കാത്തുകൊള്ളണമേ. ഓ! മിശിഹായുടെ വിശുദ്ധ കുരിശേ എന്‍റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ കാത്തുരക്ഷിക്കേണമേ. ഓ! വിശുദ്ധ കുരിശേ! അപകടമരണത്തില്‍ നിന്ന്‌ എന്നെ കാത്തു രക്ഷിക്കേണമേ. എല്ലായ്പ്പോഴും ഓ! സ്ലീവാമേല്‍ തൂങ്ങപ്പെട്ട നസറായക്കാരന്‍ ഈശോയേ! എപ്പോഴും എന്നന്നേയ്ക്കും എന്‍റെ മേല്‍ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ പുജിത ബഹുമാനത്തിനായിട്ടും തന്റെ ദിവ്യപങ്കപ്പാടിന്‍റെ മാഹാത്മ്യതയെക്കുറിച്ചും, തന്‍റെ പരിശുദ്ധ പുനരുദ്ധാനത്തിന്‍റെയും ദൈവത്തോടൊത്ത ആരോഹണത്തിന്‍റെയും മഹിമയെക്കുറിച്ചും എന്നെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുചെല്ലുവാന്‍ തിരുമനസ്സായല്ലോ. നത്താള്‍ദിവസത്തില്‍ ഈശോമിശിഹാ സത്യമായിട്ടും തൊഴുക്കൂട്ടില്‍ പിറന്നതിനെക്കുറിച്ചും പതിമൂന്നാം ദിവസത്തില്‍ മൂന്നു പൂജരാജാക്കള്‍ സത്യമായിട്ടു കാണിക്ക അണച്ചതിനെക്കൊണ്ടും, ദുഃഖവെള്ളിയാഴ്ച ഈശോമിശിഹാ സത്യമായിട്ടു ഗാഗുല്‍ത്താ മലപ്പുറത്തു കുരിശിന്മേല്‍ തൂങ്ങപ്പെട്ടതിനെക്കുറിച്ചും താന്‍ സത്യമായിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനെക്കൊണ്ടു കാണാവുന്നതും കാണ്മാന്‍ വഹിയാത്തതുമായ എന്‍റെ ശത്രുക്കളില്‍ നിന്നു ഈശോമിശിഹായുടെ യോഗ്യതകളാല്‍ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്നെ കാത്തുരക്ഷിച്ചുകൊള്ളണമേ. ഓ! ദിവ്യകര്‍ത്താവീശോമിശിഹായേ, എന്നെ അനുഗ്രഹിക്കേണമേ. ശുദ്ധമറിയമേ, യൗസേപ്പേ, എനിക്കു വേണ്ടി അപേക്ഷിക്കേണമേ. നിക്കോദിമോസും യൗസേപ്പും നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരം സ്ലീവായില്‍ നിന്നെടുത്തു കബറടക്കം ചെയ്തുവല്ലോ. ഓ! എന്‍റെ ദിവ്യകര്‍ത്താവീശോമിശിഹായെ താന്‍ ഏറ്റ പീഡകള്‍ കൊണ്ടു പാപം നിറഞ്ഞ ഈ ഭൂമിയില്‍ നിന്നു സത്യമായിട്ടു തന്‍റെ തിരുവാത്മാവു വേര്‍പിരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ കുരിശു ക്ഷമയോടുകൂടി ചുമക്കുവാനും എന്‍റെ സങ്കടം ഞെരുക്കത്തോടും ഭയത്തോടും സഹിക്കുവാനും അതില്‍ ആവലാതിപ്പെടാതെ ഇരിക്കുവാനും തന്‍റെദുഃഖപീഡകളെക്കുറിച്ചു സകല ആപത്തുകളില്‍ നിന്നും ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കും ഞാന്‍ രക്ഷപ്പെടുമാറാകട്ടെ.


ആമ്മേന്‍

വിവാഹത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന


മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല എന്നുപറഞ്ഞുകൊണ്ടു ഹവ്വായെ സൃഷ്ടിച്ചു ആദത്തിന് നല്കിയ ദൈവമേ!അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.എനിക്കു ജന്മം നല്കിയ നിമിഷം മുതല്‍ ഈ നിമിഷം വരെ എന്നെ പരിപാലിച്ചതിന് നന്ദി പറയുന്നു.അങ്ങയുടെ പരിപാലനയുടെ കരങ്ങളില്‍ എന്നും ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എല്ലാം എന്‍റെ നന്മയ്ക്കായി രൂപാന്തരപ്പെടുത്തുന്ന അങ്ങയുടെ സ്നേഹത്തിന് നന്ദി പറയുന്നു.അങ്ങ് എനിക്കുവേണ്ടി അങ്ങയുടെ പദ്ധതിയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ഭാവി ജീവിതപങ്കാളിയെ അങ്ങയുടെ സംരക്ഷണയില്‍ നിലനിര്‍ത്തണമേ.അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് എന്‍റെ വിവാഹം യാതൊരു തടസവും കൂടാതെ നടത്തിതരണമേ.

വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പ്രാര്‍ത്ഥ­ന


പ­രി­ശു­ദ്ധാ­ത്മാവാ­യ ദൈ­വമേ, എന്നില്‍ വ­ന്ന് നി­റ­യേ­ണമേ, എ­ന്‍റെ മ­ന­സ്സി­നെയും ബു­ദ്ധി­യെയും ചി­ന്ത­യെയും വികാ­ര വി­ചാ­ര­ങ്ങ­ളെയും വി­ശു­ദ്ധീ­ക­രി­ക്കേ­ണമേ. 'ഈശോ പ്രാ­യ­ത്തിലും ജ്ഞാ­ന­ത്തിലും ദൈ­വ­ത്തി­ന്‍റെയും മ­നു­ഷ്യ­രു­ടെയും പ്രീ­തി­യിലും വ­ളര്‍­ന്നു­വ­ന്ന­തു­പോലെ' ഞാനും ആ­യി­ത്തീ­രു­ന്ന­തിന്, അ­ങ്ങേ മ­ഹ­ത്വ­ത്തി­നൊ­ത്ത­വി­ധം എ­ന്‍റെ ദൗത്യം നിര്‍­വ­ഹി­ക്കു­ന്ന­തി­നാ­വ­ശ്യമാ­യ ജ്ഞാനം, ബുദ്ധി, അ­റിവ്, ആ­ലോച­ന, ആ­ത്മ­ധൈ­ര്യം, ഭക്തി, ദൈ­വഭ­യം എ­ന്നീ ദാ­ന­ങ്ങളും ഫ­ല­ങ്ങളും എന്നില്‍ ചൊ­രി­യേ­ണമേ. പ­രി­ശു­ദ്ധ അമ്മേ, മാ­ലാ­ഖ­മാരേ, വി­ശുദ്ധ­രേ എ­നി­ക്കു­വേ­ണ്ടി മാ­ധ്യസ്ഥ്യം വ­ഹി­ക്കേ­ണമേ. ഈ­ശോയേ, എ­ന്റെ സ­ഹ­പാഠി­ക­ളെയും ഗു­രു­ഭൂ­ത­രേയും മാ­താ­പി­താ­ക്ക­ന്മാ­രെയും സ­ഹോ­ദ­ര­ങ്ങ­ളെയും അ­നു­ഗ്ര­ഹി­ക്കേ­ണ­മേ. നിത്യം പി­താവും പു­ത്രനും പ­രി­ശു­ദ്ധാ­ത്മാ­വു­മാ­യ സര്‍­വ്വേ­ശ്വ­ര

ആ­മ്മേന്‍.

വി.­കു­രി­ശി­ന്‍റെ പ്രാര്‍­ത്ഥന


(എ.ഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്‍റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അ­വ­സ­രത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്‍റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്).

പ്രാര്‍ത്ഥ­ന

ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മ­രി­ച്ചു­വ­ല്ലോ. വി­ശു­ദ്ധ­കു­രിശേ! എ­ന്‍റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ സ­ത്­ചി­ന്ത­കള്‍­കൊ­ണ്ട് നി­റ­യേ്­ക്ക­ണമേ. ഓ! വി­.കു­രിശേ! എല്ല തി­ന്മ­കളില്‍ നിന്നും എ­ന്നെ മോ­ചി­പ്പി­ക്കേ­ണമേ. ഓ! വി.കു­രി­ശേ എല്ലാ അ­പ­ക­ട­ങ്ങളില്‍ നി­ന്നും പെ­ട്ടെ­ന്നു­ള്ള മ­ര­ണ­ത്തില്‍­നിന്നും എ­ന്നെ ര­ക്ഷി­ക്കേ­ണ­മേ. എ­നി­ക്ക് നി­ത്യ­ജീ­വന്‍ നല്‍­കേ­ണമേ. ഓ! ക്രൂ­ശി­തനാ­യ ന­സ്ര­യേല്‍­ക്കാ­രന്‍ യേ­ശു­ക്രി­സ്­തുവേ! ഇ­പ്പോഴും എ­പ്പോഴും എ­ന്‍റെ മേല്‍ ക­രു­ണ­യു­ണ്ടാ­കേ­ണ­മേ. നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് ന­യി­ക്കു­ന്ന ന­മ്മു­ടെ കര്‍­ത്താ­വീ­ശോ­മി­ശി­ഹാ­യു­ടെ തി­രു­ര­ക്ത­ത്തി­ന്‍റെ­യും, മ­ര­ണ­ത്തി­ന്‍റെയും, ഉ­യിര്‍­പ്പി­ന്‍റെ­യും, സ്വര്‍­ഗ്ഗാ­രോ­ഹ­ണ­ത്തി­ന്‍റെയും പൂജി­ത ബ­ഹു­മാ­ന­ത്തി­നാ­യി യേശു, ക്രി സ്മ­സ് ദിവ­സം ജ­നി­ച്ചു­വെന്നും ദുഃ­ഖ­വെ­ള്ളി­യാഴ്­ച അ­വി­ടുന്ന് കു­രി­ശില്‍­തൂ­ങ്ങി മ­രി­ച്ചു­വെന്നും നി­ക്ക­ദെ­മോസും യൗ­സേ­പ്പും കര്‍­ത്താ­വി­ന്‍റെ തി­രു­ശ­രീ­രം കു­രി­ശില്‍­നി­ന്നിറ­ക്കി സം­സ്­ക­രി­ച്ചു­വെന്നും അ­വി­ടു­ന്ന് സ്വര്‍­ഗ്ഗാ­രോ­ഹി­ത­നാ­യി എന്നും ഞങ്ങള്‍ വി­ശ്വ­സി­ക്കുന്നു. കാ­ണ­പ്പെ­ടു­ന്നതും കാ­ണ­പ്പെ­ടാ­ത്ത­തുമാ­യ എല്ലാ ശ­ത്രു­ക്കളില്‍ നിന്നും എ­ന്നെ സം­ര­ക്ഷി­ക്കേ­ണമേ. കര്‍­ത്താവാ­യ യേ­ശുവേ, എന്നില്‍ ക­നി­യേ­ണമേ. പരി. അമ്മേ, വി. യൗ­സേ­പ്പി­താവേ, എ­നി­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കേ­ണമേ. ഭ­യം കൂ­ടാ­തെ കു­രി­ശു വ­ഹി­ക്കു­വാ­നു­ള്ള ശ­ക്തി അ­ങ്ങ­യു­ടെ കു­രി­ശി­ന്‍റെ സ­ഹ­ന­ത്തി­ലൂ­ടെ എ­നി­ക്ക് നല്‍­കേ­ണമേ. അങ്ങ­യേ അ­നു­ഗ­മി­ക്കാ­നു­ള്ള കൃ­പാവ­രം എ­നി­ക്ക് നല്‍­കേ­ണമേ.

                                ആ­മേന്‍.

വയസുചെന്നവരുടെ പ്രാര്‍ത്ഥന

കര്‍ത്താവേ എന്‍റെ കാലമെല്ലാം കടന്നുപോയി അത് ഏതുവിധമായിപ്പോയി എന്നറിയുന്നില്ല ഈ അല്പകാലത്തില്‍ എത്രയോ പ്രാവശ്യം എന്റെ വചനംകൊണ്ടും ആകാത്ത ആഗ്രഹംകൊണ്ടും അങ്ങേക്ക് ദ്രോഹംചെയ്തു.ഇപ്പോള്‍ മരണം അടുത്തുവരുന്ന ഭയങ്കരമായ വിധിയില്‍ എന്തു വരുവാന്‍ പോകുന്നുവെന്ന് ഓര്‍ത്ത് ഞാന്‍ ഭയപ്പെടുന്നു,ഞാന്‍ ചെയ്ത പാപങ്ങളാല്‍ എന്‍റെ ബുദ്ധിയും മനസ്സും കലങ്ങിയിരിക്കുന്നു എന്‍റെ അവസാനകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു ധ്യാനിപ്പാന്‍കൂടെയും അറിവാന്‍ വഹിയാ.അതുകൊണ്ടു അങ്ങുന്നു എന്നെ അനുഗ്രഹിച്ചു ഞാന്‍ മരിക്കുന്നതിന് മുംബ് എന്റെ പാപങ്ങളെ വിചാരിച്ചു കരഞ്ഞു പ്രലപ്പിപ്പാനും,അതുകള്‍ക്ക് തക്ക തപസ്സുചെയ്തു അങ്ങേ നീതിക്കു ഉത്തരിപ്പാനും നല്ല കുംബസാരം കഴിച്ചു അന്ത്യകൂദാശകള്‍ കൈക്കൊണ്ടു നല്ലമരണം പ്രാപിപ്പാനും കൃപചെയ്യണമെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു

രോഗശാന്തി പ്രാര്‍ത്ഥന

ഞാന്‍ നിന്നെ സുഖപ്പെപ്പെടുത്തുന്ന കര്‍ത്താവാണ് എന്നരുളിച്ചെയ്ത ദൈവമേ, എന്‍റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും അങ്ങേയ്ക്കിതാ സമര്‍പ്പിക്കുന്നു. എന്നെ അലട്ടുന്ന മൗന നൊമ്പരങ്ങളും പ്രശ്നങ്ങളും രോഗങ്ങളും പാപങ്ങളും എന്നില്‍ നിന്നു നീക്കി ആത്മ-ശരീരവിശുദ്ധി നല്കി അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എന്നെ അലട്ടുന്ന ....... രോഗത്തെ അവിടുത്തെ തിരുസന്നിധിയില്‍ അര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു, കേണപേക്ഷിക്കുന്നു. നാഥാ, അവിടുത്തെ തൃക്കരം എന്റെ മേല്‍ നീട്ടണമേ. എന്നെ ഒന്നും തൊട്ടാലും - സൗഖ്യപ്പെടുത്തിയാലും. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ എന്നിലുള്ള രോഗാണുക്കളെ നിര്‍വീര്യമാക്കി എന്നില്‍ അവിടുത്തെ സ്നേഹം ചൊരിഞ്ഞ് സമാധാനവും സന്തോഷവും നല്കി പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് എന്നെ പറഞ്ഞയയ്ക്കണമേ. ഈ രോഗത്തിലൂടെ അങ്ങ് നല്ലവനാണെന്ന് അനുഭവിച്ചറിയുവാന്‍ എനിക്കവസരം നല്കണമേ.

ആമേന്‍.