2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച


അനുപമ സ്നേഹ ചൈതന്യമേ

അനുപമ സ്നേഹ ചൈതന്യമേ
മണ്ണില്‍ പ്രകാശിച്ച വിണ്‍ദീപമേ
ഞങ്ങളില്‍ നിന്‍ ദീപ്തി പകരണമേ
യേശുവേ സ്നേഹ സ്വരൂപ
സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (2)
                        1
സര്‍വം ക്ഷമിക്കുന്നവന്‍ നീ
ഞങ്ങള്‍ക്ക് പ്രത്യാശയും നീ (2)
വഴിയും സത്യവും ജീവനുമായി നീ
വന്നിടണമെ നാഥാ വന്നിടണമെ നാഥാ

സ്നേഹമേ ദിവ്യ സ്നേഹമേ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ (അനുപമ....)
                        2
നിന്‍ ദിവ്യ സ്നേഹം നുകരാന്‍
ഒരു മനസ്സായൊന്നു ചേരാന്‍ (2)
സുഖവും ദുഖവും പങ്കിടുവാന്‍
തുണയേകണമേ നാഥാ തുണയേകണമേ നാഥാ

സ്നേഹമേ ദിവ്യ സ്നേഹ നിന്നെ സ്തുതിക്കുന്നു ഞങ്ങള്‍ 


അനുഗ്രത്തിന്നധിപതിയേ

1. അനുഗ്രത്തിന്നധിപതിയേ 
   അനന്ത കൃപാ പെരും നദിയേ
   അനുദിനം നിന്‍ പദം ഗതിയേ
   അടിയനു നിന്‍ കൃപ മതിയേ

2. വന്‍ വിനകള്‍ വന്നിടുകില്‍
   വലയുകയില്ലെന്‍ ഹൃദയം
   വല്ലഭന്‍ നീയെന്നഭയം
   വന്നിടുമോ പിന്നെ ഭയം -- അനു..

3. തന്നുയിരെ പാപികള്‍ക്കായ്
   തന്നവനാം നീയിനിയും
   തള്ളിടുമോയേഴയെന്നെ
   തീരുമോ നിന്‍ സ്നേഹമെന്നില്‍ -- അനു..

4. തിരുക്കരങ്ങള്‍ തരുന്ന നല്ല
   ശിക്ഷയില്‍ ഞാന്‍ പതറുകില്ല
   മക്കളെങ്കില്‍ ശാസനകള്‍
   സ്നേഹത്തിന്‍ പ്രകാശനങ്ങള്‍  -- അനു..

5. പാരിടമാം പാഴ്മണലില്‍
   പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
   മരണദിനം വരുമളവില്‍
   മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു.. 


അതിമംഗല കാരണനേ സ്തുതി തിങ്ങിയ പൂരണനേ

            പല്ലവി
അതിമംഗല കാരണനേ
സ്തുതി തിങ്ങിയ പൂരണനേ-നരര്‍-
        അനുപല്ലവി
വാഴുവാന്‍ വിണ്‍ തുറന്നൂഴിയില്‍ പിറന്ന
വല്ലഭ താരകമേ- (അതി..)
        ചരണങ്ങള്‍
                    1
മതി മങ്ങിയ ഞങ്ങളെയും
വിധി തിങ്ങിയോര്‍ തങ്ങളെയും-നിന്‍റെ
മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍
വന്നുവോ പുംഗവനേ- (അതി..)
                    2
മുടി മന്നവര്‍ മേടയേയും
മഹാ ഉന്നത വീടിനേയും-വിട്ടു
മാട്ടിടയില്‍ പിറന്നാട്ടിടയര്‍ തൊഴാന്‍
വന്നുവോ ഈ ധരയില്‍- (അതി..)
                    3
തങ്കക്കട്ടിലുകള്‍ വെടിഞ്ഞു
പശുത്തൊട്ടിയതില്‍ കിടന്നു-ബഹു
കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-
കഷ്ടം സഹിച്ചുവോ നീ- (അതി..)
                    4
ദുഷ്ട പേയ്ഗണം ഓടുവാനും
ശിഷ്ടര്‍ വായ്‌ഗണം പാടുവാനും-നിന്നെ 
പിന്തുടരുന്നവര്‍ തുമ്പമെന്യേ വാഴാന്‍
ഏറ്റ നിന്‍ കോലമിതോ- (അതി..)
                    5
എല്ലാ പാപങ്ങളുമകലാന്‍
ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍
പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു-
മേനിക്കു കണ്ടീലയോ- (അതി..)

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി

അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍ സഞ്ചാരി 
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട (2)
കാറ്റിനെയും കടലിനെയും 
നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട് (2) (അക്കരയ്ക്ക്..)
                                1
വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍
തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍ (2)
ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് 
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2) (അക്കരയ്ക്ക്..) 
                                2
എന്‍റെ ദേശം ഇവിടെയല്ല 
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ (2)
അക്കരെയാണ് എന്‍റെ ശാശ്വതനാട് 
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2) (അക്കരയ്ക്ക്..)
                                3
കുഞ്ഞാടതിന്‍ വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല (2)
തരുമെനിക്ക് കിരീടമൊന്ന് 
ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം (2) (അക്കരയ്ക്ക്..)
                                4
മരണയോര്‍ദ്ദാന്‍ കടക്കുമ്പോഴും
അവിടെയും വിശ്വാസി ഭയപ്പെടേണ്ടാ (2)
മരണത്തെ ജയിച്ചേശു കൂടെയുണ്ട് 
ഉയര്‍പ്പിക്കും കാഹള ധ്വനിയതിങ്കല്‍ (2) (അക്കരയ്ക്ക്..)

2017 ഏപ്രിൽ 6, വ്യാഴാഴ്‌ച


പാപബോധവും പശ്ചാത്താപവും 


പാപബോധവും പശ്ചാത്താപവും
കര്‍ത്താവേ എനിക്കേകണേ
കണ്ണീരോടും വിലാപത്തോടുമെന്‍
പാപം ഞാനേറ്റു ചൊല്ലീടാം

നീതിമാന്യനായ് അന്യരെ താഴ്ത്തി
ദുര്‍വിധികള്‍ ഞാന്‍ ചെയ്യില്ല
പപകാരണം അന്യനാണെന്ന
ന്യായവാദവും ചെയ്യില്ല

ആല്‍മ വഞ്ചന ചെയ്തു ഞാനെന്‍റെ
പാപത്തെ പൂഴ്ത്തി വെയ്ക്കില്ല
പാപമേതുമേ എന്നിലില്ലെന്ന്
ചൊല്ലും വിഡ്ഢി ഞാനാകില്ല.

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍


നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരായൊരു നല്‍ മാനസവും
തീര്‍ത്തരുള്‍കെന്നില്‍ ദേവാ (നിര്‍മ്മല...)

തവതിരുസന്നിധി തന്നില്‍ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനനേ എന്നില്‍ നിന്നും
തരികെയെടുക്കരുതെന്‍ പരനേ (നിര്‍മ്മല...)

രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്‍കണമെന്‍ നാഥാ
കന്മഷമിയലാതൊരുമനമെന്നില്‍
ചിന്മയരൂപം തന്നിടുക (നിര്‍മ്മല...)



ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം



ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം

നാഥന്‍ കൊതിക്കും സ്വഭാവം

ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗിയദാനം

മന്നില്‍ സമാധാനമാര്‍ഗ്ഗം


ഏഴേഴെഴുപതെന്നാലും

ഏതേതു ദ്രോഹമെന്നാലും

എന്തും മറന്നൊന്നു ചേരാം നമു-

ക്കീശന്റെ മനസ്സോടു ചേരാം

ഈശന്റെ മനസോടു ചേരാം


ശാപം ചൊരിഞ്ഞിടുവോരില്‍

സ്നേഹം തിരിച്ചൊഴുക്കേണം

ദൈവം പൊറുക്കുന്നപോലെ നമു-

ക്കപരന്റെ പാപം ക്ഷമിക്കാം

അപരന്റെ പാപം ക്ഷമിക്കാം


ക്രൂശില്‍ നാഥനണയ്ക്കും

യാഗം ഫലമണിഞ്ഞീടാന്‍

മാപ്പേകിയോതുന്ന വാക്യം നമു-

ക്കന്യോന്യമേറ്റേറ്റു ചൊല്ലാം

അന്യോന്യമേറ്റേറ്റു ചൊല്ലാം.