2016, ഡിസംബർ 26, തിങ്കളാഴ്‌ച

തിരുഹൃദയ ജപമാല

വി. കുരിശിന്‍റെ  അടയാളത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ ഞങ്ങളുടെ തമ്പുരാനെ.

പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ.

ആമ്മേൻ

കർത്താവിന്‍റെ  മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു.


നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്‍ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാന്‍റെ  അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ.

ആമേൻ.

ഇതാ കർത്താവിന്‍റെ  ദാസി. നിന്‍റെ  വചനം പോലെ എന്നിലാകട്ടെ.


നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാന്‍റെ  അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.


വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു.


നന്മ നിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാന്‍റെ  അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ. സർവ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. പ്രാർതിക്കാം. സർവ്വേശ്വരാ മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ അവിടുത്തെ പീടാനുഭവവും കുരിശുമരണവും മുഖേന ഉയർപ്പിന്‍റെ  മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കര്ത്താവായ ഈശോ മിശിഹാ വഴി അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. 

ആമ്മേൻ.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും .

ആമ്മേൻ... (3 പ്രാവശ്യം

പരിശുധാത്മാവേ, എഴുന്നള്ളി വരിക . അങ്ങേ വെളിവിന്‍റെ  കതിരുകളെ ആകാശത്തില്‍നിന്നു അയക്കണമേ . അഗതികളുടെ പിതാവേ , ദാനങ്ങള്‍ കൊടുക്കുന്നവനെ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക . എത്രയും നന്നായി അസ്വസിപ്പിക്കുന്നവനെ, ആത്മാവിനു മധുരമായ വിരുന്നേ , മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ , കരച്ചിലില്‍ സ്വൈരൃമേ, എഴുന്നുള്ളി വരിക, എത്രയും ആനന്ദത്തോടുകൂടിയായിരിക്കുന്ന പ്രകാശമേ , അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുക. അങ്ങേ വെളിവു കൂടാതെ, മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല , വൃത്തിഹീനമായത് കഴുകുക . വാടിപ്പോയത് നനയ്ക്കുക . മുരിവേറ്റിരിക്കുന്നത് വച്ചുകെട്ടുക , രോഗികളെ സുഖപ്പെടുത്തുക , കടുപ്പമുള്ളത് മയപ്പെടുത്തുക , തണുത്തത് ചൂടുപിടിപ്പിക്കുക , നെര്‍വഴിയല്ലാതെ പോയത് തിരിക്കുക , അങ്ങില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങള്‍ നല്‍കുക . പുണൃയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക

മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാൻറെ മനോഗുണത്താൽ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ.

നിത്യപിതാവേ! ഈശോമിശിഹാ കർത്താവിന്‍റെ  വിലതീരാത്ത തിരുചോരയെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേ.

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക)

ആമേൻ

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ, കർത്താവേ, നീചമനുഷ്യരും നന്ദില്ലാത്ത പാപികളുമായിരിക്കുന്ന അടിയങ്ങൾ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്ത ദയയിന്മേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായിട്ട് ഈ അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടും പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങു സഹായം അപേക്ഷിക്കുന്നു.

വിശ്വാസപ്രമാണം

സർവശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു.
ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്‍റെ  കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയിർത്ത്; സ്വർഗത്തിലേയ്ക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ  വലതുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്ന് ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ  ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു

1 സ്വർഗ്ഗ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകഅംണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്ഗ്ഗത്തിലേതു പോലെ ഭൂമിയിലുമാകേണമേ. അന്നന്ന് വേണ്ട ആഹാരം ഇന്നും ഞങ്ങൾക്ക്‌ തരേണമേ. ഞങ്ങളോട്‌ തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപെടുത്തരുതേ.തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ


പിതാവായ ദൈവത്തിന്‍റെ  മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ  അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ

പുത്രൻ തമ്പുരാനു മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാൻറെ അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ

റൂഹാദകുദശാ തമ്പുരാനു (പരിശുദ്ധാത്മാവിന്‍റെ ) ഏറ്റവും പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരിക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

നന്മനിറഞ്ഞ മറിയമേ സ്വസ്തി. കര്ത്താവ് അങ്ങയോട് കൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.


പരിശുദ്ധ മറിയമേ തമ്പുരാന്‍റെ  അമ്മെ പാപികളായ ഞങ്ങള്ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ച് കൊള്ളേണമേ. ആമേൻ

1 ത്രിത്വ.

പിതാവിന്‍റെ യും പുത്രന്‍റെ യും പരിശുദ്ധാത്മാവിന്‍റെ യും നാമത്തിൽ.

ആമ്മേൻ

അനന്ത നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും പാപികളുമായിരിക്കുന്ന ഞങ്ങൾ നിസ്സീമ പ്രതാപവാനായ അങ്ങയുടെ സന്നിധിയിൽ പ്രാർതിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങയുടെ അനന്തമായ ദയയിൽ ശരണപ്പെട്ടു കൊണ്ട്, അങ്ങയുടെ പ്രിയ സുതനും ഞങ്ങളുടെ കർത്താവുമായ ഈശോയുടെ തിരു ഹൃദയത്തിന്‍റെ  സ്തുതിക്കായി ഈ ജപമാല അർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിന് കർത്താവേ, ഞങ്ങളെ സഹായിക്കേണമേ

മിശിഹായുടെ ദിവ്യാത്മാവേ

എന്നെ ശുദ്ധീകരിക്കണമേ

മിശിഹായുടെ തിരുശരീരമേ

എന്നെ രക്ഷിക്കണമേ

മിശിഹായുടെ തിരൂരക്തമേ

എന്നെ ലഹരിപിടിപ്പിക്കണമേ

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ

എന്നെ കഴുകണമേ

മിശിഹായുടെ കഷ്ടാനുഭവമേ

എന്നെ ധൈര്യപ്പെടുത്തണമെ

നല്ല ഈശോയേ

എന്‍റെ  അപേക്ഷ കേള്‍ക്കണമേ

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍

എന്നെ മറച്ചുകൊള്ളണമേ

അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍

എന്നെ അനുവദിക്കരുതെ

ദുഷ്ട ശത്രുക്കളില്‍ നിന്നു

എന്നെ കാത്തുകൊള്ളണമേ

എന്‍റെ  മരണനേരത്ത്

എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ

അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ..

ഒന്നാം രഹസ്യം

മനുഷ്യരെ ഇത്രയധികം സ്നേഹിക്കുന്ന എൻറെ ഹൃദയം കണ്ടാലും. എന്നാൽ മനുഷ്യർ എന്നെ എത്ര തുച്ഛമായി മാത്രം സ്നേഹിക്കുന്നു എന്ന് വി. മർഗ്ഗരീത്ത മറിയത്തോട് അരുളി ചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് നമ്മുക്ക് ധ്യാനിക്കാം.

ഈശോയുടെ ഈ ആഹ്വാനം സ്വീകരിച്ചു കൊണ്ട് അവിടുത്തെ സ്നേഹത്തിൽ വളരുവാൻ വേണ്ട അനുഗ്രഹത്തിനായി നമ്മുക്ക് പ്രാർതിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)

മറിയത്തിന്‍റെ  മാധുര്യമുള്ള ദിവ്യഹൃദയമേ - എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.

രണ്ടാം രഹസ്യം

എനിക്ക് ഈ ജനത്തോടു അനുകമ്പ തോന്നുന്നു എന്നരുളിചെയ്തു കൊണ്ട് മനുഷ്യരോടുള്ള അനന്തമായ ദയയും കാരുണ്യവും കാണിച്ച ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് നമ്മുക്ക് ധ്യാനിക്കാം.

നമ്മുടെ സഹജീവികളോടു അനുകമ്പയുള്ളവരായി ജീവിക്കുവാൻ വേണ്ട അനുഗ്രഹത്തിനായി നമ്മുക്ക് പ്രാർതിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ
അങ്ങ്എന്‍റെ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)


മറിയത്തിന്‍റെ  മാധുര്യമുള്ള ദിവ്യഹൃദയമേ - എന്‍റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ..

മൂന്നാം രഹസ്യം

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്‍റെ അടുക്കള വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം
എന്നരുളിചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് നമ്മുക്ക് ധ്യാനിക്കാം.മറ്റുള്ളവരുടെ ദു:ഖങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ വേണ്ട മനോഭാവം വളർത്തിയെടുക്കുവാൻ വേണ്ടി നമ്മുക്ക് പ്രാർതിക്കാം

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്‍റെ  മേല്‍ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)

മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ - എന്‍റെ  രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ..

നാലാം രഹസ്യം

ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ് എന്നരുളിചെയ്ത ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് നമ്മുക്ക് ധ്യാനിക്കാം.പാപികളോട് കരുണ കാണിക്കാനും അവരുടെ മാനസാന്തരത്തിനായി പ്രാർതിക്കാനും പ്രവർത്തിക്കാനും വേണ്ട അനുഗ്രഹത്തിനായി നമ്മുക്ക് പ്രാർതിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്‍റെ  മേല്‍ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)

മറിയത്തിന്‍റെ  മാധുര്യമുള്ള ദിവ്യഹൃദയമേ - എന്‍റെ  രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ  ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ..

അഞ്ചാം രഹസ്യം

പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ- എന്ന് പ്രാർതിച്ച ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് നമ്മുക്ക് ധ്യാനിക്കാം. നമ്മളോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കുവാൻ വേണ്ട കൃപാവരം ലഭിക്കുന്നതിനായി നമ്മുക്ക് പ്രാർതിക്കാം.

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്‍റെ  മേല്‍ സ്നേഹമായിരിക്കണമേ (10 പ്രാവശ്യം)

മറിയത്തിന്‍റെ  മാധുര്യമുള്ള ദിവ്യഹൃദയമേ - എന്‍റെ  രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ..

ലുത്തിനിയ

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ

ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ  കറയില്ലാത്ത ദിവ്യഹൃദയമേ

ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍റെ  നാഥേ

ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.

മരണ വേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ - മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ. (3 പ്രാവശ്യം)

ഈശോയുടെ തിരുഹൃദയ ലുത്തിനിയ​

കര്‍ത്താവേ അനുഗ്രഹിക്കണമേ

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ

മിശിഹായേ അനുഗ്രഹിക്കണമേ

കര്‍ത്താവേ അനുഗ്രഹിക്കണമേ

കര്‍ത്താവേ അനുഗ്രഹിക്കണമേ

മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ ഞങ്ങളോടു കരുണ തോന്നണമേ

ലോകരക്ഷകനായ പുത്രനായ ദൈവമേ ഞങ്ങളോടു കരുണ തോന്നണമേ

പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളോടു കരുണ തോന്നണമേ

ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ ഞങ്ങളോടു കരുണ തോന്നണമേ

നിത്യപിതാവിന്‍റെ  പുത്രനായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

കന്യകാമാതാവിന്‍റെ തിരുവുദരത്തില്‍, പരിശുദ്ധാത്മാവിനാല്‍ രൂപികരിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ദൈവവചനത്തിന്‍റെ  കാതലായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ദൈവത്തിന്‍ പരിശുദ്ധാലയമായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

നന്മയും സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

സകല പുണ്യങ്ങളുടെയും ആഴമേറിയ നിധിയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

സകല പുകഴച്ചയ്‌ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ

ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും നിധിയൊക്കെയും അടങ്ങിയിരിയ്‌ക്കുന്ന ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ദൈവമഹത്വത്തിന്‍റെ  പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

നിത്യപിതാവിനു പ്രസാദാത്മകമായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണനിധിയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

നിത്യമഹത്വങ്ങളുടെ ആശയായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ക്ഷമയുള്ളതും അധികദയയുള്ളതുമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

അങ്ങേ കൃപയാചിക്കുന്ന സകലരേയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ജീവന്‍റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

നിന്ദകളാല്‍ പീഡിക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

മരണത്തോളം കീഴ്വഴക്കമുള്ള ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങളുടെ സമാധാനവും യോജിപ്പുമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

ഞങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

അങ്ങില്‍ ആശ്രയിക്കുന്നവരുടെ രക്ഷയായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണ തോന്നണമേ

അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോടു കരുണതോന്നണമേ

സകല പുണ്യവാന്മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ

ഞങ്ങളോടു കരുണതോന്നണമേ

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടെ

കര്‍ത്താവേ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ

കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന നീ കേള്‍ക്കണമേ

ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യ കുഞ്ഞാടെ

കര്‍ത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ

ഞങ്ങളുടെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് തുല്യമാക്കി അരുളണമേ

പ്രാര്‍ത്ഥിക്കാം​

സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, അങ്ങേ പ്രിയപുത്രന്‍റെ  തിരുഹൃദയത്തോടും പാപികള്‍ക്കായി താന്‍ അങ്ങേയ്‌ക്ക് കാഴ്ചവെച്ച സ്‌തുതികളോടും പാപപരിഹാരങ്ങളെയും തൃക്കണ്‍ പാര്‍ത്ത് താഴ്മയോടെ അങ്ങേ കൃപയെ യാചിക്കുന്ന ഞങ്ങള്‍ക്കു ദയാപരനായി മാപ്പു തന്ന് അരുളണമേ. ഈ അപേക്ഷകളൊക്കെയും അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ എന്നെന്നും ദൈവമായി ജീവിച്ചു വാഴുന്ന അങ്ങേ തിരുക്കുമാരന്‍ ഈശോമിശിഹായുടെ നാമത്തില്‍ ഞങ്ങള്‍ക്കു തന്ന് അരുളണമേ. ആമ്മേന്‍

​തിരുഹൃദയ പ്രതിഷ്ഠ​

ഈശോയുടെ തിരുഹൃദയമേ, ഈ ഗ്രൂപ്പിനെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ ഗ്രൂപ്പിൽ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയാല്‍ ഞങ്ങളോടു ക്ഷമിക്കേണമേ. ഈ ഗ്രൂപ്പിലുള്ളവരെയും ഇവിടുള്ളവരുടെ കുടുംബാംഗങ്ങളെയും ഇവരുടെ എല്ലാ നിയോഗങ്ങളേയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.

മറിയത്തിന്‍റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഇതിന്‍റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ.

ആമ്മേന്‍

ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളെ അനുഗ്രഹിക്കണമേ.

മറിയത്തിന്‍റെ  വിമലഹൃദയമേ,

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ,

ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തിൽ ഓടിവന്ന്, നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച്, കണ്ണുനീർ ചിന്തി, പാപിയായ ഞാൻ നിന്‍റെ ദയാനിക്യത്തെ കാത്തുകൊണ്ട് നിന്‍റെ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ! എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളണമേ. ആമ്മേൻ.

​വി. യൗസേപ്പിതാവിനോടുള്ള ജപം​

ഭാഗൃപ്പെട്ട മാർ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാരൃയോടു സഹായം അപേക്ഷിച്ചതിന്‍റെ ശേഷം അങ്ങേ മദ്ധൃസ്ഥതയേയും ഞങ്ങളിപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു.ദൈവജനനിയായ അമലോത്ഭവ കനൃകയോട് അങ്ങേ ഒന്നിപ്പിച്ച ദിവൃസ്നേഹത്തെക്കുറിച്ചും ഉണ്ണി ഈശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റ
തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശൃങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുള്ള കാവൽക്കാരാ, ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ, അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ അന്ധകാര ശക്തികളോടു ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.അങ്ങ് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് രക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ശക്തി പ്രാപിച്ച് പുണൃജീവിതം കഴിക്കാനും നല്ല മരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിതൃഭാഗൃം പ്രാപിക്കാനും തക്കവണ്ണം അങ്ങേ മദ്ധൃസ്ഥതയാൽ ഞങ്ങളെല്ലാവരേയും എല്ലായ്പോഴും കാത്തുകൊള്ളണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്‍റ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.


ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.