2017 ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

വി. ഡൊമിനിക് സാവിയോനോടുള്ള പ്രാര്‍ത്ഥന



വി. ഡൊമിനിക് സാവിയോനോടുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ, വി. ഡോമിനിക് സാവ്യോയെ ആദ്ധ്യാത്മിക ജ്ഞാനവും, വിശുദ്ധിയും, നിറച്ച് യുവാക്കളുടെ മാതൃകയായി ഉയര്‍ത്തിയതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു, യുവജനങ്ങളുടെ സ്നേഹിതനായ യേശുവേ, വി.ഡോമിനിക്കിനെ അനുകരിച്ച് അങ്ങേക്ക് സാക്ഷികളായി തീരുന്നതിന് എല്ലാ യുവജനങ്ങളെയും അനുഗ്രഹിക്കേണമേ.


വി. ഡോമിനിക് സാവിയോയെ അങ്ങയെപ്പോലെ ഈശോയെ ഉറ്റ സുഹൃത്തായി സ്വീകരിക്കാനും, അവിടുത്തെ തിരുമുന്‍പില്‍ സ്തുതി ഗീതങ്ങള്‍ ആലപിക്കുവാനും ഞങ്ങളേയും സഹായിക്കണമേ. ദിവ്യകാരുണ്യ ഈശോയേ, വിശുദ്ധന്‍ വഴി ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും ആവശ്യമായ അനുഗ്രഹം......സാധിച്ചു തരണമേ. ആമ്മേന്‍.

2017 ഓഗസ്റ്റ് 29, ചൊവ്വാഴ്ച

SORRWFULL MOTHER



SORRWFULL MOTHER



THE FIRST SORROW
THE PROPHECY OF SIMEON


V. O God, come to my assistance.
R. O Lord, make haste to help me.
V. Glory be to the Father, and to the Son, and to the Holy Ghost,
R. As it was in the beginning, is now, and ever shall be, world without end. Amen.


I grieve for thee, O Mary most sorrowful, in the affliction of thy tender heart at the prophecy of the holy and aged Simeon. Dear Mother, by thy heart so afflicted, obtain for me the virtue of humility and the gift of the holy fear of God.

Hail Mary
THE SECOND SORROW
THE FLIGHT INTO EGYPT


I grieve for thee, O Mary most sorrowful, in the anguish of thy most affectionate heart during the flight into Egypt and thy sojourn there. Dear Mother, by thy heart so troubled, obtain for me the virtue of generosity, especially toward the poor, and the gift of piety.

Hail Mary

THE THIRD SORROW
THE LOSS OF THE CHILD JESUS IN THE TEMPLE


I grieve for thee, O Mary most sorrowful, in those anxieties which tried thy troubled heart at the loss of thy dear Jesus. Dear Mother, by thy heart so full of anguish, obtain for me the virtue of chastity and the gift of knowledge.

Hail Mary

THE FOURTH SORROW
MARY MEETS JESUS ON THE WAY TO CALVARY


I grieve for thee, O Mary most sorrowful in the consternation of thy heart at meeting Jesus as he carried His Cross. Dear Mother, by thy heart so troubled, obtain for me the virtue of patience and the gift of fortitude.

Hail Mary

THE FIFTH SORROW
JESUS DIES ON THE CROSS


I grieve for thee O Mary, most sorrowful, in the martyrdom which thy generous heart endured in standing near Jesus in His agony. Dear Mother, by thy afflicted heart, obtain for me the virtue of temperance and the gift of counsel.

Hail Mary

THE SIXTH SORROW
MARY RECEIVES THE DEAD BODY OF JESUS IN HER ARMS


I grieve for thee, O Mary most sorrowful, in the wounding of thy compassionate heart, when the side of Jesus was struck by the lance and His Heart was pierced before His body was removed from the Cross. Dear Mother, by thy heart thus transfixed, obtain for me the virtue of fraternal charity and the gift of understanding.

Hail Mary

THE SEVENTH SORROW
JESUS IS PLACED IN THE TOMB


I grieve for thee, O Mary most sorrowful, for the pangs that wrenched thy most loving heart at the burial of Jesus. Dear Mother, by thy heart sunk in the bitterness of desolation, obtain for me the gift of wisdom.

Hail Mary,


V. Pray for us, O Virgin most sorrowful, R. That we made be worthy of the promises of Christ


Let us Pray


Let intercession be made for us, we beseech Thee, O Lord Jesus Christ, now and at the hour of our death, before the throne of Thy mercy, by the Blessed Virgin Mary, Thy Mother, whose most holy soul was pierced by a sword of sorrow in the hour of Thy bitter Passion. Through Thee, Jesus Christ, Savior of the world, Who with the Father and the Holy Ghost lives and reigns, world without end. Amen

PRAYERS FOR PRIESTS



PRAYERS FOR PRIESTS


·  

1.Almighty and Eternal God, look upon the Face of Thy Christ, and for love of Him Who is the eternal High-priest, have pity on Thy priests. Remember, O most compassionate God, that they are but weak and frail human beings. Stir up in them the grace of their vocation which is in them by the imposition of the Bishop's hands. Keep them close to Thee, lest the enemy prevail against them, so that they may never do anything in the slightest degree unworthy of their sublime vocation.


Jesus, I pray Thee for Thy faithful and fervent priests; for Thy unfaithful and tepid priests; for Thy priests laboring at home or abroad in distant mission fields; for Thy tempted priests; for Thy lonely and desolate priests; for Thy young priests; for Thy aged priests; for Thy sick priests; for Thy dying priests; for the souls of Thy priests in Purgatory.


But above all I commend to Thee the priests dearest to me: the priest who baptized me; the priests at whose Masses I assisted and who gave me Thy Body and Blood in Holy Communion; the priests who taught and instructed or helped me and encouraged me; all the priests to whom I am indebted in any other way, particularly (your priest’s name here). O Jesus, keep them all close to Thy heart, and bless them abundantly in time and in eternity. Amen. Mary, Queen of the clergy, pray for us; obtain for us many and holy priests.


Amen.


2    2.Jesus, Eternal Priest, look down with love upon Thy priests. Fill them with burning zeal for the conversion of sinners. Keep them within the shelter of Thy Sacred Heart. Keep unstained their anointed hands. which daily touch Thy Sacred Body. Keep unsullied their lips purpled with Thy precious Blood. Keep pure and unearthly their hearts sealed with the sublime marks of Thy glorious Priesthood. Let Thy holy love protect them from the world's contagion. Bless their labors with abundant fruit, and may the souls to whom they minister on earth be one day their joy and consolation in heaven.


Amen.

2017 ഓഗസ്റ്റ് 20, ഞായറാഴ്‌ച

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...



ഞങ്ങളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഞങ്ങളുടെ ദൈവമേ!

" രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത്, അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും"

എന്നു കല്പിച്ചരുളിയ കർത്താവേ!
" യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും "

എന്നും മൊഴിഞ്ഞ്‌ ഞങ്ങളെ ദൃഢപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവമേ!

ഞങ്ങളേവരെയും താഴ്മയോടെ അവിടുത്തെ തൃപ്പാദത്തിൽ ഞങ്ങളെ സമർപ്പിക്കുന്നു.

ഇന്നേ ദിവസം ഞങ്ങളെ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാക്കേണമേ.

പരിശുദ്ധാത്മാവിന്റെ നിറവില്‍ ഇന്നുമെന്നും ജീവിക്കട്ടെ. ഞങ്ങളുടെ മോശമായ ചിന്തകളോ പ്രവര്‍ത്തികളോ വാക്കുകളോ വഴി ഞങ്ങള്‍ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കട്ടെ.

ഇന്നേ ദിവസത്തിലെ ഓരോ നിമിഷവും ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തട്ടെ. എല്ലാവരിലുമുള്ള നന്മ തിരിച്ചറിഞ്ഞു അവരെ സ്നേഹിച്ചു അങ്ങയുടെ സന്തോഷം അവര്‍ക്ക് പകരുവാന്‍ എന്നെ അങ്ങയുടെ ഉപകരണമാക്കണമേ.

നാഥാ..സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ ന്സേഹിക്കുവാന്‍ എനിക്ക് സാധിക്കട്ടെ.


പരിശുദ്ധ അമ്മേ ... വിശുദ്ധമായ ജീവിതം നയിക്കുവാന്‍ പാപിയായ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ...

ആമേൻ

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...



വിശുദ്ധ കുര്‍ബാനയില്‍ എഴുന്നുള്ളി വരുന്ന ഈശോയെ,

ഒരു ദിനം കൂടെ ആയുസ്സിന്‍റെ പുസ്തകത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതി ചേര്‍ത്തതിനെ കുറിച്ചോര്‍ത്ത് അങ്ങേയ്ക്ക് ആയിരം നന്ദി.

ഈ ദിനത്തില്‍ അങ്ങയോടു കൂടെ നടക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

അന്ധകാരം നിറഞ്ഞ ഈ ലോകത്തില്‍ നന്മയുടെ ചൈതന്യത്തില്‍ ജീവിയ്ക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ.

സുവിശേഷത്തിന്റെ ചൈതന്യം ഞങ്ങളില്‍ നിറയട്ടെ.

സങ്കീർ‍ത്തകന്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു.

"പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ഉയര്‍ത്തുന്നത്.(സങ്കീര്‍ത്തനങ്ങള്‍ 143:8)"

പിതാവേ .....
സങ്കീര്‍ത്തകനെ പോലെ ലോകമെങ്ങും ഈ പ്രഭാതത്തില്‍ അര്‍പ്പിക്കപെടുന്ന ദിവ്യ ബലികളോട് ചേര്‍ത്ത് വച്ച് എന്‍റെ ആത്മാവിനെ അങ്ങേ സന്നിധിയിലേയ്ക്ക് ഞാന്‍ ഉയര്‍ത്തുന്നു.
എന്‍റെ ആത്മാവിനെ വിശുദ്ധീകരിക്കണമേ.

ഏതെങ്കിലും തരത്തിലുള്ള പാപ , ശാപ , രോഗ ...., ബന്ധനങ്ങള്‍ അലട്ടുന്നു എങ്കില്‍ കര്‍ത്താവേ മോചനം നല്കണമേ,

ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു പുതിയ മനുഷ്യനായി ഇന്ന് എന്നെ രൂപാന്തരപെടുത്തണമേ,

ആമേൻ

പരിശുദ്ധ ദൈവമാതാവേ ...

സകല വിശുദ്ധരെ, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

പ്രഭാത പ്രാര്‍ത്ഥന...


പ്രഭാത പ്രാര്‍ത്ഥന...




സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

ഈ പ്രഭാതത്തില്‍ അങ്ങയുടെ മുന്‍പില്‍ ആയിരിക്കുവാന്‍ വലിയ കൃപ തന്നതിനെ ഓര്‍ത്തു അങ്ങേയ്ക്ക് നന്ദി.

ദൈവമേ നീ എന്‍റെ ജീവിതത്തില്‍ ഒരായിരം കൃപ ചൊരിഞ്ഞിട്ടുണ്ട്. എന്‍റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ഗുരുഭൂതര്‍ എല്ലാവരും വഴി എന്‍റെ ജീവിതത്തില്‍ അനേകം കൃപ ചൊരിഞ്ഞു.

ഓരോ നിമിഷവും എന്‍റെ ജീവിതത്തെ നീ നയിക്കുന്നു എങ്കിലും ചിലപ്പോഴൊക്കെ ഞാന്‍ അത് തിരിച്ചറിയാതെ പോയി.

പ്രിയ ഈശോയെ, ഇന്ന് ഞാന്‍ അങ്ങ് എന്‍റെ ജീവിതത്തില്‍ ചൊരിഞ്ഞ എല്ലാ നന്മകളെയും ഓര്‍ക്കുകയാണ്. അനേകം മനുഷ്യരിലൂടെ, സാഹചര്യങ്ങളില്‍ കൂടെ അങ്ങ് എന്‍റെ ജീവിതത്തില്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി.

സങ്കീര്‍ത്തകന്‍ പറയുന്നു

'എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും."

(സങ്കീര്‍ത്തനങ്ങള്‍ 63:4)

ഓ ദിവ്യാനാഥ ......., , ,
ജീവിത കാലം മുഴുവന്‍ അങ്ങയെ പുകഴ്ത്തി, അങ്ങയുടെ വചനങ്ങള്‍ അനുസരിച്ച് ജീവിക്കുവാന്‍ ഉള്ള കൃപ നല്കണമേ ,

ആമേൻ


പരിശുദ്ധ ദൈവമാതാവേ, എന്‍റെ ജീവിതത്തിലെ സഹന സമയങ്ങളിലും ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാന്‍ ഉള്ള കൃപയ്ക്കായി എനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.

ആമേന്‍

ഇന്നത്തെ ദിവസത്തിന്‍റെ പ്രാര്‍ത്ഥന


ഇന്നത്തെ ദിവസത്തിന്‍റെ പ്രാര്‍ത്ഥന


പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍

ആമ്മേൻ


ഞങ്ങളുടെ സ്രഷ്ടാവും പിതാവുമായ ദൈവമേ,


ഇന്നേ ദിവസം ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.

പാപികളായ ഞങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക് നയിച്ച കര്‍ത്താവേ ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു

ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തികളും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു

വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി അങ്ങേയ്ക്കുവേണ്ടി ജോലി ചെയ്യുവാന്‍ഞങ്ങളെ സഹായിക്കണമേ

ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ

ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും പ്രകാശം വീശി ഞങ്ങളെ നയിക്കുകയും എല്ലാവിധ ആപത്തുകളിലും അപകടങ്ങളിലും നിന്നു ഞങ്ങളെ കാത്തുക്കൊള്ളുകയും ചെയ്യണമേ

മിശിഹായില്‍ എല്ലാം നവികരിക്കാനും അങ്ങയെ മഹത്ത്വപ്പെടുത്തുവാനും ഞങ്ങളെ ശക്തരാക്കണമേ

അങ്ങയുടെ ത്രിത്വത്തിന്‍റെ നിഗൂഡമായ ശക്തിയാല്‍ ദുഷ്ടസൈന്യങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

നിത്യരാജ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയും സങ്കേതവും നല്‍കി സ്നേഹപൂര്‍വ്വം ഞങ്ങളെ നയിക്കുകയും അങ്ങയുടെ പരിപാലനയുടെ തണലില്‍ ഇന്നേദിനം ഞങ്ങളെ കാത്തുകൊള്ളുകയും ചെയ്യണമേ.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വര

വി. ബര്‍ന്നദീത്ത


വി. ബര്‍ന്നദീത്ത 

മറിയമേ അനുകമ്പയുള്ള അമ്മേ, ഇതാ അവിടുത്തെ കുഞ്ഞ്, ഇനിയൊന്നും ചെയ്യാന്‍ നിവൃത്തിയില്ല. എന്റെ ആവശ്യങ്ങളും അവസ്ഥകളും വീക്ഷിക്കണമേ. എന്നോട് കരുണയാകേണമേ. ഒരു ദിവസം നിന്നോട് കൂടെ സ്വര്‍ഗത്തിലായിരിക്കുന്നതിനു അനുഗ്രഹിക്കണമേ… ( വി. ബര്‍ന്നദീത്ത )

കുടുംബറാണിയോടുള്ള ജപം



കുടുംബറാണിയോടുള്ള ജപം


ദൈവത്തിന്‍റെ അമലോത്ഭവജനനി,മാധുര്യവും കരുണയും നിറഞ്ഞ അമ്മേ
അങ്ങയെ ഈ ഭവനത്തിന്‍റെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങള്‍ ഏറ്റു പറയുന്നു.സ്നേഹം നിറഞ്ഞ അമ്മേ,ഈ ഭവനത്തെ പകര്‍ച്ച വ്യാധികളില്‍ നിന്നും അഗ്നി ബാധയില്‍ നിന്നും ഇടിയിലും കൊടുങ്കാറ്റില്‍ നിന്നും പാഷണ്ഡസിദ്ധാന്തങ്ങളില്‍ നിന്നും കള്ളന്മാരുടെ ശല്യങ്ങളില്‍ നിന്നും പിശാചുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും അങ്ങ് കാത്തുരക്ഷിക്കണമേ.
ഓ മറിയമേ ഈ ഭവനത്തില്‍ പാര്‍ക്കുന്ന എല്ലാവരെയും അങ്ങ് കാത്തുപരിപാലിക്കണമേ.ഞങ്ങള്‍ പുറത്തു സഞ്ചരിക്കുമ്പോഴും തിരിച്ചു വരുമ്പോഴുമെല്ലാം അങ്ങ് ഞങ്ങളെ കാത്തുകൊള്ളുകയും പെട്ടെന്നുള്ള മരണത്തില്‍ നിന്നും ശാരീരികവും ആല്‍മീയവുമായ സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ.
അമ്മേ ഞങ്ങളെയും ഞങ്ങള്‍ക്കുള്ളവയെയും എല്ലാ വിപത്തുകളില്‍ നിന്നും സദാ അങ്ങ് പരിരക്ഷിക്കുകയും ദൈവത്തെ സേവിച്ചു നിര്‍മലമായി ജീവിച്ച് അവിടുത്തെ പ്രസാദത്തില്‍ മരിക്കുവാനുള്ള വരം ലഭിക്കുന്നതിന് ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുകയും ചെയ്യണമേ
ആമേന്‍

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

Related image




വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന 

രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാ ടിനെയും അങ്ങേ തിരുമുന്‍പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍നിന്നും അതിന്റെ ശക്തിയില്‍നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ. ''കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം.'' (3 പ്രാവശ്യം) 1 സ്വര്‍ഗ. 1

Blessing of a New House

Related image



Blessing of a New House 

O heavenly Father, Almighty God, we humbly beseech Thee to bless and sanctify this house and all who dwell therein and everything else in it, and do Thou vouchsafe to fill it with all good things; grant to them, O Lord, the abundance of heavenly blessings and from the richness of the earth every substance necessary for life, and finally direct their desires to the fruits of Thy mercy. At our entrance, therefore, deign to bless and sanctify this house as Thou didst deign to bless the house of Abraham, of Isaac, and of Jacob; and may the angels of Thy light, dwelling within the walk of this house, protect it and those who dwell therein. Through Christ our Lord. Amen.

Blessings for a Catholic Home


Image result for Blessings for a Catholic Home


Blessings for a Catholic Home

May God’s blessing descend abundantly upon this house and upon all who dwell in it. May the grace of the Holy Spirit sanctify everyone. May The Name in which all is safe, the sweet and Most Holy Name of Jesus, grant happiness and blessing in full measure to this house, and everything within it. May the Most Blessed Virgin Mother of God, Mary, with motherly concern, look after all, and preserve all from any bodily or spiritual evil. May the powerful prayers of the worthy St. Joseph obtain a prosperous issue to our undertakings and abundant merit from all our sufferings. May the holy guardian angels protect all in this house from persecutions of the devil, and one day lead us to our heavenly fatherland. May the blessing of Almighty God, The + Father, The + Son and the + Holy Spirit descend upon us and remain with us always. Amen

2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

പ്രഭാത പ്രാർത്ഥന

Image result for jesus pictures





പ്രഭാത പ്രാർത്ഥന

കാരുണ്യവാനായ കര്‍ത്താവേ ..........,


ഈ പ്രഭാതത്തില്‍ അങ്ങയുടെ സന്നിധിയില്‍ ആയിരിക്കുവാന്‍ വലിയ കൃപ നല്കിയതിനു അങ്ങേയ്ക്ക് നന്ദി.


ഈശോയെ ലോകമെങ്ങുമുള്ള കുഞ്ഞു മക്കളെ ഞങ്ങള്‍ ഇന്ന് അങ്ങയുടെ സന്നിധിയിലേയ്ക്ക് സമര്‍പ്പിക്കുന്നു.


"യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്."


( മത്തായി 19:13-14)


ഈശോയെ, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശിയാണ് ഓരോ കുഞ്ഞും എന്ന സത്യം ഞങ്ങള്‍ ഓര്‍ക്കുകയാണ്. ദിവ്യാനാഥ ഭൂമിയില്‍ കഷ്ടപെടുന്ന അനേകം കുഞ്ഞുമക്കള്‍ ഉണ്ട്. ബാലവേല ചെയ്യുന്നവര്‍, അനാഥര്‍, യുദ്ധ കെടുതികള്‍ അനുഭവിക്കുന്നവര്‍, രോഗികള്‍, തകര്‍ന്ന കുടുംബങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ എല്ലാവരെയും അങ്ങയുടെ സന്നിധിയില്‍ സമര്‍പ്പിക്കുന്നു. കുരിശില്‍ പീഡ അനുഭവിച്ചു മരിച്ച കര്‍ത്താവേ, ഗര്‍ഭചിദ്രത്തിനു വിധേയപെട്ട് കൊല്ലപെട്ട കുഞ്ഞുങ്ങളെ അങ്ങയുടെ സന്നിധിയില്‍ പ്രത്യകം സമര്‍പ്പിക്കുന്നു. ആ പാപം ചെയ്ത മാതാപിതാക്കളുടെ മാനസാന്തര ത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.


ഈശോയെ ഓരോ കുഞ്ഞും അങ്ങയുടെ ദിവ്യമായ ചൈതന്യം നിറഞ്ഞിരിക്കുന്ന അനന്ത സാദ്ധ്യത ഉള്ള ഒരു മുകുളമാണ് എന്ന് തിരിച്ചറിഞ്ഞ് അവരെ പരിപാലിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്കണമേ. ഞങ്ങളെ ഏല്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ദൈവ വിശ്വാസത്തിലും നന്മയിലും വളര്‍ത്തി കൊണ്ടുവരുന്നതിന് ഞങ്ങളെ സഹായിക്കണമേ. ഭൂമിയിലെ അന്ധകാര ശക്തികളുടെ പിടിയില്‍ പെടാതെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ


ആമേന്‍


വിശുദ്ധ മിഖായേല്‍ മാലാഖേ, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് കാവലായിരിക്കണമേ.


ആമേന്‍

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം എങ്ങനെ വിശ്വസിക്കും? പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ക്കുള്ള മറുപടി

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം എങ്ങനെ വിശ്വസിക്കും? പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ക്കുള്ള മറുപടി



1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: "ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്‍റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്‍റെ പുത്രനോട് അവള്‍ കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നു." (Pious XII, Munificentissimus Deus)

ഈ വിശ്വാസ സത്യത്തെകുറിച്ച് പ്രൊട്ടസ്റ്റന്‍റ് സഹോദരങ്ങള്‍ ചോദിക്കുന്ന ഒരു ചോദ്യമാണ് -"ഇതെങ്ങനെ വിശ്വസിക്കും? ഇത് ബൈബിളില്‍ പറയുന്ന കാര്യമല്ലല്ലോ."

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സംശയിക്കുന്നവര്‍ ആദ്യം വെളിപാടിന്‍റെ പുസ്തകം 12-ാം അധ്യായം വായിക്കുന്നത് നന്നായിരിക്കും. കൃപ ലഭിച്ചവര്‍ക്ക്, ഇവിടെ പ്രസ്താവിച്ചിരിക്കുന്ന "സ്ത്രീ" പരിശുദ്ധ കന്യകാ മറിയം തന്നെയാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ പിന്നെയും ഒരു ചോദ്യം ഉയര്‍ന്നു വരാം. മറിയം ശരീരത്തോടെ സ്വര്‍ഗ്ഗത്തിലാണെന്ന് എങ്ങനെ വിശ്വസിക്കും?

"സ്വര്‍ഗ്ഗത്തില്‍ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ കൊണ്ടുള്ള കിരീടം" (വെളി: 12:1) ഇവിടെ സ്ത്രീയുടെ അതായത് പരിശുദ്ധ അമ്മയുടെ ശിരസ്സിനെയും പാദത്തിനെയും ഉടയാടയെയും പറ്റി വചനം പ്രത്യേകം എടുത്തു പറയുന്നു. സ്വര്‍ഗ്ഗത്തിലായിരിക്കുന്ന വിശുദ്ധരെ ആത്മാക്കളായിട്ടാണ് ബൈബിള്‍ ചിത്രീകരിക്കുന്നത്. ഇവരെ "പരിപൂര്‍ണ്ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്മാക്കള്‍" (ഹെബ്രാ. 12:23) എന്നും "ദൈവവചനത്തെപ്രതി വധിക്കപ്പെട്ടവരുടെ ആത്മാക്കള്‍" (വെളി. 6:9) എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോള്‍ പരിശുദ്ധ അമ്മയെ മാത്രമാണ് ശിരസ്സും പാദങ്ങളോടും ഉടയാടയോടും കൂടി ആയിരിക്കുന്ന അവസ്ഥയിൽ ബൈബിള്‍ ചിത്രീകരിക്കുന്നത്. ഈ വചനഭാഗത്തിൽ നിന്നും, പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നു മനസ്സിലാക്കുവാൻ സാധിക്കും.

ഈ വചനഭാഗത്തിന്‍റെയും ഇതിലേക്കു വിരല്‍ ചൂണ്ടുന്ന മറ്റ് വചനഭാഗങ്ങളുടെയും അടിസ്ഥാനത്തില്‍ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസ സത്യമാണെന്ന് സഭ പ്രഖ്യാപിക്കുമ്പോള്‍ സഭക്ക് എങ്ങനെ ഇത് പറയാന്‍ കഴിയും എന്നു ചോദിക്കുന്നവരുണ്ടാകാം. അല്ലെങ്കില്‍ "പരിശുദ്ധ കന്യകാമറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു" എന്ന്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളിലോ മറ്റ് ലേഖനങ്ങളിലോ കാണുന്നില്ലല്ലോ എന്നും വാദിക്കുന്നവരുണ്ടാകാം. ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്നവര്‍ ദൈവിക വെളിപാടിന്‍റെ കൈമാറ്റത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇത്തരം വാദമുഖങ്ങള്‍ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസ പ്രബോധനങ്ങള്‍ക്കെതിരായി ചിലര്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് സമാനമാണ്. മാര്‍ക്കോസ് സുവിശേഷകനും പുതിയ നിയമത്തിലെ ലേഖനകര്‍ത്താക്കളും ഈശോയുടെ കന്യകാ ജനനത്തെക്കുറിച്ച് മൗനം അവലംബിക്കുന്നതില്‍ ചിലപ്പോള്‍ ആളുകള്‍ അസ്വസ്ഥരാകാറുണ്ട്. മത്തായി സുവിശേഷകന്‍ അര്‍ത്ഥപൂര്‍ണ്ണമായി "മറ്റേ മറിയം" എന്നു വിശേഷിപ്പിക്കുന്ന മറ്റൊരു മറിയത്തിന്‍റെ മക്കളായ യാക്കോബും ജോസഫും യേശുവിന്‍റെ സഹോദരന്മാരാണ് എന്നു തെറ്റായി പ്രചരിപ്പിക്കുന്നവരെയും നമ്മുടെ വിശ്വാസ യാത്രയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ക്രിസ്തുവിന്‍റെ മനുഷ്യാവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള രക്ഷാകര സംഭവങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ മറിയത്തിന്‍റെ കന്യകാത്വത്തെയും സ്വര്‍ഗ്ഗാരോപണത്തെയും മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കൂ.

സുവിശേഷങ്ങളില്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ചുള്ള വിവരണങ്ങളിലാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് പ്രധാനമായും എടുത്തു പറയുന്നത്. അപ്പസ്തോലപ്രവര്‍ത്തനങ്ങളുടെ ആരംഭത്തിലും മറിയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും യേശുക്രിസ്തുവിന്‍റെ പരസ്യ ജീവിതത്തിലും പുതിയ നിയമത്തിലെ ലേഖനങ്ങളിലും കന്യകാ മറിയത്തെക്കുറിച്ച് മൗനം അവലംബിക്കുമ്പോള്‍ ഈ മൗനത്തിന് വലിയ അര്‍ത്ഥമുണ്ട് എന്ന്‍ നാം തിരിച്ചറിയണം.

"ക്രിസ്തുവിന്‍റെ കുരിശ് തെളിയിക്കുന്നതു പോലെ തന്‍റെ മൗനത്തിലൂടെയും ദൈവം സംസാരിക്കുന്നു... ക്രൈസ്തവ വെളിപാടിന്‍റെ ചാലക ശക്തിയില്‍ ദൈവ വചനത്തി‍ന്‍റെ സുപ്രധാനമായ ഒരു ആവിഷ്ക്കരണമായി മൗനം കാണപ്പെടുന്നു" (Benedict XVI, VERBUM DOMINI). അന്തിയോക്യായിലെ വി.ഇഗ്നേഷ്യസ് ദൈവത്തിന്‍റെ നിശബ്ദതയില്‍ നിറവേറ്റുന്ന രഹസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇപ്രകാരമുള്ള മൗനത്തിലൂടെയും നടപ്പിലാക്കപ്പെടുന്ന ദൈവിക പദ്ധതികളെ മനസ്സിലാക്കുവാനുള്ള വരവും പ്രഖ്യാപിക്കുവാനുള്ള അധികാരവും പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഈ അധികാരത്തില്‍ നിന്നുമാണ് മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം പോലുള്ള വിശ്വാസ സത്യങ്ങള്‍ പാരമ്പര്യത്തിലും ദൈവവചനത്തിലും അടിസ്ഥാനമാക്കി സഭ പ്രഖ്യാപിക്കുന്നത്.

ക്രിസ്തു അപ്പസ്തോലന്‍മാരോടു പറഞ്ഞു: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു. " (ലൂക്കാ. 10:16) ക്രിസ്തു നല്‍കിയ ഈ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ വിശ്വാസ സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുവാനും ഇടയന്മാര്‍ വിവിധ രൂപങ്ങളില്‍ നല്‍കുന്ന പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും വിധേയത്വത്തോടെ സ്വീകരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ട്. അത് നിരസിക്കുക്കുന്നവർ ക്രിസ്തുവിനെയും പിതാവായ ദൈവത്തെയുമാണ് നിരസിക്കുന്നത് എന്ന്‍ ഓരോ വിശ്വാസിയും തിരിച്ചറിയണം. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്.

ഉദാഹരണമായി വി. മത്തായിയുടെ സുവിശേഷം AD 75-നും 90-നും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു, വി. മർക്കോസിന്റെ സുവിശേഷം AD 65-നും 70-നും ഇടയ്ക്കും, വി. ലൂക്കായുടെ സുവിശേഷം AD 70-നു ശേഷവും, വി. യോഹന്നാന്റെ സുവിശേഷം AD 95-ലും എഴുതപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു ശേഷം ഈ കാലയളവിൽ വിശ്വാസികൾ വിശുദ്ധ പാരമ്പര്യമാണ് പിന്തുടർന്നു പോന്നിരുന്നത്. അതിനാൽ പുതിയ നിയമം എഴുതപ്പെടുന്നതിനു മുന്‍പു തന്നെ സഭയുടെ വിശുദ്ധ പാരമ്പര്യം നിലനിന്നിരുന്നു.

പിന്നീട് ഇതേ പാരമ്പര്യം വഴിയാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രന്ഥങ്ങളുടെ പട്ടിക തയ്യാറാക്കി ലിഖിതമായ പുതിയ നിയമത്തെ സഭ വിശ്വാസികള്‍ക്ക് നല്‍കിയത്. വിശുദ്ധ പാരമ്പര്യം എന്നത് യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും മാതൃകയില്‍ നിന്നും അപ്പസ്തോലന്‍മാര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. പുതിയ നിയമം തന്നെ സജീവ പാരമ്പര്യ രൂപീകരണ പ്രക്രിയയ്ക്കു തെളിവു നല്‍കുന്നു. എന്നാല്‍ ഇന്ന് നമുക്ക് വിശുദ്ധ ലിഖിതം മാതം മതി. ഈ വിശുദ്ധ ലിഖിതത്തെ ഇന്നത്തെ രൂപത്തില്‍ നമ്മുടെ കൈകളിലേക്കു തന്നെ സഭയുടെ പാരമ്പര്യം ആവശ്യമില്ല എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്.

"വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മില്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു. ഇവ രണ്ടും ഒരു ദൈവിക ഉറവയില്‍ നിന്നു പ്രവഹിച്ച്, ഒരു തരത്തില്‍ ഏകീഭവിക്കുകയും, ഒരേ ലക്ഷ്യത്തിലേക്കു നീങ്ങുകയും ചെയ്യുന്നു." ഇവയിലോരോന്നും "തനിക്കുള്ളവരോടൊത്തു ലോകാവസാനം വരെ" ഉണ്ടായിരിക്കുമെന്നു വാഗ്ദാനം ചെയ്ത ക്രിസ്തുവിന്‍റെ രഹസ്യം സഭയില്‍ സന്നിഹിതമാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുന്നു.

"പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്താല്‍ ലിഖിത രൂപത്തിലാക്കപ്പെട്ട ദൈവത്തിന്‍റെ സംഭാഷണമാണ് വിശുദ്ധ ഗ്രന്ഥം. വിശുദ്ധ പാരമ്പര്യമാകട്ടെ, കര്‍ത്താവായ ക്രിസ്തുവും പരിശുദ്ധാത്മാവും അപ്പസ്തോലന്മാരെ ഭരമേല്‍പ്പിച്ചിരുന്ന ദൈവവചനത്തെ സമഗ്രമായി അപ്പ്സ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കു കൈമാറുന്നു. അവര്‍ സത്യാത്മാവിന്‍റെ പ്രകാശത്താല്‍ നയ്ക്കപ്പെട്ടു പ്രഘോഷണത്തിലൂടെ ഈ ദൈവവചനം വിശ്വസ്തതാപൂര്‍വ്വം സംരക്ഷിക്കുന്നതിനും വിശദീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണിത്.

ദൈവിക വെളിപാടിന്‍റെ കൈമാറലും വ്യാഖ്യാനവും ഭരമേറ്റിട്ടുള്ള സഭ, വെളിപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ സത്യങ്ങളെയും കുറിച്ചുള്ള ഉറപ്പു കൈവരിക്കുന്നതു വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മാത്രമല്ല. അതിനാല്‍ വിശുദ്ധ ഗ്രന്ഥവും പാരമ്പര്യവും സമാധാനമായ ഭക്തി ബഹുമാനങ്ങളോടെ സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്.


കടപ്പാട്: http://www.pravachakasabdam.com/index.php/site/news/2368#

2017 ഓഗസ്റ്റ് 12, ശനിയാഴ്‌ച

ക്രിസ്തു ചരിത്ര പുരുഷനല്ലായെന്നും ഭൂമിയില്‍ ജീവിച്ചിരിന്നില്ലായെന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടി

2017 ഓഗസ്റ്റ് 5, ശനിയാഴ്‌ച

വാസ്തുവിദ്യയും ഭവനനിര്‍മ്മാണവും: ഓരോ ക്രൈസ്തവവിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍


വാസ്തുവിദ്യയും ഭവനനിര്‍മ്മാണവും: ഓരോ ക്രൈസ്തവവിശ്വാസിയും അറിഞ്ഞിരിക്കേണ്ട സത്യങ്ങള്‍


ഭവനനിര്‍മ്മാണം ഏതൊരു കുടുംബത്തിനും ഒരായുസ്സിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. ആദിമസഭ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നിരുന്നത് (നടപടി 2:42) ഭവനങ്ങളിലാണല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്ന ഗാര്‍ഹികസഭയുടെ ഇരിപ്പിടമായ വീടും അതിന്‍റെ നിര്‍മ്മിതിയും ചില അബദ്ധവിശ്വാസങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നത് അജപാലകരുടെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണ്. ത്രിത്വൈകദൈവത്തിന്‍റെ കൂടാരമാവേണ്ട ഭവനം അവിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും ഇടമാകാതിരിക്കേണ്ടതിന് വേണ്ട ശ്രദ്ധയും പ്രബോധനവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്.


ഭവനനിര്‍മ്മാണത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് വാസ്തുപ്രകാരമുള്ള നിര്‍മ്മിതി. ഭാരതത്തില്‍ സഭ വേരിറങ്ങിയ കാലംമുതലേ സാംസ്കാരിക അനുരൂപണത്തിന് പ്രാമുഖ്യം നല്കിയിരുന്നെങ്കിലും വിശ്വാസത്തിനു കോട്ടം വരത്തക്കവിധത്തില്‍ ഇതരമതസ്ഥരുടെ ആചാരരീതികളിലേയ്ക്ക് വിശ്വാസികള്‍ വീഴാതിരിക്കാന്‍ സഭ എക്കാലത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അത്തരത്തില്‍ വാസ്തുശാസ്ത്രാധിഷ്ഠിതമായ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ എത്രമാത്രം ശാസ്ത്രീയവും ക്രൈസ്തവാരൂപിക്ക് ചേര്‍ന്നതുമാണ് എന്നതിനെപ്പറ്റിയുള്ളതാണ് ഈ പഠനം.


വാസ്തുപുരുഷന്‍ ‍


മത്സ്യപുരാണത്തിലെ വാസ്തുഭൂതോത്ഭവധ്യായത്തില്‍ വാസ്തുപുരുഷനെപ്പറ്റിയുള്ള വിവരണമനുസരിച്ച് ''അന്ധകാസുരനെ വധിച്ച ശിവന്‍റെ നെറ്റിയില്‍ നിന്ന് പതിച്ച വിയര്‍പ്പു തുള്ളിയില്‍ നിന്നും രൂപമെടുത്തതാണ് വാസ്തു. അഹങ്കാരിയായ ഈ സത്വത്തെ സകലദേവകളും ചേര്‍ന്ന് ബന്ധിച്ച് ഭൂമിയില്‍ കുഴിച്ചിട്ടു. അത് ശിവന്‍റെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു. മനസലിഞ്ഞ് ശിവന്‍ അതിന് ഭൂമിയില്‍ പണിയുന്ന സകലതിനും മേല്‍ വീടുകള്‍ക്കും അവ നില്ക്കുന്ന സ്ഥാനത്തിനുംമേല്‍ അധീശത്വം നല്കി. വീടുപണിക്ക് മുന്‍പും ശേഷവും വാസ്തുവിനും അതില്‍ ആവസിച്ച ദേവകളെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നടത്തിയിരിക്കണം. അല്ലെങ്കില്‍ ഉടമസ്ഥന്‍റെ സൗഭാഗ്യങ്ങള്‍ വാസ്തു നശിപ്പിക്കും. അങ്ങനെ ഈ സത്വം വാസ്തുദേവന്‍ എന്നും വാസ്തുപുരുഷന്‍ എന്നുമൊക്കെ വിളിക്കപ്പെടാന്‍ തുടങ്ങി.


ശിവന്‍റെ ആജ്ഞപ്രകാരമോ ദേവകളുടെ ശക്തിയാലോ താഴ്ത്തപ്പെട്ട വാസ്തു ഭൂമിയില്‍ കിടന്നത് ചതുരശ്രാകാരമായിട്ടത്രെ. ഈശാനകോണിൽ ശിരസ്സും, നിരൃതികോണിൽ പാദങ്ങളും, അഗ്നി-വായുകോണുകളിൽ കൈകാൽമുട്ടുകളും, മാറിടത്തിൽ കൈത്തലങ്ങളും വച്ച് ശിവനെയും ദേവകളെയും കമഴ്ന്നുകിടന്ന് നമസ്കരിച്ച വാസ്തുവിനെ ദേവന്മാർ മലര്‍ത്തി കിടത്തി. വാസ്തുവിന്റെ ശിരസ്സിൽ ഈശാനനും വലതുകണ്ണിൽ ദിതിയും ഇടതുകണ്ണിൽ പർജന്യനും നാഭിയിൽ ബ്രഹ്മാവും അടക്കം അൻപത്തിമൂന്ന് മൂർത്തികൾ വാസ്തുപുരുഷശരീരത്തിൽ സ്ഥിതിചെയ്യുന്നുവെന്നാണ് പുരാണസങ്കല്പം.


ഭൂമിയില്‍ നിര്‍മിക്കുന്ന എല്ലാത്തിന്‍റെയും ദേവതയായ വാസ്തുപുരുഷന്‍റെ കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനും വടക്ക് കുബേരനും തെക്ക് യമനുമാണെന്നാണ് സങ്കല്പം. ഇതിന്‍റെ അനുസ്മരണമായി ഭവനനിര്‍മ്മാണത്തിനു ശേഷം വാസ്തുപുരുഷന്‍റെയും മറ്റു ദേവകളുടെയും പ്രീതിക്കായി നല്‍കുന്ന ബലിയാണ് പുരവാസ്തുബലി എന്നു പറയുന്നത്. മണ്ണില്‍ പണിയപ്പെടുന്ന സകലതിന്‍റെയും അധിപതിയായ വാസ്തുപുരുഷന് അതൃപ്തിയുണ്ടാകാത്തവിധം കെട്ടിടം പണിയുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. കശ്യപമുനി രചിച്ച കശ്യപശില്പമാണ് ആദ്യം വിരചിതമായ വാസ്തുഗ്രന്ഥമെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ വാസ്തുശാസ്ത്രത്തിന്‍റെ ആധാരഗ്രന്ഥമായി കരുതപ്പെടുന്നത് വിശ്വകര്‍മ്മപ്രകാശികയാണ്.

വാസ്തുശാസ്ത്രവും വാസ്തുവിദ്യയും ‍


വസ് എന്ന സംസ്കൃത പദത്തില്‍ നിന്നാണ് വാസ്തു എന്നാ വാക്കിന്റെ ഉത്ഭവം. കെട്ടിടം പണിയുന്ന സ്ഥലം, നിര്‍മിക്കപ്പെടുന്ന കെട്ടിടം എന്നൊക്കെ വാസ്തു എന്നതിന് അര്‍ഥം നല്‍കാം. ''ഗൃഹ-ക്ഷേത്ര-ആരാമ-സേതുബന്ധതടാകമാധാറോവ വാസ്തു'' അഥവാ വീട്, അമ്പലം, ഉദ്യാനം, പാലം, തടാകം, ഇരിക്കാനും, കിടക്കാനും സഞ്ചരിക്കാനുമുള്ള ഉപാധികളെയെല്ലാം വാസ്തുവിന്റെ അര്‍ത്ഥ പരിധിയില്‍ പെടുത്താം എന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു.



വാസ്തുസംബന്ധിയായ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കപ്പെടുന്നതും പലപ്പോഴും സമാസമം പ്രയോഗിക്കപ്പെടുന്നതുമായ രണ്ട് വാക്കുകളാണ് വാസ്തുവിദ്യയും വാസ്തുശാസ്ത്രവും. യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയതയുള്ള ജ്യോതിശാസ്ത്രവും ശാസ്ത്രീയത അവകാശപ്പെടാനില്ലാത്ത ജ്യോതിഷവും തമ്മിലുള്ള ബന്ധമേ വാസ്തുവിദ്യയും വാസ്തുശാസ്ത്രവും തമ്മിലുള്ളു. നാട്ടറിവുകളെയും പ്രായോഗികതയെയും ആസ്പദമാക്കിയുള്ള തച്ചുശാസ്ത്രവിദ്യകള്‍ എല്ലാ നാട്ടിലും പ്രചാരത്തിലുള്ളതുപോലെ ഭാരതത്തിലെ പൗരാണിക നിര്‍മാണ സാങ്കേതികവിദ്യയാണ് വാസ്തുവിദ്യ.


എന്നാല്‍ വാസ്തുവിദ്യ എന്ന തച്ചുശാസ്ത്രപദ്ധതിയോട് മിത്തുകളും ചില അന്ധവിശ്വാസങ്ങളും കലര്‍ന്ന് അത് വാസ്തുശാസ്ത്രമായി. ശാസ്ത്രം എന്ന പദം വാസ്തുവിനോട് കൂടി ചേര്‍ക്കുന്നത് അതിലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട സാര്‍വ്വത്രികസത്യങ്ങളെന്ന അര്‍ത്ഥത്തിലല്ല മറിച്ച് ഗൗളിശാസ്ത്രം, പക്ഷിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നൊക്കെ പറയുമ്പോലെയുള്ള പ്രത്യേകതരം അറിവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.



എല്ലാ ദേശത്തും വികസിച്ച തനതായ നിര്‍മാണരീതികള്‍ക്കും അതാത് കാലഘട്ടതിന്റെതായ സാങ്കേതികവിദ്യയുടെ അകമ്പടിയും ശാസ്ത്രീയതയതയുണ്ടാവും. കേരളത്തിലെ പൗരാണിക മണിമന്ദിരങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഈ നാട്ടിലെ തച്ചുശാസ്ത്രമികവിന്റെ അടയാളങ്ങളാണ്. അത്തരത്തില്‍ വാസ്തുവിദ്യ ഒരു തദ്ദേശീയമായ തച്ചുശാസ്ത്രമാണ്. എന്നാല്‍ ഇതിനോടനുബന്ധമായുള്ള വാസ്തുശാസ്ത്രത്തില്‍ മിത്തുകളും നാട്ടറിവുകളും ജ്യോതിഷവും കൂടികലര്‍ന്നിരിക്കുന്നു. എന്നുവച്ചാല്‍ ഭാരതീയ നിര്‍മ്മാണരീതി അടിസ്ഥാനപരമായിത്തന്നെ വാസ്തുപുരുഷ സങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെട്ടത്.




തല വടക്കുകിഴക്ക്‌ ദിക്കിലും കാല്‍ തെക്കുപടിഞ്ഞാരുമായി ശയിക്കുന്ന വാസ്തുപുരുഷന്‍റെ ശയനതിനു ആലോസരമുണ്ടാക്കാത്തതും അദ്ദേഹത്തില്‍ കുടിയിരിക്കുന്ന 54 ദേവകളെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കണം കെട്ടിട നിര്‍മാണം. ഉദാഹരണത്തിന് വീടിന്‍റെ വായുസഞ്ചാരത്തെ വാസ്തുപുരുഷന്‍റെ ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ടുത്തിയാണ് വാസ്തുശാസ്‌ത്രം മനസിലാക്കുന്നത്. വീടിനുള്ളില്‍ വായുസഞ്ചാരത്തിനപാകതയുണ്ടെങ്കില്‍ അത് വാസ്തുപുരുഷനെ ശ്വാസംമുട്ടിക്കുകയും ഭവനാംഗങ്ങള്‍ വാസ്തുദേവന്‍റെ അപ്രീതിക്ക് പാത്രീഭവിക്കുകയും ചെയ്യും.


വാസ്തുവിലെ നിര്‍മാണ നിര്‍ദേശങ്ങള്‍ ‍


സിവില്‍ എഞ്ചിനിയറിംഗ് പഠിച്ചവര്‍ക്കും ആര്‍ക്കിടെക്റ്റുമാര്‍ക്കുമൊക്കെ അല്പസ്വല്പം വാസ്തു അറിയാതെ പിടിച്ചു നില്ക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്. വാസ്തുവിന്‍റെ സോഫ്റ്റുവെയറുകള്‍ (ഉദാഃ Vedic Vasthu) ഉപയോഗിച്ചാണ് പല എഞ്ചിനീയറുമാരും കെട്ടിടങ്ങള്‍ക്ക് പ്ളാന്‍ തയ്യാറാക്കുന്നത്. നിര്‍മിക്കുന്ന ഗൃഹത്തെ ജീവനുള്ള ഒന്നായി അഥവാ വാസ്തു ആവസിച്ച ഇടമായി കണക്കാക്കിയുള്ള നിര്‍മാണമാണ് വാസ്തുവിദ്യയുടെ അടിസ്ഥാനപ്രമാണം.




അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ അന്നത്തെ മനുഷ്യരുടെ ശാസ്ത്രബോധവും പ്രായോഗികബുദ്ധിയും നിലവിലുള്ള അന്ധവിശ്വാസങ്ങളും കൂടികലര്‍ന്നതാണ് വാസ്തുവിദ്യ എന്നുപറയാമെങ്കിലും നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് സൗഖ്യവും സ്വസ്ഥിതിയും ഉണ്ടാവണം എന്നതാണ് അന്നും ഇന്നും വാസ്തുവിദ്യയുടെ അടിസ്ഥാന ചിന്താധാര. എന്നാല്‍ കാലഘട്ടം മാറിയതിനും ശാസ്ത്രം പുരോഗമിച്ചതിനുമനുസരിച്ചൊരു തുടര്‍ച്ച ഈ തച്ചുശാസ്ത്ര വിദ്യയ്ക്കുണ്ടായിട്ടില്ല.




ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സുഖവും സ്വസ്ഥിതിയും ഉണ്ടാകേണ്ടതിന് അവിടേയ്ക്കുള്ള വായുസഞ്ചാരം, സൂര്യരശ്മികളുടെ പതനം, ജലസാന്നിധ്യം, സഞ്ചാരസൗകര്യം തുടങ്ങിയവ പ്രധാനപ്പെട്ട സംഗതികളാണ്. പ്രകാശത്തിനു പ്രധാനമായും സൂര്യനെയും സുഖകരമായ അവസ്ഥക്ക് ചൂടകറ്റാന്‍ കാറ്റും മാത്രം ആശ്രയമുള്ള കാലഘട്ടത്തില്‍ അവയുടെ സാന്നിധ്യത്തെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിച്ചുള്ള നിര്‍മ്മാണരീതിയാണ് വാസ്തുവിദ്യ മുന്നോട്ടു വച്ചത്.




അവയില്‍ ചിലത് പൂജാമുറി വടക്കുകിഴക്കും കിടപ്പുമുറി തെക്കുപടിഞ്ഞാറും അടുക്കള തെക്കുകിഴക്കും കുളിമുറി വടക്കുപടിഞ്ഞാറും ആയിരിക്കണം, കിണറ് തെക്കുപടിഞ്ഞാറ് വരാന്‍ പാടില്ല, വീടിന്‍റെ പടികള്‍ ഒറ്റസംഖ്യ ആയേ തീരൂ, വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ടസംഖ്യ ആയിരിക്കണം എന്നിങ്ങനെയൊക്കെയാണ്.




വാസ്തുവിദ്യയുടെ ശാസ്ത്രീയത ‍




അടുക്കള വടക്കുകിഴക്കായി വേണം എന്നാണ് വാസ്തു നിര്‍ദേശം. കേരളത്തില്‍ പൊതുവേ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറായിട്ടാണ്. അവിടെ അടുക്കള വന്നാല്‍ കാറ്റടിച്ചു വീടിനുള്ളില്‍ പുക നിറയാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല വീടിനുള്ളില്‍ തീ പിടിക്കുകയും ചെയ്യും. പറമ്പിന്റെ തെക്കുഭാഗത്ത് യമസ്ഥാനത്ത് കിണറു വരാന്‍ പാടില്ല എന്ന നിഷ്കര്‍ഷയ്ക്ക് കാരണം അവിടെയാണ് സാധാരണ മൃതദേഹം ദഹിപ്പിക്കുന്നത് എന്നതാണ്. രണ്ടും ഒരേ സ്ഥാനത്ത് വന്നാല്‍ അത് മൂലം കുടിവെള്ളം മലിനപ്പെടുന്നതിനാലാണ് ഇത് എന്ന് മനസിലാക്കാന്‍ സാമാന്യയുക്തി ഉപയോഗിച്ചാല്‍ മതി.




കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സുസ്തിഥി ഉണ്ടാകേണ്ടതിനാവശ്യമായ 'ശാസ്ത്രീയത' കൊണ്ടുവരാനുള്ള ശ്രമം വാസ്തുവിലുള്ളപ്പോഴും വാസ്തുവിലുള്ള ഗൃഹനിര്‍മാണ നടപടിക്രമങ്ങളെല്ലാം തന്നെ ശാസ്ത്രീയമെന്നു പറയുക വയ്യ. കാറ്റിന്‍റെ ഗതിയനുസരിച്ച് കിടപ്പുമുറിയും അടുക്കളയും വാസ്തുവില്‍ ക്രമീകരിക്കുമ്പോള്‍ തെക്കന്‍കാറ്റുള്ളിടത്തും പടിഞ്ഞാറന്‍ കാറ്റുള്ള നാട്ടിലും ഒന്നുപോലെയാണോ ഇതൊക്കെ പണിയേണ്ടത് എന്ന ചോദ്യമുയരാം. ഒരു കാര്യത്തെ ശാസ്ത്രം എന്നു വിളിക്കുന്നത് അതിന്‍റെ തത്ത്വങ്ങള്‍ക്ക് സാര്‍വ്വത്രികത ഉണ്ടാകുമ്പോഴാണ്.




എന്നാല്‍ വാസ്തു ദേശത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ച് എന്നതിനേക്കാള്‍ മിത്തുകളില്‍ നിന്നുയരുന്ന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ. അങ്ങനെ വരുമ്പോള്‍ വാസ്തുവിദ്യയുടെയും ശാസ്ത്രീയത സംശയത്തിന്‍ നിഴലിലാകുന്നു. ഒപ്പം, വാസ്തു നിര്‍ദേശത്താല്‍ വീട്ടുവളപ്പില്‍ ജന്മനക്ഷത്ര വൃക്ഷം നട്ടുവളര്‍ത്തുന്നതു വഴി ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുണ്ട് തുടങ്ങിയ ഗുണഫലങ്ങള്‍ മറക്കാനും പാടില്ല.




സ്ഥാനനിര്‍ണയം ‍



സ്ഥാനം നോക്കാന്‍ കഴിവുള്ള വ്യക്തികളെ കിണറിന് സ്ഥാനം നോക്കാനും വീടിന് കുറ്റിയടിക്കാനുമൊക്കെ വിളിക്കാറുണ്ട്. റേഡിയോസ്തേഷ്യ അഥവാ ഡൗസിംഗ് എന്നു വിളിക്കുന്ന ഈ വിദ്യയ്ക്കുള്ള കഴിവ് ചില വ്യക്തികളിലുണ്ട്. പരിസരനിരീക്ഷണം, ഭൂമിയുടെ കാന്തികപ്രവൃത്തനത്തോടുള്ള വ്യക്തിയുടെ സഹകരണം, ഭൗമവികരണങ്ങള്‍ തിരിച്ചറിയാനുള്ള വ്യക്തികളുടെ കഴിവ് എന്നിങ്ങനൊക്കെ സ്ഥാനനിര്‍ണ്ണയ കഴിവിന് വിശദീകരണങ്ങളുണ്ടെങ്കിലും എന്താണ് ഇത്തരമൊരു കഴിവിന്‍റെ അടിസ്ഥാനമെന്നതിന് ശാസ്ത്രീയമായ വിശദീകരണം നല്കാനായിട്ടില്ല.




ചില വ്യക്തികള്‍ ഇതിനെ പൈശാചികപ്രവൃത്തനമായി കണക്കാക്കുന്നുണ്ടെങ്കിലും ഇതിനെ ഒരു നിഷ്പക്ഷ നിരുപദ്രവകരമായ ഒന്നായി കണക്കാക്കാവുന്നതേയുള്ളു. എന്നാല്‍ അധാര്‍മ്മികവും നിഷിദ്ധവുമായ ഉദ്ദേശ്യങ്ങള്‍ക്കായും ഉദ്ദേശ്യങ്ങളോട് ചേര്‍ന്നും അന്യദേവകളുടെ ശക്തിയായി ഇതിനെ വ്യാഖ്യാനിച്ചുപയോഗിക്കുമ്പോള്‍ ഇത് ക്രൈസ്തവര്‍ക്ക് അംഗീകരിക്കുന്നതിന് തടസ്സമാവുന്നു.




മുഹൂര്‍ത്തം നിശ്ചയിക്കല്‍ ഗൃഹനാഥന്‍റെയും, വികാരിയച്ചന്‍റെയും, ക്ഷണിതാക്കളുടെയും സൗകര്യമാണ് വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറകല്ലിടീല്‍, കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയുടെ സമയം നിശ്ചയിക്കുമ്പോള്‍ പ്രധാനപ്പെട്ടത്. ''ആകാശത്തില്‍ രാശി തിരിച്ച്‌ നിരീക്‌ഷിക്കുന്നവരും നിന്‍െറ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ രക്‌ഷിക്കട്ടെ. അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്‌. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്‌തിയില്ല" (ഏശയ്യാ 47:13 -14).




കലണ്ടര്‍ നോക്കി രാഹുവും, ഗുളികനുമനുസരിച്ച് ശുഭസമയം നിശ്ചയിച്ച് അപ്പോള്‍ കയറിത്താമസവും വിവാഹവുമൊക്കെ നടത്തുന്നവരാണധികവും. അരി, പണം മുതലായ സാമഗ്രികളോടുകൂടി (മിക്കപ്പോഴും ആശാരിയുടെ അകമ്പടിയോടെ) ആഘോഷപൂര്‍വ്വം കുടുംബാംഗങ്ങള്‍ വീടിനുള്ളിലേയ്ക്കു കയറി പാലുകാച്ചുന്നതിനെ കയറിത്താമസമെന്നും വൈദികന്‍ വീട്ടിലെത്തി പ്രാര്‍ഥന ചൊല്ലുന്ന കര്‍മ്മത്തെ വീടുവെഞ്ചരിപ്പെന്നും മനസിലാക്കാം.




രാഹുപ്രകാരമുള്ള ശുഭസമയത്ത് വൈദികനെ പ്രാര്‍ഥനയ്ക്കായി കിട്ടിയില്ലെങ്കില്‍ സൗകര്യപ്രദമായൊരു സമയത്ത് അദ്ദേഹത്തെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയശേഷം കയറിത്താമസത്തോടനുബന്ധിച്ച പാലുകാച്ചലും മറ്റും 'ശുഭമുഹൂര്‍ത്തങ്ങളില്‍' നടത്തുന്ന പ്രവണത ആശാസ്യമല്ല. ജീവിതത്തിലെ ഓരോ നിമിഷവും ദൈവം നല്കിയതാകയാല്‍ മുഹൂര്‍ത്തങ്ങള്‍ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളെ തിരുത്തുന്നതിനാവശ്യമായ ബോധനം വിശ്വാസികള്‍ക്ക് നല്കേണ്ടതാണ്.




വാസ്തുവും അന്ധവിശ്വാസങ്ങളും ‍



പ്രായോഗികവും ശാസ്ത്രീയവുമായ നിരവധി കാര്യങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ കണ്ടെത്താനാവുമെങ്കിലും അതിലേറെ അന്ധവിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട് എന്ന് പറയാതെ വയ്യ. അടുക്കളയുടെയും കിണറിന്റെയുമൊക്കെ സ്ഥാനത്തിനു കൊടുക്കാന്‍ വിശദീകരണങ്ങളുണ്ടെങ്കില്‍ വിശദീകരണങ്ങളൊന്നുമില്ലാത്ത ഒട്ടനവധി ആചാര നിര്‍ദേശങ്ങള്‍ കെട്ടിടനിര്‍മ്മിതിയില്‍ വാസ്തുശാസ്ത്രത്തിലുണ്ട്. പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ നിരവധി വാസ്തുവിദ്യയില്‍ ഉണ്ടെങ്കിലും അതിലടങ്ങിയിട്ടുള്ള മിത്തുകളും അന്ധവിശ്വാസങ്ങളും അതില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.




കെട്ടിടനിര്‍മാണവിദ്യ ഇന്നത്തേതുപോലെ വികാസം പ്രാപിക്കാത്ത ഒരു കാലത്ത് ഉടലെടുത്ത വാസ്തുശാസ്ത്രം ഇക്കാലത്ത് അത്രമാത്രം പ്രസക്തമല്ല. കാരണം ഇന്ന് കെട്ടിട നിര്‍മാണത്തിന് അതിനൂതന സാങ്കേതിക സംവിധാനങ്ങളുണ്ട്. വാസ്തുവിദ്യ പകര്‍ന്നു തരുന്ന ചില പ്രായോഗിക കാര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നു മാത്രം.




വെളിച്ചത്തിന് ലൈറ്റും കാറ്റിനു ഫാനും ഉള്ളപ്പോള്‍ കോണും ദര്‍ശനവും നോക്കിയുള്ള പണികള്‍ക്കായി നിര്‍ബന്ധബുദ്ധി കാട്ടേണ്ടതില്ല എന്നര്‍ത്ഥം. ഉദാഹരണത്തിന് വീടിന് ഗേറ്റ് വയ്ക്കുന്നത് സ്ഥലത്തിന്‍റെ ആകെ ചുറ്റളവിനെ ഏഴുകൊണ്ട് ഹരിച്ചു കിട്ടുന്ന അംശത്തില്‍ മൂന്നാമതോ നാലാമതോ അംശത്താവണം എന്നൊക്കെ പറയുന്നതില്‍ യുക്തിസഹമായതെന്തുണ്ട് ? അല്ലെങ്കില്‍ കല്ലിടേണ്ടത് തെക്കുപടിഞ്ഞാറേ മൂലയിലാണെന്നും അവിടുന്നാണ് വീടുപണി തുടങ്ങേണ്ടതെന്നും നിര്‍ദേശിക്കുന്നതിന് പറയാന്‍ ന്യായമെന്തുണ്ട് ?




വാസ്തുവെന്ന പ്രശ്നനിവാരിണി ‍




ജീവിതപ്രശ്നങ്ങള്‍ പലപ്രകാരത്തില്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തവര്‍ക്ക് വാസ്തുവിദഗ്ദര്‍ മിക്കവാറും ഉപദേശിക്കുന്നത് വീട് പൊളിച്ചുപണിയാണ്. രോഗം, സാമ്പത്തിക തകര്‍ച്ച, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയ ദോഷങ്ങള്‍ മാറുന്നതിന് വാസ്തു ആചാര്യന്‍മാര്‍ വീടു പൊളിച്ചുപണിയിക്കുകയും മുറികളുടെ സ്ഥാനം മാറ്റുകയും മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും കിണറുമൂടി വേറെ കുഴിപ്പിക്കുന്നതും ചെയ്യിക്കുന്നതായി കണ്ടുവരുന്നു. വാതിലുകളും ജനലുകളും ഇരട്ടസംഖ്യയാക്കാന്‍ പുതിയ ജനാല വയ്ക്കുകയോ ഉള്ളത് അടച്ചുകളയുകയോ ചെയ്യുക, പടികളുടെ എണ്ണം ഒറ്റസംഖ്യയാക്കാന്‍ പണി നടത്തുക, വീടിന്‍റെ ഗെയിറ്റിന്‍റെ സ്ഥാനം മാറ്റിപ്പണിയുക, മരണച്ചുറ്റ് ഒഴിവാക്കുന്നതിനായി മുറികൂട്ടിയെടുക്കുക, വാസ്തുപ്രകാരം സ്ഥാനംതെറ്റിക്കിടക്കുന്ന മുറികള്‍ മാറ്റിപ്പണിയുക തുടങ്ങിയ വിദ്യകളാണ്.




മുഖ്യവാതിലിന്‍റെ സ്ഥാനം, മുറികളുടെ ഉയരവ്യത്യാസം എന്നിവയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നാണ് വാസ്തുമതം. സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത പഞ്ചശിരസ് അഥവാ ആന, സിംഹം, പോത്ത്, പന്നി, ആമ എന്നിവയുടെ രൂപം ചെമ്പു പാത്രത്തിലാക്കി മുറിയിലൊരിടത്ത് വയ്ക്കുന്ന രീതിയുമുണ്ട്. ഓരോ ജീവിതപ്രശ്നത്തിനും തക്ക സംസ്കൃതശ്ളോകങ്ങളും മറ്റും ഇവര്‍ ചൊല്ലി പൊളിച്ചുപണിയെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുന്നു.




നാല്ക്കാലികള്‍ അകാലത്തില്‍ മരിച്ചാല്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന തൊഴുത്ത് പോലും പൊളിച്ചുമാറ്റി പണിയിക്കുന്നു. സ്ഥലങ്ങള്‍ക്കുമുണ്ട് വാസ്തു. സ്ഥലകച്ചവടത്തില്‍ ഒരു സ്ഥലത്തിന്‍റെ വാസ്തു ശരിയല്ല എന്നു ബ്രോക്കര്‍ പറഞ്ഞാല്‍ കച്ചവടം നടക്കാത്ത അവസ്ഥയാകും. ഇത്രയധികം വാസ്തുശാസ്ത്രാനുസാരിയായി നിര്‍മ്മിക്കപ്പെട്ട മനകളും ഇല്ലങ്ങളും എങ്ങനെ ക്ഷയോന്മുഖമായി എന്നതിന് വാസ്തുവിശാരദര്‍ക്ക് ഉത്തരമില്ലതാനും.




കച്ചവടവത്കരിക്കപ്പെടുന്ന വാസ്തു ‍



ജ്യോതിഷിയും വാസ്തുവിദഗ്ദനും എഞ്ചിനീയറും കോണ്‍ട്രാക്ടറും തമ്മിലുള്ള ഒത്തുകളിയാണ് പരസ്പരം റഫറു ചെയ്ത് പ്രശ്നരഹിതഭവനവും പ്രശ്നനിവാരണവും സാധ്യമാക്കിക്കൊടുക്കുന്നത്. പണിയും പൊളിച്ചുപണിയും കണ്‍സള്‍ട്ടേഷനും ദോഷനിവാരണവുമൊക്കെ പരസ്പരധാരണയോടുകൂടിയ ബിസിനസായി മാറിയിരിക്കുന്നു. അതാണ് കാണാനെത്തുന്നവരുടെയടുത്ത് എഞ്ചിനീയറും വാസ്തുവിദഗ്ദനുമെല്ലാം പരസ്പരം പൊക്കിപ്പറഞ്ഞ് ആളെ അവിടങ്ങളിലെത്തിക്കുന്നത്. ചാനലുകളില്‍ വാസ്തു ആചാര്യന്‍മാരെക്കൊണ്ട് വസ്തുദോഷം ചര്‍ച്ചചെയ്യിച്ചും വാരികകളില്‍ വാസ്തു സംബന്ധിച്ച സംശയനിവാരണ പംക്തികള്‍ ആരംഭിച്ചും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.




വാസ്തുദോഷങ്ങള്‍ മൂലം പഴയ ഔദ്യോഗിക മന്ദിരം ഉപേക്ഷിച്ച് 50 കോടിയിലധികം ചിലവഴിച്ച് പുതിയത് പണിതീര്‍ത്ത് കഴിഞ്ഞ നവംബറില്‍ താമസം മാറ്റിയ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിനെപ്പോലുള്ള ഭരണാധികാരികള്‍ പോലും ഇത്തരം വിശ്വാസങ്ങളുടെ പിടിയിലമര്‍ന്ന് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നത് അതിന്‍റെ വാസ്തു ശരിയല്ലാഞ്ഞിട്ടാണെന്നു പറഞ്ഞ വാസ്തുവിദഗ്ദര്‍ കേരളത്തിലുണ്ട്.




ഭാരതീയ വാസ്തു കൂടാതെ ചൈനീസ് വാസ്തുവിദ്യയായ ഫുങ്ഷ്വേയ്ക്കുമുണ്ട് ക്രൈസ്തവരുടെയിടയില്‍ വേരോട്ടം. വീട്ടിലും ഓഫീസിലുമൊക്കെ അനുകൂലോര്‍ജ്ജം നല്കാനും പ്രതികൂലോര്‍ജ്ജത്തെ പുറന്തള്ളാനുമൊക്കെ വ്യാളീരൂപങ്ങളും മൊട്ടത്തലയന്‍ സന്ന്യാസീരൂപങ്ങളും ചില ചെടികളും ഉപദേശിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ഫുങ്ഷ്വേ വിദഗ്ദര്‍ ഉണ്ട്. വീട് ഫുങ്ഷ്വേ രീതിയില്‍ വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് അഭിമാനമായി കരുതുന്നവരേറെയുണ്ട്.





വാസ്തുവും ക്രൈസ്തവരും ‍




ഇത്തിരി സ്ഥലത്ത് വീടുവയ്ക്കുന്നവര്‍ പോലും പരമാവധി ദോഷമകറ്റി വീടുപണിതു തരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്ന് കോണ്‍ട്രാക്ടറുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറച്ച ക്രൈസ്തവവിശ്വാസികള്‍ പോലും മരണച്ചുറ്റ് ഒഴിവാക്കി വേണം ഭവനനിര്‍മ്മിതി എന്ന് നിര്‍ബന്ധിക്കാറുള്ളതായി എഞ്ചിനീയറുമാര്‍ പറയുന്നു. മരണച്ചുറ്റ് എന്നാല്‍ ഒരു വീടിന്‍റെ ആളവിന് 5 ഘട്ടങ്ങളാണുള്ളത് - ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം.




കാര്‍പോര്‍ച്ച് ഒഴിച്ചുള്ള ചുറ്റളവനിനെ 72 ആയി ഹരിച്ച് എത്ര കോല്‍ എത്ര അംഗുലം എന്ന് കണക്കാക്കി ഇതില്‍ ഏത് ഘട്ടത്തില്‍ വരുന്നു എന്ന് നോക്കുന്നവരുണ്ട്. വീടുപണിയുന്നവര്‍ ചുറ്റളവ് വാര്‍ദ്ധക്യത്തിലും മരണത്തിലും ആകാതെ നോക്കണം എന്നാണ് വാസ്തുശാസ്ത്രം. ഒരോ മുറിയുടെയും വാസ്തു അളവ് നോക്കുന്നവരും ക്രൈസ്തവരില്‍ ഉണ്ട്. ഇതെന്തിന് എന്നതിന് കാര്യകാരണസഹിതം തൃപ്തികരമായ മറുപടിയില്ല.




ക്രൈസ്തവവിശകലനം ‍




ദൈവത്തില്‍ ആശ്രയം വയ്ക്കാതെ പ്രശ്നം മാറാന്‍ വാസ്തു തേടിപോകുന്നവര്‍ ദൈവത്തെ തിരിച്ചറിയാത്തവരാണ്. ശാസ്ത്രീയ നിര്‍മാണ വൈദഗ്ദ്യം ഇത്രയും പുരോഗമിച്ചിടത്ത് വാസ്തുവിലെ ചില നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താം എന്നതിനപ്പുറം അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള നിര്‍മാണനിര്‍ദേശങ്ങള്‍, പ്രത്യേകിച്ചും യുക്തിസഹമായി വിശദീകരിക്കാനാവാത്തവ, ഒരു ക്രൈസ്തവന്‍ പിന്‍പറ്റേണ്ടതില്ല. സമയത്തിനും സ്ഥലത്തിനും ദോഷമാരോപിക്കുന്ന യുക്തിരഹിതമായ ചില വാസ്തുനടപടികള്‍ വിശ്വാസവിരുദ്ധം തന്നെയാണ്.




ശാസ്ത്രീയമായ അറിവുകളുണ്ടെങ്കില്‍ വാസ്തുവില്‍ നിന്നും സ്വീകരിക്കാവുന്നതാണ് എന്ന് പറയുമ്പോള്‍ പോലും അതിലും മെച്ചമായ ശാസ്ത്രീയതയുള്ള നിര്‍മാണരീതി ഇന്നത്തെ നിര്‍മാണ സാങ്കേതികവിദ്യയ്ക്കുണ്ട് എന്നു നാം മനസിലാക്കണം. അതിനാല്‍ വാസ്തു ക്രൈസ്തവര്‍ക്ക് അപ്രസക്തമെന്ന് പറയേണ്ടിവരും. വാസ്തുദോഷം എന്ന പേരില്‍ മനുഷ്യപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിപോകുന്നവരും ഉത്തരം കൊടുക്കുന്നവരും ക്രൈസ്തവ ദൃഷ്ടിയില്‍ വിശ്വാസത്തില്‍ പോരയ്മയുള്ളവരാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ഒന്നാം പ്രമാണലംഘനമല്ലേ?




മലയാളിയുടെ സമ്പാദ്യവും ആയുസ്സും കുഴിച്ചിടുന്നത് വീടുപണിയിലാണെന്നു പറയാം. ഒരാള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീട് ആഢ്യതയുടെ പ്രതീകമായി കെട്ടിയുയര്‍ത്തുന്നു. മൂന്നുപേര്‍ക്കു താമസിക്കാന്‍ മൂന്നുനിലവീട് ആവശ്യമില്ലല്ലോ. വര്‍ഷത്തില്‍ പത്ത് ദിവസം മാത്രം നാട്ടിലുള്ള വിദേശമലയാളി ഇരുപതുമുറി വീട് കെട്ടുന്നത് ഉപയോഗശൂന്യമല്ലേ ? മരുന്നുകമ്പനിക്കാരും മെഡിക്കല്‍ റെപ്പുമാരും ആശുപത്രികളും ഡോക്ടറുമാരും ഇന്ന് നമ്മുടെ ശരീരത്തോടു ചെയ്യുന്നതെന്തോ അതുതന്നെയാണ് ഇന്ന് എഞ്ചിനീയറും വാസ്തുവിദഗ്ദനും കോണ്‍ട്രാക്ടറുമെല്ലാം ചേര്‍ന്ന് നമ്മുടെ വീടിനോട് ചെയ്യുന്നത്. കൂടുതല്‍ മരുന്ന് കുറിക്കുന്ന ഡോക്ടറുമാര്‍ക്ക് വിദേശയാത്ര എന്നതുപോലെ സിമന്‍റുകമ്പനിക്കാരും പെയിന്‍റുകമ്പനിക്കാരുമെല്ലാം വിദേശയാത്രാനുകൂല്യം എഞ്ചിനീയര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെല്ലാം നല്കുന്നുണ്ട്.






എന്നാല്‍ ഈ വീടുകളെല്ലാം താമസസൗകര്യമുള്ളതും കാലങ്ങളോളം നിലനില്ക്കുന്നതുമാണോ ? അല്ല എന്നതാണ് സത്യം. വീടുകള്‍ പണിയുന്നതിന്‍റെ അടിസ്ഥാന പ്രമാണം ആഢംബരവും ഡംഭുകാട്ടലുമല്ല വീട്ടുകാര്‍ക്കുള്ള താമസസൗകര്യവും ലാളിത്യവുമായിരിക്കട്ടെ. അതുപോലെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്തതാക്കിത്തീര്‍ക്കുന്ന, ഓരോ വീടിനെയും ഓരോ സാമ്രാജ്യമാക്കുന്ന വലിയ മതിലുകള്‍ പണിയുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീടുകള്‍ക്കുള്ളില്‍ പ്രാര്‍ഥനാമുറിയെന്ന പേരില്‍ വലിയ കപ്പേളകള്‍ പണിതീര്‍ക്കുന്നവരും മുറ്റത്ത് ഗ്രോട്ടോ പണിയുന്നവരുമൊക്കെയുണ്ട്. നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളാണിവയെല്ലാം.




വീടുവെഞ്ചരിപ്പുമായി ബന്ധപ്പെട്ട് ആശാരിയുടെയോ മറ്റ് പൂജാരിമാരുടെയോ കര്‍മ്മങ്ങള്‍ ക്രൈസ്തവഭവനങ്ങളില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആശാരിയും മറ്റും അവരുടെ ജോലി തുടങ്ങിയതിന്‍റെയോ അവസാനിപ്പിക്കുന്നതിന്‍റെയോ പ്രാര്‍ഥനാകര്‍മ്മങ്ങള്‍ വ്യക്തിപരമായി ചെയ്താല്‍ അവരെ നിരുത്സാഹപ്പെടുത്തേണ്ടതില്ല; എന്നാല്‍ അതൊരു പരസ്യമായ ആഘോഷവും തെറ്റിദ്ധാരണയ്ക്കിടവരുത്തുന്നതുമായ പ്രവൃത്തിയാകരുത്‌.




ഭവനനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ടത് ‍




വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറക്കല്ലിടീല്‍ , കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. കട്ടിളവയ്പ്പിനും വീടിന്‍റെ തറക്കല്ലിടുന്ന അവസരത്തിലും കാശുരൂപത്തോടും കുരിശിനോടുമൊപ്പം മറ്റു തകിടുകള്‍ ഇടുന്നില്ല എന്ന് കാര്‍മ്മികന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിന്‍റെ സന്തോഷത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമായി ദക്ഷിണ നല്കുന്നതും മറ്റും വ്യക്തികള്‍ക്ക് ദൈവത്വം കല്പിക്കുന്ന തെറ്റിദ്ധാരണയോടെയുമാകരുത്.




വിശ്വാസവിരുദ്ധവും ധാര്‍മ്മികതയ്ക്കു നിരക്കാത്തതും ആകാത്തിടത്തോളം സഭ ഒരിക്കലും നാട്ടാചാരങ്ങളെ എതിര്‍ക്കുന്നില്ല. എന്നാല്‍ പുഷ്പങ്ങളും അരിസാധനങ്ങളുമായി വീടിനുള്ളിലേക്ക് കയറുന്നതും ദക്ഷിണ നല്കുന്നതുമൊക്കെയാണ് ഭവനത്തിന് എെശ്വര്യം നല്കുന്നത് എന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്. ഒപ്പം വിളക്കണയുക, നിര്‍മാണതൊഴിലാളിക്ക് അപകടമുണ്ടാവുക തുടങ്ങിയ കാര്യങ്ങള്‍ വീടിന്‍റെ എെശ്വര്യത്തെ കെടുത്തിക്കളയും എന്ന ചിന്താഗതിയും മാറ്റി കുടുംബത്തിന്‍റെ എെശ്വര്യം ദൈവാനുഗ്രഹമാണ് എന്ന കാഴ്ച്ചപ്പാടിലേയ്ക്ക് വരേണ്ടതാണ്.




വിവാഹമധ്യേയുള്ള സ്തോത്രക്കാഴ്ച്ച നിര്‍ധനയുവതികളുടെ വിവാഹസഹായനിധിയായി സമാഹരിക്കുന്നതുപോലെ പുതിയ വീടുകള്‍ വെഞ്ചരിക്കുന്ന അവസരത്തില്‍ ഇടവകയുടെ ഭവനനിര്‍മാണ പദ്ധതിയിലേക്ക് സംഭാവന നല്കാന്‍ വികാരിമാര്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.




ഉപസംഹാരം ‍




ശാസ്ത്രീയമായ നിര്‍മ്മാണവിദ്യയ്ക്ക് അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള ഒരു വിശദീകരണം നല്കുന്ന ഒന്നായി നിസ്സാരമായി വ്യാഖ്യാനിക്കാവുന്നിടത്തോളം പോലും ശാസ്ത്രീയമല്ല വാസ്തു. അയ്യായിരം വര്‍ഷം പഴക്കവും സൂര്യനുദിച്ചാല്‍ മാത്രം വെളിച്ചവും കാറ്റുണ്ടെങ്കില്‍ മാത്രം സുഖവുമുള്ള ഒരു കാലത്തു നിന്നും പിന്നീട് നവീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ നിര്‍മ്മാണസൂത്രം കാലാനുസൃതമല്ല എന്ന് പറയേണ്ടിവരും. ജീവിതത്തില്‍ തകര്‍ച്ചകളൊഴിവാക്കാനുള്ള വിദ്യകള്‍ തേടിപ്പോകുന്ന മനുഷ്യന്‍ കണ്ടെത്തുന്ന ഒരു മുട്ടുശാന്തിയോ കച്ചിത്തുരുമ്പോ ആണ് വാസ്തു.




വിശ്വാസി വാസ്തുനോക്കി ഭവനം പണിയുന്നത് അതിന്‍റെ ശാസ്ത്രീയതയോടുള്ള ആഭിമുഖ്യത്തേക്കാള്‍ ജീവിതത്തില്‍ പ്രശ്നങ്ങളൊഴിവായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയാലാവുമ്പോള്‍ അത് വെളിവാക്കുന്നത് അയാളുടെ വിശ്വാസത്തിന്‍റെ ഉപരിപ്ളവതയാണ്. അതുപോലെ ഒരാള്‍ തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വാസ്തു തേടിയിറങ്ങുമ്പോള്‍ അത് വെളിവാക്കുന്നത് വിശ്വാസക്കുറവിനെയാണ്. ''ശക്‌തന്‍ ആയുധധാരിയായി തന്‍െറ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്‍െറ വസ്‌തുക്കള്‍ സുരക്‌ഷിതമാണ്‌ ''(ലൂക്കാ 11:21).




ദൈവത്തിന്‍റെ സംരക്ഷണം വിശ്വാസിയുടെ ഭവനത്തിന്മേലുണ്ടാകുമ്പോള്‍ ഒന്നും ആ കുടുംബത്തെ തകര്‍ക്കുന്നില്ല എന്ന വിശ്വാസം ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്ന പിടിവള്ളി മാത്രമാണ് വാസ്തു.




(ലേഖകനായ ഫാ. ജോസഫ് ഇലഞ്ഞിമറ്റം ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികനും കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്ററുമാണ്)

http://www.pravachakasabdam.com/index.php/site/news/5610

2017 ജൂലൈ 29, ശനിയാഴ്‌ച

Novena to St. Joseph the Worker



Novena to St. Joseph the Worker


O God, the Creator of all things, You have laid the law of labor upon the human race. Grant, we beseech You, that by the example and protection of St. Joseph we may perform the work You command and attain to the reward that You promise. Through our Lord Jesus Christ. Amen.

Novena to the Holy Face of Jesus

Novena to the Holy Face of Jesus


O Lord Jesus Christ, in presenting ourselves before Thine adorable Face, to ask of Thee the graces of which we stand in most need, we beseech Thee above all, to grant us that interior disposition of never refusing at any time to what Thou require of us by Thy holy commandments and divine inspirations. Amen. O Good Jesus, who hadst said, "Ask and you shall receive, seek and ye shall find, knock and it shall be opened to you," grant us O Lord, that faith which obtains all, or supply in us what may be deficient; grant us, by the pure effect of Thy charity, and for Thine eternal glory, the graces which we need and which we look from Thine infinite mercy. Amen. 

Be merciful to us, O my God, and reject not our prayers, when amid our afflictions, we call upon Thy Holy Name and seek with love and confidence Thine adorable Face. Amen. 

O Almighty and Eternal God, look upon the Face of Thy Son Jesus. We present It to Thee with confidence to implore Thy pardon. The All-Merciful Advocate opens His mouth to plead our cause; hearken to His cries, behold His tears, O God, and through His infinite merits, hearken to Him when He intercedes for us poor miserable sinners. Amen. 

Adorable Face of Jesus, my only love, my light, and my life, grant that I may know Thee, love Thee and serve Thee alone, that I may live with Thee, of Thee, by Thee and for Thee. Amen. 

Eternal Father, I offer Thee the adorable Face of Thy Beloved Son for the honour and glory of Thy Name, for the conversion of sinners and the salvation of the dying. O Divine Jesus, through Thy Face and Name, save us. Our Hope is in the virtue of Thy Holy Name! Amen.

Prayer to Our Lady of Mount Carmel


Prayer to Our Lady of Mount Carmel




O most beautiful flower of Mount Carmel, fruitful vine, splendour of heaven, blessed Mother of the Son of God, Immaculate Virgin, assist me in this my necessity. O Star of the Sea, help me and show me herein that you are my Mother. O holy Mary, Mother of God, Queen of heaven and earth, I humbly beseech you from the bottom of my heart, to succor me in this my necessity; there are none that can withstand your power. O show me herein that you are my Mother. Our Lady, Queen and Beauty of Carmel, pray for me and obtain my requests. Sweet Mother, I place this cause in your hands.



Assumption Novena


The Solemnity of the Assumption of Mary is celebrated every year on August 15th. This feast commemorates the death of the Blessed Virgin Mary and her assumption, body and soul, into Heaven. It is the most important Marian feast, and it is also a Holy Day of Obligation.

Novena Prayers


Lord Jesus Christ, You have destroyed the power of death and given the hope of eternal life in body and soul.

You granted your Mother a special place in your glory, and did not allow decay to touch her body.

As we rejoice in the Assumption of Mary, give to us a renewed confidence in the victory of
life over death.

You live and reign forever and ever.

Amen.

Day 1

Immaculate Virgin, Mother of Jesus and our Mother, we believe in your triumphant assumption into heaven where the angels and saints acclaim you as Queen of Heaven and earth.

We join them in praising you and bless the Lord who raised you above all creatures. With them we honor you.

We are confident that you watch over our daily lives and we ask that you intercede for us now.

(mention your request)

We are comforted by our faith in the coming Resurrection and we look to you for prayers and comfort.

After this earthly life, show us Jesus, the blest fruit of your womb, O kind, O loving, O sweet virgin Mary.

O Queen Assumed into Heaven, pray for us.

Amen.
Day 2

Mary, Assumed into Heaven, we venerate you as the Queen of Heaven and earth. As you tasted the bitterness of pain and sorrow with your Son on earth, you now enjoy eternal bliss with Him in Heaven.

Loving Queen, intercede for us in our needs.

(mention your request)

We praise Jesus for giving us such a loving mother.

O Queen Assumed into Heaven, pray for us.

Amen.
Day 3

O Mother, Assumed into Heaven, because you shared in all the mysteries of our Redemption here below, Jesus has crowned you with glory.

With your most glorious and powerful intercession, help us O loving Mother and present to Jesus our request.

(mention your request)

O Queen assumed into Heaven, pray for us.

Amen.
Day 4

O Dearest Mother Mary, Assumed into Heaven, God placed you at His right hand that you may intercede for his little ones as the Mother of God.

In the midst of all the Saints you stand as their Queen and ours — dearer to the Heart of God than any creation. You pray for your children and give to us every grace won by our loving Savior on the Cross.

Please intercede for us in our needs and ask Jesus to grant our request if it be for the good of our souls.

(mention your request)

O Queen Assumed into Heaven, pray for us.

Amen.
Day 5

O merciful and loving Mother, may your glorious beauty fill our hearts with a distaste for earthly things and an ardent longing for the joys of Heaven.

May your merciful eyes glance down upon our struggles and our weakness in this vale of tears.

Hear then loving Mother, our request and plead to Jesus for us.

(mention your request)

Crown us with the pure robe of innocence and grace here, and with immortality and glory in Heaven.

O Queen Assumed into Heaven, pray for us.

Amen.
Day 6

Mary, our dear Mother and mighty Queen, take and receive our poor hearts with all their freedom and desires, all the love and all the virtues and graces with which they may be adorned.

All we are and all we might be, all we have and hold in the order of nature as well as of grace, we have received from God through your loving intercession.

Help us dear Mother to surrender to God all that we have including our petitions.

(mention your request)

Our Lady and Queen, into your gentle hands, we entrust all, that it may be returned to its noble origin.

O Queen Assumed into Heaven, pray for us.

Amen.
Day 7

Mary, Queen of every heart, accept all that we are and bind us to Jesus with the bonds of love, that we may be yours forever and may be able to say in all truth:

“I belong to Jesus through Mary”.

Our Mother, Assumed into Heaven and Queen of the Universe, ever-Virgin Mother of God, obtain for us what we ask for if it be for the glory of God and the good of our souls.

(mention your request)

Our Mother, assumed into Heaven, we love you. Give us a greater love for Jesus and for you.

O Queen Assumed into Heaven, pray for us.

Amen.
Day 8

Mary, Queen Assumed into Heaven, we rejoice that you are the Queen of Heaven and Earth. You have given your holy fiat to God and became the Mother of our Savior.

Obtain peace and salvation for us through your prayers, for you have given birth to Christ our Lord, the Savior of all mankind.

Intercede for us and bring our petitions before the Throne of God.

(mention your request)

Through your prayers, may our souls be filled with an intense desire to be like you, a humble vessel of the Holy Spirit and a servant of the Almighty God.

Pray for us O Queen Assumed into Heaven, that we may be made worthy of the promises of Christ.

Amen.
Day 9

O Blessed Mother Assumed into Heaven, after years of heroic martyrdom on earth, we rejoice that you have at last been taken to the throne prepared for you in Heaven by the Holy Trinity.

Lift our hearts with you in the glory of your Assumption above the dreadful touch of sin and impurity.

Teach us how small earth becomes when viewed from heaven. Make us realize that death is the triumphant gate through which we shall pass to your Son and that someday our bodies shall rejoin our souls in the unending bliss of heaven.

From this earth, over which we tread as pilgrims, we look to you for help.

In honor of your Assumption into Heaven we ask for this favor.

(mention your request)

When our hour of death has come, lead us safely to the presence of Jesus to enjoy the vision of God for all eternity together with you.

Pray for us O Queen Assumed into Heaven, that we may be made worthy of the promises of Christ.

Amen.