2017, ജനുവരി 14, ശനിയാഴ്‌ച

വിശുദ്ധ അന്ത്രയോസ് ശ്ലീഹാ


യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് അന്ത്രയോസ് ശ്ലീഹാ (ഗ്രീക്ക്: Ανδρέας, അന്ത്രേയാസ്, "ആണത്തമുള്ളവൻ, ധീരൻ അല്ലെങ്കിൽ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പ്രോട്ടക്ലെറ്റോസ് (ആദ്യം വിളിക്കപ്പെട്ടവൻ). ബൈസാന്ത്യം സഭയുടെ പ്രഥമ മെത്രാനും പത്രോസ് ശ്ലീഹായുടെ സഹോദരനുമായിരുന്നു ഇദ്ദേഹം. സ്കോട്ട്ലൻഡ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥനുമാണ് അന്ത്രയോസ് ശ്ലീഹ.

ജീവിതം

അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ യോനായുടെ മകനായി ജനിച്ചു. സ്നാപകയോഹന്നാന്‍റെ  ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ്. പുതിയ നിയമം അനുസരിച്ച് വി. അന്ത്രയോസ് വി. പത്രോസിന്‍റെ സഹോദരനാണ്. യേശുവിന്‍റെ ശിഷ്യനാകുന്നതിനു മുൻപ്‌ ഇദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും വിശുദ്ധ പത്രോസിനൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഇതാ ലോകത്തിന്‍റെ പാപങ്ങൾ വഹിക്കുന്ന ദെവത്തിന്‍റെ കുഞ്ഞാട് എന്ന് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് വിശേഷണം നൽകിയപ്പോൾ മുതൽ അന്ത്രയോസ് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു വിശ്വാസപ്രകാരം ഈ വിശേഷണം നൽകിയത് അന്ത്രയോസിനോടാണെന്നും അപ്രകാരമാണ് അദ്ദേഹം യേശുവിനെ അനുഗമിച്ചതെന്നുമാണ്.

യേശുവിനോടൊപ്പം ഒരു ദിവസം താമസിച്ച ശേഷം അന്ത്രയോസ് പത്രോസിന്‍റെയടുത്തെത്തി അദ്ദേഹത്തെ യേശുവിന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. വരൂ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുദ്ധരിച്ചു കൊണ്ട് യേശു തന്‍റെ പ്രഥമ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ അന്ത്രയോസും അവരോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അഞ്ചപ്പത്താൽ യേശു അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവത്തിൽ ജനക്കൂട്ടത്തിൽ ഒരു ബാലന്‍റെ പക്കൽ അപ്പമുണ്ടെന്ന് യേശുവിനോടറിയിക്കുന്നത് അന്ത്രയോസാണ്. കൂടാതെ ബൈബിളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പം കാണപ്പെട്ടു.


യേശുവിന്‍റെ കുരിശുമരണത്തിനു ശേഷം അന്ത്രയോസ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജെറുസലേമിൽ പത്രോസിനൊപ്പം വസിച്ചിരുന്നു. പിന്നീടാണ് അന്ത്രയോസ് അറേബ്യ, ലബനോൻ, ജോർദാൻ, തൂർക്കി, റഷ്യ തുടങ്ങിയ ദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടത്. മൂന്നാംനൂറ്റാണ്ടിൽ രചിക്കപ്പെട്ട ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ എന്ന ഗ്രന്ഥത്തിൽ നിക്കോമേദിയാ എന്ന ദേശത്ത് അദ്ദേഹം മെത്രാന്മാരെ നിയോഗിച്ചതായി പറയുന്നു. അന്ത്രയോസ് ശ്ലീഹായെ റഷ്യയിലുള്ള സ്കീതിയ എന്ന സ്ഥലത്തു വച്ച് കുരിശിൽ തറച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. നവംബർ 30-നാണ് ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നത്

Apostle, First-called

ജനനം    early 1st century AD
Bethsaida

മരണം    mid- to late 1st century AD
Patras

ബഹുമാനിക്കപ്പെടുന്നത് All Christianity

പ്രധാന കപ്പേള  Church of St Andreas at Patras, with his relics

ഓർമ്മത്തിരുന്നാൾ    November 30

ചിത്രീകരണ ചിഹ്നങ്ങൾ    Old man with long (in the East often untidy) white hair and beard, holding the Gospel Book or scroll, sometimes leaning on a saltire
മധ്യസ്ഥത  Scotland, Ukraine, Russia, Sicily, Greece, Romania, Diocese of Parañaque, Philippines, Amalfi, Luqa (Malta) and Prussia; Diocese of Victoria fishermen, fishmongers, rope-makers, golfers and performers

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ