2017, ജനുവരി 23, തിങ്കളാഴ്‌ച

യേശുനാമ ലുത്തിനിയാ

'യേശുവേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു' എന്ന് ഏറ്റൂ ചൊല്ലുക
പ്രവാചകന്‍മാരാല്‍ പ്രവചിക്കപ്പെട്ട ഈശോയെ!
ദാവീദിന്റെ പുത്രനായ ഈശോയെ!
ദൈവസുതനായ ഈശോയെ!
പരിശുദ്ധാത്മാവിനാല്‍ ജനിച്ച ഈശോയെ!
കന്യാമറിയത്തില്‍ നിന്ന് ശരീരം സ്വീകരിച്ച ഈശോയെ!
മനുഷ്യനായി അവതരിച്ച ഈശോയെ!
പാപമൊഴികെ മനുഷ്യന്റെ എല്ലാ ബലഹീനതകളും സ്വീകരിച്ച ഈശോയെ!
ത്രിത്വത്തിലെ രണ്ടാമത്തെയാളായ  ഈശോയെ!
സത്യദൈവമായ ഈശോയെ!
നിത്യജീവനായ ഈശോയെ!
ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ജനിച്ച ഈശോയെ!
മാലാഖമാരാല്‍ സ്തുതിക്കപ്പെട്ട ഈശോയെ!
ആട്ടിടയന്‍മാരും ജ്ഞാനികളും സന്ദര്‍ശിച്ച ഈശോയെ!
മാതാപിതാക്കള്‍ക്ക് കീഴ്‌വഴങ്ങിയ ഈശോയെ!
ദൈവീകജ്ഞാനത്തില്‍ വളര്‍ന്ന ഈശോയെ!
ഹെറോദേസിനാല്‍ പീഡിപ്പിക്കപ്പെട്ട ഈശോയെ!
നസ്രത്തില്‍ വളര്‍ന്നുവന്ന ഈശോയെ!
യോഹന്നാനില്‍നിന്ന് സ്‌നാനം സ്വീകരിച്ച ഈശോയെ!
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഈശോയെ!
വചനത്തില്‍ പിശാചിനെ തോല്‍പ്പിച്ച ഈശോയെ!
വെള്ളം വീഞ്ഞാക്കിയ ഈശോയെ!
ഉപവസിച്ച് പ്രാര്‍ത്ഥിച്ച ഈശോയെ!
തളര്‍വാതരോഗിയെ സൗഖ്യപ്പെടുത്തിയ ഈശോയെ!
കുഷ്ഠരോഗികളെ സൗഖ്യപ്പെടുത്തിയ ഈശോയെ!
ക്ഷമിക്കാന്‍ പഠിപ്പിച്ച ഈശോയെ!
പാപികളോട് ക്ഷമിച്ച ഈശോയെ!
അധികാരികളാല്‍ പീഡിപ്പിക്കപ്പെട്ട ഈശോയെ!
വഴിയും സത്യവും ജീവനുമായ ഈശോയെ!
സത്യവാതിലായ ഈശോയെ!
ലോകത്തിന്റെ പ്രകാശമായ ഈശോയെ!
നല്ല ഇടയനായ ഈശോയെ!
ഉത്ഥിതനായ ഈശോയെ!
പാപികളെ വിളിക്കാന്‍ വന്ന ഈശോയെ!
അദ്ധ്വാനിക്കുന്നവരേയും ഭാരം വഹിക്കുന്നവരേയും ആശ്വസിപ്പിക്കുന്ന ഈശോയെ!
കടലിനുമീതെ നടന്ന ഈശോയെ!
മരിച്ച ലാസറിനെ ഉയിര്‍പ്പിച്ച ഈശോയെ!
അനുകമ്പയുള്ള ഈശോയെ!
അപ്പം വര്‍ദ്ധിപ്പിച്ച ഈശോയെ!
പിതാവിന്റെ ഇഷ്ടം അന്വേഷിച്ച ഈശോയെ!
പരിശുദ്ധാത്മാവാകുന്ന സുവിശേഷം അറിയിച്ച ഈശോയേ!
ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയ ഈശോയെ!
ദിവ്യബലി സ്ഥാപിച്ച ഈശോയേ!
ഗദ്‌സമേനിയില്‍ ചോര വിയര്‍ത്ത ഈശോയെ!
കുറ്റം ചെയ്യാതെ മരണത്തിന് വിധിക്കപ്പെട്ട ഈശോയെ!
കുരിശു വഹിച്ച ഈശോയെ!
കുരിശില്‍ മരിച്ച ഈശോയെ!
പരിഹസിക്കപ്പെട്ട ഈശോയെ!
പാപപ്പരിഹാര ബലിയായ ഈശോയെ!
മൂന്നാംദിനം ഉത്ഥിതനായ ഈശോയെ!
പത്രോസാകുന്ന പാറയില്‍ സഭയെ സ്ഥാപിച്ച ഈശോയെ!
അപ്പസ്‌തോലന്‍മാരുടെമേല്‍ പരിശുദ്ധാത്മാവിനെ അയച്ച ഈശോയെ!
സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈശോയെ!
വാനമേഘങ്ങളില്‍ വീണ്ടും വരാനിരിക്കുന്ന ഈശോയെ!
ഏറ്റവും ശക്തിയായ നാമമുള്ള ഈശോയെ!
അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈശോയെ!
ഈശോയെ ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു (3 പ്രാവശ്യം)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ