2017, ജനുവരി 23, തിങ്കളാഴ്‌ച

ത്രിത്വാരാധന പ്രാര്‍ത്ഥന

സ്വര്‍ഗ്ഗീയ പിതാവേ, രക്ഷകനായ യേശുവേ!
ആശ്വാസദായകനായ പരിശുദ്ധാത്മാവേ!
ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു.
ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു
ഞങ്ങള്‍ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. (3 പ്രാവശ്യം)
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
ലീഡര്‍  : ആബാ പിതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുരക്തത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ!
സമൂഹം: അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളെ നിറയ്ക്കണമേ. (10 പ്രാവശ്യം)
(
ഞങ്ങളെ എന്നതിനു പകരം മറ്റ് നിയോഗങ്ങള്‍ കൂടിചേര്‍ക്കാം)
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍
ലീഡര്‍: ആബാ പിതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുരക്തത്താല്‍ ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേ!
സമൂഹം: അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ ഞങ്ങളുടെ കുടുംബങ്ങളെ നിറയ്ക്കണമേ. (10 പ്രാവശ്യം)


പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍, ആമ്മേന്‍
സ്വര്‍ഗ്ഗീയ പിതാവേ.......... 3 പ്രാവശ്യം
ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ