2017, ജനുവരി 4, ബുധനാഴ്‌ച



പെന്തകോസ്തുകരോട് ചില ചോദ്യങ്ങള്‍


പഴയ നിയമം ശരിക്കു വായിച്ചു മനസിലാക്കുക.പഴയ നിയമത്തില്‍ കാണുന്നത് കര്‍ക്കശനായ യഹോവയെയാണ്. ആ യഹോവയ്‌ക്കു വസിക്കുവാൻ ആലയം പണിയുവാന്‍ ആവശ്യപ്പെടുന്നു.ആ ആലയത്തിനുണ്ടാകേണ്ട ആവശ്യങ്ങളും വേണ്ട കാര്യങ്ങളും നല്ല വണ്ണം വിശധികരിക്കുന്നുണ്ട്. വാഗ്ദാനപേടകത്തിൽ എന്തായിരുന്നെന്നും അതിൽ സ്പർശിച്ചവർക്കുണ്ടായ അനുഭവങ്ങളും വിശധികരിക്കുന്നുണ്ട്. കർത്താവിന്‍റെ കല്പനകൾ അടങ്ങിയ ഫലകം എങ്ങനെയാണു ഇസ്രയേല്‍ ജനത്തെ രക്ഷിച്ചു കൊണ്ട് പോയത് എന്ന് നല്ലവണ്ണം വിവരിക്കുന്നുണ്ട് പഴയ നിയമത്തില്‍.അത് നല്ലവണ്ണം വായിച്ചു മനസിലാക്കിയാല്‍ കുറച്ചൊക്കെ അറിവ് നിങ്ങളുടെ മനസ്സിൽ എത്താതിരിക്കില്ല.


പിന്നെ കത്തോലിക്കർ ഉണ്ടാക്കിയ പ്രതിമകൾ ഏതെങ്കിലും ശില്പമോ പട്ടിയോ പൂച്ചയുടെയും അല്ല. എന്‍റെ രക്ഷയ്ക്കായി ഭൂമിയിൽ അവതരിച്ച കുരിശിൽ മരിച്ച ക്രിസ്തുവിന്‍റെയാണ്.


സത്യവേദപുസ്തകം ആരോ പ്രിന്‍റെ ചെയ്ത് എവിടെ നിന്നോ കൊണ്ടുവന്ന കടലാസ്സ് ഉപയോഗിച്ച് പല കൈകളാൽ നിർമ്മിക്കപ്പെട്ട ഒരു പുസ്തകം മാത്രം ആണ്. പക്ഷെ പെന്തക്കോസ്തുകാർ ഉൾപ്പടെ എല്ലാവരും അതിനെ വിശുദ്ധമായി കാണുന്നു. അതിനെ പൂജ്യമായി സൂക്ഷിക്കുന്നു. എന്ത് കൊണ്ട്. അതു ദൈവ വചനം ആയതു കൊണ്ട്. അതു എങ്ങനെ ദൈവ വചനം ആയി. ആ ദൈവ വചനം തന്നെ ഞാനോ താങ്കളോ പോപ്പോ അച്ഛന്മാരോ പാസ്റ്റർമാരോ ആരുമായി കൊള്ളട്ടെ ഒരു വൃത്തിയുള്ള പേപ്പറിൽ എഴുതി വച്ചാൽ ആ പേപ്പർ പഴകുമ്പോൾ അല്ലെങ്കിൽ അതിന്‍റെ ഉപയോഗം കഴിയുമ്പോൾ വലിച്ചെറിയുന്നു. അതിനെ ആരും വിശുദ്ധമായി കാണുകയോ സത്യാവേദപുസ്തകം എന്ന് വിളിക്കുകയോ ചെയ്യുന്നില്ല. കരണം എന്ത്.

അതു തന്നെയല്ലേ സഹോദര ഞങ്ങൾ യേശുവിന്‍റെ പ്രതിമയിലും ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോൾ നമുക്കാവശ്യമുള്ള കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയും അല്ലെങ്കിൽ അറിയാതിരിക്കുകയും മറ്റുള്ളവരെ അടച്ചാക്ഷേപിക്കുകയും ചെയ്യുമ്പോൾ എന്തെ സഹോദര നിങ്ങൾ ചിന്തിക്കാത്തത് ഇതൊന്നും.

വാഗ്ധാന പേടകത്തിൽ കർത്താവിന്‍റെ കല്പനകൾ വച്ചപ്പോൾ ആ പേടകം എങ്ങനെ വിശുദ്ധമായി തീർന്നു. എന്തിനു കർത്താവിനു വസിക്കാൻ ആലയം പണിയണമെന്ന് പറഞ്ഞു. ആ ആലയം അശുദ്ധമാക്കിയവരെ കർത്താവ് എങ്ങനെ ശിക്ഷിച്ചു. കർത്താവിനു ഇരിക്കാൻ ആലത്തിന്‍റെ ആവശ്യമുണ്ടോ.


ഈ ദൈവങ്ങൾ ജീവനുള്ള ദൈവങ്ങൾ അല്ല എന്ന് നിങ്ങൾ പറയുമ്പോൾ ദയവായി പറയുക. ആ വാഗ്ദാന പേടകം മനുഷ്യരാൽ നിർമ്മിക്കപ്പെട്ടതും ദൈവത്തിന്‍റെ കല്പനയനുസരിച്ച് പണിയപ്പെട്ടതുമാണ് . അതെങ്ങനെയാണ്
 വിശുദ്ധമായി തീര്‍ന്നത്.പെന്തകോസ്തുകാരോട് മുഴുവനായുള്ള ചോദ്യമാണ് .ഇതിനൊന്നും ഉത്തരം ഇല്ലായെങ്കിൽ ദയവായി ഞങ്ങള്‍ കത്തോലിക്കരെ രക്ഷിക്കാൻ വരരുത്. നിങ്ങൾ സ്വയം രക്ഷപ്പെടുക. കൂട്ടത്തിൽ നിങ്ങളുടെ മാതാപിതാക്കളെയും രക്ഷിക്കുക.

ഈ ചോത്യങ്ങൾക്കു ഉത്തരം തരാൻ ബാധ്യസ്ഥനാണ്  നിങ്ങൾ. കരണം വിലപ്പെട്ട സമയം നിങ്ങൾ പാഴാക്കുന്നു. നിങ്ങളോ രക്ഷ പെടുകയില്ല. മറ്റുള്ളവരെ കൂടി നിങ്ങൾ നശിപ്പിക്കരുത്