2016, ഡിസംബർ 25, ഞായറാഴ്‌ച


                                       ജപമാല

ബുധന്‍ ഞായര്‍ ദിവസങ്ങളില്‍ ചൊല്ലേണ്ട മഹിമയുടെ ദീവ്യ രഹസ്യങ്ങള്‍

ആമുഖ പ്രാർത്ഥന

വി. കുരിശിന്‍റെ അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനെ.


പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ. ആമ്മേൻ


കർത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു.


നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്‍ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാൻറെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

ഇതാ കർത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നിലാകട്ടെ.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.


വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു.


നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.


ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ. സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. പ്രാർതിക്കാം. സർവ്വേശ്വരാ മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീടാനുഭവവും കുരിശുമരണവും മുഖേന ഉയർപ്പിന്‍റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്ത്താവായ ഈശോ മിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും .

ആമ്മേൻ... (3 പ്രാവശ്യം


പരിശുധാത്മാവേ, എഴുന്നള്ളി വരിക . അങ്ങേ വെളിവിന്‍റെ കതിരുകളെ ആകാശത്തില്‍നിന്നു അയക്കണമേ . അഗതികളുടെ പിതാവേ , ദാനങ്ങള്‍ കൊടുക്കുന്നവനെ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക . എത്രയും നന്നായി അസ്വസിപ്പിക്കുന്നവനെ, ആത്മാവിനു മധുരമായ വിരുന്നേ , മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ , കരച്ചിലില്‍ സ്വൈരൃമേ, എഴുന്നുള്ളി വരിക, എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ , അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ, മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല , വൃത്തിഹീനമായത് കഴുകുക . വാടിപ്പോയത് നനയ്ക്കുക . മുരിവേറ്റിരിക്കുന്നത് വച്ചുകെട്ടുക , രോഗികളെ സുഖപ്പെടുത്തുക , കടുപ്പമുള്ളത് മയപ്പെടുത്തുക , തണുത്തത് ചൂടുപിടിപ്പിക്കുക , നെര്‍വഴിയല്ലാതെ പോയത് തിരിക്കുക , അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങള്‍ നല്‍കുക . പുണൃയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക


മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്‍റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കർത്താവിന്‍റെ വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക)

ആമേൻ

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ, കർത്താവേ, നീചമനുഷ്യരും നന്ദില്ലാത്ത പാപികളുമായിരിക്കുന്ന അടിയങ്ങൾ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു.എങ്കിലും അങ്ങേ അനന്ത ദയയിന്മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായിട്ട് ഈ അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടും പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങു സഹായം അപേക്ഷിക്കുന്നു.

വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്,
കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെവലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു
1 സ്വർഗ്ഗ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകഅംണമേ.D അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ. അന്നന്ന് വേണ്ട 

ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ.തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ

പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ

പുത്രൻ തമ്പുരാനു മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ


റൂഹാദകുദശാ തമ്പുരാനു (പരിശുദ്ധാത്മാവിന്‍റെ) ഏറ്റവും പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ

1 ത്രിത്വ.

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ. ആമ്മേൻ


മഹിമയുടെ രഹസ്യങ്ങൾ


പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ പാടുപെട്ടുമരിച്ച മൂന്നാംനാൾ എന്നന്നേക്കും ജീവിക്കുന്നതിനായി ഉയിർത്തെഴുന്നേറ്റതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ പാപമായ മരണത്തിൽനിന്ന് നിത്യമായി ഉയിർത്തെഴുന്നേൽക്കാൻ കൃപചെയ്യണമേ, ആമ്മേൻ.


1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


ഓ എന്‍റെ ഈശോയേ..


ഓ എന്‍റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലെക്ക് ആനയിക്കണമേ . പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ .



പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തതിന്റെ നാല്പതാം ദിവസം എത്രയും മഹിമപ്രതാപത്തോടുകൂടെ സ്വർഗ്ഗാരോഹണം ചെയ്തതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച് മോക്ഷം പ്രാപിപ്പാൻ കൃപചെയ്യേണമേ, ആമ്മേൻ.


1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്‍റെഈശോയേ..

ഓ എന്‍റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലെക്ക് ആനയിക്കണമേ . പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ .


പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളിയതിന്‍റെ പത്താംനാൾ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന തന്റെയും ശിഷ്യന്മാരുടെയുമേൽ റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ മഹിമയെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ റൂഹാദ്കുദ്ശായുടെ പ്രസാദവരത്താൽ ദൈവതിരുമനസ്സുപോലെ വ്യാപരിപ്പാൻ കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്‍റെ ഈശോയേ..

ഓ എന്‍റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലെക്ക് ആനയിക്കണമേ . പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ .


പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ ഇഹലോകത്തിൽനിന്നും മാലാഖമാരാൽ സ്വർഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ അങ്ങയുടെ സഹായത്താൽ മോക്ഷത്തിൽ വന്നുചേരുവാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്‍റെ ഈശോയേ..


ഓ എന്‍റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലെക്ക് ആനയിക്കണമേ . പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ


പരിശുദ്ധ ദൈവമാതാവേ, അങ്ങു പരലോകത്തിൽ എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരൻ അങ്ങയെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ സ്വർഗ്ഗത്തിലും സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാൻ കൃപ ചെയ്യേണമേ, ആമ്മേൻ.


1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.


ഓ എന്‍റെ ഈശോയേ..

ഓ എന്‍റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലെക്ക് ആനയിക്കണമേ . പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

അൻപത്തിമൂന്നുമണിജപ കാഴ്ചവയ്പ്പു പ്രാർത്ഥന


മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർത്തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങൾ ജപിച്ച ഈ അൻപത്തുമൂന്നുമണിജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിട്ടു ചേർത്ത് പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവയ്പ്പാൻ നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.


ലുത്തിനിയാ


(സമൂഹത്തിന്‍റെ മറുപടി: ചൊല്ലുന്നത് ആവർത്തിക്കുക)
കർത്താവേ! അനുഗ്രഹിക്കേണമേ

മിശിഹായേ! അനുഗ്രഹിക്കേണമേ

കർത്താവേ! അനുഗ്രഹിക്കേണമേ

മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ

മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

(സമൂഹത്തിന്‍റെ മറുപടി:ഞങ്ങളെ അനുഗ്രഹിക്കേണമേ)
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ!

ഭൂലോകരക്ഷിതാവായ പുത്രൻ തമ്പുരാനേ!

റൂഹാദ്ക്കുദ്ശാ തമ്പുരാനേ!

ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ!

(സമൂഹത്തിന്‍റെ മറുപടി:ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)
പരിശുദ്ധ മറിയമേ

ദൈവകുമാരന്റെ പുണ്യജനനീ

 കന്യകകൾക്കു മകുടമായ നിർമ്മലകന്യകയേ

മിശിഹായുടെ മാതാവേ

ദൈവപ്രസാദവരത്തിന്‍റെ മാതാവേ

എത്രയും നിർമ്മലയായ മാതാവേ

അത്യന്തവിരക്തിയുള്ള മാതാവേ

കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ

സ്നേഹഗുണങ്ങളുടെ മാതാവേ

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ

സദുപദേശത്തിന്‍റെ മാതാവേ

സ്രഷ്ടാവിന്‍റെ മാതാവേ

രക്ഷിതാവിന്‍റെ മാതാവേ

വിവേകൈശ്വര്യമുള്ള കന്യകേ

പ്രകാശപൂർണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ

വല്ലഭമുള്ള കന്യകേ

കനിവുള്ള കന്യകേ

വിശ്വാസവതിയായിരിക്കുന്ന കന്യകേ

നീതിയുടെ ദർപ്പണമേ

ബോധജ്ഞാനത്തിന്റെ സിംഹാസനമേ

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ

ആത്മജ്ഞാനപൂരിത പാത്രമേ

ബഹുമാനത്തിന്‍റെ പാത്രമേ

അത്ഭുതമായ ഭക്തിയുടെ പാത്രമേ

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ

ദാവീദിന്‍റെ കോട്ടയേ

സ്വർണ്ണാലയമേ

വാഗ്ദാനത്തിന്‍റെ പെട്ടകമേ

ആകാശമോക്ഷത്തിന്‍റെ വാതിലേ

ഉഷഃകാലത്തിന്‍റെ നക്ഷത്രമേ

രോഗികളുടെ സ്വസ്ഥാനമേ

പാപികളുടെ സങ്കേതമേ

വ്യാകുലന്മാരുടെ ആശ്വാസമേ

ക്രിസ്ത്യാനികളുടെ സഹായമേ

മാലാഖമാരുടെ രാജ്ഞീ

ബാവന്മാരുടെ രാജ്ഞീ

ദീർഘദർശികളുടെ രാജ്ഞീ

ശ്ലീഹന്മാരുടെ രാജ്ഞീ

വേദസാക്ഷികളുടെ രാജ്ഞീ

വന്ദകന്മാരുടെ രാജ്ഞീ

കന്യാസ്ത്രീകളുടെ രാജ്ഞീ

സകല പുണ്യവാന്മാരുടെയും രാജ്ഞീ

അമലോത്ഭവയായിരിക്കുന്ന രാജ്ഞീ

സ്വർഗ്ഗാരോപിതയായ രാജ്ഞീ

പരിശുദ്ധ ജപമാലയുടെ രാജ്ഞീ

സമാധാനത്തിന്‍റെ രാജ്ഞീ

കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞീ

കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ;

കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ;

കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കേണമേ;


സർ‌വ്വേശ്വരന്‍റെ പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ യാചനകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർ‌വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.


കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ


സമൂ: സർ‌വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.


പ്രാർത്ഥിക്കാം


കർത്താവേ! പൂർണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലേ സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് കല്പിച്ചു തന്നരുളേണമേ.


പരിശുദ്ധ രാജ്ഞീ..


പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ, സ്വസ്തി! ഞങ്ങളുടെ മാധുര്യവും ജീവനുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയിൽ വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങേ ഉദരത്തിൻ‌ഫലമായ ഈശോയേ ഞങ്ങൾക്കു കാണിച്ചുതരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ, ആമ്മേൻ


പ്രാർത്ഥിക്കാം


സർ‌‌വ്വശക്തനും നിത്യനുമായിരിക്കുന്ന സർ‌വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദ്കുദശായുടെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർ‌വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചുപ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാലേ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലുംനിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് കല്പിച്ചരുളേണമേ, ആമ്മേൻ.


എത്രയും ദയയുള്ള മാതാവേ,നിന്‍റെ സങ്കേതത്തിൽ ഓടിവന്ന്, നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച്, കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്‍റെ ദയാനിക്യത്തെ കാത്തുകൊണ്ട് നിന്‍റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ.ആമേൻ


വി. യൗസേപ്പിതാവിനോടുള്ള ജപം


ഭാഗൃപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാരൃയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധൃസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.ദൈവജനനിയായ അമലോത്ഭവ കനൃകയോട് അങ്ങേ ഒന്നിപ്പിച്ച ദിവൃസ്നേഹത്തെക്കുറിച്ചും ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശൃങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാര ശക്തികളോടു ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തി പ്രാപിച്ച് പുണൃജീവിതം കഴിക്കാനും നല്ല മരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിതൃഭാഗൃം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധൃസ്ഥതയാൽ ഞങ്ങളെല്ലാവരേയും എല്ലായ്പോഴും കാത്തുകൊള്ളണമേ. ആമ്മേൻ


മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്‍റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.


നിത്യപിതാവേ! ഈശോമിശിഹാ കർത്താവിൻറെ വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേ.


1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.


(മൂന്നു പ്രാവശ്യം ചൊല്ലുക


ഈശോ മിശിഹായ്ക്ക്‌ സ്തുതി ആയിരിക്കട്ടെ.


ഇപ്പോഴും എ പ്പോഴും.


സ്തുതി ആയിരിക്കട്ടെ🙏


അമ്മേൻ


പരിശുദ്ധ പരമ ദിവ്യ കരുണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ..