2017 ജനുവരി 23, തിങ്കളാഴ്‌ച

ബന്ധന പ്രാര്‍ത്ഥന -1

പ്രാര്‍ത്ഥന
ജീവനുള്ള ദൈവത്തിന്റെ പുത്രനായ /യേശു ക്രിസ്തുവിന്റെ / ശക്തിയുള്ള നാമത്തില്‍, അവിടുത്തെ തിരുശരീരരക്തങ്ങളുടെ യോഗ്യതയാല്‍/ എല്ലാ അന്ധകാരശക്തികളും / പൈശാചിക ബന്ധനങ്ങളും / ദുഃശ്ശീലങ്ങളും / എന്നെ / നിന്നെ വിട്ടു പോകട്ടെ. ഞാന്‍ (നീ / ഞങ്ങള്‍) കര്‍ത്താവായ യേശുക്രിസ്തുവിന്റെ /തിരുരക്തത്താല്‍/ വിലയ്ക്കു വാങ്ങപ്പെട്ടവനാണ്(വളാണ്). അന്ധകാര ശക്തികള്‍ക്ക് / എന്റെ (ഞങ്ങളുടെ)മേല്‍ അധികാരമില്ല. ഞാന്‍ (ഞങ്ങള്‍)/ യേശു ക്രിസ്തുവിന്റേതാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍/ ഞാന്‍ കല്‍പിക്കുന്നു. എന്നെയും (ഞങ്ങളെയും) കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും ബാധിച്ചിരിക്കുന്ന /രോഗത്തിന്റെയും തകര്‍ച്ചയുടെയും/ ദുഃശ്ശീലത്തിന്റെയും /ദുരാത്മാവേ പുറത്തു വരിക. യേശു ക്രിസ്തുവിന്റെ/ കുരിശിന്റെ കീഴെ /ഈ ദുരാത്മാക്കള്‍ ബന്ധിക്കപ്പെടട്ടെ. തിരുരക്തത്താല്‍ കഴുകി /എന്നേയും എനിക്കുള്ളവയേയും ശുദ്ധീകരിക്കണമേ. വിശുദ്ധ കുരിശിന്റേയും/ പരിശുദ്ധ കന്യാമറിയത്തിന്റേയും /വിശുദ്ധ മിഖായേലിന്റേയും/ സകല മാലാഖമാരുടെയും/ സകലവിശുദ്ധരുടെയും/ മദ്ധ്യസ്ഥതയും/ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ അപേക്ഷകളും/ എനിക്ക് അഭയവും/ കോട്ടയുമായിരിക്കട്ടെ.
വി.സെബസ്ത്യാനോസിന്റേയും /വി.ഗീവര്‍ഗ്ഗീസിന്റേയും മദ്ധ്യസ്ഥതയും /സകല അപ്പസ്‌തോലന്മാരുടെയും/ രക്തസാക്ഷികളുടെയും/ പ്രാര്‍ത്ഥനാസഹായവും /എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. യേശുവിന്റെ /ശക്തിയുള്ള നാമത്തില്‍/ അസൂയയുടെയും, അഹങ്കാരത്തിന്റെയും അലസതയുടെയും, ശത്രുതയുടെയും, വെറുപ്പിന്റെയും കോപത്തിന്റെയും, ആസക്തികളുടെയും/ എല്ലാ ബന്ധനങ്ങളും/ എന്നില്‍നിന്ന് അകന്നുപോകട്ടെ. കര്‍ത്താവായ യേശുക്രിസ്തു/ നിത്യജീവനിലേക്കും /രക്ഷയുടെ പൂര്‍ണ്ണതയിലേക്കും /എന്നെ നയിക്കുമാറാകട്ടെ.
യേശുവേ സ്‌തോത്രം... യേശുവേ നന്ദി... യേശുവേ ആരാധന



TODAY'S DAILY PRAYER

Dear Father in heaven,we thank you for giving our hearts hope for your kingdom, the kingdom of God. We thank you that again and again we may draw strength from this hope, find new youthfulness and courage, and discover how powerfully, though hidden, your kingdom is already approaching. Protect this vision and help us when we fail. All will come right. Whatever happens, we are in your hands, and no one shall snatch this joy from our hearts. Amen.

പരിശുദ്ധാതമാവിനോടുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥന
എല്ലാറ്റിനേയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടന്നു ഞങ്ങളില്‍ നിറഞ്ഞുനില്ക്കുകയും അവിടത്തെ സ്‌നേഹത്തിന്റെ കതിരുകള്‍ ഞങ്ങളില്‍ പരത്തുകയും ചെയ്യേണമേ. നിത്യവും ഞങ്ങളില്‍ വസിക്കുന്ന പരിശുദ്ധാത്മാവേ, അനുതാപത്തിന്റെ അരൂപി ഞങ്ങള്‍ക്കു തരണമേ. പാപത്തില്‍നിന്നും പാപസാഹചര്യങ്ങളില്‍നിന്നും ഞങ്ങളെ അകറ്റണമേ. വിജ്ഞാനത്തിന്റെയും, അറിവിന്റെയും ഉറവിടമായ പരിശുദ്ധാത്മാവേ, യേശുവിന്റെ പഠനങ്ങളാല്‍ ഞങ്ങളെ പ്രബുദ്ധരാക്കണമേ. വിശ്വാസത്തില്‍ ഉറപ്പിക്കുകയും പ്രത്യാശയില്‍ നടത്തുകയും ചെയ്യേണമേ.
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയും ദുഃഖിതരെ ആനന്ദിപ്പിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ, അവിടത്തെ സമാശ്വാസത്തിന്റെ ശീതളച്ഛായയില്‍ ഞങ്ങളെ നിര്‍ത്തണമേ. സ്‌നേഹത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ. അഗതികളുടെ ആശ്രയവും വരദാനങ്ങളുടെ ഉറവിടവുമായ പരിശുദ്ധാത്മാവേ, അവിടത്തെ അനുഗ്രഹത്തിന്റെ സമൃദ്ധിയാല്‍ ഞങ്ങളുടെ ദാരിദൃം അകറ്റണമേ. മനസ്സിന്റെ ശൂന്യത മാറ്റി ഹൃദയം ഉജ്ജ്വലിപ്പിക്കണമേ. ഞങ്ങളുടെ മദ്ധ്യസ്ഥനും മാര്‍ഗ്ഗവുമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ വഴികള്‍ അങ്ങ് നേരെയാക്കുകയും വഴിതെറ്റിപ്പോയവരെ നേര്‍വഴിക്കു തിരിക്കുകയും ചെയ്യേണമേ. സത്യത്തിലും നീതിയിലും ഞങ്ങളെ നടത്തണമേ.
ഐക്യത്തിന്റെ നിദാനമായ പരിശുദ്ധാത്മാവേ, അകന്നുപോയവരെ അടുപ്പിക്കുകയും ഭിന്നതകള്‍ അകറ്റുകയും ചെയ്യണമേ. ഞങ്ങളുടെ നെടുവീര്‍പ്പുകളിലും വിലാപങ്ങളിലും ഞങ്ങളെ ആശ്വസിപ്പിക്കണമേ. ഞങ്ങളുടെ പദ്ധതികളെ അങ്ങു നയിക്കുകയും ഉദ്യമങ്ങളെ വിജയിപ്പിക്കുകയും ചെയ്യേണമേ. ആമ്മേന്‍


പാപമോചനത്തിനായുള്ള പ്രാര്‍ത്ഥന

എന്റെ സ്വര്‍ഗീയപിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തുപോയ എല്ലാ പാപങ്ങളെയും അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരമായ വീഴ്ചകളെയും ഓര്‍ത്ത് പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ അനുതപിക്കുന്നു. പാപവും പാപവഴികളും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശുവിനെ എന്റെ കര്‍ത്താവും രക്ഷകനുമായി ഞാന്‍ സ്വീകരിക്കുന്നു. എന്റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്റെ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ച് അവിടത്തെ അരൂപിയാല്‍ നിറയ്ക്കണമേ. ആമ്മേന്‍. (കുമ്പസാരത്തിനുമുന്‍പ് ആവര്‍ത്തിച്ചു ചൊല്ലി പ്രാര്‍ത്ഥിക്കുക)
‘യഹോവ’ എന്ന ദൈവനാമവും അപ്പോസ്തോലിക സഭകളും (The divine name ‘Jehovah’ and Apostolic Churches)

‘യഹോവ’ എന്ന ദൈവനാമവും അപ്പോസ്തോലിക സഭകളും (The divine name ‘Jehovah’ and Apostolic Churches)

2017 ജനുവരി 22, ഞായറാഴ്‌ച


പാപികള്‍ക്കും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥന 
ദൈവമേ അങ്ങ് എന്റെ ബുദ്ധിയിലും, ബോധ്യത്തിലും ഉണ്ടായിരിക്കുക
എന്റെ കാഴ്ചയിലും, നോട്ടത്തിലും ഉണ്ടായിരിക്കുക
എന്റെ അധരത്തിലും, സംസാരത്തിലും ഉണ്ടായിരിക്കുക
ദൈവമേ അങ്ങ് എന്റെ ഹൃദയത്തിലും ചിന്തയിലും വസിക്കുക
ദൈവമേ എന്റെ അവസാനത്തിലും, മരണത്തിലും ഉണ്ടായിരിക്കുക
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും,,ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. (1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.)
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: 'ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്! സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു'. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.)


ഉറങ്ങാന്‍ പോകുന്നതിനു മുമ്പും മറ്റവസരങ്ങളിലും ചൊല്ലാവുന്ന സുകൃതജപം.

യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ, പെട്ടെന്നുള്ള മരണത്തില്‍ നിന്നും, അപകടങ്ങളിലും അസുഖങ്ങളിലും നിന്നും, ഭയത്തിലും പൈശാചികബാധയില്‍ നിന്നും, ദുഷ്ചിന്തകളിലും ദുഷ്ചര്യകളിലും നിന്നും എന്നേയും എന്റെ കുടുംബത്തേയും കാത്തുരക്ഷിക്കണമേ. ആമ്മേന്‍.

(യൂദന്മാരുടെ രാജാവായ നസ്രായനായ ഈശോയേ എന്നു കുരിശു വരച്ചുകൊണ്ട് ഈ സുകൃതജപം ചൊല്ലുന്നു.)