2017 ജനുവരി 10, ചൊവ്വാഴ്ച

ST: ANTONY



ST: ANTONY ,  pray for us
O  gentle St: Antony, by your holy and apostolic life, you led countless souls to the
love of our Divine Lord. I implore you , obtain for me and my loved ones His guidance,
you who have the power to lead straying sheep back to the fold of Christ, and to find articles
that are lost. On earth your heart was filled with compassion for those in distress or sorrow.
Please bring my request before the Child Jesus. Who loved to rest in your arms,
and I believe that  you will help me to remain always close to our Devine Lord.
O Miraculous Wonder Worker , in this hour of need obtain what I ask of you.

Amen.

A Prayer to St: George  



                          
Merciful lord and Saviour , we fervently implore the intercession of St: George, who led thousands of people to true faith through his ever shining rays of faith, to led us to the fullness of intense faith. Like St: George , who, for the sake of faith, embraced martyrdom at an early age, after undergoing severe torments and tortures, let us also be blessed to lead a true Christian life, following the teachings of our Lord Jesus. Merciful Heavenly Father, bless us, so that, following the model of St: George, we may lead a life of ardent faith until death, and let the good fruits of true faith increase in us. 


Amen

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന




സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ പരിശുദ്ധ മറിയമേ, കര്‍മ്മലാംബേ , അമലോല്‍ഭവ ജനനീ, അങ്ങയുടെ വിമല ഹൃദയത്തിനു ഞങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. അമ്മ വഴിയായി ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സകലവിധ അനുഗ്രഹങ്ങള്‍ക്കും ഞങ്ങള്‍ ഹൃദയപൂര്‍വം നന്ദിപറയുന്നു.

പരിശുദ്ധ അമ്മേ നിര്‍മലകന്യകയെ, പാപാന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ സകലവിധതിന്മകളില്‍ നിന്നും അപകട സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ പ്രത്യേക വിധം സംരക്ഷിക്കണമേ.

കര്‍മ്മലാംബേ – തിരുക്കുടുംബനാഥെ ഇന്നത്തെ ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും അങ്ങ് തന്നെ ഞങ്ങളുടെ ഭവനത്തിന്‍റെ അതിനാഥയും സമാധാനത്തിന്‍റെയും ശാന്തിയുടെയും ഉറവിടവും അഭയകേന്ദ്രവുമായിരിക്കണമേ

ആമ്മേന്‍.


മറിയമേ ഞങ്ങളുടെ ശരണമേ – ഞങ്ങളുടെ രക്ഷയായിരിക്കണമേ

വി. റപ്പായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന




സ്നേഹപിതാവായ ദൈവമേ, അവിടുത്തെ വിശ്വസ്ത ദാസനായ തോബിയാസിന് യാത്രാ സഖാവായ വി. റപ്പായേല്‍ മുഖ്യദൂതനെ നിയോഗിച്ച അങ്ങ് അയോഗ്യദാസരായ ഞങ്ങള്‍ക്കും ആ മഹാ മാലാഖയുടെ പരിപാലനയാല്‍ സംരക്ഷണവും സഹായത്താല്‍ നിത്യ രക്ഷയും പ്രാപിക്കുവാന്‍ അനുഗ്രഹം തരണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു

ആമ്മേന്‍.

റോസ മിസ്റ്റിക മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന




ദൈവ മാതാവായ പരിശുദ്ധ കന്യകമറിയമേ, പരിമളനാഥേ,മനുഷ്യകുലം മുഴുവന്‍റെയും മാതാവും മധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരിരീകവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, പകര്‍ച്ചവ്യാധികള്‍,പ്രകൃതിക്ഷോഭങ്ങള്‍, വാഹനാപകടങ്ങള്‍ എന്നിവയില്‍ നിന്നും, കള്ളന്മാര്‍,അക്രമികള്‍ എന്നിവരില്‍ നിന്നും ഞങ്ങളെയും ഞങ്ങളുടെ ഭവനത്തെയും സംരക്ഷിക്കണമേ. ഈ ഭവനത്തില്‍ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതു കൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും, ശരിരീക അസുഖങ്ങളില്‍നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. ഏറ്റവും പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാക്കാര്യങ്ങളിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്താല്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോടെ പ്രാര്‍ത്ഥിക്കണമെ.                                                                 ആമ്മേന്‍.
                                         ST: AGUSTIN


                                      
             വി. അഗസ്തീനോസിനോടുള്ള പ്രാര്‍ത്ഥന

   സര്‍വ്വലോക സ്രഷ്ടാവും നിയന്താവുമായ ദൈവമേ, അങ്ങ് വിജ്ഞാനത്തിന്‍റെയും ,ചിന്തയുടെയും പ്രകാശക്കതിരുകള്‍ വിതറി, വഴിതെറ്റിയ മനുഷ്യമക്കളെ മഹിമയിലെക്കുയര്‍ത്തി, വിശുദ്ധിയുടെ കിരീടമണിയിച്ച്‌, ഞങ്ങള്‍ക്ക് വിശ്വാസസ്ഥിരതയും ജീവിത പ്രത്യാശയും പ്രദാനം ചെയ്യുന്നുവല്ലോ.!

ലോക രക്ഷകനായ ക്രിസ്തുവിന്‍റെ വിശ്വസ്ത പ്രേഷിതനായ വി. അഗസ്തീനോസേ പാണ്ടിത്യതിന്‍റെ പടവാളുയര്‍ത്തി തിരുസഭാ സംഹാരകാനായി ജീവിതമാരംഭിച്ച അങ്ങയെ തന്‍റെ വല്‍സലമാതാവായ വി.മോനിക്കയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാശക്തിയാല്‍ സഭയുടെ ശക്തനായ കാവല്‍ഭടനായിമാറ്റുവാന്‍ ദൈവം തിരുമാനസ്സായല്ലോ! അങ്ങയുടെ സ്വര്‍ഗീയ മാധ്യസ്ഥം തേടി ഈ തീര്‍ത്ഥസാങ്കേത്തില്‍ അണഞ്ഞിരിക്കുന്ന ഞങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നിത്യസമ്മാനത്തിനുള്ള യോഗ്യത പ്രാപിച്ചു തരണമേ.

 
നല്ല ഇടയനായ ക്രിസ്തുനാഥാ രക്ഷനീയ കര്‍മ്മത്തിലൂടെ അങ്ങ് നേടിയെടുത്ത ഈ അജഗണത്തെ സുരക്ഷിതത്വത്തിന്‍റെ പാതയിലൂടെ സ്വര്‍ഗീയ മേച്ചില്‍പുറങ്ങളിലേക്കും ദിവ്യചൈതന്യം തുളുമ്പുന്ന നീര്‍ച്ചാലുകളിലേക്കും നയിക്കുന്നതിനു നിയോഗിക്കപെട്ട വി. അഗസ്തീനോസിനെ വണങ്ങുവാന്‍ അങ്ങേ തിരുസന്നിധിയില്‍ അണഞ്ഞിരിക്കുന്ന ഞങ്ങളെ കരുണയോടെ നോക്കണമേ! ദൈവമക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്തുവാന്‍ പാഷാണ്ഡതകള്‍ക്കുമെതിരെ ഉഗ്രമായി പട പൊരുതി ജയിച്ച വി. അഗസ്തീനോസു ഞങ്ങള്‍ക്ക് കാണിച്ചു തന്ന സഹനമധുരമായ കുരിശിന്‍റെ പാതയിലൂടെ പ്രയാണം ചെയ്തു കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍ ജീവിത ഭാരത്താല്‍ വിവശരായി പ്രലോഭനങ്ങളില്‍ തളര്‍ന്നുവീഴാതെ സ്വര്‍ഗീയ പിതാവിന്‍റെ പക്കല്‍ അണയുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ!.


                    ദൈവത്തിനായി സൃഷ്ടിക്കപ്പെട്ട മനുഷ്യാത്മാവിന്‍റെ നിത്യസ്വസ്തത ഈശ്വരസായൂജ്യമാണെന്ന് പഠിപ്പിച്ച ഞങ്ങളുടെ ഗുരുവും പിതാവുമായ വി. അഗസ്തീനോസേ ഞങ്ങളെ സഹായിക്കണമേ
                                                                                                    

                                                                                                                                                                                         ആമ്മേന്‍.  
പെസഹാ അപ്പംമുറിക്കല്‍ ശുശ്രൂഷ


പ്രാരംഭ പ്രാര്‍ത്ഥന
 കാര്‍മ്മി:അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി (3)
സമൂ:ആമ്മേന്‍.(3)
കാര്‍മ്മി:ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
സമൂ:ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)..........രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടെതാകുന്നു ആമ്മേന്‍.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ(സമൂഹവും ചേര്‍ന്ന്)....പരിശുദ്ധന്‍,പരിശുദ്ധന്‍,പരിശുദ്ധന്‍ എന്നു ഉദ്ഘോഷിക്കുന്നു.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മളോടുകൂടെ.
കാര്‍മ്മി:കര്‍ത്താവായ ദൈവമേ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കണമേ,നസ്രത്തിലെ തിരുക്കുടുംബംപോലെ സന്തോഷത്തിലും ദു:ഖത്തിലും സംമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അങ്ങയുടെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈ കുടുംബാങ്ങളെ സഹായിക്കണമേ.ആത്മീയവും ശാരീരികവുമായ എല്ലാ അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ,എന്നേക്കും
സമൂ:ആമ്മേന്‍.
സങ്കീര്‍ത്തനം 15
കാര്‍മ്മി:കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും?നിന്‍റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
സമൂ:കറകൂടാതെ ജീവിക്കുന്നവനും നീതി പ്രേവര്‍ത്തിക്കുന്നവനും ഹൃദയത്തില്‍ സത്യമുള്ളവനും നാവുകൊണ്ടു വഞ്ചിക്കാത്തവനും.
കാര്‍മ്മി:സഹോദരനോടെ തിന്മചെയ്യാത്തവനും അയല്‍ക്കാരനെതിരായി പ്രേരണക്ക് വഴങ്ങാത്തവനും.
സമൂ:ദുഷ്ടനോട് കൂട്ടുചേരാത്തവനും ദൈവഭക്തനെ മാനിക്കുന്നവനും.
കാര്‍മ്മി:സത്യപ്രതിജ്ഞ്ഞ ലംഘിക്കാത്തവനും അന്യായപ്പലിശ വാങ്ങാത്തവനും.
സമൂ:നിര്‍ദ്ദോഷിക്കെതിരായി കൈക്കൂലിവാങ്ങാത്തവനും ഇങ്ങനെ ജീവിക്കുന്നവന്‍ നീതിമാനാകുന്നു,അവന്‍ ഒരിക്കലും ഇളകുകയില്ല.
കാര്‍മ്മി:പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
സമൂ:ആദിമുതല്‍ എന്നേക്കും ആമ്മേന്‍.
കാര്‍മ്മി:കര്‍ത്താവേ നിന്‍റെ കൂടാരത്തില്‍ ആര് വസിക്കും?നിന്‍റെ വിശുദ്ധഗിരിയില്‍ ആര് വിശ്രമിക്കും.
ശുശ്രൂ:നമുക്ക് പ്രാര്‍ത്ഥിക്കാം സമാധാനം നമ്മോടുകൂടെ.
അപ്പംമുറിക്കല്‍
കാര്‍മ്മി:പീഡാസഹനത്തിന്‍റെ രാത്രിയില്‍ സ്വശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക് നല്കുകയും ഞങ്ങളോടൊത്ത് സദാ വസിക്കുന്നതിനായി വി.കുര്‍ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ,അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ അങ്ങ് പ്രസാധിക്കുകയും അങ്ങയെ പിന്തുടരുന്നതിന് ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യണമേ,സകലത്തിന്‍റെയും നാഥാ എന്നേക്കും,
സമൂ:ആമ്മേന്‍.
ദൈവവചനം
സങ്കീര്‍ത്തനം 135,                            പുറപ്പാടു 12: 14-20,                                  മത്തായി 26:26-30
കാര്‍മ്മി:ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ മിശിഹായേ വിരുന്നും ബലിയുമായി വി.കുര്‍ബാന സ്ഥാപിക്കുകയും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു.പരസ്പരമുള്ള സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും അവസരങ്ങള്‍ പാഴാക്കി ചെയ്തുപോയ തെറ്റുകളോര്‍ത്ത് ഞങ്ങള്‍ പശ്ചാത്തപിക്കുന്നു.പെസഹാബലിയുടെ അനുസ്മരണം കൊണ്ടാടുവാന്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഈ പെസഹാ അപ്പവും പാലും അങ്ങ് ആശീര്‍വദിക്കണമേ.ഇതില്‍ പങ്കുചേരുന്ന ഞങ്ങളെല്ലാവരും സ്വര്‍ഗ്ഗീയവിരുന്നില്‍ പങ്കുചേരുവാന്‍ ഇടവരുത്തണമേ.സകലത്തിന്‍റെയും നാഥാ എന്നേക്കും