2017 ഏപ്രിൽ 8, ശനിയാഴ്‌ച


ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍

ആത്മ സന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ - ഇന്നു
                    1
ദൈവത്തിന്റെ തേജസ്സിന്നു ഇവിടെ
പ്രകാശിക്ക വേണം വെളിച്ചമായ്‌
പാപത്തിന്റെ എല്ലാ അന്ധകാരങ്ങള്‍
എല്ലാ ഉള്ളത്തില്‍ നിന്നും നീങ്ങിപ്പോകട്ടെ.. (ആത്മ..)
                    2
സ്വര്‍ഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
ഹല്ലേലൂയാ പാടാന്‍ ഒരുക്കേണമേ.. (ആത്മ..)
                    3
ആത്മ നിലങ്ങളെ ഒരുക്കീടുവിന്‍
ഇന്നു സ്വര്‍ഗ്ഗസീയോനിലെ വിത്തുവിതപ്പാന്‍
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍
ആത്മ തുള്ളിയാലിന്നു നനയ്ക്കേണമേ.. (ആത്മ..)
                    4
വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോള്‍
മായയായ ലോകത്തില്‍ ഞാന്‍ ചേര്‍ന്നു നില്‍ക്കാതെ
എന്‍ രക്ഷകനാം യേശുവില്‍ ഞാന്‍ ആശ്രയിച്ചീടും.. (ആത്മ..)

2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച




ഈ ഭൂമിയില്‍ എന്നെ നീ




ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ഞാന്‍ ആരാണെന്‍ ദൈവമേ (2)

പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു

പാപി ആണല്ലോ ഇവള്‍ (2) (ഈ ഭൂമിയില്‍ ..)




ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍

ഇത്രമേല്‍ സ്നേഹം തന്നു (2)

നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു

പൂജ്യയായ്‌ മാറ്റിയല്ലോ (2) (ഈ ഭൂമിയില്‍ ..)




ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ

ധീരയായ്‌ മാറ്റിയല്ലോ (2)

കാരുണ്യമേ നിന്‍ സ്നേഹവായ്പിന്റെ

ആഴം അറിയുന്നു ഞാന്‍ (2) (ഈ ഭൂമിയില്‍ ..)

ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ



ആകുലനാകരുതേ മകനെ അസ്വസ്ഥനാകരുതേ

ആധിയാല്‍ ആയുസ്സിനെ

നീട്ടാനാകുമോ നരനുലകില്‍ (ആകുല..)

1

സോളമനെക്കാള്‍ മോടിയിലായ്‌

ലില്ലിപ്പൂവുകളണിയിപ്പോര്‍ (2)

നിന്നെക്കരുതി നിനച്ചിടുമേ

പിന്നെ നിനക്കെന്താശങ്ക (2) (ആകുല..)

2

വിതയും കൊയ്ത്തും കലവറയും

അറിവില്ലാത്തൊരു പറവകളെ (2)

പോറ്റും കരുണാമയനല്ലോ

വത്സലതാതന്‍ പാലകനായ്‌ (2) (ആകുല..)

3

ക്ലേശം ദുരിതം പീഡനവും

രോഗം അനര്‍ത്ഥം ദാരിദ്ര്യം (2)

ഒന്നും നിന്നെ അകറ്റരുതെ



രക്ഷകനില്‍ നിന്നൊരു നാളും (2) (ആകുല..)


ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക

ആകാശമേ കേള്‍ക്ക, ഭൂമിയേ ചെവി തരിക
ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി.. അവരെന്നോടു മത്സരിക്കുന്നു.. (2)
1

കാള തന്‍റെ ഉടയവനെ, കഴുത തന്‍റെ യജമാനന്‍റെ
പുല്‍തൊട്ടി അറിയുന്നല്ലോ.. എന്‍ ജനം അറിയുന്നില്ല.. (2)
2
അകൃത്യ ഭാരം ചുമക്കും, ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍
വഷളായി നടക്കുന്നവര്‍.. ദൈവമാരെന്നറിയുന്നില്ല.. (2)
3
ആകാശത്തില്‍ പെരിഞ്ഞാറയും, കൊക്കും മീവല്‍പ്പക്ഷിയും
അവര്‍ തന്‍റെ കാലം അറിയും.. എന്‍ ജനം അറിയുന്നില്ല.. (2) (ആകാശമേ..)




ആകാശം മാറും ഭൂതലവും മാറും


ആകാശം മാറും ഭൂതലവും മാറും

ആദിമുതല്‍ക്കേ മാറാതുള്ളത് നിന്‍ വചനം മാത്രം

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും

അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം


വചനത്തിന്‍റെ വിത്തുവിതക്കാന്‍ പോകാം

സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം (2) (ആകാശം..)

1

ഇസ്രായേലേ ഉണരുക നിങ്ങള്‍

വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ (2)

വഴിയില്‍ വീണാലോ വചനം ഫലമേകില്ല

വയലില്‍ വീണാലെല്ലാം കതിരായീടും (2) (ആകാശം..)

2

വയലേലകളില്‍ കതിരുകളായ്

വിളകൊയ്യാനായ് അണിചേര്‍ന്നീടാം (2)

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല

മിഴികള്‍ സത്യം എന്തേ കാണുന്നില്ല (2) (ആകാശം..)


അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌ ഒരു സ്വരമായ്‌ 
അണയാമീ ബലിവേദിയില്‍ (അള്‍ത്താര..)
                    1
ബലിയായി നല്‍കാം തിരുനാഥനായി 
പൂജ്യമാമീ വേദിയില്‍ (2)
മമ സ്വാര്‍ത്ഥവും ദു:ങ്ങളും 
ബലിയായി നല്‍കുന്നു ഞാന്‍ (2)
ബലിയായി നല്‍കുന്നു ഞാന്‍ (അള്‍ത്താര..)
                    2
ബലിവേദിയിങ്കല്‍ തിരുനാഥനേകും 
തിരുമെയ്യും തിരുനിണവും (2)
സ്വീകരിക്കാം നവീകരിക്കാം 
നമ്മള്‍ തന്‍ ജീവിതത്തെ (2)
നമ്മള്‍ തന്‍ ജീവിതത്തെ (അള്‍ത്താര..)

അലകടലും കുളിരലയും മലര്‍നിരയും



അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു (2)
കുളിര്‍ ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകള്‍ വാഴ്ത്തുന്നു (2) (അലകടലും )
1

അനന്ത നീലാകാശ വിതാനം കന്യാ തനയാ നിന്‍ കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം അത്യന്നതാ നിന്‍ വരദാനം അല്ലേ...അല്ലേ (അലകടലും )
2
ഈ ലോക മോഹത്തിന്‍ മായാ വലയം നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും ആമോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ (അലകടലും )