2016 ഡിസംബർ 26, തിങ്കളാഴ്‌ച
ഇന്നു മരിക്കുന്നവര്‍ക്കുള്ള ജപം
(ഇന്നു മരിക്കുന്നവര്‍ക്കുമേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു മരണവേദനയിലിരിക്കുന്ന ഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചു ചൊല്ലേണ്ട ദോഷപൊറുതിയുള്ള ജപം)ആത്മാവുകളുടെ സ്നേഹമായിരിക്കുന്ന എത്രയും ദയയുള്ള ഈശോയേ, നിന്റെ തിരുഹൃദയം പൂങ്കാവനത്തിലും കുരിശുമരണത്തിന്മേലും അനുഭവിച്ച മരണാവസ്ഥയേയും നിന്റെ പരിശുദ്ധ മാതാവ് അനുഭവിച്ച വ്യാകുലങ്ങളേയും കുറിച്ച് ലോകമൊക്കെയിലുമുള്ള സകല പാപികളേയും, മരണവേദനയിലിരിക്കുന്നവരേയും, ഇന്നു മരിക്കുന്നവരേയും നിന്റെ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ. മരണവേദനയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, മരിക്കുന്നവരുടെ മേല്‍ കൃപ ചെയ്യണമേ.
ആമ്മേന്‍
ആത്മഹത്യാപ്രവണത നീങ്ങാനുള്ള പ്രാര്‍ത്ഥന
ജീവന്‍റെമേല്‍ അധികാരമുള്ള ദൈവമേ അങ്ങ് ആഗ്രഹിക്കുന്ന സമയത്ത് സ്വഭാവീകമരണംവഴി ശരീരം ഉപേക്ഷിച്ചു അങ്ങില്‍ വിലയം പ്രാപിക്കേണ്ടവനാണല്ലോ ഞാന്‍,എന്നാല്‍ ഇതാ കര്‍ത്താവേ നിരാശ,അപകര്‍ഷതബോധം,കടബാധ്യത,സ്നേഹം കിട്ടാത്ത അവസ്ഥ,അപവാദം,ഈ കാരണങ്ങളാല്‍ സ്വയം മാര്‍ക്കുവാന്‍ എനിക്കു പ്രേരണയുണ്ടാകുന്നു.ദൈവമേ പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലും നോബരങ്ങളിലും അങ്ങ് എനിക്കു താങ്ങും തുണയും ആയിരിക്കണമേ.ലോകത്തിന്റെ പ്രകാശമായ വഴിയും സത്യവും ജീവനും ആയ അങ്ങ് എന്റെ ജീവിതത്തില്‍ മാര്‍ഗ്ഗദീപവും രക്ഷകനുമായി വരണമേ.നിഷേധാത്മകമായ വികാരങ്ങളില്‍നിന്നും എന്നെ മോചിപ്പിച്ചു ചിന്തകളേയും ഭാവനകളെയും തിരൂരക്തത്താല്‍ കഴുകി നിര്‍മ്മലമായ ഹൃദയവും മനസ്സും തന്ന് അനുഗ്രഹിക്കണമേ.അന്ത്യകൂദാശകള്‍ കൈക്കൊള്ളുന്നതിനുള്ള ഭാഗ്യം കിട്ടുവാന്‍ ജപം
നമ്മള്‍ ചെയ്തിരിക്കുന്ന സകല പാപങ്ങളുടെയും പൊറുതിക്കും എല്ലാ ആത്മാക്കളെയും ശുദ്ധമാക്കുന്നതിനും കുമ്പസാരമെന്ന വിശുദ്ധ കൂദാശയേ സ്ഥാപിപ്പാന്‍ തിരുമനസ്സായ സര്‍വ്വേശ്വരാ ഞങ്ങള്‍ മരണാവസ്ഥയിലാകുമ്പോള്‍ നല്ല കുംബസാരം കഴിച്ചു പാപങ്ങളുടെ പൊറുതി കൈക്കൊള്ളുന്നതിന് അനുഗ്രഹം ചെയ്തരുളണമേ.1.സ്വര്‍ഗ്ഗ,1നന്മ.
രോഗികള്‍ക്ക് ആശ്വാസവും ഉറപ്പും സഹായവും ഉണ്ടാകുന്നതിനായിട്ടു അന്ത്യകൂദാശയേ സ്ഥാപിപ്പാന്‍ തീരുമാനസായ സര്‍വ്വേശ്വരാ ഞങ്ങള്‍ വ്യാധിയില്‍ വീണു മരണാവസ്ഥയില്‍ അകപ്പെടുബോള്‍ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ തക്ക ആയത്തത്തോടുകൂടെ അന്ത്യകൂദാശ കൈക്കൊള്ളുന്നതിന് കൃപചെയ്തരുളണമേ.
1.സ്വര്‍ഗ്ഗ,1നന്മ.
മരണസമയത്ത് ഞങ്ങളുടെ സംബന്ധക്കാര്‍ സ്നേഹിതര്‍ മുതലായ സകലരും ഞങ്ങള്‍ക്കു സഹായം ചെയ്യാന്‍ കഴിയാതെ ഞങ്ങളെ കൈവിട്ടകലുമ്പോള്‍ അങ്ങ് വി.കുര്‍ബാനയില്‍ സത്യമായി എഴുന്നള്ളിവന്നു ഞങ്ങള്‍ക്ക് ഭോജനമായിട്ടും തുണയായിട്ടും ഇരിപ്പാന്‍ തിരുമനസ്സാകണമെ,സങ്കടത്താല്‍ വലഞ്ഞു പരീക്ഷയാല്‍ കലങ്ങി മനുഷ്യസഹായമില്ലാതെ കിടക്കുന്ന നേരത്ത് അങ്ങ് ഞങ്ങളുടെ സകല പാപങ്ങളെയും പൊറുത്തു മരിക്കുന്ന ഞങ്ങള്‍ക്ക് ആശ്രയമായിട്ടും രക്ഷയായിട്ടും നിത്യഭാഗ്യത്തിന്റെ അച്ചാരമായിട്ടും വി.കുര്‍ബാനയെ ഭയഭക്തിവണക്കത്തോടുകൂടി ഉള്‍ക്കൊള്ളുന്നതിന് കൃപചെയ്തരുളണമേ.
1.സ്വര്‍ഗ്ഗ,1നന്മ.
അത്ഭുത പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, കുരിശു വഹിച്ചുകൊണ്ടുള്ള അങ്ങേ യാത്രയില്‍ അങ്ങ് ഏറ്റവും വേദന അനുഭവിച്ചത് തിരുത്തോളിലെ മുറിവില്‍ നിന്നായിരുന്നല്ലോ. ആ മുറിവിന്റെ ശ്രേഷ്ഠതയാലും യോഗ്യതയാലും ''നീ ചോദിക്കുന്നതെന്തും സഫലമായി തീരും'' എന്ന് വി. ബര്ണ്ണാര്ദിനോട് അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ. വാഗ്ദാനങ്ങളില്‍ അങ്ങ് വിശ്വസ്തനാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആരാലും അറിയപ്പെടാത്ത ആ തിരുത്തോളിലെ മുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ ലഘു പാപങ്ങള്‍ പൂര്‍ണ്ണമായും ക്ഷമിക്കപ്പെടുകയും മാരക പാപങ്ങള്‍ മറന്നുകളയുകയും ചെയ്യുമെന്ന് അവിടുന്ന പറഞ്ഞിട്ടുണ്ടല്ലോ. ആ വാക്ക് അനുസരിച്ച് ഞാന്‍ ചോദിക്കുന്ന എന്റെ ഈ കാര്യം (നിയോഗം പറയുക) അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ സാധിച്ചുതരണമെന്ന് ഞാന്‍ ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു. അങ്ങ് ഇന്നുവരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും പ്രപഞ്ചത്തിലുള്ള തന്മാത്രകളുടെ എണ്ണത്തോളം ഞാന്‍ നന്ദിയും സ്തുതിയും പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






