2017 ജനുവരി 28, ശനിയാഴ്‌ച
വിശുദ്ധ തോമസ് അക്വിനാസ്
എക്കാലത്തേയും മികച്ച എഴുത്തുകാരിലും,
വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ
കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ
സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി
സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ
പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍
ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ
കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും
എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.
ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്.
വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും
വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു
വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി
വിശുദ്ധന്‍ വിലപിക്കുമായിരുന്നു.
തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി
അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു.
വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും
കഴിയുമായിരുന്നില്ല. നിര്‍ദ്ധനരോടും ആലംബഹീനരോടും കാണിച്ച അദ്ദേഹത്തിന്റെ കാരുണ്യം
എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ അദ്ദേഹം അതിയായ
സന്തോഷം കണ്ടെത്തിയിരിന്നു. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ
ഇടയില്‍ തന്റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നില്ല.
മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരിന്നു.
വിശുദ്ധന്‍ മരണ ശേഷം അദ്ദേഹത്തിന്റെ
സന്തതസഹചാരിയും, കുമ്പസാരകനുമായിരിന്ന വൈദികന്‍
ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. “ഒരഞ്ചുവയസ്സ്
കാരന്റെ നിഷ്കളങ്കതയോട് കൂടിയാണ് ഞാന്‍ വിശുദ്ധനെ കണ്ടിട്ടുള്ളത്. തന്റെ ആത്മാവിനെ
നശിപ്പിക്കുന്ന ശാരീരികമായ ഒരു പ്രലോഭനത്തിനും വിശുദ്ധന്‍ വഴിപ്പെട്ടിരുന്നില്ല,
മാനുഷികമായ ഒരു പാപവും അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നില്ല. വിശുദ്ധ
ആഗ്നസിനോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു, കന്യകയായ
ഈ വിശുദ്ധയുടെ ഭൗതീകാവശിഷ്ടം അദ്ദേഹം തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു."
വിശുദ്ധ തോമസ് അക്വിനാസ് 1274-ല്‍
തന്റെ 50-മത്തെ വയസ്സിലാണ് മരിച്ചത്. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ
അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടേയും, ദൈവശാസ്ത്രത്തിന്റേയും
മാധ്യസ്ഥ സഹായിയായി കണക്കാക്കുന്നു.
2017 ജനുവരി 26, വ്യാഴാഴ്‌ച
വിശുദ്ധ റാഫേല്‍
സൗഖ്യത്തിന്റെ മാലാഖ
എന്നറിയപ്പെടുന്നു. ശാരീരികമായും
ആത്മീയമായും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം.
ഗദ്‌സേമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചോര വിയര്‍ത്ത ഈശോയെ
ആശ്വസിപ്പിച്ചത് ഈ മാലാഖയാണെന്നു വിശ്വസിക്കുന്നു. വിശുദ്ധ റാഫേലിന് നമ്മുടെ
മുറിവുകളില്‍ തൈലം പൂശുന്നതിനുള്ള കര്‍ത്തവ്യമത്രേ നല്‍കിയിരിക്കുന്നത്.
സെപ്തംബര്‍ 29 തിരുസഭ മുഖ്യദൂതന്‍മാരായ
വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.
വിശുദ്ധ മിഖായേല്‍
മാലാഖമാരില്‍ പ്രധാനപ്പെട്ടവന്‍.
'ദൈവത്തെപ്പോലെ' എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. എല്ലാ
തിന്മകളില്‍നിന്നും നമ്മളെ കാത്തുരക്ഷിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. ഈ മാലാഖയെപ്പറ്റി ബൈബിളില്‍
- ദാനിയേല്‍ - 10:13,21,12:1 യൂദാസിന്റെ ലേഖനം - 1:9 വെളിപാടിന്റെ പുസ്തകം - 12:7
എന്നിവിടങ്ങളില്‍ പ്രദിപാതിക്കുന്നു.
വിശുദ്ധ മിഖായേലിന്റെ ജോലി സാത്താന്‍
നിങ്ങള്‍ക്കെതിരെ അഴിച്ചുവിടുന്ന ഭീകരമായ ആക്രമണങ്ങളില്‍നിന്നു നിങ്ങളെ
സംരക്ഷിക്കുകയാകുന്നു. ദുഷ്ടപ്പിശാചില്‍നിന്നും അവന്റെ അപകടരമായ കെണികളില്‍നിന്നും നിങ്ങളെ മോചിപ്പിക്കുന്നതിന്, തന്റെ മഹാശക്തിയോടെ ഇടപെടുന്നതും സമരത്തില്‍ നിങ്ങളോടുകൂടെ
ചേരുന്നതും മുഖ്യദൂതനും സാര്‍വലൗകിക സഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ മിഖായേലാണ്.
അതിനാല്‍ ലിയോ 13 മന്‍ മാര്‍പാപ്പ
രചിച്ച ഭൂതോച്ചാടനം ചെയ്യുന്ന ഹ്രസ്വവും എന്നാല്‍ ഫലപ്രദവുമായ പ്രാര്‍ത്ഥന അനുദിനം
ചൊല്ലി വിശുദ്ധ മിഖായേലിന്റെ സംരക്ഷണം അഭ്യര്‍ത്ഥിക്കുക.
സെപ്തംബര്‍ 29 തിരുസഭ മുഖ്യ ദൂതന്‍മാരായ
വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.
വിശുദ്ധ ഗബ്രിയേല്‍
'ദൈവമാണ് എന്റെ ശക്തി, ദൈവത്തിന്റെ ശക്തിയുള്ളവന്‍' എന്നൊക്കെയാണ് ഈ പേരിനു അര്‍ത്ഥം. ദൈവത്തിന്റെ സന്ദേശം മനുഷ്യരില്‍
എത്തിക്കുക എന്നതാണ് ഈ മാലാഖയുടെ ദൗത്യം. പരിശുദ്ധ മറിയത്തെ മംഗള വാര്‍ത്ത
അറിയിച്ചത് ഈ മാലാഖയാണ്.
കര്‍ത്താവായ ദൈവത്തിന്റെ
മുന്നില്‍ നില്‍ക്കുന്ന ഏഴു മാലാഖമാരില്‍ ഒരാളാണ് വി. ഗബ്രിയേല്‍ മാലാഖ.
ദൈവത്തിന്റെ സന്ദേശവാഹകരാണ് മാലാഖമാര്‍.
ബൈബിളില്‍ മാലാഖമാരെപ്പറ്റി പലഭാഗത്തും പറയുന്നുണ്ടെങ്കിലും മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ മാത്രമേ പേര്
പറയുന്നുള്ളൂ. ഇവര്‍ മൂന്നു പേരും പ്രധാന
മാലാഖമാര്‍ എന്നറിയപ്പെടുന്നു. പഴയനിയമത്തിലും പുതിയ നിയമത്തിലും പലതവണ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍.
'ദൈവത്തിന്റെ ശക്തന്‍' എന്നാണ് ഗബ്രിയേല്‍ എന്ന വാക്കിന്റെ
അര്‍ത്ഥം. നാലു തവണ വി. ഗബ്രിയേല്‍ ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പഴയനിയമത്തിലെ
ദാനിയലിന്റെ പുസ്തകത്തില്‍ രണ്ടു
തവണയും പുതിയ നിയമത്തില്‍ രണ്ടു തവണയും, വരാനിരിക്കുന്ന
രക്ഷകനെ കുറിച്ച് ദാനിയേല്‍ പ്രവാചകനെ അറിയിക്കുന്നതും ഗബ്രിയേല്‍
ദൈവദൂതനായിരുന്നു. ( ദാനിയേല്‍ 8:16-26, 9:21)
പുതിയനിയമത്തില്‍ സ്‌നാപകയോഹന്നാന്റെ
ജനനവും യേശുവിന്റെ ജനനവും അറിയിക്കുന്നതും ഗബ്രിയേല്‍ മാലാഖയാണ്. സ്‌നാപകയോഹന്നാന്റെ
ജനനവാര്‍ത്ത ഗബ്രിയേല്‍ മാലാഖ പിതാവായ സക്കറിയായെ അറിയിക്കുന്ന സംഭവം ലൂക്കായുടെ
സുവിശേഷത്തില്‍ വായിക്കാം. വൃദ്ധയായ തന്റെ ഭാര്യ ഒരു കുഞ്ഞിനെ പ്രസവിക്കുമെന്ന
വാര്‍ത്ത കേട്ട് സക്കറിയ അവിശ്വസിക്കുമ്പോള്‍
ഗബ്രിയേല്‍ മാലാഖ ഇങ്ങനെയാണ് പറയുന്നത്.
'ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന
ഗബ്രിയേലാകുന്നു. നിന്നോട് സംസാരിക്കുവാനും
ഈ സദ്വാര്‍ത്ത നിന്നെ അറിയിക്കുവാനുമായി
ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
യഥാകാലം പൂര്‍ത്തിയാകാനുള്ള എന്റെ ഈ വാക്കുകള്‍ നീ അവിശ്വസിച്ചതിനാല്‍ അവ
സംഭവിക്കുന്ന ദിവസം വരെ നീ സംസാരശക്തി നഷ്ടപ്പെട്ട് മൂകനായിരിക്കും.' ( ലൂക്ക 19:20)
ലോകരക്ഷകനായ യേശുവിന്റെ ജനനവാര്‍ത്ത
കന്യകയായ മറിയത്തെ അറിയിക്കുന്നതും
ഗബ്രിയേല്‍ മാലാഖയാണ്. യൗസേപ്പ്
എന്ന പുരുഷനുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുത്തേക്ക് ദൈവം
ഗബ്രിയേല്‍ ദൂതനെ അയച്ചു. ആ കന്യകയുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ
അടുത്തെത്തി പറഞ്ഞു. ദൈവകൃപ ലഭിച്ചവളേ , സ്വസ്തി,
കര്‍ത്താവ് നിന്നോടുകൂടെ ( ലൂക്ക 1:327:28) ദൈവദൂതനെ കണ്ട്
ഭയപ്പെടുന്ന മറിയത്തെ ഗബ്രിയേല്‍ ആശ്വസിപ്പിക്കുന്നതായും ദൈവത്തിന്
അസാധ്യമായി യാതൊന്നുമില്ല എന്നു പറഞ്ഞ്
സമാധാനിപ്പിക്കുന്നതായും ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കാം.
യഹൂദര്‍ ഗബ്രിയേലിനെ വിധിയുടെ
മാലാഖയായാണ് കണക്കാക്കുന്നത്. മിഖായേല്‍ മാലാഖയ്ക്കു തൊട്ടുതാഴെയുള്ള മാലാഖയാണ്
ഗബ്രിയേല്‍ എന്നാണ് അവരുടെ വിശ്വാസം.
എന്നാല്‍, െ്രെകസ്തവവിശ്വാസം അനുസരിച്ച്
ഗബ്രിയേല്‍ മാലാഖയ്ക്കാണ് ഉന്നത സ്ഥാനം . ലോകരക്ഷകനായ യേശുവിന്റെ ജനനവാര്‍ത്ത
അറിയിക്കുവാന്‍ നിയോഗിക്കപ്പെടുന്നത്
ഏറ്റവും ഉന്നതസ്ഥാനമുള്ള
ദൈവദൂതനായിരിക്കും എന്ന വിശ്വാസംമൂലമാണിത്. യൗസേപ്പ് പിതാവിനു സ്വപ്നത്തില്‍
പ്രത്യക്ഷപ്പെടുന്ന ദൈവദൂതനും ഗബ്രിയേലാണെന്ന്
വിശ്വസിക്കപ്പെടുന്നു. കുരിശുമരണത്തിനു വിധിക്കപ്പെടുന്നതിനായി പടയാളികള്‍ തടവിലാക്കും മുന്‍പ് ഗദ്‌സമന്‍
തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന
യേശുവിനു കരുത്തുനല്‍കുവാനും ആശ്വാസമേകുവാനും ഗബ്രിയേല്‍ മലാഖയെ ദൈവം അയച്ചു എന്നൊരു
വിശ്വാസമുണ്ട്. ബൈബിളില്‍ ഈ സംഭവം സൂചിപ്പിക്കുന്നില്ലെങ്കിലും ആദിമസഭയുടെ കാലം
മുതല്‍ ഈ വിശ്വാസം നിലവിലുണ്ട്.
സെപ്തംബര്‍ 29 തിരുസഭ മുഖ്യദൂതന്‍മാരായ
വിശുദ്ധ മിഖായേല്‍ , വിശുദ്ധ ഗബ്രിയേല്‍ , വിശുദ്ധ റാഫേല്‍ എന്നിവരുടെ തിരുനാള്‍ ആഘോഷിക്കുന്നു.
2017 ജനുവരി 25, ബുധനാഴ്‌ച

=============================
റോമാ, 8:35 ,,
"ക്രിസ്‌തുവിന്റെ സ്നേഹത്തിൽ നിന്ന്
ആര് നമ്മെ വേർപെടുത്തും
"""''"""""""""""""""""""""""""""""""""""""""""""""""""""""""""""""
ഓസ്‌ട്രേലിയൻ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുതീവ്വ്രവാദികൾ വാഹനത്തിൽ വച്ചു ചുട്ടുകൊന്നിട്ട് ഇന്നേക്ക്18 വർഷം.
കർത്താവിന്റെ പ്രിയദാസൻ ഗ്രഹാം സ്റ്റെയ്ൻസിന്റെ ഓർമ്മയിൽ ഭാരതത്തിലെ ക്രൈസ്തവർ.വിശ്വാസികൾ. സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു
ജ്ഞാനം, 3: 1-3,,,
"നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവും
അവരെ സ്പർശിക്കുകയില്ല, അവർ
മരിച്ചതായി, ഭോഷൻമാർ കരുതി
അവരുടെ മരണം പീഡനമായും നമ്മിൽ നിന്നുള്ള വേർപാട് നാശമായും അവർ
കണക്കാക്കി, അവരാകട്ടെ ശാന്തി
അനുഭവിക്കുന്നു, ആമേൻ
----------------------------------
ഈശോയ്ക്കായി രക്തസാക്ഷികളായ ഈ മക്കൾ നമ്മുടെ വിശ്വാസത്തെ യേശുവിൽ ഉജ്ജ്വലിപ്പിക്കട്ടെ. .
തിരുസഭയിലുടെ നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാൻ , ഏറ്റുപറയാൻ ചങ്കിലേറ്റിപ്പിടിക്കാൻ ഈ, കുടുംബത്തിന്റെ പ്രാർത്ഥനജീവിതം നമ്മളെ ഓരോരുത്തരെയും ശക്തരാക്കട്ടെ.
വെളിപാട്,6:9 ,,,
"അവൻ അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെ പ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനു കീഴിൽ ഞാൻ കണ്ടു "
---------------------------------
രക്തസാക്ഷികളുടെ രാജ്‌ഞിയായ പരിശുദ്ധമറിയമേ, ദൈവരാജ്യത്തിനു വേണ്ടി പീഡകൾ സഹിക്കുന്ന, ജീവൻവെടിഞ്ഞ എല്ലാ മക്കൾക്കും, ഈശോയ്ക്ക് വേണ്ടി രക്തസാക്ഷിയായ പ്രിയ ഗ്രഹാംസ്റ്റെയ്ൻസിന്റെയും മക്കൾക്കളുടെയും ആത്മാവിനുവേണ്ടിയും നിത്യപിതാവിന്റെ സന്നിധിയിൽ പ്രാർത്ഥിക്കേണമേ,, ആമേൻ
ആവേ, ആവേ, ആവേമരിയ,,,
ഈശോ,മറിയത്തിൽ:- Titus Kalappurackal
ദയവായി ഷെയറും ചെയ്യാൻ മറക്കരുതേ.....
നിങ്ങളുടെ ഒരോ ലൈക്കും ഷെയറും നിങ്ങളറിയാതെ തന്നെ മറ്റുള്ളവരിൽ ദൈവവചനം എത്തുന്നുണ്ടങ്കിൽ അതു വലിയൊരു സുവിശേഷ പ്രവർത്തനമാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



