2017 ഏപ്രിൽ 5, ബുധനാഴ്‌ച


നന്മനേരും അമ്മ വിണ്ണിന്‍ രാജകന്യ

നന്മനേരും അമ്മ വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അമ്മയായ മേരി മേരി ലോകമാതാ (നന്മനേരും...)

മാതാവേ മാതാവേ മന്നില്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
ആശാപൂരം നീയേ ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരിലോകമാതാ (നന്മനേരും)

പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്പൂ
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ (നന്മനേരും)
teena at 11:08 PM




ക്ഷമാശീലനാമെന്നേശുവേ



ക്ഷമാശീലനാമെന്നേശുവേ

ശാന്തശീലനാമെന്നേശുവേ

കഠിനമാമെന്‍ ഹൃദയം തവഹൃദയം

പോലെയാക്കണേ (ക്ഷമ....)


ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍

കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍

കുരിശില്‍ പിടയും നേരവുമങ്ങേ

അധരം അരുളും വചസ്സുരുവിടുവാന്‍ (ക്ഷമ....)


ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവന്‍

ആഴത്തില്‍ മുറിവേല്പിച്ചകന്നിടുമ്പോള്‍

കരുണാ സ്പര്‍ശം നീയേകിടണേ

സൗഖ്യം തരണേ അലിവൊഴുകിടുവാന്‍ (ക്ഷമ....)

വാര്‍ദ്ധക്യത്തില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന

കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ദ്ധക്യകാലം തരണം ചെയ്യുവാന്‍ എന്നെ സഹായിക്കണമെ. എന്റെ കഴിവുകള്‍ ബലഹീനമായിത്തീരുമ്പോള്‍ യഥാര്‍ത്ഥബോധത്തോടുകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ പ്രാപ്തനാക്കണമെ. സംസാരം കുറച്ച് കൂടുതല്‍ ചിന്തിക്കുവാന്‍ എന്നെ പഠിപ്പിക്കേണമെ, നാവുനിയന്ത്രിച്ചുകൊണ്ട്  മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആദരിക്കുവാന്‍ എന്നെ തല്പരനാക്കേണമേ ഏതു വിഷയത്തെപ്പറ്റിയും എപ്പോഴും ഒരഭിപ്രായം പറയുവാനുള്ള ആഗ്രഹത്തില്‍നിന്നും എന്നെ മോചിപ്പിക്കേണമെ. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള വ്യഗ്രതയില്‍നിന്നും എന്നെ രക്ഷിക്കേണമേ. എന്റെ ആശയങ്ങള്‍ മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാതെ അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുവാന്‍ എനിക്കു കഴിവുതരണമെ. അന്യരെ വിമര്‍ശിക്കാതെ അവരെപ്പറ്റി ഉപവിയോടെ സംസാരിക്കുവാന്‍ എന്നെ പഠിപ്പിക്കണമെ. 
എന്റെ ആകുലതകളെയും വേദനകളെയുംകുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ എനിക്കു ശക്തിതരണമെ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കുവാന്‍ എന്നെ പ്രാപ്തമാക്കണമെ. എല്ലാം പൂര്‍ത്തിയായി അങ്ങേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ ഭാരമേല്‍പിക്കുന്നു, എന്നു സ്വര്‍ഗ്ഗീയപിതാവിനോട് പറഞ്ഞുകൊണ്ട് ജീവന്‍ വെടിഞ്ഞ കര്‍ത്താവേ അവിടുത്തെ മാതൃകയനുസരിച്ച്  ഞാന്‍ നല്ലൊരു സമരം ചെയ്തു. എന്റെ ഓട്ടം പൂര്‍ത്തിയാക്കി എന്ന് പൗലോസ്ശ്ലീഹായേപ്പോലെ പറഞ്ഞുകൊണ്ടു മരിക്കാനുള്ള അനുഗ്രഹം തരണമേയെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു. മരണത്തിന്റെ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ. ആമ്മേന്‍.

നല്ല വിളവിനുവേണ്ടി പ്രാര്‍ത്ഥന

ആകാശവും ഭൂമിയും സൃഷ്ടിച്ച നല്ല പിതാവേ എനിക്കു നല്‍കിയ കൃഷിസ്ഥലങ്ങള്‍ അങ്ങയുടെ അധീനതയിലാണല്ലോ. അതിനെ ഓര്‍ത്ത് സ്തുതിക്കുന്നു. വിളവുകളുടെ നാഥനായ കര്‍ത്താവേ പൂര്‍വ്വികരുടെ കടങ്ങളും പൈശാചികബന്ധനങ്ങളും ക്ഷുദ്രജീവികളുടെ (എലി, ചാഴി, എരണ്ട മുതലായവയുടെ) ഉപദ്രവങ്ങളും മാറിപ്പോകട്ടെ. വെള്ളപ്പൊക്കത്തില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ഞങ്ങളുടെ ധാന്യങ്ങളേയും ഇതരവിളകളേയും സംരക്ഷിക്കേണമേ . അവ മികച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇടയാക്കണമേ. അവിടുന്ന് ഈ സ്ഥലവും ഇവിടെയുള്ള കൃഷിയും ആശീര്‍വദിച്ചനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍

2017 ഏപ്രിൽ 1, ശനിയാഴ്‌ച


തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന 2
തിരുകുടുംബത്തിന്റെ നാഥയായ അമ്മേ, കുടുംബസമാധാനം ഇല്ലാതെ വലയുന്ന എല്ലാ കുടുംബങ്ങളെയും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. യൗസേപ്പിതാവിനോടും ഈശോയോടും ഒപ്പം അമ്മ ആ കുടുംബങ്ങളിലേക്ക് കടന്നുചെല്ലണമേ. അമ്മ അതിന്റെ നേതൃത്വം ഏറ്റെടുക്കണമേ. അവിടെയുള്ള എല്ലാ കുറവുകളും കണ്ടെത്തി അവ പരിഹരിച്ചുതരാന്‍ അമ്മ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ. അവരുടെ സങ്കടങ്ങളില്‍ അമ്മ ചേര്‍ന്നിരിക്കണമേ.
സമാധാനത്തിന്റെ വെള്ളക്കൊടി അമ്മ അവിടെ സ്ഥാപിക്കണമേ. മറ്റൊരു തിരുക്കുടുംബമായിത്തീര്‍ന്നുകൊണ്ട് അമ്മയോടൊപ്പം ദൈവത്തെ പാടിസ്തുതിക്കുവാന്‍ അവര്‍ക്ക് സാധിക്കത്തക്കവിധത്തില്‍ ആ കുടുംബങ്ങളെ അമ്മ മാറ്റിയെടുക്കണമേ. അമ്മയുടെ വിചാരവികാരങ്ങളും വിശുദ്ധിയും അതിലെ ഓരോ അംഗങ്ങള്‍ക്കും നല്കണമേ! ആമ്മേന്‍.



തിരുക്കുടുംബത്തോടുളള ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

ഈശോ മറിയം ഔസേപ്പേ, നിങ്ങളിലാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ സൗന്ദര്യം ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ശരണത്തോടെ ഞങ്ങള്‍ നിങ്ങളുടെ പക്കലേക്ക് തിരിയുന്നു.
നസ്രത്തിലെ തിരുക്കുടുംബമേ, പ്രാര്‍ത്ഥനയുടെയും പരസ്പര സ്‌നേഹത്തിന്റെയും ഭവനങ്ങളാകാന്‍ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ സുവിശേഷ ജീവിതത്തിന്റെ ആധികാരിക പരിശീലനക്കളരികളും ഗാര്‍ഹിക സഭകളുമാകാന്‍ ഞങ്ങളെ സഹായിക്കണമേ.
നസ്രത്തിലെ തിരുക്കുടുംബമേ, ഒരു കുടുംബവും ഒരിക്കലും ആക്രമവും പരിത്യക്തതയും അനൈക്യവും അനുഭവിക്കാതിരിക്കട്ടെ. മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും ആശ്വാസവും സൗഖ്യവും കണ്ടെത്താന്‍ ഇടവരുത്തണമേ.
നസ്രത്തിലെ തിരുക്കുടുംബമേ, കുടുംബത്തിന്റെ പരിശുദ്ധിയേയും അവിഭാജ്യതയേയും ദൈവിക പദ്ധതിയിലുളള അതിന്റെ മനോഹാരിതയെയും കുറിച്ച്  ഓര്‍മ്മപ്പെടുത്തട്ടെ.
ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ, ആമ്മേന്‍.




എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥന


പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനേ, പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍, ആമ്മേന്‍.
വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു. പതാളത്തില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി. സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

ബന്ധനപ്രാര്‍ത്ഥന

ഈശോയുടെ നാമത്തില്‍, ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയില്‍, ഈശോയുടെ കുരിശിന്റെ അടയാളത്തില്‍ എല്ലാ നാരകീയ ശക്തികളെയും പൈശാചിക സാന്നിദ്ധ്യങ്ങളെയും ഞാന്‍ ബന്ധിക്കുന്നു. നാരകീയശക്തികളേ, അന്ധകാരശക്തികളേ നിങ്ങളോടു ഞാന്‍ കല്‍പിക്കുന്നു. നസ്രായനായ യേശുവിന്റെ നാമത്തില്‍ എന്നെയും ഈ കുടുംബത്തെയും ( ഈ സ്ഥാപനത്തെയും) വിട്ടുപോകുക. നിത്യ നരകാഗ്നിയിലേക്കു പോകുക. ഇനി ഒരിക്കലും മടങ്ങി വരരുതെന്ന് ഈശോയുടെ തിരുനാമത്തില്‍ ഞാന്‍ കല്‍പിക്കുന്നു.
യേശുവേ സ്‌തോത്രം, യേശുവേ നന്ദി (അല്‍പസമയം സ്തുതിക്കുക)
ഈ ബന്ധനപ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുന്നത് നല്ലതാണ്.

യേശു ലോകരക്ഷകനും ഏകരക്ഷകനും പാപമോചകനും സൗഖ്യദാതാവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടേയും
മേല്‍ അവിടുന്ന് തന്റെ സമ്പത്ത് വര്‍ഷിക്കുന്നു.

(രോഗിയായ എന്നെ സുഖപ്പെടുത്തണമേ! എന്ന് ഏറ്റു ചൊല്ലുക)

രോഗപീഡകളുടെ മേല്‍അധികാരമുള്ള യേശുവേ
മഹോദരരോഗിയെ സുഖപ്പെടുത്തിയ യേശുവേ
അന്ധന് കാഴ്ചശക്തി നല്‍കിയ യേശുവേ,
കൈ ശോഷിച്ചുപോയവനെ സുഖപ്പെടുത്തിയ യേശുവേ,
ഊമര്‍ക്ക് സംസാരശക്തി നല്‍കിയ യേശുവേ,
രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ,
ചെകിടര്‍ക്ക് കേള്‍വിശക്തി നല്‍കിയ യേശുവേ,
അപസ്മാരരോഗികളെ സുഖപ്പെടുത്തിയ യേശുവേ,
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ യേശുവേ,
ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിച്ച യേശുവേ,
പിശാചുബാധിതനായ ബാലനെ സുഖപ്പെടുത്തിയ യേശുവേ,
കൂനിയായ സ്ത്രീയെ സുഖപ്പെടുത്തിയ യേശുവേ,
സാബത്തില്‍ രോഗശാന്തി നല്‍കിയ യേശുവേ,
ശതാധിപന്റെ ഭൃത്യന് രോഗശാന്തി നല്‍കിയ യേശുവേ,
സീറോ ഫിനീഷ്യന്‍ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയ യേശുവേ
നായീമിലെ വിധവയുടെ മകനെ പുനര്‍ ജീവിപ്പിച്ച യേശുവേ
ലാസറിനെ ഉയിര്‍പ്പിച്ച യേശുവേ,
രോഗികളോട് മനസ്സലിവുള്ള യേശുവേ,
എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ എന്ന് കല്‍പ്പിച്ച യേശുവേ,
എന്റെ പാപങ്ങളും രോഗങ്ങളും സ്വന്തം ശരീരത്തില്‍ വഹിച്ച യേശുവേ,
(നിങ്ങളുടെയോ, പ്രിയപ്പെട്ടവരുടെയോ രോഗങ്ങള്‍ യേശുവിനോട് വിളിച്ചുപറഞ്ഞ് സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുക. അതിനുശേഷം അല്‍പസമയം യേശുവിനെ സ്തുതിക്കുക).

രോഗാവസ്ഥയില്‍നിന്ന് വിടുതലിനായി പാപങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥിക്കണം.

യേശുവേ, എന്റെ ദൈവമേ...
തകര്‍ന്നടിഞ്ഞ ഒരാത്മാവും
രോഗം പിടിച്ച ഒരു ശരീരവുമായി
ഞാനിതാ പ്രാര്‍ത്ഥിക്കുന്നു. ..
എന്റെ പാപങ്ങള്‍ കഴുകി
രോഗപീഢകളില്‍ നിന്ന് എന്നെ വിടുവിക്കണമേ....
യേശുവേ.... എന്നെ ഉപേക്ഷിച്ചിട്ടു പോകരുതേ....
എന്റെ യേശുവേ എന്നെ സുഖപ്പെടുത്തണമേ...

യേശുവേ സുഖപ്പെടുത്തണമേ!
യേശുവേ അങ്ങേ തിരുരക്തത്തിന്റെ
ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ.
യേശുവേ അങ്ങേ തിരുവചനത്തിന്റെ
ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ.
യേശുവേ അങ്ങ തിരുനാമത്തിന്റെ
ശക്തിയാല്‍ എന്നെ സുഖപ്പെടുത്തണമേ.
യേശുവേ അങ്ങേ പീഢാസഹനത്തിന്റെയും
കുരിശുമരണത്തിന്റേയും ഉത്ഥാനത്തിന്റേയും
യോഗ്യതയാല്‍ എന്നെ സുഖപ്പെടുത്തണമേ.
യേശുവേ അങ്ങേ തിരുശരീരത്തിലേറ്റ
അടികളുടെ യോഗ്യതയാല്‍ എന്നെ സുഖപ്പെടുത്തണമേ.

ഓരോ രോഗവും എടുത്തുപറഞ്ഞ് സൗഖ്യം പ്രാപിക്കുക. രോഗങ്ങള്‍ മാറി മാറി പറയുക. ഉദാ: എന്റെ നടുവേദന സുഖപ്പെടുത്തണമേ! എന്റെ കണ്ണിനെ... എന്റെ ക്യാന്‍സര്‍ രോഗത്തെ etc.

ഈ വചനങ്ങള്‍ നമുക്കുതന്നെ കേള്‍ക്കാവുന്ന സ്വരത്തില്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ് സൗഖ്യം പ്രാപിക്കുക.

രോഗങ്ങളേയും രോഗശക്തികളേയും നിര്‍വ്വീര്യമാക്കുന്ന ബന്ധനപ്രാര്‍ത്ഥന
അയിരുന്നവനും/ ആയിരിക്കുന്നവനും വരാനിരിക്കുന്നവനും/ സര്‍വ്വശക്തനും/ ദൈവവുമായ കര്‍ത്താവ്/ പരിശുദ്ധന്‍/ പരിശുദ്ധന്‍/ പരിശുദ്ധന്‍. ( മൂന്നു തവണ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നു)

യേശുവേ, രക്ഷകാ, അങ്ങയുടെ പരിശുദ്ധമായ നാമത്തിന്റെ ശക്തിയാല്‍ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ഉണ്ടാകട്ടെ. എന്റെ ശരീരത്തെയും ജീവിതത്തെയും കുടുംബത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്ന എല്ലാ രോഗങ്ങളേയും രോഗബന്ധനങ്ങളേയും യേശുവിന്റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ വിച്ഛേദിക്കുന്നു. എല്ലാ രോഗശക്തികളും രോഗത്തിന് കാരണമായ പൈശാചികശക്തികളും, ശാപശക്തികളും യേശു കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ ബന്ധിച്ച് ബഹിഷ്‌ക്കരിക്കുന്നു. രോഗാണുക്കള്‍ യേശുവിന്റെ നാമത്തില്‍ നിര്‍വ്വീര്യമാകട്ടെ. രോഗങ്ങളും അതിന്റെ ദു:ഖങ്ങളും യേശുവിന്റെ നാമത്തില്‍ എന്നെ വിട്ടുപോകട്ടെ. മനസ്സിന്റെ ആകുലതകളും ഭയവും, ഉത്കണ്ഠകളും , നിരാശയും, സ്വയം വെറുപ്പും, മടുത്ത അവസ്ഥയും യേശുവിന്റെ നാമത്തില്‍ , സൗഖ്യമാകട്ടെ. യേശുവിന്റെ രക്തത്തിന്റെ യോഗ്യതയാല്‍, വി. കുരിശിന്റെ അടയാളത്താല്‍ , രോഗങ്ങളെ, രോഗശക്തികളേ നിങ്ങളോടു ഞാന്‍ ആജ്ഞാപിക്കുന്നു. എന്നന്നേയ്ക്കുമായി എന്നെ വിട്ടുപോവുക. ഇനി ഒരിക്കലും എന്നിലേക്ക് മടങ്ങിവരരുതെന്ന് നസ്രായനായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു ഞാന്‍ കല്‍പിക്കുന്നു. യേശുവിന്റെ മുറിവിനാല്‍ ഞാന്‍ സൗഖ്യമാക്കപ്പെട്ടിരിക്കുന്നു.

യേശുവേ സ്‌തോത്രം, യേശുവേ നന്ദി.
യേശുവേ സ്‌തോത്രം, യേശുവേ ആരാധന
(കുറച്ചു നേരം സ്തുതിക്കുന്നു)

രോഗത്തെയോര്‍ത്ത് തകര്‍ന്നിരിക്കാതെ ദൈവത്തെ ആരാധിക്കുക. രോഗത്തിലേക്ക് യേശുവിനെ വിളിച്ച് സൗഖ്യം പ്രാപിക്കുക.

(യേശുവേ എഴുന്നള്ളി വരണമേ! എന്ന് ഏറ്റു ചൊല്ലുക)

കഠിനമായ എന്റെ തലവേദനയിലേക്ക്
കൂടെക്കൂടെ രോഗങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലേക്ക്,
ചികിത്സ ഫലിക്കാത്ത അവസ്ഥയിലേക്ക്,
രോഗം എന്താണെന്ന് കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക്,
വിട്ടുമാറാത്ത ശരീര വേദനകളിലേക്ക്,
സന്ധി ബന്ധങ്ങളിലെ വേദനകളിലേക്ക്,
കൈകാലുകളുടെ തളര്‍ച്ചയിലേക്ക്,
വാതരോഗങ്ങളിലേക്ക്
ക്യാന്‍സര്‍ രോഗത്തിലേക്ക്,
ബുദ്ധിമാന്ദ്യത്തിലേക്ക്,
കുഞ്ഞങ്ങളില്ലാത്ത അവസ്ഥയിലേക്ക്,
ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക്,
ദു:സ്വപ്നങ്ങള്‍ കാണുന്ന അവസ്ഥയിലേക്ക്,
രാത്രിയില്‍ കിടന്ന് മൂത്രമൊഴിക്കുന്ന അവസ്ഥയിലേക്ക്,
മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്ന അവസ്ഥയിലേക്ക്,
എന്റെ മദ്യപാനരോഗത്തിലേക്ക്,
എന്റെ അള്‍സര്‍രോഗത്തിലേക്ക്,
ഗര്‍ഭാശയട്യൂമറിലേക്ക്,
ആര്‍ത്തവസംബന്ധമായ രോഗപീഢകളിലേക്ക്,
ഗര്‍ഭാശയസംബന്ധമായ എല്ലാ രോഗങ്ങളിലേക്ക്,
നട്ടെല്ലിന്റെ തേയ്മാനത്തിലേക്ക്,
നടുവേദനയിലേക്ക്,
മുടികൊഴിയുന്ന അസുഖത്തിലേക്ക്.
ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുക
യേശു പറഞ്ഞു 'ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ് (യോഹ 10:10).
യേശുവിന്റെ അടുക്കലേക്ക് കടന്നുചെന്നവരേയും അവന്റെ നാമം വിളിച്ചപേക്ഷിച്ചവരേയും അവിടുന്ന് സുഖപ്പെടുത്തി. ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ടിച്ചുള്ള സൗഖ്യം പ്രാപിച്ചവരോട് ചേര്‍ന്ന് നമുക്കും അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും കരുണയ്ക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യാം.

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ എന്ന് മറുപടി ചൊല്ലുക.

സാബത്തില്‍ രോഗശാന്തി നല്‍കിയ യേശുവേ
അന്ധനു കാഴ്ച നല്‍കിയ യേശുവേ
ബധിരനു കേള്‍വി നല്‍കിയ യേശുവേ
ഊമനു സംസാരശക്തി നല്‍കിയ യേശുവേ
കൈ ശോഷിച്ചവനെ സുഖപ്പെടുത്തിയ യേശുവേ
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ യേശുവേ
പിശാച് ബാധിച്ചവനെ സുഖപ്പെടുത്തിയ യേശുവേ
സീറോ- ഫിനേഷ്യന്‍ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയ യേശുവേ
രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തിയ യേശുവേ
ശതാധിപന്റെ പുത്രനെ സുഖപ്പെടുത്തിയ യേശുവേ
രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ
തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ യേശുവേ
വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിച്ച യേശുവേ
ലാസറിനെ ഉയര്‍പ്പിച്ച യേശുവേ,
മരിച്ചവനെ ഉയര്‍പ്പിച്ച യേശുവേ
(സ്വതന്ത്രമായി സ്തുതിക്കുക)

എല്ലാ രോഗികള്‍ക്കും വേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥന

എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു (1 തിമോ 2:-1).

നിങ്ങളുടെ ഇടയില്‍ ദുരിതമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ. നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തം. കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും (യാക്കോ: 5.13-15).

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സുഖപ്പെടുത്തണമേ എന്ന് മറുപടി ചൊല്ലുക

എല്ലാ ക്യാന്‍സര്‍ രോഗികളെയും
എല്ലാ ഹാര്‍ട്ട് രോഗികളെയും
എല്ലാ കിഡ്‌നി രോഗികളെയും
എല്ലാ അപസ്മാര രോഗികളെയും
വായ്‌നാറ്റമുള്ള രോഗികളെ
വിയര്‍പ്പുനാറ്റമുള്ള രോഗികളെ
വിട്ടുമാറാത്ത ജലദോഷമുള്ള രോഗികളെ
വായില്‍ കുരുക്കള്‍ വളരുന്ന രോഗികളെ
കൂടെക്കൂടെ പനി വരുന്ന രോഗികളെ
മൂക്കില്‍ ദശവളരുന്ന രോഗികളെ
കേള്‍വിക്കുറവുള്ളവരെ
എല്ലാ ഗര്‍ഭസ്ഥശിശുക്കളെയും,
എല്ലാ ഷുഗര്‍ രോഗികളേയും,
എല്ലാ പ്രഷര്‍ രോഗകളെയും,
എല്ലാ കൊളസ്റ്റ്രോള്‍ രോഗികളെയും,
എല്ലാ മൂത്രാശയസംബന്ധമായ രോഗികളെയും,
എല്ലാ ഗര്‍ഭാശയസംബന്ധമായ രോഗികളെയും
(പ്രാര്‍ത്ഥന കേട്ട് സൗഖ്യം നല്‍കിയ യേശുവിനെ സ്തുതിക്കുക)

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സൗഖ്യം അയയ്ക്കണമെ എന്ന് മറുപടി ചൊല്ലുക.

നട്ടെല്ല് തേയുന്ന രോഗികളിലേയ്ക്ക്
എല്ല് ഒടിയുന്ന രോഗികളിലേയ്ക്ക്
അസ്ഥി തേയ്മാനം ഉള്ള രോഗികളിലേയ്ക്ക്
നെഞ്ചെരിച്ചല്‍ ഉള്ള രോഗികളിലേയ്ക്ക്
കാല്‍ വരഞ്ഞുകീറുന്ന രോഗമുള്ളവരിലേയ്ക്ക,
മസ്സില്‍സംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
ഉദരസംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
വാതസംബന്ധമായ രോഗമുള്ളവരിലേയ്ക്ക്
ചെവി പൊട്ടിയൊലിക്കുന്ന രോഗമുള്ളവരിലേയ്ക്ക്
മാനസികരോഗികളിലേയ്ക്ക്
ബുദ്ധിമാന്ദ്യം ഉള്ള രോഗികളിലേയ്ക്ക്
ഓട്ടിസം ബാധിച്ച രോഗികളിലേയ്ക്ക്
ശരീരത്തിലെ വെള്ളപ്പാണ്ടുകളിലേയ്ക്ക്
ശരീരത്തിലെ കറുത്ത കലകളിലേയ്ക്ക്
ശരീരത്തില്‍ വളരുന്ന അരിമ്പാറയിലേയ്ക്ക്
പൈല്‍സ്സംബന്ധമായ രോഗികളിലേയ്ക്ക്
ബ്ലീഡിങ്ങ്സംബന്ധമായ രോഗികളിലേയ്ക്ക്
തൊണ്ടിയില്‍ മുഴകളുള്ള രോഗികളിലേയ്ക്ക്
തളര്‍വാതരോഗത്താല്‍ വേദനിക്കുന്നവരിലേയ്ക്ക്
ഗ്യാസ് ട്രബിള്‍സംബന്ധമായ രോഗികളിലേയ്ക്ക്
തൈറോയ്ഡ്സംബന്ധമായ രോഗികളിലേയ്ക്ക്
ടോണ്‍സ്ലേറ്റ്സംബന്ധമായ രോഗികളിലേയ്ക്ക്
കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരിലേയ്ക്ക്
ശരീരത്തില്‍ അനാവശ്യമായി വളരുന്ന മുഴകളിലേയ്ക്ക്

താഴെ വരുന്ന പ്രാര്‍ത്ഥനകള്‍ക്ക് യേശുവേ സ്പര്‍ശിക്കണമേ! എന്ന് മറുപടി ചൊല്ലുക.

തലവേദനയുള്ളവരെ, തലകറക്കമുള്ളവരെ
മുടികൊഴിയുന്ന രോഗമുള്ളവരെ
അകാലനര ബാധിച്ചവരെ
കണ്ണു കാണാത്തവരെ
കണ്ണില്‍നിന്നു വെള്ളം വരുന്നവരെ
കണ്ണുനീര്‍ വറ്റിപ്പോകുന്നവരെ
കണ്ണില്‍ തിമിരം ബാധിച്ചവരെ
കണ്ണിന് വെള്ളെഴുത്ത് ബാധിച്ചവരെ
കണ്ണിന് വേദനയുള്ളവരെ
കണ്ണട വെയ്ക്കണമെന്നു പറഞ്ഞവരെ