2017, ഓഗസ്റ്റ് 20, ഞായറാഴ്‌ച

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...



വിശുദ്ധ കുര്‍ബാനയില്‍ എഴുന്നുള്ളി വരുന്ന ഈശോയെ,

ഒരു ദിനം കൂടെ ആയുസ്സിന്‍റെ പുസ്തകത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതി ചേര്‍ത്തതിനെ കുറിച്ചോര്‍ത്ത് അങ്ങേയ്ക്ക് ആയിരം നന്ദി.

ഈ ദിനത്തില്‍ അങ്ങയോടു കൂടെ നടക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ നന്മയുടെ ചൈതന്യത്തില്‍ ജീവിയ്ക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ.

സുവിശേഷത്തിന്റെ ചൈതന്യം ഞങ്ങളില്‍ നിറയട്ടെ.

സങ്കീർ‍ത്തകന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു.

"പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ഉയര്‍ത്തുന്നത്.(സങ്കീര്‍ത്തനങ്ങള്‍ 143:8)"

പിതാവേ .....
സങ്കീര്‍ത്തകനെ പോലെ ലോകമെങ്ങും ഈ പ്രഭാതത്തില്‍ അര്‍പ്പിക്കപെടുന്ന ദിവ്യ ബലികളോട് ചേര്‍ത്ത് വച്ച് എന്‍റെ ആത്മാവിനെ അങ്ങേ സന്നിധിയിലേയ്ക്ക് ഞാന്‍ ഉയര്‍ത്തുന്നു.
എന്‍റെ ആത്മാവിനെ വിശുദ്ധീകരിക്കണമേ.

ഏതെങ്കിലും തരത്തിലുള്ള പാപ , ശാപ , രോഗ ...., ബന്ധനങ്ങള്‍ അലട്ടുന്നു എങ്കില്‍ കര്‍ത്താവേ മോചനം നല്കണമേ,

ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു പുതിയ മനുഷ്യനായി ഇന്ന് എന്നെ രൂപാന്തരപെടുത്തണമേ,

ആമേൻ

പരിശുദ്ധ ദൈവമാതാവേ ...

സകല വിശുദ്ധരെ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ