വി. ഔസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
മാദ്ധ്യസ്ഥപ്രാര്‍ത്ഥന
ആത്മാവിലും ശരീരത്തിലും പരിശുദ്ധി പാലിക്കുന്നവര്‍ക്ക് / ഈ ലോകത്തില്‍
സൗഭാഗ്യവും / പരലോകത്തില്‍ ദൈവദര്‍ശനവും / വാഗ്ദാനം ചെയ്ത കര്‍ത്താവേ / അങ്ങയുടെ
വളര്‍ത്തുപിതാവായ വി. ഓസേപ്പിതാവിന്റെ
മാതൃക അനുസരിച്ച് / വിനയത്തിലും വിശുദ്ധിയിലും വളര്‍ന്നുവരുവാനും ജീവിത ക്ലേശങ്ങള്‍
സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുവാനുമുള്ള / അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ.
നീതിബോധവും സദാചാരനിഷ്ട്ടയും / ഞങ്ങളില്‍ ഉജ്ജീവിപ്പിക്കണമേ. സ്വര്‍ഗരാജ്യത്തില്‍
അങ്ങയെ മുഖാമുഖം കണ്ടാനന്ദിക്കുവാനുള്ള അനുഗ്രഹം / ഞങ്ങള്‍ക്ക് നല്‍കുകയും
ചെയ്യണമേ. ആമ്മേന്‍.