2017, മാർച്ച് 28, ചൊവ്വാഴ്ച


ഉറങ്ങും മുൻപ്‌​


ദൈവപിതാവേ ... ആരാധന
യേശുമഹേശാ... ആരാധന
പാവനാത്മാവേ.... ആരാധന
ത്രീയേക ദൈവമേ... ആരാധന

​നമുക്ക്‌ പ്രാർത്ഥിക്കാം​

പരിശുദ്ധനും ബലവാനും അമർത്യനുമായ ദൈവമേ... ഞങ്ങൾക്ക്‌ സമീപസ്ഥമായിരിക്കുന്ന ദിവ്യകാരുണ്യമേ... പകരം വെക്കാനില്ലാത്ത അവിടുത്തെ സ്നേഹത്തിനു മുൻപിൽ ഞങ്ങൾ അണയുന്നു...  തിരുസന്നിധിയിൽ എന്റെ വിനീതവും പ്രയാസമേറിയതുമായ അർത്ഥനകൾ സമർപ്പിക്കുന്നു... തിരുശരീരരക്തങ്ങൾ വിലയായി നൽകിയ അങ്ങേ ദിവ്യപൂജയുടെ യോഗതയാൽ.. ഞങ്ങളെയും ഞങ്ങൾക്കുള്ള സകലതും വിശുദ്ധി ചെയ്യണമേ... അഭിഷേകം കൊണ്ട്‌ ഞങ്ങളെ നിറക്കണമേ.. ആഗ്രഹത്തോടെ തിരുസന്നിധിയിൽ അണഞ്ഞിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ... ഈ രാത്രിയിൽ യാത്രചെയുന്ന സഹോദരങ്ങളെ സംരക്ഷിക്കണമേ... വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്ന മക്കളെ ജ്ഞാനം കൊണ്ട്‌ നിറക്കണമേ.. ജോലിക്കായും, ഇന്റർവ്യൂകൾക്കായും തയാറെടുക്കുന്നവരെ അനുഗ്രഹിക്കണമേ... കുടുംബത്തിന്റെ പ്രതീക്ഷകളുമായി വിദേശത്ത്‌ ജോലി ചെയുന്ന മക്കളെ സഹായിക്കണമേ... മക്കളില്ലാതെ വിഷമിക്കുന്നവരെയും ഉദരഫലത്തിനായി പ്രാർത്ഥിക്കുന്നവരെയും അവിടുന്ന് കരുണയോടെ തൃക്കൺ പാർക്കണമേ... മരിച്ചുപോയ ഞങ്ങളുടെ സഹോദരങ്ങൾക്ക്‌ നിത്യവിശ്രമം നൽകണമേ... ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക്‌ മോചനം നൽകണമേ... ഈ ലോകമാസകലം അർപ്പിക്കുന്ന ദിവ്യബലികളുടെ യോഗ്യതയാൽ... അങ്ങേ തിരുരക്തത്തിന്റെ അമൂല്യയോഗ്യതയാൽ ഞങ്ങൾ പ്രാർത്ഥിക്കുന്ന നിയോഗങ്ങൾ കർത്താവേ കേട്ടരുളേണമേ....

ആമേൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ