2016, ഡിസംബർ 25, ഞായറാഴ്‌ച


      കരുണയുടെ ജപമാല

നമ്മുടെയും ലോകം മുഴുവന്‍റെയും പാപ പരിഹാരത്തിനായി


സ്വർഗ്ഗസ്ഥനായ  ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ.
അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ.തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.

ആമേൻ            

നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്‍ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.               
വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്,
കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.

 കരുണ കൊന്തയുടെ
     
രഹസ്യം ഒന്ന്

നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു


ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് ,പിതാവേ ഞങ്ങളുടെയും ലോകമുഴുവന്മേലും എല്ലാ പാപികളുടെയും മേൽ കരുണ ആയിരിക്കണമേ

(10 പ്രാവശ്യം ചൊല്ലുക )


പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ  പരിശുദനായ  അമര്‍ത്ത്യനെഞങ്ങളുടെയും ലോകമുഴുവന്മേലും കരുണ ആയിരിക്കണമേ

(3 പ്രാവശ്യം ചൊല്ലുക)

ആമേൻ

കരുണ കൊന്തയുടെ രഹസ്യം രണ്ട്

നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു

ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് ,പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്മേലും എല്ലാ സമര്പ്പിതരുടെയുംമേൽ കരുണ ആയിരിക്കണമേ

10 പ്രാവശ്യം ചൊല്ലുക

പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ പരിശുദനായ  അമര്ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്മേലും കരുണ ആയിരിക്കണമേ

3 പ്രാവശ്യം ചൊല്ലുക

ആമ്മേൻ

 കരുണ കൊന്തയുട രഹസ്യം മുന്ന്

നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു


ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് , പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്മേലും  അവിശ്വാസികളെയും അങ്ങേ അറിയാത്തവരുടെയുംമേൽ കരുണ ആയിരിക്കണമേ

(10 പ്രാവശ്യം ചൊല്ലുക )


പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ പരിശുദനായ  അമര്ത്യനെ ഞങ്ങളുടെയും ലോകംമുഴുവന്മേലും കരുണ ആയിരിക്കണമേ

(3 പ്രാവശ്യം ചൊല്ലുക)

ആമേൻ

 കരുണ കൊന്തയുടെ  രഹസ്യം നാല്


നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് , പിതാവേ ഞങ്ങളുടെയും  ഭക്തിതീക്ഷണതയും വിശ്വസ്തതയുംഉള്ള എല്ലാ ആത്മാക്കളുടെയുംമേൽ കരുണ ആയിരിക്കണമേ

(10 പ്രാവശ്യം ചൊല്ലുക )

പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ പരിശുദനായ  അമര്ത്യനെ ഞങ്ങളുടെയും ലോകംമുഴുവന്മേലും കരുണ ആയിരിക്കണമേ

(3 പ്രാവശ്യം ചൊല്ലുക

 ആമേൻ

 കരുണ കൊന്തയുടെ രഹസ്യം അഞ്ച്

നിത്യപിതാവേ ഞങ്ങളുടെയും ലോകംമുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു


ഈശോയുടെ അതിദാരുണമായ പീഡസഹനങ്ങളെ ഓർത്ത് ,
ക്രിസ്തു മതം ഉപേക്ഷിച്ചവരുടെ മേൽ കരുണ ആയിരിക്കണമേ

(10 പ്രാവശ്യം ചൊല്ലുക )

പരിശുദനായ ദൈവമേ പരിശുദനായ ബലവാനെ പരിശുദനായ  അമര്ത്യനെ ഞങ്ങളുടെയും ലോകംമുഴുവന്മേലും കരുണ ആയിരിക്കണമേ

(3 പ്രാവശ്യം ചൊല്ലുക)
ആമേൻ

 സമാപന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഓടിവന്ന്, നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച്, കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ.

ആമ്മേൻ

 മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്‍റെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ. നിത്യപിതാവേ!
ഈശോമിശിഹാ കർത്താവിന്‍റെ വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേ.        

1.സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

മൂന്നു പ്രാവശ്യം ചൊല്ലുക

അമേൻ

 മനസ്താപ പ്രകരണം
           
എൻറെ ദൈവമേ,
ഏറ്റവും നല്ലവനും എല്ലാറ്റിലും ഉപരിയായി സ്നേഹിക്കപ്പെടുവാനും യോഗ്യനുമായ, അങ്ങേക്കെതിരായി പാപം ചെയ്തു പോയതിനാൽ,
പൂർണ്ണ ഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും, പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എൻറെ പാപങ്ങളാൽ, എൻറെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും, സ്വർഗത്തെ നഷ്ടപ്പെടുത്തി, നരകത്തിന് അർഹനായി തീർന്നതിനാലും, ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവര സഹായത്താൽ, പാപ സാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും,
മേലിൽ പാപം ചെയ്യുകയില്ല എന്നും ധ്രുഢമായി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നദ്ധനായിരിക്കുന്നു.
               
ആമേൻ

കുടുംബപ്രതിഷ്ഠ

കുടുംബനായകന്‍:ഈശോയുടെ തിരുഹൃദയമേ,(സമൂഹവും കൂടി)ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും/ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.ഞങ്ങളുടെ ഈ കുടുംബത്തില്‍/ അങ്ങ് രാജാവായി വാഴണമേ.ഞങ്ങളുടെ പ്രവൃത്തികളെല്ലാം/ അങ്ങ് തന്നെ നിയന്തിക്കണമേ.ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം/ആശിര്‍
വദിക്കുകയും/ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധികരിക്കുകയും/സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ.ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ഞങ്ങളോടുക്ഷമിക്കണമേ.കുടുംബത്തിലുള്ളവരെയും/ഇവിടെ നിന്ന് അകന്നിരിയ്ക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ. (മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കണമേ.)അങ്ങയെ
കാണ്ടാനന്ദിക്കുവാന്‍ / സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആല്‍മിയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്/ ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്റെ വിമലഹൃദയവും /മാര്‍ യൌസേപ്പിതാവും/ഞങ്ങളുടെ പ്രതിഷ്ഠയെ/അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും/ജീവിതകാലം മുഴുവനും /ഇതിന്റെ സജീവസ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ ! ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമലഹൃദയമേ ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൌസേപ്പേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മര്‍ഗ്ഗരീത്താ മറിയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

 കരുണയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

കര്‍ത്താവേകരുണയായിരിയ്ക്കണമേ!അങ്ങേ മക്കളോട് കരുണ കാണിക്കണമേ!ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും,സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴിവന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ.ഞങ്ങളെ ശിക്ഷിക്കരുതേ.ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരേണമേ.ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ.യേശുവേ അന്ധകാരത്തിന്റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിയ്ക്കട്ടെ.അങ്ങയുടെ തിരുരക്തത്തിന്റെ സംരക്ഷണം ഞങ്ങള്‍ക്ക്
നല്കണമേ.

സ്തോത്രം,യേശുവേ നന്ദി.