വി. പൂജരാജാക്കന്മാരോടുള്ള മാദ്ധ്യസ്ഥ പ്രാര്‍ത്ഥന
ധന്യരായ പൂജരാജാക്കന്മാരെ / നിങ്ങള്‍ മൂവരെയും ഞങ്ങള്‍ വണങ്ങുന്നു / നിങ്ങളുടെ മാധ്യസ്ഥം വഴി / ഈ സമൂഹത്തിനും നാടിനും ലഭിച്ച / എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. / വഴികാട്ടിയായ ദിവ്യ നക്ഷത്രത്തെ പിന്തുടര്ന്നു / ദീര്ഹയാത്രയുടെ ക്ലേശങ്ങള്‍ പ്രത്യാശപൂര്‍വ്വം സ്വീകരിച്ച് / പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ഉണ്ണിയുടെ മുന്പില് / നിക്ഷേപ പാത്രങ്ങള്‍ തുറന്ന് / പൊന്നും മീറയും കുന്തുരുക്കവും സമര്‍പിച്ച പൂജരാജാക്കന്മാരെ / നിങ്ങളോടു ചേര്‍ന്ന് ദിവ്യ ഉണ്ണിയെ ഞങ്ങള്‍ ആരാധിച്ചു വണങ്ങുന്നു / ഉണ്ണീശോയുടെ വിശ്വസ്ത ദാസരായ നിങ്ങള്‍ / ഞങ്ങള്‍ക്ക് വഴികാട്ടികളും മദ്ധ്യസ്ഥരും ഉപകാരികളുമായിരിക്കണമേ. / ഞങ്ങളുടെ ആത്മീകവും ഭൗതീകവുമായ സകല ആവശ്യങ്ങളും / പ്രത്യേകിച്ച് ഇപ്പോള്‍ ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ നന്മകള്... / പിതാവായ ദൈവത്തിന്റെ പക്കല്‍ നിന്ന് / നിങ്ങളുടെ മാദ്ധ്യസ്ഥം വഴി ഞങ്ങള്‍ക്ക് നേടിതരണമേ. / ജീവിത വഴികളില്‍ കാലിടറാതെ / പുല്‍ക്കൂട്ടില്‍ പിറന്ന രക്ഷകനെ അനുഗമിക്കാനും / ജീവിത ക്ലേശങ്ങളെ പ്രശാന്തതയോടെ നേരിടുവാനും / പാപത്തില്‍ വീഴാതെ നല്ല ജീവിതം നയിക്കുവാനും / ഞങ്ങളെ സഹായിക്കണമേആമ്മേന്.