2017 ജനുവരി 16, തിങ്കളാഴ്‌ച

തോമാശ്ലീഹാ

യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളാണ് തോമാശ്ലീഹാ. ഇദ്ദേഹം യൂദാസ് തോമസ്, ദിദിമോസ്, മാർ തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. യോഹന്നാന്‍റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത് .

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.
പേരിനു പിന്നിൽ
തോമാ എന്ന അരമായ സുറിയാനി വാക്കിന്‍റെ അർത്ഥം “ഇരട്ട” എന്നാണ്. അതിനാൽത്തന്നെ ഇത് അദ്ദേഹത്തിന്‍റെ പേരല്ല, എന്നും അദ്ദേഹം ഇരട്ടകളിൽ ഒന്നായി ജനിച്ചുവെന്നതിന്‍റെ സൂചന മാത്രമാണെന്നും വാദമുണ്ട്.  ശ്ലീഹ എന്ന സുറിയാനി പദത്തിന്‍റെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്‌.

കേരളത്തിൽ

ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്‍റെ തീരപ്രദേശങ്ങളിൽ ജൂത കോളനികളുണ്ടായിരുന്നു. ഇസ്ലാം മതത്തിന്‍റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ ആയിരുന്നു.

തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്‍റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾ എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.

അപ്പോസ്തലൻ

ജനനം    ഒന്നാം നൂറ്റാണ്ട്
ഗലീലി

മരണം    72 ഡിസംബർ 21
മൈലാപൂർ, ഇന്ത്യ 

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    സഭാരൂപീകരണത്തിനു മുൻപേ

പ്രധാന കപ്പേള  സെന്‍റെ തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ

ഓർമ്മത്തിരുന്നാൾ   
ജൂലൈ 3 - സീറോ മലബാർ കത്തോലിക്കാ സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ലത്തീൻ കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ


ഡിസംബർ 21 - മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലങ്കര മാർത്തോമ സുറിയാനി സഭ

ചിത്രീകരണ ചിഹ്നങ്ങൾ    ഇരട്ട, കുന്തം (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), മട്ടം (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാൻ)


മധ്യസ്ഥത  മാർ തോമാ നസ്രാണികൾ, ഇന്ത്യ മുതലായവ.

2017 ജനുവരി 15, ഞായറാഴ്‌ച

വിശുദ്ധ ബർത്തലോമിയോ ശ്ലീഹ

യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ബർത്തലോമിയോ. ഇദ്ദേഹം ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്തോലനായിരുന്നു. അതിനാൽ ഇന്ത്യയുടെ ശ്ലീഹ എന്ന പേരിൽ ബർത്തലോമിയോ അറിയപ്പെടുന്നു. ബർത്തലോമിയോ എന്ന നാമം മത്തായി, മർക്കോസ്, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളിൽ മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നഥാനിയേൽ എന്ന വ്യക്തിയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ബർത്തലോമിയോ എന്ന് സുവിശേഷ പണ്ഡിതർ സമർഥിക്കുന്നു.

അപ്പസ്തോലനായ തോമാശ്ലീഹാ എ.ഡി. 52-ലാണ് ഇന്ത്യയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ബർത്തലോമിയോ എ.ഡി. 55-ൽ ഇന്ത്യയിലെത്തിയെന്നു കരുതപ്പെടുന്നു.

അപ്പോസ്തലൻ, രക്തസാക്ഷി
ജനനം    1st century AD
Iudaea (Palaestina)

മരണം    1st century AD
Armenia. Flayed and then crucified

ബഹുമാനിക്കപ്പെടുന്നത് അസ്സീറിയൻ പൗരസ്ത്യ സഭ
റോമൻ കത്തോലിക്കാ സഭ
ഈസ്റ്റേൺ ഓർത്തഡോക്സ് സഭ
ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ആംഗ്ലിക്കൻ സഭ
ലൂഥറൻ സഭ
ഇസ്ലാം (named in Muslim exegesis as one of the disciples)

പ്രധാന കപ്പേള  Saint Bartholomew Monastery in historical Armenia, Relics at Saint Bartholomew-on-the-Tiber Church, Rome, the Canterbury Cathedral, the Cathedral in Frankfurt, and the San Bartolomeo Cathedral in Lipari

ഓർമ്മത്തിരുന്നാൾ    August 24 (Western Christianity)
June 11 (Eastern Christianity)

ചിത്രീകരണ ചിഹ്നങ്ങൾ    Knife, His flayed skin


മധ്യസ്ഥത  Armenia; bookbinders; butchers; Florentine cheese and salt merchants; Gambatesa, Italy; Għargħur, Malta; leather workers; neurological diseases; plasterers; shoemakers; tanners; trappers; twitching; whiteners

ഫിലിപ്പോസ് ശ്ലീഹാ

യേശുവിന്‍റെ 12 ശിഷ്യന്മാരിൽ ഒരാളാണ് ഫിലിപ്പോസ് ശ്ലീഹാ എന്ന വിശുദ്ധ ഫിലിപ്പോസ്. ബേദ്സയ്ദായിലെ ഫിലിപ്പോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗലീലിയയിലേക്കുള്ള തന്‍റെ യാത്രയിൽ യേശു ഫിലിപ്പോസിനെ വഴിമധ്യേ കണ്ടുമുട്ടുകയും തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നു. യേശുവിന്‍റെ പതിനൊന്നു ശിഷ്യന്മാരും യേശുവിനെ സ്വയം അനുഗമിക്കുകയായിരുന്നു. എന്നാൽ ഫിലിപ്പോസിനെ യേശു തന്നോടൊപ്പം ക്ഷണിച്ചു, തന്മൂലം ഫീലിപ്പോസ് യേശു കണ്ടെത്തിയ ശിഷ്യൻ എന്നറിയപ്പെടുന്നു

Apostle and Martyr
ജനനം    അറിവില്ല
ബേദ്സയ്ദായ, ഗലീലിയ

മരണം    c.80
Hierapolis, by crucifixion

ബഹുമാനിക്കപ്പെടുന്നത് Christianity
Islam (named in exegesis)

വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്    Pre-congregationനു

ഓർമ്മത്തിരുന്നാൾ    3 May (Roman Catholic Church), 14 November (Eastern Orthodox Church), 27 November (Macedonian Orthodox Church), 1 May (Anglican Communion, Lutheran Church and pre-1955 General Roman Calendar), 11 May (General Roman Calendar, 1955–69)

ചിത്രീകരണ ചിഹ്നങ്ങൾ    Elderly bearded, Saint, and open to God man holding a basket of loaves and a Tau cross

മധ്യസ്ഥത  Hatters; Pastry chefs; San Felipe Pueblo; Uruguay.
ബന്ധപ്പെട്ട ചിത്രം

യോഹന്നാൻ ശ്ലീഹാ

യോഹന്നാൻ ശ്ലീഹാ, യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ്. ക്രിസ്തീയ പാരമ്പര്യപ്രകാരം ഇദ്ദേഹം തന്നെയാണ്, യോഹന്നാന്‍റെ സുവിശേഷവും യോഹന്നാന്‍റെ 3 ലേഖനങ്ങളും വെളിപ്പാട് പുസ്തകവും എഴുതിയത്.

വി യാക്കോബ്

വി യാക്കോബ് യേശുവിന്‍റെ ശിഷ്യനും വി. യോഹന്നാന്‍റെ സഹോദരനും ആണ്,ഇദേഹത്തിന്‍റെ പിതാവ് സെബെദിയും മാതാവ്‌ ശലോമിയും ആണ്. ഈ സഹോദരന്മാരെ സെബെദീ മക്കൾ എന്നാണ് സുവിശേഷകേർ വിശേഷിപ്പിച്ചിരിക്കുന്നത് ഇദേഹത്തിന് വലിയ യാക്കോബ് എന്നൊരു പേരും കൂടി ഉണ്ട്.ഇദേഹത്തിന്‍റെ പുർവകാലം സുവിശേഷങ്ങളിൽ അവ്യക്തമാണ്

 പുതിയ നിയമത്തിൽ

യേശുവിന്‍റെ പ്രഥമ ശിഷ്യന്മാരിൽ ഒരുവൻ ആയിരുന്നു വി യാക്കോബ് .സുവിശേഷങ്ങൾ പ്രകാരം പിതാവിന്‍റെയും സഹോദരന്‍റെയും കൂടെ കടൽത്തിരത്ത് പടകിൽ ഇരിക്കുമ്പോൾ ആണ് യേശു വിളിച്ചത്, ഉടനെ പടകിനെയും അപ്പനെയും വിട്ടു യേശുവേനെ അനുഗമിച്ചു.യേശു രൂപാന്തരപ്പെട്ടതു കാണുവാൻ ഭാഗ്യം സിധിച്ച 3 ശിഷ്യരിൽ ഒരാൾ ആയിരുന്നു വി യാക്കോബ്.അപ്പോസ്തോലാന്മാരിൽ ബൈബിളിൽ രേഖ പെടിത്തിയ ആദ്യ രേക്തസാക്ഷി ആയിരുന്നു വി യാക്കോബ്.ഇദേഹത്തിന്‍റെ അന്ത്യം ഹെരോദാരാജാവിനാൽ ( അഗ്രിപ്പാ 1 ) ആയിരുന്നു

വിശുദ്ധ യാക്കോബ്

രക്തസാക്ഷി
ജനനം 1 ) ൦ നുറ്റാണ്ട്

മരണം    44 ക്രി.വ.

ബഹുമാനിക്കപ്പെടുന്നത് ക്രൈസ്തവലോകം മുഴുവൻ

ഓർമ്മത്തിരുന്നാൾ    ജൂലൈ 25


ചിത്രീകരണ ചിഹ്നങ്ങൾ    അപ്പസ്തോലൻ; പ്രേഷിതൻ; രക്തസാക്ഷി; കക്ക

2017 ജനുവരി 14, ശനിയാഴ്‌ച

വിശുദ്ധ അന്ത്രയോസ് ശ്ലീഹാ


യേശു ക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് അന്ത്രയോസ് ശ്ലീഹാ (ഗ്രീക്ക്: Ανδρέας, അന്ത്രേയാസ്, "ആണത്തമുള്ളവൻ, ധീരൻ അല്ലെങ്കിൽ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പ്രോട്ടക്ലെറ്റോസ് (ആദ്യം വിളിക്കപ്പെട്ടവൻ). ബൈസാന്ത്യം സഭയുടെ പ്രഥമ മെത്രാനും പത്രോസ് ശ്ലീഹായുടെ സഹോദരനുമായിരുന്നു ഇദ്ദേഹം. സ്കോട്ട്ലൻഡ്, റഷ്യ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥനുമാണ് അന്ത്രയോസ് ശ്ലീഹ.

ജീവിതം

അന്ത്രയോസ് ഗലീലിയിലെ ബെത്‌സെയ്ദായിൽ യോനായുടെ മകനായി ജനിച്ചു. സ്നാപകയോഹന്നാന്‍റെ  ശിഷ്യന്മാരിൽ ഒരാളായിരുന്നു അന്ത്രയോസ്. പുതിയ നിയമം അനുസരിച്ച് വി. അന്ത്രയോസ് വി. പത്രോസിന്‍റെ സഹോദരനാണ്. യേശുവിന്‍റെ ശിഷ്യനാകുന്നതിനു മുൻപ്‌ ഇദേഹം ഒരു മത്സ്യത്തൊഴിലാളിയായിരുന്നു. അന്ത്രയോസ് അവിവാഹിതനായിരുന്നുവെന്നും വിശുദ്ധ പത്രോസിനൊപ്പമാണ് താമസിച്ചിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഇതാ ലോകത്തിന്‍റെ പാപങ്ങൾ വഹിക്കുന്ന ദെവത്തിന്‍റെ കുഞ്ഞാട് എന്ന് സ്നാപകയോഹന്നാൻ യേശുവിനെക്കുറിച്ച് വിശേഷണം നൽകിയപ്പോൾ മുതൽ അന്ത്രയോസ് യേശുവിനെ അനുഗമിക്കുവാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മറ്റൊരു വിശ്വാസപ്രകാരം ഈ വിശേഷണം നൽകിയത് അന്ത്രയോസിനോടാണെന്നും അപ്രകാരമാണ് അദ്ദേഹം യേശുവിനെ അനുഗമിച്ചതെന്നുമാണ്.

യേശുവിനോടൊപ്പം ഒരു ദിവസം താമസിച്ച ശേഷം അന്ത്രയോസ് പത്രോസിന്‍റെയടുത്തെത്തി അദ്ദേഹത്തെ യേശുവിന്‍റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടു പോയി. വരൂ, നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുദ്ധരിച്ചു കൊണ്ട് യേശു തന്‍റെ പ്രഥമ ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോൾ അന്ത്രയോസും അവരോടൊപ്പമുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അഞ്ചപ്പത്താൽ യേശു അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവത്തിൽ ജനക്കൂട്ടത്തിൽ ഒരു ബാലന്‍റെ പക്കൽ അപ്പമുണ്ടെന്ന് യേശുവിനോടറിയിക്കുന്നത് അന്ത്രയോസാണ്. കൂടാതെ ബൈബിളിൽ വിവരിക്കുന്ന കാനായിലെ കല്യാണവിരുന്നിലും അന്ത്രയോസ് യേശുവിനൊപ്പം കാണപ്പെട്ടു.


യേശുവിന്‍റെ കുരിശുമരണത്തിനു ശേഷം അന്ത്രയോസ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ജെറുസലേമിൽ പത്രോസിനൊപ്പം വസിച്ചിരുന്നു. പിന്നീടാണ് അന്ത്രയോസ് അറേബ്യ, ലബനോൻ, ജോർദാൻ, തൂർക്കി, റഷ്യ തുടങ്ങിയ ദേശങ്ങളിൽ സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടത്. മൂന്നാംനൂറ്റാണ്ടിൽ രചിക്കപ്പെട്ട ശ്ലീഹന്മാരുടെ പ്രബോധനങ്ങൾ എന്ന ഗ്രന്ഥത്തിൽ നിക്കോമേദിയാ എന്ന ദേശത്ത് അദ്ദേഹം മെത്രാന്മാരെ നിയോഗിച്ചതായി പറയുന്നു. അന്ത്രയോസ് ശ്ലീഹായെ റഷ്യയിലുള്ള സ്കീതിയ എന്ന സ്ഥലത്തു വച്ച് കുരിശിൽ തറച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. നവംബർ 30-നാണ് ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നത്

Apostle, First-called

ജനനം    early 1st century AD
Bethsaida

മരണം    mid- to late 1st century AD
Patras

ബഹുമാനിക്കപ്പെടുന്നത് All Christianity

പ്രധാന കപ്പേള  Church of St Andreas at Patras, with his relics

ഓർമ്മത്തിരുന്നാൾ    November 30

ചിത്രീകരണ ചിഹ്നങ്ങൾ    Old man with long (in the East often untidy) white hair and beard, holding the Gospel Book or scroll, sometimes leaning on a saltire
മധ്യസ്ഥത  Scotland, Ukraine, Russia, Sicily, Greece, Romania, Diocese of Parañaque, Philippines, Amalfi, Luqa (Malta) and Prussia; Diocese of Victoria fishermen, fishmongers, rope-makers, golfers and performers

വിശുദ്ധ ജീന്‍ യുഗാന്‍ 

1792 ഒക്‌ടോബര്‍ 25 ന്‌ ഫ്രാന്‍സിലെ കാന്‍കെയ്‌ലില്‍ ഒരു നാവികന്‍റെ മകളായി വിശുദ്ധ ജീന്‍ യുഗാന്‍ പിറന്നു. ജോസഫ്‌ എന്നും മാരി എന്നുമായിരുന്നു മാതാപിതാക്കളുടെ പേര്‌. അവരുടെ എട്ടുമക്കളില്‍ ആറാമത്തേതായിരുന്നു ജീന്‍.നാലുപേര്‍ ചെറുപ്പത്തിലേ മരിച്ചു. നാലാമത്തെ വയസില്‍ ജീന്‍ യുഗാന്‌ പിതാവിനെ നഷ്‌ടപ്പെട്ടു. കടലില്‍വച്ച്‌ എന്തോ അപകടത്തില്‍ അദ്ദേഹം അപ്രത്യക്ഷനാവുകയാ യിരുന്നു.നാലു കുഞ്ഞുങ്ങളെ പോറ്റാനും കുടുംബനാഥനില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകനും ജീനിന്‍റെ അമ്മയായ മാരി ഏറെ കഷ്‌ടപ്പെട്ടു. കാലം കടന്നുപോകവേ ജീന്‍ സ്‌നേഹത്തിലും വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നുവേണം പറയാന്‍. സ്‌നേഹത്തിലുള്ള ആ വളര്‍ച്ചയില്‍നിന്നാണ്‌ 16 വയസായപ്പോള്‍ അമ്മക്ക്‌ സഹായമാകുന്നതിനായി വീട്ടുജോലിക്ക്‌ പോകാന്‍ തുടങ്ങിയത്‌. ഒരു സമ്പന്ന ഗൃഹത്തിലായിരുന്നു അവള്‍ക്ക്‌ ജോലി ലഭിച്ചത്‌.അവിടത്തെ ഗൃഹനായിക അനേകം പാവപ്പെട്ടവരെ പലരീതിയിലും സഹായിക്കുന്ന സ്‌ത്രീയായിരുന്നു. അവര്‍ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ജീനിനെയും കൂടെക്കൂട്ടി. ഇത്‌ അവളെ ഏറെ സ്വാധീനിച്ചു. 25 വയസാ കുന്നതുവരെയും അവള്‍ ആ ഗൃഹജോലി തുടര്‍ന്നു.പിന്നീട്‌ സമീപത്തുള്ള പട്ടണത്തിലെ ആശുപത്രിയില്‍ സേവനം ചെയ്യാന്‍ തുടങ്ങി. ആ സമയത്ത്‌ ഒരു യുവാവ്‌ അവളെ ജീവിതസഖിയായി സ്വീകരിക്കാന്‍ ആഗ്രഹിച്ചെങ്കി ലും അവള്‍ ക്ഷണം സ്‌നേഹപൂര്‍വം നിരസിച്ചു. അപ്പോഴേക്കും ആരാധ്യയായ മാതാവിന്‍റെ മൂന്നാം സഭയിലെ അംഗമായിക്കഴിഞ്ഞിരുന്നു അവള്‍. അതിന്‍റെ സ്ഥാപകനായ വിശുദ്ധ ജോണ്‍ യൂഡ്‌സിന്‍റെ ദര്‍ശനമനുസരിച്ച്‌ ഏറ്റവും വേദനയനുഭവിക്കുന്നവരെ സേവിക്കാനായി അവള്‍ ജീവിതം സമര്‍പ്പിച്ചിരുന്നു. സമാന ചിന്താഗതിയുള്ള കൂട്ടുകാര്‍ക്കൊപ്പം സമീപത്തുള്ള ചെറുപ്പക്കാരെ വേദപാഠം പഠിപ്പിക്കാനും ജീന്‍ സമയം കണ്ടെത്തിയിരുന്നു.

അശരണര്‍ക്കായി ത്യാഗപൂര്‍വം

കാലം കടന്നുപോകവേ 1839ലുണ്ടായ ഒരു സംഭവം ജീനിന്‍റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു. ആശു പത്രിജോലിയില്‍നിന്ന്‌ മാറി വീണ്ടും വീട്ടുവേല ചെയ്യുകയായിരുന്നു ജീന്‍ അപ്പോള്‍. തന്‍റെ ചെറിയ ഭവനത്തിന്‍റെ വാതില്‍ക്കല്‍ അശരണയായ അന്ധസ്‌ത്രീയെ കണ്ടു. വിധ വയുമായിരുന്നു അവള്‍. അവളെ ശുശ്രൂഷിക്കാന്‍ ജീന്‍ സ്വയം തയാറായി. തന്‍റെ കിടക്ക ആ സ്‌ത്രീക്കായി വിട്ടു കൊടുത്തു. പിന്നീട്‌ വേറെ കുറച്ചുപേരും അവളുടെയടുക്കല്‍ അഭയം തേടിയെത്തി. അവര്‍ക്കും ജീന്‍ അഭയം നല്‌കി. തന്റെ കൂട്ടുകാരായ ഫ്രാന്‍സേ, വിര്‍ജീനി എന്നിവരും അവളോടൊപ്പം ചേര്‍ന്നു. മൂന്നാമതായി അവരുടെയടുക്കല്‍ അഭയം തേടിയെത്തിയ യുവതി പരിചരണങ്ങള്‍ക്കുശേഷം സുഖം പ്രാപിക്കുകയും തുടര്‍ന്ന്‌ ജീനിന്‍റെയും കൂട്ടുകാരുടെയുമൊപ്പം സേവനത്തില്‍ പങ്കാളിയാകുകയും ചെയ്‌തു. പിന്നീട്‌ അവര്‍ കുറച്ചുകൂടി വലിയ ഒരു ഭവനത്തിലേക്ക്‌ താമസം മാറി.
ആ സമയത്ത്‌ അവരുടെ പ്രദേശത്തെ ഇടവകദേവാലയത്തില്‍ അഗസ്റ്റാലെ പെയ്‌ലിയര്‍ എന്നൊരു വൈദികന്‍ എത്തി. ശുശ്രൂഷകളിലെല്ലാം അദ്ദേഹം ജീനിന്‌ വലിയ സഹായവും പിന്തുണയും നല്‌കി. ദിവസങ്ങള്‍ കഴിയു ന്തോറും അഭയംതേടി വരുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരുന്നു. അതിനാല്‍ ജീനും കൂട്ടരും വലിയ ഭവനത്തി ലേക്ക്‌ മാറി. അത്രയും വളര്‍ന്നപ്പോള്‍ വൈദികനായ അഗസ്റ്റാലെ പെയ്‌ലിയറിനെ അവരുടെ സമൂഹത്തിന്‍റെ ആത്മീയ നിയന്താവായി അംഗീകരിച്ചു. അദ്ദേഹമാകട്ടെ കുറച്ചു നാളുകള്‍ക്കുള്ളില്‍ ജീനിനെ തീര്‍ത്തും അവഗണിക്കുകയും സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കായി പണം പിരിക്കുന്ന ജോലിമാത്രം അവള്‍ക്ക്‌ നല്‌കുകയും ചെയ്‌തു. അതിനാല്‍ അവളുടെ ഭിക്ഷാടനവും ഏറി. അതിനെക്കുറിച്ച്‌ ഒരു സംഭവം പറയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ഒരു ദിവസം സമ്പന്നനായ ഒരാളുടെയടുക്കല്‍ ജീന്‍ ഭിക്ഷ ചോദിച്ചു ചെന്നു. എന്നാല്‍, അയാള്‍ എന്തെങ്കിലും നല്‌കാന്‍ വിസമ്മതിച്ചു. മടുക്കാതെ പിറ്റേ ദിവസവും ജീന്‍ അയാളുടെ അടുക്കലെത്തി. അന്നും അയാള്‍ ഭിക്ഷ നല്‌കിയില്ല. അടുത്ത ദിനം അയാളുടെ അടുക്കലേക്കു ചെന്ന ജീന്‍ പറഞ്ഞു, ``താങ്കള്‍ ഒന്നും നല്‌കാതിരുന്നതു കൊണ്ട്‌ ഇന്നലെ എന്‍റെ സഹോദരങ്ങള്‍ പട്ടിണിയിലായിരുന്നു. ഇന്നും അവര്‍ പട്ടി ണിയിലാണ്‌. ഇന്നും താങ്കള്‍ ഒന്നും തന്നില്ലെങ്കില്‍ അടുത്ത ദിവസവും അവര്‍ പട്ടിണിയായിരിക്കും.'' ഇതുകേട്ടതോടെ അയാള്‍ ജീനിനെ സഹായിക്കാന്‍ തയാറാകുകയും പിന്നീട്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിയാകുകയും ചെയ്‌തു.

പരാതികളില്ലാതെ....

ജീനിന്‍റെ സമൂഹം അധികം വൈകാതെ ഒരു സന്യാസസമൂഹമായി രൂപമെടുത്തു. 1842ല്‍ ആദ്യത്തെ സന്യാസിനികള്‍ വ്രതവാഗ്‌ദാനം നടത്തി. ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ പുവര്‍ എന്നായിരുന്നു അവരുടെ സന്യാസസമൂഹത്തിന്‍റെ പേര്‌. സ്വാഭാവികമായും സമൂഹത്തിന്‍റെ മദര്‍ സുപ്പീരിയറായി ജീന്‍ തെരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍, ആ തിരഞ്ഞെടുപ്പ്‌ റദ്ദാക്കപ്പടുകയാണുണ്ടായത്‌.പക്ഷേ, ജീന്‍ ഒരു പരാതിയും പറഞ്ഞില്ല. പില്‌ക്കാലത്ത്‌ എല്ലാ ശുശ്രൂഷകളില്‍നിന്നും മാറി മഠത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ അവള്‍ നിര്‍ബന്ധിതയായി. അപ്പോഴും അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ അവളുടെ കാഴ്‌ചശക്തി നഷ്‌ടപ്പെട്ടു. അതിനെയും ഒരനുഗ്രഹമായി കണ്ടുകൊണ്ട്‌ ജീന്‍ പറഞ്ഞു:``ഇപ്പോള്‍ എനിക്കു കാണാവുന്നത്‌ ദൈവത്തെ മാത്രം''


നിരാശയാകാതെ ജീവിച്ച ജീന്‍ 1879 ആഗസ്റ്റ്‌ 28ന്‌ തന്‍റെ സ്വര്‍ഗീയഭവനത്തിലേക്ക്‌ യാത്രയായി. നഷ്‌ടപ്പെട്ട അംഗീകാരങ്ങളും സന്തോഷങ്ങളുമെല്ലാം അവിടെ നിക്ഷേപമായി സ്വീകരിക്കപ്പെട്ടിരുന്ന തുകൊണ്ടായിരിക്കണം അധികം വൈകാതെ അവളുടെ മാധ്യസ്ഥ്യത്താല്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്‌. അവ അംഗീകരിച്ച സഭ അവളെ വിശുദ്ധയായി ഉയര്‍ത്തി. ആഗസ്റ്റ്‌ 30ന്‌ തിരുസഭ പുണ്യവതിയായ ജീന്‍ യുഗാനെ പ്രത്യേകമായി ഓര്‍ക്കുന്നു.