2017, ഏപ്രിൽ 16, ഞായറാഴ്‌ച

പരിശുദ്ധാത്മാവിനോടുള്ള നൊവേന

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്നാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു  നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുുന്നു." (സങ്കീ. 107:1)

ഒന്നാം ദിവസം - ദൈവിക ജീവനില്‍ വളരാന്‍

"ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ  അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്നും  വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും." (യോഹ.7:37-38)

"സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനുമായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്മാ‍രിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്ക്  വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു." (മത്താ. 11:25) അവിടുന്ന് അയച്ചവനില്‍ വിശ്വസിക്കുകയും അവന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപങ്ങള്‍ കഴുകിക്കളയാന്‍ തക്കവിധം കൃപ നല്കു്കയും ചെയ്യുന്ന യേശുനാമത്തെ ഞങ്ങള്‍ വാഴ്ത്തുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്ന് തന്‍റെ സമ്പത്ത് വര്ഷി്ക്കുന്നതിനു ഞങ്ങള്‍ നന്ദി പറയുന്നു. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കുവാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക്  തരുമെന്ന് വാഗ്ദാനം ചെയ്ത യേശുവേ, ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു.

ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും ശക്തിയോടെ ജീവിക്കുന്ന എന്‍റെ ഈശോയെ, അങ്ങയെ എന്‍റെ എകരക്ഷകനും നാഥനും കര്‍ത്താവും  ദൈവവുമായി ഞാന്‍ സ്വീകരിക്കുന്നു. പാപത്തെയും പാപസാഹചര്യങ്ങളെയും സാത്താന്‍റെ കുടിലതന്ത്രങ്ങളെയും ഞാന്‍ വെറുത്ത് ഉപേക്ഷിക്കുന്നു. യേശു ക്രിസ്തുവിനെ എന്‍റെ  കര്‍ത്തവും  രാജാവുമായി ഞാന്‍ എന്‍റെ ഹൃദയത്തില്‍ പൂജിക്കുന്നു. യേശു ദൈവപുത്രനും (യോഹ.4:49) ലോകരക്ഷകനും (യോഹ. 4:42) സമാധാനത്തിന്‍റെ രാജാവും നിത്യനായ പിതാവും സര്‍വ്വശക്തനായ  ദൈവവുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം എന്‍റെ ഹൃദയത്തില്‍ വിശ്വസിച്ച് അധരത്തിലൂടെ ഏറ്റു പറയുവാനും ലോകം മുഴുവനിലും ഈ രക്ഷയെ ആഘോഷിക്കുവാനും എന്നെ അങ്ങയുടെ ഒരു ഉപകരണമാക്കണമേ. ആമ്മേന്‍.
1 സ്വര്‍ഗ്ഗ  1 നന്മ. 1 ത്രിത്വ.

പരിശുദ്ധാത്മാവിനോടുള്ള നൊവേന- രണ്ടാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്  തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്കു‍കയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിനു ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്കിങ ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ , പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ  പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു  നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു." (സങ്കീ. 107:1)

രണ്ടാം ദിവസം- പാപബോധം ലഭിക്കാന്‍

"പരിശുദ്ധാത്മാവ് വന്ന്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും. അവന്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും" (യോഹ. 16:8-14).

പരിശുദ്ധാത്മാവേ, അങ്ങ് എഴുന്നള്ളിവരിക. എന്‍റെ പാപങ്ങളും  അതു വരുത്തുന്ന വിനകളും മനസ്സിലാക്കി ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുവാനും, ശരിയായി ഗ്രഹിക്കുവാനും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അരൂപിയായ അങ്ങ് എന്‍റെ ബോധത്തെ പ്രകാശിപ്പിക്കാന്‍ വരണമേ" ഞങ്ങളുടെ രഹസ്യപാപങ്ങള്‍ അങ്ങയുടെ മുഖത്തിന്‍റെ പ്രകാശത്തില്‍ വെളിപ്പെടുത്തിത്തരണമേ.' (സങ്കീ. 90:8). അങ്ങേക്കും അയല്‍ക്കാര്‍ക്കും എനിക്കു തന്നെയും എതിരായി ചെയ്തുപോയ പാപംമൂലം എനിക്കു ലഭിക്കാവുന്ന നന്മകളെ തടയുകയും ജീവിതാവസ്ഥയുടെ കടമകളെ അവഗണിക്കുകയും ചെയ്തു.

എന്നിലെ തഴക്കദോഷങ്ങളും പ്രബലപ്പെട്ടിരിക്കുന്ന ദുര്‍ഗ്ഗുണങ്ങളും അകൃത്യങ്ങളും വഴി ദൈവത്തെ എന്നില്‍ നിന്നു അകറ്റിയതിനാല്‍ ഞാന്‍ ഖേദിക്കുന്നു. എന്‍റെ പാപങ്ങള്‍ മൂലം അവിടുത്തെ മുഖം എന്നില്‍ നിന്ന് മറച്ചിരിക്കുന്നു എന്ന്‍ ഞാനറിയുന്നു. "രക്ഷിക്കാന്‍ കഴിയാത്ത വിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്ത വിധം അവിടുത്തെ കാതുകള്‍ക്ക്  മാന്ദ്യം സംഭവിച്ചിട്ടില്ല." (ഏശ. 59:1-2) എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ പാപങ്ങളെ ഓര്‍ത്ത് ശരിയായി അനുതപിക്കാനും ഹൃദയപരമാര്‍ത്ഥതയോടെ ഏറ്റുപറഞ്ഞ് പരിത്യജിച്ച് ദൈവത്തിന്‍റെ കരുണയ്ക്ക് വീണ്ടും ഞാന്‍ അര്‍ഹനാകുവാനും (അര്‍ഹയാകുവാനും) അങ്ങ് എന്നെ സഹായിക്കണമേ. ഈ യാചനകള്‍ പരിശുദ്ധ അമ്മയുടെ ഏറ്റം വിമല ഹൃദയം വഴി ഈശോയുടെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുന്നു. നിത്യപിതാവേ, എന്നോടു കരുണ തോന്നണമേ.

"ദൈവമേ, എന്നോടു കരുണ തോന്നണമേ. ദയാപൂര്‍വ്വം എന്‍റെ പാപങ്ങള്‍ നിശ്ശേഷം കഴുകിക്കളയണമേ." സങ്കീ. 51:

പരിശുദ്ധാത്മാവിനോടുള്ള നൊവേന- മൂന്നാം ദിവസം

"കര്‍ത്താവേ മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ  ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വരഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ  പിതാവേ, സര്‍വസൃഷ്ടിജാലങ്ങളോടും ചേര്‍ന്നു  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ  . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു." (സങ്കീ. 107:1)

മൂന്നാം ദിവസം- പശ്ചാത്താപം ലഭിക്കാന്‍

"അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റിയയൊന്‍പതു നീതിമാന്മാരെക്കുറിച്ച് എന്നതിനേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്ഗ്ഗ്ത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും." (ലൂക്കാ.15:7).

എന്‍റെ പാപങ്ങള്‍ ഏറ്റെടുക്കാനും പിശാചിന്‍റെ  പ്രവൃത്തികളെ നശിപ്പിക്കാനുമായി പ്രത്യക്ഷനായ ദൈവപുത്രനായ ഈശോയെ അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. സ്തുതിക്കുന്നു, നന്ദി പറയുന്നു. വീണ്ടും ജനിക്കാതെ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ലെന്ന് വ്യക്തമാക്കിയ കര്‍ത്താവേ, അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളെ നയിക്കണമേ. ദൈവിക ചൈതന്യത്തില്‍ നിലനിലക്കുവാനും യേശുക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായിരിക്കാനും ഞങ്ങളെ സഹായിക്കണമേ. കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചു കൊണ്ട് പാപരഹിത ജീവിതം നയിക്കാനും സത്യത്തിന്‍റെ പൂര്ണ്ണിതയിലേക്കു വളരുവാനും അനേകരെ സത്യത്തിന്‍റെ പാതയിലേക്കു നയിക്കുവാനും ഞങ്ങളെ പ്രപ്തരാക്കണമേ.

എന്‍റെ സ്വര്‍ഗീയ പിതാവേ, ഇന്നുവരെ ഞാന്‍ ചെയ്തു പോയ എല്ലാ പാപങ്ങളെയും പ്രത്യേകിച്ച്, അങ്ങയുടെ സന്നിധിയില്‍ വരുത്തിയ കുറ്റകരവും മരണാര്‍ഹാവുമായ വീഴ്ചകളെയോര്‍ത്ത് (വ്യഭിചാരം, മദ്യപാനം) പൂര്‍ണഹൃദയത്തോടെ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്‍റെ എല്ലാ പാപങ്ങള്ക്കും  പരിഹാരമായി ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളും കുരിശുമരണവും ഉത്ഥാനവും ഞാന്‍ അങ്ങേക്ക് കാഴ്ചവയ്ക്കുന്നു. എന്‍റെ പിതാവേ, അവിടുത്തെ തിരുക്കുമാരന്‍റെ  തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിച്ചു അവിടുത്തെ ആത്മാവിനാല്‍ എന്നെ നയിക്കണമേ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"യേശുക്രിസ്തുവിന്‍റെ തിരുരക്തം സകല പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു" (1 യോഹ. 1:7).

എന്‍റെ പാപങ്ങള്‍ ഏറ്റെടുത്ത് രക്ഷിച്ച ഈശോയ്ക്കു നന്ദി (100 പ്രാവശ്യം)

N.B. (കുമ്പസാരത്തിനും പാപബോധത്തിനും ഏറ്റുപറച്ചിലിനും സഹായിക്കുന്ന തിരുവചനഭാഗങ്ങള്‍ ചുവടെ ചേര്ക്കുന്നു. മത്താ. 12: 36-37, മത്താ. 15:18-20), മര്ക്കോ. 7:21-23, അപ്പ. 15:28-29, 1 കൊറി. 6:9-10, ഗലാ. 5:19-21, കൊളോ. 3:5-11, വെളി. 21:8, വെളി. 22:15, പ്രഭാ. 28:13-22, പ്രഭാ. 28:1-7, പ്രഭാ. 21:1-3. തിരുവചനങ്ങളില്‍ നിന്ന്‍ നമ്മെ സ്വാധീനിക്കുന്ന പാപങ്ങളെ ഓര്‍ത്ത് , അനുതപിച്ച് ഏറ്റു പറഞ്ഞ് പരിത്യജിക്കാന്‍ തീരുമാനം എടുക്കുക. ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവര്ക്ക്  കരുണ ലഭിക്കും (സുഭാ. 28:13). കുമ്പസാരത്തിനുള്ള ജപം ചൊല്ലുക. തുടര്‍ന്നു  പ്രാര്‍ത്ഥന ചൊല്ലി, കണ്ടെത്തിയ പാപങ്ങളെ കുമ്പസാരത്തില്‍ ഏറ്റുപറയുക. തുടര്‍ന്നു , മനസ്താപപ്രകരണം ചൊല്ലി, പാപങ്ങള്‍ ക്ഷമിച്ചതിന് ഈശോയ്ക്ക് നന്ദിയും സ്തുതിയും പറയുക).

"നമുക്ക് പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യം (യേശു) ഇല്ലെന്നു വരും." (1 യോഹ. 1:8-10).

പരിശുദ്ധാത്മാവിനോടുള്ള നൊവേന- നാലാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുപന്നു." (സങ്കീ. 107:1)

നാലാം ദിവസം- ഹൃദയശുദ്ധി ലഭിക്കാന്‍

"ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും." (മത്താ. 5:8). "അതിക്രമങ്ങള്ക്കു  മാപ്പും പാപങ്ങള്ക്കു  മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍" (റോമ. 4:7).

ഏറ്റം മാധുര്യവാനും ആശ്വാസപ്രദനുമായ പരിശുദ്ധാത്മാവേ, അങ്ങേ വാസസ്ഥലമായ എന്‍റെ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കാതെ, മലിനമായ എന്‍റെ ഹൃദയത്തെ വിശുദ്ധീകരിച്ചതിന് ഞാന്‍ നന്ദി പറയുന്നു. അശുദ്ധി നിറഞ്ഞ എന്‍റെ ഹൃദയത്തെ അങ്ങേ സ്നേഹത്താല്‍ പരിശുദ്ധമാക്കിയതിന് ഞാനങ്ങയെ സ്തുതിക്കുന്നു. മന്ദതയില്‍ ആയിരുന്ന എന്‍റെ ഹൃദയത്തെ ആത്മാവില്‍ ജ്വലിപ്പിച്ച്, തീക്ഷ്ണതയിലും വിശുദ്ധിയിലും ഉറപ്പിച്ചതിന് ഞാനങ്ങയെ മഹത്വപ്പെടുത്തുന്നു.

ഇനി ഒരിക്കലും നിന്നില്‍നിന്നും  അകന്ന് പോകുവാന്‍ എന്നെ അനുവദിക്കരുതേ. ദുഷ്ടശത്രുക്കളില്‍ നിന്നും ജഡത്തിന്‍റെ വ്യാപാരങ്ങളില്‍ നിന്നും മനസ്സിന്‍റെ എല്ലാ ദുരാഗ്രഹങ്ങളില്‍ നിന്നും സദാസമയം എന്നെ കാത്തു സംരക്ഷിക്കണമേ. ഈശോയുടെ ഹൃദയശാന്തതയിലും എളിമയിലും എന്നെ വളര്‍ത്തേണമേ. ശാന്തതയോടും വിനയത്തോടുംകൂടെ ഏവരോടും മറുപടി പറയാന്‍ എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"തന്നെ സ്നേഹിക്കുന്നവരെ, കര്‍ത്താവ്  കടാക്ഷിക്കുന്നു; അവിടുന്ന് ആത്മാവിനെ ഉത്തേജിപ്പിച്ച് കണ്ണുകളെ പ്രകാശിപ്പിക്കുന്നു" (പ്രഭാ. 34: 15-17)

കര്‍ത്താവേ, എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കണമേ (7 പ്രാവശ്യം)

പരിശുദ്ധാത്മാവിനോടുള്ള നൊവേന- അഞ്ചാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1)

അഞ്ചാം ദിവസം- പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍

"യേശു വീണ്ടും അവരോടു പറഞ്ഞു: "നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചു കൊണ്ട് അവരോട് അരുള്ച്ചെ യ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍" (യോഹ. 20:21-22).

കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാകുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനാകുന്നു. അങ്ങയുടെ സ്നേഹത്തെയും ഔദാര്യത്തെയും ദൈവമക്കളിലേക്ക് പകരുവാന്‍ തുടിക്കുന്ന ഹൃദയവുമായി ഞങ്ങളെ കാത്തിരിക്കുന്ന നിത്യനായ എന്‍റെ സ്വര്ഗ്ഗീ യ പിതാവേ, എല്ലാ മനുഷ്യഹൃദയങ്ങളെയും എന്‍റെ സ്വര്‍ഗ്ഗീയ പിതാവേ, എല്ലാ മനുഷ്യഹൃദയങ്ങളെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി പരിശുദ്ധാത്മാവിലൂടെ ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളോടു ചേര്ത്ത്  അങ്ങയുടെ നാമത്തിന്‍റെ മഹത്വത്തിനായി സമര്‍പ്പിക്കുന്നു. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കര്‍ത്താവേ, ഹൃദയം നുറുങ്ങി പശ്ചാത്തപിക്കുന്നവര്‍ക്കും  നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവര്‍ക്കും  നിങ്ങളുടെ സന്താനങ്ങള്ക്കും  വിദൂരസ്ഥര്ക്കും  അങ്ങയുടെ പരിശുദ്ധാത്മാവിനെ നല്‍കുന്നതിനെ ഓര്‍ത്ത്  ഞങ്ങള്‍ നന്ദി പറയുന്നു (അപ്പ. 2:39).

പൂര്‍വ്വപിതാക്കന്മാരുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ മാര്‍ഗ്ഗദര്‍ശിയും പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണവും പിതാവിന്‍റെ വാഗ്ദാനവും ദൈവത്തിന്‍റെ ശക്തിയും സകല ഭൂവാസികളുടെയും ഏക രക്ഷകനും നാഥനും ഏക ഗുരുവും ഏക കര്‍ത്താവും രാജാക്കന്മാരുടെ രാജാവുമായ ഈശോയുടെ ദിവ്യാത്മാവേ, ഞങ്ങളില്‍ വന്ന്‍ വസിക്കണമേ. ഞങ്ങളിലെ വിശ്വാസത്തെ പവിത്രമാക്കണമേ. അവാച്യമായ നെടുവീര്‍പ്പുകളാല്‍ അങ്ങുതന്നെ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ത്ഥി ച്ചു കൃപാവരവും ശക്തിയും കൊണ്ട് നിറയ്ക്കണമേ. ഞങ്ങളെല്ലാവരും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമായിത്തീരട്ടെ. അങ്ങനെ അവിടുത്തെ പിതൃസ്വഭാവങ്ങളായ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കാനും യേശുക്രിസ്തുവിന് സാക്ഷ്യം നല്കുതവാനും ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"തന്‍റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണ്ണമായ അറിവിലൂടെ നമ്മുടെ ജീവിത വിജയത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്‍റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു" (2 പത്രോ. 1:3)

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ആറാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുപന്നു." (സങ്കീ. 107:1)

ആറാം ദിവസം- ആത്മാവിന്‍റെ ഫലങ്ങള്‍

"ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു. ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്." (യോഹ. 3: 34)

പിതാവിന്‍റെയും പുത്രന്‍റെയും നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു. യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍റെ നിയമം എന്നെ പാപത്തിന്‍റെയും മരണത്തിന്‍റെയും നിയമത്തില്‍ നിന്ന്‍ സ്വതന്ത്രനാ(യാ)ക്കിയതിനാല്‍ ഞാനങ്ങേക്കു നന്ദി പറയുന്നു (റോമ. 8:12). ആത്മീയ കാര്യങ്ങളില്‍ മനസ്സുവയ്ക്കാനും അത്മീയാഭിലാഷങ്ങളില്‍ താല്പയര്യം ജനിപ്പിച്ചതിലും ഞാനങ്ങയെ സ്തുതിക്കുന്നു. ഇതുവഴി ദൈവിക ജീവനിലേക്കും സമാധാനത്തിലേക്കും ഞങ്ങളെ നയിക്കുന്നതിനെയോര്‍ത്ത് അങ്ങയെ മഹത്വപ്പെടുത്തുന്നു (റോമ.8:6).

നിത്യസ്നേഹമായ പരിശുദ്ധാത്മാവേ, ദൈവസ്നേഹത്താല്‍ എപ്പോഴും അങ്ങയോട് യോജിച്ചിരിക്കുന്നതിനു വേണ്ടി സ്നേഹത്തിന്‍റെ ഫലം ഞങ്ങള്‍ക്ക് (എനിക്ക്) തരേണമേ. വിശുദ്ധമായ ആശ്വാസത്താല്‍ നിറഞ്ഞവരാകുവാന്‍ വേണ്ടി സന്തോഷത്തിന്‍റെ തൈലത്താല്‍ ഞങ്ങളെ അഭിഷേകം ചെയ്യണമേ. "നീതിയുടെ ഫലം സമാധാനവും നീതിയുടെ പരിണിതഫലം നിത്യമായ പ്രശാന്തതയും എന്നന്നേക്കുമുള്ള പ്രത്യാശയുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ആത്മശാന്തതയുടേയും സമാധാനത്തന്‍റെയും ഫലങ്ങളാല്‍ ഞങ്ങളെ നിറയ്ക്കണമേ. എന്‍റെ ഹിതത്തിന് വിരുദ്ധമായവയെല്ലാം എളിമയോടെ സ്വീകരിക്കാന്‍ ക്ഷമയുടെ ഫലം എന്നില്‍ നിറയ്ക്കണമേ.

അയല്ക്കാരുടെ ആവശ്യങ്ങള്‍ സന്മനസ്സോടെ ചെയ്തുകൊടുക്കുവാന്‍ ദയാശീലം എനിക്കു തരേണമേ. പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവര്ക്ക്  നന്മ ചെയ്യുവാന്‍ നീതിയുടെ തൈലം കൊണ്ട് എന്നെ അഭിഷേകം ചെയ്യണമേ. ദൈവം സ്നേഹമാകുന്നു. സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാകുന്നു എന്നു വെളിപ്പെടുത്തിയ പരിശുദ്ധാത്മാവേ, കാലതാമസത്തില്‍ നിരുത്സാഹരാകാതെ പ്രാര്‍ത്ഥന ചൈതന്യത്തോടെ കാത്തിരിക്കാന്‍ ശാന്തതയുടെ ആത്മാവിനാല്‍ എന്നെ നയിക്കണമേ.

ദുഃസ്വഭാവങ്ങളും ആവലാതികളും പരാതികളും നിര്‍വീര്യമാക്കി, വിശ്വാസത്തിലും ദൈവഭക്തിയിലും അഭിവൃദ്ധി പ്രാപിക്കാന്‍ വിനയത്തിന്‍റെ വസ്ത്രം എന്നെ അണിയിക്കണമേ. എന്‍റെ ശരീരം നിത്യവും അങ്ങയുടെ ആലയമായി സൂക്ഷിക്കാന്‍ വിരക്തിയുടെയും പരിശുദ്ധിയുടെയും പരിമളതൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. നിഷ്ക്കളങ്ക സ്നേഹത്താല്‍ ഏവരെയും സ്നേഹിക്കുവാന്‍ എന്‍റെ ആത്മാവിനെ നിരന്തരം സഹായിക്കണമേ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

പരിശുദ്ധാത്മാവേ, എന്നില്‍ വന്ന് വസിക്കണമേ, നയിക്കണമേ. (5 പ്രാവശ്യം)

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഏഴാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു." (സങ്കീ. 107:1)

ഏഴാം ദിവസം- ശുശ്രൂഷാവരങ്ങള്ക്കാുയി

"പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്ത്ഥിുക്കുന്നു. (യോഹ. 17:21). എനിക്കുവേണ്ടി മനുഷ്യാവതാരം ചെയ്ത്, ക്രൂശിതനായി ഹോമബലി ചെയ്യപ്പെട്ട ഈശോ കര്ത്താ്വേ, പ്രസാദവരത്തിന്റെഥ പരിശുദ്ധാത്മാവിനെ അയച്ചുതരുവാന്‍ കനിയണമേയെന്ന്‍ കരുണയുടെ പിതാവിനോട് അങ്ങയുടെ നാമത്തില്‍ എളിമയോടെ ഞാനപേക്ഷിക്കുന്നു. പരിശുദ്ധാത്മാവ് തന്‍റെ എഴു ദാനങ്ങള്‍ എന്‍റെ മേല്‍ അയയ്ക്കുവാന്‍ കനിവുണ്ടാകണമേയെന്ന്‍ അങ്ങയുടെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.

ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കി നിരന്തരം വ്യാപരിപ്പാന്‍ അങ്ങയുടെ അരൂപിയെ അയച്ചുതരണമേ എന്ന്‍ കര്‍ത്താവേ, അങ്ങയുടെ നാമത്തില്‍ യാചിക്കുന്നു. കര്‍ത്താവിന്‍റെ വചനം ആത്മാവും ജീവനുമാണെന്ന് വ്യക്തമാക്കിയ പരിശുദ്ധാത്മാവേ, ദൈവവചനം ദാഹത്തോടെ വായിക്കാന്‍ വചനത്തിന്‍റെ തൈലത്താല്‍ എന്നെ അഭിഷേകം ചെയ്യണമേ. വചനത്താലും വിജ്ഞാനത്താലും ഞങ്ങളെ സമ്പന്നരാക്കിയ പരിശുദ്ധാത്മാവേ, അങ്ങേയ്ക്കു ഞങ്ങള്‍ നന്ദി പറയുന്നു.

പരിശുദ്ധാത്മാവായ ദൈവമേ, വിവേകത്തിന്‍റെയും ജ്ഞാനത്തിന്‍റെയും വചനത്താല്‍ ഞങ്ങളെ നിരന്തരം നിറച്ച് നയിക്കുവാന്‍ കരുണയുണ്ടാകണമേ. കര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസവും രോഗശാന്തിക്കുള്ള വരവും നല്കിക ആത്മീയ ശുശ്രൂഷകളെ ഉണര്‍ത്തുവാന്‍ കനിയണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധാത്മാവേ, ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വപ്പെടുന്നതിനുമായി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ അങ്ങയുടെ വലത്തുകരം ശുശ്രൂഷകളില്‍ നീട്ടിത്തരണമേയെന്ന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

പരിശുദ്ധാത്മാവായ ദൈവമേ, പ്രവചിക്കാന്‍ വരവും ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും നല്‍കി തിരഞ്ഞെടുക്കപ്പെട്ടവരെ ഉണര്‍ത്തുവാന്‍ കനിയണമേ, പരിശുദ്ധാത്മാവേ, ഭാഷാവരവും വ്യാഖ്യാനിക്കാനുള്ള കൃപയും നല്കിക കര്‍ത്താവിന്‍റെ ശുശ്രൂഷകരെ വളര്‍ത്തുവാന്‍ കൂടെ വസിക്കണമേ. നിത്യപിതാവിനോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോയെ, അങ്ങേക്കു നന്ദി പറയുന്നു. ദൈവത്തിന്‍റെ വിളിയും നിയോഗവും അനുസരിച്ച് ശുശ്രൂഷ ചെയ്യുവാന്‍ ഞങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിയോഗിച്ച് അയയ്ക്കുവാന്‍ കരുണയും ദയയും ഉണ്ടാകണമേ. കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവാന്‍ ദൈവഭയമുള്ളവരെ ആത്മീയ തീക്ഷ്ണതയാല്‍ ജ്വലിപ്പിക്കണമേ. (1 കോറി. 9:2)

"നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത നിങ്ങളുടെ കഴിവിനനുസരിച്ച് പ്രവൃത്തിയിലും പ്രകടിപ്പിക്കുവിന്‍" (1 കോറി. 8:11). ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

കര്‍ത്താവേ, അങ്ങയുടെ വേലയ്ക്കായി എന്നെ തിരഞ്ഞെടുക്കണമേ.

കര്‍ത്താവേ, അങ്ങയുടെ ഹിതം നിറവേറ്റുവാന്‍ എന്നെ സഹായിക്കണമേ. (3 പ്രാവശ്യം

പരിശുദ്ധാത്മാവിനോടുള്ള നൊവേന- എട്ടാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുപന്നു." (സങ്കീ. 107:1)

എട്ടാം ദിവസം- ജീവിത സാക്ഷ്യത്തിനായി

"നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേക ജന്യമായ വിനയത്തോടെ തന്‍റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കട്ടെ." (യാക്കോ.3:13).

ആത്മാവും ജീവനുമായ എന്‍റെ ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെയും ജ്ഞാനത്തെയും ഉന്നതത്തില്‍ നിന്ന്‍, അങ്ങയുടെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍ നിന്ന്‍ എന്നിലേക്ക് (നിയോഗങ്ങള്‍) അയച്ചു തരുവാന്‍ കരുണയുണ്ടാകണമെന്ന് ഏറ്റവും താഴ്മയായി യേശുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തനായ ദൈവമേ, ഉന്നതത്തില്‍ നിന്നുള്ള ജ്ഞാനം - ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുള്ളതും കാരുണ്യവും സല്‍ഫലങ്ങള്‍ നിറഞ്ഞതുമാണ്." (യാക്കോ. 3:17) എന്നു വ്യക്തമാക്കിയ കര്‍ത്താവേ, ഉന്നതജ്ഞാനവും ഉന്നത ശക്തിയും ഉന്നതകൃപയും നല്കി സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായി ജീവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

കര്‍ത്താവേ, ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെ നല്‍കി എന്നെ അനുഗ്രഹിക്കണമേ.

പരിശുദ്ധാത്മാവിനോടുള്ള നൊവേന- ഒന്‍പതാം ദിവസം

കര്‍ത്താവ്  മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്ന്‍‍ അവര്‍ക്ക്   തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു" (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ , പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും സര്വ്വ ശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണതയില്‍ നിന്ന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും  കൃപയ്ക്കുമേല്‍ കൃപ വര്‍ഷിപ്പിച്ചു, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വസൃഷ്ടിജാലങ്ങളോടും ചേര്‍ന്ന്‍  ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്ഗ്ഗ . 1 നന്മ. 1 ത്രിത്വ.

"കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുപന്നു." (സങ്കീ. 107:1)

ഒന്‍പതാം ദിവസം- വിശുദ്ധീകരണത്തിനായി

"നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്" (1 തെസ. 4:3). "ദൈവത്തിന്‍റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ, ഇതാണ് എല്ലാ സഭകളോടും ഞാന്‍ കല്പ്പിരക്കുന്നത്". (1 കോറി. 7:17)

അപേക്ഷകള്‍

1. പരിശുദ്ധാത്മാവായ ദൈവമേ, ദൈവകല്പളനകള്‍ പാലിച്ചുകൊണ്ട് ദൈവത്തെ സ്നേഹിച്ചു ജീവിക്കുവാനുള്ള കൃപയും ശക്തിയും വിശുദ്ധിയും നല്കിു അനുഗ്രഹിക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.

(1 കോറി. 7:19), 1 യോഹ. 5:3)

2. ഞങ്ങള്‍ ഈ ലോകത്തില്‍ പ്രത്യേകിച്ച് ഞങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധിയോടും പരമാര്‍ത്ഥ ഹൃദയത്തോടും കൂടെ ജീവിക്കുവാനുള്ള നിര്‍മ്മല മന:സാക്ഷി നല്‍കി അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 കോറി. 1:12)

3. ഞങ്ങളുടെ സ്നേഹം ജ്ഞാനത്തിലും എല്ലാത്തരത്തിലുമുള്ള വിവേചനാശക്തിയിലും ഉത്തരോത്തരം വര്ദ്ധി ച്ചു വരാന്‍ ഇടയാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (2 കോറി. 1:12)

4. ദൈവത്തിന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പി ക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു (റോമ. 12:1)

5. പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, ഞങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കാനും നിത്യജീവിതത്തിനായി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്താല്‍ വളരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യൂദാ. 20:21)

6. ക്രൈസ്തവന്‍റെ വിളിയും നിയോഗവും തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും ആവശ്യമായ ഭക്തിയും ശക്തിയും യേശുക്രിസ്തുവിന്‍റെ ദൈവിക ശക്തിയില്‍ നിന്ന്‍ ഞങ്ങള്‍ക്ക്  പ്രദാനം ചെയ്യണമേയെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (1 പത്രോ. 1:3-11)

7. അനുദിന ജീവിത ക്ലേശങ്ങളെ പരാതികൂടാതെ സ്വീകരിക്കാനും "ക്രിസ്ത്യാനി" എന്ന നാമത്തില്‍ അഭിമാനിക്കാനും ക്രിസ്തുവിന്‍റെ പീഢകളില്‍ പങ്കുകാരാകുന്നതില്‍ അഭിമാനിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനും സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു (2 പത്രോ. 4:16)

8. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുവാനും ആ വിശ്വാസം ഏറ്റു പറഞ്ഞ്, അവന്‍റെ നാമത്തില്‍ ജീവന്‍ സമൃദ്ധമായി സ്വീകരിക്കാനും വരം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ. 20:31; 1 യോഹ. 4:15).

സമാപന പ്രാര്‍ത്ഥന

പിതാവിനോടും പുത്രനോടും സമനായ ദൈവവും സകലത്തേയും പവിത്രീകരിക്കുന്നവനും ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ, അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. പിതാവിന്‍റെ വാഗ്ദാനവും ഏഴുവിധ ദാനങ്ങളോടു കൂടിയവനും തിരുസഭയെ വിശുദ്ധീകരിച്ച് രൂപപ്പെടുത്തുന്നവനും അങ്ങു തന്നെയാണല്ലോ. ഉത്കൃഷ്ട ദാനങ്ങളാല്‍ സഭാമക്കളെ മഹത്വപ്പെടുത്തുന്നതിനെയോര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. വ്യത്യസ്തമായ ശുശ്രൂഷകളിലൂടെ അങ്ങുതന്നെ തിരുസഭയെ മഹത്വപ്പെടുത്തുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു.

ക്രിസ്തുവിന്‍റെ സഭയെ നവീകരിക്കുന്നതുവഴി പിതാവ് മഹത്വപ്പെടുന്നതില്‍ ഞങ്ങള്‍ ആഹ്ലാദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്ന്‍ സര്‍വ്വശക്തനായ കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത് പൂര്‍ത്തിയാകുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നു (2 കോറി. 6:18). പിതാവായ ദൈവത്തിന്‍റെ സ്നേഹവും പുത്രനായ യേശുക്രിസ്തുവിന്‍റെ കൃപയും പരിശുദ്ധാത്മാവിന്‍റെ സഹവാസവും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്‍റെ സംരക്ഷണവും വിശുദ്ധ യൗസേപ്പപിതാവിന്‍റെ  നീതിയിലും പരിശുദ്ധാത്മാവിലുള്ള ആത്മീയ ആനന്ദവും കൊണ്ട് ഓരോ ഹൃദയവും നിറയുവാന്‍ ഇടയാക്കണമേ. ആമ്മേന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ