2017 ജനുവരി 1, ഞായറാഴ്‌ച


ചെറിയ ഒപ്പീസ്

(സംക്ഷിപ്ത രൂപത്തിലുള്ള ഒപ്പീസ്)


ശുശ്രൂ: മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനേ, നിന്‍റെ തിരുനാമത്തിനു സ്തുതി. നമുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: കരുണയുള്ള കര്‍ത്താവേ, കരയുന്നവര്‍ നിന്നെ വിളിക്കുകയും സങ്കടപ്പെടുന്നവര്‍ നിന്നെ ആശ്രയിക്കുകയും ചെയ്യുന്നു. നിന്‍റെ
വാഗ്ദാനങ്ങളുടെ പ്രതീക്ഷയാല്‍ നിന്‍റെ ദാസനെ ആശ്വസിപ്പിക്കേണമേ. ജീവന്‍റെയും മരണത്തിന്‍റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ.

സമൂ: ആമ്മേന്‍

ഒനീസാ

(മല്‍ക്കാ മിശിഹാ...)

എന്‍റെ കര്‍ത്താവേ, നിന്നെ ഞാന്‍ പ്രകീര്‍ത്തിക്കും
മഹിമയോടന്തിമ വിധിനാളില്‍

കര്‍ത്താവേ, നീയണയുമ്പോള്‍

കരുണയൊടെന്നെ നിറുത്തണമേ

നല്ലവരൊത്തു വലംഭാഗേ.

കര്‍ത്താവേ, നിന്നെ ഞാനാശ്രയിച്ചു
കര്‍ത്താവേ, നിന്‍ കുരിശിനെ ഞാ-

നാരാധിച്ചുവണങ്ങുന്നു.

അതുതാന്‍ ഞങ്ങള്‍ക്കുത്ഥാനം

രക്ഷയുമുയിരും നല്‍കുന്നു.

ആകാശവും ഭൂമിയും നിന്‍റെതാകുന്നു

ആകാശവുമീഭൂതലവും

താവകമല്ലോ കര്‍ത്താവേ

ജീവിക്കുന്നവനഭയം നീ

നല്‍കണമേ മൃതനായുസ്സും.

അവരാനന്ദകീര്‍ത്തനങ്ങള്‍ പാടും
മൃതരാം നരരുടെ പാപങ്ങള്‍

മായ്ക്കണമേ, നിന്‍ കൃപയാലേ:

മാമ്മോദീസാ വഴിയങ്ങേ

സുതരാണവരെന്നോര്‍ക്കണമേ.

അവന്‍റെ സന്തോഷത്തില്‍ അവരാനന്ദിക്കും
കര്‍ത്താവേ, നിന്‍ ശോണിതവും

ദിവ്യശരീരവുമറിവോടെ

ഉള്‍ക്കൊണ്ടവരാം നിന്‍ സുതരേ

നിത്യവിരുന്നില്‍ ചേര്‍ക്കണമേ

അവരിലാരും അവശേഷിച്ചില്ല
മഴപെയ്യുമ്പോള്‍ വയലുകളില്‍

വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു.

കാഹളനാദം കേള്‍ക്കുമ്പോള്‍

മൃതരില്‍ ജീവനുദിക്കുന്നു.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ബാവാ പുത്രന്‍ റൂഹായേ,

മൃതനാമെന്നില്‍ കനിയേണം

ജീവന്‍ നല്‍കി മഹോന്നതമാം

പ്രഭയുടെ നാട്ടില്‍ ചേര്‍ക്കേണം.

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍
തെളിവായെന്നുടെ നാഥാ, നിന്‍

തിരുമിഴിയെല്ലാം കാണുന്നു

നിരവധിയാമെന്‍ പാപങ്ങള്‍

നിരയായെണ്ണി വിധിക്കല്ലേ.

ശുശ്രൂ: നമ്മുക്കു പ്രാര്‍ത്ഥിക്കാം; സമാധാനം നമ്മോടുകൂടെ.

സ്ലോസാ

കാര്‍മ്മി: കര്‍ത്താവേ, നിന്‍റെ കരുണ ഞങ്ങളെ അനുഗമിക്കുകയും നിന്‍റെ ദയാധിക്യം ഞങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയുകയും ചെയ്യുമാറാകട്ടെ. മഹനീയമായ നിന്‍റെ ത്രിത്വത്തിന്‍റെ അനുഗ്രഹം ഞങ്ങളെ സഹായിക്കുമാറാകട്ടെ. ജീവന്‍റെയും മരണത്തിന്‍റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.

ഹാസാ

കാര്‍മ്മി: കര്‍ത്താവേ, നീ ആകാശത്തിലും ഭൂമിയിലും സ്തുത്യര്‍ഹനാകുന്നു. ഞങ്ങളുടെ ജീവന്‍റെ കാരണവും ആത്മാവിന്‍റെ പ്രത്യാശയും നീയാകുന്നു. ജീവന്‍റെയും മരണത്തിന്‍റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍

മദ്‍രാശ

{ കുര്‍ബ്ബാന കഴിഞ്ഞ ഉടനെയാണെങ്കില്‍}

(കമ്പെന്‍‍മാറാന്‍ ...)

കാര്‍മ്മി: കൈക്കൊള്ളണമേ ഹൃദയം‍ഗമമാം

വിശ്വാസമൊടെ ദാസന്‍ ചെയ്യും

ബലിയെന്‍‍നാഥാ

തിരുസ്സന്നിധിയില്‍

സമൂ: കൈക്കൊള്ളണമേ...

കാര്‍മ്മി: പൂര്‍വ്വന്മാരാം നോഹ്‍അബ്രാഹം

ഇസഹാക്ക് യാക്കോബ് മഹിതാശയര്‍ തന്‍

പരിപാവനമാം ബലികള്‍ പോലെ.

സമൂ: കൈക്കൊള്ളണമേ...

കാര്‍മ്മി: പുരുവത്സലരാം ശ്ലീഹരുമൊരുപോല്‍

വിനയാന്വിതരായ് തവസന്നിധിയില്‍

ചെയ്തൊരു നവമാം ബലിപോല്‍ നാഥാ

സമൂ: കൈക്കൊള്ളണമേ...

{മറ്റവസരങ്ങളില്‍}

(ലാതക് റേലാക് )
കാര്‍മ്മി: ഉന്നതനൃപനാം മിശിഹാനാഥാ,

മൃതരെല്ലാരും മിന്നിവിളങ്ങും വദനമൊടുണരാന്‍

വരമരുളേണം

സമൂ: ഉന്നതനൃപനാം...

കാര്‍മ്മി: വിധിയുടെ നാളില്‍

വിജയപ്രഭയില്‍ വിണ്ടലമെങ്ങും

പൊങ്ങിമുഴങ്ങും കാഹളനാദം പൂജിതമല്ലോ

സമൂ: ഉന്നതനൃപനാം...

കാര്‍മ്മി: അന്ത്യമെഴാത്തോരവികലമോദം

നുകരാന്‍ മൃതരെ

മഹിമാവൊഴുകും മണവറയിങ്കല്‍ ചേര്‍ക്കണമീശോ.


സമൂ: ഉന്നതനൃപനാം...


ശൂറായ (സങ്കീ. 129)

ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ, നിന്‍റെ തിരുനാമത്തിനു സ്തുതി.

(സമൂഹം രണ്ടുഗണമായി തുടരുന്നു)

അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു.
കര്‍ത്താവേ എന്‍റെ ശബ്ദം കേള്‍ക്കണമേ.
എന്‍റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ.

കര്‍ത്താവേ, നീ പാപങ്ങളെല്ലാം ഓര്‍ത്തിരിക്കുമെങ്കില്‍ ആര്‍ക്കു രക്ഷയുണ്ടാകും?

എന്തുകൊണ്ടെന്നാല്‍ പാപമോചനം നിന്‍റെ പക്കല്‍ നിന്നാകുന്നുവല്ലോ.

കര്‍ത്താവില്‍ ഞാന്‍ ശരണപ്പെടുന്നു.
എന്‍റെ പ്രതീക്ഷ അവന്‍റെ വാഗ്ദാനത്തിലാകുന്നു.

പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ കര്‍ത്താവേ, നിന്നെ ഞാന്‍ കാത്തിരിക്കുന്നു.

പുലരിയാവാന്‍ കാത്തിരിക്കുന്ന കാവല്‍ക്കാരെപ്പോലെ ഇസ്രായേലും കര്‍ത്താവിനെ കാത്തിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ അവന്‍ കരുണയുള്ളവനാകുന്നു.

പൂര്‍ണ്ണമായ രക്ഷയും അവന്‍റെ പക്കലാകുന്നു.

ഇസ്രായേലിനെ അതിന്‍റെ പാപങ്ങളില്‍ നിന്നെല്ലാം അവന്‍ രക്ഷിക്കും.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിമുതല്‍ എന്നേയ്ക്കും ആമ്മേന്‍

ശുശ്രൂ: അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു. മരിച്ചവരെ ഉയിര്‍പ്പിക്കുന്നവനെ നിന്റെ തിരുനാമത്തിനു സ്തുതി. നമ്മുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ.

സ്ലോസ

കാര്‍മ്മി: സജീവവും ജീവദായകവുമായ ശബ്ദത്താല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവേ, ആ ശബ്ദം മഹനീയമായ നീതിവിധിയുടെ ദിവസത്തില്‍ നിന്റെ ദാസനെ (ദാസിയെ) വിളിക്കുകയും, നിന്റെ വലത്തുഭാഗത്തു നിറുത്തുകയും ചെയ്യട്ടെ. പാപങ്ങള്‍ പൊറുക്കുന്നവനും കരുണനിറഞ്ഞവനും നീതിമാനുമായ വിധികര്‍ത്താവേ, ജീവന്‍റെയും മരണത്തിന്‍റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.

ഹാസാ

കാര്‍മ്മി: കര്‍ത്താവേ, മരിച്ചവരെ നീ കരുണാപൂര്‍വ്വം ജീവിപ്പിക്കണമേ. ജീവിക്കുന്നവരെ ദയാപൂര്‍വ്വം പരിപാലിക്കേണമേ. ഉത്ഥാനം പ്രതീക്ഷിച്ചു മരണമടഞ്ഞവരെ ജീ മഹിമയോടുകൂടെ ഉയിര്‍പ്പിക്കേണമേ. ജീവന്‍റെയും മരണത്തിന്‍റെയും നാഥനും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേന്‍ . കര്‍ത്താവേ, അനുഗ്രഹിക്കേണമേ.

ഹൂത്താമ്മ

കാര്‍മ്മി: സകലത്തിന്‍റെയും നാഥനും ദൈവവുമായ മിശിഹായേ, നിന്‍റെ കുരിശിന്‍റെ അടയാളത്തോടും ദൈവദൂതന്മാരുടെ അകമ്പടിയോടും കൂടെ വാനമേഘങ്ങളില്‍ നീ പ്രത്യക്ഷനാവുകയും, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയും, മരിച്ചവര്‍ അക്ഷയരായി കബറിടങ്ങളില്‍ നിന്നുയിര്‍ക്കുകയും, ദുഷ്ടജനങ്ങള്‍ നീതിമാന്മാരില്‍നിന്നു വേര്‍തിരിക്കപ്പെടുകയും ചെയ്യുന്ന ഭയാനകമായ വിധിദിവസത്തില്‍ നിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി ലോകാരംഭത്തില്‍ തന്നെ സജ്ജമാക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കു ഞങ്ങളുടെ ഈ സഹോദരനെ (സഹോദരിയെ) നീ സ്വീകരിക്കേണമേ. ഞങ്ങളിലും ഞങ്ങളുടെ സമൂഹത്തിലും നിന്‍റെ കൃപയും അനുഗ്രഹവും നിരന്തരം വസിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

സമൂ: ആമ്മേന്‍





മാതാവിന്‍റെ വണക്കമാസം

ഒന്നാം തീയതി



പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം




ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ അങ്ങയെ എന്‍റെ മാതാവും മധ്യസ്ഥയുമായി ഞാന്‍ ഏറ്റുപറയുന്നു. പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ. മക്കളോട് അമ്മയ്ക്കുളള സനേഹവും വാത്സല്യവും എന്നോട് അങ്ങ് കാണിക്കണമേ. ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്‍ത്ഥിക്കുവാനും, കൈവരിക്കുവാനും ഇടയാക്കണമേ. ഈ പ്രാര്‍ത്ഥനകള്‍ അങ്ങേ തിരുക്കുമാരന്‍ വഴിയായി പിതാവിന്‍റെ പക്കല്‍ അര്‍പ്പിക്കുവാന്‍ അമ്മേ അങ്ങ് തന്നെ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ





സുക്യതജപം:




ക്രിസ്ത്യാനികളുടെ സഹായമായ മറിയമേ ഞങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ

രണ്ടാം തീയതി



ലോകപരിത്രാതാവിന്‍റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തെരഞ്ഞെടുക്കപ്പെട്ട പരി.കന്യകേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരായിത്തീരാനുള്ള അനുഗ്രഹം ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തി പ്രാപിച്ച് ഞങ്ങള്‍ അങ്ങയോട് കൂടി സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിനര്‍ഹരായിത്തീരുവാനുളള അനുഗ്രഹം നല്‍കണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടുത്തെ മാദ്ധ്യസ്ഥം ഞങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ, നിന്‍റെ ശക്തിയാല്‍ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലെത്തിച്ചേരുന്നതുവരെയും ഞങ്ങളെ നിരന്തരം സഹായിക്കണമെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങള്‍ക്കും നീ മാതാവാകണമെ.
മൂന്നാം തീയതി

മനുഷ്യരക്ഷക്കായി മനുഷ്യനായി അവതരിച്ച ഈശോനാഥാ, അങ്ങയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഉത്ഭവപാപത്തില്‍ നിന്നും, കര്‍മ്മ പാപങ്ങളില്‍ നിന്നും രക്ഷിച്ച അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. നിര്‍മ്മല ഹൃദയര്‍ക്കു ദൈവദര്‍ശനം വാഗ്ദാനം ചെയ്ത അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു. അമലോത്ഭവ മാതാവേ, പാപത്തിലും, പാപസാഹചര്യങ്ങളിലും നിന്നും രക്ഷപ്പെട്ട് കറയറ്റ ജീവിതം നയിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുകൃതജപം:




അമലമനോഹരിയായ് മാതാവെ, അങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

നാലാം തീയതി


അമലോത്ഭജനനീ മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊളളണമെ. പരി. കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ സ്തുതിക്കുന്നു. നീതിസൂര്യനായ മിശിഹായുടെ ജനനത്തിനു മുമ്പ അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ദിവ്യസുതനെ മറ്റുള്ളവരും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമെ. അങ്ങയുടെ ജനനം ഭൂലോകസൗഭാഗ്യം അനുഭവിക്കാനുളള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോമിശിഹായോടപേക്ഷിച്ചു നല്‍കണമേ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




ഉദയനക്ഷത്രമായ പരി. മറിയമേ ഞങളുടെ ജീവിതം പ്രത്യാശപൂര്‍ണ്ണമാക്കണമേ.

അഞ്ചാം തീയതി


അമലമനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയെ അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ. ദിവ്യനാഥേ, ഞങ്ങളും ദൈവസ്നേഹത്തിലും അങ്ങയോടുള്ള സ്നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്‍കിയരുള്ളണമെ. അങ്ങ് ലോകപരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തോടു പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതനു വാസസ്ഥലം സജ്ജമാക്കി, ഇതുപോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹ്യദയനാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




മറിയത്തിന്‍റെ വിമല ഹ്യദയമേ, ഇന്‍ഡ്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ.

അറാം തീയതി


ദൈവമാതാവായ പരി.കന്യകയെ അങ്ങയുടെ വിസ്മയാവഹമായ എളിമയെപറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ല്ജ്ജിതരാകുന്നു.







അങ്ങയുടെയും അങ്ങേ തിരുകുമാരന്‍റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമെ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതന്നെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയെക്കല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതവായ അങ്ങേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‌കേണമെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

എഴാം തീയതി


ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താല്‍ പരി.കന്യകയെ അലങ്കരിച്ചു. ഞങ്ങള്‍ ജ്ഞാനസ്നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്‍റെ ചുമതലകള്‍ യഥാവിധിനിര്‍വഹിച്ചുകൊണ്ട് ഉത്തരോത്തരം വിശുദ്ധിയില്‍ പുരോഗമിച്ചുകൊണ്ട് അങ്ങേ ദിവ്യജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




സ്വര്‍ഗ്ഗരാജ്ഞിയായ മറിയമെ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ.

എട്ടാം തീയതി


ദൈവജനനിയായ് പരി.കന്യകാമറിയമേ, അവിടുന്ന് സകലഗുണസമ്പൂര്‍ണ്ണയായിരുന്നുവല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദിഭവിക്കുകയും ചെയ്യ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായമാത്യക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ ആശയാല്‍ ദിവ്യജനനീ ഞങ്ങള്‍ അങ്ങയുടെ സുക്യതങ്ങള്‍ അനുകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുക്യതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങ് പരിഹരിക്കണമെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




ദാവീദിന്‍റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമെ

ഒന്‍പതാം തീയതി



പരി.കന്യകയെ അവിടുന്ന് വി. യൗസേപ്പുമായിട്ട് വിവാഹിതയായിക്കൊണ്ട് കുടുംബജീവിതത്തിന്‍റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയകുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകങ്ങളായിത്തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമെ. വിവാഹജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണന്നു മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരുടെ വൈവാഹികജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവനസന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭൗമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ മുന്നാസ്വാദനമാക്കിത്തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ചുതരണമെ. അങ്ങുതന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




അറിവിന്‍റെ ദര്‍പ്പണമായ മറിയമേ, ദൈവികകാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കണമേ.

പത്താം തീയതി


കന്യകാമറിയത്തെ വിളിച്ചു മാതാവായി ഉയര്‍ത്തിയ പിതാവായ ദൈവമെ, അങ്ങയെ ഞങ്ങള്‍ ആരാദിധിക്കുന്നു. ദൈവ വിളിക്കനുസരിച്ചു ജീവിക്കുവാന്‍ ഞങ്ങളുടെ മക്കളെ പ്രേരിപ്പിക്കുന്നതിനാവശ്യമായ തീഷ്ണത മാതാപിതാക്കന്മാര്‍ക്കു നല്‍കേണമേ. തങ്ങളുടെ ജീവിതാവസ്ഥ സംബന്ധിച്ചുള്ള കൃപാവരം കുട്ടികള്‍ക്കും നല്‍കേണമേ. പരിശുദ്ധ കന്യകാമാതാവെ, അങ്ങയെപ്പോലെ ദൈവതിരുമനസ്സറിഞ്ഞു ജീവിക്കുവാനുള്ള അനുഗ്രഹം യുവതിയുവാക്കന്മാര്‍ക്കായി പ്രാര്‍ത്ഥിച്ചു നല്‍കണമേ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




ദൈവവരപ്രസാദത്തിന്‍റെ മാതാവെ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.

പതിനൊന്നാം തീയതി


മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. നിന്‍റെ വചനം പൊലേ എന്നില്‍ ഭവിക്കട്ടേ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യലോകത്തെ സൃഷ്ടിച്ചു. നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമിലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മനസ്തപിക്കുന്നു. ഞങ്ങളുടെ ഭാവിജീവിതം അങ്ങേ ദിവ്യകുമാരന്‍റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമെ.




ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം:




ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ, ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നല്‍കണമേ.

പന്ത്രണ്ടാം തീയതി


ദിവ്യജനനീ അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയയായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അതു മാത്രമായിരുന്നു അവിടുത്തെ ജീവിതനിയമം. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിനു സമീപം നില്‍ക്കുമ്പോഴും അതിനുശേഷവും അവിടുന്നു സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിനു നിദാനമെന്നു ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളും ദൈവതിരുമസ്സിന് പരിപൂര്‍ണ്ണമായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ. ജീവിതക്ലേശങ്ങളിലും, പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും, രോഗങ്ങളും , യാതനകളും അനുഭവപ്പെടുമ്പോഴും ദൈവതിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമരുളുവാന്‍ അങ്ങ് സഹായിക്കണമേ.

ആമ്മേന്‍


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:


ദൈവതിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ, ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമെ.

പതിമൂന്നാം തീയതി


ദൈവമേ, അങ്ങ് പരി. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്കു ഞങ്ങള്‍ ക്യതഞ്ഞത പറയുന്നു. ദൈവജനനീ അങ്ങ് സര്‍വ്വസൃഷ്ടികളിലും ഉന്നതയത്രെ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാകുന്നു. അവിടുത്തെ അനുകരിച്ചു കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്‍റെ യതാര്‍ത്ഥ അനുഗാമികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. സര്‍വ്വോപരി ഞങ്ങള്‍ക്ക് ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ച് തിരുസ്സഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ.


ആമ്മേന്‍!






1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ






സുക്യതജപം:






ഉണ്ണീശോയെ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ.

പതിനാലാം തീയതി



പരി.കന്യകാമറിയമേ, അങ്ങ് അവിടുത്തെ ബന്ധുവായ എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ ഉദരസ്ഥിതനായമിശിഹായേയും സംവഹിച്ചുകോണ്ടു പോയല്ലോ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് മറ്റുള്ളവര്‍ക്ക് സേവനം അര്‍പ്പിക്കുന്നതിനുവേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളും ഞങ്ങളുടെ സേവനരംഗങ്ങളില്‍ മിശിഹായെ സംവഹിക്കുവാനും അപ്രകാരം മിശിഹായ്ക്കുവേണ്ടി എല്ലാ സേവനവും അര്‍പ്പിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെ. ഞങ്ങളുടെ ജീവിതത്തിലൂടെ ഞങ്ങള്‍ മിശിഹായ്ക്കു സാക്ഷ്യം വഹിക്കട്ടെ. ദിവ്യജനനീ അങ്ങ് മിശിഹായോടുകൂടി സേവനത്തിനു പോയപ്പോള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവായി. അതുപോലെ ഞങ്ങളുടെ എല്ലാ സേവനങ്ങളും ആദ്ധ്യാത്മികമായ ഫലങ്ങള്‍ ഉളവാക്കുന്നതിനുള്ള അനുഗ്രഹം അങ്ങ് ഞങ്ങള്‍ക്കു പ്രാപിച്ചുനല്‍കേണമെ.


ആമ്മേന്‍!






1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ




സുക്യതജപം: ഏലിശ്വായെ സന്ദര്‍ശിച്ച് സഹായിച്ച പരിശുദ്ധ ദേവമാതവേ, പരസ്നേഹം ഞങ്ങളില്‍ വളര്‍ത്തേണമെ.

പതിനഞ്ചാം തീയതി


പരി.കന്യകയേ അങ്ങേ വിരക്തഭര്‍ത്താവായ യൗസേപ്പിനോടുകൂടി ബത്ലഹേമില്‍ ചെന്ന് വാസസ്ഥലമന്വേഷിച്ചിട്ട് ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലൊ. എങ്കിലും അവിടുന്ന് ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനിക ലോകം അവിടുത്തെ തിരുകുമാരന്‍റെ ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുകുമാരനു പ്രവേശനം നല്‌കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കണമെ. പ്രത്യേകമായി ഞങ്ങളുടെ ഹൃദയത്തില്‍ അവിടുത്തെ ഞങ്ങള്‍ രാജാവായി അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമെ.


ആമ്മേന്‍!






1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ






സുക്യതജപം:






സ്വര്‍ഗ്ഗരാജ്ഞീ, ഞങ്ങളെ സ്വര്‍ഗ്ഗീയഭാഗ്യത്തിനര്‍ഹരാക്കേണമെ.

പതിനാറാം തീയതി

പരി.കന്യകയേ അവിടുന്ന് അങ്ങേ ദിവ്യസുതനെ പ്രസവിച്ച് ഒരു പുല്‍ക്കൂട്ടില്‍ കിടത്തിയല്ലോ. അങ്ങേ ദിവ്യകുമാരനു മാതൃസഹജമായ പരിലാളനകള്‍ അര്‍പ്പിക്കുവാന്‍പോലും സാധിക്കാതെ അവിടുന്ന് വളരെ ദുഖിച്ചു. എങ്കിലും സ്നേഹത്താല്‍ ഉജ്ജ്വലിച്ച അവിടുത്തെ ഹൃദയത്തില്‍നിന്നും ആരാധനയുടെ അര്‍ച്ചനകള്‍ ഉയര്‍ന്നു. അവിടുത്തെ പ്രസാദിപ്പിക്കുവാനായി അങ്ങേ വിനീതവും ലളിതവുമായ പരിചരണങ്ങള്‍ നല്‍കി. അങ്ങേ കരതാരില്‍ ദിവ്യശിശു പരിപൂര്‍ണ്ണമായ സംതൃപ്തി അനുഭവിച്ചു. സ്നേഹനിധിയായ മാതാവേ, ഞങ്ങളുടെ ഹൃദയങ്ങളെയും അവിടുത്തെ സ്നേഹവായ്പിനാല്‍ സംതൃപ്തമാക്കണമെ. ഞങ്ങളുടെ ഹൃദയത്തില്‍ ഈശോമിശിഹാ ആത്മീയമായി പിറന്നു ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമെ.
ആമ്മേന്‍!
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ
സുക്യതജപം:
പിതാവായ ദൈവത്തിന്‍റെ ജനനി ,പുത്രനായ ദൈവത്തിന്‍റെ മാതാവേ, പരിശുദ്ധാത്മാവിന്‍റെ മണവാട്ടീ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

പതിനേഴാം തീയതി


മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്‍കിയ പ.കന്യകയെ, ഞങ്ങള്‍ക്ക് ദൈവിക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചുകൊണ്ട് ലോകരക്ഷയ്ക്കായി അങ്ങേ പുത്രനെ സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യമാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്നേഹിച്ചുകൊണ്ടു വിശ്വസ്തതാപൂര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരേണമേ. ഞങ്ങള്‍ മഹാമനസ്കതയും സ്നേഹവുമുള്ളവരായിത്തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്രതജപം:


മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്രതാരമേ സ്വസ്തി!

പതിനെട്ടാം തീയതി


പരി.കന്യകയെ അങ്ങ് അവിടുത്തെ കന്യാവ്രതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്കു നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന് അതിനെ വളരെ സ്നേഹിച്ചിരുന്നു എന്നു വ്യക്തമാക്കി. ഞങ്ങള്‍ ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മനൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ. കന്യാംബികയെ അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:കളങ്കരഹിതയായ കന്യകയെ, നിഷ്ക്കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ

പത്തൊന്‍പതാം തീയതി


ദൈവമാതവായ പരി.കന്യകാമറിയമേ, ഈജിപ്തിലേയ്ക്കുള്ള പ്രയാണത്തില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണിമിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ. എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ. അങ്ങു ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കുവേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാ കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമെ.


ആമ്മേന്‍

1സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമെ.

ഇരുപതാം തീയതി


ദൈവമാതാവെ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസില്‍ ദേവാലയത്തില്‍ വച്ചു കാണാതെപോയപ്പോള്‍ അവിടുന്ന് അപാരമായ ദു:ഖം അനുഭവിച്ചല്ലോ. പ്രീയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിനു അവിടുന്ന് പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു, ഈശോയെ ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ. മാതാവ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നയിക്കുന്നതാണ്.

ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:


എന്റെ അമ്മേ, എന്റെ ആശ്രയമെ.

ഇരുപത്തിയൊന്നാം തീയതി



ദൈവമാതവേ, അവിടുന്ന് ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചുകൊണ്ട് രക്ഷാകര്‍മ്മ്ത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കണമേ. അവിടുത്തെ ദിവ്യസുതന്റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരും അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരും പാപികളായിട്ടുള്ളവരെ അങ്ങേ ദിവ്യകുമാരന്റെ സവിധത്തിലേയ്ക്കാനയിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെ. കാനായിലെ കല്യാണവിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവനചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളേയും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കണമെ.



ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:



മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ..

ഇരുപത്തിരണ്ടാം തീയതി


ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടുകൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്ന് സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കണമെ. അങ്ങേ ദിവ്യസുതന്റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ ഞങ്ങളെ സഹായിക്കണമെ. ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:


കുരിശിലെ യാഗവേദിയില്‍ സന്നിഹിതമായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ.

ഇരുപത്തിമൂന്നാം തീയതി


ദൈവജനനീ അങ്ങു ഞങ്ങളുടെ ആദ്ധാത്മികമാതാവാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടുന്നു ദൈവമാതാവ് എന്നുള്ള നിലയില്‍ സര്‍വ്വസൃഷ്ടികളുടെയും നാഥയും മാതവുമാണ് . എന്നാല്‍ അതിലുപരി അങ്ങ് ഞങ്ങളുടെ അമ്മയാണ്. അങ്ങു വഴിയാണ് ഞങ്ങള്‍ ആദ്ധ്യാത്മികജീവന്‍ പ്രാപിക്കുന്നത്. കാല്‍വരിഗിരിയില്‍ അങ്ങേ ദിവ്യകുമാരന്റെ മരണശയ്യയായ കുരിശുനു സമീപം അങ്ങ് കദനക്കടലില്‍ നിമഗ്നയായികൊണ്ട് ഞങ്ങള്‍ക്ക് ആദ്ധ്യാത്മികജീവന്‍ പ്രാപിച്ചുതന്നതു കൂടാതെ അനുദിനം ഞങ്ങള്‍ ദൈവികജീവന്‍ പ്രാപിക്കുവാനും അങ്ങ് ഞങ്ങളെ സഹായിക്കുന്നു. ദിവ്യാംബികേ, ഞങ്ങള്‍ അങ്ങേ മക്കള്‍ എന്നുള്ള അഭിമാനത്തോടുകൂടി അനുദിനജീവിതം നയിച്ച് അങ്ങേ ദിവ്യകുമാരനെ അനുകരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമെ.

ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:

കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമെ.

ഇരുപത്തിനാലാം തീയതി


മരിയാംബികേ, അവിടുന്ന് പ്രാരംഭസഭയില്‍ ജീവിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് ധൈര്യവും ശക്തിയും പകര്‍ന്നു. ഇന്നും സഭയുടെ ഉല്‍കര്‍ഷത്തിലും വിജയത്തിലും അങ്ങ് തനുരയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളും സഭാമാതാവിനെ സ്നേഹിക്കുവാനും അവളോടൊത്തു ചിന്തിക്കുവാനും സഭയുടെ ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനുള്ള അനുഗ്രഹങ്ങള്‍ നല്‍കേണമെ. പ്രത്യേഗിച്ച് ഇന്ന് വിവിധ രാജ്യങ്ങളില്‍ സഭ മര്‍ദ്ദ്നത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. നാഥേ, പ്രസ്തുത രാജ്യങ്ങളില്‍ തിരുസഭ വിജയംവരിച്ച് സഭാസന്താനങ്ങള്‍ അങ്ങേ തിരുക്കുമാരനും സംപ്രീതിജനകമായ ജീവിതം നയിക്കുന്നതിനും ആവശ്യമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതവേ! ജീവിത ക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

ഇരുപത്തിയഞ്ചാം തീയതി


പരി. കന്യകയെ അങ്ങയുടെ മരണം ഒരു സ്നേഹനിദ്രയായിരുന്നവല്ലോ. അങ്ങയുടെ ദിവ്യകുമാരനോട് ഐക്യപ്പെടുവാനുള്ള ഉല്‍ക്കടമായ അഭിവാഞ്ചയുടെ പൂര്‍ത്തീകരണമായിരുന്ന നാഥേ ഞങ്ങള്‍ നല്ല മരണം ലഭിച്ച് അങ്ങയോടും അങ്ങേ ദിവ്യകുമാരനോടും കൂടി സ്വര്‍ഗ്ഗീയസൗഭാഗ്യം അനുഭവിക്കുവാന്‍ ഇടയാക്കണമേ. ഞങ്ങളുടെ നിത്യരക്ഷയുടെ പ്രതിബന്ധങ്ങള്‍ നിരവധിയാണ്. അവയെ വിജയപൂര്‍വ്വം തരണം ചെയ്തു നിത്യാന്ദത്തില്‍ എത്തിച്ചേരുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ. ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം:

ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ.

ഇരുപത്തിയാറാം തീയതി


സ്വര്‍ഗ്ഗാരോപിതയായ ദിവ്യകന്യകയെ അങ്ങ് ആത്മശരീരസമന്വിതയായി സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോപിതയായപ്പോള്‍ അനുഭവിച്ച മഹത്വവും നിസ്സീമമായ ആനന്ദവും ആഗ്രാഹ്യമാണ് . നാഥേ അങ്ങേ സ്വര്‍ഗ്ഗാരോപണം ഞങ്ങള്‍ക്ക് ഏറ്റവും വലിയ ധൈര്യവും പ്രത്യാശയും നല്‍കുന്നു. അങ്ങേ അമലോത്ഭവവും പാപരഹിതമായ ജീവിതവും ദൈവമാതൃത്വവുമാണ് അതിന് അങ്ങേ അര്‍ഹയാക്കിത്തീര്‍ത്തത്. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച പാപരഹിതമായി ജീവിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിചേരുവാനുള്ള അനുഗ്രഹം ലഭിച്ചുതരണമെ. സ്വര്‍ഗ്ഗമാണ് ഞങ്ങളുടെ യഥാര്‍ത്ഥഭവനമെന്നുള്ള വസ്തുത ഞങ്ങള്‍ ഗ്രഹിക്കട്ടെ. അതിനനുസരണമായി ജീവിക്കുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനത പരിഹരിക്കുവാനായി അനുഗ്രഹിക്കുക.


ആമ്മേന്‍!




1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:

 പാപികളുടെ സങ്കേതമായ മറിയമേ! പാപികളായ ഞങ്ങള്‍ക്ക് നീ അദ്ധ്യസ്ഥയാകേണമേ.

ഇരുപത്തിയേഴാം തീയതി


ദൈവമാതവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. ഏകമദ്ധ്യസ്ഥനായ മിശിഹാകഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങു വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും പരിമാണത്തിലും ആഗ്രഹിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകീകവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ. ലോകസമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ


സുക്യതജപം: 

നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ.

ഇരുപത്തിയെട്ടാം തീയതി


അമലമനോഹരിയായ മരിയാംബികയെ അങ്ങ് വിശുദ്ധിയുടെ നികേതനമാണ് എങ്കിലും നീ പാപികളോട് വളരെ കാരുണ്യപൂര്‍വ്വമാണ് വര്‍ത്തിക്കുന്നത്. പാപികളില്‍ അങ്ങേ ദിവ്യകുമാരന്റെ പ്രതിഛായ കാണുവാന്‍ അങ്ങ് ആഗ്രഹിക്കുന്നു. നാഥേ, ഇന്ന് ലോകത്തില്‍ പാപം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പാപബോധവും സത്യത്തെക്കുറിച്ചുള്ളാ അറിവും മനുഷ്യരില്‍ കുറഞ്ഞുവരുന്നു. അങ്ങ് പാപികളെ നിരന്തരം മാനസാന്തരത്തിനായി ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. പാപികളായ ഞങ്ങള്‍ പാപത്തെ പരിത്യജിച്ച് നിര്‍മ്മലജീവിതം നയിക്കുവാനുള്ള അനുഗ്രഹം നല്‍കേണമെ. അപ്രകാരം ഞങ്ങള്‍ ഈശോയ്ക്കും അങ്ങേയ്ക്കും പ്രിയങ്കരരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:

വരപ്രസാദപൂര്‍ണ്ണയായ മാതാവേ! ദൈവവരപ്രസാദത്തിന്റെ ചാലുകള്‍ ഞങ്ങളിലേയ്ക്ക് നീയൊഴുക്കേണമേ.

ഇരുപത്തിയൊന്‍പതാം തീയതി


പരി.കന്യകയെ അങ്ങ് ഞങ്ങളുടെ സര്‍വ്വവലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും; അനുകരിക്കുവാനും ഞങ്ങള്‍ക്ക് കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങ് നല്‍കേണമെ. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവ്ശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്ക് പ്രത്യാശ; ദു:ഖങ്ങളില്‍ അവിടന്നാണാശ്വാസം. നാഥേ, അങ്ങേ കരുണാകടാക്ഷം ഞങ്ങളുടെമേല്‍ തിരിക്കേണമെ. ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരേണമെ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: 

ശാന്തഗുണത്തിനു മാതൃകയായ മറിയമേ, ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കേണമെ

മുപ്പതാം തീയതി


സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിദ്ധ്യത്തില്‍ നിന്നെ എന്റെ രാജ്ഞിയും മാതവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് എന്റെ ജ്ഞാനസ്നാനവ്രതങ്ങളെ നവീകരിക്കുന്നു. നിന്റെ അവകാശങ്ങള്‍ എന്റെമേല്‍ പ്രയോഗിച്ചുകൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്റെ സ്നേഹദൗത്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിനെയും ശരീരത്തെയും അതിന്റെ എല്ലാ കഴിവുകളേയും എന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെവിനിയോഗിച്ചു കൊള്ളേണമെ.


ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം: 

സ്വര്‍ഗ്ഗരാജ്ഞിയായ മറിയമെ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമെ

മുപ്പത്തിയൊന്നാം തീയതി


പരി.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെ അമലോത്ഭവകന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എനിക്കും നിന്റെ നേരെയുള്ള സ്നേഹത്തിന്റെ ലക്ഷ്യമായി എന്റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ്മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയും അങ്ങേയ്ക്കു കാഴ്ചവെയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ചു എന്റെ രക്ഷയായിരിക്കണമെ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ചു ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമെ. പിതാവായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ പ്രിയമുള്ള മണവാട്ടിയുമായ പരി. കന്യകയേ ഞങ്ങളെ അനുഗ്രഹിക്കേണമെ.

ആമ്മേന്‍!

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:

ദൈവജനത്തിനു മാതാവായ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.

2016 ഡിസംബർ 31, ശനിയാഴ്‌ച

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള നൊവേന

പ്രാരംഭ ഗാനം

(നിത്യസഹായ നാഥേ... എന്ന രീതി)

വിശുദ്ധനായ താതാ
സെബസ്ത്യാനോസ് പുണ്യാത്മാവേ
പാദതാരിലണയും
മക്കളെ കാത്തീടണേ

ക്രിസ്തുവിന്‍ ധീരസാക്ഷീ
വിശ്വാസ സംരക്ഷകാ
പാരിന്നു മാതൃകയേ
മാദ്ധ്യസ്ഥമേകീടണേ

സുവിശേഷ ചൈതന്യത്തില്‍
നിത്യം വളര്‍ന്നീടുവാന്‍
വന്ദ്യനാം പുണ്യതാതാ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

പ്രാരംഭ പ്രാര്‍ത്ഥന


സര്‍വ്വനന്മകളുടെയും നിക്ഷേപമായ ദിവ്യ ഈശോയേ, അത്യന്തഭക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ അങ്ങയെ ഞങ്ങള്‍ സ്തുതിച്ചാരാധിക്കുന്നു. മഹത്വമുള്ള വേദസാക്ഷിയും തീക്ഷ്ണതനിറഞ്ഞ അത്മായ പ്രേഷിതനുമായ വി.സെബസ്ത്യാനോസിനെ ഞങ്ങള്‍ക്ക് മദ്ധ്യസ്ഥനായി നല്‍കിയതിനെ ഓര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ സ്തോത്രം ചെയ്യുന്നു. നന്ദിഹീനരായ മനുഷ്യര്‍ അങ്ങേ അളവറ്റ സ്നേഹത്തെ അവഗണിച്ച് അങ്ങേയ്ക്കെതിരായി തെറ്റുചെയ്തതിനേയും അങ്ങേ നാമത്തെ നിന്ദിക്കുന്നതിനേയും ഓര്‍ത്തു ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. പാപികളുടെ മാനസാന്തരം ആഗ്രഹിക്കുന്ന ദിവ്യരക്ഷകാ ഇതാ ഞങ്ങള്‍ അങ്ങേപ്പക്കലേക്ക് പിന്തിരിഞ്ഞു വരുന്നു. വഴിതെറ്റിയ ആട്ടിന്‍കുട്ടിയെ അന്വേഷിക്കുന്ന ദിവ്യഇടയാ, ധൂര്‍ത്തനായ മകനെ വാത്സല്യത്തോടെ തഴുകുന്ന നല്ല പിതാവേ, ഞങ്ങളെ കൈവിടാതെ അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിക്കണമേ. നന്ദിഹീനരായ ഞങ്ങള്‍ക്കുവേണ്ടി തിരുഹൃദയം മുറിപ്പെടാന്‍ തിരുമനസ്സായ അങ്ങേ സ്നേഹത്തേയും കരുണയേയും കുറിച്ച് പാപദുര്‍ഗുണങ്ങള്‍ നിറഞ്ഞ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധമാക്കി അങ്ങയെ മാത്രം സ്നേഹിപ്പാനും അങ്ങേയ്ക്ക് പ്രിയമുള്ള മക്കളായിരിപ്പാനും കൃപ ചെയ്യണമേ. സ്നേഹപിതാവേ വി. സെബസ്ത്യാനോസുവഴിയായി ഞങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന അങ്ങ് കരുണാപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. 

ആമ്മേന്‍. 1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

മദ്ധ്യസ്ഥപ്രാര്‍ത്ഥന

വിശുദ്ധ വേദസാക്ഷിയും തിരുസഭയുടെ അഭിമാനവും വ്യാധികളെ നീക്കിക്കളയുന്നവനുമായ വി. സെബസ്ത്യാനോസേ, അങ്ങേ മദ്ധ്യസ്ഥംവഴിയായി ലഭിക്കുന്ന നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ പ്രസംഗത്താലും സന്മാതൃകകളാലും അനേകം പേരെ സത്യസഭയിലേക്ക് ആനയിക്കുവാന്‍ തിരുമനസ്സായല്ലോ. ദൈവസന്നിധിയില്‍ അങ്ങേയ്ക്കുള്ള പ്രത്യേകമായ മദ്ധ്യസ്ഥശക്തിയാല്‍ അങ്ങ് അനേകരുടെ ശാരീരികവും ആത്മീയവുമായ രോഗങ്ങളെ സുഖപ്പെടുത്തിയല്ലോ. പാപികളെങ്കിലും അങ്ങേ സഹായം യാചിങ്ങുന്ന ഞങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളെ സൗഖ്യമാകാനും പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ എറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹം ..... (ഇവിടെ ആവശ്യം പറയുക) സാധിച്ചുകിട്ടുന്നതിന് അങ്ങയുടെ ശരീരത്തില്‍ തുളച്ചുകയറിയ അമ്പുകളുടെ യോഗ്യതയാല്‍. പരമകാരുണികന്റെ മുമ്പില്‍ അങ്ങ് മദ്ധ്യസ്ഥം വഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1 ത്രി.

സമൂഹപ്രാര്‍ത്ഥന





ദൈവസന്നിധിയില്‍ ഞങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസേ, അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. ബലഹീനരെ ശക്തിപ്പെടുത്തുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ. ഞങ്ങളുടെ സംരക്ഷകനും പരിപാലകനുമായ ദൈവമേ, തിരുസഭാ സംരക്ഷകനായ വിശുദ്ധ സെബസ്‌ത്യാനോസിന്റെ യോഗ്യതകളെ പരിഗണിച്ച് ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങളുടെ ആവശ്യങ്ങളില്‍ അങ്ങേ സഹായം ലഭിക്കുന്നതിനുള്ള കൃപ നല്‍കണമേ. ആമ്മേന്‍.

ലുത്തിനിയ

("ഞങ്ങളെ അനുഗ്രഹിക്കണമേ" എന്നു പ്രതിവാചകം)

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ അനുഗ്രഹിക്കണമേ

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗസ്ഥനായ പിതാവായ ദൈവമേ

ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ

പരിശുദ്ധാത്മാവായ ദൈവമേ

ഏകദൈവമായ പരിശുദ്ധ ത്വിത്വമേ

("ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ" എന്നു പ്രതിവാചകം)

പരിശുദ്ധ മറിയമേ

ഞങ്ങങ്ങളുടെ പിതാവായ വിശുദ്ധ സെബസ്ത്യാനോസേ,

അപേക്ഷിക്കുന്നവര്‍ക്ക് എന്നും സഹായമരുളുന്ന വിശുദ്ധ സെബസ്ത്യാനോസേ,

സ്വന്തം ജനനത്താല്‍ നര്‍ബോന എന്ന നഗരത്തെ ലോകപ്രസിദ്ധമാക്കിയ വിശുദ്ധ സെബസ്ത്യാനോസേ,

സത്യവിശ്വാസത്തെപ്രതി പീഡയനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായി പട്ടാളസേവനം നടത്തിയ വിശുദ്ധ സെബസ്ത്യാനോസേ,

അനേകം അവിശ്വാസികളെ സത്യവെളിച്ചത്തിലേക്ക് ആനയിച്ച വിശുദ്ധ സെബസ്ത്യാനോസേ,

പീഡകള്‍ നിമിത്തം ചഞ്ചലബുദ്ധികളായവരെ യഥാര്‍ത്ഥ വിശ്വാസത്തില്‍ ഉറപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,

വചനത്താലും പ്രവൃത്തിയാലും സന്മാതൃക നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,

സത്യത്തെപ്രതി പീഡകള്‍ സഹിക്കുന്നവര്‍ക്ക് ധൈര്യം കൊടുക്കുന്ന വിശുദ്ധ സെബസ്ത്യാനോസേ,

വേദസാക്ഷികളുടെ പീഡകളിലും മരണത്തിലും ബലവും സഹായവുമായിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,

ഭക്തി നിറഞ്ഞ വചനങ്ങളാല്‍ അനേകരുടെ ഹൃദയത്തില്‍ ദൈവസ്നേഹം ജ്വലിപ്പിച്ച വിശുദ്ധ സെബസ്ത്യാനോസേ,

വിശ്വാസികള്‍ക്കു സഹായമായി റോമാചക്രവര്‍ത്തിയുടെ പടത്തലവനായി ദൈവകൃപയാല്‍ ഉയര്‍ത്തപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ തളര്‍വാതത്തെ നീക്കിയ വിശുദ്ധ സെബസ്ത്യാനോസേ,

ബധിരരെ സുഖപ്പെടുത്തിയ വിശുദ്ധ സെബസ്ത്യാനോസേ,

അനേക വ്യാധികളെ ശമിപ്പിച്ച് ആരോഗ്യം നല്‍കിയ വിശുദ്ധ സെബസ്ത്യാനോസേ,

പാളയത്തില്‍ വ്യാപരിച്ചിട്ടും ബ്രഹ്മചര്യത്തില്‍ വിളങ്ങിയിരുന്ന വിശുദ്ധ സെബസ്ത്യാനോസേ,

ഈശോയോടുള്ള സ്നേഹത്തെപ്രതി ചക്രവര്‍ത്തിയുടെ സ്നേഹത്തെയും സ്ഥാനമാനങ്ങളേയും ത്യജിച്ചവനായ വിശുദ്ധ സെബസ്ത്യാനോസേ,

സത്യവിശ്വാസം നിമിത്തം മരണത്തിന് വിധിക്കപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,

അനേകം അമ്പുകളാല്‍ എയ്യപ്പെട്ടവനായ വിശുദ്ധ സെബസ്ത്യാനോസേ,

അസ്ത്രങ്ങള്‍ ഏറ്റതിനാല്‍ മരിച്ചവനെപ്പോലെ ഉപേക്ഷിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

ജീവന്‍ പിരിയാതെ വീണ്ടും രാജസന്നിധിയില്‍ ചെന്ന് വിശ്വാസികളെ ഉപദ്രവിക്കുന്നതില്‍ രാജാവിനെ ശാസിച്ച വിശുദ്ധ സെബസ്ത്യാനോസേ,

രാജകല്പനയാല്‍ കെട്ടപ്പെട്ട് കഠോരമായ അടികളാല്‍ മരണത്തെ കൈവരിച്ച വിശുദ്ധ സെബസ്ത്യാനോസേ,

ഒരു പ്രഭ്വിക്കുണ്ടായ വെളിപാടിന്‍ പ്രകാരം മഹാപൂജ്യതയോടെ അടക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

സ്വര്‍ഗ്ഗരാജ്യത്തില്‍ സര്‍വ്വേശ്വരനാല്‍ അത്യന്തമഹിമയുള്ള വേദസാക്ഷിക്കിരീടം ധരിപ്പിക്കപ്പെട്ട വിശുദ്ധ സെബസ്ത്യാനോസേ,

സകല ക്രിസ്ത്യാനികള്‍ക്കും ദയനിറഞ്ഞപിതാവായ വിശുദ്ധ സെബസ്ത്യാനോസേ,

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ

ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

ലോകത്തിന്റെ, പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായഞ്ഞാടായ ഈശോതമ്പുരാനേ,

കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രാര്‍ത്ഥിക്കാം

സകലനന്മസ്വരൂപിയായിരിക്കുന്ന സര്‍വേശ്വരാ, കര്‍ത്താവേ, അങ്ങേ ദാസനായ വിശുദ്ധ സെബസ്ത്യാനോസിനെ വണക്കം ചെയ്യുന്ന അങ്ങേ മക്കളുടെ ബലഹീനതയെയും തെറ്റുകളെയും കൃപയോടെ നോക്കണമേ. ഞങ്ങളുടെ പാപങ്ങള്‍ മൂലം വന്നിരിക്കുന്ന കഷ്ടതകളെ നീക്കി വിശുദ്ധ സെബസ്ത്യാനോസിനെ മദ്ധ്യസ്ഥതയാല്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുമാറാകണമെന്ന് നിത്യമായി ജീവിച്ചുവാഴുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

സമാപന പ്രാര്‍ത്ഥന

നര്‍ബോനാ എന്ന നഗരത്തിന്‍ ജനിച്ച് വീരോചിതമായ വിശ്വാസജീവിതം നയിക്കുകയും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച് അനേകായിരങ്ങളെ സത്യവിശ്വാസത്സില്‍ ഉറപ്പിച്ച് കഠിനമായ പീഡകള്‍ സഹിച്ച് രക്തസാക്ഷിമുടി ചൂടിയ വിശുദ്ധ സെബസ്ത്യാനോസേ, പാപികളും രോഗികളുമായ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച് മന്ദജീവിതം നയിക്കുന്ന ഞങ്ങളുടെ ഉദാസീനത ഞങ്ങള്‍ മനസ്സിലാക്കുന്നു. പാപസാഹചര്യങ്ങളില്‍ നിന്നു പൂര്‍ണ്ണമായി വിട്ടുമാറി വിശ്വാസജീവിതം നയിക്കുന്നതിന് വേണ്ട അനുഗ്രഹം അങ്ങയുടെ പ്രാര്‍ത്ഥനവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കണമേ. പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്നും സാംക്രമികരോഗങ്ങളില്‍ നിന്നും ഞങ്ങള്‍ രക്ഷപ്രാപിക്കുന്നതിനുള്ള അനുഗ്രഹം അങ്ങുവഴിയായി ഞങ്ങള്‍ക്ക് ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ. ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും സാംക്രമികരോഗങ്ങളില്‍ നിന്നും അങ്ങേ മദ്ധ്യസ്ഥതയാല്‍ കാത്തു പരിപാലിക്കണമേ. പ്രത്യേകമായി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായിരിക്കുന്ന ഈ അനുഗ്രഹങ്ങള്‍ .... പരമപിതാവില്‍ നിന്നും ലഭിച്ചു തന്ന് ഞങ്ങള്‍ക്ക് സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

1 സ്വര്‍ഗ. 1 നന്മ. 1. ത്രി.

ആമ്മേന്‍.

സമാപനഗാനം

((നിത്യവിശുദ്ധയാം... എന്ന് രീതി)

സ്നേഹ സ്വരൂപനാം ദൈവത്തിന്‍ ദാസനേ
പുണ്യാത്മ സെബസത്യാനോസേ
നിന്‍പുണ്യ പാദം വണങ്ങുന്നു ഞങ്ങള്‍
നന്ദിയോടെന്നെന്നും മോദാല്‍

തിന്മയ്ക്കെതിരായി ധീരമായ് പോരാടി
മന്നിതില്‍ മാതൃക നല്‍കി
വിശ്വാസം കാക്കുവാന്‍ രക്തസാക്ഷിയായ്
മര്‍ത്യര്‍ക്ക് മാതൃകയായി - എന്നും
മര്‍ത്യര്‍ക്കു മാതൃകയായി

സ്വാര്‍ത്ഥത വിട്ടെന്നും നേര്‍വഴി കണ്ടെത്താന്‍
ഞങ്ങള്‍ക്കു നീ തുണയാകൂ
സ്നേഹത്തില്‍ ജീവിതം നിത്യം നയികുവാന്‍
നല്‍വരമേകണേ താതാ - എന്നും
നല്‍വരമേകണേ താതാ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന

പ്രാരംഭ പ്രാര്‍ത്ഥന


മനുഷ്യവര്‍ഗ്ഗത്തിന്റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. സര്‍വ്വനന്മ സ്വരുപിയായ അങ്ങയെ ഞങ്ങള്‍ പൃര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും ഞങ്ങളുടെ ആപത്തുകളില്‍ ഞങ്ങളെ സംരക്ഷിക്കുകയും ഞങ്ങളുടെ ദുഃഖാരിഷ്ടതകളില്‍ ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യണമെന്ന് എളിമയോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.




കാരുണ്യവാനായ ഈശോയെ, അങ്ങേ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പിനെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനും പിതാവുമായി ഞങ്ങള്‍ എറ്റുപറയുന്നു. ഉണ്ണിഈശോയേയും പരി. കന്യകമറിയത്തെയും സംരക്ഷിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത യൗസേപ്പുപിതാവേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. തിരുക്കുടുംബഞ്ഞെ കാത്തുപരിപാലിച്ച അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും ഞങ്ങളുടെ കുടുംബങ്ങളേയും കാത്തുപരിപാലിക്കണമേ. കരുണാനിധിയായ ദൈവമേ, വിശുദ്ധ യൗസേപ്പിനെപ്പോലെ സത്യത്തിലും നീതിയിലും വിനയത്തിലും വിവേകത്തിലും വളരുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അനുഗ്രഹദാതാവായ ദൈവമേ, യൗസേപ്പുപിതാവു വഴി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന കാരുണ്യപൂര്‍വ്വം സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
ദിവസത്തിന്റെ പ്രാര്‍ത്ഥന:


{ഒന്നാം ദിവസം}


മനുഷ്യനായി അവതരിച്ച ദൈവകുമാരന്റെ വളര്‍ത്തുപിതാവാകുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു. അങ്ങയെ ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥനായി തെരഞ്ഞെടുക്കുന്നു. പുണ്യപിതാവേ, ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഞങ്ങള്‍ക്ക് തുണയും സഹായവുമായിരിക്കണമേ. ഈശോയെ പുര്‍ണ്ണമായി അനുകരിച്ച് ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. പിതാവേ, അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയതതുപോലെ ഞങ്ങളും ഈശോയ്ക്ക് ഇഷ്ടമുള്ളവരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ രണ്ടാം ദിവസം}


തിരുക്കുടുംബത്തിന്റെ തലവനായ വിശുദ്ധ യൗസേപ്പേ, പരിശുദ്ധ കന്യകമറിയവും ഈശോമിശിഹായും ഉള്‍പ്പെട്ട കുടുംബത്തെ അങ്ങ് മാതുകാപരമായി നയിക്കുകയും പരിപാലിക്കുകയും ചെയ്തുവല്ലോ. പ്രിയപിതാവേ, ഞങ്ങളുടെ കുടുംബങ്ങളെ നസ്രത്തിലെ തിരുക്കുടുംബം പോലെ, പരസ്പര സ്നേഹത്തിലും കുട്ടായ്മയിലും സഹകരണത്തിലും സമാധാനത്തിലും നിലനിറുത്തണമേ. കുടുംബജീവിതത്തിന്റെ ഭദ്രതയും പാവനതയും കളങ്കപ്പെടുത്തുന്ന ശക്തികളില്‍നിന്നും ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് കാത്തുപരിപാലിക്കണമേ. വത്സലപിതാവേ, എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ ചുമതലകള്‍ വേണ്ടവിധം ഗ്രഹിച്ച് പരസ്പരം സഹകരിച്ച് ഉത്തമ കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെ.പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{മൂന്നാം ദിവസം}


തൊഴിലാളികളുടെ പ്രത്യേക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഉന്നതകുലജാതനെങ്കിലും തച്ചന്റെ ജോലി വിശ്വസ്തതയോടെ നിര്‍വ്വഹിച്ചുകൊണ്ട് തൊഴിലിന്റെ മാഹാത്മ്യം ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നുവല്ലോ. ജോലിയിലുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥതയും സമീപനവുമാണ് ജീവിതം അര്‍ത്ഥപുര്‍ണ്ണമാക്കുന്നത് എന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചുവല്ലോ. ഞങ്ങള്‍ ഓരോരുത്തരുടെയും ജീവിതാന്തസിന്റെ ചുമതലകളും ദൈവപരിപാലനയില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരവാദിത്വങ്ങളും വിശ്വസ്തതാപുര്‍വ്വം നിര്‍വ്വഹിച്ചുകൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചുതരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ണ്‍ങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമായ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.


നാലാം ദിവസം}


തിരുക്കുടുംബത്തിന്റെ രക്ഷകനായ വിശുദ്ധ യൗസേപ്പേ, അങ്ങ് അനേകം അപകടങ്ങളില്‍ നിന്നും ഉണ്ണിഈശോയെ കാത്തുപരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തുവല്ലോ. നെറ്റിയിലെ വിയര്‍പ്പു ചിന്തി അപ്പം ഭക്ഷിക്കുക എന്നുള്ള ദൈവികാഹ്വാനത്തെ അങ്ങ് തിരുക്കുടുംബത്തില്‍ അന്വര്‍ത്ഥമാക്കി. തിരുസഭാസംരക്ഷകനായ അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കാത്തുപരിപാലിക്കണമെ. യാതൊരുവിധ അപകടങ്ങളിലും അകപ്പെടാതിരിക്കുവാന്‍ വേണ്ട അനുഗ്രഹം അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യം വഴി ഞങ്ങള്‍ക്ക് വാങ്ങിത്തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


1സ്വര്‍ഗ്ഗ. നന്മ. 1 ത്രി.


{അഞ്ചാം ദിവസം}


പ്രാര്‍ത്ഥനാജീവിതത്തിന്റെ ഉത്തമമാതൃകയായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ. പ്രാര്‍ത്ഥനയിലുടെ ദൈവൈക്യ ജീവിതം നയിച്ചിരുന്ന അങ്ങേയ്ക്ക് ദൈവദുതന്‍ വഴി ദൈവം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അങ്ങ് വിശ്വസ്തതാപുര്‍വ്വം പാലിച്ചുവല്ലോ. ഈശോയോടുകൂടി, ഈശോയില്‍ , ഈശോയ്ക്കുവേണ്ടി എല്ലാം നിര്‍വ്വഹിച്ചു കൊണ്ട് അങ്ങേ ജീവിതം മുഴുവന്‍ ഒരു പ്രാര്‍ത്ഥനയാക്കിമാറ്റിയല്ലോ. വത്സലപിതാവേ, ഞങ്ങളോരോരുത്തരും പ്രാര്‍ത്ഥനയിലും ദൈവാരാധനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ആറാം ദിവസം}


ദരിദ്രരുടെ പരിപാലകനും സംരക്ഷകനുമായ വിശുദ്ധ യൗസേപ്പേ, ആത്മീയവും ലൌകീകവുമായ ദാരിദ്ര്യദുഃഖത്താല്‍ വലയുന്ന എല്ലാവരേയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമെ. ദരിദ്രരിലും നിരാലംബരിലും രോഗികളിലും ഈശോയെ ദര്‍ശിക്കുവാനുള്ള അനുഗ്രഹം ലഭിക്കുവാന്‍ അങ്ങ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ദാരിദ്ര്യവും രോഗവുംമുലം കഷ്ടപ്പെടാതെ ജീവിക്കാന്‍ ദുഃഖത്തിലും ക്ലേശത്തിലും ഞങ്ങള്‍ ഓരോരുത്തരേയും അങ്ങു കാത്തുപരിപാലിക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ വല്ലഭമുള്ള മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ ഏഴാം ദിവസം}


നല്‍മരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഈശോമിശിഹായുടെ തൃക്കരങ്ങളില്‍ ,പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിദ്ധ്യത്തില്‍ സമാധാന പുര്‍ണതയില്‍ ഭാഗ്യമരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണസമയത്തും ഈശോയുടെയും പരിശുദ്ധ മാതാവിന്റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കുണ്ടാകണമേ. മരണംവരെ ദൈവത്തിനിഷ്ടകരമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാക്കേണമേ. പ്രിയപിതാവേ, അങ്ങയെപ്പോലെ ഭാഗ്യമരണം ലഭിക്കത്തക്കവിധം ദൈവചിത്തമനുസരിച്ച് ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്ക് പ്രാപിച്ചുതരേണമേ. സമാധാനപൂര്‍ണ്ണമായ മരണത്തിന് പ്രതിബന്ധമായ പാപത്തേയും പാപസാഹചര്യങ്ങളേയും ലൗകികവസ്തുക്കളോടുള്ള അമിതമായ പ്രതിപത്തിയേയും വര്‍ജ്ജിക്കുവാനുള്ള വിവേകം ഞങ്ങളില്‍ ഉളവാക്കേണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യം വഴി ലഭിക്കുമാറാകേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ എട്ടാം ദിവസം}


എളിമയുടെ മാതൃകയായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരും എളിമയോടുകുടി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങ് എളിമയുടെ ഉത്തമദൃഷ്ടാന്തമാണെന്നും സകല സുകൃതങ്ങളുടെയും അടിസ്ഥാനം എളിമയാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. അഹങ്കാരം എന്ന ദുര്‍ഗുണം ഞങ്ങളില്‍നിന്നും അകറ്റണമെ. ഞങ്ങള്‍ ഓരോരുത്തരും എളിമയോടു കുടി ദൈവാനുഗ്രഹമുള്ളവരായിത്തീരുവാനും ജീവിക്കുവാനും ഇടയാക്കണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്കു ലഭിക്കുമാറാകണമെന്ന് എറ്റംവലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.


{ഒമ്പതാം ദിവസം}


കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ആത്മശരീരനൈര്‍മ്മല്യത്തോടുകുടി ജീവിതം നയിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്കു പ്രാപിച്ചു തരണമേ. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകാമറിയവും ആത്മശരീരശുദ്ധതയെ വിലമതിക്കുകയും ആത്മശരീര നൈര്‍മ്മല്യത്തോടെ ജീവിക്കുകയും ചെയതുവല്ലോ. കന്യാവ്രതം അനുഷ്ഠിച്ച് വിരക്ത ജീവിതം നയിക്കുന്നവരെ അങ്ങ് പ്രത്യേകം കാത്തുപരിപാലിക്കുകയും ജീവിതാന്ത്യംവരെ നിര്‍മ്മലരായി ജീവിക്കുവാന്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേ മാദ്ധ്യസ്ഥ്യംവഴി ലഭിക്കുമാറാകണമെന്ന് എറ്റം വലിയ ശരണത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി.
സമൂഹപ്രാര്‍ത്ഥന





കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഭക്തിയോടുംകുടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.

സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ബാല്യം മുതല്‍ അനിതരസാധാരണമായ ഹൃദയശുദ്ധതയോടെ ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നുവന്ന വിശുദ്ധ യൗസേപ്പിനെപ്പോലെ ഞങ്ങളും ദൈവഭക്തിയിലും വിവേകത്തിലും വളര്‍ന്നു വരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കഷ്ടപ്പാടുകളും വേദനകളും സന്തോഷപുര്‍വ്വം സഹിച്ചുകൊണ്ട് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലുടെ ദൈവതിരുമുമ്പില്‍ സംപ്രീതനായ വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഞങ്ങളും തീക്ഷ്ണമായ സ്നേഹവും പ്രാര്‍ത്ഥനാരൂപിയുമുള്ളവരായിത്തീരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: മാതൃകാപരമായി തച്ചന്റെ ജോലി നിര്‍വ്വഹിച്ച് തിരുക്കുടുംബത്തെ പരിപാലിക്കുകയും തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കിത്തരുകയും ചെയ്ത വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും വിശ്വസ്തതയോടെ ഞങ്ങളുടെ കര്‍മ്മരംഗങ്ങളില്‍ വ്യാപരിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: വിരക്തജീവിതത്തിലൂടെ കന്യാവ്രതക്കാരുടെ കാവല്‍ക്കാരനെന്ന് അറിയപ്പെടുന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും ചാരിത്ര്യശുദ്ധിയില്‍ വളര്‍ന്നുവരുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ജീവിതത്തിലുടനീളം എളിമയോടുകൂടിജീവിച്ച് എളിമയുടെ മാതൃകയായിത്തീര്‍ന്ന വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങളും എളിമയോടുകൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഈശോയുടെ തൃക്കരങ്ങളില്‍ മാതാവിന്റെ സാമീപ്യത്തില്‍ ഇഹലോകവാസം വെടിയുവാനുള്ള മഹാഭാഗ്യം സിദ്ധിച്ച വിശുദ്ധ യൗസേപ്പിതാവിനെ അനുകരിച്ച് ഞങ്ങള്‍ ഓരോരുത്തര്‍ക്കം ജീവിതാന്ത്യത്തില്‍ നല്ല മരണവും സ്വര്‍ഗ്ഗഭാഗ്യവും ലഭിക്കുന്നതിനുള്ള അനുഗ്രഹം നല്‍കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


സമൂ: കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
വിശുദ്ധ യൗസേപ്പിതാവിന്റെ ലുത്തീനിയ


കര്‍ത്താവേ കനിയണമെ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളണയ്ക്കും
പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ.

സ്വര്‍ഗപിതാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായേ
ദിവ്യാനുഗ്രഹമേകണമേ

ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ.

ദൈവകുമാരനു മാതാവാം
വിശുദ്ധയാകും കന്യകതന്‍
വിരക്തപതിയാം യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ദാവീദിന്നുടെ സന്തതിയായ്
ഗോത്രപിതാക്കടെ ദീപികയായ്
വന്നവനാം മാര്‍ യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

കന്യകയാകും മാതാവിന്‍
നിര്‍മ്മലനാം പരിരക്ഷകനേ
മിശിഹായുടെ പരിപാലകനേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

തിരുക്കുടുംബം തണലേകി
നയിച്ച നന്മ നിറഞ്ഞവനേ
വിവേകമതിയാം നായകനേ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ധീരതയുടെ സുരതാരകമേ
വിശ്വാസികളുടെ ആശ്രയമേ,
വിനീതനാകും പുണ്യാത്മാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ദാരിദ്ര്യത്തിന്‍ സ്നേഹിതനേ
അദ്ധ്വാനത്തിന്‍ മാതുകയേ
ആശ്വാസകനാം ശ്രേഷ്ഠപിതാ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

സമര്‍പ്പണത്തിന്‍ ദര്‍പ്പണമേ
കന്യാവ്രത പരിപാലകനേ
കുടുംബപാലക, യൗസേപ്പേ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

രോഗം, മരണഭയങ്ങളിലും
ഉഴലുന്നോരുടെ ആശ്രയമേ
പാവനചരിതാ, വന്ദ്യഗുരോ,
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്.

ലോകത്തിന്‍ പാപങ്ങള്‍.......(3)
സമാപന പ്രാര്‍ത്ഥന


സ്വര്‍ഗ്ഗീയ സുകൃതങ്ങളാല്‍ സമ്പന്നമായ തിരുക്കുടുംബത്തിന്റെ നാഥനും നേതാവുമായി ദൈവത്താല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ ഓരോരുത്തരുടെയും കുടുംബങ്ങളില്‍ നാഥനും നേതാവുമായി അങ്ങു വാഴണമേ. ഞങ്ങള്‍ അങ്ങയെ പിതാവും മദ്ധ്യസ്ഥനും മാര്‍ഗ്ഗദര്‍ശിയുമായി സ്വീകരിക്കുന്നു. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങള്‍ക്കുള്ള സമസ്തവും ഞങ്ങളുടെ ജീവനും മരണവും അങ്ങേ വല്ലഭമായ സംരക്ഷണയില്‍ ഞങ്ങള്‍ ഭരമേല്പിക്കുന്നു. ഞങ്ങള്‍ ഓരോരുത്തരേയും അങ്ങേ മക്കളായി സ്വീകരിേരണമേ. ദൈവതിരുമനസ്സിന് അനുയോജ്യമാംവിധം, തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകുടെ ദൈവത്തിനും മനുഷ്യര്‍ക്കും ഇഷ്ടകരമാംവിധം ജീവിതം നയിക്കുവാന്‍ വേണ്ട കൃപാവരം ഞങ്ങള്‍ക്കായി പ്രാപിച്ചുതരേണമെ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്കു സാധിച്ചു തരണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.
സമാപനഗാനം


( ഈണം: സ്നേഹപിതാവിന്‍ ഭവനമിതില്‍ )






സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.
ലില്ലിപ്പുഷ്പവും ഉണ്ണിയേയും
താങ്ങിടും തിരുപ്പാണികളില്‍
ഞങ്ങളെയും നീ താങ്ങീടണേ
വത്സല താതാ, എന്നാളും.
അന്തിമനേരമടുക്കുമ്പോള്‍
ആശ്രയമറ്റു വിളിക്കുമ്പോള്‍
സ്നേഹപിതാവേ, വന്നിടണേ
പുത്രനോടൊത്തെന്നരികേ നീ
സ്നേഹപിതാവിന്‍ ഭവനത്തില്‍
വാണരുളും പ്രിയ താതാ, നീ
പാപികള്‍ ഇവരുടെ യാചനകള്‍
കൈക്കൊണ്ടാശിഷമേകണമേ.

വിശുദ്ധ യൂദാസ്ലീഹായോടുള്ള നോവേന


(അസാദ്ധ്യകാര്യങ്ങളുടെ മാദ്ധ്യസ്ഥത്തിനായി ഒന്‍പതു ദിവസം ഒന്‍പതു തവണ ചൊല്ലുക)

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാസ്ലീഹായേ, ഏറ്റവും കഷ്ട്ടപ്പെടുന്ന എനിക്കു വേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തിലും ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും വിശിഷ്യ (ഇവിടെ ആവശ്യം പറയുക) അങ്ങേ സഹായം ഞങ്ങളപേക്ഷിക്കുന്നു.


ഭാഗ്യപ്പെട്ട യൂദാസ്ലീഹായേ, അങ്ങയുടെ ഈ അനുഗ്രഹത്തെ ഞങ്ങള്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ആമ്മേന്‍

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനോടുള്ള നിത്യനവനാള്‍

പ്രാരംഭ ഗാനം

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി

വരണമേ എന്റെ ഹൃദയത്തില്‍

ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍

ദൈവസ്നേഹം നിറക്കണേ.

സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍

നിര്‍ഗ്ഗളിക്കും പ്രകാശമേ,

അന്ധകാരവിരിപ്പു മാറ്റിടും

ചന്തമേറുന്ന ദീപമേ,

കേഴുമാത്മാവിലാശ വീശുന്ന

മോഹനാദിവ്യഗാനമേ.

പരിശുദ്ധാത്മാവേ.....നിറക്കണേ.
പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹവും ചേര്‍ന്ന്)ശൈശവദശയില്‍ത്തന്നെ-സ്വന്തം പിതാവിനാല്‍പോലും പരിത്യക്തരുടെ സംരക്ഷകനായിത്തീരുകയും ചെയ്ത-വി.മാര്‍ട്ടിന്‍ ഡി പോറസിന് നിരവധി സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ നല്കിയ അങ്ങ്-ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന്-ഞങ്ങള്‍ വിശ്വസിക്കുന്നു.അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു.അങ്ങേക്കെതിരായി ചെയ്തുപോയ പാപങ്ങളെക്കുറിച്ച്-ഞങ്ങള്‍ മനസതപിക്കുന്നു. അവക്ക് ഞങ്ങള്‍ മാപ്പാപേക്ഷിക്കുകയും ചെയ്യുന്നു-ഞങ്ങളെ അനുഗ്രഹിക്കണമേ.വി.മാര്‍ട്ടിനെ അനുകരിച്ച്-അനാഥരിലും ക്ലെശിതരിലും-അങ്ങയെ ദര്‍ശിക്കുവാനും-അവര്‍ക്ക് സ്നേഹപൂര്‍വം സേവനം ചെയ്യുവാനുമുള്ള അനുഗ്രഹം-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.അങ്ങയുടെ സുതനായ ഈശോമിശിഹായുടെ നാമത്താലും-സുകൃത സബന്നമായ ജീവിതത്താല്‍ അങ്ങയെ പ്രസാദിപ്പിച്ച-വി.മാര്‍ട്ടിന്റെ മദ്ധ്യസ്ഥത്തിലും-ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥന-ദയാപൂര്‍വ്വം സ്വീകരിക്കുകയും-ഞങ്ങള്‍ അപേക്ഷിക്കുന്ന കാര്യം-സാധിച്ചുതരുകയും ചെയ്യണമേ.ആമ്മേന്‍.
മദ്ധ്യസ്ഥപ്രാര്‍ത്തന

കാര്‍മ്മി: എന്റെ എളിയവരില്‍(സമൂഹവും ചേര്‍ന്ന്)ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍-എനിക്കുതന്നെയാകുന്നു നിങ്ങള്‍ ചെയ്തത് -എന്നു ക്രിസ്തുവിന്റെ ഈ വാക്കുകളനുസരിച്ച്-അനാഥര്‍ക്കും ദു:ഖിതര്‍ക്കും-ആശ്വാസവും സഹായവും നല്കുവാന്‍ ജീവിതം മുഴുവന്‍ വിനയോഗിച്ച വി.മാര്‍ട്ടിന്‍ ഡി പോറസേ-ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നതിനും-അവിടുന്ന് കാണിച്ചുതന്ന പ്രാര്‍ത്ഥനയുടെ പാതയില്‍ക്കൂടി ചരിക്കുന്നതിനും-ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.

കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: തീവ്രമായ പ്രാര്‍ത്ഥനയും നിരന്തരമായ പ്രവര്‍ത്തനവും വഴി(സമൂഹവും ചേര്‍ന്ന്)ജീവിതത്തെ കൂടുതല്‍ ധാന്യമാക്കുവാന്‍-ഡൊമിനിക്കന്‍ സഭയില്‍ ചേരുകയും-ഏറ്റം എളിയ ജോലികള്‍പോലും-ആവേശപൂര്‍വം ഏറ്റെടുക്കുകയും ചെയ്ത-വി.മാര്‍ടിന്‍ ഡി പോറസേ-ക്ലേശപൂര്‍ണ്ണമായ സേവനങ്ങളും-മറ്റാരും ആഗ്രഹിക്കാത്ത പ്രവര്‍ത്തനങ്ങളും-സന്തോഷപൂര്‍വ്വം ഏറ്റെടുക്കുവാനും-അവ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കുവാനും-ആവശ്യമായ സന്നദ്ധത-ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.ഞങ്ങളുടെ എല്ലാ കര്‍ത്തവ്യങ്ങളും-വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നതെന്ന ചിന്ത-ഞങ്ങളില്‍ ഉജ്ജീവിപ്പിക്കുകയും ചെയ്യണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: ആത്മശുദ്ധീകരണവും പരസ്നേഹപ്രവൃത്തികളും വഴി(സമൂഹവും ചേര്‍ന്ന്)തന്റെ ചുറ്റുമുള്ള സമൂഹങ്ങളെ പരിവര്‍ത്തനം ചെയ്ത വി.മാര്‍ട്ടിന്‍ ഡി പോറസേ-സമൂഹത്തില്‍ സമാധാനത്തിന്റെ ദൂതന്‍മാരാകുവാനും-സൌഹാര്‍ദത്തിന്റെ പ്രവാചകരാകുവാനും-ഞങ്ങളെ സഹായിക്കണമേ.അന്ധകാരമുള്ളിടത്ത് പ്രകാശം പരത്തുവാനും-നിരാശയുള്ളിടത്ത് പ്രത്യാശ കൊടുക്കുവാനും-ഞങ്ങളെ കഴിവുള്ളവരാക്കണമേ.ഞങ്ങളെ വെറുക്കുന്നവരെ സ്നേഹിക്കുവാനും-ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാനും-ഞങ്ങളെ പഠിപ്പിക്കണമേ.-സ്വീകരിക്കുന്നതിനെക്കാള്‍ നല്‍കുന്നതിലും-ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിലും-സംതൃപ്തികണ്ടെത്തുവാന്‍-ഞങ്ങളെ സന്നദ്ധരാക്കണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.


കാര്‍മ്മി: ക്ലേശകരമായ അദ്ധ്വാനങ്ങള്‍ക്കിടയിലും(സമൂഹവും ചേര്‍ന്ന്)ദൈവവുമായി ഐക്യം പുലര്‍ത്തുകയും-ദിവ്യനാഥനുമായി നിരന്തരം സാംബാഷിക്കുകയും ചെയ്തുകൊണ്ട്-ജീവിതം മുഴുവന്‍ ഒരു ത്യാഗബലിയായി മാറ്റിയ-വി.മാര്‍ട്ടിന്‍ ഡി പോറസേ-അനുദിനജീവിതത്തില്‍-സ്വര്‍ ഗ്ഗോന്‍മുഖരായി വര്‍ത്തിക്കുവാന്‍-ഞങ്ങളെ സഹായിക്കണമെ.പ്രാര്‍ത്ഥനയും പ്രായശ്ചിത്തകൃത്യങ്ങളും വഴി-ജീവിതബലി പൂര്‍ത്തിയാക്കിയ അങ്ങേക്ക്-അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വരം നല്കിയ-സവ്വശക്തനായ ദൈവത്തില്‍നിന്നും-പ്രാര്ഥ്ത്നയുടെയും പ്രായശ്ചിത്തത്തിന്റെയും ചൈതന്യം-ഞങ്ങള്‍ക്കു പ്രാപിച്ചുതരുകയും-സുവിശേഷോപദേശങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍-ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.ആമ്മേന്‍.


കാര്‍മ്മി: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.


(എല്ലാവരും തലകുനിച്ചു വന്ദിക്കുന്നു)


സമൂ: ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
സുവിശേഷ വായന


കാര്‍മ്മി: നിങ്ങള്‍ക്ക് സമാധാനം


സമൂ: അങ്ങേക്കും സമാധാനം


കാര്‍മ്മി: വി.മത്തായി എഴുതിയ നമ്മുടെ കര്‍ത്താവിശോമിശിഹായുടെ സുവിശേഷം.(25:34-40)


സമൂ: നമ്മുടെ കര്‍ത്താവായ മിശിഹായ്ക്ക് സ്തുതി.


കാര്‍മ്മി: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടരെ വരുവിന്‍,ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.എന്തെന്നാല്‍ എനിക്കു വിശന്നു,നിങ്ങള്‍ ഭക്ഷണം തന്നു,എനിക്കു ദാഹിച്ചു നിങ്ങള്‍ കുടിക്കാന്‍ തന്നു.ഞാന്‍ പരദേശിയായിരുന്നു നിങ്ങള്‍ എന്നെ സ്വീകരിച്ചു.ഞാന്‍ നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു,ഞാന്‍ രോഗിയായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗ്രഹത്തിലായിരുന്നു നിങ്ങള്‍ എന്റെ അടുത്തുവന്നു,അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടിപറയും:കര്‍ത്താവേ നിന്നെ വിശക്കുന്നവനായി കണ്ടു ഞങ്ങള്‍ ആഹാരം നല്‍കിയതും,ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായികണ്ട് ഉടുപ്പിച്ചതുമേപ്പോള്‍,നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗ്രഹത്തിലോ കണ്ടു സന്ദര്‍ശിച്ചതെപ്പോള്‍.രാജാവു മറുപടി പറയും സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതുചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്.


സമൂ: നമ്മുടെ കര്‍ത്താവായ മിശിഹാക്ക് സ്തുതി




കൃതജ്ഞത അപേക്ഷ

പ്രഭാഷണം
സമൂഹപ്രാര്‍ത്ഥന ഗാനം





(സമൂഹം രണ്ടു ഗണമായി പാടുന്നു)


താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

സിദ്ധനാം ഡൊമിനിക്കിന്‍ -സംപ്രീതപുത്ര

വന്ദനാം മാര്‍ട്ടിന്‍ നിന്‍-ഗീതികള്‍ പാടാം

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


പീഡിതര്‍ക്കശ്വാസദായകല്ലോ

കന്യകമേരിതന്‍ വത്സലസൂനോ

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


സാധുക്കളാം നരര്‍ക്കുത്തമതാതാ

ജീവകാരുണ്യത്തിനപ്പ്സ്തോലന്‍ നീ

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ശത്രുവേ സ്നേഹത്താല്‍ മിത്രമാക്കാനും


തിന്മയെ നന്‍മയായി വെന്നിടുവാനും

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ഭാരം വഹിക്കുവാന്‍ ക്ളേശം സഹിക്കാന്‍

ദ്രോഹം സഹിക്കാന്‍ നാല്‍ധീരതയേകു

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


മാനവരെല്ലാം സഹോദരരെപ്പോല്‍

അന്ന്യോന്യം സ്നേഹിപ്പാന്‍ ഐക്യമായിമേവാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ക്രിസ്തുവിന്‍ ദാഹം ശമിപ്പിക്കാന്‍-പാരം

യത്നിച്ച ധന്യാ നിന്‍ പാതെ ഗാമിക്കാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദിവ്യകാരുണ്യത്തില്‍ സ്നേഹിതനല്ലോ

ആ ദിവ്യസ്നേഹത്തില്‍ ഞങ്ങള്‍ വളരാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


അത്ഭുതമായ് രോഗശാന്തിയേകും

ആയുരാരോഗ്യത്തിലിന്നിവര്‍ മേവാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദൈവത്തിന്‍ സൃഷ്ടിജാലങ്ങള്‍ തന്‍ മേന്മ

വേണ്ടതുപോല്‍ ദര്‍ശിച്ചതുപോല്‍ വര്‍ത്തിക്കാന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


ദു:ഖിതരുംതാഥ നൈരാശ്യമാര്‍ന്നോര്‍

നിര്‍ഭാഗ്യവാന്മാര്‍ക്കും സങ്കേതം നീ താന്‍

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.





സ്വന്തം ജനയിതാവാല്‍ പരിത്യക്തന്‍

അനതരായവര്‍ക്കാലംബമേകു

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.


മൃത്യുവരിച്ചൊരില്‍ ജീവന്‍ പക്രുമ്

സ്തുത്യനാമ് താതന്നെ വാഴ്ത്തിടം മോദം

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

നിര്‍മ്മലരായ്ദരെ മേവാനുമന്ത്യെ


നിന്നോടോത്താമോദം സ്വര്‍ഗ്ഗേ-വാഴാനും

താതാ മാര്‍ട്ടിന്‍ ഞങ്ങള്‍ക്കായി മോദം

നാഥന്‍ പക്കല്‍ പ്രാര്‍ത്ഥിച്ചിടണേ.

ധൂപ്പിക്കലും പനിനീര്‍ തളിക്കലും


വന്ദനഗാനം
സമാപന പ്രാര്‍ത്ഥന


കാര്‍മ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ(സമൂഹം ചേര്‍ന്ന്)ക്ലേശങ്ങളിലും അവഗണനകളിലും അങ്ങയുടെ തൃക്കരം ദര്‍ശിക്കുകയും അവയെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ അത്ഭുതവരങ്ങളാല്‍ അങ്ങ് അനുഗ്രഹിച്ചുവല്ലോ,ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥ ശക്തിയില്‍ ആശ്രയിച്ചുകൊണ്ടു അങ്ങേ തിരുസന്നിധിയില്‍ അണഞിരിക്കുന്ന ഞങ്ങള്‍ക്ക് ജീവിത ക്ലേശങ്ങളെ സന്തോഷപൂര്‍വം നേരിടുവാനുള്ള അനുഗ്രഹം പ്രദാനംചെയ്യണമേ.അങ്ങയുടെ മഹത്വത്തിന്നും ഞങ്ങളുടെ നന്‍മക്കും ഉപകരിക്കുമെങ്കില്‍ വി.മാര്‍ട്ടിന്റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍, യാചിക്കുന്ന പ്രത്യെകാനുഗ്രഹം(.....)ഞങ്ങള്‍ക്ക് നല്‍കണമേ.ആത്മനാ ദാരിദ്ര്യമുള്ളവര്‍ക്ക് സ്വര്‍ഗ്ഗരാജ്യവും ശാന്തശീലര്‍ക്ക് ഭൌമീകസബത്തും കരയുന്നവര്‍ക്കാശ്വാസവും നീതി പാലകര്‍ക്ക് സംതൃപ്തിയും കാരുണ്യം കാണിക്കുന്നവര്‍ക്ക് കൃപാകടാക്ഷവും ഹൃദയശുദ്ധിയുള്ളവര്‍ക്ക് ദൈവദര്‍ശനവും സമാധാന പാലകര്‍ക്ക് ദൈവപുത്രസ്ഥാനവും പീഡിതര്‍ക്കു മോക്ഷഭാഗ്യവും അവഹേളിതര്‍ക്കും മര്‍ദിതര്‍ക്കും വര്‍ധിച്ച സ്വര്‍ഗ്ഗീയ പ്രതിഫലവും വാഗ്ദാനം ചെയ്ത തിരുക്കുമാരന്റെ കാലടികളെ വിശ്വസ്തതയോടെ പിഞ്ചൊല്ലുവാനുള്ള കഴിവും അനുഗ്രഹവും അങ്ങേ ദാസനായ വി.മാര്‍ട്ടിന്റെ സുകൃതങ്ങള്‍ പരിഗണിച്ച് ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.ആമ്മേന്‍.
സമാപനാശിര്‍വ്വാദം


കാര്‍മ്മി: ഈ ലോക ജീവിതത്തെ പ്രാര്‍ത്ഥനയും സഹനവും വഴി ധാന്യമാക്കുകയും സ്നേഹപൂര്‍ണമായ സേവനത്താല്‍ സബ്ണമാക്കുകയും ചെയ്ത വി.മാര്‍ട്ടിന്‍ ഡി പൊറസിനെ ഇഹത്തിലും പരത്തിലും സമൃദ്ധമായി അനുഗ്രഹിച്ച ദൈവം നിങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കടേ, ദൈവസുതനായ ഈശോമിശിഹായുടെ സമാധാനം നിങ്ങളെ വലയം ചെയ്യട്ടെ.ഈശോയുടെ സ്നേഹം നിങ്ങളെ ഉജ്ജ്വലിപ്പിക്കാടേ,ഈശോയുട് ദു:ഖങ്ങള്‍ നിങ്ങളെ ആശ്വസിപ്പിക്കാടേ.ഈശോയുടെ തീക്ഷ്ണത നിങ്ങളെ ഉത്തേജിപ്പിക്കാടേ ഈശോയുടെ സല്‍ഗുണങ്ങള്‍ നിങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രതിഫലിക്കട്ടെ എല്ലാ ശത്രുക്കളുടെയും ദുഷ്ടാരൂപികളുടെയും കെനികളിലും ആക്രമണങ്ങളിലും നിന്നു നിങ്ങള്‍ സംരക്ഷിതരാകടെ,എല്ലാ രോഗങ്ങളില്‍നിന്നും വേദനകളില്‍നിന്നും നിങ്ങള്‍ മോചിതരാകട്ടെ, ദൈവമഹത്വത്തിന്നായുള് നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ,സ്വര്‍ഗ്ഗീയ സൌഭാഗ്യം നിങ്ങളുഎയും നിങ്ങളുമായി ബന്ധപ്പെടുന്നവരുടെയും നിത്യസമ്മാനമായിരിക്കുകയും ചെയ്യട്ടെ.

നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും.പിതാവായ ദൈവത്തിന്റെ സ്നേഹവും,പരിശുദ്ധാത്മാവിന്റെ സഹവാസവും നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേക്കും.


സമൂ: ആമ്മേന്‍

വിശുദ്ധ ബനദിക്തോസിന്റെ നൊവേന

പ്രാരംഭഗാനം


സന്യസദീപമാം ബനദിക്തോസ് പുണ്യതാതാ

നിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ എന്നും

പ്രാര്‍ത്തിക്കാ സ്നേഹതാതാ

പുണ്യമാം ജീവിതത്താല്‍

ദിവ്യമാം പ്രാര്‍ത്തനയാല്‍

യേശുവിന്‍ നാമത്തിനായ്

പൂര്‍ണമാം സാക്ഷ്യമായ് നീ

കൈവിളക്കാല്‍ പാത തെളിച്ചിടു നീ

കരുണാമയനെ ബനദിക്തോസേ (2)

ലോകമാമിക്കടലില്‍ നേര്‍വഴി നടന്നിടുവാന്‍

പാപമാം കൂരിരുളില്‍ ദീപമായ് തെളിഞ്ഞിടുവാന്‍

ആശ്രിതര്‍ക്കായെന്നും പ്രാര്‍ത്ഥിക്ക നീ


പരിശുദ്ധനായ ബനദിക്തോസേ (2)
പ്രാരംഭ പ്രാര്‍ത്ഥന


കാര്‍മ്മി: അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി.


സമൂ: ആമ്മേന്‍.


കാര്‍മ്മി: ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയുമെന്നേക്കും.


സമൂ: ആമ്മേന്‍.


കാര്‍മ്മി: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ


(എല്ലാവരും ചേര്‍ന്ന്)


എന്നേക്കും അങ്ങയുടെതാകുന്നു.ആമ്മേന്‍.


കാര്‍മ്മി: സവ്വശക്തനും കാരുണ്യവാനുമായ പിതാവേ അങ്ങയുടെ പ്രിയപുത്രന്റെ തിരുനാമത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന ഞങ്ങള്‍ക്കു പ്രത്യേക മദ്ധ്യസ്ഥനും സഹായകനുമായി വി. ബനദിക്തോസിനെ തിരഞ്ഞെടുത്ത് നല്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഈശോയുടെ വിശ്വസ്തദാസനും സന്യാസസഭകളുടെ പിതാവും പൈചാചികശക്തികളുടെ പേടിസ്വപ്നവും ധീരതാപസനുമായ ഈ വിശുദ്ധനിലൂടെ ആദ്ധ്യാത്മികവും ഭൌതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ ദിവ്യസഹായം തേടുന്നതിനുള്ള കൃപാവരം ഞങ്ങള്‍ക്കു നല്‍കണമേ.സകലത്തിന്റെയും നാഥാ എന്നേക്കും.


സമൂ: ആമ്മേന്‍.

സങ്കീര്‍ത്തനം-112


നീതിമാന്റെ ശരണം കര്‍ത്താവിലാകുന്നു,

അവന്റെ ഹൃദയം ഒരിക്കലും പതറുകയില്ല.


കര്‍ത്താവിനെ ഭയപ്പെടുന്നവരും

ദൈവപ്രമാനങ്ങളെ സ്നേഹിക്കുന്നവരും ഭാഗ്യവന്മാരാകുന്നു.

അവരുടെ മക്കള്‍ ഭൂമിയില്‍ ശക്തരായിത്തീരും,

നീതിമാന്മാരുടെ മക്കള്‍ അനുഗ്രഹിതരാകും.


അവരുടെ ഭവനങ്ങള്‍ സബല്‍സമൃദ്ധമാകും,

അവരുടെ നീതി എന്നും നിലനില്ക്കും

നീതിമാന്‍മാര്‍ക്ക് അന്ധകാരത്തില്‍ പ്രകാശമുദിച്ചു,

അവര്‍ കാരുണ്യവും സഹതാപവുമുള്ളവരാകുന്നു.


നല്ല മനുഷ്യന്‍ കരുന്നതോണി കടം കൊടുക്കുന്നു,

വിവേകത്തോടെ അവന്‍ കാര്യങ്ങള്‍ നടത്തുന്നു.

നീതിമാന്‍ ഒരിക്കലും ഭയപ്പെടുകയില്ല,

അവന്റെ സ്മരണ എന്നും നിലനില്ക്കും


അവന്‍ അപവാദം ഭയപ്പെടുന്നില്ല,

ദൈവത്തില്‍ ശരണപ്പെടുന്നതിനാല്‍

അവന്റെ ഹൃദയം പതറുകയില്ല.

അവന്‍ ദൃഢചിത്തനാകുന്നു,

അവന്‍ ശത്രുക്കളുടെ പരാജയം കാണും.


അവന്‍ ഉദാരമായി ദാനം ചെയ്യുന്നു,

അവന്റെ നീതി എന്നും നിലനില്ക്കും.

അവന്‍ ഉന്നതി പ്രാപിക്കുകയും ചെയ്യും,

ദുഷ്ടന്‍ അതുകണ്ട് കോപത്തോടെ പല്ലിറുമും,

അവന്‍ ഭഗ്നാഷനായിത്തീരുകയും ചെയ്യും.


പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിമുതല്‍ എന്നേക്കും ആമ്മേന്‍.





ശുശ്രൂ: ഹല്ലെലൂയ്യാ(3)നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
മാദ്ധ്യസ്ഥപ്രാര്‍ത്ഥന


കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും ഉറച്ചവിശ്വാസത്തോടും നിറഞ്ഞ പ്രത്യാശയോടും നിര്‍മ്മലഹൃദയത്തോടും കൂടെ നമ്മുടെ പ്രേത്യേക മധ്യസ്ഥനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം.


(സമൂഹവും ചേര്‍ന്ന്)


വരപ്രസാദത്താലും നാമധേയത്താലും ആശീര്‍വദിക്കപ്പെട്ട വി.ബനദിക്തോസേ,അശരണരുടെ മദ്ധ്യസ്ഥനും പാവങ്ങളുടെ പ്രത്യാശയും രോഗികളുടെ ആശ്വാസവും സന്ന്യാസികളുടെ മാതൃകയുമായ അങ്ങ് ഞങ്ങളെ തൃക്കന്‍പാര്‍ക്കണമേ,തീഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ മാലാഖമാര്‍ക്ക് സാദൃശ്യമായ അങ്ങേ ആത്മാവിനെ ദൈവപിതാവിനു സമര്‍പ്പിക്കുവാന്‍ ഭാഗ്യമുണ്ടായ അങ്ങ് സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അറിയുന്നു.തപോനിഷ്ഠയുടെയും ജീവിത വിശുദ്ധിയുടെയും മാതൃകയായ പിതാവേ,അപകടമരണത്തില്‍ നിന്നു അങ്ങ് ഒരു ബാലനെ അത്ഭുതകരമായി രക്ഷിച്ചതുപോലെ,ദുര്‍മാര്‍ഗ്ഗ ജീവിതത്തില്‍ നിന്നും തല്‍ഫലമായ ദുര്‍മരണത്തില്‍ നിന്നും,ഞങ്ങളെയും കാത്തുകൊളനമേ,വെള്ളത്തില്‍ മുങ്ങിതാന്നുകൊണ്ടിരുന്ന പ്രിയ ശിഷ്യനായ പ്ലാസിഡിനെ രക്ഷപ്പെടുത്തികൊണ്ട് അനുസരണമെന്ന പുണ്യത്തിന്റെ ശക്തിവിശേഷം അങ്ങ് വെളിപ്പെടുത്തിയല്ലോ.ദാരിദ്ര്യവും രോഗവും കഷ്ടതകളും നിറഞ്ഞ കണ്ണുനീരിന്റെ താഴ്വരയില്‍ അലയുന്ന ഞങ്ങള്‍ നിരാശയിലാണ്ടുപോകാതെ ദൈവപ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ടു,അങ്ങയുടെ സഹായത്താല്‍ പ്രത്യാശയുടെ തുറമുഖമായ ക്രിസ്തുവിലേക്ക് തിരിയുവാന്‍ ഞങ്ങളെ സഹായിക്കണമേ,അസൂയാലുക്കളായ സഹവാസികള്‍ വീഞ്ഞില്‍ കലര്‍ത്തിയ വിഷം ദിവ്യ ജ്ഞാത്താല്‍ തിരിച്ചറിഞ്ഞ അങ്ങ് ഞങ്ങളുടെ ആത്മാവിനെയും ശരീരത്തെയും മാരകമായ എല്ലാ വിപത്തുകളില്‍ നിന്നും,കാത്തുരക്ഷിക്കണമേ.ക്രിസ്തുനാഥന്റെ മാതൃകയനുസരിച്ച് പാവങ്ങള്‍ക്കാശ്രയവും രോഗികള്‍ക്കാശ്വാസവും നല്കിയ പിതാവേ,വിവിധങ്ങളായ നിരവധി വേദനകളാലും രോഗങ്ങളാലും വലയുന്ന ഞങ്ങള്‍ക്കു ആശ്രയമായിരിക്കണമേ,ആന്തരിക വിചാരങ്ങളെപ്പോലും മനസ്സിലാക്കിയിരുന്ന പുണ്യപിതാവേ അനീതിക്കും അക്രമത്തിനും ഹേതുവായ വികാര വിചാരങ്ങള്‍ ഞങ്ങളില്‍നിന്നകറ്റി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ പിഞ്ചെല്ലുവാന്‍ അങ്ങ് ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശിയായിരിക്കണമേ,ഇപ്രകാരം അങ്ങയുടെ മാദ്ധ്യസ്ഥത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടു ഇവിടെ സമ്മേളിച്ചിരിക്കുന്ന ഞങ്ങളേവരെയും ദൈവമക്കള്‍ക്കാനുയോജ്യമായ ഒരു ജീവിതം നയിക്കുവാന്‍ അനുഗ്രഹിക്കണമേ സത്പ്രവര്‍ത്തികള്‍ നിറഞ്ഞ ഒരു ജീവിതം നയിച്ചുകൊണ്ടു അങ്ങയോടൊപ്പം നിത്യാനന്ദം അനുഭവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.


കാര്‍മ്മി: വ്യക്തിപരമായ ആവശങ്ങള്‍ക്ക് ഒരു നിമിഷം നമുക്ക് പ്രാര്‍ത്ഥിക്കാം.

രോഗികള്‍ക്കാശ്വാസവും ദു:ഖിതരുടെ പ്രതീക്ഷയുമായ പാവങ്ങളുടെ പ്രത്യാശയുമായ വി.ബനദിക്തോസേ അങ്ങയുടെ ശക്തിയേറിയ മാദ്ധ്യസ്ഥത്തില്‍ ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു.അങ്ങയില്‍ ആശ്രയം തേടിവന്നിരിക്കുന്ന ഞങ്ങളുടെമേല്‍ ത്രിയേകദൈവത്തിന്റെ കൃപാകടാക്ഷവും ചൊരിയണമേ.അങ്ങയുടെ മാദ്ധ്യസ്ഥം എപ്പോഴും വിശിഷ്യാ ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു സഹായവും തുണയുമായിരിക്കണമേ.എന്നേക്കും.





സമൂ: ആമ്മേന്‍.
ദൈവവചന വായന-പ്രസംഗം
ഗാനം






വിശുദ്ധനായ ബനദിക്തോസേ

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ(2)

പാപികള്‍,ഞങ്ങളെ നേര്‍വഴികാട്ടുവാന്‍

നൂര്‍സിയായില്‍ ജനിച്ചവനെ.

പാവങ്ങള്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിചിടുവാന്‍

തിരുസന്നിധിയിലിരിപ്പവനെ.

രോഗികളാകുലമാനസര്‍ക്കായ്

അത്ഭുതമനവതി ചെയ്തവനെ

സ്നേഹസന്ദേശങ്ങള്‍ പാരാകേ പടരാന്‍

അനുദിനമധ്വാനിച്ചവനെ

കര്‍ത്താവിന്‍ തിരു സന്ദേശങ്ങള്‍

ജീവിതമാകെ പകര്‍ത്തിയോനെ,

തന്നുടെ ജീവിത മാതൃകയാലേ,

സന്യാസത്തെയുണര്‍ത്തിയോനെ.

അനുസരണം,സ്നേഹം,ത്യാഗം, എന്നീ

മൂന്നു ഗുണങ്ങളുമുള്‍ക്കൊള്ളിച്ച്

സന്യാസജീവിതാനുഷ്ഠിതര്‍ക്കയ്യൊരു

നിയമാവലി വിരചിച്ചവനെ.

പിതൃസന്നിധിയിലിരിക്കുന്ന താതാ

ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണേ

കര്‍ത്താവിന്‍ തിരുസന്നിധി ചേരാന്‍

പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
കാറോസൂസ


കാര്‍മ്മി: നമുക്ക് പ്രാര്‍ത്ഥിക്കാം സകല നന്‍മകളുടെയും സൌഭാഗ്യങ്ങളുടെയും ഉറവിടമായ കര്‍ത്താവേ ഞങ്ങളുടെ ആത്മീയപിതാവും അത്ഭുതപ്രേവര്‍ത്തകനുമായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം വഴി ആദ്ധ്യാത്മിക നന്മകള്‍ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: അനുകൂല പ്രതികൂല സാഹചര്യങ്ങളില്‍ അടിപതറാത്തെ കര്‍ത്താവിലാശ്രയിച്ച പുണ്യപിതാവിന്റെ മാദ്ധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവും മാനസികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ വിമുക്തരാക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: തിരുസഭയുടെ അധിപനായ മാര്‍....പാപ്പയെയും അദ്ദേഹത്തിന്റെ സഹകാരികളെയും മെത്രാപ്പൊലിതമാരേയും മെത്രാന്‍മാരേയും പ്രത്യേകിച്ചു ഞങ്ങളുടെ രൂപതാദ്ധ്യക്ഷനായ.....മെത്രാനെയും വൈദികരെയും സമര്‍പ്പിതരെയും സഭയെ ധീരമായി നയിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ അങ്ങയുടെ കൃപാവരം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ സമാധാനത്തിലും സഹകരണത്തിലും കഴിയുവാനും ഐശ്വര്യവും സമൃദ്ധിയും കളിയാടുവാനും ഭരണാധികാരികള്‍ ദൈവമഹത്വത്തിനും മനുഷ്യസേവനത്തിനും വേണ്ടി തങ്ങളുടെ ആരോഗ്യംവും കഴിവും വിനയോഗിക്കുവാനും വേണ്ട കൃപാവരം പ്രദാനം ചെയ്യണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഭാരതം മുഴുവനും വി.ബനദിക്തോസിന്റെ മാധ്യസ്ഥതയാല്‍ ആത്മീയവും ശാരീരികവുമായ നിരവധി അനുഗ്രഹങ്ങള്‍ പ്രാപിച്ചു നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിക്കുവാനുള്ള കൃപാവരം നല്‍കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: അനുകൂലമായ കാലാവസ്ഥയും സമൃദ്ധമായ വിളവുകളും സുഭിക്ഷമായ വത്സരവും നല്കി ലോകം മുഴുവനും ഐശ്വര്യം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ആരോഗ്യവാന്‍മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെകൊണ്ടു ആവശ്യം എന്നു അരുള്‍ ചെയ്തുകൊണ്ട് വിവിധരോഗങ്ങളാല്‍ പീഡിതരായിരുന്നവരെ സൌഖ്യമാകിയ കാര്‍ത്താവേ വി. ബനദിക്തോസിന്റെ സുകൃതങ്ങളില്‍ ശരണപ്പെട്ടുകൊണ്ട് എല്ലാ രോഗികളെയും സൌഖ്യമാക്കണമേ


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ദാരിദ്ര്യവും രോഗവും വേദനകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനും പുണ്യാഭിവൃദ്ധിക്കും ആത്മരക്ഷയ്ക്കുമുള്ള ഉപാധികളാക്കി മാറ്റുവാനുള്ള അനുഗ്രഹം നല്‍കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: ഞങ്ങളുടെ ബന്ധുക്കള്‍ മിത്രങ്ങള്‍ അയല്‍വാസികള്‍ ഉപകാരികള്‍ എന്നിവരെയും ഞങ്ങളുടെ നന്മയെ കാംഷിക്കുന്ന ഏവരെയും പ്രത്യാശയോടെ അങ്ങയെ സമീപിക്കുന്ന ഏവരെയും സമൃദ്ധമായി അനുഗ്രഹികണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: കര്‍ത്താവില്‍ നിദ്ര പ്രാപിച്ച എല്ലാ ആത്മാക്കളെയും സ്വര്‍ഗ്ഗീയാനന്തം നല്കി അനുഗ്രഹിക്കണമേ.


സമൂ: കര്‍ത്താവേ ഞങ്ങളുടെ പിതാവായ ബനദിക്തോസു വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.


കാര്‍മ്മി: എല്ലാ രോഗികളെയും കാരുണ്യവാനായ കര്‍ത്താവിന് സമര്‍പ്പിച്ചു നമുക്ക് ഒരു നിമിഷം മൌനമായി പ്രാര്‍ത്ഥിക്കാം.(.....)

ദയാനിധിയായ കര്‍ത്താവേ ശാരീരികവും മാനസികവുമായ വേദന അനുഭവിക്കുന്ന നിന്റെ ദാസരില്‍ കനിയണമേ,അങ്ങേ വിശ്വസ്ത ദാസനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥത്തില്‍ ആശ്രയിച്ച് കൊണ്ട് അങ്ങേ സഹായം തേടിവന്നിരിക്കുന്ന ഈ മക്കളെ അങ്ങ് തൃക്കണ്‍ പാര്‍ക്കണമേ.രോഗികളായ സഹോദരങ്ങള്‍ക്കുവേണ്ടി വിശ്വാസപ്പൂര്‍വ്വം ഞങ്ങളാര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുകയും അവിടുത്തെ തിരുഹിതമനുസരിച്ച് ആത്മീയവും മാനസികവുമായ ശാരീരികവുമായ രോഗശാന്തി പ്രദാനം ചെയ്യുകയും ചെയ്യണമേ,ഞങ്ങളുടെ പ്രാര്‍ത്ഥന യാചിച്ചിരിക്കുന്നവരും പ്രതീക്ഷിച്ചിരിക്കുന്നവരും പ്രാര്‍ത്ഥികുവാന്‍ ആരുമില്ലാത്തവരുമായ എല്ലാവര്‍ക്കും സൌഖ്യം നല്കി അനുഗ്രഹിക്കണമേ.ഞങ്ങളുടെ ഈ യാചനകളും പ്രാര്‍ത്ഥനകളും ഏറ്റം സ്നേഹത്തോടും വിശ്വാസത്തോടും കൂടി അങ്ങേ സന്നിധിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.സകല്‍ത്തിന്റെയും നാഥാ എന്നേക്കും


സമൂ: ആമ്മേന്‍.


കാര്‍മ്മി: വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥം വഴി ലഭിച്ചിട്ടുള്ള എല്ലാ നന്‍മകള്‍ക്കും ദൈവത്തിന് സ്തുതികളും സ്തോത്രങ്ങളും സമര്‍പ്പിക്കാം
സമാപനാശീര്‍വാദം


കാര്‍മ്മി: അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം എന്നരുള്‍ച്ചെയ്ത ഈശോയേ അങ്ങേ കാരുണ്യത്തില്‍ അഭയം തേടുന്നവരും ശാരീരികവും മാനസികവുമായി വേദന അനുഭവിക്കുന്നവരുമായ ഈ എളിയ ദാസറില്‍ കനിയണമേ.അങ്ങേ വത്സല ദാസനായ വി.ബനദിക്തോസിന്റെ മാദ്ധ്യസ്ഥസഹായം അപേക്ഷിച്ചുകൊണ്ടു ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ മാക്കല്‍ക്കൂമ് എല്ലാ വിഷമതകളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ കൃപയരുളണമേ.ഞങ്ങളെല്ലാവരും അങ്ങയിലുള്ള വിശ്വാസത്തില്‍ ശരണപ്പെട്ടു അങ്ങയുടെ കാരുണ്യത്തിനും സ്നേഹത്തിനും അര്‍ഹരായിത്തീരുവാന്‍ ഇടയാകട്ടെ.നമ്മുടെ കര്‍ത്താവിശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ ആവാസവും നാമെല്ലാവരോടും കൂടെയുണ്ടായിര്‍ക്കാടേ.ഇപ്പോഴും എപ്പോഴും എന്നേക്കും.


സമൂ: ആമ്മേന്‍.


(ഹന്നാന്‍ വെള്ളം തളിക്കുന്നു.)