വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള പ്രാര്‍ത്ഥന
പിതാവും പുത്രനും
പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, അങ്ങയെ ഞങ്ങള്‍
ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. കേരള മണ്ണില്‍ വിടര്‍ന്ന സഹനപുഷ്പമായ
അല്‍ഫോസാമ്മയെ ഭാരത സഭയുടെ ആദ്യ വിശുദ്ധയായി കിരീടമണിയിച്ച അവിടുത്തെ അനന്ത
കാരുണ്യത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. "ഗോതമ്പുമണി നിലത്തുവീണ്
അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നില്ലെങ്കിലോ അത് വളരെ ഫലം
പുറപ്പെടുവിക്കും." (യോഹ. 12/24) എന്ന തിരുവചനം ജീവിതത്തില്‍ പകര്‍ത്തിയ വി. അല്ഫോന്സായുടെ മദ്ധ്യസ്ഥ
സഹായത്തിനായി ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും നാടിനെയും മനുഷ്യവംശം മുഴുവനേയും
സമര്‍പ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ