2016, ഡിസംബർ 27, ചൊവ്വാഴ്ച

തിരുകുടുംബത്തോടുള്ള പ്രാര്‍ത്ഥന

യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു വന്നു . ലൂക്കാ 2:52

ഈ നിമിഷങ്ങളില്‍ നമ്മുടെ കുടുംബത്തെ ,മാതാ പിതാക്കളെ ,ജീവിത പങ്കാളിയെ ,സഹോദരങ്ങളെ ,കുഞ്ഞുങ്ങളെ എല്ലാം തിരു കുടുംബത്തിനു സമര്‍പ്പിക്കാം ..

ഈശോയുടെ തിരുകുടുംബമേ എന്‍റെ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ എല്ലാ ദിവസത്തെയും , പ്രവര്‍ത്തനങ്ങളെയും ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. ഈ കുടുംബത്തിലെ എല്ലാ തടസങ്ങളും ബന്ധനങ്ങളും അങ്ങയുടെ തിരുരക്തശക്തിയാല്‍ തകര്‍ക്കണമേ. നഗര സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്ന പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെയും ഞങ്ങളുടെ നാശത്തെയും ആഗ്രഹിക്കുന്ന എല്ലാ ദുഷ്ട്ട ശക്തികളെയും അങ്ങയുടെ കാല്‍കീഴില്‍ കൊണ്ട് വന്നു തകര്‍ത്തു കളയണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ.വിശുദ്ധ യൌസേപ് പിതാവേ തിരുകുടുംബ ത്തെ അങ്ങ് പരിപാലിച്ചത് പോലെ ഞങ്ങളുടെ കുടുംബത്തിന്‍റെയും പാലകന്‍ ആയിരിക്കണമേ . കര്‍ത്താവെ ഞങ്ങളെയും ,ഞങളുടെ മക്കളെയും വിശുദ്ധിയില്‍ കത്ത് കൊള്ളണമേ .. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ.

മറിയത്തിന്‍റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രാര്‍ത്ഥനയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഞങ്ങളുടെ കുടുബങ്ങളില്‍ അങ്ങ് രാജാവായി വാഴുകയും .തിരുകുടുംബതിന്റെ മാതൃക ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. 

ആമ്മേന്‍