2017 ജനുവരി 23, തിങ്കളാഴ്‌ച

നമ്മുടെ രക്ഷകനായ ഈശോയോടുള്ള ജപമാല

(ഞായറാഴ്ചകളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കു ചൊല്ലാവുന്നത്)
പ്രാരംഭ പ്രാര്‍ത്ഥന
    അനന്തനന്മസ്വരൂപനായ സര്‍വ്വേശ്വരാ, കര്‍ത്താവേ, നിസ്സാരരും പാപികളുമായിരിക്കുന്ന ഞങ്ങള്‍ നിസ്സീമപ്രതാപവാനായ അങ്ങയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ കരുണയില്‍ ശരണപ്പെട്ടുകൊണ്ട്, അങ്ങയുടെ പ്രിയസുതനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോയുടെ സ്തുതിക്കായി ഈ ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ സഹായിക്കണമേ.
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.     ആമ്മേന്‍.
സര്‍വ്വശക്തനും പിതാവുമായ ദൈവമേ, അങ്ങ് പരമസത്യമായിരിക്കയാല്‍ അങ്ങില്‍ ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ. 
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങുന്ന് ദയാലുവും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമാകയാല്‍ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. ശരണമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. 1 സ്വര്‍ഗ്ഗ. 
അനന്ത നന്‍മ സ്വരൂപനും രക്ഷയുടെ വാഗ്ദാനവുമായ പരിശുദ്ധാത്മാവേ, അങ്ങയെ  ഞാന്‍ പൂര്‍ണ്ണഹൃദയത്തോട സ്‌നേഹിക്കുന്നു. സ്‌നേഹമെന്ന പുണ്യത്തില്‍ വളരുവാന്‍ ഞങ്ങളെ സഹായിക്കണമേ. 1 സ്വര്‍ഗ്ഗ,  1 ത്രി.
ഒന്നാം രഹസ്യം
നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍ (മത്താ 5:48) എന്ന് അരുളിച്ചെയ്തുകൊണ്ട് നമ്മെ പരിപൂര്‍ണ്ണതയിലേക്കു ക്ഷണിക്കുന്ന ഈശോയെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. ഈശോയുടെ ഈ ക്ഷണം സ്വീകരിച്ച് അവിടുത്തെ മാതൃക പിഞ്ചെന്നുകൊണ്ട് പരിപൂര്‍ണ്ണതയില്‍ വളരുവാന്‍ വേണ്ട അനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.     (1 സ്വര്‍ഗ്ഗ)
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ. (10 പ്രാവശ്യം) , 1 ത്രിത്വ.
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 
 

രണ്ടാം രഹസ്യം
ഞാന്‍നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ (യോഹ 13:34) എന്നരുളിച്ചെയ്ത ഈശോയെക്കുറിച്ച് നമുക്കു ധ്യാനിക്കാം.
ഈശോയുടെ ഈ കല്‍പ്പന പാലിച്ചുകൊണ്ട് ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.   1 സ്വര്‍ഗ്ഗ
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ  (10 പ്രാവശ്യം) , 1 ത്രിത്വ.
                    
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 
മൂന്നാം രഹസ്യം
നിങ്ങളുടെ കര്‍ത്താവും ഗുരവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകുവിന്‍ (യോഹ 13:14) എന്ന് അരുളിചെയ്ത നമ്മുടെ ഗുരുവും നാഥനുമായ ഈശോയെക്കുറിച്ചു നമുക്കു ധ്യാനിക്കാം.
ഈശോയുടെ മാതൃക പിഞ്ചെന്നുകൊണ്ട് മറ്റുളളവര്‍ക്കു ശുശ്രൂഷ ചെയ്യുവാന്‍ വേണ്ട നല്ല മനോഭാവം ലഭിക്കുവാന്‍വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. 1 സ്വര്‍ഗ്ഗ 
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ  (10 പ്രാവശ്യം) , 1 ത്രിത്വ.                    
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 

നാലാം രഹസ്യം
നിങ്ങള്‍ നിങ്ങളുടെ സഹോദരരുടെ തെറ്റുകള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവും ക്ഷമിക്കുകയില്ല (മത്താ 6:15) എന്നരുളിച്ചെയ്ത ഈശോയെക്കുറിച്ചു നമുക്കു  ധ്യാനിക്കാം.
ഈശോയുടെ  ഈ ഉപദേശം സ്വീകരിച്ചുകൊണ്ട് സഹോദരരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.   1 സ്വര്‍ഗ്ഗ
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ (10 പ്രാവശ്യം) , 1. ത്രിത്വ
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 
അഞ്ചാം രഹസ്യം
ഞാന്‍ ശാന്തശീലനും വിനീതനുമാകയാല്‍ എന്നില്‍നിന്ന് പഠിക്കുവിന്‍ (മത്താ 11:29)
 
എന്ന് അരുളിച്ചെയ്ത ഈശോയെക്കുറിച്ചു നമുക്കു ധ്യാനിക്കാം.
ഈശോയുടെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഹൃദയശാന്തതയിലും എളിമയിലും വളരുവാന്‍ വേണ്ട കൃപാവരത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.   1. സ്വര്‍ഗ്ഗ
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ (10 പ്രാവശ്യം) , 1. ത്രിത്വ
ഓ എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ, നരകാഗ്നിയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ.  എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കാരുണ്യം കുടുതല്‍ ആവശ്യമുള്ളവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ. 
ജപമാല സമര്‍പ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായാലേ, ദൈവദൂതന്‍മാരായ വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്‍മാരായ വിശുദ്ധ  പത്രോസേ, വിശുദ്ധ പൗലോസേ, വിശുദ്ധ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമ്മായേ, മഹാത്മാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായിച്ചേര്‍ത്ത് ഈശോയുടെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
നമ്മുടെ രക്ഷകനായ ഈശോയുടെ ലുത്തിനിയ
കര്‍ത്താവേ അനുഗ്രഹിക്കണമേ,
        
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ,
        
മിശിഹായേ അനുഗ്രഹിക്കണമേ
കര്‍ത്താവേ അനുഗ്രഹിക്കണമേ,
        
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
        
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഏകദൈവമായിരിക്കുന്ന  പരിശുദ്ധ ത്രിത്വമേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ ജീവനും ശരണവുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ നാഥനും സ്‌നേഹിതനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ ഗുരുവും മാതൃകയുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഞങ്ങളുടെ കര്‍ത്താവും ദൈവവുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
പിതാവായ ദൈവത്തിന്റെ പ്രതിരൂപമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
കന്യാകാമറിയത്തിന്റെ വത്സലപുത്രനായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
നിത്യപ്രകാശത്തിന്റെ ജ്വാലയായ ഈശോയേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
സത്യദൈവവും സത്യമനുഷ്യനുമായഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ദൈവരാജ്യത്തിന്റെ പ്രഘോഷകനും സമാധാനത്തിന്റെ രാജാവുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
മനുഷ്യകുലത്തിന്റെ രക്ഷകനും,     നിത്യപുരോഹിതനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ദരിദ്രരുടെ ആശ്രയവും, പാപികളുടെ സങ്കേതവുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
രോഗികളുടെ ആരോഗ്യവും, ദു:ഖിതരുടെ ആശ്വാസവുമായ ഈശോയേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ബന്ധിതരുടെ മോചനവും, പീഢിതരുടെ രക്ഷകനുമായ ഈശോയേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ലോകത്തിന്റെ പ്രകാശവും, ഭൂമിയുടെ ഉപ്പുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
അനന്തശക്തി പ്രതാപവാനും, കൃപാപൂര്‍ണ്ണനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
വഴിയും സത്യവും ജീവനുമായ ഈശോയേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ദൈവത്തിന്റെ വചനവും,     ജീവന്റെ അപ്പവുമായ ഈശോയേ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
പാപികളുടെ സ്‌നേഹിതനും, നല്ല ഇടയനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
സ്‌നേഹസ്വരൂപനും ക്ഷമാശീലനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ദയാവത്സലനും കരുണാമയനുമായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ ഈശോയെ
        
ഞങ്ങളെ അനുഗ്രഹിക്കണമേ
സകലനന്‍മ സ്വരൂപനായ ഈശോയേ,
        
ഞങ്ങളെ അനുഗ്രഹിക്കണമേ
തിന്‍മയുടെ എല്ലാ ബന്ധനങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
പിശാചിന്റെ എല്ലാ പരീക്ഷണങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
തിന്‍മചെയ്യാനുള്ള എല്ലാ പ്രലോഭനങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
ദുഷ്ടന്റെ എല്ലാ ഉപദ്രവങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
നിത്യനാശത്തിലും മരണത്തിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ കഷ്ടങ്ങളിലും ദുരിതങ്ങളിലും നിന്ന്,
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ ആപത്തുകളിലും, അപകടങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ രോഗങ്ങളിലും, പകര്‍ച്ചവ്യാധികളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ തെറ്റിദ്ധാരണകളിലും, സംശയങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
എല്ലാവിധ പാപങ്ങളിലും കടങ്ങളിലും നിന്ന്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ മനുഷ്യാവതാരത്തെയും, കുരിശുമരണത്തെയും കുറിച്ച്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ പീഢാനുഭവത്തെയും, കുരിശുമരണത്തെയും കുറിച്ച്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ തിരുമുറിവുകളേയും, തിരുരക്തത്തേയും കുറിച്ച്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ തീരുവുത്ഥാനത്തേയും, സ്വര്‍ഗാരോഹണത്തേണയും കുറിച്ച്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
അങ്ങയുടെ രണ്ടാമത്തെ ആഗമനത്തെയും, അനന്തസാന്നിദ്ധ്യത്തെയും കുറിച്ച്
        
കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
        
കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
        
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
        
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍
        
സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ
നമുക്കു പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ പ്രിയപുത്രന്റെ മനുഷ്യാവതാരത്തെയും പീഢാനുഭവത്തെയും കുരിശുമരണത്തെയും തൃക്കണ്‍പാര്‍ത്ത് അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെമേല്‍ കൃപയായിരിക്കണമേ.  അങ്ങേക്ക് തിരുക്കുമാരന്‍ സമര്‍പ്പിച്ച സ്തുതികളോടും പരിഹാരപ്രവൃത്തികളോടും ചേര്‍ത്തു ഞങ്ങളുടെ  ഈ ജപമാല പ്രാര്‍ത്ഥനയും അങ്ങുന്നു സ്വീകരിക്കേണമേ.  ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താല്‍ സമ്പന്നരാക്കുകയും ചെയ്യണമേ.  ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹാവഴി അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.  ആമ്മേന്‍
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ; കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ട്, നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച്, കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.
വി.യൗസേപ്പിതാവിനോടുള്ള ജപം
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിന്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങളിപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവകന്യകയോട് അങ്ങയെ ഒന്നിപ്പിച്ച ദിവ്യസ്‌നേഹത്തെക്കുറിച്ചും, ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും, ഈശോമിശിഹാ തന്റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്‌നേഹമുള്ള പിതാവേ; അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ, അന്ധകാരശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്ന് രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയില്‍നിന്നും എല്ലാ ആപത്തുകളില്‍നിന്നും കാത്തുകൊള്ളണമേ. ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായ്‌പ്പോഴും കാത്തുകൊള്ളണമേ.  ആമ്മേന്‍.
മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള ജപം
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്റെ അനുഗ്രഹത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ.
നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
    1
സ്വര്‍ഗ്ഗ.1 നന്മ 1. ത്രിത്വ ( 5 പ്രാവശ്യം)
സമാപന പ്രാര്‍ത്ഥന
ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങയുടെ പ്രത്യേകസംരക്ഷണയ്ക്കും പരിപാലനയ്ക്കുമായി ഞങ്ങളെ ഓരോരുരത്തരെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.  ഞങ്ങളുടെ ബലഹീനതകളോടും കുറവുകളോടുംകൂടെ ഞങ്ങളെ അങ്ങു സ്വീകരിക്കുകയും അങ്ങേയ്ക്കു പ്രിയങ്കരമായവിധം ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.  ആപത്തുകളില്‍ അഭയവും അപകടങ്ങളില്‍ സംരക്ഷണവും സങ്കടങ്ങളില്‍ ആശ്വാസവും നല്‍കി ഞങ്ങളെ അങ്ങു കാത്തുകൊള്ളേണമേ.  ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ വേദനിപ്പിക്കാന്‍ ഇടയായാല്‍ ഞങ്ങളോടു ക്ഷമിക്കണമേ.  അങ്ങയുടെ നാമത്തില്‍ ആരംഭിക്കുന്ന എല്ലാ ഉദ്യമങ്ങളേയും അങ്ങുന്ന് വിജയിപ്പിക്കണമേ.  ജീവിത്തിന്റെ എല്ലാ നിമിഷങ്ങളിലും അങ്ങേയ്ക്കു പ്രീതികരമാംവിധം ജീവിക്കുവാനും എല്ലാ കാര്യങ്ങളിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട്, അങ്ങയെക്കണ്ട് മഹത്വപ്പെടുത്തുവാനും ഞങ്ങളെ അങ്ങു ശക്തരാക്കണേ.  അങ്ങയെക്കണ്ട് ആനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുന്നതുവരെ ഞങ്ങളെ അങ്ങു കാത്തുകൊള്ളുകയും ചെയ്യണമേ.  നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ആമ്മേന്‍. 



ഭവന രഹിതര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
പ്രാര്‍ത്ഥന

ദുഖിതരുടെ ആശ്വാസ കേന്ദ്രമായ പരിശുദ്ധ അമ്മേ, പല ഭവനങ്ങളുടേയും മുന്നില്‍ മുട്ടിയിട്ടും തന്റെ തിരുവുദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ ഒരിടം കിട്ടാതെ ഒരു കാലിത്തൊഴുത്തു ഭവനമായി തിരഞ്ഞെടുത്ത അമ്മേ, സ്ഥിരമായ ഒരു  ഭവനമില്ലാതെയും പണിയാനാരംഭിച്ച ഭവനത്തിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിക്കാതെയുമിരിക്കുന്ന ഞങ്ങളുടെ ദയനീയാവസ്ഥയെ അങ്ങേ തിരുക്കുമാരനു സമര്‍പ്പിക്കേണമെ. തിരുക്കുടുംബത്തിന്റെ എല്ലാ വേദനകളും മനസ്സിലാക്കിയിരുന്ന വിശുദ്ധ ഔസേപ്പിതാവേ ഞങ്ങള്‍ക്ക് ഒരു ഭവനം സ്വന്തമായി ലഭിക്കുന്നതിനുവേണ്ടി അങ്ങേ വളര്‍ത്തുകുമാരനോട് പ്രാര്‍ത്ഥിക്കണമെ. ആമ്മേന്‍.

ആന്തരികസൗഖ്യത്തിനുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥന
എന്റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി കുരിശില്‍ മരിച്ച യേശുവേ. എന്റെ മനസ്സിനേയും ആത്മാവിനേയും അങ്ങേ തിരുരക്തത്താല്‍ കഴുകേണമേ. അങ്ങയുടെ സന്നിധിയില്‍ ഞാന്‍ ചെയ്ത എല്ലാപാപങ്ങളും ഏറ്റുപറയുന്നു. ഞാന്‍മൂലം വേദനിച്ചവര്‍ക്കുവേണ്ടി മാപ്പുചോദിക്കുന്നു. നാഥാ, എന്നെ സുഖപ്പെടുത്തേണമെ, കുറ്റബോധത്തില്‍ നിന്നും ഭയത്തില്‍നിന്നും, അപബോധമനസ്സിലും മറഞ്ഞുകിടക്കുന്ന എല്ലാ മുറിവുകളില്‍ നിന്നും വിടുതല്‍ നല്‍കേണമേ. അടിച്ചമര്‍ത്തിയ സങ്കടങ്ങളും, നിരാശയും, അവിടുന്ന് ഏറ്റെടുക്കാന്‍ വന്നാലും. ഈശോയേ, അങ്ങയുടെ തിരുവിലാവില്‍നിന്നും ഒഴുകി ചാടുന്ന തിരുരക്തത്താല്‍ ഞങ്ങളുടെ മനസ്സിനേയും മനസ്സാക്ഷിയേയും ഇന്ദ്രിയങ്ങളേയും ശരീരത്തേയും കഴുകി ശുദ്ധീകരിക്കണമേ. ഞങ്ങള്‍ക്കായി തറയ്ക്കപ്പെട്ട അങ്ങയുടെ ആണിപ്പാടുള്ള കരങ്ങളാല്‍ ഞങ്ങള്‍ സൗഖ്യം പ്രാപിക്കട്ടെ. യേശുവേ വരേണമേ. ക്രിസ്തുവേ വരേണമെ, രക്ഷകാ വരേണമെ. സൗഖ്യം തരേണമേ. യേശുവേ സ്തുതി.സതോത്രം ഹല്ലേലുയ്യാ.

രക്ഷകനായ യേശുവേ, എന്റെ അമ്മയുടെ ഉദരത്തില്‍ രൂപംകൊണ്ട നിമിഷംമുതല്‍ ഇന്നുവരെ എന്റെ മനസ്സിനേറ്റ എല്ലാ  മുറിവുകളെയും സ്പര്‍ശിച്ചു സുഖപ്പെടുത്തി   മാനസികമായ എല്ലാ അസ്വസ്ഥകളില്‍നിന്നും പ്രശ്‌നങ്ങളില്‍നിന്നും എന്നെ മോചിപ്പിക്കണമെ യേശുവേ നന്ദി, യേശുവേ സ്തുതി.
മാതാപിതാക്കളുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥതയിലേയ്ക്ക്‌(സങ്കീ 27-10)
രക്ഷകനായ യേശുവേ കടന്നുവരണമേ
അദ്ധ്യാപകരുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ഏശയ്യ 30.20)
രക്ഷകനായ യേശുവേ കടന്നുവരണമേ
കൂട്ടുകാരില്‍നിന്ന് സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌(1യോഹ3-15)
രക്ഷകനായ യേശുവേ കടന്നുവരണമേ
ജീവിതപങ്കാളിയില്‍നിന്നും സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (പുറ 20.12-13)
രക്ഷകനായ യേശുവേ കടന്നുവരണമേ
മക്കളില്‍നിന്നും സ്‌നേഹം ലഭിക്കാതിരുന്നഎന്റെ അവസ്ഥയിലേയ്ക്ക്‌ (പുറ  20.12-13)
രക്ഷകനായ യേശുവേ കടന്നുവരണമേ
സഹോദരങ്ങളുടെ സ്‌നേഹം ലഭിക്കാതിരുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ഉത്പ 45. 5-7)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്നെ ആര്‍ക്കും  വേണ്ട എന്ന തോന്നലിലേയ്ക്ക്‌(ഏശ 43.4)
രക്ഷകനായ യേശുവേ കടന്നുവരണമേ
അംഗീകാരം കിട്ടാതിരുന്ന ഓരോ സന്ദര്‍ഭങ്ങളിലേയ്ക്ക്‌ (ഏശ 43.4)
എന്റെ മുന്‍കോപത്തിലേയ്ക്ക്‌ (ഉത്പ 4.6)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ പിടിവാശിയിലേയ്ക്ക്‌(പുറ 6.1)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ കലഹസ്വഭാവത്തിലേയ്ക്ക്‌ (2 തിമോ 2.24)
രക്ഷകനായ യേശുവേ കടന്നുവരണമേ
ക്ഷമിക്കാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌(മാത്താ 6.14)
രക്ഷകനായ യേശുവേ കടന്നുവരണമേ
ക്ഷമ ചോദിക്കാന്‍ പറ്റാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌  (മാത്താ 5.25)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ അപകര്‍ഷതാബോധത്തിലേയ്ക്ക്‌ (ന്യായ6.12)
രക്ഷകനായ യേശുവേ കടന്നുവരണമേ
(
സാമ്പത്തികം, ആരോഗ്യം, കഴിവ്, സൗന്ദര്യം)
രക്ഷകനായ യേശുവേ കടന്നുവരണമേ
ചെറിയകാര്യങ്ങളില്‍ വേവലാതിപ്പെടുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (മാത്താ 10.30-31)
രക്ഷകനായ യേശുവേ കടന്നുവരണമേ
വേര്‍പാടിന്റെ ദുഖത്തിലേക്ക് (യോഹ 19.25)
രക്ഷകനായ യേശുവേ കടന്നുവരണമേ
ആകുലത നിറഞ്ഞ എന്റെ കണ്ണുകളിലേയ്ക്ക്‌ (ഫിലി 4.6-7)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ശോകാമൂകതയിലേക്ക്  (മാത്താ 6.26)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേയ്ക്ക്‌ (സങ്കീ 147.3)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ പരാജയത്തിലേയ്ക്ക്‌ (സാമ്പത്തികം, വിദ്യാഭ്യാസം) (2 കൊറി 2.14)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ നിരാശയിലേയ്ക്ക്‌ (ഏശ 41.13)
രക്ഷകനായ യേശുവേ കടന്നുവരണമേ
സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പറ്റാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (ദാനി 3.17-18)
രക്ഷകനായ യേശുവേ കടന്നുവരണമേ
ഇടവിടാതെ സംസാരിക്കുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌ (യാക്കോ 1.19)
രക്ഷകനായ യേശുവേ കടന്നുവരണമേ
എപ്പോഴും തമാശ പറയുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌
രക്ഷകനായ യേശുവേ കടന്നുവരണമേ
മറ്റുള്ളവരെ കളിയാക്കുന്ന എന്റെ പ്രവണതയിലേയ്ക്ക്‌ (എഫേ 4.29)
രക്ഷകനായ യേശുവേ കടന്നുവരണമേ
എല്ലാ കാര്യങ്ങളിലും ഇടപെടുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌(പ്രഭാ 32.7-6)
രക്ഷകനായ യേശുവേ കടന്നുവരണമേ
എല്ലാവരേയും സംശയിക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (യാക്കോ 1.7-8)
രക്ഷകനായ യേശുവേ കടന്നുവരണമേ
ജീവിതപങ്കാളിയെ സംശയിക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (ദാനി 13.42-44)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ അന്ധവിശ്വാസത്തിലേയ്ക്ക്‌ (ഏശ 47.12-15)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ലക്ഷ്യബോധമില്ലായ്മയിലേയ്ക്ക്‌ (2 തിമോ 2.22)
രക്ഷകനായ യേശുവേ കടന്നുവരണമേ
ദിവാസ്വപ്നം കാണുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌(1 യോഹ 2.17)
രക്ഷകനായ യേശുവേ കടന്നുവരണമേ
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ സന്തോഷിക്കാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (റോമ 12.15-16)
രക്ഷകനായ യേശുവേ കടന്നുവരണമേ
മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (റോമ 12.15)
രക്ഷകനായ യേശുവേ കടന്നുവരണമേ
മറ്റുള്ളവരുടെ സാമീപ്യത്തില്‍ നിന്ന് വിട്ടുമാറാന്‍ സാധിക്കാത്ത എന്റെ അവസ്ഥയിലേയ്ക്ക്‌ (ലൂക്ക 10.27)
രക്ഷകനായ യേശുവേ കടന്നുവരണമേ
ഒതുങ്ങിക്കിടക്കുന്ന എന്റെ അവസ്ഥയിലേയ്ക്ക്‌ (2 തോമി 1.17)
രക്ഷകനായ യേശുവേ കടന്നുവരണമേ
ഒരിക്കലും എനിക്ക് തെറ്റുപറ്റില്ല എന്ന അമിതവിശ്വാസത്തിലേയ്ക്ക്‌ (ലൂക്ക 18.9-12)
രക്ഷകനായ യേശുവേ കടന്നുവരണമേ
കാര്യങ്ങള്‍ ഒളിച്ചുവെയ്ക്കുന്ന എന്റെ സ്വഭാവത്തിലേയ്ക്ക്‌ (ഹെബ്രാ 4.13)
രക്ഷകനായ യേശുവേ കടന്നുവരണമേ
മൃഗങ്ങളോടുള്ള എന്റെ പേടിയിലേയ്ക്ക്‌ (ഉത്പ 1.25)
രക്ഷകനായ യേശുവേ കടന്നുവരണമേ
ഇഴജന്തുക്കളോടുള്ള എന്റെ പേടിയിലേയ്ക്ക്‌ (മാര്‍ക്കോ 16.18)
രക്ഷകനായ യേശുവേ കടന്നുവരണമേ
(
പല്ലി, തേള്‍, എട്ടുകാലി, പാറ്റ, പാമ്പ് , പഴുതാര, തവള പുഴുക്കള്‍, അരണ, ഓന്ത്)
രക്ഷകനായ യേശുവേ കടന്നുവരണമേ
ചില വ്യക്തികളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (ഏശ 41.10)
രക്ഷകനായ യേശുവേ കടന്നുവരണമേ
ചില സ്ഥലങ്ങളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌  (ഉത്പ 28.10-11)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ മരണഭയത്തിലേയ്ക്ക്‌ (യോഹ 11.25)
രക്ഷകനായ യേശുവേ കടന്നുവരണമേ
ഭാവിയോക്കുറിച്ചുള്ള ഉത്കണ്ഠയിലേയ്ക്ക്‌ (ജെറ 29.11-14)
രക്ഷകനായ യേശുവേ കടന്നുവരണമേ
കാറ്റ്, ഇടി, മിന്നല്‍, തീയ്, വെള്ളം എന്നിവയോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (ദാനി 3)
രക്ഷകനായ യേശുവേ കടന്നുവരണമേ
അപകടങ്ങള്‍കൊണ്ട് ഉണ്ടായിട്ടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (മത്താ 8.23-27)
രക്ഷകനായ യേശുവേ കടന്നുവരണമേ
ചില ശബ്ദങ്ങളോടുള്ള എന്റെ ഭയത്തിലേയ്ക്ക്‌ (സങ്കീ 29.3-4)
രക്ഷകനായ യേശുവേ കടന്നുവരണമേ
രക്തം കാണുമ്പോള്‍ ഉള്ള എന്റെ ഭയത്തിലേയ്ക്ക്‌ (1 കൊറി 11.25, വേല്യ 17.11)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ കുറ്റബോധത്തിലേയ്ക്ക്‌ (ഹെബ്രാ 10.17
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ കള്ളം പറയുന്ന സ്വഭാവത്തിലേയ്ക്ക്‌ (യോഹാ 8.44)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ആത്മഹത്യാപ്രവണതയിലേയ്ക്ക്‌  (ഏശ 43.1-2)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ തെറ്റായ സ്‌നേഹബന്ധത്തിലേയ്ക്ക്‌ (മാത്താ 19.9)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ഭക്ഷണാര്‍ത്തിയിലേയ്ക്ക്‌(പ്രഭാ 31.12-20)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ലൈംഗികാസക്തിയിലേയ്ക്ക്‌ (റോമ 13.13)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ ശരീരത്തിന്റെ അഭിലാഷങ്ങളിലേയ്ക്ക്‌ (ഗലാ 5.19-21)
രക്ഷകനായ യേശുവേ കടന്നുവരണമേ
എന്റെ  അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളിലേയ്ക്ക്‌  (റോമ 13.11.14)
രക്ഷകനായ യേശുവേ കടന്നുവരണമേ
കര്‍ത്താവായ യേശുവേ കടന്നുവരണമേ, എന്റെ ജീവിതത്തില്‍ വന്നു നിറയേണമെ, യേശുവേ എന്നെ സുഖപ്പെടുത്തേണമേ കര്‍ത്താവേ എന്നില്‍ വന്നു നിറഞ്ഞ് എന്റെ മനസ്സിന്റെ ദുഖങ്ങള്‍ മായിച്ചു കളയണമെ. കഴിഞ്ഞ കാലത്തെ എന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അവിടുന്ന് ഏറ്റെടുക്കണമെ. യേശുവേ അങ്ങ് എന്റെ ശരീരത്തിന്റെ രോഗങ്ങളും മനസ്സിന്റെ ദുഖങ്ങളും ആത്മാവിന്റെ പാപക്കറകളും ഏറ്റെടുക്കണമെ. യേശുവേ അങ്ങ് എന്നെ പൂര്‍ണ്ണമായും ഒരു പുതിയ വ്യക്തിയാക്കി മാറ്റണമെ.


വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന

പ്രാര്‍ത്ഥന
സ്‌നേഹപിതാവായ ദൈവമെ. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കുവാന്‍ പറഞ്ഞ ദൈവമേ ഞങ്ങളുടെ കടയെ (തൊഴില്‍ ശാലയെ/വ്യാപാരസ്ഥാപനത്തെ) അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഈ തൊഴില്‍ നടത്തുന്ന എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. എന്റെ കടയില്‍  എന്നെ സഹായിക്കുന്ന എല്ലാ സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. അവരെല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരായി മാറട്ടെ. എന്റെ കടയെ (തൊഴില്‍ ശാലയെ/വ്യാപാരസ്ഥാപനത്തെ) വളര്‍ത്തണമെ. സത്യത്തിലും നീതിയിലും അവിടുത്തെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുവാനും ഞാനുമായി ഇടപെടുന്ന എല്ലാവരോടും സ്‌നേഹത്തിലും വിശ്വസ്തതയിലും പെരുമാറുവാനും എന്നെ സഹായിക്കണമെ. നിത്യം പിതാവും  പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.


മദ്യത്തിനും, പുകവലിക്കും അടിമപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന


പ്രാര്‍ത്ഥന
സര്‍വ്വശക്തനായ ദൈവമേ! പ്രത്യാശാപൂര്‍വ്വം അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന ഈ വ്യക്തിയെ മദ്യപാനത്തിന്റേയും പുകവലിയുടേയും ആസക്തിയില്‍നിന്നും  മോചിപ്പിക്കേണമേ. മദ്യപാനത്താലും പുകവലിയാലും അങ്ങയോടും കുടുംബത്തോടും സമൂഹത്തോടും അയാളോടുതന്നെയും ചെയ്യുന്ന  ദ്രോഹം അയാളോട് ക്ഷമിക്കണമേ. മേലില്‍ ഒരിക്കലും ഈ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുവാനുള്ള ആത്മബലം ഈ  മകനു കൊടുക്കണമേ. ഈ ദുശ്ശീലങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികരോഗങ്ങളും മാനസികത്തകര്‍ച്ചകളും സുഖപ്പെടുത്തണമേ. പരിശുദ്ധാത്മാവിനാല്‍ നിറച്ച് ഈ വ്യക്തിയെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തപ്പെടുത്തണമേ. യേശുവേ നന്ദി, യേശുവേ സ്‌തോത്രം ഹല്ലേലൂയ്യ.....